നാം തൗറാത്തിന്റെയും സബൂറിന്റെയും വിലയിരുത്തൽ പൂർത്തീകരിച്ചിരുന്നു, അവ പുരാതന ഇസ്രായേലിന്റെ പ്രവചന ഗ്രന്ധങ്ങൾ ആണു. നാം സബൂറിന്റെ അവസാനത്തിൽ കണ്ടത് ഭാവിയിൽ – നടക്കുവാനുള്ള കാര്യങ്ങൾ പ്രതീക്ഷിക്കുന്ന ഒരു മാത്രുക ഉണ്ടായിരുന്നു.
എന്നാൽ സബൂർ അവസാനിച്ച് നാനൂറു വർഷങ്ങൾക്ക് കഴിഞ്ഞു. ഈ പ്രവചനങ്ങളുടെ പൂർത്തീകരണത്തിനു വേണ്ടി കാത്തിരുന്ന ആ കാലഘട്ടത്തിൽ പല രാഷ്ട്രീയ മതപരമായ സംഭവ വികാസങ്ങൾ ഇസ്രായേലിന്റെ ചരിത്രത്തിൽ സംഭവിച്ചതായി നാം കണ്ടു, എന്നാൽ പുതിയ പ്രവചനങ്ങൾ ഒരു പ്രവാചകന്മാരാലും നൽകപ്പെട്ടിരുന്നില്ല. എന്നിരുന്നാലും, ഇസ്രായേൽ മക്കൾ, മഹാനായ ഹെരോദാവിന്റെ ഭരണത്തിൽക്കൂടെ, ആലയത്തിന്റെ പണി അത് അതി ഗംഭീരമാകുന്നതു വരെ തുടർന്നു കൊണ്ടിരുന്നു, ഇത് ആ കാലത്തെ ലോക രാഷ്ട്രമായ റോമാ സാമ്രാജ്യത്തിലെ എല്ലാ ജനത്തെയും അവിടേക്ക് ആരാധനയ്ക്കും, യാഗത്തിനും, പ്രാർത്ഥനയ്ക്കുമായി ആകർഷിച്ചു. എന്നിരുന്നാലും, ജനത്തിന്റെ ഹ്രുദയങ്ങൾ, മത തീക്ഷണത ഉള്ളവർ ആയിരുന്നെങ്കിലും ആദ്യ കാല പ്രവാചകന്മാരുടെ കാലഘട്ടത്തിൽ അവരെ കെണിയിൽ അകപ്പെടുത്തിയിരുന്ന വിഗ്രഹാരാധന ഇപ്പോൾ അകറ്റി നിർത്തിയിരുന്നു എങ്കിലും, അവർ കഠിനരും പുറമേ ശ്രദ്ധാലുക്കളും ആയിത്തീർന്നു. ഇന്നത്തെക്കാലത്ത് നമ്മിൽ പലരെയും പോലെ, മതപരമായ പ്രവർത്തനങ്ങൾക്കും പ്രാർത്ഥനകൾക്കും ഇടയിൽ, ജനത്തിന്റെ ഹ്രുദയങ്ങൾക്ക് അനിവാര്യമായ മാറ്റം ആവശ്യമായിരുന്നു. അതുകൊണ്ട്, മഹാനായ ഹേരൊദാവിന്റെ ഭരണത്തിന്റെ അവസാനമായപ്പോഴെക്ക്, ഏകദേശം ബി. സി 5ൽ, ഒരു മഹത്തായ അറിയിപ്പ് നൽകുവാനായി ഒരു ദൂതൻ അയക്കപ്പെട്ടു.
സൂറാ മർ യം (19:16-21) ഈ സന്ദേശത്തിന്റെ സംഗ്രഹം മേരിയ്ക്ക് നൽകുന്നു.
വേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവള്‍ തന്‍റെ വീട്ടുകാരില്‍ നിന്നകന്ന് കിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമസിച്ച സന്ദര്‍ഭം.
എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ ( ജിബ്‌രീലിനെ ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.
അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ ( എന്നെ വിട്ട് മാറിപ്പോകൂ. )
അദ്ദേഹം ( ജിബ്‌രീല്‍ ) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിന് വേണ്ടി നിന്‍റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍.
അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല.
അദ്ദേഹം പറഞ്ഞു: ( കാര്യം ) അങ്ങനെതന്നെയാകുന്നു. അത് തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന് നിന്‍റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. അവനെ ( ആ കുട്ടിയെ ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും ( നാം ഉദ്ദേശിക്കുന്നു. ) അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു.
സൂറാ മർ യം 19:16-21
യോഹന്നാൻ സ്നാപകന്റെ വരവിനെക്കുറിച്ച് ജിബ്രീൽ വിളംബരം നൽകുന്നു (യഹ് യാ- അ.സ)
ഈ ദൂതൻ ജിബ്രീൽ ആയിരുന്നു, അൽഖിതാബിൽ (ബൈബിൾ) അദ്ദേഹം പ്രധാന ദൈവദൂതനായ ഗബ്രിയേൽ എന്ന് അറിയപ്പെടുന്നു. ആ സമയം വരെ അദ്ദേഹത്തെ പ്രവാചകനായ ദാനിയേലിന്റെ (അ.സ) അരികിൽ മാത്രമേ അയക്കപ്പെട്ടിരുന്നുള്ളൂ അത് എപ്പോൾ മശിഹാ വരുമെന്ന സന്ദേശം (ഇവിടെ വായിക്കുക) അറിയിക്കുവാൻ വേണ്ടിയായിരുന്നു. ഇപ്പോൾ ജിബ്രീൽ (ഗബ്രിയേൽ) സഖര്യാവ് (അല്ലെങ്കിൽ സകാരി അ.സ) എന്ന ഒരു പുരോഹിതന്റെ അടുക്കൽ അദ്ദേഹം ദൈവാലയത്തിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ പ്രത്യക്ഷനായി. അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും വളരെ പ്രായം ചെന്നവരും മക്കൾ ഇല്ലാത്തവരും ആയിരുന്നു. എന്നാൽ ജിബ്രീൽ അദ്ദേഹത്തിനു താഴെക്കൊടുത്തിരിക്കുന്നതും ഇഞ്ചീലിൽ (സുവിശേഷങ്ങൾ) എഴുതപ്പെട്ടിരിക്കുന്നതുമായ സന്ദേശവുമായി പ്രത്യക്ഷനായി.
13 ദൂതൻ അവനോടു പറഞ്ഞതു: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർത്ഥനെക്കു ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാൻ എന്നു പേർ ഇടേണം.
14 നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും.
15 അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.
16 അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും.
17 അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.
18 സെഖര്യാവു ദൂതനോടു; ഇതു ഞാൻ എന്തൊന്നിനാൽ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു.
19 ദൂതൻ അവനോടു: ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രിയേൽ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു.
20 തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുവരെ നീ സംസാരിപ്പാൻ കഴിയാതെ മൌനമായിരിക്കും എന്നു ഉത്തരംപറഞ്ഞു.ലൂക്കൊസ്: 1:13-20
സബൂർ അവസാനിച്ചത് ഏലിയാവിനെപ്പോലെ (അ.സ) ഒരു വ്യക്തി വഴി ഒരുക്കുന്നവനായി വരും എന്ന വാഗ്ദത്തത്തോട് കൂടെ ആയിരുന്നു. ജിബ്രീൽ ഈ ഒരു പ്രത്യേക വാഗ്ദത്തം ഓർമ്മിപ്പിച്ചു കൊണ്ട് സഖര്യാവിന്റെ (അല്ലെങ്കിൽ സകാരി അ.സ) മകൻ ‘ഏലിയാവിന്റെ ശക്തിയോടും ആത്മാവോടും’ കൂടെ വരും എന്ന് അരുളിച്ചെയ്തു. അദ്ദേഹം വരുന്നത് ‘കർത്താവിനു വേണ്ടി ഒരു കൂട്ടം ജനത്തെ ഒരുക്കുവാൻ വേണ്ടിയായിരുന്നു’. ഈ അരുളപ്പാട് കൊണ്ട് അർത്ഥമാക്കുന്നത് വഴി ഒരുക്കുന്നവനെക്കുറിച്ചുള്ള വാഗ്ദത്തം മറക്കപ്പെട്ടില്ല- അത് സഖര്യാവിനും (അല്ലെങ്കിൽ സകാരി അ.സ) എലിസബത്തിനും വരുവാനുള്ള ഈ മകനിൽക്കൂടെ നിവർത്തീകരിക്കപ്പെടുകയായിരുന്നു. എന്നിരുന്നാലും, സഖര്യാവ് ഈ സന്ദേശം വിശ്വസിക്കാതിരുന്നതുകൊണ്ട് അദ്ദേഹം ഊമനായിത്തീരേണ്ടി വന്നു.
ജിബ്രീൽ കന്യകയിൽ ജാതനാകുവാനുള്ള ഒരുവനെക്കുറിച്ച് അരുളിച്ചെയ്യുന്നു
വരുവാനുള്ള ഒരു വഴിയൊരുക്കുന്നവൻ എന്നത് അർത്ഥമാക്കുന്നത് ജനത്തെ അധികം താമസിയാതെ വരുവാനുള്ള –മശിഹയ്ക്ക് വേണ്ടി അല്ലെങ്കിൽ ക്രിസ്തു അല്ലെങ്കിൽ മസീഹ്– നു വേണ്ടി ഒരുക്കുന്ന ഒരുവനെക്കുറിച്ചാണു. തീർച്ചയായും അൽപ്പം ചില മാസങ്ങൾക്കു ശേഷം, ജിബ്രീൽ (അല്ലെങ്കിൽ ഗബ്രിയേൽ) ഒരു കന്യകയായ മറിയ എന്ന യുവതിയുടെ അടുക്കൽ ഇഞ്ചീലിൽ (സുവിശേഷങ്ങൾ) രേഖപ്പെടുത്തിയിരിക്കുന്ന താഴെക്കൊടുത്തിരിക്കുന്ന സന്ദേശവുമായി അയക്കപ്പെട്ടു.
28 ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
29 അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു.
30 ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.
31 നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.
32 അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും
33 അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.
34 മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.
35 അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
36 നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം.
37 ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.
38 അതിന്നു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.ലൂക്കൊസ് 1:28-38
ജിബ്രീലിന്റെ ആ അരുളപ്പാടിൽത്തന്നെ നാം ‘ദൈവ പുത്രൻ’ എന്ന അമ്പരപ്പിക്കുന്നതായ പരാമർശം നാം കാണുന്നു. ഞാൻ ഇതിനെക്കുറിച്ച് കൂടുതൽ ഇവിടെ ചർച്ച ചെയ്യുവാൻ പോകുന്നു. ഈ ലേഖനത്തിൽ നാം ഈ ജനനങ്ങളെക്കുറിച്ച് പരിശോധിക്കുവാൻ പോവുകയാണു.
യഹ് യാ പ്രവാചകന്റെ ജനനം (യോഹന്നാൻ സ്നാപകൻ -അ.സ)
സബൂറിലെ പ്രവാചകന്മാർ മുൻ കൂട്ടി പ്രസ്താവിച്ചിരുന്നതു പോലെത്തന്നേ സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. പ്രവാചകനായ മലാഖി ഏലിയാവിന്റെ ശക്തിയോടുകൂടെ ഒരു വഴിയൊരുക്കുന്നവൻ വരും എന്ന് പ്രവചിച്ചിരുന്നു മാത്രമല്ല ഇപ്പോൾ ജിബ്രീൽ അദ്ദേഹത്തിന്റെ ജനനത്തെക്കുറിച്ച് അരുളിച്ചെയ്യുകയും ചെയ്തു. ഇഞ്ചീലിൽ നാം തുടർന്നു വായിക്കുന്നത്
57 എലീശബെത്തിന്നു പ്രസവിപ്പാനുള്ള കാലം തികഞ്ഞപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു;
58 കർത്താവു അവൾക്കു വലിയ കരുണ കാണിച്ചു എന്നു അയൽക്കാരും ചാർച്ചക്കാരും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു.
59 എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‍വാൻ വന്നു; അപ്പന്റെ പേർ പോലെ അവന്നു സെഖര്യാവു എന്നു പേർ വിളിപ്പാൻ ഭാവിച്ചു.
60 അവന്റെ അമ്മയോ: അല്ല, അവന്നു യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു.
61 അവർ അവളോടു: നിന്റെ ചാർച്ചയിൽ ഈ പേരുള്ളവർ ആരും ഇല്ലല്ലോ എന്നു പറഞ്ഞു.
62 പിന്നെ അവന്നു എന്തു പേർ വിളിപ്പാൻ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു.
63 അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.
64 ഉടനെ അവന്റെ വായും നാവും തുറന്നു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.
65 ചുറ്റും പാർക്കുന്നവർക്കു എല്ലാം ഭയം ഉണ്ടായി;, യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പരന്നു.
66 കേട്ടവർ എല്ലാവരും അതു ഹൃദയത്തിൽ നിക്ഷേപിച്ചു: ഈ പൈതൽ എന്തു ആകും എന്നു പറഞ്ഞു; കർത്താവിന്റെ കൈ അവനോടു കൂടെ ഉണ്ടായിരുന്നു.ലൂക്കൊസ് 1:57-66
ഈസാ അൽ മസീഹ് അ.സ ന്റെ ജനനം
പ്രവാചകനായ എശയ്യാവ് (അ.സ) ഒരു അതുല്യമായ പ്രവചനം നടത്തിയിരുന്നു (അത് മുഴുവനായി ഇവിടെ വിശദീകരിച്ചിരിക്കുന്നു) അതെന്തെന്നാൽ
കന്യക ഗർഭം ധരിക്കുകയും ഒരു മകനെ പ്രസവിക്കുകയും അവനെ ഇമ്മാനുവൽ എന്ന് വിളിക്കുകയും ചെയ്യും
എശയ്യാവ് 7:14
ഇപ്പോൾ ദൈവത്തിന്റെ പ്രധാന ദൂതനായ ജിബ്രീൽ മശീഹയുടെ ജനനത്തെക്കുറിച്ച് മറിയയോടെ അരുളിച്ചെയ്തിരുന്നു, അവർ ഒരു കന്യകയായി തുടരുമ്പോൾ തന്നെ- വളരെ നാളുകൾക്ക് മുൻപ് നൽകപ്പെട്ടിരുന്ന ഈ പ്രവചനത്തിന്റെ നേരിട്ടുള്ള നിവർത്തീകരണം ആയിരുന്നു അത്. ഇങ്ങിനെയാണു ഇഞ്ചീൽ (സുവിശേഷങ്ങൾ) ഈസാ അൽ മസീഹിന്റെ (യേശു അ.സ) ജനനത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.
4 അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവൻ ആകകൊണ്ടു തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടും കൂടെ ചാർത്തപ്പെടേണ്ടതിന്നു ഗലീലയിലെ നസറത്ത് പട്ടണം വിട്ടു,
5 യെഹൂദ്യയിൽ ബേത്ളേഹെം എന്ന ദാവീദിൻ പട്ടണത്തിലേക്കു പോയി.
6 അവർ അവിടെ ഇരിക്കുമ്പോൾ അവൾക്കു പ്രസവത്തിനുള്ള കാലം തികെഞ്ഞു.
7 അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി.
8 അന്നു ആ പ്രദേശത്തു ഇടയന്മാർ രാത്രിയിൽ ആട്ടിൻ കൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു.
9 അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ നിന്നു, കർത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിതീർന്നു.
10 ദൂതൻ അവരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.
11 കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.
12 നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു.
13 പെട്ടെന്നു സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്നു ദൈവത്തെ പുകഴ്ത്തി.
14 “അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു.
15 ദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: നാം ബേത്ത്ളേഹെമോളം ചെന്നു കർത്താവു നമ്മോടു അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞ്ഞു.
16 അവർ ബദ്ധപ്പെട്ടു ചെന്നു, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു.
17 കണ്ടശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്കു അറിയിച്ചു.
18 കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞതിനെക്കുറിച്ചു ആശ്ചര്യപ്പെട്ടു.
19 മറിയ ഈ വാർത്ത ഒക്കെയും ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു.
20 തങ്ങളോടു അറിയിച്ചതുപോലെ ഇടയന്മാർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ചു ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയും കൊണ്ടു മടങ്ങിപ്പോയി.
21 പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു.ലൂക്കോസ് 2: 4-21
ഈ രണ്ടു മഹാന്മാരായ പ്രവാചകന്മാരുടെ വരുവാനുള്ള കർത്തവ്യങ്ങൾ
ഈ രണ്ട് മഹാന്മാരായ പ്രവാചകന്മാർ മാസങ്ങളുടെ വ്യത്യാസത്തിലാണു ജന്മം കൊണ്ടത്, അവ രണ്ടും നൂറു കണക്കിനു വർഷങ്ങൾക്കു മുൻപ് നൽകപ്പെട്ട പ്രത്യേകമായ പ്രവചനങ്ങളുടെ നിവർത്തീകരണം ആയിരുന്നു! യോഹന്നാൻ സ്നാപകന്റെ പിതാവായ, സകാരി (അല്ലെങ്കിൽ സഖര്യാവ്- അ.സ), രണ്ട് പുത്രന്മാരെക്കുറിച്ചും പ്രവചിച്ചത് എന്തെന്നാൽ:
67 അവന്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതു:
68 “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്കയും
69 ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതുപോലെ
70 നമ്മുടെ ശത്രുക്കളുടെ വശത്തു നിന്നും നമ്മെ പകെക്കുന്ന ഏവരുടെയും കയ്യിൽ നിന്നും നമ്മെ രക്ഷിപ്പാൻ
71 തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തിൽ നമുക്കു രക്ഷയുടെ കൊമ്പു ഉയർത്തുകയും ചെയ്തിരിക്കുന്നതു,
72 നമ്മുടെ പിതാക്കന്മാരോടു കരുണ പ്രവർത്തിക്കേണ്ടതിന്നും
73 നമ്മുടെ ശത്രുക്കളുടെ കയ്യിൽ നിന്നു രക്ഷിക്കപ്പെട്ടു
74 നാം ആയുഷ്ക്കാലം ഒക്കെയും ഭയം കൂടാതെ തിരുമുമ്പിൽ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാൻ നമുക്കു കൃപ നല്കുമെന്നു
75 അവൻ നമ്മുടെ പിതാവായ അബ്രാഹാമിനോടു സത്യവും തന്റെ വിശുദ്ധ നിയമവും ഓർത്തതുകൊണ്ടും ആകുന്നു.
76 നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും
77 നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.
78 ഇരുളിലും മരണനിഴലിലും ഇരിക്കുന്നവർക്കു പ്രകാശിച്ചു, നമ്മുടെ കാലുകളെ സമാധാനമാർഗ്ഗത്തിൽ നടത്തേണ്ടതിന്നു
79 ആ ആർദ്രകരുണയാൽ ഉയരത്തിൽനിന്നു ഉദയം നമ്മെ സന്ദർശിച്ചിരിക്കുന്നു.”ലൂക്കോസ് 1:67-79
സഖര്യാ (അ.സ), ഒരു ദൈവീക പ്രചോദിതമായ അരുളപ്പാടിനാൽ, ദാവൂദ് (അ.സ- ആ വാഗ്ദത്തം ഇവിടെ വായിക്കുക) നും ഇബ്രാഹീം (അ.സ) നും (ആ വാഗ്ദത്തം ഇവിടെ വായിക്കുക) ഈസാ (യേശു) യുടെ ജനനത്തെക്കുറിച്ച് നൽകപ്പെട്ടതുമായി ബന്ധപ്പെട്ടത്, ഇപ്പോൾ അതിന്റെ പര്യവസാനത്തിൽ എത്തുകയായിരുന്നു. ദൈവീക പദ്ധതി, മുന്നറിയിക്കപ്പെട്ടതും നൂറ്റാണ്ടുകളായി വളർന്നു കൊണ്ടിരുന്നതുമായത്, ഇപ്പോൾ അതിന്റെ പര്യവസാനത്തിലേക്ക് എത്തുകയായിരുന്നു. എന്നാൽ ഈ പദ്ധതിയിൽ എന്തെല്ലാം ഉൾക്കൊണ്ടിരിക്കും? ഇത് ശത്രുക്കളായ റോമാക്കാരിൽ നിന്നുമുള്ള ഒരു രക്ഷയെസംബന്ധിക്കുന്നത് മാത്രമാണോ? അത് മൂസ (അ.സ) ന്റെ ന്യായപ്രമാണം മാറ്റിയെഴുതുന്നത് സംബന്ധിച്ചാണോ? അത് ഒരു പുതിയ മതമോ അല്ലെങ്കിൽ പുതിയ ഒരു രാഷ്ട്രീയ വ്യവസ്ഥിതിയാണോ? ഇവയൊന്നും (മനുഷ്യരാകുന്ന നാം സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നവ) അല്ല പ്രസ്താവിക്കപ്പെട്ടത്. നേരെമറിച്ച് ഇവിടെ പരാമർശിക്കപ്പെട്ടിരിക്കുന്ന പദ്ധതി എന്നത് ‘നമ്മെ ദൈവത്തെ ലവലേശം ഭയമന്ന്യേ വിശുദ്ധിയിലും നീതിയിലും സേവിക്കുവാൻ സഹായിക്കുന്നു എന്നതും‘ അത് ‘അവരുടെ പാപം ക്ഷമിക്കപ്പെടുന്നതിൽക്കൂടി’ യും അത് ലഭ്യമാകുന്നത് ‘ദൈവത്തിന്റെ മഹാ കരുണയാലും’ അത് നൽകപ്പെട്ടിരിക്കുന്നത് ‘മരണത്തിന്റെ നിഴലിൽ… ജീവിക്കുന്നവർക്കു വേണ്ടിയും’ നൽകപ്പെട്ടതിന്റെ ഉദ്ദേശം ‘നമ്മുടെ പാതകളെ നീതി വഴികളിൽ നടത്തുവാനും’ വേണ്ടിയാണു. ആദാമിന്റെ കാലം മുതൽ നാം ശത്രുക്കളായി മുദ്രകുത്തപ്പെട്ടവരും മരണത്തിനു അധീനരും ആയിരുന്നു അപ്പോൾ തന്നെ നീതീകരണം പ്രാപിക്കുവാനും പാപക്ഷമയ്ക്കും നീതീകരണം ലഭിക്കേണ്ടതിനുമായി പരിശ്രമിക്കുന്നവരും ആയിരുന്നു. മാത്രമല്ല ആദമിനും ഹവ്വായ്ക്കും ശൈത്താനും മുൻപിൽ അല്ലാഹു പദ്ധതി ഒരുക്കിയിരുന്നു അത് ‘സ്ത്രീയിൽ നിന്നും’ ഉളവാകുന്ന ഒരു ‘സന്തതിയെ’ സംബന്ധിക്കുന്നതായിരുന്നു. തീർച്ചയായും ഇത്തരത്തിലുള്ള പദ്ധതി മറ്റേത് യുദ്ധത്തെക്കുറിച്ചുള്ളതും മറ്റ് വ്യവസ്തിതികളെക്കുറിച്ചുള്ള ചിന്തകളെക്കുറിച്ചുള്ളതും നമ്മുടെ നടപ്പിനെക്കുറിച്ചുള്ള പദ്ധതികളെക്കാളും നാം നോക്കിയിരിക്കുന്ന ഒന്നാണു. ഈ പദ്ധതികൾ നമ്മുടെ അന്തരാത്മാവിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതാണു, നമ്മുടെ ഉപരിതലത്തിലുള്ള ആവശ്യങ്ങൾ മാത്രമല്ല. വഴിയൊരുക്കുന്നവനെക്കുറിച്ചും മസീഹിനെക്കുറിച്ചുമുള്ള ഈ പദ്ധതി എങ്ങിനെയാണു നിവർത്തീകരിക്കുന്നത്? നാം ഇഞ്ചീലിലെ നല്ല വാർത്തയെക്കുറിച്ച് തുടർന്ന് പഠിക്കുവാൻ പോവുകയാണു.