നമ്മുടെ കഴിഞ്ഞ പഠനത്തിൽ നാം കണ്ടത് പ്രവാചകനായ ദാനിയേൽ മസീഹ് ‘ഛേദിക്കപ്പെടും’ എന്ന് പ്രവചിച്ചിരുന്നു എന്നാണു. സബൂറിൽക്കൂടിയുള്ള നമ്മുടെ യാത്രയുടെ അവസാന ഭാഗത്തേക്ക് നാം വരികയാണു. എന്നാൽ നമുക്ക് അൽപ്പം കൂടെ പഠിക്കുവാൻ ഉണ്ട്. പ്രവാചകനായ എശയ്യാവ് (താഴെകൊടുത്തിരിക്കുന്ന സമയ രേഖയിൽ അദ്ദേഹത്തെ കാണുക) ഇങ്ങനെ പ്രവചിച്ചിരുന്നു
പ്രവാചകനായ എശയ്യാവിന്റെ (അ.സ) ചരിത്രപരമായ സമയ രേഖ സബൂറിലെ മറ്റ് പ്രവാചകന്മാരോടു കൂടെ
മശിഹായുടെ വരവിനെ ഒരു ശിഖരത്തിന്റെ ചിത്രത്തോട് ഉപമിച്ചിരിക്കുന്നു. എന്നാൽ അദ്ദേഹം വരുവാനുള്ള ഒരു വ്യക്തിയെക്കുറിച്ച് അദ്ദേഹം എഴുതി അദ്ദേഹത്തെ വിളിച്ചിരിക്കുന്നത് ദാസൻ എന്നാണു. അദ്ദേഹം ഈ വരുവാനുള്ള ദാസനെക്കുറിച്ച് സുദീർഘമായ ഘണ്ഡിക എഴുതി. ഈ ‘ദാസൻ’ ആരായിരുന്നു? അദ്ദേഹം എന്തായിരുന്നു ചെയ്യുവാൻ പോകുന്നത്? നാം അതിനെക്കുറിച്ച് വിശദമായി പരിശോധിക്കുവാൻ പോവുകയാണു. ഞാൻ അത് അതുപോലെ താഴെ പുന:സ്രുഷ്ടിക്കുവാൻ പോവുകയാണു, അതോട് ചേർന്ന് ചില അഭിപ്രായങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു.
വരുവാനുള്ള ദാസനെക്കുറിച്ച് എശയ്യാ പ്രവാചകനാൽ പ്രവചിക്കപ്പെട്ടിരിക്കുന്നു. എശയ്യാ പ്രവചനത്തിൽ നിന്നും എടുത്തിട്ടുള്ള മുഴുവൻ ഭാഗവും (എശയ്യാവ് 52:13-53:12)
ഇതാ, എന്റെ ദാസൻ വിവേകത്തോടെ പ്രവർത്തിക്കും;
അവൻ ഉയിർത്തെഴുന്നേൽപിക്കപ്പെടും.
14 അവനെ വിസ്മയിപ്പിച്ച അനേകർ ഉണ്ടായിരുന്നതുപോലെ-
അവന്റെ രൂപം ഏതൊരു മനുഷ്യനേക്കാളും വികൃതമായിരുന്നു
അവന്റെ രൂപം മനുഷ്യസുഖത്തിന് അതീതമാണ്.
15 അങ്ങനെ അവൻ അനേകം ജാതികളെ തളിക്കും
അവൻ നിമിത്തം രാജാക്കന്മാർ വായ അടയ്ക്കും.
അവരോട് പറയാത്തതു അവർ കാണും;
അവർ കേട്ടിട്ടില്ലാത്തതു അവർ മനസ്സിലാക്കും
എശയ്യാവ് 52:13-15
നമുക്ക് ഈ ദാസൻ ഒരു മനുഷ്യൻ ആയിരിക്കും എന്ന് അറിയാൻ കാരണം എശയ്യാവ് അദ്ദേഹത്തെ ‘അദ്ദേഹം’, ‘അദ്ദേഹത്തിനു’, ‘അദ്ദേഹത്തിന്റെ’ എന്നീ നാമങ്ങൾ കൊണ്ട് വിശേഷിപ്പിക്കുന്നു. ഹാറൂൺ (അ.സ) ഇസ്രായീൽ മക്കൾക്ക് വേണ്ടി യാഗമർപ്പിക്കുമ്പോൾ അദ്ദേഹം ജനത്തെ രക്തം കൊണ്ട് തളിക്കും- അങ്ങിനെ അവരുടെ പാപങ്ങൾ മറയപ്പെടുകയും ആ പാപങ്ങൾ അവർക്ക് എതിരായി നിലനിൽക്കപ്പെടുകയും ഇല്ല. ദാസൻ അതു പോലെ ‘തളിക്കും’ എന്ന് എശയ്യാ പ്രവാചകൻ പറയുമ്പോൾ അത് ഈ ദാസൻ ഹാരൂൺ (അ.സ) ഇസ്രായേൽ മക്കൾക്ക് വേണ്ടി യാഗമർപ്പിച്ചപ്പോൾ ചെയ്തിരുന്നതു പോലെ ജനത്തിനു വേണ്ടി ‘തളിക്കും’ എന്നാണു.
എന്നാൽ ഈ ദാസൻ ‘പല ദേശങ്ങളെ’ തളിക്കും. അതുകൊണ്ട് ഈ ദാസൻ യഹൂദന്മാർക്ക് വേണ്ടി മാത്രം വരുന്ന ഒരുവൻ അല്ല. ഇത് നമ്മെ ഇബ്രാഹീം നബി (അ.സ) ക്ക് നൽകപ്പെട്ട വാഗ്ദത്തെ ഓർമ്മിപ്പിക്കുന്നു അതായത് അല്ലാഹു (അടയാളം 1 ഉം അടയാളം 3ഉം ) ‘എല്ലാ ജാതികളും’ അദ്ദേഹത്തിന്റെ സന്തതി മുഖാന്തിരം അനുഗ്രഹിക്കപ്പെടും എന്ന വാഗ്ദത്തം നൽകപ്പെട്ടത്. എന്നാൽ ഈ തളിക്കപ്പെടൽ നടക്കുന്നതിനു ദാസന്റെ ‘രൂപവും’ ‘ഗുണവും’ ‘വികലമാക്കപ്പെടുകയും’ ‘തകർക്കപ്പെടുകയും’ ചെയ്യും. ഇങ്ങനെ ദാസൻ വികലമാക്കപ്പെടുന്നതിനു ദാസൻ എന്താണു ചെയ്യുവാൻ പോകുന്നത് എന്ന് വ്യക്തമായിരുന്നില്ലെങ്കിലും, ഒരു ദിവസം സകല രാജ്യങ്ങളും ‘അത് മനസ്സിലാക്കും’.
ങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?
2 അവൻ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേർ മുളെക്കുന്നതുപോലെയും അവന്റെ മുമ്പാകെ വളരും; അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൌന്ദര്യവുമില്ല.
3 അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.
എശയ്യാവ് 53:1-3
ചില കാരണങ്ങൾകൊണ്ട്, ഈ ദാസൻ എല്ലാ രാജ്യങ്ങളെയും തളിക്കുമെങ്കിലും, അദ്ദേഹം ‘പരിഹസിക്കപ്പെടുകയും’ ‘തള്ളപ്പെടുകയും’ ചെയ്യും, മുഴുവനായി ‘വേദന അനുഭവിക്കുകയും’ ‘വേദന ശീലിച്ചവനായും’ ഇരിക്കും.
4 സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.
5 എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.
എശയ്യാവ് 53:4-5
ഈ ദാസൻ ‘നമ്മുടെ’ വേദനകൾ ചുമക്കും. ഈ ദാസനെ ശിക്ഷ എന്ന രീതിയിൽ ‘കുത്തിത്തുളയ്ക്കുകയും’ ‘തകർക്കുകയും’ ചെയ്യും. ഈ ശിക്ഷ നമുക്ക് (പല രാജ്യങ്ങളിലുള്ളവർക്ക്) ‘സമാധാനം’ കൊണ്ടുവരികയും അത് നമ്മെ ‘സുഖപ്പെടുത്തുകയും’ ചെയ്യും.
6 നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.
എശയ്യാവ് 53:6
നാം നമ്മുടെ ദാഹം എന്ന അടയാളത്തിൽ കണ്ടത്, എത്ര എളുപ്പമായാണു നാമോരോരുത്തരും നമ്മുടെ ദാഹം തീർക്കുവാൻ അല്ലാഹുവിന്റെ അടുക്കലേക്ക് തിരിയുന്നതിനു പകരം ‘പൊട്ട കിണറുകൾക്ക്’ അരികിലേക്ക് പോകുന്നത് എന്നതാണു. നാം ഓരോരുത്തരും ‘തെറ്റിപ്പോയിരുന്നു’ മാത്രമല്ല ‘നമ്മുടേതായ വഴിയിലേക്ക് തിരിഞ്ഞിരുന്നു’. ഇതാണു പാപം(=അക്രുത്യം).
7 തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.
എശയ്യാവ് 53:7
പ്രവാചകന്മാരായ ആബീൽ, നൂഹ്, ഇബ്രാഹീം, മൂസാ, ഹാരൂൺ (അ.സ) യാഗമർപ്പിക്കുവാൻ ആടുകളെ കൊണ്ടു വന്നു. എന്നാൽ ഈ ദാസൻ തന്നെ ‘അറുക്കപ്പെടുവാനുള്ള’ ആടിനെപ്പോലെ ആയിരിക്കും. പക്ഷെ അദ്ദേഹം പ്രതികരിക്കുകയോ ‘അദ്ദേഹത്തിന്റെ അധരം തുറക്കുകയോ’ ചെയ്യുകയില്ല.
8 അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്നു അവൻ ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമം നിമിത്തം അവന്നു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയിൽ ആർ വിചാരിച്ചു?
എശയ്യാവ് 53:8
ഈ ദാസൻ ‘ജീവനുള്ളവരുടെ ദേശത്തു’ നിന്നും ‘ഛേദിക്കപ്പെട്ടു’. ഇതായിരുന്നുവോ പ്രവാചകനായ ദാനിയേൽ മസീഹ് ‘ഛേദിക്കപ്പെടും’ എന്ന് പറഞ്ഞപ്പോൾ അർത്ഥമാക്കിയത്? അതേ വാക്കുകൾ ആണു ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്! ‘ജീവനുള്ളവരുടെ ദേശത്തു നിന്ന് ഛേദിക്കപ്പെടും’ എന്നതിന്റെ അർത്ഥം എന്താണു ഒരുവൻ ഒഴികെ മരിക്കും എന്നതു കൊണ്ട്?
9 അവൻ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവർ അവന്നു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടു കൂടെ ആയിരുന്നു.
എശയ്യാവ് 53:9
അദ്ദേഹത്തിനു ‘ഒരു ശവക്കുഴി’ നിയമിച്ചിരുന്നെങ്കിൽ ഈ ദാസൻ തീർച്ചയായും മരിക്കേണ്ടിയിരുന്നു. ‘അദ്ദേഹം ഒരു അതിക്രമവും ചെയ്യാതിരുന്നിട്ടും’ അദ്ദേഹത്തിന്റെ ‘വായിൽ ഒരു വഞ്ചനയും ഇല്ലാതിരുന്നിട്ടും’ ഒരു ‘ദുഷ്ടനെ’ പ്പോലെ കുറ്റാരോപിതനായി മരിക്കേണ്ടി വന്നു.
10 എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും.
എശയ്യാവ് 53:10
ഈ മുഴുവൻ മരണവും ചില ഭയാനകമായ അപകടമോ നിർഭാഗ്യകരമായ സംഭവമോ ആയിരുന്നില്ല. അത് പ്രത്യേകമായി ‘ദൈവത്തിന്റെ ഹിതം’ ആയിരുന്നു ‘അദ്ദേഹത്തെ തകർക്കുക’ എന്നത്. പക്ഷെ എന്തു കൊണ്ട്? ഹാരൂണിന്റെ ബലിയിലേത് പോലെ അത് ‘പാപങ്ങൾക്ക് വേണ്ടിയുള്ള ഒരു അർപ്പണം ആയിരുന്നു’ അതു കൊണ്ട് ബലിയർപ്പിക്കുന്ന വ്യക്തി നിഷ്കളങ്കനായി നില കൊള്ളും, ഇവിടെ ഈ ദാസന്റെ ‘ജീവനും’ ‘പാപത്തിനു വേണ്ടിയുള്ള ഒരു അർപ്പണം’ ആയിരുന്നു. ആരുടെ പാപങ്ങൾക്ക് വേണ്ടി? നാം ‘എല്ലാ ജാതികളും’ ‘തളിക്കപ്പെടും’ എന്നത് നാം ചിന്തിക്കുമ്പോൾ (മുകളിൽ കൊടുത്തിരിക്കുന്നത് പോലെ) അത് ‘എല്ലാ ജാതികളുടെയും’ പാപങ്ങൾ ആയിരിക്കും.
11 അവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും.
എശയ്യാവ് 53:11
ദാസനെക്കുറിച്ചുള്ള പ്രവചനം വളരെ ഭയാനകം ആണെങ്കിലും ഇവിടെ ഇതിന്റെ സ്വഭാവം മാറുകയും അത് വളരെ ശുഭാപ്തിയുള്ളതായും എന്തിനേറെ വിജയമുളവാക്കുന്നതുമായും തീരുന്നു. ഈ ഭയാനകമായ ‘സഹനത്തിനു’ ശേഷം (‘ജീവനുള്ളവരുടെ ദേശത്തു നിന്ന് ഛേദിക്കപ്പെടുകയും’ ‘ഒരു ശവക്കുഴി’ നൽകപ്പെടുകയും ചെയ്യൽ), ഈ ദാസൻ ‘ജീവന്റെ വെളിച്ചം’ കാണും. അദ്ദേഹം ജീവനിലേക്ക് മടങ്ങി വരും?! അങ്ങിനെ ചെയ്യുക കൊണ്ട് ഈ ദാസൻ അനേകരെ ‘നീതീകരിക്കും’.
‘നീതീകരിക്കുക’ എന്നത് ‘നീതീകരണം’ നൽകുക എന്നതിനു തുല്യമാണു. മൂസായുടെ ന്യായപ്രമാണത്തിൽ നിന്നും നീതീകരണം ലഭിക്കുവാൻ ഒരു വ്യക്തി എല്ലാ കൽപ്പനകളും എല്ലായ്പ്പോഴും പ്രമാണിക്കണമായിരുന്നു. എന്നാൽ പ്രവാചകനായ ഇബ്രാഹീമിനു (അടയാളം 2) ‘നീതീകരണം’ നൽകപ്പെട്ടു അല്ലെങ്കിൽ ‘കണക്കിടപ്പെട്ടു’. അത് അദ്ദേഹത്തിനു നൽകപ്പെട്ടത് അദ്ദേഹത്തിനു ദൈവത്തിലുണ്ടായിരുന്ന അചഞ്ചലമായ വിശ്വാസം മൂലമാണു. അതുപോലെത്തന്നെ ഈ ദാസൻ നീതീകരിക്കും, അല്ലെങ്കിൽ ‘അനേകർക്ക്’ നീതീകരണം കണക്കിടും. നീതീകരണം നമുക്ക് വേണ്ടതും ആവശ്യവുമായിരിക്കുന്ന ഒന്നല്ലേ?
12 അതുകൊണ്ടു ഞാൻ അവന്നു മഹാന്മാരോടുകൂടെ ഓഹരി കൊടുക്കും; ബലവാന്മാരോടുകൂടെ അവൻ കൊള്ള പങ്കിടും; അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ.
എശയ്യാവ് 53:12
ഈ ദാസൻ ‘മഹാന്മാരുടെ’ ഗണത്തിൽ ആയിരിക്കും കാരണം അദ്ദേഹം അദ്ദേഹത്തിന്റെ ജീവൻ സ്വയം സന്നദ്ധതയോടെ (‘നൽകി’) ‘മരണത്തിനു’ ഏൽപ്പിച്ചു കൊടുത്തു. അദ്ദേഹം ഒരു ‘കുറ്റവാളിയെപ്പോലെ’ എണ്ണപ്പെട്ടവനായി, അതായത് ഒരു ‘പാപിയെപ്പോലെ’ മരിച്ചു. കാരണം ഈ ദാസൻ ഇങ്ങിനെ ചെയ്തത് അദ്ദേഹത്തിനു ‘പാപം ചെയ്യുന്നവർക്ക്’ വേണ്ടി ‘ഇടിവിൽ നിന്ന് പ്രാർത്ഥിക്കുവാൻ’ കഴിയും. ഒരു മധ്യസ്ഥൻ എന്നത് രണ്ടു പേരുടെ ഇടയിൽ മധ്യസ്ഥത വഹിക്കുന്ന വ്യക്തിയാണു, രണ്ടു കൂട്ടർ എന്നത് കൊണ്ട് ഇവിടെ അർത്ഥമാക്കുന്നത് തീർച്ചയായും ‘പല ജനങ്ങളും’ അതുപോലെ ‘ദൈവവും’ ആണു. ഈ ‘ദാസൻ’ നമുക്ക് വേണ്ടി അല്ലാഹുവിനോട് മധ്യസ്തത അണയ്ക്കുവാൻ അല്ലെങ്കിൽ അപേക്ഷിക്കുവാൻ പരമയോഗ്യനായവൻ ആണു!
ഈ ദാസൻ ആരാണു? എങ്ങിനെയാണു ഇതെല്ലാം സംഭവിക്കുന്നത്? അദ്ദേഹത്തിനു വിവിധ ‘രാജ്യങ്ങളിൽ’ ഉള്ള ‘പലർക്കു’ വേണ്ടിയും അല്ലാഹുവിനോട് ‘മധ്യസ്ഥത’ അണയ്ക്കുവാൻ കഴിയുമോ? നാം സബൂർ അവസാന പ്രവചനം പരിശോധിച്ചു കൊണ്ട് അവസാനിപ്പിക്കുകയും അതിനു ശേഷം ഇഞ്ചീൽ ആരംഭിക്കുകയും ചെയ്യും.