Skip to content

വരുവാനുള്ള മസീഹ്: ‘ഏഴ്’ അടയാളങ്ങളിൽ

  • by

ഖുർ ആനിൽ പലയാവർത്തി, അല്ലാഹു പലയാവർത്തി ഏഴ് തവണകൾ ഉപയോഗിക്കുന്നു.  ഉദാഹരണമായി, സൂറ അൽ- തലാക്ക് (സൂറ 65- വിവാഹ മോചനം) പ്രസ്താവിക്കുന്നത്

അല്ലാഹുവാകുന്നു ഏഴ്‌ ആകാശങ്ങളും ഭൂമിയില്‍ നിന്ന്‌ അവയ്ക്ക്‌ തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്‍റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന്‌ അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി.

 

സൂറ തലാഖ് 65:12

മാത്രമല്ല സൂറ അന്നബ (സൂറ 78- അന്നബാ) പറയുന്നത്

നിങ്ങള്‍ക്ക്‌ മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും(സൂറ

 

അന്നബാ 78:12

നാം താഴെക്കാണുന്നതു പോലെ, മസീഹിന്റെ വരവിന്റെ സമയത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതും ഇതുപോലെ ഏഴ് കാര്യങ്ങൾ വിവരിച്ച് കൊണ്ടാണു എന്നത് നമ്മെ ഒരിക്കലും അൽഭുതപ്പെടുത്തരുത്.

നാം ആദ്യം പരിശോധിച്ചതു പോലെ നാം പഠിച്ചു കൊണ്ടിരിക്കുന്ന പ്രവാചകന്മാർ അവർ ചിലപ്പോൾ പരസ്പരം നൂറുകണക്കിനു വർഷങ്ങൾ തമ്മിലുള്ള വിടവ് ഉണ്ട്- അതു കൊണ്ട് അവർക്ക് പരസ്പരം മാനുഷീകമായി അവരുടെ പ്രവചനങ്ങൾ ഏകോപിക്കുവാൻ കഴിയുന്നതല്ല- എന്നിട്ടും അവരുടെ പ്രവചനങ്ങളിൽ അടിസ്ഥാനപരമായി വരുവാനുള്ള ഒരു മശിഹാ (=ക്രിസ്തു) എന്ന ഒരു ആശയം വികസിക്കുന്നത് കാണുന്നു. നാം പ്രവാചകനായ എശയ്യാവ് (അ.സ) കുറ്റിയിൽ നിന്നുമുള്ള ഒരു മുള എന്ന അടയാളം ഉപയോഗിച്ചിരിക്കുന്നത് കണ്ടു, അതിനു ശേഷം പ്രവാചകനായ സഖര്യാവ് (അ.സ) ഈ മുളയ്ക്ക് ഹീബ്രൂ നാമമായ യഹോഷുവ എന്ന പേർ ഉണ്ടാകും എന്ന് പ്രവചിച്ചിരുന്നു, അത് ഗ്രീക്കിൽ ഈസൊസ് എന്നും, ഇംഗ്ളീഷിൽ ജീസസ് എന്നും, അറബിയിൽ ഈസാ എന്നും ആണു അർത്ഥം.  അതെ, മസീഹ് (=ക്രിസ്തു) എന്ന അതേ പേർ ഈസാ അൽ മസീഹ് – യേശു (അ.സ) ജനിക്കുന്നതിനും 500 വർഷങ്ങൾക്കു മുൻപ് പ്രവചിക്കപ്പെട്ടിരുന്നു. ഈ പ്രവചനം യഹൂദന്മാരുടെ പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നു, (ഇഞ്ചീലിൽ അല്ല), അത് ഇപ്പോഴും യഹൂദന്മാരാൽ    വായിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നതാണു- എന്നാൽ യധാർത്ഥമായി മനസ്സിലാക്കപ്പെടുന്നില്ല.

പ്രവാചകനായ ദാനിയേൽ

നാം ഇപ്പോൾ പ്രവാചകനായ ദാനിയേ (അ.സ) ലിലേക്ക് വരികയാണു.  അദ്ദേഹം ബാബിലോണിൽ പ്രവാസത്തിൽ കഴിഞ്ഞു വരവെ ബാബിലോണ്യ പേർഷ്യാ ഭരണകൂടങ്ങളിലെ ശക്തനായ ഒരു മേലധികാരിയും -അതേ സമയം ഒരു പ്രവാചകനും ആയിരുന്നു.  താഴെകൊടുത്തിരിക്കുന്ന സമയ രേഖ കാണിക്കുന്നത് പ്രവാചകന്മാരുടെ ചരിത്രത്തിൽ പ്രവാചകനായ ദാനിയേൽ (അ.സ) എവിടെയാണു ജീവിച്ചിരുന്നത് എന്നാണു.

സബൂറിലെ മറ്റ് പ്രവാചകന്മാരുടെ കൂട്ടത്തിൽ പ്രവാചകന്മാരായ ദാനിയേലിനെയും നെഹമ്യാവിനെയും സമയരേഖയിൽ കാണിച്ചിരിക്കുന്നു.

ഈ പുസ്തകത്തിൽ, പ്രവാചകനായ ദാനിയേലിനു (അ.സ), ഗബ്രിയേൽ (ജിബ്രീൽ) മലക്കിൽ നിന്നും ഒരു സന്ദേശം ലഭിക്കുകയാണു. ദാനിയേലും  മറിയയും, യേശുവിന്റെ അമ്മ (ഈസാ- അ.സ), മാത്രമാണു നാം മുഴുവൻ ബൈബിൾ (അൽ കിതാബ്) പരിശോധിച്ചാൽ ഗബ്രിയേലിനാൽ സന്ദേശം നൽക്പ്പെട്ടിട്ടുള്ളത് എന്ന് മനസ്സിലാകുവാൻ കഴിയും. അതു കൊണ്ട് നമുക്ക് ഈ പ്രത്യേക സന്ദേശത്തിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിക്കാം.  ഗബ്രിയേൽ (ജിബ്രീൽ) മലക്ക് അദ്ദേഹത്തോട് പറഞ്ഞത് എന്തെന്നാൽ:

21 ഞാൻ എന്റെ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, ആദിയിങ്കൽ ഞാൻ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദർശനത്തിൽ കണ്ട ഗബ്രീയേൽ എന്ന പുരുഷൻ ഏകദേശം സന്ധ്യായാഗത്തിന്റെ നേരത്തു എന്നോടു അടുത്തുവന്നു.
22 അവൻ വന്നു എന്നോടു പറഞ്ഞതെന്തെന്നാൽ: ദാനീയേലേ, നിനക്കു ബുദ്ധി ഉപദേശിച്ചുതരേണ്ടതിന്നു ഞാൻ ഇപ്പോൾ വന്നിരിക്കുന്നു.
23 നീ ഏറ്റവും പ്രിയനാകയാൽ നിന്റെ യാചനകളുടെ ആരംഭത്തിങ്കൽ തന്നേ കല്പന പുറപ്പെട്ടു, നിന്നോടു അറിയിപ്പാൻ ഞാൻ വന്നുമിരിക്കുന്നു; അതുകൊണ്ടു നീ കാര്യം ചിന്തിച്ചു ദർശനം ഗ്രഹിച്ചുകൊൾക.
24 അതിക്രമത്തെ തടസ്ഥം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും ദർശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്‍വാനും തക്കവണ്ണം നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു.
25 അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്ചവട്ടം; അറുപത്തുരണ്ടു ആഴ്ചവട്ടംകൊണ്ടു അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നേ വീണ്ടും പണിയും.
26 അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.

 

ദാനിയേൽ 9:21-26

നാം കാണുന്നത് ഈ പ്രവചനം ഒരു ‘അഭിഷിക്തൻ’ (=ക്രിസ്തു= മസീഹ് നാം ഇവിടെ കണ്ടതു പോലെ) വരുന്നതിനെക്കുറിച്ച് ആണു. ഗബ്രിയേൽ (ജിബ്രീൽ) മലക്ക് മസീഹ് എപ്പോൾ വരും എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു സമയക്രമം നൽകി.  ഗബ്രിയേൽ പറയുന്നത് ഒരു കൗണ്ട് ഡൗൺ ഉണ്ടാകുമെന്നും അത് ആരംഭിക്കുന്നത് ‘യരുശലേമിനെ യധാസ്ഥാനപ്പെടുത്തുവാനും അതിനെ പുതുക്കിപ്പണിയുവാനും ഉള്ള ഒരു കൽപ്പന പുറപ്പെടുവിക്കുന്നതിൽക്കൂടെ’ ആരംഭിക്കും എന്നാണു. ഈ പ്രവചനം നൽകപ്പെടുമ്പോൾ ദാനിയേലിനു നൽകപ്പെട്ടുവെങ്കിലും (ഏകദേശം 537 ബി.സിയോട് അടുത്ത്) ഈ കൗണ്ട് ഡൗണിന്റെ ആരംഭം  കാണുവാൻ അദ്ദേഹം ജീവിച്ചിരുന്നില്ല.

യരുശലേം യധാസ്ഥാനപ്പെടുത്തുന്നതിനും പുതുക്കിപ്പണിയുന്നതിനും കൽപ്പന നൽകപ്പെടുന്നു

യധാർത്ഥത്തിൽ നെഹമ്യാവായിരുന്നു, ദാനിയേലിനു (അ.സ) ശേഷം ഏകദേശം നൂറുവർഷങ്ങൾക്കു ശേഷം ജീവിച്ചിരുന്ന വ്യക്തി, ഈ കൗണ്ട് ഡൗൺ ആരംഭിക്കുന്നത് കണ്ട വ്യക്തി.  അദ്ദേഹം പേർഷ്യാ ചക്രവർത്തിയായ അർത്ഥഹ് ശഷ്ഠ മഹാരാജാവിന്റെ പാന പാത്ര വാഹകൻ ആയിരുന്നു അങ്ങിനെ അദ്ദേഹം ആധുനിക ഇറാനിലെ സൂസയിൽ ജീവിച്ചു പോന്നു. അദ്ധേഹം എന്നാണു ജീവിച്ചിരുന്നത് എന്ന് കാണുവാൻ മുകളിലെ സമയ രേഖ നോക്കുക.  അദ്ദേഹം തന്റെ പുസ്തകത്തിൽ നമ്മൊടു പറയുന്നത്

ർത്ഥഹ് ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടിൽ നീസാൻ മാസത്തിൽ ഞാൻ ഒരിക്കൽ രാജാവിന്റെ മുമ്പാകെ ഇരുന്ന വീഞ്ഞു എടുത്തു അവന്നു കൊടുത്തു; ഞാൻ ഇതിന്നു മുമ്പെ ഒരിക്കലും അവന്റെ സന്നിധിയിൽ കുണ്ഠിതനായിരുന്നിട്ടില്ല.
രാജാവു എന്നോടു: നിന്റെ മുഖം വാടിയിരിക്കുന്നതു എന്തു? നിനക്കു ദീനം ഒന്നും ഇല്ലല്ലോ; ഇതു മനോ ദുഃഖമല്ലാതെ മറ്റൊന്നുമല്ല എന്നു പറഞ്ഞു.
അപ്പോൾ ഞാൻ ഏറ്റവും ഭയപ്പെട്ടു രാജാവിനോടു: രാജാവു ദീർഘായുസ്സായിരിക്കട്ടെ; എന്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ടു വെന്തും കിടക്കെ എന്റെ മുഖം വാടാതെ ഇരിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു.
രാജാവു എന്നോടു: നിന്റെ അപേക്ഷ എന്തു എന്നു ചോദിച്ചു; ഉടനെ ഞാൻ സ്വർഗ്ഗത്തിലെ ദൈവത്തോടു പ്രാർത്ഥിച്ചിട്ടു,
രാജാവിനോടു: രാജാവിന്നു തിരുവുള്ളമുണ്ടായി അടിയന്നു തിരുമുമ്പിൽ ദയ ലഭിച്ചു എങ്കിൽ അടിയനെ യെഹൂദയിൽ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേക്കു അതു പണിയേണ്ടതിന്നു ഒന്നു അയക്കേണമേ എന്നുണർത്തിച്ചു.
അതിന്നു രാജാവു–രാജ്ഞിയും അരികെ ഇരുന്നിരുന്നു–: നിന്റെ യാത്രെക്കു എത്രനാൾ വേണം? നീ എപ്പോൾ മടങ്ങിവരും എന്നു എന്നോടു ചോദിച്ചു. അങ്ങനെ എന്നെ അയപ്പാൻ രാജാവിന്നു സമ്മതമായി; ഞാൻ ഒരു അവധിയും പറഞ്ഞു.
രാജാവിന്നു തിരുവുള്ളമുണ്ടായി ഞാൻ യെഹൂദയിൽ എത്തുംവരെ നദിക്കു അക്കരെയുള്ള ദേശാധിപതിമാർ എന്നെ കടത്തിവിടേണ്ടതിന്നു
അവർക്കു എഴുത്തുകളും ആലയത്തോടു ചേർന്ന കോട്ടവാതിലുകൾക്കും പട്ടണത്തിന്റെ മതിലിന്നും ഞാൻ ചെന്നു പാർപ്പാനിരിക്കുന്ന വീട്ടിന്നും വേണ്ടി ഉത്തരം മുതലായവ ഉണ്ടാക്കുവാൻ രാജാവിന്റെ വനവിചാരകനായ ആസാഫ് എനിക്കു മരം തരേണ്ടതിന്നു അവന്നു ഒരു എഴുത്തും നല്കേണമേ എന്നും ഞാൻ രാജാവിനോടു അപേക്ഷിച്ചു. എന്റെ ദൈവത്തിന്റെ ദയയുള്ള കൈ എനിക്കു അനുകൂലമായിരുന്നതുകൊണ്ടു രാജാവു അതു എനിക്കു തന്നു.
അങ്ങനെ ഞാൻ നദിക്കു അക്കരെയുള്ള ദേശാധിപതിമാരുടെ അടുക്കൽ വന്നു രാജാവിന്റെ എഴുത്തു അവർക്കു കൊടുത്തു. രാജാവു പടനായകന്മാരെയും കുതിരച്ചേവകരെയും എന്നോടുകൂടെ അയച്ചിരുന്നു.
10 ഹോരോന്യനായ സൻബല്ലത്തും അമ്മോന്യനായ ദാസൻ തോബീയാവും ഇതു കേട്ടപ്പോൾ യിസ്രായേൽമക്കൾക്കു ഗുണം ചെയ്‍വാൻ ഒരു ആൾ വന്നതു അവർക്കു ഏറ്റവും അനിഷ്ടമായി.
11 ഞാൻ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം താമസിച്ചശേഷം

 

നെഹമ്യാവ് 2:1-2

ഇത് ദാനിയേൽ പ്രവചിച്ചിരുന്ന “യെരുശലേം പുന:സ്ഥാപിക്കപ്പെടും എന്നും പണിയപ്പെടും എന്നുമുള്ള കൽപ്പനപുറപ്പെടുവിക്കും” എന്നത് ഒരു ദിവസം സംഭവിക്കും എന്നത് രേഖപ്പെടുത്തിയിരിക്കുന്നു.  നാം കാണുന്നത് അത് പേർഷ്യാ ചക്രവർത്തിയായ അർത്തഹ് സഷ്ട മഹാരാജാവിന്റെ 20 ആം ആണ്ടിൽ സംഭവിച്ചു എന്നാണു, അദ്ദേഹം ചരിത്രത്തിൽ വളരെ പ്രശസ്തനായ ഒരു വ്യക്തിയാണു അദ്ദേഹത്തിന്റെ ഭരണം ആരംഭിച്ചത് 465 ബി സിയിൽ ആണു.  അങ്ങിനെ അദ്ദേഹത്തിന്റെ ഭരണത്തിന്റെ 20-ആം വർഷം അതായത് 444 ബി സിയിൽ ഈ കൽപ്പന പുറപ്പെടുവിച്ചു.  ഗബ്രിയേൽ പ്രവാചകനായ ദാനിയേലിനു (അ.സ) ഒരു സന്ദേശം അയച്ചിരുന്നു മാത്രമല്ല അതോടു ചേർന്ന് കൗണ്ട് ഡൗൺ തുടങ്ങുവാൻ ഉള്ള അടയാളവും നൽകിയിരുന്നു.  ഏകദേശം നൂറു വർഷങ്ങൾക്കു ശേഷം, പേർഷ്യാ ചക്രവർത്തി, ദാനിയേലിന്റെ ഈ പ്രവചനം അറിയാതെ- ഈ കൽപ്പന പുറപ്പെടുവിക്കുന്നു- ഇത് വരുവാനുള്ള അഭിഷിക്തനെക്കുറിച്ചുള്ള- മശിഹായെക്കുറിച്ച് പ്രവചനത്തിനു വഴി തെളിയിക്കുന്നതായിരുന്നു.

ദുരൂഹത നിറഞ്ഞ ഏഴുകൾ

ഗബ്രിയേൽ ദാനിയേലിനു നൽകിയ സന്ദേശം സൂചിപിക്കുന്നത് അത് “ഏഴ് ‘ഏഴുകളും’ അറുപത്തിരണ്ട് ‘ഏഴുകളും’” എടുക്കും എന്നാണു അതിനു ശേഷം മശിഹാ വെളിപ്പെട്ടു വരും.  അപ്പോൾ എന്താണു ഒരു ‘ഏഴ്’? തൗറാത്തിൽ മൂസാ (അ.സ), ഏഴു വർഷത്തെ ഒരു സമയക്രമം കാണുന്നു.  എല്ലാ ഏഴാം വർഷത്തിലും ഭൂമി ക്രിഷി ചെയ്യാതെ ഇരിക്കണം അതു കൊണ്ട് മണ്ണിലെ പോഷകങ്ങളുടെ കുറവുകൾ നികന്നു വരുന്നു.  അതു കൊണ്ട് ഒരു ‘ഏഴ്’ എന്നത് 7 വർഷങ്ങളുടെ ചക്രമാണു.  അത് മനസ്സിൽ വച്ച് കൊണ്ട് നാം കാണുന്നത് കൽപ്പന പുറപ്പെടുവിക്കുന്ന സമയം മുതൽ കൗണ്ട് ഡൗൺ രണ്ടു ഭാഗങ്ങളായി സംഭവിക്കുന്നു.  ആദ്യ ഭാഗം എന്നത് ‘ഏഴ് ഏഴുകൾ’ അല്ലെങ്കിൽ ഏഴ് 7- വർഷ കാലയളവുകൾ ആണു. ഈ 7*7=49 വർഷങ്ങൾ, ആയിരുന്നു യരുശലേം പുതുക്കിപ്പണിയുവാൻ എടുത്ത സമയം. ഇതിനു ശേഷം 62 ആഴ്ചവട്ടക്കാലം വന്നു, അതുകൊണ്ട് ആകെ കൗണ്ട് ഡൗൺ 7*7*+62*7=483 വർഷങ്ങൾ ആയിരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ അർഥഹ് ശഷ്ട മ്ഹാരാജാവിന്റെ കൽപ്പനയ്ക്ക് ശേഷം, മശിഹാ വെളിപ്പെടുന്നതു വരെ 483 വർഷങ്ങൾ ഉണ്ടാകും.

ഒരു വർഷത്തിലെ 360-ദിവസങ്ങൾ

നമുക്ക് കലണ്ടറിൽ ചെറിയ ഒരു ക്രമീകരണം വരുത്തേണ്ടിയിരിക്കുന്നു.  പുരാതന കാലത്ത് പല രാജ്യങ്ങളും ചെയ്തിരുന്നത് പോലെ, പ്രവാചകന്മാർ ഒരു വർഷം എന്നത് 360- ദിവസങ്ങൾ നീണ്ടിരിക്കുന്നവയാണെന്ന് കാണുന്നു.  കലണ്ടറിൽ ഒരു ‘വർഷത്തിന്റെ’ നീളത്തെക്കുറിക്കുവാൻ പല വഴികൾ ഉണ്ട്.  പാശ്ചാത്യ കലണ്ടർ (സൂര്യചംക്രമണം അടിസ്ഥാനപ്പെടുത്തിയിട്ടുള്ളത്) 365.24 ദിവസങ്ങൾ ഉള്ളവയാണു, എന്നാൽ മുസ്ലിം കലണ്ടർ (ചന്ദ്രന്റെ ചംക്രമണം അടിസ്ഥാനപ്പെടുത്തിയുള്ളത്) 354 ദിവസങ്ങൾ മാത്രമുള്ളവയാണു, എന്നാൽ ദാനിയേൽ പ്രവാചകൻ ഉപയോഗിച്ചിരിക്കുന്നത് ഇതിന്റെ ഏകദേശം പകുതിയായ 360 ദിവസങ്ങൾ നീണ്ട് നിൽക്കുന്നവയാണു. അതു കൊണ്ട് 483 എന്നത് ‘360-ദിവസം’ ഉള്ള വർഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് 483*360/365.24=476 സൂര്യ വർഷങ്ങൾ ആണു.

മശിഹായുടെ വരവിനെ പ്രവചിച്ചിരിക്കുന്ന വർഷം

ഈ ഒരു അറിവ് വച്ച് നമുക്ക് മശിഹാ എപ്പോൾ വരുമെന്ന് കണക്കു കൂട്ടുവാൻ കഴിയും. നാം ‘ബി.സി’ കാല ഘട്ടത്തിൽ നിന്നും ‘എ.ഡി’ കാല ഘട്ടത്തിലേക്ക് പോകുവാൻ ആരംഭിക്കുകയാണു മാത്രമല്ല 1 ബി.സി യിൽ നിന്നും 1 എ ഡി യിലേക്ക് 1 വർഷം മാത്രമേയുള്ളൂ (‘പൂജ്യം’ വർഷം ഇല്ല).  അതിനെക്കുറിച്ചുള്ള കണക്കിന്റെ അറിവ് താഴെക്കൊടുത്തിരിക്കുന്ന പട്ടികയിൽ ചുരുക്കമായി വിവരിച്ചിരിക്കുന്നു

 

ആരംഭ വർഷം

ബി സി 444 (അർത്ഥഹ് ശഷ്ട രാജവിന്റെ 20ആം വർഷം)
സമയ ദൈർഘ്യം476 സൂര്യ വർഷം
പാശ്ചാത്യ കലണ്ടറിൽ വരുമെന്ന് പ്രതീക്ഷിച്ച സമയം(-444 + 476 + 1) (‘+1’ കാരണം 0 ഏഡി എന്നത് ഇല്ല) = 33
പ്രതീക്ഷിച്ച വർഷം33 ഏഡി

നസ്രേത്തുകാരനായ യേശു യെരുശലേമിൽ വന്നത് കഴുതപ്പുറത്ത് കയറിയാണു അത് വളരെയധികം അറിയപ്പെടുന്ന ആഘോഷമായ കുരുത്തോലപ്പെരുന്നാൾ ആയി ആഘോഷിക്കുന്നു. അന്നേ ദിവസം തന്നെത്തന്നെ മശിഹയായി പ്രഖ്യാപിച്ചുകൊണ്ട് യെരുശലേമിലേക്ക് യാത്ര ചെയ്തു.  അത് ഏ ഡി 33ആം വർഷം ആയിരുന്നു.

പ്രവാചകന്മാരായ ദാനിയേലും നെഹമ്യാവും,  അവർ 100 വർഷങ്ങളുടെ ദൈർഘ്യത്തിന്റെ വിടവിൽ ജീവിച്ചിരുന്നവരായതു കൊണ്ട് പരസ്പരം അറിഞ്ഞിരുന്നില്ലെങ്കിലും, മശിഹാ വെളിപ്പെടുവാനുള്ള പ്രവചനങ്ങൾ സ്വീകരിക്കുവാനും അങ്ങിനെ മശിഹാ വെളിപ്പെടുവാനുള്ള കൗണ്ട് ഡൗൺ ആരംഭിക്കുവാനും അല്ലാഹുവിനാൽ ഏകോപിക്കപ്പെട്ടു.  മാത്രമല്ല ഏകദേശം ദാനിയേൽ ഗബ്രിയേലിൽ നിന്നും അദ്ദേഹത്തിന്റെ പ്രവചനം സ്വീകരിച്ചതിനു 570 വർഷങ്ങൾക്ക് ശേഷം, ഈസാ യെരുശലേമിൽ മശീഹാ ആയി പ്രവേശിച്ചു.  അത് വളരെ സവിശേഷമായ ഒരു പ്രവചനവും കൃത്യമായ നിവർത്തീകരണവും ആയിരുന്നു.  മശിഹായുടെ പേർ സഖരിയാ പ്രവാചകനാൽ പ്രവചിക്കപ്പെട്ടതിനോടു കൂടെ, ഈ പ്രവാചകന്മാർ വളരെ അത്ഭുതകരമായ ഒരു കൂട്ടം പ്രവചനങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നു അതുകൊണ്ട് അല്ലാഹുവിന്റെ പദ്ധതികൾ വെളിപ്പെട്ടുവരുന്നത് കാണുവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും കാണുവാൻ സാധിക്കും.

സബൂറിലെ ഈ പ്രവചനങ്ങൾ അത്രമാത്രം സവിശേഷമായിരുന്നെങ്കിൽ, അവ യഹൂദാ പുസ്തകങ്ങളിൽ എഴുതപ്പെട്ടിരുന്നെങ്കിൽ- ഇഞ്ചീൽ അല്ല- എന്തുകൊണ്ട് യഹൂദന്മാർ ഈസായെ മശിഹാ ആയി അംഗീഗരിക്കുന്നില്ല?  ഇത് അവരുടെ പുസ്തകത്തിൽ ഉണ്ട്! നാം ചിന്തിക്കുന്നത് വളരെ വ്യക്തമായിരിക്കണം, പ്രത്യേകിച്ച് അങ്ങിനെയുള്ള കൃത്യമായതും സവിശേഷമായതുമായ നിവർത്തീകരിക്കപ്പെട്ട പ്രവചനങ്ങൾ ഉള്ളതു കൊണ്ട്.  നാം മനസ്സിലാക്കേണ്ട ഒരു കാര്യം എന്തുകൊണ്ട് യഹൂദന്മാർ ഈസായെ മശിഹാ ആയി അംഗീകരിക്കുന്നില്ല അതിനെക്കുറിച്ച് ഈ വരുവാനുള്ള ഒരുവനെക്കുറിച്ചുള്ള ചില വിശേഷമായ പ്രവചനങ്ങൾ പ്രവാചകന്മാർ പ്രവചിച്ചത് നാം പരിശോധിക്കുവാൻ പോകുന്നു. അടുത്ത ലേഖനത്തിൽ നാം ഈ ചോദ്യം പരിശോധിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *