Skip to content

എവിടെ നിന്നാണു ഈസായുടെ ‘മസീഹും‘ യേശുവിന്റെ ‘ക്രിസ്തുവും‘ വന്നത്?

  • by

ഖുർ ആൻ ഈസായെ (യേശുവിനെ -അ.സ) ‘അൽ മസീഹ്’ എന്നാണു അഭിസംബോധന ചെയ്യുന്നത്.  എവിടെ നിന്നാണു ഈ വാക്ക് വന്നത്?  എന്തു കൊണ്ടാണു ക്രിസ്ത്യാനികൾ അദ്ദേഹത്തെ ‘ക്രിസ്തു’ എന്ന് അഭിസംബോധന ചെയ്യുന്നത്? ‘മസീഹ്’ എന്ന പദവും  ‘ക്രിസ്തു‘ എന്ന പദവും ഒന്നു തന്നെയാണോ അതോ എന്തെങ്കിലും വൈരുദ്ധ്യങ്ങൾ ഉണ്ടോ അല്ലെങ്കിൽ എന്തെങ്കിലും തിരുത്തലുകൾ സംഭവിച്ചിട്ടുണ്ടോ? സബൂർ (സങ്കീർത്തനങ്ങൾ) ഈ പ്രധാന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. എന്നിരുന്നാലും, ഈ ലേഖനം മനസ്സിലാക്കുവാൻ താങ്കൾ ആദ്യം ‘എങ്ങിനെയാണു ബൈബിൾ പരിഭാഷപ്പെടുത്തപ്പെട്ടത്?‘ എന്ന ലേഖനം വായിക്കണം ആ വിവരങ്ങൾ ഇവിടെ നാം ഉപയോഗിക്കുന്നതാണു.

ക്രിസ്തു‘ എന്ന പദത്തിന്റെ ഉറവിടം

താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തിൽ എങ്ങിനെയാണു ബൈബിൾ പരിഭാഷപ്പെടുത്തപ്പെട്ടത്?’ എന്ന ലേഖനത്തിൽ വിശദീകരിച്ചിരിക്കുന്ന പ്രക്രിയ ആണു ഞാൻ പിന്തുടരുന്നത്, എന്നാൽ പ്രത്യേകിച്ച് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് പുതിയ നിയമത്തിലെ അല്ലെങ്കിൽ ഇഞ്ചീലിലെ‘ക്രിസ്തു’ എന്ന വാക്കിൽ ആണു.

‘ക്രിസ്തു‘ എന്ന വാക്കിന്റെ ഹീബ്രുവിൽ നിന്നും ആധുനിക ഭാഷയിലേക്കുള്ള പരിഭാഷാ ഒഴുക്ക്

സബൂറിന്റെ ഹീബ്രൂ യധാർത്ഥ മൂലക്രിതിയിൽ (ചതുർത്ഥാംശം #1ൽ) താങ്കൾക്ക് കാണുവാൻ സാധിക്കുന്നത് ആ പദം മശിയാക്’ എന്നതാണു അതിനു ഹീബ്രു നിഘണ്ടു നിർവ്വചനം നൽകിയിരിക്കുന്നത് ‘അഭിഷേകം ചെയ്തു ഒരു പ്രത്യേക കാര്യത്തിനു വേണ്ടി പ്രതിഷ്ഠിക്കപ്പെട്ട’ വ്യക്തി എന്നാണു.  സബൂറിലെ (സങ്കീർത്തനങ്ങൾ) ചില ഭാഗങ്ങൾ ഒരു പ്രത്യേക മശിയാകിനെക്കുറിച്ച് സംസാരിക്കുന്നു (ഇംഗ്ലീഷിൽ ‘ദ്‘ എന്ന പദം ഉപയോഗിച്ച് ഉറപ്പിച്ച് പറഞ്ഞിരിക്കുന്നു) അദ്ദേഹം വരുവാനുള്ളവൻ എന്ന് പ്രവചിക്കപ്പെട്ടവൻ ആയിരുന്നു.  250 ബി.സിയിൽ സെപ്റ്റുജിന്റ് വികസിപ്പിക്കപ്പെട്ടപ്പോൾ (എങ്ങിനെയാണു ബൈബിൾ പരിഭാഷപ്പെടുത്തപ്പെട്ടത് എന്നത് വായിക്കുക), പണ്ഡിതന്മാർ മശിയാക്ക് എന്ന പദത്തിനു അനുയോച്യമായ അർത്ഥമുള്ള ഒരു പദമായ – Χριστός =ക്രിസ്റ്റോസ് – അതിന്റെ അർത്ഥം ക്രിയൊ, അതായത് ആചാരപരമായി എണ്ണകൊണ്ട് പൂശുക എന്ന അർത്ഥം.  അതുകൊണ്ട് ക്രിസ്റ്റോസ് എന്ന പദം ആ ഒരു പ്രത്യേക വ്യക്തിയെക്കുറിക്കുന്നതിനു ‘മാശിയാക്‘  എന്ന ഹീബ്രൂ പദത്തെ അടിസ്ഥാനപ്പെടുത്തിയാണു ഗ്രീക് സെപ്റ്റുജിന്റിലേക്ക് പരിഭാഷപ്പെടുത്തിയത് (ശബ്ദം അടിസ്ഥാനമാക്കിയല്ല.) ഇതാണു ചതുർത്ഥാംശം #2. ഈസായുടെ ശിഷ്യന്മാർ (യേശു-അ.സ) സെപ്റ്റുജിന്റിൽ പരാമർശിക്കപ്പെട്ട അതേ വ്യക്തിയാണു അദ്ദേഹം എന്ന് മനസ്സിലാക്കുകയും അതുകൊണ്ട് അവർ അവർ ‘ക്രിസ്റ്റൊസ്‘ എന്ന പദം ഇഞ്ചീലിൽ (അല്ലെങ്കിൽ പുതിയ നിയമത്തിൽ) തുടർന്ന് ഉപയോഗിച്ചു പോന്നു.  (വീണ്ടും ചതുർത്ഥാംശം #2).

എന്നാൽ പല ആധുനീക ഭാഷകളിലും ‘ക്രിസ്റ്റോസ്‘ എന്നത് അപ്പോൾ ഗ്രീക്കിൽ നിന്നും ഇംഗ്ലീഷിലേക്ക് ലിപ്യന്തരം ചെയ്തത്  (മറ്റ് ആധുനിക ഭാഷകളിലേക്കും) ‘ക്രിസ്തു’ എന്നായിരുന്നു.  ഇതാണു #3 എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ചിത്രത്തിന്റെ താഴെക്കൊടുത്തിരിക്കുന്ന പകുതി ഭാഗം. അങ്ങിനെ ഇംഗ്ലീഷിലെ ‘ക്രിസ്തു’ എന്നത് സബൂറിലെ സങ്കീർത്തനത്തിലെ ഒരു പ്രത്യേക തലക്കെട്ടാണു, ഇത് ഉരുത്തിരിഞ്ഞു വന്നത് ഹീബ്രൂവിൽ നിന്നും ഗ്രീക്കിലേക്കുള്ള പരിഭാഷയിൽ നിന്നാണു, അതിനു ശേഷം ഗ്രീക്കിൽ നിന്നും ഇംഗ്ലീഷിലേക്കുള്ള ലിപ്യന്തരം വഴിയും.  ഹീബ്രൂ സബൂർ ആധുനിക ഭാഷകളിലേക്ക് നേരിട്ട് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്നു മാത്രമല്ല പരിഭാഷകർ മൂല വാക്കായ ‘മശിവാക്’ എന്ന വാക്കിനു വ്യത്യസ്ത തർജ്ജിമകൾ നൽകിയിരിക്കുന്നു.   ചിലർ (കിങ് ജയിംസിനെ പോലുള്ളവർ) ‘മശിയാക്’ എന്ന മൂല പദം മെസ്സയ്യാ എന്ന ഇംഗ്ലീഷ് പദത്തിലേക്ക് ശബ്ദാനുസാരിയായി ലിപ്യന്തരം ചെയ്തു.  മറ്റു ചിലർ (ന്യൂ ഇന്റർ നാഷണൽ പോലെയുള്ളവർ) ‘മാശിയാക്’ എന്ന പദം പരിഭാഷപ്പെടുത്തി അതു കൊണ്ട് ‘അഭിഷിക്തൻ’ എന്ന അർത്ഥം നമുക്ക് ഈ സങ്കീർത്തനത്തിന്റെ (സബൂറിന്റെ) പ്രത്യേക ഭാഗത്ത് ലഭിക്കുന്നു.  ഈ രണ്ടു സംഭവങ്ങളിലും നാം സാധാരണയായി ‘ക്രിസ്തു’ എന്ന വാക്ക് ഇംഗ്ലീഷ് സംങ്കീർത്തനങ്ങളിൽ കാണുന്നില്ല അതുകൊണ്ട് പഴയ നിയമവും ആയുള്ള ഈ ബന്ധം നമുക്ക് വ്യക്തമായി കാണുവാൻ കഴിയുകയില്ല.  എന്നാൽ ഈ അപഗ്രഥനത്തിൽ നിന്നും നമുക്ക് അറിയുവാൻ കഴിയുന്നത് എന്തെന്നാൽ ബൈബിളിൽ (അൽ കിതാബിൽ):

            ‘ക്രിസ്തു’=‘മെശയ്യാ’=‘അഭിഷിക്തൻ’

മാത്രമല്ല ഇത് ഒരു പ്രത്യേക തലക്കെട്ട് ആണു.

അതു കൊണ്ട് ഖുർആനിൽ ‘മസീഹ്’ എന്ന പദം എവിടെ നിന്നും വന്നു?

‘ക്രിസ്തു’=‘മശീഹാ’=‘അഭിഷിക്തൻ’ എന്നിവ ബൈബിൾ അല്ലങ്കിൽ അൽ കിതാബിൽ വിവിധ ഇടങ്ങളിൽ കാണുന്ന സമാനങ്ങളായ തലക്കെട്ടുകളായി വരുന്നുവെന്ന് നാം കണ്ടു.  എന്നാൽ ഖുർആനിൽ ‘ക്രിസ്തുവിനെ’ക്കുറിച്ച് പ്രതിപാതിച്ചിരിക്കുന്നത് എങ്ങിനെയാണു? അതിനു ഉത്തരം കണ്ടെത്തുവാൻ മുകളിലെ ചിത്രത്തിൽ നിന്നും ഞാൻ ബൈബിളിലെ മശിവാക്ക്> എന്ന പദം ക്രിസ്തുവിലേക്ക് രൂപപ്പെടുന്ന ഒഴുക്ക് അപഗ്രധിക്കുക വഴി നൽകുവാൻ ആഗ്രഹിക്കുന്നു.

‘അഭിഷിക്തൻ‘=‘മശീഹാ‘=‘മെശയ്യാ‘=‘ക്രിസ്തു‘ എന്നിവ പരിഭാഷപ്പെടുത്തുന്നതിനുള്ള പ്രക്രിയ കാണിക്കുന്നു

അഭിഷിക്തൻ‘=‘മശീഹാ‘=‘മെശയ്യാ‘=‘ക്രിസ്തു‘ എന്നിവ പരിഭാഷപ്പെടുത്തുന്നതിനുള്ള പ്രക്രിയ കാണിക്കുന്നു

ഈ പശ്ചാത്തലത്തിന്റെയെല്ലാം അറിവിന്റെ അടിസ്ഥാനത്തിൽ നമുക്ക് കാണുവാൻ സാധിക്കുന്നത് എന്തെന്നാൽ അവയെല്ലാം ഒരേ തലകെട്ടുകളും അവയെല്ലാം ഒരേ പോലെ ഒരേവസ്തുതയുടെ അർത്ഥങ്ങൾ ആണു അതായത് “4=‘ഫോർ‘ (ഇംഗ്ലീഷ്) ‘ക്വാർട്ടർ‘ (ഫ്രെഞ്ച്) =IV (റോമൻ സംഖ്യ) =6-2=2+2.

ആദിമ നൂറ്റാണ്ടിൽ ആ ക്രിസ്തു വരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു

ഈ അറിവോടുകൂടെ, നമുക്ക് ചില നിരീക്ഷണങ്ങൾ സുവിശേഷങ്ങളിൽ (ഇഞ്ചീൽ) നിന്നും നടത്താം. കിഴക്കുദേശത്തു നിന്നും വിദ്വാന്മാർ യഹൂദന്മാരുടെ രാജാവിനെ അന്വേഷിച്ചു വന്നപ്പോൾ ഉള്ള ഹേരോദാ രാജാവിന്റെ പ്രതികരണം താഴെക്കൊടുത്തിരിക്കുന്നു, ഇത് ഈസായുടെ (യേശു- അ.സ)  ജനനവുമായി ബന്ധപ്പെട്ട പ്രശസ്തമായ ഒരു കഥയാണു.  ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത, ‘ദ‘ എന്ന പദം അല്ലെങ്കിൽ ‘ആ’ എന്നുള്ളത് ക്രിസ്തുവിനു മുൻപ് വരുന്നു, അത് ഈസായേക്കുറിച്ച് (യേശു- അ.സ) പ്രത്യേകിച്ച് പരാമർശിക്കുന്ന ഒന്ന് അല്ലെങ്കിൽ കൂടെ.

ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു,
ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു എന്നു അവരോടു ചോദിച്ചു.

മത്തായി 2:3-4

താങ്കൾക്ക് കാണുവാൻ സാധിക്കുന്നത് “വരുവാനുള്ള ക്രിസ്തു’  എന്നത് ഹേരോദും തന്റെ മതോപദേഷ്ടാക്കന്മാരും പൊതുവായി ഇതിനകം തന്നെ അംഗീകരിച്ചിട്ടുള്ള ഒരു വസ്തുതയാണു- ഈസാ (യേശു- അ.സ) ജനിക്കുന്നതിനു മുൻപ് തന്നേ- അത് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് പ്രത്യേകമായി യേശുവിനെക്കുറിച്ച് അല്ല.  അതിന്റെ കാരണം, മുകളിൽ വിശദീകരിച്ചിരിക്കുന്നതു പോലെ, ‘ക്രിസ്തു’ എന്നത് നൂറുകണക്കിനു വർഷങ്ങൾക്ക് മുൻപ് പ്രവാചകനായ ദാവൂദിനാൽ (ദാവീദ്- അ.സ) എഴുതപ്പെട്ട സബൂറിൽ നിന്നും (സങ്കീർത്തനങ്ങൾ) വന്നതാണു, മാത്രമല്ല ഇത് ഒന്നാം നൂറ്റാണ്ടിൽ യഹൂദന്മാർ (ഹേരോദാവിനെപ്പോലുള്ളവർ) ഗ്രീക്ക് സെപ്റ്റുജിന്റിൽ വായിച്ചു പോന്നിരുന്നു.  ‘ക്രിസ്തു’ എന്നത് ഒരു തലക്കെട്ട് മാത്രമായിരുന്നു (ഇപ്പോഴും അങ്ങിനെത്തന്നെയാണു), പേർ അല്ല.  ഇതിൽ നിന്നും നമുക്ക് ഇപ്പോൾ തന്നെ തള്ളിക്കളയാവുന്ന ഒരു വിഡ്ഡിത്തപരമായ ധാരണ ‘ക്രിസ്തു’ എന്നത് ക്രിസ്ത്യാനികളുടെ ഒരു കണ്ടുപിടുത്തമാണു അല്ലെങ്കിൽ 300 ഏ ഡി യിൽ റോമാ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്റ്ന്റയിന്റെ കണ്ടുപിടിത്തമാണെന്നും അല്ലെങ്കിൽ അത് ഡാ വിഞ്ചി കോഡ് പോലുള്ള സിനിമകൾ മൂലം പ്രചുരപ്രചാരം നേടിയതാണു എന്നുള്ളതൊക്കെ.  ഈ തലക്കെട്ട് ക്രിസ്ത്യാനികൾ ഉണ്ടാകുന്നതിനും നൂറു കണക്കിനു വർഷങ്ങൾക്കു മുൻപ് അല്ലെങ്കിൽ കോൺസ്റ്റന്റയിൻ അധികാരത്തിൽ വരുന്നതിനു മുൻപ് നിലനിന്നിരുന്ന ഒന്നാണു.

സബൂറിൽ ‘വരുവാനുള്ള ക്രിസ്തുവിനെക്കുറിച്ചുള്ള’ പ്രവചനങ്ങൾ

നമുക്ക് ‘ക്രിസ്തു‘ എന്ന പേരു ആദ്യമായി സബൂറിൽ (സങ്കീർത്തനങ്ങൾ) വരുന്നത് എവിടെയെന്ന് പരിശോധിക്കാം, ഇത് പ്രവാചകനായ ദാവൂദ് (ദാവീദ്- അ.സ) ബി.സി. 1000- അതായത് ഈസാ (യേശു-അ.സ) ജനിക്കുന്നതിനു, ഒരുപാടു, ഒരുപാട് വർഷങ്ങൾക്ക് മുൻപ് എഴുതിയതാണു.

യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു… കർത്താവു അവരെ പരിഹസിക്കുന്നു, “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.”

സങ്കീർത്തനം 2.2-4

സബൂറിലെ സങ്കീർത്തനം 2 സെപ്റ്റുജിന്റിൽ താഴെക്കൊടുത്തിരിക്കുന്ന രീതിയിൽ ഗ്രീക്ക് സെപ്റ്റുജിന്റിൽ വായിക്കാം (ഞാൻ ക്രിസ്റ്റൊസ് എന്ന് ലിപ്യന്തരം ചെയ്താണു ഇവിടെ നൽകിയിരിക്കുന്നത് അതുകൊണ്ട് താങ്കൾക്ക് വരുവാനുള്ള ക്രിസ്തുവിനെ സെപ്റ്റുജിന്റ് വായനക്കാരൻ ‘കാണുന്നതു’ പോലെ കാണുവാൻ കഴിയും.

ഭൂമിയിലെ രാജാക്കന്മാർ അവരുടെ നിലപാടെടുക്കുന്നു… ദൈവത്തിനും അവന്റെ ക്രിസ്തുവിനും എതിരായി… സ്വർഗ്ഗത്തിൽ അധിവസിക്കുന്നവൻ ചിരിക്കുന്നു; ദൈവം അവരെ പരിഹസിക്കുന്നു…ഇങ്ങിനെ പറഞ്ഞുകൊണ്ട്, “ഞാൻ എന്റെ രാജവിനെ സീയോനിൽ വാഴിച്ചിരിക്കുന്നു, എന്റെ വിശുദ്ധ പർവ്വതത്തിൽ..

സങ്കീർത്തനം 2

താങ്കൾക്ക് ഈ വായനാ ഭാഗത്ത് ക്രിസ്തുവിനെ ഒന്നാം നൂറ്റാണ്ടിലെ ഒരു വായനക്കാരൻ ‘കണ്ടിരുന്നത്’ എങ്ങിനെയോ അങ്ങിനെ കാണുവാൻ കഴിയും.  താഴെ കൊടുത്തിരിക്കുന്ന ലിപ്യന്തരത്തിനും അതേ അർത്ഥം തന്നെയാണു ഉണ്ടാവുക:

ഭൂമിയിലെ രാജാക്കന്മാർ എതിർനിൽക്കുന്നു… ദൈവത്തിനു വിരോധമായി മാത്രമല്ല തന്റെ മശിഹയ്ക്കും വിരോധമായി…സ്വർഗ്ഗത്തിൽ അധിവസിക്കുന്നവൻ ചിരിക്കുന്നു; ദൈവം അവരെ നോക്കി പരിഹസിക്കുന്നു…ഇങ്ങിനെ പറഞ്ഞു കൊണ്ട്, “ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു, എന്റെ വിശുദ്ധ പർവ്വതത്തിൽ…

സബൂറിലെ സങ്കീർത്തനം 2

എന്നാൽ സബൂർ (സങ്കീർത്തനങ്ങൾ) വരുവാനുള്ള ക്രിസ്തുവിനെക്കുറിച്ച് അല്ലെങ്കിൽ മസീഹിനെക്കുറിച്ച് കൂടുതൽ ഉദ്ധരണികൾ നൽകുന്നത് തുടരുന്നു. ഞാൻ ‘ക്രിസ്തു’ എന്നതും ‘മസീഹ്’ എന്നതും ലിപ്യന്തരം ചെയ്തിരിക്കുന്നത് ഓരോ വശങ്ങളിലായി താങ്കൾക്കു കണ്ട് മനസ്സിലാക്കുവാൻ തക്കവണ്ണം നൽകിയിരിക്കുന്നു.

ഹീബ്രൂ ഭാഷയിൽ നിന്നും- സങ്കീർത്തനം 132സെപ്റ്റുജിന്റിൽ നിന്നും -സങ്കീർത്തനം 132സബൂറിലെ 132-ആം സങ്കീർത്തനം അറബി ലിപ്യന്തരം
അല്ലയോ യഹോവേ,…10അങ്ങയുടെ ദാസനായ ദാവീദിൻ നിമിത്തം, നിന്റെ അഭിഷിക്തനെ തള്ളിക്കളയരുതെ.  11യഹോവ ദാവീദിനോട് ഒരു ഉടമ്പടി ചെയ്തു, ഒരിക്കലും മാറ്റമില്ലാത്ത ഒരു ഉടമ്പടി:
“നിന്റെ സന്തതി പരമ്പരയിലെ ഒരുവനെ ഞാൻ നിന്റെ സിംഹാസനത്തിൽ ഇരുത്തും- …17“ഇവിടെ ഞാൻ ദാവീദിനു ഒരു കൊമ്പ് മുളപ്പിക്കുകയും എന്റെ അഭിഷിക്തനു ഒരു ദീപം ഒരുക്കുകയും ചെയ്യും.”
അല്ലയോ യഹോവേ…10നിന്റെ ദാസനായ ദാവീദിൻ നിമിത്തം, നിന്റെ ക്രിസ്തുവിനെ തള്ളിക്കളയരുതെ. 11യഹോവ ദാവീദിനു ഒരു ഉടമ്പടി നൽകി, ഒരിക്കലും മാറ്റമില്ലാത്ത ഒരു ഉടമ്പടി:
“നിന്റെ സന്തതിയിലെ തന്നെ ഒരുവനെ നിന്റെ സിംഹാസനത്തിൽ ഇരുത്തും- ….17“ഇവിടെ ഞാൻ ദാവീദിനു വേണ്ടി ഒരു കൊമ്പ് മുളപ്പിയ്ക്കും എന്റെ ക്രിസ്തുവിനു വേണ്ടി ഒരു ദീപം ഒരുക്കും”
അല്ലയോ ദൈവമോ,….നിന്റെ ദാസനായ ദാവൂദിൻ നിമിത്തം, നിന്റെ മസീഹിനെ തള്ളിക്കളയരുതെ. 11ദാവൂദിനോട് ദൈവം ഒരു ഉടമ്പടി ചെയ്തു, ഒരിക്കലും മാറ്റം വരാത്ത ഒന്ന്:
“നിന്റെ സിംഹാസനത്തിൽ നിന്റെ തലമുറകളിൽ ഒന്നിനെത്തന്നെ ഞാൻ ഇരുത്തും-…“ഇവിടെ ഞാൻ ദാവൂദിനു ഒരു കൊമ്പ് മുളപ്പിയ്ക്കുകയും എന്റെ മസീഹിനു ഒരു ദീപം ഒരുക്കുകയും ചെയ്യും.

താങ്കൾക്ക് കാണുവാൻ സാധിക്കുന്നത് സങ്കീർത്തനം 132 പ്രത്യേകമായി സംസാരിക്കുന്നത് ഭാവി കാലത്തിൽ ആണു (“…ഞാൻ ദാവീദിനു (അല്ലെങ്കിൽ ദാവൂദിനു) ഒരു കൊമ്പ് മുളപ്പിക്കും…”), ഇങ്ങിനെയുള്ള പല ഭാഗങ്ങൾ നമുക്ക് തൗറാത്തിലും സബൂറിലും ഉടനീളം കാണുവാൻ സാധിക്കും. പ്രവചനങ്ങൾ തുലനം ചെയ്യുമ്പോൾ ഇത് ഓർക്കുന്നത് വളരെ പ്രധാനമാണു.  സബൂർ ഭാവിയെക്കുറിയ്ക്കുന്ന  വ്യക്തമായ പ്രവചനങ്ങൾ നമുക്ക് വിവരിച്ചു തരുന്നു.  പഴയ നിയമ പ്രവാചകന്മാർ വരുവാനുള്ള ‘ക്രിസ്തുവിനെ’ക്കുറിച്ച് പ്രവചിച്ചിരുന്നതിനെക്കുറിച്ച് ഹെരോദാവ് അവബോധമുള്ളവൻ ആയിരുന്നു- അതു കൊണ്ടായിരുന്നു താൻ അതിനെക്കുറിച്ചുള്ള പ്രഖ്യാപനം വന്നപ്പോൾ തന്നെ ഒരുങ്ങിയിരുന്നത്.  അദ്ദേഹത്തിനു തന്റെ ഉപദേഷ്ടാക്കന്മാർ അതിന്റെ സൂക്ഷ്മമായ വസ്തുതകൾ എന്തൊക്കെയെന്ന് വിവരിച്ചു കൊടുക്കണമായിരുന്നു കാരണം അദ്ദേഹത്തിനു സബൂർ നന്നായി അറിയുമായിരുന്നില്ല.  യഹൂദന്മാർ വരുവാനുള്ള മശിഹായ്ക്ക് (ക്രിസ്തു) വേണ്ടി കാത്തു നിൽക്കുന്നവർ ആണെന്നത് എല്ലാവരാലും അറിയപ്പെടുന്ന ഒരു വസ്തുതയാണു. സത്യത്തിൽ അവരുടെ മശിഹായ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അല്ലെങ്കിൽ നോകിയിരിപ്പ് ഇഞ്ചീലിലെ ഈസാ (അല്ലെങ്കിൽ യേശു അ.സ) യുമായി ഒരു ബന്ധവും ഇല്ല പക്ഷെ മറ്റൊരു വിധത്തിൽ സ്പഷ്ടമായി അത് മുഴുവനായും ഭാവിയെ പ്രതീക്ഷിച്ച് സബൂറിൽ നൽകിയിരിക്കുന്ന പ്രവചനങ്ങളെ സംബന്ധിക്കുന്നവയാണു.

തൗറാത്തിലെയും സബൂറിലെയും പ്രവചനങ്ങൾ: ഒരു പൂട്ടും തുറക്കലും ഘടന പോലെ

തൗറാത്തും സബൂറും പ്രത്യേകമായി ഭാവി കാലത്തെക്കുറിച്ച് പ്രവചിക്കുന്നു എന്ന വസ്തുത അവയെ ഒരു കതകിന്റെ പൂട്ടിനു തുല്യപ്പെടുത്തുവാൻ കഴിയുന്നു.  ഒരു പൂട്ട് പ്ര്യത്യേക രീതിയിൽ ആണു നിർമ്മിക്കപ്പെട്ടിരിക്കുന്നത് അതുകൊണ്ട് അത് തുറക്കണമെങ്കിൽ അതിന്റെ രൂപത്തിനു യോജിക്കുന്ന പ്രത്യേകം ‘താക്കോൽ’ ഉണ്ടെങ്കിലേ അത് തുറക്കുവാൻ സാധിക്കൂ.  അതു പോലെത്തന്നെ പഴയ നിയമം ഒരു പൂട്ടു പോലെയാണു.  നാം ഇബ്രാഹീമിന്റെ (അ.സ) മഹത്തായ ബലി, പ്രവാചകനായ മൂസായുടെ (അ.സ) പെസ്സഹായിലും, കന്യകയിൽ ജാതനാകുന്ന മകന്റെ അടയാളത്തിലും (ഇവ താങ്കൾക്ക് പരിചിതമല്ലെങ്കിൽ ദയവായി ഒന്ന് പരിശോധിക്കുക) നാം ആദ്യമേ കണ്ടത് ഈ വരുവാനിരിക്കുന്ന വ്യക്തിയെക്കുറിച്ച് പ്രത്യേകമായ പ്രവചനങ്ങൾ ഉണ്ടായിരുന്നു എന്നതാണു. സബൂറിലെ സങ്കീർത്തനം 132 അതിനോട് കൂട്ടിച്ചേർക്കുന്നത് ‘ക്രിസ്തു’ പ്രവാചകനും രാജാവുമായ ദാവൂദിന്റെ (=ദാവീദ്-അ.സ) വംശാവലിയിൽ നിന്നും വരും എന്നാണു.  അതുകൊണ്ട് ആ ‘പൂട്ട്’ പഴയ നിയമ പ്രവചന ഭാഗങ്ങളിൽ നാം വായിക്കുമ്പോൾ അത് കൂടുതൽ കൂടുതൽ സൂക്ഷ്മമായതായി വരുന്നതായി നാം കാണുന്നു. മാത്രമല്ല അത് മശീഹ ഇനിയും എന്ത് ആയിരിക്കും എന്നതും എന്ത് ചെയ്യും എന്നീ കൂടുതൽ വിവരണങ്ങൾ അത് നമുക്ക് നൽകുന്നു. നാം സബൂർ തുടരുകയാണു.

 

Leave a Reply

Your email address will not be published. Required fields are marked *