Skip to content

നമ്മുടെ ദാഹത്തിന്റെ അടയാളം

  • by

നാം ഇസ്രായേലിന്റെ ചരിത്രത്തിൽ കണ്ടത് അവർക്ക് ന്യായപ്രമാണം നൽകപ്പെട്ടിരുന്നു എങ്കിലും അവരുടെ ബൈബിളിലെ (അൽ കിതാബ്) ചരിത്രം നാം പരിശോധിക്കുമ്പോൾ അത് ഏറ്റവും കൂടുതലും ഈ ന്യായ പ്രമാണത്തിനു വിരോധമായി അനുസരണക്കേടിന്റെയും പാപത്തിന്റെയും ആയിരുന്നു എന്ന് നാം കണ്ടു.  ഞാൻ സബൂറിന്റെ ആമുഖത്തിൽ പറഞ്ഞിരുന്നതു പോലെ ദാവൂദിനും സുലൈമാനും (അ.സ) ശേഷം വന്ന രാജാക്കന്മാർ, അവർ ഈ ഭക്തരായ രാജാക്കന്മാരുടെ പിൻ തലമുറക്കാർ ആയിരുന്നു എങ്കിലും, അവരിൽ പലരും വളരെ ദുഷ്ടന്മാർ ആയിരുന്നു.  അതുകൊണ്ട് അല്ലാഹു അവർക്ക് മുന്നറിയിപ്പ് നൽകുവാൻ സബൂറിലെ പല പ്രവാചകന്മാരെ അയച്ചു.

ഇരമ്യാവ്- മുന്നറിയിപ്പ് നൽകുന്ന പ്രവാചകൻ

പ്രവാചകനായ ഇരമ്യാവിനെ മറ്റ് പ്രവാചകന്മാരോടു കൂടെ ഈ സമയ രേഖയിൽ കാണിച്ചിരിക്കുന്നു

പ്രവാചകനായ ഇരമ്യാവ് (അ.സ-പ്രവാചകന്മാരുടെ സമയ രേഖയിൽ കാണുക) രാജാക്കന്മാരുടെ കാലഘട്ടത്തിനു അവസാന നാളുകളിൽ ആണു ജീവിച്ചിരുന്നത്, ആ സമയത്ത് പാപവും ദുഷ്ടതയും വളരെയധികം വർദ്ധിച്ചിരുന്ന ഒരു കാലം ആയിരുന്നു.  അദ്ദേഹം കുറിച്ചിരിക്കുന്ന പാപങ്ങളുടെ പട്ടിക ഇന്നും നാം സാധാരണമായി കണ്ടു വരുന്നവ തന്നെയാണു: വിഗ്രഹാരാധന, മദ്യപാനം, ലൈംഗീക പാപങ്ങൾ, വ്യഭിചാരം, ആഭിചാരം, കൈക്കൂലി, പരസ്പരം ആക്രമണം, കലാപം, വഞ്ചന, പണക്കാർ പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നത് മുതലായവ.  എന്നാൽ ഇരമ്യാവ് അദ്ദേഹത്തിന്റെ പുസ്തകം തുടങ്ങുന്നത് അവരുടെ പാപത്തിന്റെ സംക്ഷിപ്ത രൂപം നകിക്കൊണ്ടാണു അതിനു ശേഷം അവരുടെ പല പാപങ്ങൾ എല്ലാം കൂടെ രണ്ടായി വിഭാഗിക്കുന്നു:

“എന്റെ ജനം രണ്ടു പാപങ്ങൾ ചെയ്തു: ജീവജലത്തിന്റെ നീരുറവയായ അവർ എന്നെ കൈവിട്ടു, സ്വന്തം കുഴി കുഴിച്ചു, വെള്ളം പിടിക്കാൻ കഴിയാത്ത തകർന്ന കുഴികൾ.”

യിരെമ്യാവു 2:13

 

ഇരമ്യാവ് പാപം എന്താണു എന്ന് എളുപ്പത്തിൽ മനസ്സിലാക്കുവാൻ ഒരു സാദൃശ്യം ഉപയോഗിക്കുന്നു.  അല്ലാഹു (അവിടുത്തെ പ്രവാചകനിൽക്കൂടെ) അവർ വളരെ ദാഹമുള്ള ജനം ആണെന്ന് പറയുകയാണു.  ദാഹിക്കുന്നതിൽ ഒരു തെറ്റും ഇല്ല- എന്നാൽ അവർ നല്ല വെള്ളം കുടിക്കേണ്ടിയിരിക്കുന്നു.  അവരുടെ ദാഹം ശമിപ്പിക്കുവാൻ കഴിയുന്ന ശുദ്ധ ജലം എന്നത് അല്ലാഹു തന്നെയായിരുന്നു.  എന്നിരുന്നാലും, ദാഹം തീർക്കുവാൻ അവിടുത്തെ അരികിൽ വരുന്നതിനു പകരം, ഇസ്രായേൽ മക്കൾ, മറ്റ് നീർത്തടങ്ങൾ (ജലസംഭരണികൾ) തേടിപ്പോയി, പക്ഷെ ഈ നീർത്തടങ്ങൾ ഉടഞ്ഞവയായിരുന്നു അതുകൊണ്ടു തന്നെ യധാർത്ഥത്തിൽ അവയ്ക്ക് വെള്ളം അൽപ്പം പോലും ശേഖരിച്ചു വയ്ക്കുവാൻ കഴിയില്ലായിരുന്നു.  മറ്റു വാക്കുകളിൽ പറഞ്ഞാൽ, അവരുടെ പാപങ്ങൾ, അതിന്റെ വ്യത്യസ്ത രൂപങ്ങളിൽ, അല്ലാഹുവിനെ വിട്ട് മറ്റ് കാര്യങ്ങളിലേക്ക് വഴിമാറിപ്പോകുന്നതായി നമുക്ക് സംക്ഷിപ്തമാക്കിപ്പറയാം- എന്നാൽ ഈ മറ്റ് കാര്യങ്ങൾ അവരുടെ ദാഹത്തെ ശമിപ്പിക്കുവാൻ പര്യാപ്തം ആയിരുന്നില്ല.  അവരുടെ പാപങ്ങൾ പിന്തുടർന്നതിനനന്തരം, ഇസ്രയേൽ മക്കൾ വീണ്ടും ദാഹ പരവശർ ആയിരുന്നു, എന്നാൽ ഇപ്പോൾ അല്ലാഹുവിനെക്കൂടാതെ, അവരുടെ പൊട്ടിയ കല നുറുക്കുകളെ പിടിച്ചുകൊണ്ട്- അതായത് അവരുടെ പാപങ്ങൾ നിമിത്തം ഉണ്ടായ എല്ലാ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളിലും അവർ ആയിരിക്കുന്നു.

സുലൈമാന്റെ ജ്ഞാനം നമ്മുടെ ‘ഉടഞ്ഞ മൺപാത്രത്തെ’ക്കാണിക്കുന്നു

യധാർത്ഥത്തിൽ, ഇത് സുലൈമാൻ (അ.സ) മും അനുഭവിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു.  ഞാൻ അല്ലാഹുവിന്റെ കരുണയ്ക് സമർപ്പിക്കുന്നതിലുള്ള അറിവ് എന്ന ലേഖനത്തിൽ വിശദീകരിച്ചിരുന്നതു പോലെ സുലൈമാന്റെ എഴുത്തുകളാണു എന്നിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുള്ളത്.  അദ്ദേഹം തന്റെ ജീവിതത്തെക്കുറിച്ച് വിശദീകരിക്കുന്നത് അദ്ദേഹത്തിനു ആവശ്യമുള്ള എന്തു തന്നെ വേണമെങ്കിലും കൈപ്പിടിയിൽ ആക്കാവുന്ന ഒന്നായി ആണു, എന്നാൽ അവസാനം അദ്ദേഹം ‘ദാഹം’ ഉള്ളവൻ തന്നെയായിരുന്നു. തനിക്ക് ചുറ്റും സുലഭമായിരുന്ന ‘പൊട്ടിയ മൺപാത്രങ്ങളിൽ’ നിന്നും അദ്ദേഹം കുടിക്കുവാൻ ശ്രമിച്ച കാര്യങ്ങൾ അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങിനെയാണു.

ഞാൻ യെരൂശലേമിൽ ഇസ്രായേലിന്റെ രാജാവായിരുന്നു. സ്വർഗത്തിൻ കീഴിൽ ചെയ്യുന്നതെല്ലാം പഠിക്കാനും ജ്ഞാനത്താൽ പര്യവേക്ഷണം ചെയ്യാനും ഞാൻ എന്നെത്തന്നെ അർപ്പിച്ചു… സൂര്യനു കീഴിലുള്ള എല്ലാ കാര്യങ്ങളും ഞാൻ കണ്ടു; അവയെല്ലാം അർത്ഥശൂന്യമാണ്, കാറ്റിനെ പിന്തുടരുന്നു.

ഞാൻ ചിന്തിച്ചു, “നോക്കൂ, എന്റെ മുമ്പിൽ യെരൂശലേം ഭരിച്ച എല്ലാവരേക്കാളും ഞാൻ വളർന്നു ജ്ഞാനത്തിൽ വളർന്നു; ഞാൻ ധാരാളം ജ്ഞാനവും അറിവും അനുഭവിച്ചിട്ടുണ്ട്. ” ജ്ഞാനം, ഭ്രാന്തൻ, വിഡ് olly ിത്തം എന്നിവ മനസ്സിലാക്കാൻ ഞാൻ എന്നെത്തന്നെ പ്രയോഗിച്ചു, എന്നാൽ ഇതും കാറ്റിനെ പിന്തുടരുകയാണെന്ന് ഞാൻ മനസ്സിലാക്കി.

ഞാൻ എന്റെ ഹൃദയത്തിൽ ചിന്തിച്ചു, “ഇപ്പോൾ വരൂ, നല്ലത് എന്താണെന്ന് അറിയാൻ ഞാൻ നിങ്ങളെ സന്തോഷത്തോടെ പരീക്ഷിക്കും.” എന്നാൽ അതും അർത്ഥശൂന്യമാണെന്ന് തെളിഞ്ഞു. “ചിരി, ഞാൻ വിഡ് is ിയാണ്. ആനന്ദം എന്താണ് നേടുന്നത്? ” ഞാൻ വീഞ്ഞുകൊണ്ട് ആഹ്ലാദിക്കാനും വിഡ് olly ിത്തം സ്വീകരിക്കാനും ശ്രമിച്ചു – എന്റെ മനസ്സ് ഇപ്പോഴും എന്നെ ജ്ഞാനത്തോടെ നയിക്കുന്നു. ജീവിതത്തിന്റെ ഏതാനും ദിവസങ്ങളിൽ പുരുഷന്മാർക്ക് സ്വർഗത്തിൻ കീഴിൽ ചെയ്യാൻ കഴിയുന്നതെന്താണെന്ന് കാണാൻ ഞാൻ ആഗ്രഹിച്ചു.

ഞാൻ വലിയ പ്രോജക്ടുകൾ ഏറ്റെടുത്തു: ഞാൻ എനിക്കായി വീടുകൾ നിർമ്മിക്കുകയും മുന്തിരിത്തോട്ടങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. ഞാൻ പൂന്തോട്ടങ്ങളും പാർക്കുകളും ഉണ്ടാക്കി അവയിൽ എല്ലാത്തരം ഫലവൃക്ഷങ്ങളും നട്ടു. തഴച്ചുവളരുന്ന മരങ്ങളുടെ തോട്ടങ്ങളിലേക്ക് ഞാൻ ജലസംഭരണികൾ ഉണ്ടാക്കി. ഞാൻ ആണും പെണ്ണുമായി അടിമകളെ വാങ്ങി, എന്റെ വീട്ടിൽ ജനിച്ച മറ്റ് അടിമകളും ഉണ്ടായിരുന്നു. എനിക്ക് മുമ്പുള്ള ജറുസലേമിലുള്ള എല്ലാവരേക്കാളും കൂടുതൽ കന്നുകാലികളെയും ആടുകളെയും ഞാൻ സ്വന്തമാക്കി. ഞാൻ വെള്ളിയും സ്വർണവും രാജാക്കന്മാരുടെയും പ്രവിശ്യകളുടെയും നിധിയും ശേഖരിച്ചു. ഞാൻ പുരുഷന്മാരെയും സ്ത്രീകളെയും ഗായകരെയും ഒരു ഹറാമിനെയും സ്വന്തമാക്കി man മനുഷ്യന്റെ ഹൃദയത്തിന്റെ ആനന്ദം. ഞാൻ എന്റെ യെരൂശലേമിൽ ആർക്കും അധികം ഇതുവരെ വലിയ മാറി. ഇതിലെല്ലാം എന്റെ ജ്ഞാനം എന്നോടൊപ്പം ഉണ്ടായിരുന്നു.

എന്റെ കണ്ണുകൾ ആഗ്രഹിക്കാത്തതൊന്നും ഞാൻ നിഷേധിച്ചു; ഞാൻ എന്റെ ഹൃദയത്തെ ഒരു സന്തോഷവും നിരസിച്ചു. എന്റെ എല്ലാ ജോലികളിലും എന്റെ ഹൃദയം ആനന്ദിച്ചു, എന്റെ എല്ലാ അധ്വാനത്തിനുമുള്ള പ്രതിഫലമാണിത്. എന്നിട്ടും എന്റെ കൈകൾ ചെയ്തതും നേടാൻ ഞാൻ അധ്വാനിച്ചതും എല്ലാം പരിശോധിച്ചപ്പോൾ എല്ലാം അർത്ഥശൂന്യമായിരുന്നു, കാറ്റിനെ പിന്തുടർന്നു; ഒന്നും നേടിയില്ല.

സഭാപ്രസംഗി1-2

സുലൈമാന്റെ അറിവും ഇരമ്യാവിന്റെ മുന്നറിയിപ്പും നമുക്ക് ഇന്നത്തെക്കാലത്തേക്ക് എഴുതിയതാണു.  ഇത് പ്രത്യേകമായി അങ്ങിനെയായിരിക്കുന്നതിന്റെ കാരണം നാം ജീവിക്കുന്നത് മുൻപത്തെ തലമുറകളേക്കാൾ വളരെ ധനമുള്ള, വിനോദങ്ങൾ, സിനിമകൾ, സംഗീതം തുടങ്ങിയവ ഉള്ള ഒരു കാലത്ത് ആണു.  നമ്മുടെ ആധുനീക സമൂഹം മറ്റ് ഏത് കാലത്തേക്കാളും ഏറ്റവും കൂടുതൽ സമ്പന്നവും, മികച്ച വിദ്യാഭ്യാസമുള്ളവരും, ഏറ്റവും കൂടുതൽ യാത്ര ചെയ്തിട്ടുള്ളവരും, വിനോദങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരും, സന്തോഷ കേന്ത്രീകൃതമായ ജീവിതം നയിക്കുന്നവരും, സാങ്കേതീക ഔന്നത്യം പ്രാപിച്ചിട്ടുള്ളവരും ആണു. അതുകൊണ്ട് നമുക്ക് എളുപ്പത്തിൽ ഈ കാര്യങ്ങളിലേക്ക് തിരിയുവാൻ കഴിയും- നമ്മുടെ കാലഘട്ടത്ത് വരുന്ന മറ്റ് കാര്യങ്ങളിലേക്കും: അശ്ലീലസാഹിത്യം, അവിശുദ്ധ കൂട്ടുകെട്ട്, മയക്കുമരുന്ന്, മദ്യം, അത്യാർത്തി, പണം, ദേഷ്യം, അസൂയ- ഇവയെല്ലാം ഒരു പക്ഷെ നമ്മുടെ ദാഹം തീർക്കും എന്ന് പ്രതീക്ഷിച്ച് കൊണ്ട് ആയിരിക്കാം നാം അങ്ങിനെ പോകുന്നത്.  നമുക്ക് എല്ലാ പ്രവാചകന്മാരുടെയും പ്രമാണത്തിൽ നിന്നും അറിയുവാൻ കഴിയുന്നത് ഇവയെല്ലാം തെറ്റാണു എന്നാണു, പക്ഷെ നാം കരുതുന്നത് അവ നമ്മുടെ ഹ്രുദയത്തിലെ ദാഹം തീർക്കുമെന്നാണു അതുകൊണ്ട് നാം അവയ്ക്ക് വേണ്ടി അതിയായി ആഗ്രഹിക്കുന്നു.  ഇത് സുലൈമാന്റെ കാലത്ത് സത്യമായിരുന്നു, ഇരമ്യാവിന്റെ കാലത്തും സത്യമായിരുന്നു, മറ്റ് പ്രവാചകന്മാരുടെ കാലത്തും സത്യമായിരുന്നു, മാത്രമല്ല ഇപ്പോൾ നമ്മുടെ കാലത്തും സത്യമായിരിക്കുന്നു.

ഇരമ്യാവിന്റെയും സുലൈമന്റെയും മുന്നറിയിപ്പുകൾ അല്ലാഹുവിനാൽ അയക്കപ്പെട്ടത് നാം നമ്മോട് തന്നെ ചില സത്യ സന്ധമായ ചോദ്യങ്ങൾ ചോദിക്കേണ്ടതിനു വേണ്ടിയാണു.

  • എന്തുകൊണ്ടാണു ഈ ആധുനീക കാലഘട്ടത്തിൽ നാം വിഷാദ രോഗം, ആത്മഹത്യ, പൊണ്ണത്തടി, വിവാഹമോചനം, അസൂയ, കുശുമ്പ്, വെറുപ്പ്, അശ്ളീലസാഹിത്യം, മറ്റ് ആസക്തികൾക്ക് തുടങ്ങിയവയ്ക്ക് അടിപ്പെട്ട് പോകുന്നതും അത് നിമിത്തം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതും?
  • ഏത് ‘കലമാണു’ ദാഹം തീർക്കുവാൻ താങ്കൾ ഉപയോഗിക്കുന്നത്? അതിൽ ‘വെള്ളം‘ നിൽക്കുന്നുണ്ടോ?
  • സുലൈമാനെപ്പോലെ അറിവും, സ്നേഹവും, സമ്പത്തും നേട്ടങ്ങളും താങ്കൾക്ക് എപ്പോഴെങ്കിലും ലഭിക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ?  അദ്ദേഹം തന്റെ നേട്ടങ്ങളിൽ സന്തുഷ്ടൻ ആയിരുന്നില്ലെങ്കിൽ, ഈ കാര്യങ്ങളിൽക്കൂടി താങ്കൾക്ക് ത്രുപ്തി നേടുവാൻ കഴിയും എന്ന് താങ്കൾ വിശ്വസിക്കുന്നുവോ?

പാപം എന്നത് കൽപ്പനകൾ അനുസരിക്കാതിരിക്കുന്നത് മാത്രമല്ല, പക്ഷെ അതിൽ കൂടുതൽ ചിലത് ആണു- നാം വളരെയധികം ശ്രദ്ധ കൊടുക്കേണ്ട ഒന്ന്.  അത് നമ്മുടെ ദാഹത്തിന്റെ അടയാളം ആണു.  നാം ഇത് ഒരിക്കൽ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ അതെന്തിനു വേണ്ടിയാണു എന്നത് തിരിച്ചരിഞ്ഞാൽ നാം അൽപ്പം അറിവ് നേടിക്കഴിഞ്ഞു.  അല്ലാഹു ഇത് സബൂറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതിന്റെ കാരണം അവനു നമ്മുടെ ദാഹം മുഴുവനായി അറിയാം എന്നുള്ളതുകൊണ്ടാണു- അവിടുന്ന് ആഗ്രഹിക്കുന്നത് നാമും അത് തിരിച്ചറിയണം എന്നു തന്നെയാണു.  കാരണം അവിടുന്ന് നമ്മുടെ ദാഹം ശമിപ്പിയ്ക്കും- അത് അവിടുന്ന് ആഗ്രഹിക്കുന്നു.  അത് അവിടുന്ന് സാധാരണ രീതിയിൽ ആരംഭിക്കുന്നു- ഒരു പ്രത്യേക പ്രവചന വാഗ്ദത്തം നൽകുക വഴി- മാത്രമല്ല ഇപ്പോൾ ഇരമ്യാവിൽക്കൂടെയും.  ഇത് നാം അടുത്ത ലേഖനത്തിൽ പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *