ബൈബിൾ, അല്ലെങ്കിൽ അൽകിതാബ്, സാധാരണമായി അതിന്റെ മൂല ഭാഷകളിൽ (ഹീബ്രൂ & ഗ്രീക്) വായിക്കാറില്ല. ഇത് ഈ ഭാഷകളിൽ ലഭ്യം അല്ലാത്തതിനാൽ അല്ല. അതായത്, ബൈബിൾ അതിന്റെ മൂല ഭാഷകളിൽ വായിക്കുവാൻ സാധിക്കുക എന്ന ഉദ്ദേശത്തോടു കൂടെ മാത്രം പണ്ഡിതന്മാർ ഗ്രീക്കും ഹീബ്രുവും സർവ്വ കലാ ശാലകളിൽ പഠിക്കുന്നു. (തൗറാത്ത് മൂല ഭാഷയായ ഹീബ്രുവിൽ വായിക്കുവാൻ ഇവിടെ അമർത്തുക, ഇഞ്ചീൽ ഗ്രീക്കിൽ വായിക്കുവാൻ ഇവിടെ അമർത്തുക). ഇങ്ങിനെയാണു സാധാരണയായി നിപുണരരായ വേദാധ്യാപകർ ബൈബിൾ പഠിക്കുന്നത്. എന്നാൽ സാധാരണ വിശ്വാസികൾ സാധാരണമായി മൂലഭാഷയിൽ വായിക്കുകയോ പഠിക്കുകയോ ചെയ്യാറില്ല, അതിനു പകരം അവരുടെ പ്രാദേശിക ഭാഷകളിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നതാണു വായിക്കുന്നത്. അതുകൊണ്ട്, ബൈബിൾ സാധാരണമായി അതിന്റെ മൂലഭാഷയിൽ കാണാറില്ല, അത് ചിലർ മൂലഭാഷ നഷ്ടപ്പെട്ടു എന്ന് ചിന്തിക്കുന്നതിനു കാരണമാകുന്നു, അതോടൊപ്പം മറ്റു ചിലർ പരിഭാഷപ്പെടുത്തുന്ന പ്രക്രിയക്കിടയിൽ തിരുത്തപ്പെട്ടു എന്നും കരുതുന്നു. ഈ ഉപസംഹാരത്തിൽ എത്തുന്നതിനു മുൻപ്, എന്താണു ബൈബിൾ, അല്ലെങ്കിൽ അൽ കിതാബ് പരിഭാഷപ്പെടുത്തുന്നതിന്റെ പ്രക്രിയ എന്ന് നമുക്ക് പരിശോധിക്കാം. അതാണു ഈ ലേഖനത്തിൽ നാം പരിശോധിക്കുവാൻ നാം പോകുന്നത്.
പരിഭാഷ vs ലിപ്യന്തരം
നമുക്ക് ആദ്യമായി പരിഭാഷയുടെ അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കണം. പരിഭാഷകർ ചിലപ്പോൾ ശരിയായ അർത്ഥത്തേക്കാൾ പരിഭാഷപ്പെടുത്തുവാൻ ഒരേ ശബ്ദം കൊണ്ട് പരിഭാഷപ്പെടുത്തുന്നത് തിരഞ്ഞെടുക്കുന്നു, പ്രത്യേകിച്ച് പേരിനെയോ അല്ലെങ്കിൽ തലക്കെട്ടുകളെയോ പരിഭാഷപ്പെടുത്തുമ്പോൾ. ഇത് അറിയപ്പെടുന്നത് ലിപ്യന്തരം എന്നാണു. താഴെക്കൊടുത്തിരിക്കുന്ന ചിത്രം ലിപ്യന്തരവും പരിഭാഷയും തമ്മിലുള്ള അന്തരം എന്തെന്ന് വിശദീകരിക്കുന്നു. അറബിയിൽ നിന്നും ‘ദൈവം’ എന്ന വാക്ക് രണ്ട് രീതിയിൽ ഇംഗ്ലീഷിലേക്ക് കൊണ്ടു വരുവാൻ കഴിയും. ‘ദൈവം’ എന്ന് അർത്ഥം വരുന്ന പദം നിങ്ങൾക്ക് പരിഭാഷപ്പെടുത്താം അല്ലെങ്കിൽ ‘അല്ലാഹു’ എന്ന ശബ്ദമായി ലിപ്യന്തരം ചെയ്യാം.
ഇത് ‘ദൈവം’ എന്ന വാക്ക് എങ്ങിനെ നമുക്ക് ഒരു ഭാഷയിൽ നിന്നും മറ്റൊരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്താം അല്ലെങ്കിൽ ലിപ്യന്തരം ചെയ്യാം എന്ന് ചിത്രീകരിക്കുന്നു
ഈ കാലത്ത് അറബിയും ഇംഗ്ലീഷും തമ്മിലുള്ള വിനിമയം നടക്കുന്നത് അധികരിച്ചിരിക്കുന്നതു കൊണ്ട്, ‘അല്ലാഹു’ എന്ന പദം ഇംഗ്ലിഷ് ഭാഷയിൽ ദൈവം എന്ന് അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നു എന്നത് വളരെയധികം തിരിച്ചറിയപ്പെടുന്ന ഒരു വസ്തുത ആയി മാറിയിരിക്കുന്നു. പ്രധാന വാക്കുകളുടെയോ തലക്കെട്ടുകളുടെയോ തിരഞ്ഞെടുപ്പിൽ പരിഭാഷയിലോ ലിപ്യന്തരത്തിലോ വ്യക്തമായ ‘ശരിയോ’ അല്ലെങ്കിൽ ‘തെറ്റോ’ ഇല്ല. ആ തിരഞ്ഞെടുപ്പ് ആ പദം എത്രമാത്രം സ്വീകരിക്കപ്പെടുന്ന ഭാഷയിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു അല്ലെങ്കിൽ മനസ്സിലാക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.
വേദപുസ്തകത്തിലെ പഴയനിയമത്തിന്റെ ഗ്രീക്കു പരിഭാഷ
ബൈബിളിന്റെ ആദ്യ പരിഭാഷ നടന്നത് ഹീബ്രൂവിൽ എഴുതപ്പെട്ട പഴയ നിയമം (=തൗറാത്ത് & സബൂർ) ഗ്രീക്കിലേക്ക് ഏകദേശം 250 ബി സിയിൽ പരിഭാഷ ചെയ്യപ്പെട്ടപ്പോളാണു. ഈ പരിഭാഷ സെപ്റ്റുജന്റ് (എൽ എക്സ് എക്സ്) എന്ന് അറിയപ്പെടുന്നു മാത്രമല്ല ഇത് വളരെയധികം സ്വാധീനം ചെലുത്തപ്പെട്ട ഒന്നാണു. പുതിയ നിയമം എഴുതപ്പെട്ടത് ഗ്രീക്കിൽ ആയതിനാൽ, പഴയ നിയമത്തിലെ പല ഉദ്ധരണികളും എടുത്തിട്ടുള്ളത്
ഗ്രീക് സെപ്റ്റുജെന്റിൽ നിന്നാണു.
സെപ്റ്റുജന്റിലെ പരിഭാഷയും ലിപ്യന്തരവും
താഴെ നൽകിയിരിക്കുന്ന ചിത്രം ഇവയെല്ലാം എങ്ങിനെ ആധുനീക ബൈബിളിനെ ശക്തമായി സ്വാധീനിക്കുന്നു എന്നത് ചതുർത്ഥാംശത്തിൽക്കൂടി കാണിച്ചിരിക്കുന്നു.
ആധുനീക ഭാഷയിലേക്ക് ബൈബിൾ (അൽ കിതാബ്) പരിഭാഷപ്പെടുത്തുവാൻ ഉപയോഗിച്ചിരിക്കുന്ന പ്രക്രിയ കാണിച്ചിരിക്കുന്നു
പഴയനിയമത്തിന്റെ ഹീബ്രുവിന്റെ യധാർത്ഥ പ്രതി (തൗറാത്ത് & സബൂർ) ചതുർത്ഥാംശം #1 ൽ കാണിച്ചിരിക്കുന്നു മാത്രമല്ല അത് മാസോടെറിക്ക് ലിഖിതങ്ങളിലും ചാവുകടൽ ചുരുളുകളിലും ഇന്നും നമുക്ക് പരിശോധിക്കാവുന്നതാണു. സെപ്റ്റുജന്റ് ഹീബ്രൂ ആയിരുന്നതിനാൽ –> ഗ്രീക്ക് പരിഭാഷ ചതുർത്ഥാംശം # 1 ൽ നിന്നും # 2 ലേക്ക് ഒരു അസ്ത്രം പോകുന്നതു പോലെയുള്ള അടയാളം കാണിച്ചിരിക്കുന്നു. പുതിയ നിയമം യധാർത്ഥത്തിൽ ഗ്രീക്കിൽ തന്നെ എഴുതപ്പെട്ടതാകയാൽ, അതുകൊണ്ട് #2 അർത്ഥമാക്കുന്നത് ഇത് പഴയനിയമവും പുതിയ നിയമവും ഉൾക്കൊണ്ടിരിക്കുന്നു എന്നാണു. താഴെക്കൊടുത്തിരിക്കുന്ന പകുതി (#3) ബൈബിളിന്റെ ആധുനീക ഭാഷയിലുള്ള ഒരു പരിഭാഷ (ഉദാ. ഇംഗ്ലീഷ്) ആണു. അവിടെ എത്തുന്നതിനു പഴയ നിയമം അതിന്റെ മൂലഭാഷയായ ഹീബ്രൂവിൽ (1->3) നിന്നും പരിഭാഷപ്പെടുത്തിയിരിക്കുന്നു മാത്രമല്ല പുതിയ നിയമം ഗ്രീക്കിൽ നിന്നും (2->3) പരിഭാഷപ്പെടുത്തിയിരിക്കുന്നു. മുൻപ് വിശദീകരിച്ചിരുന്നതു പോലെ പരിഭാഷകർ തന്നെ ആണു പേരുകളുടെയോ തലക്കെട്ടുകളുടെയോ ലിപ്യന്തരമാണോ പരിഭാഷയാണോ വേണ്ടതെന്ന് തീരുമാനിക്കേണം. ഇത് പച്ച നിറത്തിലുള്ള അസ്ത്രത്തിന്റെ രൂപത്തിൽ ലിപ്യന്തരവും പരിഭാഷയും എന്ന് ചിത്രീകരിച്ചിരിക്കുന്നു, ഇത് കാണിക്കുന്നത് പരിഭാഷകർക്ക് ഇതിൽ ഏത് സമീപനവും സ്വീകരിക്കാം എന്ന് കാണിക്കുവാൻ വേണ്ടിയാണു. അവിടെ എത്തുന്നതിനു പഴയ നിയമം അതിന്റെ മൂലഭാഷയായ ഹീബ്രൂവിൽ (1->3) നിന്നും പരിഭാഷപ്പെടുത്തിയിരിക്കുന്നു മാത്രമല്ല പുതിയ നിയമം ഗ്രീക്കിൽ നിന്നും (2->3) പരിഭാഷപ്പെടുത്തിയിരിക്കുന്നു. മുൻപ് വിശദീകരിച്ചിരുന്നതു പോലെ പരിഭാഷകർ തന്നെ ആണു പേരുകളുടെയോ തലക്കെട്ടുകളുടെയോ ലിപ്യന്തരമാണോ പരിഭാഷയാണോ വേണ്ടതെന്ന് തീരുമാനിക്കേണം. ഇത് പച്ച നിറത്തിലുള്ള അസ്ത്രത്തിന്റെ രൂപത്തിൽ ലിപ്യന്തരവും പരിഭാഷയും എന്ന് ചിത്രീകരിച്ചിരിക്കുന്നു, ഇത് കാണിക്കുന്നത് പരിഭാഷകർക്ക് ഇതിൽ ഏത് സമീപനവും സ്വീകരിക്കാം എന്ന് കാണിക്കുവാൻ വേണ്ടിയാണു.
സെപ്റ്റുജന്റ് ബൈബിൾ തിരുത്തപ്പെട്ടു എന്ന ചോദ്യത്തിനു മറുപടിയായി സാക്ഷി നിൽക്കുന്നു
സെപ്റ്റുജന്റ് ഹീബ്രുവിൽ നിന്നും ഏകദേശം 250 ബി സി യിൽ പരിഭാഷപ്പെടുത്തിയതായതു കൊണ്ട് നമുക്ക് (നമുക്ക് ഗ്രീക്ക് ഹീബ്രുവിലേക്ക് തിരികെ പരിഭാഷപ്പെടുത്തുവാൻ കഴിയുമെങ്കിൽ) ഈ പരിഭാഷകർ അവർ പരിഭാഷപ്പെടുത്തുവാൻ ഉപയോഗിച്ച ഹീബ്രൂ ചുരുളുകളിൽ എന്താണു ഉണ്ടായിരുന്നത് എന്ന് നമുക്ക് കാണുവാൻ കഴിയും. ഈ രണ്ട് ചുരുളുകളും ഏകദേശം ഒരു പോലെത്തന്നേ ആയിക്കാണുന്നതു കൊണ്ട് ഇത് കാണിക്കുന്നത് പഴയ നിയമത്തിന്റെ ക്രിതിക്ക് ബി.സി 250 മുതൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല എന്നാണു. സെപ്റ്റുജിന്റ് മദ്ധ്യ പൂർവ്വ പ്രദേശങ്ങളിലും മദ്ധ്യധണ്യാഴി പ്രദേശങ്ങളിലും യഹൂദന്മാരും, ക്രിസ്ത്യാനികളും, വിഗ്രഹാരാധികൾ പോലും നൂറു കണക്കിനു വർഷങ്ങൾ വായിച്ചു പോന്നു- മാത്രമല്ല ഇന്നത്തെക്കാലത്തും മദ്ധ്യപൂർവ്വ ദേശങ്ങളിൽ ഇന്നും ഇത് ഉപയോഗിച്ചു വരുന്നു. ആരെങ്കിലും (ക്രിസ്ത്യാനികളോ, യഹൂദന്മാരോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ) പഴയ നിയമം തിരുത്തുകയോ മാറ്റം വരുത്തുകയോ ചെയ്തിരുന്നു എങ്കിൽ, സെപ്റ്റുജിന്റ് അങ്ങിനെയെങ്കിൽ ഹീബ്രൂ മൂലഭാഷയിൽ നിന്നും വ്യത്യസ്തമായിരിക്കും. എന്നാൽ അവ എല്ലായ്പ്പോഴും അടിസ്ഥാനപരമായി ഒന്നു തന്നെയാണു.
അതുപോലെത്തന്നെ, ഉദാഹരണത്തിനു ഈജിപ്തിൽ, അലക്സാണ്ട്രയിൽ ഉള്ള ഒരു വ്യക്തിക്ക് വേണ്ടി, സെപ്റ്റുജിന്റ് തന്നെ മാറ്റം വരുത്തിയിരുന്നു എങ്കിൽ അലകസാണ്ട്രിയയിലെ സെപ്റ്റുജിന്റ് കയ്യെഴുത്ത് പ്രതികൾ മദ്ധ്യ പൂർവ്വ പ്രദേശങ്ങളിലെയും മദ്ധ്യധരണ്യാഴി പ്രദേശങ്ങളിലെയും സെപ്റ്റുജിന്റ് പ്രതികൾ തമ്മിൽ വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ അവ ഒന്നു തന്നെയാണു. അതു കൊണ്ട് ഈ വസ്തുതകൾ ഒരു വൈരുദ്ധ്യവും ഇല്ലാതെ നമ്മോടു പറയുന്നത് പഴയ നിയമം തിരുത്തപ്പെട്ടിട്ടില്ല എന്നു തന്നെയാണു.
സെപ്റ്റുജിന്റ് പരിഭാഷപ്പെടുത്തുമ്പോൾ
ആധുനീക പരിഭാഷയെ സഹായിക്കുവാൻ സെപ്റ്റുജിന്റും ഉപയോഗിക്കപ്പെടുന്നു. പരിഭാഷാ നിപുണന്മാർ സെപ്റ്റുജിന്റ് ഇന്നു വരെയും പഴയ നിയമത്തിലെ വളരെ ബുദ്ധിമുട്ടേറിയ ഭാഗങ്ങൾ പരിഭാഷപ്പെടുത്തുവാൻ സഹായിയായി ഉപയോഗിക്കുന്നു. ഗ്രീക്ക് മനസ്സിലാക്കുവാൻ വളരെ എളുപ്പമുള്ള ഭാഷയാണു മാത്രമല്ല ഹീബ്രൂവിൽ പരിഭാഷയ്ക്ക് കടുപ്പമെന്ന് പരിഭാഷകർക്ക് തോന്നുന്ന ഭാഗങ്ങൾ എങ്ങിനെയാണു സെപ്റ്റുജിന്റ് പരിഭാഷകർ ഈ സ്പഷ്ടമല്ലാത്ത ഭാഗം 2250 വർഷങ്ങൾക്കു മുൻപ് മനസ്സിലാക്കിയിരുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണു.
പരിഭാഷയും/ലിപ്യന്തരവും സെപ്റ്റുജിന്റും മനസ്സിലാക്കുന്നത് നമ്മെ ഈസാ (അല്ലെങ്കിൽ യേശു- അ.സ) മിനെക്കുറിക്കുന്ന വാക്കുകളായ ‘ക്രിസ്തു’. ‘മെശയ്യാ’, അതു പോലെ ‘മസീഹ്’ എന്നീ വാക്കുകൾ എവിടെ നിന്നും വരുന്നു എന്ന് മനസ്സിലാക്കുവാൻ സഹായിക്കുന്നു, ഇത് നമുക്ക് ഇഞ്ചീലിന്റെ സന്ദേശം പൂർണ്ണമായി ഗ്രഹിക്കുവാൻആവശ്യമായ ഒന്നാണു. അടുത്തതായി നാം നോക്കുവാൻ പോകുന്നത് അതാണു.