Skip to content

എന്തുകൊണ്ടാണു വിവിധങ്ങളായ ബൈബിൾ ‘പതിപ്പുകൾ ‘?

  • by

ഈയിടയ്ക്ഞാഒരുഇമാമിന്റെപഠിപ്പിക്കൽശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു.അദ്ദേഹംവളരെതെറ്റായഒരു കാര്യത്തെക്കുറിച്ച് പറഞ്ഞു. അദ്ദേഹം പറഞ്ഞത് ഞാൻ പല പ്രാവശ്യം മുൻപ് കേട്ടിട്ടുണ്ട്- എന്റെ നല്ല കൂട്ടുകാരിൽ നിന്ന്.  ഒരു പക്ഷെ താങ്കളും ഇത്കേട്ടിട്ടുണ്ടാകാം അത് താങ്കളുടെ ഹ്രുദയത്തിൽ അനേക ചോദ്യങ്ങൾ ഉയർത്തിയിട്ടുമുണ്ടാകാം. അതുകൊണ്ട് നമുക്ക് അത് പരിഗണിക്കാം.

ബൈബിളിനു(അൽകിതാബ്)വ്യത്യസ്തങ്ങളായപതിപ്പുകൾഉണ്ട് എന്നാണു ഇമാം പറഞ്ഞത്.  ഇംഗ്ലീഷ് ഭാഷയിൽ താങ്കൾക്ക് വിവിധ ബൈബിൾ ലഭിക്കും  (അദ്ദേഹം അവയ്ക്ക് പേർ നൽകി) കിങ്ങ് ജയിംസ് വേർഷൻ, ന്യൂ ഇന്റർ നാഷണൽ വേർഷൻ, ന്യൂ അമേരിക്കൻ സ്റ്റാണ്ടേർഡ് വേർഷൻ, ന്യൂ ഇംഗ്ലീഷ് വേർഷൻ എന്നിങ്ങനെ. അതിനു ശേഷം ഇമാം പറഞ്ഞത് ഒരുപാട് പതിപ്പുകൾ ബൈബിളിനു ഉള്ളതു കൊണ്ട്, ഇത് കാണിക്കുന്നത് ബൈബിൾ (അൽ കിതാബ്) തിരുത്തപ്പെട്ടു, അല്ലെങ്കിൽ നമുക്ക് ഏതാണു യധാർത്ഥത്തിൽ ‘ശരിയായ‘ ഒന്ന് എന്ന് അറിയുവാൻ കഴിയുകയില്ല എന്നാണു.  ശരിയാണു ഈ പറയപ്പെടുന്ന വ്യത്യസ്തമായ പതിപ്പുകൾ ഉണ്ട്- എന്നാൽ ഇവയ്ക്ക് തിരുത്തലുമായി യാതൊരു ബന്ധവും ഇല്ല അല്ലെങ്കിൽ ഇവ വ്യത്യസ്ത ബൈബിളുകളും അല്ല.   യധാർത്ഥത്തിൽ ഒരു ബൈബിളേ/കിതാബ് ഉള്ളൂ.

നാംസംസാരിക്കുമ്പോൾ,ഉദാഹരണത്തിനു,ന്യൂഇന്റനാഷണൽ വേർഷൻ, നാം യധാർത്ഥ ഗ്രീക്കും (ഇഞ്ചീൽ) ഹീബ്രൂവും (തൗറാത്തും സബൂറും)ഇംഗ്ളീഷിലേക്ക്മൊഴിമാറ്റംചെയ്തത്ഉദാഹരണമായി പറയുകയാണു.  അതു പോലെ ഗ്രീക്കിൽ നിന്നും ഹീബ്രുവിൽ നിന്നും മറ്റൊരുആംഗലേയമൊഴി മാറ്റംആണഅമേരിക്കൻസ്റ്റാണ്ടേർഡ് വേർഷൻ.

ഇതേ അവസ്ഥ ഖുർ ആന്റെ കാര്യത്തിലും നില നിൽക്കുന്നു.  ഞാൻ സാധാരണമായി യൂസഫ് അലിയുടെ മൊഴിമാറ്റമാണു ഉപയോഗിക്കുന്നത് എന്നാൽ ചിലപ്പോൾ പിക്താളിന്റെ മൊഴി മാറ്റവും ഉപയോഗിക്കുന്നു.  പിക്താൾ മൊഴിമാറ്റം നടത്തിയത് യൂസഫ് അലി മൊഴി മാറ്റം നടത്തിയ അതേഅറബഖുർആതന്നെയാണു,എന്നാൽഅദ്ദേഹംഉപയോഗിച്ചിരിക്കുന്ന ആംഗലേയ വാക്കുകൾ എല്ലായ്പ്പോഴും ഒന്നു തന്നെയല്ല.അതു കൊണ്ട് അവ വ്യത്യസ്ത്ഥ മൊഴിമാറ്റങ്ങൾ ആണു.എന്നാൽഒരാൾ പോലും- ഒരു ക്രിസ്ത്യാനിയോ, യഹൂദനോ, ഒരു നിരീശ്വര വാദി കൂടെയോ അങ്ങിനെ പറയുകയില്ലകാരണംഇംഗ്ലീഷിലേക്ക്ഖുർആന്റെരണ്ട് ‘വ്യത്യസ്ഥ‘ മൊഴി മാറ്റങ്ങൾഉണ്ട്(പിത്കളിന്റെയുംയൂസഫ്അലിയുടെയും)ഇത് കാണിക്കുന്നത് ‘വിവിധ‘ ഖുർആനുകൾ ഉണ്ടെന്നും അല്ലെങ്കിൽ വിശുദ്ധ ഖുർആൻ തിരുത്തപ്പെട്ടു എന്നും ആണോ.  അതു പോലെ, ഇഞ്ചീലിന്റെ ഗ്രീക്ക് പതിപ്പ് ഉണ്ട് (അത് ഇവിടെ വായിക്കാം) തൗറാത്തിനും സബൂറിനും ഹീബ്രൂ മൂല ഭാഷയും ഉണ്ട് (അത് ഇവിടെ വായിക്കാം).  എന്നാൽ പലരും ഈ ഭാഷകൾ വായിക്കാറില്ല കാരണം പല മൊഴിമാറ്റങ്ങൾ ഇംഗ്ളീഷിലും (മറ്റ് ഭാഷകളിലും) ലഭ്യമായതു കൊണ്ട് അവർക്ക് അതിന്റെ സന്ദേശം അവരുടെ പ്രാദേശിക ഭാഷയിൽ മനസ്സിലാക്കുവാൻ കഴിയുന്നു. ‘പതിപ്പുകൾ‘ വിവിധ മൊഴി മാറ്റങ്ങൾ ആണു അത് കൊണ്ട് അതിലെ സന്ദേശം ഏറ്റവും നന്നായി മനസ്സിലാക്കുവാൻ സാധിക്കുന്നു.

എന്നാൽ മൊഴി മാറ്റം ചെയ്തപ്പോൾ സംഭവിച്ച പിഴവുകളെക്കുറിച്ചോ?  വിവിധ മൊഴിമാറ്റങ്ങൾ ഉണ്ട് എന്ന യാധാർത്ഥ്യം യധാർത്ഥ എഴുത്തുകാർ എഴുതിയത് അതു പോലെ മൊഴി മാറ്റം ചെയ്യുന്നത് അസംഭവ്യം ആക്കുമോ?  ബ്രുഹത്തായ  പൗരാണിക ഗ്രീക്ക് സാഹിത്യ ക്രിതികൾ ഗ്രീക്കിൽ പൗരാണിക സാഹിത്യം എണ്ണമറ്റതാക കൊണ്ട് യധാർത്ഥ എഴ്ത്തുകാരന്റെ യധാർത്ഥ ചിന്തകളും വാക്കുകളും അതു പോലെ മൊഴിമാറ്റം ചെയ്യുവാൻ  ഇപ്പോൾ സാധിക്കും.  യധാർത്ഥത്തിൽ പല ആധുനിക പതിപ്പുകളും ഇത് കാണിക്കുന്നു.  ഉദാഹരണത്തിനു, പുതിയ നിയമത്തിൽ നിന്നും എടുത്തിട്ടുള്ള ഒരു വാക്യം ഇവിടെ ഉണ്ട്, ഇത് 1 തിമൊത്തിയോസ് 2:5, യധാർത്ഥ ഗ്രീക്ക് പ്രതിയിൽ നിന്നും എടുത്തിട്ടുള്ളതാണു.

εις γαρ θεος εις και μεσιτης θεου και ανθρωπων ανθρωπος χριστος ιησους 1 തിമൊത്തിയോസ് 2:5

ഇവിടെ  മൊഴി മാറ്റങ്ങളുടെ ചില പതിപ്പുകൾ നൽകിയിരിക്കുന്നു.

5 ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:

 

1 തിമൊത്തിയോസ് 2:5

താങ്കൾക്ക് കാണുവാൻ സാധിക്കുന്നതു പോലെ അവ അവയുടെ മൊഴി മാറ്റത്തിൽ വളരെ സാമ്യം ഉള്ളവയാണു- ചില വാക്കുകളിൽ മാത്രം വ്യത്യാസം കാണുന്നു.  എന്നാൽ ഏറ്റവും പ്രധാനം ആ വാക്കുകൾക്ക് മാറ്റമുണ്ടെങ്കിലും സന്ദേശം ഒന്നു തന്നേയാണു.  അതിന്റെ കാരണം ഒരു പുസ്തകമേ/ബൈബിളേ ഉള്ളു അത് കൊണ്ട് അതിൽ നിന്നുമുള്ള മൊഴിമാറ്റം ഒരുപോലെ ആയിരിക്കും. ‘വ്യത്യസ്ത‘ ബൈബിളുകൾ ഇല്ല.  ഞാൻ ആരംഭത്തിൽ എഴുതിയതുപോലെ, അങ്ങിനെ പറയുന്നത് പൂർണ്ണമായി തെറ്റാണു കാരണം വ്യത്യസ്ത പതിപ്പുകൾ ഉണ്ട് അതു കൊണ്ട്  വ്യത്യസ്ഥ ബൈബിളുകൾ ഉണ്ട്.

നിങ്ങൾ ഓരോരുത്തരും അൽ കിതാബിന്റെ/ ബൈബിളിന്റെ ഒരു പതിപ്പ് താങ്കളുടെ പ്രാദേശിക ഭാഷയിൽ തിരഞ്ഞെടുത്ത് വായിക്കുവാൻ ഞാൻ ഉൽസാഹിപ്പിക്കുന്നു.  അങ്ങിനെ ചെയ്യുന്നത് ഒരിക്കലും നഷ്ടമാകില്ല.

Leave a Reply

Your email address will not be published. Required fields are marked *