സബൂറിന്റെ ആമുഖത്തിൽ, പ്രവാചകനും രാജാവുമായ ദാവൂദ് (അ.സ) സബുർ അദ്ദേഹത്തിന്റെ പ്രചോദനം പകരുന്ന സങ്കീർത്തനപ്പുസ്തകങ്ങൾ എഴുതിയതിൽക്കൂടി ആരംഭിച്ചു എന്ന് ഞാൻ സൂചിപ്പിച്ചുവല്ലോ, മാത്രമല്ല മറ്റ് പുസ്തകങ്ങൾ തുടർന്നു വന്ന പ്രവാചകന്മാരാൽ പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടു. ഒരു പ്രധാന പ്രവാചകൻ, വലിയ പ്രവാചകന്മാരുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള (കാരണം അദ്ദേഹത്തിന്റെ പുസ്തകം വളരെ വലുതാണു) പ്രവാചകനായിരുന്നു എശയ്യാവു. അദ്ദേഹം ഏകദേശം ബി സി 750 ൽ ജീവിച്ചിരുന്നു. താഴെക്കൊടുത്തിരിക്കുന്ന സമയ രേഖ കാണിക്കുന്നത് സബൂറിലെ മറ്റ് പ്രവാചകന്മാരെ അപേക്ഷിച്ച് എശയ്യാവ് എപ്പോഴാണു ജീവിച്ചിരുന്നത് എന്നാണു.
എശയ്യാ (അ.സ) പ്രവാചകന്റെ സബൂറിലെ മറ്റ് പ്രവാചകന്മാരുമായുള്ള ചരിത്രപരമായ സമയ രേഖ
എശയ്യാവു ഒരുപാട് വർഷങ്ങൾക്കു മുൻപ് (ഏകദേശം 2800 വർഷങ്ങൾക്കു മുൻപ്) ജീവിച്ചിരുന്ന വ്യക്തി ആയിരുന്നു എങ്കിലും അദ്ദേഹം ഒരുപാട് പ്രവചനങ്ങൾ ഭാവിയിൽ നടക്കുവാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് നടത്തി, ഒരു പ്രവാചകൻ എന്ന രീതിയിൽ മൂസാ (അ.സ) മുൻപ് പറഞ്ഞിരുന്നതു പോലെ ഒരു പ്രവാചകൻ ചെയ്യേണ്ട കാര്യങ്ങൾ. അദ്ദേഹത്തിന്റെ പ്രവചനങ്ങൾ പ്രവചിക്കുന്നത് അമ്പരപ്പിക്കുന്ന തരത്തിലുള്ള അൽഭുതങ്ങളെയാണു അവയെ സൂറ അത്തഹരീം (സൂറ 66: അത്തഹരീം) 12 ആം ആയത്ത് എടുത്തു പറയുന്നു.
അവളുടെ പവിത്രത കാത്തുസൂക്ഷിച്ച ‘ഇമ്രാന്റെ മകളായ മറിയയും; ഞങ്ങൾ അവളുടെ ആത്മാവിൽ ശ്വസിച്ചു; അവൾ തന്റെ നാഥന്റെയും അവന്റെ വെളിപാടിന്റെയും വാക്കുകളുടെ സത്യത്തിന് സാക്ഷ്യം വഹിച്ചു, ഭക്തരിൽ ഒരാളായിരുന്നു.
സൂറ അത്തഹരീം 66:12
സൂറാ തഹരീം എന്താണു വിശദീകരിക്കുന്നത്? നാം എശയ്യാവിലേക്ക് ആ പ്രവചനം എന്തെന്ന് വിശദീകരിക്കുവാൻ മടങ്ങിപ്പോവുകയാണു.
സബൂറീന്റെ ആമുഖത്തിൽ പറഞ്ഞതുപോലെ, സുലൈമാനു (അ.സ) ശേഷം വന്ന രാജാക്കന്മാർ മിക്കവാറും പേർ ദുഷ്ടന്മാർ ആയിരുന്നു, ഇത് എശയ്യാവിന്റെ കാലത്തെ രാജാക്കന്മാരുടെ കാര്യത്തിലും ശരിയായിരുന്നു. അതുകൊണ്ട് ഈ പുസ്തകം മുഴുവനും വരുവാനുള്ള ന്യായവിധിയെക്കുറിച്ചുള്ള മുന്നറിയിപ്പാണു (അവ ഏക ദേശം 150 ബാബിലോൺ യെരുശലേം തകർത്തപ്പോൾ വർഷങ്ങൾക്കുശേഷം സംഭവിച്ചു- ആ ചരിത്രം കാണുവാൻ ഇവിടെ അമർത്തുക) എന്നിരുന്നാലും, അദ്ദേഹം അതിനുമപ്പുറം വിദൂരഭാവിയെ നോക്കിക്കൊണ്ട് പ്രവചിച്ചു പറഞ്ഞത് എന്തെന്നാൽ അല്ലാഹു ഒരു പ്രത്യേക അടയാളം അയക്കും- ഇതു വരെയും മനുഷ്യ രാശിക്കു നൽകപ്പെട്ടിട്ടില്ലാത്ത് ഒരു അടയാളം. എശയ്യാവ് ഇസ്രായേൽ ദാവൂദിന്റെ (അ.സ) വംശാവലിയിൽ പെട്ട, ഒരു രാജാവിനോട് സംസാരിക്കുകയായിരുന്നു, അതു കൊണ്ടാണു ‘ദാവീദ് ഗ്രുഹമേ’ (ദാവൂദ്) എന്ന് അഭിസംബോധന ചെയ്യുന്നത്.
13 അതിന്നു അവൻ പറഞ്ഞതു: ദാവീദ്ഗൃഹമേ, കേൾപ്പിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു?
14 അതു കൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മനൂവേൽ എന്നു പേർ വിളിക്കും.
15 തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ടു ഉപജീവിക്കും.
എശയ്യാവ് 7:13-15
ഇത് തീർച്ചയായും ഒരു ധൈര്യപൂർവ്വമായ പ്രവചനമായിരുന്നു! ആരാണു ഒരു കന്യകയായ സ്ത്രീയ്ക്ക് ഒരു മകൻ ജനിയ്ക്കുമെന്ന് ഇതിനു മുൻപ് കേട്ടിട്ടുള്ളത്? അത് അമ്പരപ്പിക്കുന്ന ഒരു പ്രവചനമായി ശേഷിച്ചു അതു കൊണ്ട് ജനം പലവർഷങ്ങൾ അൽഭുതപ്പെട്ടത് എന്തെങ്കിലും തെറ്റ് പറ്റിയോ എന്നാണു. തീർച്ചയായും, ഒരു ഭാവിയെക്കുറിച്ച് വെറുതെ ഒരു ഊഹം പറയുന്ന ഒരു വ്യക്തിയാണെങ്കിൽ കൂടെ അങ്ങിനെ പ്രസ്താവിക്കില്ല- മാത്രമല്ല വരുവാനിരിക്കുന്ന തലമുറകൾക്കെല്ലാം വായിക്കത്തക്ക വിധത്തിൽ ഇങ്ങിനെ എഴുതുകയും ഇല്ല- ഇത്രമാത്രം അസംഭവ്യമായ പ്രവചനങ്ങൾ. എന്നാൽ അദ്ദേഹം അത് പ്രവചിച്ചു. ഇന്നു നില നിൽക്കുന്ന ചാവു കടൽ ചുരുളുകളിൽ നിന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നത് ആ പ്രവചനം വളരെ നാളുകൾക്കു മുൻപ് എഴുതിയതാണു- ഈസാ (അ.സ) ജനിക്കുന്നതിനു വർഷങ്ങൾക്കു മുൻപ്.
മസീഹ് ഈസാ (അ.സ) കന്യകയിൽ ജനിക്കുമെന്ന് പ്രവചിക്കപ്പെട്ടു
നാം ഇന്ന്, മസീഹ് ഈസാ (അ.സ) മിനു ശേഷം ജീവിക്കുന്നവർക്ക്, ഇത് അദ്ദേഹത്തിന്റെ വരവിനെക്കുറിച്ചുള്ള ഒരു പ്രവചനമായിരുന്നു എന്ന് കാണുവാൻ കഴിയും. മറ്റൊരു പ്രവാചകനും, ഇബ്രാഹീം, മൂസാ, മുഹമ്മദ് (അ.സ) തുടങ്ങിയവർ ഉൾപ്പെടെ കന്യകയിൽ ജനിച്ചവരല്ല. മനുഷ്യരായി പിറന്നവരിൽ ഈസാ (അ.സ) മാത്രമേ, അങ്ങിനെ ഈ ലോകത്തിൽ ജനിച്ചിട്ടുള്ളൂ. അതുകൊണ്ട് അല്ലാഹു, അദ്ദേഹത്തിന്റെ ജനനത്തിന്റെ നൂറുകണക്കിനു വർഷങ്ങൾക്ക് മുൻപ്, നമുക്ക് അദ്ദേഹത്തിന്റെ വരവിന്റെ ഒരു അടയാളം നൽകുകയായിരുന്നു മാത്രമല്ല നമ്മെ ഓരോരുത്തരെയും ഈ കന്യകാ ജാതന്റെ വരവിനു വേണ്ടി ഒരുക്കുകയും പഠിപ്പിക്കുകയും ആയിരുന്നു. നാം പ്രത്യേകിച്ച് രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.
‘ഇമ്മാനുവേൽ’ എന്ന് അദ്ദേഹത്തിന്റെ അമ്മയാൽ വിളിക്കപ്പെട്ടു
ആദ്യമായി, ഈ കന്യകയിൽ വരുന്ന മകൻ അമ്മയാൽ ‘ഇമ്മാനുവേൽ‘ എന്ന് വിളിക്കപ്പെടും. ഈ പേരിന്റെ അക്ഷരാർത്ഥം ‘ദൈവം നമ്മോടുകൂടെ’ എന്നാണു. എന്നാൽ എന്താണു അത് അർത്ഥമാക്കുന്നത്?അതിനു മിക്കവാറും പല അർത്ഥങ്ങൾ ഉണ്ടായിരുന്നിരിക്കാം, എന്നാൽ ഈ പ്രവചനം നൽകപ്പെട്ടത് അല്ലാഹു അധികം താമസിയാതെ ന്യായം വിധിക്കുവാൻ പോകുന്ന ദുഷ്ടരായ രാജാക്കന്മാരോട് ആണു എന്നതിനാൽ, പ്രധാനപ്പെട്ട ഒരു അർത്ഥം എന്നത് ഈ മകൻ ജനിക്കുമ്പോൾ അതൊരു അടയാളമായിരിക്കും അവർക്ക് എങ്ങിനെയെന്നാൽ ദൈവം അവർക്ക് ഇനിയും ന്യായവിധിമൂലം എതിരല്ല മറിച്ച് ‘അവരോട് കൂടെ ഉണ്ട്’. ഈസാ (അ.സ) ജനിച്ചപ്പോൾ, യധാർത്ഥത്തിൽ ഇസ്രായേൽ മക്കളെ അല്ലാഹു കൈവിട്ടു കളഞ്ഞു എന്ന് തോന്നി കാരണം അവരെ ഭരിച്ചിരുന്നത് അവരുടെ ശത്രുക്കൾ ആയിരുന്നു. കന്യകാ സുതന്റെ ജനനം ദൈവം അവരോടു കൂടെ ആണു എന്നതിനു അവർക്ക് ഒരു അടയാളം ആയിരുന്നു, അവർക്ക് എതിരല്ല എന്നതിനും. ഇഞ്ചീൽ ലൂക്കോസിന്റെ സുവിശേഷത്തിൽ എഴുതിയിരിക്കുന്നത് അദ്ദേഹത്തിന്റെ അമ്മ മറിയ (അല്ലെങ്കിൽ മേരി) മാലാഖ വരുവാനുള്ള മകനെക്കുറിച്ച് സന്ദേശം നൽകിയപ്പോൾ ഒരു വിശുദ്ധ ഗീതം പാടി എന്നാണു. ഈ ഗീതം താഴെക്കാണുന്ന വരികൾ ഉൾക്കൊള്ളുന്നതായിരുന്നു:
46 അപ്പോൾ മറിയ പറഞ്ഞതു: “എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു;
47 എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.
48 അവൻ തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.
49 ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു അവന്റെ നാമം പരിശുദ്ധം തന്നേ.
50 അവനെ ഭയപ്പെടുന്നവർക്കു അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു.
51 തന്റെ ഭുജംകൊണ്ടു അവൻ ബലം പ്രവർത്തിച്ചു, ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.
52 പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി താണവരെ ഉയർത്തിയിരിക്കുന്നു.
53 വിശന്നിരിക്കുന്നവരെ നന്മകളാൽ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു.
54 നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു,
55 തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.”
ലൂക്കോസ് 1:46-55
താങ്കൾക്കു കാണുവാൻ സാധിക്കുന്നത് എന്തെന്നാൽ, താൻ ഒരു കന്യക ആയിരുന്നിട്ടു കൂടി തനിക്ക് ഒരു മകൻ ജനിക്കുമെന്ന് അറിയിപ്പ് ലഭിച്ചപ്പോൾ, അവൾക്കു മനസ്സിലായ ഒരു കാര്യം ഇതിന്റെ അർത്ഥം ദൈവം ഇബ്രാഹീമിനോടും തന്റെ തലമുറകളോടുമുള്ള എന്നെന്നേക്കുമുള്ള കരുണ ഓർക്കുകയായിരുന്നു എന്നതാണു. ന്യായവിധി എന്നതു കൊണ്ട് അർത്ഥമാക്കുന്നത് അല്ലാഹു ഇനിയും ഇസ്രായേലിനോടു കൂടെ ഉണ്ടാവുകയില്ല എന്നല്ല.
കന്യകയുടെ മകൻ ‘തിന്മ തള്ളിക്കളയുകയും നല്ലതു തിരഞ്ഞെടുക്കുകയും ചെയ്യുന്നു’
എശയ്യാ പ്രവചനത്തിന്റെ ഏറ്റവും ആശ്ചര്യമുളവാക്കുന്ന ഒരു ഭാഗം എന്നത് ഈ മകൻ ‘നന്മയും തിന്മയും തിരഞ്ഞെടുക്കുവാൻ കഴിയുന്നതു വരെ തൈരും തേനും കഴിക്കും‘ എന്നുള്ളതാണു. എശയ്യാവ് പറയുന്നത് എന്തെന്നാൽ ഈ മകൻ, സ്വയമായി തീരുമാനങ്ങൾ എടുക്കുവാൻ കഴിയുന്ന പ്രായമാകുന്നതു വരെ, ‘തെറ്റ് തള്ളി ശരി തിരഞ്ഞെടുക്കും’ എന്നാണു. എനിക്ക് ഒരു ചെറിയ മകനുണ്ട്. ഞാൻ അവനെ സ്നേഹിക്കുന്നു, എന്നാൽ വളരെ ഉറപ്പായ ഒരു കാര്യം അവൻ തന്നേ ഒരിക്കലും തെറ്റും തള്ളിക്കളയുകയും ശരി തിരഞ്ഞെടുക്കുകയും ചെയ്യുന്നില്ല. ഞാനും എന്റെ ഭാര്യയും അവനെ തിന്മതള്ളി നന്മ തിരഞ്ഞെടുക്കുവാൻ ഞങ്ങൾ പ്രവർത്തിക്കുക, പഠിപ്പിക്കുക, ഓർമ്മിപ്പിക്കുക, വഴക്കുപറയുക, മാത്രുകകാണിക്കുക, ശിക്ഷണം നൽകുക, നല്ല കൂട്ടുകാരെ നൽകുക, നല്ല മാത്രുകയുള്ള ആളുകളെ മാത്രം കാണുന്നു എന്ന് ഉറപ്പു വരുത്തുക മുതലായ കാര്യങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു- ഞങ്ങളുടെ എല്ലാ പരിശ്രമങ്ങളും ഉണ്ടെങ്കിലും ഒരു ഉറപ്പും ഉണ്ടാവുകയില്ല. ഒരു രക്ഷിതാവ് എന്ന നിലയിൽ ഞാൻ ഇത് ചെയ്യുമ്പോൾ, ഇത് എന്റെ ബാല്യകാലത്ത് എന്റെ മാതാ പിതാക്കന്മാർ എന്നെ ‘നന്മ തിന്മകൾ തിരഞ്ഞെടുക്കുന്നതിൽ’ പരിശീലനം തരുമ്പോൾ അനുഭവിച്ച കഷ്ടതകൾ ഞാൻ ഓർക്കുന്നു. മാതാ പിതാക്കൾ എല്ലാ പ്രവർത്തിയും പരിശ്രമവും ചിലവഴിക്കുന്നില്ല എങ്കിൽ, പ്രക്രുതിയുടെ വഴിയിൽ അവനെ വിടുകയാണെങ്കിൽ- ആ കുട്ടി ‘തിന്മയെ തള്ളി നന്മയെ തിരഞ്ഞെടുക്കാത്ത’ ഒരു വ്യക്തിയായി വളരുന്നു. നാം ഒരു ‘ആദ്ധ്യാത്മീക ആകർഷണത്തിനു’ എതിരായി പോരാടുന്നതിനു തുല്യമാണു നാം അത് നിർത്തിക്കളഞ്ഞാൽ തലകീഴായി വലിയ ഗർത്തത്തിൽ പതിക്കും.
ഇതു കൊണ്ടാണു നാം എല്ലാവരും നമ്മുടെ വീടുകളും അപ്പാർറ്റ്മെന്റ്സും എല്ലാം അടച്ചു ഭദ്രമാക്കുന്നത്; അതുകൊണ്ടാണു എല്ലാ രാജ്യങ്ങൾക്കും പോലിസുകാരെ വേണ്ടത്; അതുകൊണ്ടാണു ബാങ്കിലെ എങ്ക്രിപ്ഷനും പാസ്സ് വേർഡും ഒക്കെ വേണ്ടത്; അതുകൊണ്ടാണു എല്ലാ രാജ്യങ്ങളിലും തുടർച്ചയായി പുതിയ നിയമങ്ങൾ ഉണ്ടാക്കേണ്ടി വരുന്നത്- കാരണം നമുക്ക് പരസ്പരം സുരക്ഷ ആവശ്യമായിരിക്കുന്നു അതു ‘തെറ്റ് തള്ളി നന്മ തിരഞ്ഞെടുക്കാത്തത്’ കൊണ്ടാണു.
പ്രവാചകന്മാർ പോലും എല്ലായ്പ്പൊഴും തിന്മയെത്തള്ളി നന്മയെ തിരഞ്ഞെടുക്കാറില്ല
ഇത് പ്രവാചകന്മാരുടെ കാര്യത്തിലും ശരിയാണു. തൗറാത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് പ്രവാചകനായ ഇബ്രാഹീം (അ.സ) രണ്ടു പ്രാവശ്യം തന്റെ ഭാര്യയെക്കുറിച്ച് അവൾ എന്റെ സഹോദരി എന്നെ കളവു പറഞ്ഞു എന്നാണു (ഉൽപ്പത്തി 12:10-13 & ഉൽപ്പത്തി 20:1-2). അതിൽ രേഖപ്പെടുത്തിയിരിക്കുന്നത് പ്രവാചകനായ മൂസാ (അ.സ) ഒരു ഈജിപ്ത്യനെ കുലപ്പെടുത്തി (പുറപ്പാട് 2:12) എന്നും ഒരു പ്രാവശ്യം അല്ലാഹുവിന്റെ കൽപ്പന അതുപോലെ അനുസരിച്ചില്ല എന്നുമാണു (സംഖ്യ 20:6-12). പ്രവാചകനായ മുഹമദ് (സ്വ.അ) നോട് തെറ്റുകൾ പൊറുത്ത് തരുവാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുവാൻ കൽപ്പിച്ചിരിക്കുന്നു (സൂറ 47: മുഹമ്മദ്) – അതു കാണിക്കുന്നത് അദ്ദേഹവും എല്ലയ്പ്പോഴും തിന്മയെത്തള്ളി നന്മയെ തിരഞ്ഞെടുത്തില്ല എന്നാണു.
അതിനാൽ, അല്ലാഹുവല്ലാതെ ഒരു ദൈവമില്ലെന്ന് അറിയുകയും നിങ്ങളുടെ പാപത്തിനും വിശ്വസ്തരായ പുരുഷന്മാർക്കും വിശ്വാസികളായ സ്ത്രീകൾക്കും ക്ഷമ ചോദിക്കുകയും ചെയ്യുക. നിങ്ങളുടെ ചലനത്തെയും വിശ്രമ സ്ഥലത്തെയും അല്ലാഹു അറിയുന്നു
സൂറ മുഹമ്മദ് 47:19
ശഹീഹ് മുസ്ലിമിൽ നിന്നും ഉദ്ധരിച്ചിട്ടുള്ള താഴെക്കൊടുത്തിരിക്കുന്ന ഉദ്ധരണി വ്യക്തമാക്കുന്നത് എത്രമാത്രം ആത്മാർത്ഥമായാണു അദ്ദേഹം പാപക്ഷമയ്ക്ക് വേണ്ടി പ്രാർത്ഥിച്ചത് എന്നാണു.
അബൂ മൂസാ അസ് ഹാരി തന്റെ പിതാവ് പറഞ്ഞു കേട്ടതു പ്രകാരം എഴുതിയിരിക്കുന്നത് അല്ലാഹുവിന്റെ റസൂൽ (സ്വ. അ) ഈ വാക്കുകൾ ഉച്ചരിച്ച് പ്രാർത്ഥിക്കുമായിരുന്നു: “ഓ അല്ലാഹുവേ, എന്റെ തെറ്റുകൾ ക്ഷമിക്കേണമേ, എന്റെ അറിവില്ലായ്മകൾ, എന്റെ ഉത്തരവാദിത്ത്വങ്ങളിൽ വന്നു പോയ കുറവുകൾ. അങ്ങ് ഞാൻ അറിയുന്നതിനെക്കാൾ (എന്റെ പ്രവർത്തികൾ) എല്ലാം അറിയുന്നു. ഓ അല്ലാഹുവേ, എനിക്ക് പൊറുത്ത് തരേണമേ (ഞാൻ ചെയ്ത അപരാധങ്ങൾ) കഠിനമായതോ അല്ലാത്തതോ (ഞാൻ അറിയാതെയോ മന:പ്പൂർവ്വമായോ ചെയ്തു പോയത്). ഇവയെല്ലാം (ഈ പരാചയങ്ങൾ എല്ലാം) എന്നിൽ ഉണ്ട്. അല്ലാഹുവേ, ഞാൻ പെട്ടന്ന് പ്രവർത്തിക്കുക വഴി ചെയ്ത തെറ്റുകൾ എന്നോട് ക്ഷമിക്കേണമേ അല്ലെങ്കിൽ ഒരു കാര്യം മാറ്റി വച്ചതു കൊണ്ട് സംഭവിച്ച തെറ്റുകൾ ക്ഷമിക്കേണമേ, ഞാൻ രഹസ്യമായും പരസ്യമായും ചെയ്ത തെറ്റുകൾ ക്ഷമിക്കേണമേ അങ്ങ് (അവയെ) എന്നേക്കാൾ നല്ലവണ്ണം അറിയുന്നു. അങ്ങ് എല്ലാത്തിനും മീതെ ആദ്യനും അവസാനവും സർവ്വശക്തനുമായവനുമാണു.”
മുസ്ലിം 35:6563
ഇത് പ്രവാചകനായ ദാവൂദ് (അ.സ) ന്റെ പ്രാർത്ഥനപോലെത്തന്നെയുള്ള ഒരു പ്രാർത്ഥനയാണു അദ്ധേഹം തന്റെ തെറ്റുകൾ ക്ഷമിച്ചു കിട്ടുവാൻ വേണ്ടി പ്രാർത്ഥിച്ചപ്പോൾ:
ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ;നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ. എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.
ഞാന്‍ നിര്‍മ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാന്‍ ഹിമത്തെക്കാള്‍ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ. സന്തോഷവും ആനന്ദവും എന്നെ കേള്‍ക്കുമാറാക്കേണമേ; എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ.
സങ്കീർത്തനം 51:1-9
അതു കൊണ്ട് നാം കാണുന്നത് ഈ മനുഷ്യർ- അവർ പ്രവാചകന്മാർ ആയിരുന്നിട്ടു കൂടി- പാപം നിമിത്തം ബുദ്ധിമുട്ട് അനുഭവിക്കുകയും പാപക്ഷമ അപേക്ഷിക്കുകയും ചെയ്യേണ്ടിയിരുന്നു. ഇത് ആദമിന്റെ എല്ലാ സന്തതികൾക്കും ബാധകമാകുന്ന സാർവ്വ ലൗകീകമായ ഒരു മാനുഷീക അവസ്ഥയാണെന്ന് കാണുന്നു.
കന്യകയുടെ വിശുദ്ധ ജാതൻ
എന്നാൽ എശയ്യാവിനാൽ പ്രവചിക്കപ്പെട്ട ഈ മകൻ തന്റെ ബാല്യം മുതൽ തന്നെ തെറ്റുകൾ തള്ളിക്കളയുകയും ശരിയായുള്ളത് സ്വയമായി തിരഞ്ഞെടുക്കുകയും ചെയ്യുന്നു. അത് അവനിൽ അന്തർലീനമായിട്ടുള്ള ഒന്നാണു. അത് അവനു സാധ്യമാകണമെങ്കിൽ അവൻ ജനിച്ചത് വേറൊരു വംശപരമ്പരയിൽ ആയിരിക്കണം. മറ്റെല്ലാ പ്രവാചകന്മാരും, അവരുടെ പിതാക്കന്മാരിൽക്കൂടി, ആദമിലേക്ക് എത്തിപ്പെടുന്നു, നാം കണ്ടതു പോലെ ആദം ‘തെറ്റ് തള്ളി നന്മ തിരഞ്ഞെടുത്തില്ല’ പാരമ്പര്യം പിതാവിന്റെ സ്വഭാവത്തിൽക്കൂടി മക്കളിലേക്ക് വ്യാപിക്കുന്നതു പോലെ, ആദമിന്റെ മൽസര സ്വഭാവം നമ്മിൽ എല്ലാവരിലും വന്നു എന്തിനേറെ എല്ലാ പ്രവാചകന്മാരിലും കൂടെ വന്നു. എന്നാൽ കന്യകയിൽ ജാതനായ ഒരു മകൻ, നിർവ്വചനം നൽകിയാൽ, ആദാമിന്റെ പാരമ്പര്യം തന്റെ പിത്രു പരമ്പരയിൽ ഉണ്ടാവുകയില്ല. ഈ മകന്റെ രക്ഷിതാക്കളുടെ പരമ്പര വ്യത്യസ്തം ആയിരിക്കും, അതുകൊണ്ട് അവൻ വിശുദ്ധൻ ആയിരിക്കും. അതുകൊണ്ടാണു ഖുർ ആൻ, മറിയമിനു ദൂതൻ മുഖാന്തിരം കന്യകയിൽ ജനിക്കുന്ന മകനെക്കുറിച്ച് ലഭിച്ച സന്ദേശത്തെക്കുറിച്ച് പറയുമ്പോൾ, ആ മകനെ ‘വിശുദ്ധൻ’ എന്നു വിളിക്കുന്നത്.
അവൻ (ദൂതൻ) പറഞ്ഞു: “അല്ല, ഞാൻ നിന്റെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൂതൻ മാത്രമാണ്. വിശുദ്ധപുത്രന്റെ ദാനം നിനക്കു അറിയിക്കുന്നു. അവൾ (മറിയം) പറഞ്ഞു: “ആരും എന്നെ തൊട്ടിട്ടില്ലാത്തതും ഞാൻ അശുദ്ധനല്ലാത്തതും കൊണ്ട് ഞാൻ എങ്ങനെ ഒരു പുത്രനെ ജനിക്കും?” അദ്ദേഹം പറഞ്ഞു: “അതിനാൽ (ഇത്): നിന്റെ കർത്താവ് അരുളിച്ചെയ്യുന്നു: ‘ഇത് എനിക്ക് എളുപ്പമാണ്. അവനെ മനുഷ്യർക്ക് ഒരു അടയാളമായും നമ്മിൽ നിന്ന് ഒരു കാരുണ്യമായും നിയമിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’: ഇത് ഒരു കാര്യമാണ് (അതിനാൽ) . ”
അവൾ അവനെ ഗർഭം ധരിച്ചു,
സൂറ 19:19-22
പ്രവാചകനായ എശയ്യാവു (അ.സ) വളരെ വ്യക്തമായിരുന്നു, അതിനോട് പുറകെ വന്ന പുസ്തകങ്ങളും ഒത്തു വരുന്നു- ഒരു മകൻ ജനിക്കുവാൻ പോകുന്നു അദ്ദേഹം കന്യകയിൽ ആയിരിക്കും ജനിക്കുന്നത്, അങ്ങിനെ അദ്ദേഹത്തിനു ഭൂമിയിലെ പിതാവ് ഉണ്ടായിരിക്കുകയില്ല അതു കൊണ്ട് ഈ പാപ സ്വഭാവം ഉണ്ടാവുകയില്ല മാത്രമല്ല അങ്ങിനെ അദ്ദേഹം ഒരു വിശുദ്ധൻ ആയിരിക്കും.
പറുദീസയിലെ ആദമിലേക്ക് ഒരു തിരിഞ്ഞു നോട്ടം
തൗറാത്തിനു ശേഷമുള്ള പുസ്തകങ്ങൾ മാത്രമല്ല ഈ കന്യകയിൽ ജാതനാകുന്ന മകനെക്കുറിച്ച് സംസാരിക്കുന്നത്. അത് ആരംഭം മുതൽ ഉണ്ടായിരുന്നു. നാം ആദമിന്റെ അടയാളത്തിൽ കണ്ടത് അല്ലാഹു സാത്താനോട് ഒരു വാഗ്ദത്തം സംസാരിച്ചു. ഞാൻ അത് ഇവിടെ ആവർത്തിക്കാം.
15 ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും. ഉൽപ്പത്തി 3:15
അല്ലാഹു ഇബ് ലീസ്/സാത്താനും സ്ത്രീക്കും ഒരു ‘സന്തതി’ ഉളവാക്കും എന്ന് പറയുന്നു. ഈ സന്തതികൾ തമ്മിൽ ‘ശത്രുത’ അല്ലെങ്കിൽ സ്ത്രീയുടെയും സാത്താന്റെയും സന്തതികൾ തമ്മിൽ വെറുപ്പ് ഉണ്ടാകും. സാത്താൻ സ്ത്രീയുടെ സന്തതിയുടെ ‘കുതികാൽ തകർക്കും‘ എന്നാൽ അതേ സമയം സ്ത്രീയുടെ സന്തതി സാത്തന്റെ ‘തലയെ തകർക്കും’. ഈ ബന്ധം താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തിൽ കാണുവാൻ കഴിയും.
അല്ലാഹു പറുദീസയിൽ നൽകിയ വാഗ്ദത്തവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളും അവർ തമ്മിലുള്ള ബന്ധവും
പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം അല്ലാഹു സ്ത്രീക്ക് നൽകിയതു പോലെ മനുഷ്യനു ഒരു സന്തതിയെ വാഗ്ദാനം ചെയ്തില്ല എന്നതാണു. ഇത് വളരെ അസാധാരണമായതാണു പ്രത്യേകിച്ച് പുത്രന്മാർ നൽകപ്പെടുന്നത് പിതാക്കന്മാരിൽക്കൂടി എന്നതിനെ തൗറാത്തും, സബൂറും, ഇഞ്ചീലും (അൽകിതാബ്/ബൈബിൾ) ഊന്നൽ നൽകുമ്പോൾ. യധാർത്ഥത്തിൽ, ആധുനീക പാശ്ചാത്യ വിമർശകർ ഈ പുസ്തകത്തെക്കുറിച്ച് പറയുന്ന ഒരു വിമർശനം സ്ത്രീകളിൽക്കൂടിയുള്ള രക്തബന്ധം അവർ നിരാകരിച്ചു കളയുന്നു എന്നാണു. ഇത് അവരുടെ കണ്ണുകളിൽ ‘ലിംഗപരം’ ആണു കാരണം അത് മനുഷ്യ പുത്രന്മാരെ മാത്രമേ കണക്കിലെടുക്കുന്നുള്ളൂ. എന്നാൽ ഈ കാര്യത്തിൽ ഇത് വ്യത്യസ്ഥമാണു- ഒരു പുരുഷന്റെ പക്കൽ നിന്നും ഉള്ള സന്തതി (ഒരു ‘അവൻ’) എന്ന വാഗ്ദത്തം ഇല്ല. അവിടെ പറയപ്പെടുന്നത് ഒരു സന്തതി സ്ത്രീയിൽ നിന്നും വരുമെന്നു മാത്രമാണു, പുരുഷനെ അവിടെ പരാമർശിക്കുന്നതേ ഇല്ല.
എശയ്യാവിന്റെ ‘കന്യകാ ജാതൻ’ ‘സ്ത്രീയുടെ സന്തതി’ ആണു
എശയ്യാവിന്റെ വ്യക്തമായ ഒരു കന്യകയിൽ നിന്നും മകൻ ജനിക്കും എന്ന പ്രവചനത്തിന്റെ കാഴ്ച്ചപ്പാടിൽ ഏദൻ പൂന്തോട്ടത്തിൽ വളരെ നാളുകൾക്കു മുൻപ് ഒരു സന്തതി (മകൻ) സ്ത്രീയിൽ നിന്നും മാത്രം വരും (അതായത് കന്യകയിൽ നിന്നും മാത്രം) എന്ന് അർത്ഥമാക്കുന്നതാണു. ഞാൻ താങ്കളെ ഈ ചർച്ചയെക്കുറിച്ച് ആദമിന്റെ അടയാളം വായിക്കുവാൻ പ്രേരിപ്പിക്കുന്നു അപ്പോൾ ഈ കാഴ്ച്ചപ്പാട് ‘ചേർന്നു’ വരുന്നു എന്ന് കാണുവാൻ കഴിയും. ‘നന്മ തിന്മകളെ തിരഞ്ഞെടുക്കുന്നതിൽ’ നമ്മുടെ പൂർവ്വ പിതാവായ ആദം ചരിത്രത്തിന്റെ ആരംഭം മുതല അനുഭവിച്ച അതേ പ്രശ്നം അദ്ദേഹത്തിന്റെ എല്ലാ മക്കളും അനുഭവിക്കുന്നു. അതുകൊണ്ട്, അല്ലാഹു ആ സമയത്തു തന്നെ പാപം ലോകത്തേക്കു വന്നപ്പോൾ തന്നെ, ഒരു വിശുദ്ധ പ്രജ ആദമിൽ നിന്നുമുള്ളതല്ല വന്ന് സാത്താന്റെ തല ‘തകർക്കും’ എന്ന വാഗ്ദത്തം നൽകി.
എന്നാൽ എങ്ങിനെയാണു ഈ വിശുദ്ധ സന്തതി ഇത് ചെയ്യുവാൻ പോകുന്നത്? ഇത് അല്ലാഹുവിൽ നിന്നും ഒരു സന്ദേശം നൽകുന്നത് സംബന്ദിച്ചു മാത്രമായിരുന്നെങ്കിൽ, ഇബ്രാഹീം മൂസാ (അ.സ) തുടങ്ങി മറ്റു പ്രവാചകന്മാർ വിശ്വസ്തതയോടെ സന്ദേശങ്ങൾ നൽകിയിരുന്നു. അല്ല, ഈ വിശുദ്ധ പ്രജയുടെ പ്രവർത്തി വ്യത്യസ്തമായിരുന്നു, എന്നാൽ അതു മനസ്സിലാക്കുവാൻ നമുക്ക് സബൂർ കൂടുതൽ പരിശോധിക്കേണ്ടിയിരിക്കുന്നു.