Skip to content

തൗറാത്തിന്റെ പ്രവാചകന്മാരുടെ അടയാളം

  • by

പ്രവാചകന്മാരായ മൂസാ നബിയും (അ.സ) ഹാരൂണും (അ.സ)ഇസ്രായീൽ മക്കളെ 40 വർഷങ്ങൾ നടത്തി.  അവർ കൽപ്പനകൾ എഴുതുകയും ബലിയർപ്പണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു, മാത്രമല്ല പല അടയാളങ്ങൾ തൗറാത്തിൽ കാണിക്കുകയും ചെയ്തു. പെട്ടന്ന് ഈ രണ്ടു പ്രവാചകന്മാരും മരിക്കേണ്ട സമയം ആയി.  തൗറാത്ത് അവസാനിക്കുന്നത് എങ്ങിനെ എന്ന് അറിയുന്നതിനു മുൻപ് തൗറാത്തിൽ നൽകിയിരിക്കുന്ന മാത്രുക എന്താണെന്ന് നമുക്ക് ഒന്ന് അവലോകനം ചെയ്യാം.

തൗറാത്തിലെ മാത്രുകയുടെ അവലോകനം

അതുകൊണ്ട് എന്താണു തൗറാത്തിലെ അടയാളങ്ങളുടെ മാത്രുക?

തൗറാത്തിലെ ബലി

എത്ര പതിവായി ആണു ബലിയർപ്പണം നടത്തിയിരുന്നത് എന്നും അത് എത്രമാത്രം പ്രാധാന്യം അർഹിക്കുന്നു എന്നും ശ്രദ്ധിക്കൂ. നാം കണ്ട താഴെക്കാണുന്നവയെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ:

ഈ ബലികൾ എല്ലാം നടത്തിയിരുന്നത് ശുദ്ധിയുള്ള മ്രുഗങ്ങളെക്കൊണ്ടായിരുന്നു- ഒന്നുകിൽ ആടോ, കാളയോ അർപ്പിക്കപ്പെടുമായിരുന്നു.  പശുക്കിടാവ് ഒഴികെ അവയെല്ലാം ആണായിരുന്നു.

ഈ ബലികൾ അവ അർപ്പിക്കുന്നവർക്ക് പാപശുദ്ധീകരണം വരുത്തി. ഇത് അർത്ഥമാക്കുന്നത് അവ ഒരു പുതപ്പ് ആയിരുന്നു അതുകൊണ്ട് ബലിയർപ്പിക്കുന്ന വ്യക്തിയുടെ കുറ്റബോധവും ലജ്ജയും മറയ്ക്കപ്പെടുമായിരുന്നു.  ഇത് ആദം മുതൽ തുടങ്ങിയതാണു അദ്ദേഹത്തിനെ അല്ലാഹുവിന്റെ കരുണ തോൽകൊണ്ടുള്ള വസ്ത്ര രൂപത്തിൽ ലഭിച്ചു. അവർ ഇങ്ങനെ മറയ്ക്കപ്പെടുമ്പോൾ ഈ തോലുകൾ ലഭിക്കേണ്ടതിനു ഒരു മ്രുഗം മരിക്കേണ്ടിയിരുന്നു. അപ്പോൾ ഉയർന്നു വരുന്ന ഒരു പ്രധാന ചോദ്യം: എന്തുകൊണ്ട് ഇപ്പോഴും ബലിയർപ്പണം നടത്തുകയോ ആചരിക്കുകയോ ചെയ്യുന്നില്ല എന്നതാണു?  അതിനുള്ള ഉത്തരം നാം പിന്നീട് ചിന്തിക്കും.

നീതീകരണം തൗറാത്തിൽ

നീതീകരണം‘ എന്ന വാക്ക് തുടർമാനമായി വീണ്ടും പ്രത്യക്ഷമാകുന്നു.  നാം ഇത് ആദ്യമായി കാണുന്നത് ആദമിന്റെ കൂടെയാണു അല്ലാഹു അദ്ദേഹത്തോട് ‘നീതിയുടെ വസ്ത്രമാണു ഏറ്റവും നല്ലത്‘ എന്ന് അരുളിച്ചെയ്തപ്പോൾ. ഇബ്രാഹീം വരുവാനുള്ള വാഗ്ദത്ത സന്തതിയെക്കുറിച്ചുള്ള വാഗ്ദത്തം  വിശ്വസിച്ചപ്പോൾ ബ്രാഹീമിനു നീതി ‘കണക്കിടപ്പെട്ടു എന്ന് നാം കണ്ടു.  ഇസ്രായീൽ മക്കൾ അവർക്ക് കൽപ്പനകൾ അനുസരിക്കുവാൻ കഴിഞ്ഞാൽ അവർക്ക് നീതീകരണം പ്രാപിക്കാം- എന്നാൽ അവർ ആ നിയമങ്ങൾ മുഴുവനായി പ്രമാണിക്കണമായിരുന്നു- എല്ലായ്പ്പോഴും

ന്യായവിധി തൗറാത്തിൽ

കൽപ്പനകൾ പ്രമാണിക്കുന്നതിൽ പരാചയപ്പെട്ടാൽ അല്ലാഹുവിന്റെ പക്കൽ നിന്നുള്ള ന്യായവിധിയും അനുഭവിക്കേണ്ടി വരും എന്നും നാം കണ്ടു. ഇത് ആദമിൽ നിന്നും ആരംഭിച്ചതാണു, അദ്ദേഹം ഈ ന്യായ വിധി പ്രാപിക്കുവാൻ ഒരിക്കൽ മാത്രമേ അനുസരണക്കേട് കാണിച്ചുള്ളൂ. ന്യായവിധി എന്നത് എപ്പോഴും മരണത്തിൽ അവസാനിക്കുന്നതായിരുന്നു. മരണം എന്നത് ന്യായം വിധിക്കപ്പെടുന്ന വ്യക്തിയിലോ അല്ലെങ്കിൽ യാഗമർപ്പിക്കപ്പെടുന്ന മ്രുഗത്തിന്മേലോ ആയിരുന്നു.  താഴെക്കൊടുത്തിരിക്കുന്ന കാര്യങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ:

  • ആദമിൽ, തോൽ എടുക്കുവാനുള്ള മ്രുഗം ബലിയർപ്പിക്കപ്പെടുകയും അങ്ങിനെ കൊല്ലപ്പെടുകയും ചെയ്തു.
  • ആബേലിൽ അദ്ദേഹത്തിന്റെ അംഗീകരിക്കപ്പെട്ട ബലിയിൽ മ്രുഗം ബലിയർപ്പിക്കപ്പെട്ടു.
  • നോഹയിൽ ജനം വെള്ളപ്പൊക്കത്തിൽ മരിച്ചു മാത്രമല്ല, വെള്ളപ്പൊക്കത്തിനു ശേഷം, അദ്ദേഹം ഒരു ബലിയർപ്പിക്കുക വഴി, ഒരു മ്രുഗം മരിയ്ക്കേണ്ടി വന്നു.
  • ലൂത്തിൽ, സോദോമിലെയും ഗോമോറയിലെയും ജനം ന്യായവിധിയിൽ മരണപ്പെട്ടു- അദ്ദേഹത്തിന്റെ ഭാര്യ ഉൾപ്പെടെ.
  • ഇബ്രാഹീമിന്റെ മകന്റെ ബലിയർപ്പണത്തിൽ മകൻ മരിക്കേണ്ടതായിരുന്നു എന്നാൽ അതിനു പകരം ആട്ടിൻ കൊറ്റൻ മരിക്കേണ്ടി വന്നു.
  • പെസ്സഹയുടെ നാളിൽ ഒന്നുകിൽ ആദ്യജാതന്മാർ  (ഫിർ ഔനും മറ്റ് അവിശ്വാസികൾക്കും) മരിച്ചു അല്ലെങ്കിൽ കട്ടിളക്കാലിൽ പുരട്ടുവാൻ കൊല്ലപ്പെട്ട ആടുകൾ മരിച്ചു.
  • പത്തു കൽപ്പനകൾ മൂലം, ഒന്നുകിൽ ഒരു കുറ്റവാളി ആയ മനുഷ്യൻ  മരിച്ചു അല്ലെങ്കിൽ ഒരു ആട് പ്രായശ്ചിത്ത നാളിൽ മരിച്ചു.

ഇത് അർത്ഥമാക്കുന്നത് എന്താണു? അത് നാം തുടർന്നു കാണും.  എന്നാൽ ഇപ്പോൾ മൂസയും ഹാരൂണും (അ.സ) തൗറാത്ത് അവസാനിപ്പിക്കുവാൻ പോവുകയാണു.  പക്ഷെ അവർ തൗറാത്ത് അവസാനിപ്പിക്കുന്നത് അല്ലാഹുവിൽ നിന്നും നേരിട്ടുള്ള രണ്ട് സന്ദേശങ്ങൾ കൊണ്ടാണു, അവ രണ്ടും ഭാവിയിലേക്ക് നോക്കുന്നതും ഇന്ന് നമുക്ക് വളരെ പ്രാധാന്യം അർഹിക്കുന്നതും ആണു- വരുവാനുള്ള ഒരു പ്രവാചകനെക്കുറിച്ചും അതു പോലെ വരുവാനുള്ള ശാപങ്ങളെയും അനുഗ്രഹങ്ങളെയും കുറിച്ചും ആയിരുന്നു.  ആ പ്രവാചകനെക്കുറിച്ച് നാം ഇവിടെ നോക്കുവാൻ പോവുകയാണു.

വരുവാനുള്ള പ്രവാചകൻ

അല്ലാഹു സീനായ് മലയിൽ വച്ച് കൽപ്പലകകൾ കൊടുത്തപ്പോൾ അത് കൊടുത്തത് ഭയാനകമായ ശക്തിയുടെ പ്രദർശനത്തിന്റെ അകമ്പടിയോടെ ആയിരുന്നു.  ആ കൽപ്പലകകൾ നൽകുന്നതിനു തൊട്ടു മുൻപ് ഉണ്ടായിരുന്ന രംഗം തൗറാത്ത് വിശദീകരിക്കുന്നത് ഇങ്ങനെയാണു

16 മൂന്നാം ദിവസം നേരം വെളുത്തപ്പോൾ ഇടിമുഴക്കവും മിന്നലും പർവ്വതത്തിൽ കാർമേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനം ഒക്കെയും നടുങ്ങി.
17 ദൈവത്തെ എതിരേല്പാൻ മോശെ ജനത്തെ പാളയത്തിൽനിന്നു പുറപ്പെടുവിച്ചു; അവർ പർവ്വതത്തിന്റെ അടിവാരത്തുനിന്നു.
18 യഹോവ തീയിൽ സീനായി പർവ്വതത്തിൽ ഇറങ്ങുകയാൽ അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പർവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി.

 

പുറപ്പാട് 19:16-18

ജനം ഭയം കൊണ്ട് നിറഞ്ഞു.  തൗറാത്ത് അവരെക്കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണു

18 ജനം ഒക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പർവ്വതം പുകയുന്നതും കണ്ടു; ജനം അതുകണ്ടപ്പോൾ വിറെച്ചുകൊണ്ടു ദൂരത്തു നിന്നു.
19 അവർ മോശെയോടു: നീ ഞങ്ങളോടു സംസാരിക്ക; ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന്നു ദൈവം ഞങ്ങളോടു സംസാരിക്കരുതേ എന്നു പറഞ്ഞു.

 

പുറപ്പാട് 20:18-19

ഇത് സംഭവിച്ചത് മൂസാ (അ.സ) ആ സമൂഹത്തെ നയിച്ചുകൊണ്ട് പോകുന്ന ആദ്യ 40 വർഷങ്ങളിൽ ആണു. ഏറ്റവും അവസാനം, അല്ലാഹു മൂസാ (അ.സ) യോട് ഭൂതകാലത്ത് സംഭവിച്ചതിനെക്കുറിച്ച് സംസാരിച്ചു, ജനത്തെ അവർ കഴിഞ്ഞ കാലത്ത് അവർ ഭയപ്പെട്ടതിനെക്കുറിച്ച് ഓർമ്മിപ്പിച്ചു, അതോട് കൂടെ ഭാവിയിൽ സംഭവിക്കുവാൻ പോകുന്നതിനെക്കുറിച്ച് ഒരു വാഗ്ദത്തവും നൽകി.  മൂസാ (അ.സ) തൗറാത്തിൽ എഴുതിയിരിക്കുന്നത്:

15 നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.
16 ഞാൻ മരിക്കാതിരിക്കേണ്ടതിന്നു ഇനി എന്റെ ദൈവമായ യഹോവയുടെ ശബ്ദം കേൾപ്പാനും ഈ മഹത്തായ തീ കാണ്മാനും എനിക്കു ഇടവരരുതേ എന്നിങ്ങനെ ഹോരേബിൽവെച്ചു മഹായോഗം കൂടിയ നാളിൽ നിന്റെ ദൈവമായ യഹോവയോടു നീ അപേക്ഷിച്ചതുപോലെ തന്നേ.
17 അന്നു യഹോവ എന്നോടു അരുളിച്ചെയ്തതു എന്തെന്നാൽ: അവർ പറഞ്ഞതു ശരി.
18 നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.
19 അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.
20 എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം.
21 അതു യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങൾ എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തിൽ പറഞ്ഞാൽ
22 ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു.

 

ആവർത്തനം 18:15-22

അല്ലാഹു താൻ കൽപ്പലകയിൽ പത്തു കൽപ്പനകൾ ജനത്തോട് സംസാരിക്കുമ്പോൾ അവർക്ക് തന്നോട് ബഹുമാനം ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടു അതിനു വേണ്ടി അല്ലാഹു അവർക്ക് ഭയം ഉളവാകുന്ന രീതിയിൽ അവരോട് സംസാരിച്ചു. എന്നാൽ ഇപ്പോൾ അല്ലാഹു ഭാവിയിലേക്ക് നോക്കി ഒരു വാഗ്ദത്തം നൽകുന്നു അതായത് മൂസായെ (അ.സ) പ്പോലെയുള്ള ഒരു പ്രവാചകൻ ഇസ്രായേൽ മക്കളുടെ ഇടയിൽ നിന്നും എഴുന്നേൽപ്പിക്കപ്പെടും. അതിനു ശേഷം രണ്ട് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി:

  1. വരുവാനിരിക്കുന്ന പ്രവാചകനു ജനം ചെവി കൊടുത്തില്ലെങ്കിൽ അല്ലാഹു തന്നെ ജനത്തെ ന്യായം വിധിക്കും
  2. അല്ലാഹു ഒരു പ്രവാചകനിൽക്കൂടി സംസാരിച്ചു എന്നത് തീരുമാനിക്കപ്പെടുന്നത് ആ സന്ദേശം ഭാവിയെക്കുറിച്ച് പ്രവചിക്കുന്നതും പ്രവചിക്കപ്പെട്ട സന്ദേശം നിറവേറപ്പെടുകയും ചെയ്തിരിക്കണം എന്നതിനെ ആസ്പദമാക്കിയാണു.

ആദ്യത്തെ മാർഗനിർദ്ദേശം മൂസാ (അ.സ) മിനു ശേഷം ഒരേ ഒരു പ്രവാചകൻ മാത്രമേ ഉണ്ടാകൂ എന്ന അർത്ഥത്തിൽ അല്ല, മറിച്ച് ഒരു പ്രത്യേക പ്രവാചകൻ വരും അവന്റെ സന്ദേശത്തിനു നാം ചെവി കൊടുക്കണം കാരണം അദ്ദേഹത്തിന്ന് ഒരു വിശേഷമായ ഉദ്ദ്യമം തന്റെ സന്ദേശത്തിൽക്കൂടി നൽകുവാൻ ഉണ്ട്- അവ ‘എന്റെ വാക്കുകൾ‘ ആയിരിക്കും.  അല്ലാഹുവിനു മാത്രമേ ഭാവിയെക്കുറിച്ച് അറിയൂ എന്നതുകൊണ്ട്- തീർച്ചയായും ഒരു മനുഷ്യനും അറിയുന്നില്ല- രണ്ടാമത്തെ മാർഗ്ഗ നിർദ്ദേശം ഒരു സന്ദേശം യധാർത്ഥത്തിൽ അല്ലാഹുവിൽ നിന്നും വന്നതാണോ അല്ലയോ എന്ന് ജനത്തിനു മനസ്സിലാക്കുവാൻ ഉള്ള ഒരു ഉപാധിയായിരുന്നു.  നാം അടുത്തതായി കാണുന്നത് എങ്ങിനെയാണു മൂസാ (അ.സ) ഈ രണ്ടാമത്തെ മാർഗ്ഗ നിർദ്ദേശം ഇസ്രായേലിന്റെ ഭാവിയെ മുൻ കണ്ടു കൊണ്ട് സ്രായേലിന്റെ അനുഗ്രഹവും ശാപവും പ്രവചിക്കുന്നു– ഇത് വിവരിച്ചു കൊണ്ടാണു തൗറാത്ത് അവസാനിക്കുന്നത്.

എന്നാൽ ‘വരുവാൻ ഇരിക്കുന്ന ഈ പ്രവാചകനെക്കുറിച്ച്‘ എന്ത് പറയുന്നു? അദ്ദേഹം ആരായിരുന്നു? ചില പണ്ഡിതന്മാർ ഇത് മുഹമ്മദ് (സ്വ.അ) ആണെന്നു അഭിപ്രായപ്പെടുന്നു.  എന്നാൽ ശ്രദ്ധിക്കപ്പെടേണ്ട ഒരു വസ്തുത ഈ പ്രവചനം വ്യക്തമാക്കുന്നത് ഈ പ്രവാചകൻ വരുന്നത്  “ഇസ്രായേൽ സന്തതികളിൽ നിന്നും ആയിരിക്കും” – എന്നണു അങ്ങിനെ അദ്ദേഹം ഒരു യഹൂദൻ ആയിരിക്കും.  അതുകൊണ്ട് ഇവിടെ പറയുന്നത് ഒരിക്കലും അദ്ദേഹം ആവില്ല.  വേറെ ചില പണ്ഢിതന്മാർ ഇത് മസീഹ് ഈസാ (അ.സ) ആണെന്ന് അൽഭുതപ്പെടുകയും അങ്ങിനെ കരുതുകയും ചെയ്യുന്നു.  അദ്ദേഹം ഒരു യഹൂദൻ ആയിരുന്നു മാത്രമല്ല അദ്ദേഹം വളരെ അധികാരത്തോടെ പഠിപ്പിച്ചു– അദ്ദേഹം പഠിപ്പിക്കുമ്പോൾ അല്ലാഹുവിന്റെ ‘വാക്കുകൾ തന്റെ അധരത്തിൽ’ ഉണ്ട് എന്നതു പോലെആയിരുന്നു പഠിപ്പിച്ചതു. ഈസാ മസീഹിന്റെ വരവ് ഇബ്രാഹീമിന്റെ ബലിയർപ്പണത്തിലും, പെസ്സഹയിലും, ദൈവത്തിന്റെ വചനം അധരങ്ങളിൽ ഉള്ള ‘ആ പ്രവാചകൻ’ എന്ന പ്രവചനത്തിലും നാം നാം നിഴലായിക്കാണുന്നു.

Leave a Reply

Your email address will not be published. Required fields are marked *