“ഞാൻ എന്തിനു ബൈബിളിലെ പുസ്തകങ്ങൾ വായിക്കണം? അത് എഴുതപ്പെട്ടത് വളരെ നാളുകൾക്ക് മുൻപാണു, മാത്രമല്ല അതിനു പല പരിഭാഷകളും നവീകരണങ്ങളും സംഭവിച്ചിട്ടുണ്ട്- അതിന്റെ യധാർത്ഥ സന്ദേശം സമയാ സമയങ്ങളിൽ തിരുത്തപ്പെട്ടു എന്ന് ഞാൻ കേട്ടിട്ടുണ്ട്“. ഞാൻ ഇങ്ങനെ ബൈബിളിൽ അടങ്ങുന്ന തൗറാത്തിനെക്കുറിച്ചും, സബൂറിനെക്കുറിച്ചും, ഇഞ്ചീലിനെക്കുറിച്ചും പറയുന്നത് പലയാവർത്തി കേട്ടിട്ടുണ്ട്.
നമ്മിൽ പലരും ഇതുതന്നെയാണു അൽകിതാബ്/ബൈബിളിനെക്കുറിച്ച് കേട്ടിട്ടുള്ളത്. എന്തെല്ലാമാണെങ്കിലും, അത് രണ്ടായിരം വർഷങ്ങളിൽ കൂടുതൽ മുൻപ് എഴുതപ്പെട്ടതാണു. പ്രവാചകന്മാരും മറ്റ് എഴുത്ത് കാരും വളരെ വർഷങ്ങൾക്കു മുമ്പ് എഴുതിയതിന്റെ യധാർത്ഥ പ്രതിയാണോ നാം ഇന്ന് അൽകിതാബിൽ (ബൈബിൾ) വായിക്കുന്നത് എന്ന ചോദ്യത്തിനു നമുക്ക് മറുപടി കണ്ടെത്തുവാൻ കഴിയുമോ? മതത്തെ മാറ്റിനിർത്തിയാൽ, ശാസ്ത്രീയമായതൊ യുക്തിപൂർവ്വമായതോ ആയ ഏതെങ്കിലും കാരണങ്ങൾ നാം ഇന്ന് വായിക്കുന്ന ബൈബിൾ തിരുത്തപ്പെട്ടതാണോ അല്ലയോ എന്ന് തെളിയിക്കുന്നതായി ഉണ്ടോ?
മൂലഗ്രന്ധ വിമർശനശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ
ഇത് ചോദിക്കുന്ന പലർക്കും തിരിച്ചറിയുവാൻ കഴിയാതെപോകുന്ന ഒരു കാര്യം ഒരു ശാസ്ത്രീയമായ വിക്ജ്ഞാന ശാഖ അതിനായി ഉണ്ട് എന്നതാണു, അത് അറിയപ്പെടുന്നത് റ്റെക്സ്റ്റ്വൽ ക്രിട്ടിസിസം അല്ലെങ്കിൽ മൂലഗ്രന്ധ വിമർശന ശാസ്ത്രം എന്നാണു, അതുപയോഗിച്ച് നമുക്ക് ഇതിനു മറുപടി കണ്ടെത്താം. ഈ ലേഖനത്തിൽ മൂലഗ്രന്ധ വിമർശന ശാസ്ത്രത്തിന്റെ പ്രധാനപ്പെട്ട രണ്ട് അടിസ്ഥാന തത്വങ്ങൾ വിവരിക്കാം അതിനു ശേഷം അവ എങ്ങിനെ ബൈബിളുമായി ബന്ധിച്ച് പടിക്കാം എന്നും നോക്കാം. അങ്ങിനെ ചെയ്യേണ്ടതിനു നമുക്ക് കാലാകാലങ്ങളായി ഏതൊരു പുരാതന രേഖകളും സംരക്ഷിക്കപ്പെടുന്ന പ്രക്രിയ വിശദീകരിക്കുന്ന ഈ ചിത്രം കൊണ്ട് ആരംഭിക്കാം അത് നമ്മെ അവ ഇന്ന് വായിക്കുവാൻ സഹായിക്കുന്നു.
എങ്ങിനെയാണു എല്ലാ പുരാതനമായ പുസ്തകങ്ങളും നമ്മുടെ കരങ്ങളിൽ എത്തിയത് എന്ന് കാണിക്കുന്ന സമയരേഖ
ഈ ചിത്രം കാണിക്കുന്ന ഉദാഹരണം ബി സി 500റിൽ എഴുതപ്പെട്ട ഒരു പുസ്തകത്തെക്കുറിച്ചാണു. ഇതിന്റെ യധാർത്ഥ പ്രതി എന്തായാലും എല്ലാ കാലവും നിലനിൽക്കുന്നില്ല, അതുകൊണ്ട് അത് നശിക്കുന്നതിനു മുൻപ്, അല്ലെങ്കിൽ നഷ്ടപ്പെടുന്നതിനു മുൻപ്, അല്ലെങ്കിൽ നശിപ്പിക്കപ്പെടുന്നതിനു മുൻപ്, അതിന്റെ ഒരു കയ്യെഴുത്ത് പ്രതി (MSS) തയ്യാറാക്കുന്നു (ഇത് 1ആം പ്രതി). നല്ല തൊഴിൽ നൈപുണ്യമുള്ള പകർപ്പെഴുത്തുകാർ എന്നാണു അറിയപ്പെടുന്നഒരു കൂട്ടം ആളുകൾ അവർ ആണു ആ പ്രതി പകർത്തി എഴുതിയത്. വർഷങ്ങൾ കടന്നുപോകുമ്പോൾ, ഈ കയ്യഴുത്തു പ്രതിയിൽ നിന്നും ഇതര പ്രതികൾ പകർത്തി എഴുതുന്നു (2ആം പ്രതി & 3ആം പ്രതി). ചില സമയങ്ങളിൽ ഒരു പ്രതി സംരക്ഷിക്കപ്പെട്ടു വയ്ക്കുന്നു അതുകൊണ്ട് അത് ഇപ്പോഴും (നിലവിലിരിക്കുന്ന) നിലനിൽക്കുന്നു (3ആം പ്രതി). നാം ഉദാഹരണത്തിനു എടുത്തിരിക്കുന്ന രേഖാചിത്രത്തിൽ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത് ഏ ഡി 500റിൽ ആണു. ഇത് അർത്ഥമാക്കുന്നത് നമുക്ക് ആ പുസ്തകത്തെക്കുറിച്ച് അറിയുവാൻ കഴിയുന്ന ആദ്യകാല അറിവ് ഏ ഡി 500 മുതൽ മാത്രമാണു എന്നതാണു.
ആയതിനാൽ ബി സി 500 മുതൽ ഏ ഡി 500 വരെയുള്ള കാലഖട്ടം (x എന്ന് രേഖാ ചിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു) നമുക്ക് ഒരു കയ്യെഴുത്ത് പ്രതിയും പരിശോധിക്കുവാൻ കഴിയുകയില്ല കാരണം ഈ സമയത്തുള്ള എല്ലാ കയ്യെഴുത്തു പ്രതികളും നഷ്ടമായിരിക്കുന്നു അല്ലെങ്കിൽ അപ്രത്യക്ഷമായിരിക്കുന്നു. നിലനിൽക്കുന്ന പ്രതികൾ ഉള്ള കാലത്തിനുമുൻപുള്ള സമയം (x കാലഖട്ടം) ഗ്രന്ധത്തിന്റെ അനിശ്ചിത കാലഖട്ടം എന്ന് അറിയപ്പെടുന്നു- ഈ സമയം ആയിരിക്കാം തിരുത്തലുകൾ സംഭവിച്ചിട്ടുണ്ടാവുക. അതുകൊണ്ട്, മൂലഗ്രന്ധ വിമർശനത്തിന്റെ ആദ്യ തത്വം x കാലയളവു എത്ര കുറയുന്നുവോ അത്രമാത്രം നമുക്ക് ആത്മവിശ്വാസം ആ രേഖയുടെ ശരിയായ സംരക്ഷണത്തെക്കുറിച്ചു നമുക്ക് നമ്മുടെ ഈ കാലഖട്ടത്തിൽ ഉറപ്പായി പറയാം, അതിന്റെ കാരണം അനിശ്ചിത കാലത്തിന്റെ ധൈർഖ്യം കുറഞ്ഞിരിക്കുകയാണു.
തീർച്ചയായും, സാധാരണമായി ഒരു രേഖയുടെ ഒന്നിൽക്കൂടുതൽ കയ്യെഴുത്തുപ്രതി ഇന്ന് നിലനിൽക്കുന്നുണ്ട്. നമുക്ക് രണ്ട് കയ്യെഴുത്ത് പ്രതികൾ ഉണ്ട് എന്ന് കരുതുക അതിന്റെ ഓരോ ഭാഗത്തും താഴെക്കൊടുത്തിരിക്കുന്ന വാചകങ്ങൾ ഉണ്ട്:
ഇത് കാണിക്കുന്നത് വേറെ രീതിയിൽ
വായിക്കപ്പെടുന്ന ഒന്നിനെയാണു ഇത് കാണിക്കുന്നത് (ഒന്നു പറയുന്നത് ‘ജൊവാൻ‘ എന്നും മറ്റേത് പറയുന്നത് ‘ജോൺ‘ എന്നും ആണു) എന്നാൽ വളരെ ചുരുക്കം കയ്യെഴുത്തു പ്രതികൾ മാത്രം ഉള്ള ഒരു രേഖ ഏതാണു തെറ്റ് എന്ന് തീരുമാനിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണു.
യധാർത്ഥ എഴുത്തുകാരൻ ഒരുപക്ഷെ ജോവാനെക്കുറിച്ചോ ജോണിനെക്കുറിച്ചോ ആയിരിക്കും എഴുതിയത്, ഇതിൽ ഒരു കയ്യെഴുത്ത് പ്രതി തെറ്റാണു. ചോദ്യം ഇതാണു- ഏതിൽ ആണു തെറ്റ് ഉള്ളത്? ലഭിച്ചിരിക്കുന്ന തെളിവുകൾ വച്ച് അത് തീരുമാനിക്കുന്നത് വളരെ ബുദ്ധിമുട്ടാണു.
ഇപ്പോൾ നാം അതിനോട് ചേർന്ന് ആ കയ്യെഴുത്ത് പ്രതിയുടെ രണ്ട് പ്രതികൾ കൂടെ കണ്ടെത്തി എന്ന് കരുതുക, താഴെ കാണിച്ചിരിക്കുന്നതു പോലെ:
ഇപ്പോൾ നമുക്ക് നാലു കയ്യെഴുത്ത് പ്രതികൾ ഉണ്ട് അതുകൊണ്ട്തന്നെ ഏതിലാണു തെറ്റ് എന്ന് കണ്ടെത്തുവാൻ വളരെ എളുപ്പമാണു.
ഇപ്പോൾ ഏത് കയ്യെഴുത്തു പ്രതിയിലാണു തെറ്റ് എന്ന് തീരുമാനിക്കുവാൻ വളരെ എളുപ്പം ആണു. തെറ്റ് ഒരിക്കലേ സംഭവിക്കാറുള്ളൂ എന്ന് നമുക്ക് അറിയാം, ഒരേ തെറ്റ് മൂന്നു പ്രാവശ്യം ആവർത്തിക്കുന്നതിനേക്കാൾ, അതുകൊണ്ട് MSS #2 യിൽ ആണു പകർത്തിയെഴുതിയതിന്റെ തെറ്റ് വന്നത്, എഴുത്ത്കാരൻ ജൊവാനെക്കുറിച്ച് ആണു എഴുതിയത്, ജോണിനെക്കുറിച്ച് അല്ല. ‘ജോൺ‘ ആണു തെറ്റ്.
ഈ ലളിതമായ ഉദാഹരണം മൂലഗ്രന്ധ വിമർശനത്തിന്റെ രണ്ടാം തത്വം വിശദീകരിക്കുന്നു: കൂടുതൽ കയ്യെഴുത്ത് പ്രതികൾ ഇന്ന് നിലനിൽക്കുന്നു എങ്കിൽ തെറ്റുകൾ കണ്ടെത്തുവാനും അവ തിരുത്തുവാനും എളുപ്പമായിരിക്കും മാത്രമല്ല എന്താണു യധാർത്ഥ രേഖയിൽ എഴുതപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കുവാനും സാധിക്കും.
ചരിത്രപുസ്തകങ്ങളുടെ മൂലഗ്രന്ധ വിമർശനം
അതുകൊണ്ട് നമുക്ക് ഇപ്പോൾ നമുക്ക് പുരാതന ഗ്രന്ധങ്ങളുടെ വിശ്വാസ്യത തീരുമാനിക്കാം എന്നതിനെക്കുറിച്ച് ശാസ്ത്രീയമായ രണ്ടു തത്വങ്ങൾ അടങ്ങുന്ന മൂലഗ്രന്ധ വിമർശന ശാസ്ത്രം ഉണ്ട്: 1) യധാർത്തത്തിൽ എഴുതപ്പെട്ട സമയവും ആദ്യം ലഭ്യമാകുന്നതും നിലനിൽക്കുന്നതുമായ കയ്യെഴുത്ത് പ്രതികളും തമ്മിലുള്ള കാല ദൈർഖ്യം അളക്കുന്നത് 2) നിലനിൽക്കുന്ന കയ്യെഴുത്ത്പ്രതികളുടെ എണ്ണം പരിശോധിക്കുന്നത്. ഇത് എല്ലാ പുരാതനമായ് ഗ്രന്ധങ്ങൾക്കും നാം പ്രയോഗിക്കുന്നതു കൊണ്ട് നമുക്ക് ബൈബിളിനും അത്പോലെത്തന്നെ മറ്റ് പുരാതന ഗ്രന്ധങ്ങൾക്കും നമുക്ക് ഉപയോഗിക്കാം, താഴെക്കൊടുത്തിരിക്കുന്ന പട്ടികയിൽ ചെയ്തിരിക്കുന്നതു പോലെ (ഇത് എടുത്തിരിക്കുന്നത് മക് ഡോവലിന്റെ, എവിഡെൻസ് ദാറ്റ് ഡിമാൻഡ്സ് എ വെർഡിക്റ്റ്. 1979. പേജ്. 42-48 എന്ന പുസ്തകത്തിൽ നിന്നാണു).
എഴുത്തു കാരൻ | എപ്പോൾ എഴുതി | അദ്യ പ്രതി | കാല ദൈർഖ്യം | # |
സീസർ | 50 ബിസി | 900 ഏ ഡി | 950 | 10 |
പ്ളേറ്റോ | 350 ബിസി | 900 ഏ ഡി | 1250 | 7 |
അരിസ്റ്റൊട്ടിൽ* | 300 ബിസി | 1100 ഏ ഡി | 1400 | 5 |
തുസിടൈട്സ് | 400 | 900 ഏ ഡി | 1300 | 8 |
ഹെറൊഡോട്ടസ് | 400 ബിസി | 900 ഏ ഡി | 1300 | 8 |
സോഫൊക്ളീസ് | 400 ബിസി | 1000 ഏ ഡി | 1400 | 100 |
റ്റാസിറ്റസ് | 100 ഏ ഡി | 1100 ഏ ഡി | 1000 | 20 |
പ്ലിനി | 100 ഏ ഡി | 850 ഏ ഡി | 750 | 7 |
*എനി വൺ വർക്ക് എന്നതിൽ നിന്നും
ഈ എഴുത്തുകാർ പുരാതന കാലത്തെ പ്രധാനപ്പെട്ട ശ്രേഷ്ടമായ എഴുത്തുകാരെ പ്രധിനിധാനം ചെയ്യുന്നു- ഇവ ആധുനിൽക സംസ്കാരം രൂപപ്പെടുവാൻ വളരെയധികം സഹായിച്ചിട്ടുണ്ട്. ശരാശരിയിൽ, അവ നമുക്ക് കൈമാറ്റം ചെയ്യപ്പെട്ടത് യധാർത്ത ക്രിതി എഴുതപ്പെട്ടതിനു ശേഷം 1000 വർഷങ്ങൾക്ക് ശേഷം സംരക്ഷിക്കപ്പെട്ടവയായ10 മുതൽ 100 വരെ കയ്യെഴുത്ത് പ്രതികളായാണു.
ഈ എഴുത്തുകാർ പുരാതന കാലത്തെ പ്രധാനപ്പെട്ട ശ്രേഷ്ടമായ എഴുത്തുകാരെ പ്രധിനിധാനം ചെയ്യുന്നു- ഇവ ആധുനിൽക സംസ്കാരം രൂപപ്പെടുവാൻ വളരെയധികം സഹായിച്ചിട്ടുണ്ട്. ശരാശരിയിൽ, അവ നമുക്ക് കൈമാറ്റം ചെയ്യപ്പെട്ടത് യധാർത്ത ക്രിതി എഴുതപ്പെട്ടതിനു ശേഷം 1000 വർഷങ്ങൾക്ക് ശേഷം സംരക്ഷിക്കപ്പെട്ടവയായ10 മുതൽ 100 വരെ കയ്യെഴുത്ത് പ്രതികളായാണു
ബൈബിൾ/അൽ കിതാബിനെക്കുറിച്ചുള്ള മൂലഗ്രന്ധ വിമർശനം
താഴെക്കാണുന്ന പട്ടിക ബൈബിളിലെ
എഴുത്തുകൾ (ഇഞ്ചീൽ അല്ലെങ്കിൽ പുതിയ നിയമം പ്രത്യേകിച്ച്) ഈ കാര്യങ്ങൾ ഉപയോഗിച്ച് താരതമ്യം ചെയ്യുന്നു (P. W. കംഫർട്ടിന്റെ ബൈബിളിന്റെ ഉൽപ്പത്തി, 1992.പ്.193 എന്ന പുസ്തകത്തിൽ നിന്നും എടുത്തത്).
MSS | എപ്പോൾ എഴുതി | MSS ന്റെ തീയതി | കാല ദൈർഖ്യം |
ജോൺ റയ് ലാൻ | 90 ഏഡി | 130 ഏഡി | 40 വർഷം |
ബോട്മർ പാപിറസ് | 90 ഏഡി | 150-200 ഏഡി | 110 വർഷം |
ചെസ്റ്റ്ർ ബീറ്റി | 60 ഏഡി | 200 ഏഡി | 140 വർഷം |
കോഡെക്സ് വത്തിക്കാനസ് | 60-90 ഏഡി | 325 ഏഡി | 265 വർഷം |
കോഡെക്സ് സീനായിറ്റികസ് | 60-90 ഏഡി | 350 ഏഡി | 290 വർഷം |
ബൈബിൾ/ അൽ കിതാബിന്റെ മൂലഗ്രന്ധ വിമർശനത്തിന്റെ സംഗ്രഹം
പുതിയ നിയമ കയ്യെഴുത്ത് പ്രതികളുടെ എണ്ണം വളരെയാണു അതു കൊണ്ട് അവയുടെയെല്ലാം പട്ടിക തയ്യാറാക്കുന്നത് അസ്സാധ്യമായിരിക്കും. പല വർഷങ്ങൾ ഇതിനെക്കുറിച്ച് പടിച്ച ഒരു പണ്ഡിതൻ ഇതിനെക്കുറിച്ച് പ്രസ്താവിക്കുന്നത്:
“നമുക്ക് പുതിയ നിയമത്തിന്റെ പകർപ്പുകളാകുന്ന 24000ൽ കൂടുതൽ കയ്യെഴുത്ത് പ്രതികൾ ഇന്ന് നിലനിൽക്കുന്നു….വേറെ ഒരു പുരാതന എഴുത്തുകളും ഇത്രമാത്രം സംഖ്യകൾ അടങ്ങുന്ന സാക്ഷ്യപ്പെടുത്തലുകൾ നൽകുവാൻ തുടങ്ങിയിട്ടു പോലും ഇല്ല. ഹോമറിന്റെ ഇലിയഡ് എന്ന ക്രിതി ഇതൂമായി തുലനം ചെയ്താൽ 643 കയ്യെഴുത്തു പ്രതികൾ മാത്രമേ ഇപ്പോളും നിലനിൽക്കുന്നുള്ളൂ“ (മക്ഡൊവൽ, ജെ. എവിഡൻസ് ദാറ്റ് ഡിമാൻഡ്സ് എ വെർഡിക്റ്റ്.
1979.പേജ്.40
ബ്രിട്ടീഷ് മ്യൂസിയത്തിലെ ഒരു പ്രശസ്തനായ പണ്ഡിതൻ ഇത് അംഗീകരിക്കുന്നു:
“പണ്ഡിതന്മാർ അവർക്ക് കൈവശം വയ്ക്കുവാൻ കഴിഞ്ഞിട്ടുള്ള പ്രധാനപ്പെട്ടതും ഏറെക്കുറെ സത്യവും ആയിരിക്കുന്ന ഗ്രീക്ക് റോമൻ എഴുത്തുകാരുടെ എഴുത്തുകൾകൊണ്ട് സംത്രിപ്തർ ആണു… എന്നിരുന്നാലും അവരുടെ എഴുത്തുകളെക്കുറിച്ചുള്ള നമ്മുടെ അറിവ് കുറച്ച് കയ്യെഴുത്ത് പ്രതികളെ ആശ്രയിച്ചാണു എന്നാൽ പുതിയ നിയമത്തിന്റെ കയ്യെഴുത്ത് പ്രതികൾ എണ്ണപ്പെടുന്നത്…ആയിരങ്ങളിൽ ആണു“ കെന്യൻ, എഫ്. ജി. (ബ്രിട്ടീഷ് മ്യൂസിയത്തിന്റെ മുൻൽകാല ഡയറക്ടർ) നമ്മുടെ ബൈബിളും പുരാതന കയ്യെഴുത്തു പ്രതികളും.
1941. പേജ്.23.
എന്റെ കയ്യിൽ പുതിയ നിയമത്തിന്റെ ആദ്യകാല രേഖകളെ സംബന്ധിക്കുന്ന ഒരു പുസ്തകം ഉണ്ട്. ഇത് ആരംഭിക്കുന്നത്:
“ഈ പുസ്തകം പുതിയനിയമത്തിന്റെ 69 ആദ്യകാല പ്രതികൾ നൽകുന്നു…അവ രണ്ടാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ 4ആം നൂറ്റാണ്ട് തുടങ്ങുന്നതു വരെയുള്ളവയാണു (100-300ഏഡി)….അവ പുതിയ നിയമ പുസ്തകങ്ങളുടെ ഏകദേശം 2/3 ഭാഗങ്ങൾ ഉൾക്കൊള്ളുന്നു“ (പി. കംഫർട്ട്, ആദ്യ കാല പുതിയനിയമത്തിന്റെ ഗ്രീക്കിലുള്ള കയ്യെഴുത്തു പ്രതികൾ“.
ആമുഖം പേജ്.17.2001
മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഇപ്പോൾ നിലനിൽക്കുന്ന പല കയ്യെഴുത്തു പ്രതികളും വളരെ നാളുകൾക്ക് മുൻപുള്ളതാണു, പുതിയ നിയമത്തിന്റെ യധാർത്ത പ്രതി എഴുതിക്കഴിഞ്ഞതിനു ശേഷം വെറും നൂറു വർഷങ്ങൾക്കു ശേഷം എഴുതപ്പെട്ടത്. ഈ കയ്യെഴുത്തു പ്രതികൾ കോൺസ്റ്റന്റൈൻ ന്റെയും റോമൻ ചർച്ചിന്റെയും ആവിർഭാവത്തിനും മുൻപെ എഴുതപ്പെട്ടവയാണു. അവ ആ സമയത്തിനു മുൻപേ മദ്ധ്യധരണ്യ പ്രദേശങ്ങളിൽ മുഴുവനും വ്യാപിച്ചിരുന്നു. ഒരു പ്രദേശത്തെ രേഖ തിരുത്തപ്പെട്ടതാണെങ്കിൽ അതിനെ മറ്റ് പ്രദേശങ്ങളിലെ കയ്യെഴുത്ത് പ്രതികളുമായി താരതമ്യം ചെയ്ത് നോക്കുവാൻ കഴിയുമായിരുന്നു. പക്ഷെ അവയെല്ലാം ഒന്നു തന്നെ ആയിരുന്നു.
അതുകൊണ്ട് ഇതിൽ നിന്നും എന്താണു നമുക്ക് ഉപസംഹരിക്കുവാൻ കഴിയുന്നത്? പുതിയ നിയമം (ഇഞ്ചീൽ) മറ്റേത് പ്രാചീനമായ എഴുത്തുകളേക്കാളും വസ്തുനിഷ്ടമായി പിന്തുണ (വിദൂര കയ്യെഴുത്തുപ്രതികളുടെ എണ്ണവും യധാർത്ഥ പ്രതിയും ആദ്യകാല കയ്യെഴുത്ത് പ്രതിയും തമ്മിലുള്ള സമയ ധൈർഘ്യവും) ഉറപ്പായുള്ള താണെന്ന് പറയാം. നൽകപ്പെട്ട തെളിവുകൾ നമ്മെ എത്തിക്കുന്ന ന്യായവിധി നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം:
“പുതിയനിയമത്തിന്റെ ആകെത്തുകയെക്കുറിച്ച് സംശയിക്കുന്നത് യധാർത്തത്തിൽ ചിര സമ്മതമായ പൗരാണിക ഗ്രന്ധങ്ങളെ വിസ്മ്രുതിയിൽ ആഴ്ത്തുന്നതിനു തുല്ല്യമാണു, കാരണം പുതിയ നിയമം പോലെ മറ്റൊരു പൗരാണിക ഗ്രന്ധവും ഇതുപോലെ പുസ്തകക്ക്രമത്തിൽ സാക്ഷ്യപ്പെടുത്തപ്പെട്ടിട്ടില്ല.“ മൊണ്ടോഗൊമെറി, ചരിത്രവും ക്രിസ്തീയതയും.
1971. പേജ്. 29.
അദ്ദേഹം പറഞ്ഞുവരുന്നത് സ്ഥിരത ഉണ്ടാകേണ്ടതിനു, അൽകിതാബിന്റെ (ബൈബിളിന്റെ) വിശ്വാസ്യത നാം ചോദ്യം ചെയ്യുകയാണെങ്കിൽ ഒരു വിധത്തിൽ നാം നമുക്കറിയാവുന്ന എല്ലാ പൗരാണിക ചരിത്രത്തെയും നിരാകരിക്കുകയാണു- ഇത് ഒരിക്കലും ഒരു ചരിത്രകാരനും ചെയ്തിട്ടില്ല. എന്തുകൊണ്ട് ഹെറൊഡൊട്ടസിന്റെ എഴുത്തുകൾ നാം മാറ്റമില്ലാത്തതായി അംഗീകരിക്കുന്നു അവയാണെങ്കിൽ നമുക്ക് ലഭിച്ചത് വെറും 8 കയ്യെഴുത്തുപ്രതികൾ ആയാണു അതും അവ എഴുതിക്കഴിഞ്ഞ് ആദ്യ പ്രതിയുമായി 1300 വർഷത്തെ വിടവ് ഉണ്ട്, അങ്ങിനെയെങ്കിൽ 24000 കയ്യെഴുത്തു പ്രതികൾ ഉള്ള ബൈബിളിന്റെ ഉള്ളടക്കം തിരുത്തപ്പെട്ടു എന്നു പറയുന്നത് എങ്ങിനെ, അവയിൽ പലതും യധാർത്ഥ പ്രതികൾ എഴുതപ്പെട്ടതിനു ശേഷം നൂറു വർഷങ്ങൾക്കുള്ളിൽ എഴുതപ്പെട്ടതാണു. അത് നമുക്ക് ഉൾക്കൊള്ളുവാൻ കഴിയുന്ന ഒന്നല്ല.
നമുക്ക് അറിയാവുന്ന ഒരു കാര്യം ബൈബിളിന്റെ ഉള്ളടക്കം ഒരിക്കലും തിരുത്തപ്പെട്ടിട്ടില്ല യുഗങ്ങളും, ഭാഷകളും സാമ്രാജ്യങ്ങളും മാറിപ്പോയി ഇവ സംഭവിക്കുന്നതിനു മുൻപെ ആദ്യ കാല കയ്യെഴുത്തു പ്രതികൾ നിലവിൽ വന്നിരുന്നു. ഉദാഹരണത്തിനു, ഏതെങ്കിലും ഒരു പോപ്പോ അല്ലെങ്കിൽ റോമിലെ കോൺസ്റ്റന്റയിൻ ചക്രവർത്തിയോ ബൈബിൾ തിരുത്തിയിട്ടില്ല കാരണം പോപ്പുമാർക്കും കോൺസ്റ്റന്റയിനും മുൻപേയുള്ള കയ്യെഴുത്തു പ്രതികളിൽ ഉള്ളവയിൽ ഉൾക്കൊള്ളുന്നത് ഒരേ കാര്യങ്ങൾ തന്നെയാണു. നാം ഇന്നു കാണുന്ന ബൈബിൾ മൊഴിമാറ്റം ചെയ്യുവാൻ ഉപയോഗിച്ചിരിക്കുന്ന കയ്യെഴുത്തു പ്രതി പ്രവാചകനായ മുഹമ്മദ് (സ്വ.അ) മിനു മുൻപ് ഉണ്ടായിരുന്നതാണു, മാത്രമല്ല അദ്ദേഹം അദ്ദേഹത്തിന്റെ കാലത്ത് ഉണ്ടായിരുന്ന ബൈബിളിനെ ശരിവെയ്ക്കുകയും ഉറപ്പിക്കുകയും ചെയ്തത് വളരെ പ്രാധാന്യം അർഹിക്കുന്നതാണു കാരണം അന്ന് ഉപയോഗിച്ചിരുന്ന കയ്യെഴുത്ത് പ്രതി അന്നു വരെ തിരുത്തപ്പെട്ടിരുന്നില്ല എന്ന് നമുക്ക് അറിയുവാൻ കഴിയുന്നു.
ഇത് താഴെക്കൊടുത്തിരിക്കുന്ന സമയരേഖയിൽ കാണിച്ചിരിക്കുന്നു ഇവിടെ ആധുനിക ബൈബിൾ മൊഴിമാറ്റം ചെയ്യുവാൻ ഉപയോഗിച്ചിരിക്കുന്ന കയ്യെഴുത്തു പ്രതികളുടെ ഉറവിടം വന്നിരിക്കുന്നത് വളരെ ആദ്യകാലങ്ങളിൽ വന്നതാണെന്ന് തെളിയിച്ചിരിക്കുന്നു.
ആധുനിക ബൈബിൾ ആദ്യകാലങ്ങളിൽ നിലനിന്നിരുന്ന കയ്യെഴുത്തു പ്രതികളിൽനിന്നുമാണു, അവയിൽ മിയ്ക്കതും 100-300 ഏ ഡി കാലയളവുകളിൽ ഉള്ളവയാണു. ഈ കയ്യെഴുത്തു പ്രതികളുടെ ഉറവിടം കോൺസ്റ്റന്റയിനും മറ്റ് മത-രാഷ്ട്രീയ ശക്തികൾക്കും, മുഹമ്മദ് നബി (സ്വ.അ) വന്നിട്ടുള്ളതാണു.
ഇവ സംഗ്രഹിക്കുമ്പോൾ, അൽ കിതാബിന്റെ അല്ലെങ്കിൽ ബൈബിളിൽ കുറിക്കപ്പെട്ട യധാർത്ഥ സന്ദേശം കാലമോ ക്രിസ്തീയ നേതാക്കളോ തിരുത്തിയിട്ടില്ല എന്നത് ഉറപ്പായ കാര്യമാണു. ഇന്നു നാം കാണുന്ന ബൈബിൾ ആയിരക്കണക്കിനു ആദ്യകാല കയ്യെഴുത്തു പ്രതികളിൽ കാണുന്നതു പോലെ എന്ത് എഴുത്തുകാർ എഴുതിയോ അത് യാതൊരു വ്യത്യാസവും കൂടാതെ ഉള്ളതു തന്നെയാണു എന്ന് നമുക്ക് അറിയുവാൻ കഴിയും. മൂലഗ്രന്ധ വിമർശന ശാസ്ത്രം അൽ കിതാബിന്റെ (ബൈബിളിന്റെ) വിശ്വാസ്യത പിന്തുണയ്ക്കുന്ന ഒന്നാണു.
മൂലഗ്രന്ധ വിമർശനം സർവ്വകലാശാലാ ക്ലാസ്സുകളിൽ
അധികം കാലം മുൻപല്ലാതെ എനിക്ക് ഇതിനെക്കുറിച്ച് ഒരു തുറന്ന പ്രസംഗം കാനഡയിലെ വെസ്റ്റേൺ ഒന്റേറിയോ സർവ്വകലാശാലയിൽ നടത്തുവാൻ എനിയ്ക്ക് ഒരു പദവി ലഭിച്ചു. താഴെക്കാണുന്ന ലിങ്ക് ഈ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ആ പ്രസംഗത്തിന്റെ 17 മിനുറ്റ് ഉള്ള ഇംഗ്ലീഷിൽ ഉള്ള വീഡിയോ ആണു
ഇതുവരെയും നാം യധാർത്ഥത്തിൽ പുതിയനിയമം-ഇഞ്ചീലിന്റെ മൂലഗ്രന്ധ വിമർശനം മാത്രമേ നോക്കിയുള്ളൂ. എന്നാൽ തൗറാത്തിനെയും ഇഞ്ചീലിനെയും സംബന്ധിച്ച് അത് എന്താണു- അവയാണു പഴയ നിയമത്തിൽ ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ? താഴെക്കാണുന്ന ഇംഗ്ലീഷിൽ ഉള്ള 7 മിനുറ്റ് വീഡിയോയിൽ പഴയനിയമത്തെക്കുറിച്ചുള്ള മൂലഗ്രന്ധ വിമർശനം ഞാൻ ഉൾക്കൊള്ളിച്ചിരിക്കുന്നു.