നാം ഇബ്രാഹീം നബി (അ.സ) മിന്റെ ബലിയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, എന്റെ ഒരു സ്നേഹിതൻ ഉറപ്പായി പറയാറുള്ളത് ഏകദേശം ബലിർപ്പിക്കപ്പെട്ടത് ഹസ്രത് ഇസ്മായീൽ (ഇഷ്മായെൽ)- ഇബ്രാഹീം നബിക്ക് ഹാജിറാ ബീവിയിൽ ജനിച്ച മകൻ- ഇസ് ഹാക്ക്, സാറായിൽ ഉണ്ടായ ഇളയ മകൻ അല്ല എന്നാണു. അതുകൊണ്ട്, ഈ സംഭവം ഖുർആനിൽ ഞാൻ വായിച്ചപ്പോൾ അൽഭുതപ്പെട്ടു പോയി. ഞാൻ അത് കൂട്ടുകാരെ കാണിച്ചപ്പോൾ അവരും അത്ഭുതപ്പെട്ടുപോയി. ഇബ്രാഹീമിന്റെ 3-ആം അടയാളത്തിൽ ഞാൻ ഈ പ്രധാന സംഭവം ശ്രദ്ധിച്ചു, ആ സംഭവം വിവരിക്കുന്ന ഭാഗം മുഴുവനായി ഇവിടെ ഉദ്ധരിച്ചിരിക്കുന്നു. അപ്പോൾ അത് എന്താണു പറയുന്നത്? അത് പറയുന്ന ആയത്ത് ഒരിക്കൽ കൂടെ ആവർത്തിക്കുന്നു.
(മകൻ) അവനോടൊപ്പം ജോലിചെയ്യുമ്പോൾ (ഗ) രവമുള്ള) അവൻ പറഞ്ഞു: “മകനേ! ഞാൻ നിങ്ങളെ ബലിയർപ്പിക്കുന്നതായി ദർശനത്തിൽ കാണുന്നു: ഇപ്പോൾ നിങ്ങളുടെ കാഴ്ചപ്പാട് എന്താണെന്ന് നോക്കൂ! ” (മകൻ) പറഞ്ഞു: “എന്റെ പിതാവേ! നിങ്ങൾ കൽപിച്ചതുപോലെ ചെയ്യുക: ക്ഷമയും സ്ഥിരതയും പാലിക്കുന്ന ഒരാൾ അല്ലാഹു ആഗ്രഹിക്കുന്നുവെങ്കിൽ നീ എന്നെ കണ്ടെത്തും!
അസ്സ്വഫ്ഫാത്ത് 37:102
ഇബ്രാഹീം നബിയുടെ (അ.സ) മകനെ ബലിയർപ്പിക്കുന്നതിനെക്കുറിച്ച് വിവരിക്കുന്ന ഭാഗത്ത് മകന്റ് പേരു ഇവിടെ നൽകപ്പെട്ടിട്ടില്ല. അങ്ങിനെയുള്ള സാഹചര്യങ്ങളിൽ വളരെ പഠനവും അന്വേഷണവും നടത്തുന്നത് വളരെ നല്ലതായിരിക്കും. ഏതെല്ലാം സമയങ്ങളിൽ ഇഷ്മായേൽ (അല്ലെങ്കിൽ ഇസ്മായീൽ) നബിയെക്കുറിച്ച് പരാമർശിക്കപ്പെട്ടിരിക്കുന്നു എന്ന് ഖുർ ആൻ മുഴുവൻ താങ്കൾ പരിശോധിക്കുകയാണെങ്കിൽ അത് 12 പ്രാവശ്യം ആണെന്ന് നമുക്ക് കാണുവാൻ സാധിക്കും.
- അവയിൽ രണ്ടു പ്രാവശ്യം മാത്രമേ തന്റെ പിതാവായ ഇബ്രാഹീം നബിയോടു കൂടെ പരാമർശിക്കപ്പെടുന്നുള്ളൂ (2:125, 2:127).
- അവയിൽ അഞ്ചു പ്രാവശ്യം അദ്ധേഹം തന്റെ സഹോദരനായ ഇസ് ഹാക്കിനോടും തന്റെ പിതാവായ ഇബ്രാഹീമിനോടും കൂടെ പരാമർശിക്കപ്പെടുന്നു (3:84, 4,163, 2:133, 2:136, 2:140).
- ഭാക്കി അഞ്ചു പ്രാവശ്യം തന്റെ പിതാവിനോടു കൂടെയല്ലാതെയുള്ളതാണു, എന്നാൽ അവ മറ്റ് പ്രവാചകന്മാരോട് കൂടെയാണു പരാമർശിക്കപ്പെട്ടിട്ടുള്ളത് (6:86, 14:39, 19:54, 21:85, 38:48).
തന്റെ പിതാവായ ഇബ്രാഹീം നബി (അ.സ) യോടു കൂടെ പരാമർശിക്കപ്പെടുന്നതിൽ രണ്ടു പ്രാവശ്യവും താങ്കൾക്ക് കാണുവാൻ സാധിക്കുന്നത് അവിടെ പ്രാർത്ഥനയെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും ആണു സംസാരിക്കുന്നത് എന്നതാണു- അല്ലാതെ ബലിയർപ്പണത്തെക്കുറിച്ച് അല്ല.
ആ ഭവനത്തെ ( കഅ്ബയെ ) ജനങ്ങള്‍ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും ( ഓര്‍ക്കുക. ) ഇബ്രാഹീം നിന്ന് പ്രാര്‍ത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര ( പ്രാര്‍ത്ഥന ) വേദിയായി സ്വീകരിക്കുക. ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്‍പന നല്‍കിയത്, ത്വവാഫ് ( പ്രദക്ഷിണം ) ചെയ്യുന്നവര്‍ക്കും, ഇഅ്തികാഫ് ( ഭജന ) ഇരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന ( പ്രാര്‍ത്ഥിക്കുന്ന ) വര്‍ക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു
അൽ- ബഖറ 2:125
ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ ( കഅ്ബയുടെ ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും ( അനുസ്മരിക്കുക. ) ( അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു: ) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
അൽ- ബഖറ 2:127
വിശുദ്ധ ഖുർ ആൻ ഇസ്മായീൽ ആണു ബലിയർപ്പണത്തിനായി പരീക്ഷിക്കപ്പെട്ടത് എന്ന് ഒരിക്കലും എടുത്ത് പ്രസ്താവിക്കുന്നില്ല, അത് ‘ആ മകൻ‘ എന്ന് മാത്രമാണു പറയുന്നത്. അപ്പോൾ എന്തു കൊണ്ടാണു ബലിയർപ്പിക്കപ്പെടുവാൻ കൊണ്ടു പോയത് ഇസ്മായീൽ ആണെന്ന് വിശ്വസിക്കപ്പെടുന്നത്?
ഇബ്രാഹീം നബിയുടെ മക്ന്റെ ബലിയർപ്പണത്തെക്കുറിച്ചുള്ള വ്യാഖ്യാനം
യൂസഫ് അലി എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ഒരു വ്യഖ്യാതാവും പരിഭാഷകനുമാണു. അദ്ധേഹത്തിന്റെ വ്യാഖ്യാനം http://al-quran.info എന്ന സൈറ്റിൽ ലഭ്യമാണു.
ഇബ്രാഹീം നബിയുടെ ബലിയർപ്പണത്തെക്കുറിച്ചുള്ള തന്റെ വ്യാഖ്യാനത്തിനു ശേഷം ഏത് മകൻ എന്നതിനെക്കുറിച്ച് രണ്ട് അടിക്കുറിപ്പുകൾ നൽകിയിരിക്കുന്നു.
4071 ഇത് സിറിയയിലെയും പാലസ്തീനിലെയും ഫലപുഷ്ടിയുള്ള ഭൂപ്രദേശത്താണു സംഭവിച്ചത്. അങ്ങിനെ ജനിച്ച മകൻ, മുസ്ലിം പാരമ്പര്യപ്രകാരം, ഇബ്രാഹീമിന്റെ ആദ്യ ജാതൻ, അതായത്. ഇസ്മായീൽ ആണു. ആ പേരു തന്നെ മൂലപദമായ സാമിയ, അതായത് കേൾക്കുക, എന്ന പദത്തിൽ നിന്നും വന്നതാണു കാരണം ദൈവം അബ്രഹാമിന്റെ പ്രാർഥന കേട്ടു (വാക്യം 100). ഇസ്മായീൽ ജനിച്ചപ്പോൾ അബ്രഹാമിന്റെ പ്രായം 86 ആയിരുന്നു
ഉൽപ്പത്തി 16:16.
യൂസഫ് അലിയുടെ ഇവിടുത്തെ യുക്തി ‘മുസ്ലിം പാർമ്പര്യം‘ എന്നത് മാത്രമാണു.
4076 നമ്മുടെ ഭാഷ്യം യഹൂദ- ക്രിസ്തീയ ഭാഷ്യമായ ഇപ്പോളത്തെ പഴയ നിയമവുമായി തുലനം ചെയ്യുവാൻ സാധിക്കുമായിരിക്കും. യഹൂദാ പാരമ്പര്യം, ഇളയ തലമുറയ്ക്ക് മാനം വരത്തക്കവണ്ണം, അവർ ഇസ് ഹാക്കിൽ നിന്നും ഉരുവായവർ ആണു, യഹൂദന്മാരുടെ പൂർവ്വ പിതാക്കന്മാർ, മൂത്ത തലമുറയ്ക്ക് എതിരായി, ഇസ്മായീലിൽ നിന്നും ഉരുവായവർ, അവർ അറബികളുടെ പൂർവ്വ പിതാക്കന്മാർ ആണു, ഈ ബലി ഇസ് ഹാക്കിനെയാണു എന്ന് സമർത്തിക്കുന്നു (ഉൽപ്പത്തി 22:1-18). ഇസ് ഹാക്ക് അബ്രാഹാമിനു 100 വയസ്സുള്ളപ്പോൾ ആണു ജനിക്കുന്നത് (ഉൽപ്പത്തി 21:15), എന്നാൽ ഇസ്മായീൽ ഇബ്രാഹീമിനു ജനിക്കുന്നത് ഇബ്രാഹീമിനു 86 വയസ്സുള്ളപ്പോൾ ആണു (ഉൽപ്പത്തി 16:16). ഇസ്മായീൽ അതു കൊണ്ട് ഇസ് ഹാക്കിനേക്കാൾ 14 വയസ്സ് മൂത്തത് ആയിരുന്നു. ആദ്യ 14 വർഷങ്ങൾ ഇസ്മായീൽ ഇബ്രാഹീമിന്റ് ഏക സന്തതി ആയിരുന്നു; ഒരിക്കലും ഇസ് ഹാക്ക് ഇബ്രാഹീമിന്റെ ഏക ജാതൻ ആയിരുന്നില്ല. എന്നിട്ടു കൂടി, ബലിയെക്കുറിച്ച് പ്രസ്താവിക്കുമ്പോൾ, പഴയ നിയമം പറയുന്നത് (ഉൽപ്പത്തി 22:2): ‘പിന്നെ അവൻ പറഞ്ഞത്, നിന്റെ മകനെ, നീ സ്നേഹിക്കുന്ന, നിന്റെ ഏകജാതനായവനെത്തന്നെ, മോറിയാ മലയിൽ കൂട്ടിക്കൊണ്ടു പോയി: അവിടെ അവനെ ഹോമയാഗം അർപ്പിക്കുക…“ എന്നാണു.
തന്റെ അടിക്കുറിപ്പിൽ അദ്ധേഹം വാദിക്കുന്നത് തൗറാത്ത് ‘നിന്റെ മകനെ കൂട്ടിക്കൊണ്ട്, നിന്റെ ഏകജാതനായ മകൻ…(ഉൽപ്പത്തി 22:2) എന്ന് പറയുന്നു എന്നതും ഇസ്മയേൽ 14 വയസ്സിനു മൂത്തതും ആണു, അതു കൊണ്ട് ഇസ്മായീലിനെ മാത്രമേ ‘ഏക ജാതൻ‘ എന്ന നിലയിൽ ബലിയർപ്പിക്കുവാൻ കഴിയൂ എന്നാണു. പക്ഷെ അദ്ധേഹം മറന്നു പോയ ഒരു വസ്തുത, തൊട്ടു മുമ്പ് ഉള്ള അദ്ധ്യായത്തിൽ, ഉൽപ്പത്തി 21, ഇബ്രാഹീം നബി(അ.സ) ഇസ്മയീലിനെയും ഹാജിറാ ബീവിയെയും ആ ഭവനത്തിൽ നിന്നും പറഞ്ഞയച്ചു എന്നാണു. ആകയാൽ, ഉൽപ്പത്തി 22ൽ ഇസ്മായീൽ പുറത്താക്കപ്പെട്ടതു കൊണ്ട് തന്റെ ഏക ജാതൻ യധാർത്ഥത്തിൽ ഐസക്ക് ആണു എന്നാണു. അതിന്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇവിടെ അമർത്തുക.
ഇബ്രാഹീമിന്റെ മകന്റെ ബലി: തൗറാത്തിന്റെ സാക്ഷ്യം
അതുകൊണ്ട് ഖുർ ആൻ ഏത് മകനെന്ന് വ്യക്തമാക്കുന്നില്ല, എന്നാൽ തൗറാത്ത് വളരെ വ്യക്തമാക്കുന്നു. തൗറാത്ത് ഉൽപ്പത്തി 22 ൽ ഐസക്ക് എന്ന പേരു ആറു വ്യത്യസ്ത ഭാഗങ്ങളിൽ പ്രതിപാദിക്കുന്നു (22:2, 3, 6, 7 (രണ്ടു പ്രാവശ്യം), 9 എന്നീ വാക്യങ്ങളിൽ).
തൗറാത്തിനെ മുഹമ്മദ് നബി (സ്വ. അ) പിന്തുണയ്ക്കുന്നു
ഹദീസുകളിൽ നിന്നും വ്യക്തമാകുന്നത് ഇന്ന് നാം കാണുന്ന തൗറാത്തിനെ മുഹമ്മദ് നബി (സ്വ. അ) പിന്തുണച്ചിരുന്നു എന്നാണു. എന്റെ ഇതിനെക്കുറിച്ചുള്ള കുറിപ്പുകളിൽ പല ഹദീസ്സുകൾ പരാമർശിക്കപ്പെടുന്നു, അതിൽ ഒരു ഹദീസിൽ നാം വായിക്കുന്നത്
അബ്ദുല്ല ഇബ്നു ഉമർ വിവരിച്ചത്: .. ഒരു കൂട്ടം ജൂതന്മാർ വന്ന് അല്ലാഹുവിന്റെ റസൂലിനെ (സ) ഖുഫിലേക്ക് ക്ഷണിച്ചു. … അവർ പറഞ്ഞു: ‘അബുൽ കാസിം, ഞങ്ങളുടെ പുരുഷന്മാരിൽ ഒരാൾ ഒരു സ്ത്രീയുമായി പരസംഗം ചെയ്തു; അതിനാൽ അവരുടെമേൽ ന്യായവിധി പ്രഖ്യാപിക്കുക ’. അല്ലാഹുവിന്റെ റസൂലിനു വേണ്ടി അവർ ഒരു തലയണ വച്ചു, അതിൽ ഇരുന്നു പറഞ്ഞു: “തോറ കൊണ്ടുവരിക”. പിന്നീട് അത് കൊണ്ടുവന്നു. എന്നിട്ട് അയാൾ താഴെ നിന്ന് തലയണ പിൻവലിക്കുകയും അതിൽ തോറ സ്ഥാപിക്കുകയും ചെയ്തു: “ഞാൻ നിന്നിലും നിന്നെ വെളിപ്പെടുത്തിയവനിലും ഞാൻ വിശ്വസിച്ചു.”
സുന്നൻ അബൂ ദാവൂദ് പുസ്തകം 38, നമ്പർ. 4434:
ഈസൽ മസീഹ് (അ.സ) തൗറാത്തിനെ പിന്തുണയ്ക്കുന്നു
പ്രവാചകനായ് ഈസാ അൽ മസീഹ് (അ.സ) ഇവിടെ നാം കണ്ടതു പോലെ തൗറാത്തിനെ ഉറപ്പിച്ചു പറയുന്നു. ആ ലേഖനത്തിൽ ഉറപ്പിച്ചു പറയുന്നത് എന്തെന്നാൽ
18 സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
19 ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും.
മത്തായി 5:18-19
മുന്നറിയിപ്പ്: തൗറാത്തിനെ ഒരിക്കലും പാരമ്പര്യത്തിനു മുകളിൽ വയ്ക്കരുത്
ഏതൊരു പാരമ്പര്യത്തെയും സ്താപിക്കുവാൻ വേണ്ടി മൂസായുടെ തൗറാത്തിനെ ഒഴിവാക്കുന്നത് നല്ലതാണു എന്ന് എനിക്ക് തോന്നുന്നില്ല. യധാർത്തത്തിൽ, ഈസാ നബി (അ.സ) ന്യായപ്രാമാണത്തിനെ പ്രാധാന്യം നൽകാതെ ‘പാരമ്പര്യത്തിനു‘ പ്രാധാന്യം നൽകിയിരുന്ന മത നേതാക്കളെ നിശിതമായി വിമർശിച്ചിരുന്നു, നാം ഇവിടെ കാണുന്നത് പോലെ:
3 അവൻ അവരോടു ഉത്തരം പറഞ്ഞതു: “നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നതു എന്തു?
4 അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.
5 നിങ്ങളോ ഒരുത്തൻ അപ്പനോടു എങ്കിലും അമ്മയോടു എങ്കിലും: നിനക്കു എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാടു എന്നു പറഞ്ഞാൽ
6 അവൻ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവവചനത്തെ ദുർബ്ബലമാക്കിയിരിക്കുന്നു.
7 കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവു:മത്തായി 15:3-7
പ്രവാചക്ന്റെ ‘പാരമ്പര്യത്തിനു വേണ്ടി യധാർഥ സന്ദേശം ദുർബ്ബലപ്പെടുത്തരുത് എന്ന മുന്നറിയിപ്പ് വളരെ വ്യക്തമാണു
ചാവു കടൽ ചുരുളുകൾ ഇന്നത്തെ തൗറാത്തിനെ പിന്തുണയ്ക്കുന്നതിന്റെ തെളിവുകൾ
താഴെക്കാണുന്ന രേഖാചിത്രം തൗറാത്തിന്റെ ആദ്യകാല കയ്യെഴുത്ത് പ്രതികൾ, ചാവു കടൽ ചുരുളുകൾ, ബി. സി. 200 നു എഴുതപ്പെട്ടതാണെന്ന് തെളിയിക്കുന്നു. (കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം). പ്രവാചക്ന്മാർ എന്ത് ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു എന്നത് പരിശോധിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തത നമുക്ക് തരുന്നു.
ഇന്ന് കാണുന്ന ബൈബിളിന്റെ കയ്യെഴുത്ത് പ്രതികൾ- വളരെ നാളുകൾക്ക് മുൻപുള്ളത