Skip to content

ഇബ്രാഹിം നബിയുടെ 2 -ആംഅടയാളം: നീതീകരണം

  • by

നമുക്ക് എല്ലാവർക്കും അല്ലാഹ്ഹുവിൽ നിന്നും എന്താണു വേണ്ടത്? ആ ചോദ്യത്തിനു നമുക്ക് ഒരുപാട് ഉത്തരങ്ങൾ കണ്ടെത്തുവാൻ കഴിയും, എന്നാൾ ആദാമിന്റെ അടയാളം നമ്മെ ഓർമ്മിപ്പിക്കുന്നത് നമുക്ക് ഏറ്റവും അത്യവശ്യമായി വേണ്ടത് നീതീകരണം ആണെന്നതാണു.  അവിടെ നാം നമ്മോട് (ആദാമിന്റെ സന്തതികളോട്) നേരിട്ട് സംസാരിക്കുന്ന വാക്കുകൾ കണ്ടെത്തിയിരുന്നു.

ആദാമിന്റെ മക്കളേ, നിങ്ങളെ അപമാനിക്കുന്ന വസ്ത്രങ്ങൾ ഞങ്ങൾ നിങ്ങളുടെ അടുക്കൽ അയച്ചിട്ടുണ്ട്. ഞങ്ങൾ ഏറ്റവും മികച്ച വസ്ത്രങ്ങളും വസ്ത്രങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. നിങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി ഇത് ദൈവത്തിന്റെ ശക്തിയുടെ അടയാളങ്ങളിലൊന്നാണ്.

 

സൂറ 7:26

അപ്പോൾ എന്താണു ‘നീതീകരണം‘? തൗറാത്ത് നമ്മോട് അല്ലാഹുവിനെക്കുറിച്ച് പറയുന്നത്

അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ.

 

ആവർത്തനം 32:4

തൗറാത്തിൽ അല്ലാഹുവിന്റെ നീതീകരണത്തെക്കുറിച്ച് നൽകുന്ന ചിത്രം ഇങ്ങനെ ആണു, നീതീകരണം എന്നത് ഒരു വ്യക്തി ഒരു തെറ്റും ചെയ്യാതെ തികഞ്ഞവനായി ഇരിക്കുക; ഒരു വ്യക്തിയുടെ എല്ലാ വഴികളും (അൽപ്പം ചിലതോ അല്ലെങ്കിൽ ഏറെയുമോ അല്ല എന്നാൽ മുഴുവനും) നീതിയുള്ളത് ആയിത്തീരുന്നു, ഒരു വ്യക്തി ഒരു ചെറിയ തെറ്റ് (ചെറിയ ഒരു അംശം പോലും) പോലും ചെയ്യുന്നില്ല; അവൻ നീതിമാനാണു. ഇതാണു നീതീകരണം, ഇതാണു അല്ലാഹുവിനെക്കുറിച്ച് തൗറാത്ത് നമ്മോട് വിവരിക്കുന്നത്. എന്നാൽ നമുക്ക് എന്ത് കൊണ്ടാണു നീതീകരണം വേണ്ടത്? നമുക്ക് അതിനുള്ള മറുപടി ലഭിക്കുവാൻ സബൂറിലേക്ക് ഒന്ന് നോക്കാം.  സങ്കീർത്തനം 15 (ദാവൂദ് എഴുതിയത്) ൽ നാം വായിക്കുന്നത്:

ഹോവേ, നിന്റെ കൂടാരത്തിൽ ആർ പാർക്കും? നിന്റെ വിശുദ്ധപർവ്വതത്തിൽ ആർ വസിക്കും?
2 നിഷ്കളങ്കനായി നടന്നു നീതി പ്രവർത്തിക്കയും ഹൃദയപൂർവ്വം സത്യം സംസാരിക്കയും ചെയ്യുന്നവൻ.
3 നാവുകൊണ്ടു കരള പറയാതെയും തന്റെ കൂട്ടുകാരനോടു ദോഷം ചെയ്യാതെയും കൂട്ടുകാരന്നു അപമാനം വരുത്താതെയും ഇരിക്കുന്നവൻ;
4 വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കയും ചെയ്യുന്നവൻ; സത്യംചെയ്തിട്ടു ചേതം വന്നാലും മാറാത്തവൻ;
5 തന്റെ ദ്രവ്യം പലിശെക്കു കൊടുക്കാതെയും കുറ്റുമില്ലാത്തവന്നു വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ; ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകയില്ല.

 

സങ്കീർത്തനം15

അല്ലാഹുവിന്റെ ‘വിശുദ്ധ പർവ്വതത്തിൽ‘ ആർ കയറും എന്ന ചോദ്യം ഉയർന്നു വന്നപ്പോൾ, അത് അല്ലാഹുവിനോട് കൂടെ പറുദീസയിൽ ആർക്ക് കഴിയുവാൻ സാധിയ്ക്കും എന്ന് മറ്റൊരു രീതിയിൽ വായിക്കുവാൻ കഴിയും. അതിനു ഉത്തരമായി അവിടെ എഴുതപ്പെട്ടിരിക്കുന്നത് നാം വായിക്കുംബോൾ നമുക്ക് കാണുവാൻ സാധിക്കുന്നത് ഒരു തെറ്റും ചെയ്യാത്ത വ്യക്തിയും, നീതിമാനും (വാ. 2) ആയിരിക്കുന്ന ഒരുവൻ- അവനു മാത്രമേ അല്ലാഹുവിനോട് കൂടെ പറുദീസയിൽ പ്രവേശിക്കുവാൻ കഴിയൂ എന്നാണു. അല്ലാഹു നീതിമാനും സമ്പൂർണ്ണനും ആക കൊണ്ട്2 തന്നോട് കൂടെ ആയിരിക്കേണ്ടതിനു നീതീകരണം ആവശ്യമാണു.

ഇപ്പോൾ നമുക്ക് ഇബ്രാഹീം നബി (അ.സ) ന്റെ രണ്ടാമത്തെ അടയാളം പരിശോധിക്കാം.  വിശുദ്ധ പുസ്തകങ്ങളിലെ ആ ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ അമർത്തുക. തൗറാത്തിലെയും കുർ ആനിലെയും വിവരണങ്ങൾ നാം വായിക്കുമ്പോൾ ഇബ്രാഹീം നബി (അ.സ) ‘അവന്റെ വഴി‘ പിന്തുടർന്നു (സൂറ 37:83) എന്നും അങ്ങിനെ ചെയ്ക കൊണ്ട് അദ്ധേഹം ‘നീതീകരണം‘ പ്രാപിച്ചു (ഉൽപ്പത്തി 15:6) – ആദാമിന്റെ അടയാളം നമുക്ക് ആവശ്യമാണു എന്ന് പറയുന്ന അതേ കാര്യം.  അപ്പോൾ നമ്മുടെ മുൻപിലുള്ള പ്രധാന ചോദ്യം: അത് എങ്ങിനെ അദ്ധേഹത്തിനു ലഭിച്ചു? എന്നതാണു.

ഞാൻ സാധാരണമായി ചിന്തിക്കാറുള്ളത് എനിക്ക് നീതീകരണം ലഭിക്കുന്നത് രണ്ടു വിധങ്ങളിൽ ആണു എന്നാണു.  ആദ്യ മാർഗ്ഗം (എന്റെ ചിന്തയിൽ) എനിക്ക് നീതീകരണം ലഭിക്കുന്നത് ഞാൻ അല്ലാഹുവിൽ വിശ്വസിക്കുകയോ തന്റെ അസ്തിത്വം ഏറ്റു പറയുകയോ ചെയ്യുമ്പോൾ ആണു എന്നതാണു.  ഞാൻ അല്ലാഹുവിൽ ‘വിശ്വസിക്കുന്നു‘. ഈ ചിന്തയെ ഉറപ്പിക്കുന്ന കാര്യം, തന്നെ അല്ലേ ഇബ്രാഹീം നബി (അ.സ) ഉൽപ്പത്തി 15:6 ‘ദൈവത്തിൽ വിശ്വസിച്ചു‘ എന്നത് കൊണ്ട് സൂചിപ്പിയ്ക്കുന്നത്? പക്ഷെ ഞാൻ ഇതിനെക്കുറിച്ച് കൂടുതൽ ധ്യാനിച്ചപ്പോൾ അത് സൂചിപ്പിക്കുന്നത് അദ്ധേഹം അല്ലാഹുവിന്റെ അസ്തിത്വത്തിൽ വിശ്വസിക്കുക മാത്രമല്ല ചെയ്തത് എന്നാണു. അല്ല അല്ലാഹു തനിക്ക് ഉറപ്പായി ഒരു വാഗ്ദത്തം നൽകി- ഒരു മകനെ താൻ അണച്ചു കൊള്ളും എന്ന്.  ആ ഒരു വാഗ്ദത്തം ആണു ഇബ്രാഹീം നബി (അ.സ) നു അല്ലാഹുവിൽ വിശ്വസിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടിയിരുന്നത്. വീണ്ടും നാം ഒന്നു കൂടെ ചിന്തിച്ചാൽ, പിശാച് (ശൈത്താൻ അല്ലെങ്കിൽ ഇബ് ലീസ് എന്ന് അറിയപ്പെടുന്നു) അല്ലാഹുവിന്റെ അസ്തിത്വത്തിൽ വിശ്വസിക്കുന്നു- എന്നാൽ അവനിൽ നീതിയുടെ അംശം ലവലേശം ഇല്ലാ എന്നത് വളരേ ഉറപ്പായ കാര്യം ആണു.  അപ്പോൾ ലളിതമായി അല്ലാഹുവിന്റെ അസ്തിത്വത്തിൽ വിശ്വസിക്കുക മാത്രം ചെയ്യുന്നത് അല്ല ‘ആ വഴി‘ എന്നത്. അതു മാത്രം മതിയവുകയില്ല.

രണ്ടാമതായി ഞാൻ സാധാരണമായി കരുതുന്നത് എനിക്ക് നീതീകരണം ലഭിക്കുന്നത് എന്റെ നല്ല പ്രവർത്തികൾ മൂലവും മത പരമായ കാര്യങ്ങളിൽ ഞാൻ ചെയ്യുന്ന കാര്യങ്ങൾ കൊണ്ടും എനിക്ക് അല്ലാഹുവിൽ നിന്നും അതു നേടിയെടുക്കാം അല്ലെങ്കിൽ പ്രാപിക്കാം എന്നാണു.  ചീത്ത പ്രവർത്തികളെക്കാൾ നല്ല പ്രവർത്തികൾ ചെയ്യുക വഴി, അതായത് പ്രാർത്തനകൾ, ഉപവാസം, അല്ലെങ്കിൽ ചില പ്രത്യേക മത പരമായ കാര്യങ്ങൾ ചെയ്യുക വഴി ഞാൻ നീതികരണം പ്രപിക്കുവാൻ അല്ലെങ്കിൽ നേടിയെടുക്കുവാൻ അർഹൻ, ആണു എന്നതാണു.  എന്നാൽ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം തൗറാത്തിൽ  ഇങ്ങനെയുള്ള കാര്യങ്ങൾ അല്ല പറയുന്നത്.

അബ്രഹാം ദൈവത്തിൽ വിശ്വസിച്ചു. ദൈവം (അതായത് അല്ലാഹു) അത് അവനു (അതായത് ഇബ്രാഹീമിനു) നീതിയായി കണക്കിട്ടു.

 

ഉൽപ്പത്തി 15:6

ഇബ്രാഹീം നീതീകരണം ‘നേടുക‘ അല്ലായിരുന്നു; അത് അദ്ധേഹത്തിനു ‘കണക്കിടുക‘ ആയിരുന്നു. അപ്പോൾ എന്താണു വ്യത്യാസം?  ശരിയാണു, താങ്കൾ എന്തെങ്കിലും ജോലി ചെയ്ത് ‘സമ്പാദിക്കുക‘ ആണെങ്കിൽ- താങ്കൾ അതിനു അർഹൻ ആണു.  അത് താങ്കൾ ജോലി ചെയ്തതിനു കൂലി വാങ്ങുന്നതിനു തുല്യം ആണു.  എന്നാൽ എന്തെങ്കിലും നിങ്ങളുടെ പേരിൽ നിക്ഷേപിക്കപ്പെടുകയാണെങ്കിൽ, അതു താങ്കൾക്ക് നൽകപ്പെടുകയാണു.  അത് സമ്പാദിക്കപ്പെട്ടാതോ അർഹതപ്പെട്ടതോ അല്ല.

ഇബ്രാഹീം നബി (അ.സ) അല്ലാഹു ഉണ്ടെന്ന് വളരെ ആഴമായി വിശ്വസിച്ച വ്യക്തി ആണു.  അദ്ധേഹം ഒരു പ്രാർത്തനാ മനുഷ്യനും, ധ്യാന നിരതനും, മറ്റുള്ളവരെ സഹായിക്കുന്നവനും ആയിരുന്നു (ലൂത്ത്/ ലോത്തിനെ സഹായിച്ചതും തനിക്ക് വേണ്ടി പ്രാർത്തിക്കുകയും ചെയ്തത് പോലെ).  ഇങ്ങനെയുള്ള കാര്യങ്ങൾ പൂർണ്ണമായി ഉപേക്ഷിക്കുക എന്നല്ല നാം മനസ്സിലക്കുന്നത്. ഇവിടെ വിശദീകരിച്ചിരിക്കുന്ന ഇബ്രാഹീമ്ന്റെ വഴി വളരെ ലളിതമാണു അത് കൊണ്ടു തന്നെ നാം അത് ശ്രദ്ധിക്കാതെ പോകുവാൻ വഴിയുണ്ട്. തൗറാത്ത് നമ്മോട് പറയുന്നത് ഇബ്രാഹീം നബി (അ.സ)നു നീതീകരണം ലഭിച്ചത് അദ്ധേഹത്തിനു അല്ലാഹു നൽകിയ ഒരു വാഗ്ദത്തം അതു പോലെ വിശ്വസിച്ചത് കൊണ്ടാണു എന്നാണു.  ഇത് സാധാരണമായി നീതീകരണം പ്രാപിക്കുന്നതിനെക്കുറിച്ച് നാം മനസ്സിലാക്കിയിരിക്കുന്ന വസ്തുതകൾ അതായത് അല്ലാഹുവിലുള്ള വിശ്വാസം മാത്രം മതി, അല്ലെങ്കിൽ കുറെ നല്ല കാര്യങ്ങൾ ചെയ്യുകയും, മത പരമായ കാര്യങ്ങൾ (പ്രാർത്തന, നോമ്പ്, മുതലായവ) ചെയ്താൽ നീതീകരണം പ്രാപിക്കാം എന്ന ചിന്തകളെ തകിടം മറിക്കുന്നതാണു. ഈ വഴി അല്ല ഇബ്രാഹീം തിരഞ്ഞെടുത്തത്.  അദ്ധേഹം ലഭിച്ച വാഗ്ദത്തിൽ മുറുകെപ്പിടിച്ചു.

ഒരു മകനെ ലഭിയ്ക്കും എന്ന വാഗ്ദത്തം വിശ്വസിക്കുക എന്നത് തിരഞ്ഞെടുക്കുന്നത് ഒരു പക്ഷെ ലളിതമെന്നു തോന്നിയാലും അത് തീർച്ചയായും അത്ര എളുപ്പമുള്ള കാര്യം അല്ല.  ഇബ്രാഹീം നബിക്ക് ആ വാഗ്ദത്തത്തെ തീർച്ചയായും അല്ലാഹുവിനു അങ്ങിനെയെങ്കിൽ ഈ സമയം കൊണ്ട് ഒരു മകനെ നൽകാമയിരുന്നു എന്നു പറഞ്ഞ് നിരാകരിക്കാമായിരുന്നു.  കാരണം ഈ സമയം തന്റെ ജീവിതത്തിൽ, ഇബ്രാഹീമും സാറായിയും (അദ്ധേഹത്തിന്റെ ഭാര്യ) വയസ്സു ചെന്നവർ ആയിരുന്നു- മക്കൾ ഉണ്ടാകുവാനുള്ള വയസ്സ് വളരെ കഴിഞ്ഞിരുന്നു.  ഇബ്രാഹീം നബിയുടെ ആദ്യത്തെ അടയാളത്തിൽ  അദ്ധേഹത്തിന്റെ ജന്മ ദേശം വിട്ട് കനാനിലേക്ക് യാത്ര ആകുമ്പോൾ അദ്ധേഹത്തിനു 75 വയസ്സായിരുന്നു.  ആ സമയം അല്ലാഹു തനിക്ക് ‘വലിയൊരു രാജ്യം‘ ലഭിക്കും എന്ന വാഗ്ദത്തം നൽകി. വർഷങ്ങൾ കടന്നു പോയത് കൊണ്ട് ഇബ്രാഹീമും ഭാര്യയും വളരെ വയസ്സു ചെന്നവർ ആവുകയും തീർച്ചയായും വളരെ നാളുകൾ ആ സമയത്തിനുള്ളിൽ കാത്തിരിക്കുകയും ചെയ്തു. അവർക്ക് ഇപ്പോളും ഒരു മകനും ഇല്ല- അത് കൊണ്ട് തീർച്ചയായും ഒരു ‘ജാതി‘ ആയിട്ടില്ല. “എന്തുകൊണ്ടാണു അല്ലാഹു അങ്ങിനെ ചെയ്യുവാൻ ആയിരുന്നെങ്കിൽ ഒരു മകനെ ആദ്യമേ തന്നില്ല?“, എന്ന് അദ്ധേഹം ആശ്ചര്യപ്പെട്ടിരിക്കാം. മറ്റൊരു വാക്കിൽ പറഞ്ഞാൽ, അദ്ധേഹം അല്ലാഹുവിൽ ആശ്രയിച്ചിരുന്നത് കൊണ്ട് അല്ലാഹു കൊടുത്ത ആ വാഗ്ദത്തിൽ ആഴമായി വിശ്വസിച്ചു- ആ വാഗ്ദത്തെക്കുറിച്ച് മുഴുവനായും ഒന്നും ഗ്രഹിച്ചിരുന്നില്ലെങ്കിലും അവൻ വിശ്വസിച്ചു. ആ വാഗ്ദത്തിൽ വിശ്വസിക്കുവാൻ (ഒരു മകൻ ജനിക്കേണ്ട പ്രായം കവിഞ്ഞും ജനിക്കും എന്നത്) താൻ അല്ലാഹു ഒരു അദ്ഭുതം അദ്ദേഹത്തിനും ഭാര്യയ്ക്കും വേണ്ടി ചെയ്യും എന്ന് വിശ്വസിക്കേണ്ടിയിരുന്നു.

വാഗ്ദത്തിൽ വിശ്വസിക്കുക എന്നത് അതിനായി കാത്തിരിക്കുക എന്നത് ആവശ്യപ്പെടുന്ന ഒന്നാണു.  തന്റെ ജീവിതം മുഴുവനും, മറ്റൊരു രീതിയിൽ പറഞ്ഞാൽ, വാഗ്ദത്ത ദേശമായ കനാനിൽ കൂടാരങ്ങളിൽ താമസിച്ചു കൊണ്ട് വാഗ്ദത്ത സന്തതിക്കായി കാത്തിരുന്നത് (കുറെ വർഷങ്ങൾക്കൂടെ) തടസ്സപ്പെട്ടിരുന്നു. നൽകപ്പെട്ട വാഗ്ദത്തം തിരസ്കരിച്ച് അദ്ധേഹം വർഷങ്ങൾക്ക് മുൻപ് ഇറങ്ങിപ്പുറപ്പെട്ട തന്റെ ജന്മ ദേശവും തന്റെ സഹോദരനും കുടുംബവും താമസിച്ചുകൊണ്ടിരിക്കുന്ന  മെസൊപൊട്ടേമിയ സംസ്കാരത്തിലേക്ക് (ആധുനിക ഇറാക്ക്) തിരികെ പോകുന്നത് അതിലും എളുപ്പമായിരുന്നു. അതുകൊണ്ട് ഇബ്രാഹീം നബിക്ക് ആ വാഗ്ദത്തം മുറുകെപ്പിടിച്ച് അതിനായി കാത്തുകൊണ്ട് ജീവിക്കേണ്ടിയിരുന്നു- അതായത് ഓരോരൊ ദിവസവും-വർഷങ്ങളോളം വഗ്ദത്തം ലഭിക്കുവാനായി കാത്തുകൊണ്ട് ഇരിക്കേണ്ടിയിരുന്നു. തനിക്ക് ലഭിച്ച വാഗ്ദത്തിൽ താൻ ഏറ്റവും വിശ്വസിച്ചു അതുകൊണ്ട് ആ വഗ്ദത്തത്ത്തിനു തന്റെ ജീവിതത്തിലെ വേറെ സാധാരണമായ ഏതു ലക്ഷ്യങ്ങളെക്കാളും പ്രമുഖസ്താനം ഉണ്ടായിരുന്നു- എല്ലാ സുഖ സൗകര്യങ്ങളേക്കാളും. ശരിയായ അർത്തത്തിൽ, ഒരു വാഗ്ദത്തം പ്രാപിച്ച് എടുക്കുവാൻ വേണ്ടി കാത്തിരിക്കുക എന്നാൽ ജീവിതത്തിലെ സാധാരണമായ ലക്ഷ്യങ്ങൾ ത്യജിക്കുക എന്നാണു സൂചിപ്പിക്കുന്നത്. വാഗ്ദത്തിൽ വിശ്വസിക്കുന്നത് കാണിക്കുന്നത് അദ്ദേഹത്തിന്റെ അല്ലാഹുവിലുള്ള വിശ്വാസവും അല്ലാഹുവിനോട് ഉള്ള സ്നേഹവും ആണു കാണിക്കുന്നത്.

അങ്ങിനെ വാഗ്ദത്തിൽ ‘വിശ്വസിച്ചു കൊണ്ടിരിക്കുക‘ എന്നത് മാനസികമായി അതിനോട് പൊരുത്തപ്പെടുക എന്നതിലും വളരെ അപ്പുറമാണു. ഇബ്രാഹീം നബിക്ക് തന്റെ ജീവിതം, കീർത്തി, സുരക്ഷ, അതതു സമയം നടക്കേണ്ട കാര്യങ്ങൾ ഭാവിയെക്കുറിച്ചുള്ള ആഗ്രഹങ്ങൾ ഇങ്ങനെ പലതും തന്റെ വാഗ്ദത്തം നേടേണ്ടതിനു നഷ്ടമാക്കേണ്ടിയിരുന്നു.  അദ്ദേഹം വിശ്വസിച്ചതു കൊണ്ട് താൻ ക്രിയാത്മകമായും അനുസരണത്തോടെയും കാത്തിരുന്നു.

ഈ അടയാളം കാണിക്കുന്നത് ഇബ്രാഹീം നബി (അ.സ) ഒരു മകനെ ലഭിക്കും എന്ന അല്ലാഹുവിന്റെ വാഗ്ദത്തം വിശ്വസിച്ചു, അങ്ങിനെ വിശ്വസിക്ക കൊണ്ടു അദ്ദേഹത്തിനു നീതീകരണം നൽകപ്പെട്ടു, അല്ലെങ്കിൽ കണക്കിടപ്പെട്ടു.  ശരിയായി പറഞ്ഞാൽ ഇബ്രഹീം നബി ഈ വാഗ്ദത്തത്തിനു തന്നെത്തന്നെ സമർപ്പിച്ചു.  അദ്ദേഹത്തിനു വേണമെങ്കിൽ വിശ്വാസം തിരഞ്ഞെടുക്കാതെ തിരികെ തന്റെ ദേശത്തേക്ക് (ആധുനിക ഇറാക്ക്) പോകാമായിരുന്നു.  അല്ലെങ്കിൽ കുറെ നല്ല കാര്യങ്ങൾ ചെയ്യുകയും, മത പരമായ കാര്യങ്ങൾ (പ്രാർത്തന, നോമ്പ്, മുതലായവ) മറ്റുള്ളവരെ സഹായിക്കുകയും  ചെയ്യുകയും വാഗ്ദത്തിൽ വിശ്വസിക്കാതെ അല്ലാഹുവിൽ മാത്രം വിശ്വസിക്കുകയും ചെയ്യമായിരുന്നു. പക്ഷെ അങ്ങിനെ ആകുമ്പോൾ മത പരമായ കാര്യങ്ങൾ മാത്രം ചെയ്തു കൊണ്ട് മുന്നോട്ട് തനിക്ക് മുൻപോട്ട് പോകുവാൻ കഴിയും എന്നല്ലാതെ ‘നീതീകരണം‘ പ്രാപിക്കുവാൻ കഴിയുമായിരുന്നില്ല. കുർ ആൻ നമ്മോട് പറയുന്നത് പോലെ നാം എല്ലാവരും ആദമിന്റെ മക്കൾ -“നീതിയുടെ വസ്ത്രം- അതാണു ഏറ്റവും നല്ലത്“. ഇതായിരുന്നു ഇബ്രാഹീമിന്റെ വഴി.

നാം ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി. പറുദീസയിൽ കടക്കുവാൻ നമുക്ക് ഏറ്റവും ആവശ്യം ആയിരിക്കുന്ന നീതീകരണം, നാം സമ്പാദിക്കുക അല്ല നമുക്ക് കണക്കിടപ്പെടുകയാണു.  അത് നമുക്ക് കണക്കിടുന്നത് നാം അല്ലാഹുവിന്റെ വാഗ്ദത്തിൽ ആശ്രയിക്ക കൊണ്ടാണു.  പക്ഷെ ആരാണു നീതീകരണത്തിനു വേണ്ടി വില നൽകുന്നത്?  നമുക്ക് 3 ആം അടയാളത്തിൽ തുടരാം.

 

Leave a Reply

Your email address will not be published. Required fields are marked *