Skip to content

നൂഹ് നബി (അ.സ) യുടെ അടയാളം

  • by

നാം കാലക്രമം അനുസരിച്ച് ആദ്യം മുതൽ തുടർമാനമായി പടിച്ചു വരിക ആണല്ലോ (അതായത്, ആദാം നബി(അ.സ) ഹവ്വാ ബീവി (അ.സ) ക്വാബീൽ/ ഹാബീൽ) ഇനി നാം പടിക്കുവാൻ പോകുന്ന അടുത്ത പ്രധാന വ്യക്തി തൗറാത്തിൽ നിന്നും എടുത്തിട്ടുള്ള ആദാമിനു ശേഷം 1600 വർഷങ്ങ്ൾക്ക് ശേഷം ജീവിച്ചിരുന്ന നോഹ അല്ലെങ്കിൽ നൂഹ് (അ. സ),  എന്ന പ്രവാചകനെക്കുറിച്ച് ആണു. പാശ്ചാത്യരായ പലരും നോഹയുടെയും (അ. സ) ലോകം എങ്ങും ഉണ്ടായ മഹാ പ്രളയത്തിൻടെയും കത  അവിശ്വസനീയം ആണു എന്ന് കരുതുന്നവർ ആണു. എന്നാൽ ലോകം എങ്ങും എക്കൽ കൊണ്ടുള്ള പാറകളാൽ മൂടപ്പെട്ടിരിക്കുകയാണു, അവ ഒക്കെയും രൂപപ്പെട്ടത് വലിയ ഒരു ജല പ്രളയം മൂലം ഉരുവായ എക്കലിന്റെ ഫലമായിട്ട് ആണു എന്ന് മനസ്സിലാക്കുവാൻ കഴിയും.  അതു കൊണ്ട് നമുക്ക് ഈ മഹാ പ്രളയത്തെ ഉറപ്പിക്കുന്ന വ്യക്തമായ ഭൗതിക അടയാളങ്ങൾ ഉണ്ട്, എന്നാൾ എന്താണു നോഹയുടെ അടയാളത്തിൽ കൂടി നമ്മെ ദൈവം മനസ്സിലാക്കുവാൻ ആഗ്രഹിക്കുന്നതു എന്താണു നാം അതിൽ ശ്രദ്ധ ചെലുത്തുവാനായി ഉള്ളത്? നൂഹ് നബി (അ.സ) നെക്കുറിച്ച് വിശുദ്ധ തൗറാത്തിലും വിശുദ്ധ കുർ ആനിലും എഴുതിയിട്ടുള്ളത് വായിക്കുവാൻ വിടെ അമർത്തുക.

കരുണ നഷ്ടപ്പെടുത്തൽ അല്ലെങ്കിൽ സ്വീകരിക്കൽ

ഞാൻ സാധാരണയായി പാശ്ചാത്യർ ആയ വ്യക്തികളോട് അല്ലാഹുവിന്റെ ന്യായ വിധിയെക്കുറിച്ച് സംസാരിക്കുംബോൾ, മിക്കവാറും എനിക്ക് ലഭിക്കുന്ന മറുപടി ഇങ്ങനെ ആണു, “ഞാൻ അല്ലാഹുവിന്റെ ന്യായ വിധിയെക്കുറിച്ച് അത്ര ഭയപ്പെടുന്നില്ല കാരണം അവൻ മഹാ കരുണ ഉള്ളവൻ ആണു അത് കൊണ്ട് അവൻ എന്നെ ന്യായം വിധിക്കും എന്ന് ഞാൻ കരുതുന്നില്ല“. ആ ഒരു ന്യായ വാദം ഞാൻ ചോദ്യം ചെയ്യുവാൻ സത്യത്തിൽ എന്നെ പ്രേരിപ്പിക്കുന്ന ഒരു വസ്തുത നൂഹ് നബി (അ.സ) ന്റെ ചരിത്ര സംഭവം ആണു എന്നതാണു. ശരിയാണു, അല്ലാഹു കാരുണ്യവാനാണു, അവനു ഒരിക്കലും ഒരു മാറ്റവും സംഭവിക്കാത്തത് കൊണ്ട് നൂഹ് നബി (അ.സ) ലാമിന്റെ കാലത്തും അവൻ വളരെ കരുണ നിറഞ്ഞവൻ ആയിരുന്നു. എന്നിട്ട് പോലും ലോകം മുഴുവനും (നൂഹ് നബി (അ. സ)യും കുടുംബവും ഒഴികെ) ന്യായ വിധിയിൽ നശിപ്പിക്കപ്പെട്ടു.  അപ്പോൾ നാം ചിന്തിക്കേണ്ട ഒരു കാര്യം ആ സമയം അല്ലാഹുവിന്റെ കരുണ എവിടെ പോയി എന്നാണു? അത് ആ പെട്ടകത്തിൽ ആയിരുന്നു.  വിശുദ്ധ കുർ ആൻ പറയുന്നത് പോലെ:

അപ്പോൾ നാം (അല്ലാഹു) അദ്ദേഹത്തെയും (നൂഹ് നബി അ.സ), കൂടെ ഉള്ളവരെയും, ആ കപ്പലിൽ രക്ഷപ്പെടുത്തി

 

സൂറ  7: 64

അല്ലാഹു തന്റെ കരുണ കൊണ്ട്, നൂഹ് നബി (അ.സ) യെ ഉപയോഗിച്ച് കൊണ്ട്, എല്ലാവർക്കും പ്രാപ്യം ആയ ഒരു കപ്പൽ ലഭ്യം ആക്കി.  ആർക്കു വേണം എങ്കിലും അതിൽ കയറി അല്ലാഹുവിന്റെ കരുണയും സുരക്ഷയും സ്വീകരിക്കാമായിരുന്നു.  എന്നാൽ അവിടെ ഉണ്ടായ പ്രധാന പ്രശ്നം ആ ഒരു സന്ദേശത്തോട് അവർ പ്രതികരിച്ചത് സംശയത്തോടെ ആയിരുന്നു.  അവർ നൂഹ് നബി (അ.സ) യെ പരിഹസിക്കുകയും അവർ വരുവാനുള്ള അല്ലാഹുവിന്റെ ന്യായ വിധിയെ അവിശ്വസിക്കുകയും ചെയ്തു. അവർ ആ കപ്പലിൽ കയറിയിരുന്നു എങ്കിൽ ആ ന്യായ വിധിയിൽ നിന്നും രക്ഷപ്പെടുമായിരുന്നു.

വിശുദ്ധ കുർ ആനിലെ വിവരണം നമ്മോട് തെളിവായി പറയുന്നത് നൂഹ് നബി (അ.സ) ന്റെ  മക്കളിൽ ഒരു മകൻ അല്ലാഹുവിലും വരുവാനുള്ള ന്യായ വിധിയിലും വിശ്വസിച്ചു എന്നാണു. ആ മകൻ ഒരു മലയുടെ മുകളിൽ കയറി രക്ഷപ്പെടുവാൻ ശ്രമിക്കുന്ന ആ ഒരേ ഒരു സംഭവം നമ്മെ ഓർമിപ്പിക്കുന്നത് അവൻ അല്ലാഹുവിന്റെ ന്യായ വിധിയിൽ നിന്നും രക്ഷപ്പെടുവാൻ ശ്രമിക്കുക ആയിരുന്നു എന്നാണു (അത് കൊണ്ട് അവൻ അല്ലാഹുവിലും അവന്റെ ന്യായ വിധിയിലും ഉറപ്പായി വിശ്വസിച്ചിട്ടുണ്ടാകും).  പക്ഷെ വീണ്ടും അവിടെ ഒരു പ്രശ്നം ഉണ്ടായിരുന്നു. അവൻ അവ്ന്റെ വിശ്വാസം അല്ലാഹുവിനോടുള്ള സമർപ്പണത്തോടു കൂടെ ആയിരുന്നില്ല മറിച്ച് അവൻ ന്യായ വിധിയിൽ നിന്നും രക്ഷപ്പെടുവാൻ അവന്റെതായ ഒരു മാർഗ്ഗം കണ്ടെത്തി അതിൽ തന്നേ നടക്കുവാൻ തീരുമാനിച്ചു.  പക്ഷെ അവന്റെ പിതാവ് അവനോട് പറഞ്ഞു:

“ഇന്ന് ദൈവ വിധിയിൽന്നും ഒന്നിനും രക്ഷിക്കുവാൻ കഴിയുകയീല്ല, അല്ലാഹുവിന്റെ കൽപ്പന ഉള്ളത് കൊണ്ടു, അവന്റെ കരുണ ആരുടെ മേൽ ഉണ്ടോ അവർക്കല്ലാതെ!

 

സൂറ ഹുദ് 11:43

ഈ മകനു അല്ലാഹുവിന്റെ കരുണ വേണമായിരുന്നു, അവന്റെ സ്വന്തം പരിശ്രമങ്ങൾ കൊണ്ട് ആ ന്യായ വിധിയിൽ നിന്നും രക്ഷപ്പെടുവാൻ അവനു കഴിയുമായിരുന്നില്ല. അത്കൊണ്ട് അവനുണ്ടായ ഫലവും  പ്രവാചകൻ നൂഹ് നബി (അ.സ) യെ കളിയാക്കിയ മറ്റ് ഉള്ളവർക്ക് ഉണ്ടായതു പോലെ തന്നെ- മുങ്ങി മരണം എന്ന നാശം ആയിരുന്നു. അവൻ ആ കപ്പലിൽ കയറി ഇരുന്നെങ്കിൽ അവനും ആ വലിയ ന്യായ വിധിയിൽ നിന്നും രക്ഷ നേടാമായിരുന്നു.ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നത് അല്ലാഹുവിൽ ഉള്ള വെറും വിശ്വാസം മാത്രം കൊണ്ട് അവന്റെ ന്യായ വിധിയിൽ നിന്നും രക്ഷ പെടുവാൻ കഴിയുകയില്ല.  ശരിയായി പറഞ്ഞാൽ നമ്മുടെ സ്വന്ത ആശയങ്ങളേക്കാൾ, അല്ലാഹു നൽകുന്ന കരുണക്ക് നാം കീഴ്പ്പെടുന്നതിൽ ആണു, അവനിൽ നമുക്ക് രക്ഷ പ്രാപിക്കുവാൻ മുഖാന്തിരം ആകുന്നത്.  നൂഹ് നബി (അ. സ) നമുക്ക് തരുന്ന അടയാളം – ആ കപ്പൽ ആണു.  ഇത് എല്ലാവർക്കും പ്രാപിക്കുവാൻ കഴിയുന്ന അല്ലാഹുവിന്റെ ന്യായ വിധിയുടെയും നമുക്ക് രക്ഷപ്പെടുവാനുള്ള കരുണയുടെയും മാർഗമാകുന്ന ഒരു ‘തുറന്ന അടയാളം‘ ആയിരുന്നു.  ആ കപ്പൽ നിർമ്മിച്ചു കൊണ്ടിരുന്നത് എല്ലാവരും കണ്ടു കൊണ്ടിരുന്നതാണു അതു തന്നെ വരുവാനുള്ള ഒരു ന്യായ വിധിയുടെയും അവർക്ക് ലഭ്യമായ കരുണയുടെയും ‘വ്യക്തമായ അടയാളം‘ ആയിരുന്നു.  പക്ഷെ ഇവിടെ നാം കാണുന്നത് അവന്റെ കരുണ നേടുവാൻ കഴിയുന്നത് അവൻ സ്താപിച്ചിട്ടുള്ള മാർഗ്ഗങ്ങളിൽ കൂടി മാത്രമേ സാധിക്കൂ.

അപ്പോൾ എന്ത് കൊണ്ട് ആണു നൂഹ് നബി (അ.സ) നു അല്ലാഹുവിന്റെ കരുണ ലഭിച്ചത്?  വിശുദ്ധ തൗറാത്ത് തുടർമാനമായി എടുത്തു പറയുന്ന ഒരു കാര്യം

നോഹ അല്ലാഹു കൽപ്പിച്ച എല്ലാ കൽപ്പനകളും അതു പോലെ ചെയ്തു

എനിക്ക് എന്നിൽ തന്നെ കണ്ടെത്തുവാൻ കഴിയുന്ന ഒരു കാര്യം ഞാൻ എനിക്കു തോന്നുന്ന കാര്യങ്ങൾ ചെയ്യുവാൻ ഇഷ്ടപ്പെടുന്നു, എനിക്ക് താൽ പര്യം ഉള്ള കാര്യങ്ങൾ, അല്ലെങ്കിൽ എനിക്ക് അംഗീകരിക്കുവാൻ കഴിയുന്ന കാര്യങ്ങൾ മാത്രം ചെയ്യുവാൻ ഇഷ്ടപ്പെടുന്നു.  ഒരു കാര്യം എനിക്ക് ഉറപ്പാണു അല്ലാഹു നൂഹ് നബി (അ. സ) മിനോട് വരുവാൻ പോകുന്ന ജല പ്രളയത്തെ പറ്റിയും ന്യായ വിധിയെക്കുറിച്ചും മുന്നറിയിപ്പ് നൽകിയപ്പോളും കരയിൽ ഒരു കപ്പൽ ഉണ്ടാക്കണം എന്നു കൽപ്പിച്ചപ്പോളും അദ്ദേഹത്തിന്റെ അന്തരംഗത്തിൽ അനേക  ചോദ്യങ്ങൾ ഉണ്ടായിട്ടുണ്ടാകും. അദ്ധേഹം മറ്റു ചില മേഖലകളിൽ നല്ലൊരു മനുഷ്യൻ ആയിരുന്നതു കൊണ്ട് അങ്ങിനെയെല്ലാം താൻ ചിന്തിച്ചതിനു പുറകിൽ ഉള്ള കാരണം ഒരു പക്ഷെ ആ കപ്പൽ പണിയുന്നതിൽ കാര്യമില്ല എന്ന ചിന്തയുമുണ്ടാകാം.  എന്നാൽ നബി അല്ലാഹു കൽപ്പിച്ച ‘എല്ലാ‘ കാര്യങ്ങളും അതു പോലെ ചെയ്തു- അദ്ധേഹത്തിന്റെ പിതാവ് പറഞ്ഞത് പോലെ അല്ല, അല്ലെങ്കിൽ അദ്ധേഹം മനസ്സിലാക്കിയതു പോലെ അല്ല, അല്ലെങ്കിൽ അദ്ധേഹത്തിനു സുഖ പ്രദം എന്നു തോന്നിയ കാര്യം മാത്രമല്ല, ഏറ്റവും അവസാനമായി അദ്ധേഹത്തിന്റെ ബുദ്ധിയിൽ അംഗീഗരികരിക്കുവാൻ കഴിയുന്ന കാര്യങ്ങളും അല്ല ചെയ്തത്.  ഈ ഒരു കാര്യം നാം എല്ലാവർക്കും പിന്തുടരുവാൻ കഴിയുന്ന ഏറ്റവും നല്ല ഒരു മാത്രുക ആണു.

രക്ഷയുടെ വാതിൽ

വിശുദ്ധ തൗറാത്ത് നമ്മോട് വീണ്ടും പറയുന്നത് നൂഹ് നബി (അ. സ) മിനു ശേഷം, തന്റെ കുടുംബവും, അതിനു ശേഷം മ്രുഗങ്ങളും ആ കപ്പലിൽ കയറി

“അതിനു ശേഷം അല്ലാഹു ആ പെട്ടകം അടച്ചു“

 

ഉൽപ്പത്തി 7:16

ആ പെട്ടകത്തിന്റെ വാതിൽ നിയന്ത്രിച്ചിരുന്നതും പ്രവർത്തിപ്പിച്ചിരുന്നതും അല്ലാഹു ആയിരുന്നു- നൂഹ് നബി (അ.സ) അല്ലായിരുന്നു.  ന്യായ വിധി വന്നപ്പോളും ന്യായ വിധിയുടെ വെള്ളം  ഉയർന്നപ്പോളും, വെളിയിൽ നിന്നും കേൾക്കുന്ന നിലവിളികളുടെയോ കതക് തുറക്കുവാൻ തട്ടി വിളിക്കുന്നതിന്റെ പെരുപ്പമോ നൂഹ് നബി (അ.സ) നു കതകു തുറന്നു കൊടുക്കുവാൻ സാധ്യമാക്കുന്നതല്ലായിരുന്നു.  ആ ഒരു വാതിൽ നിയന്ത്രിച്ചിരുന്നത് അല്ലാഹു ആയിരുന്നു.  അതേ സമയം കപ്പലിനു അകത്ത് ഉണ്ടായിരുന്നവർക്ക് ഉണ്ടായിരുന്ന ആത്മ വിശ്വസം  അല്ലാഹു ആ കതക് നിയന്ത്രിച്ചിരുന്നത് കൊണ്ട്  ഒരു കാറ്റിനും, തിരമാലയ്ക്കും ആ കതക് തള്ളിത്തുറക്കുവാൻ കഴിയില്ല എന്നതാണു.  അവർ ആ കപ്പലിനകത്ത് അല്ലാഹുവിന്റെ കരങ്ങളിൽ അവന്റെ കരുണയിൽ വളരെ സുരക്ഷിതർ ആയിരുന്നു.

അല്ലാഹു ഈ ഒരു കാര്യത്തിനു ഒരു മാറ്റവും വരുത്താതിരുന്നത് കൊണ്ട് അതേ കാര്യം നമുക്കും ബാധകം ആണു.  എല്ലാ പ്രവാചകന്മാരും മുന്നറിയിപ്പ് നൽകുന്നത് ഇനിയും ഒരു ന്യായ വിധി വരുവാൻ പോകുന്നു- ആ ന്യായ വിധി തീ കൊണ്ട് ഉള്ളതായിരിക്കും- എന്നാൽ നൂഹ് നബി (അ. സ) മിന്റെ അടയാളം നമ്മെ ഓർമ്മിപ്പിക്കുകയും ഉറപ്പു നൽകുകയും ചെയ്യുന്നത് വരുവാനുള്ള ആ ന്യായവിധിയോട് ചേർന്ന് അല്ലാഹു തന്റെ കരുണയും കാണിക്കും എന്നതാണു.  എന്നാൽ നാം അല്ലാഹുവിന്റെ ഒരു വാതിൽ മാത്രമുള്ള നമുക്ക് എല്ലാവർക്കും കരുണ വാഗ്ദത്തം നൽകുന്ന ആ ‘കപ്പലിനു‘ വേണ്ടി നോക്കി ഇരിക്കണം.

പ്രവാചകന്മാരുടെ ബലി അർപ്പണങ്ങൾ

വിശുദ്ധ തൗറാത്ത് നമ്മോട് വീണ്ടും അരുളി ചെയ്യുന്നത് നൂഹ് നബി (അ.സ)

യഹോവയ്ക്ക് ഒരു യാഗ പീടം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാ പറവകളിലും ചിലത് എടുത്ത് യാഗ പീടത്തിന്മേൽ ഹോമ യാഗം അർപ്പിച്ചു.

 

ഉൽപ്പത്തി 8:20

ഈ യാഗാർപ്പണം ആദം നബി (അ.സ)/ യുടെയും ഹവ്വാ ബീവി (റ.അ) യുടെയും ക്വാബീൽ/ഹാബീൽ എന്നിവരുടെയും മൃഗ ബലിയുമായി സാമ്യം ഉള്ള ഒന്നു തന്നെ ആണു.  ഇത് അർത്തമാക്കുന്നത്, ഒരിക്കൽക്ക്ഊടി, ഒരു മൃഗത്തിന്റെ മരണവൗം രക്തം ചിന്തലും കൊണ്ട് ആണു നൂഹ് നബി (അ.സ) തന്റെ പ്രാർത്തന കഴിച്ചത്, അത് അല്ലാഹുവിനാൽ, സ്വീകരിക്കപ്പെടുകയും ചെയ്തു. സത്യത്തിൽ തൗറാത്ത് നമ്മോട് പറയുന്നത് ഈ യാഗത്തിനു ശേഷം അല്ലാഹു ‘നൂഹിനെയും കുടുംബത്തെയും അനുഗ്രഹിച്ചു‘ എന്നാണു (ഉൽപ്പത്തി 9:1) മാത്രമല്ല ‘നൂഹ് നബി (അ.സ) മും ആയി ഒരു ഉടംബടി ചെയ്തു (ഉൽപ്പത്തി 9:8) ആ ഉടംബടി പ്രകാരം അല്ലാഹു ജനത്തെ ഇനി ഒരിക്കലും വെള്ളം കൊണ്ട് ന്യായം വിധിക്കുക ഇല്ല.  അതു കൊണ്ട് നൂഹ് നബി (അ.സ) അർപ്പിച്ച ഈ ബലി, മരണം, മൃഗത്തിന്റെ രക്തം ചിന്തപ്പെടുകയും ചെയ്തത് അല്ലാഹുവിനെ ആരാധിക്കുന്നതിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യം ആയിരുന്നു. ഇത് എത്ര മാത്രം പ്രാധാന്യം അർഹിക്കുന്നതാണു? നാം തൗറാത്തിലെ പ്രവാചകന്മാരെക്കുറിച്ചുള്ള നമ്മുടെ  തുടർന്നുള്ള പരിശോധന ലോത്ത്/ലൂത്തിൽ തുടരുകയാണു.

Leave a Reply

Your email address will not be published. Required fields are marked *