Skip to content

ഇഞ്ചീൽ തിരുത്തപ്പെട്ടു! ഖുർ ആൻ എന്തു പറയുന്നു?

  • by

എനിക്ക് ഒരു പാട് മുസ്ലിം കൂട്ടുകാരുണ്ട്.  ഞാൻ അല്ലാഹുവിൽ വിശ്വസിക്കുന്നവനും, ഇഞ്ചീൽ വിശ്വസിക്കുകയും അനുഗമിക്കുകയും ചെയ്ക കൊണ്ട് സാധാരണമായി എന്റെ മുസ്ലിം കൂട്ടുകാരുമായി അവരുടെ വിശ്വാസത്തെയും വിശ്വാസപ്രമാണങ്ങളെയും കുറിച്ച് സംഭാഷണം നടത്താറുണ്ട്. അല്ലാഹുവിൽ വിശ്വസിക്കാത്തവരും, ജീവിതത്തിൽ വിശ്വാസം എന്നത് അൽപ്പം പോലും പ്രാധാന്യം ഇല്ലാത്തതുമായ എന്റെ പാശ്ചാത്യ കൂട്ടുകരേക്കാളും യധാർത്ഥത്തിൽ നാം തമ്മിൽ വളരെയധികം സാമ്യമുള്ള കാര്യങ്ങൾ ഉണ്ട്. എന്നിരുന്നാലും  മിക്കവാറും ഞങ്ങളുടെ സംഭാഷണങ്ങളിൽ ഒഴിച്ചു നിർത്താത്ത ഒരു അവകാശവാദം ഞാൻ കേൾക്കാറുള്ളതെന്തെന്നാൽ ഇഞ്ചീൽ (സബൂറും തൗറാത്തും ഉൾക്കൊള്ളുന്ന അൽ കിതാബ് =ബൈബിൾ) തിരുത്തപ്പെട്ടു, അല്ലെങ്കിൽ മാറ്റിയെഴുതി, അതു കൊണ്ട് നാം ഇന്ന് വായിക്കുന്ന സന്ദേശം ആദ്യമായി അല്ലാഹുവിനാൽ പ്രചോദിതമായി പ്രവാചകന്മാരാലും ശിഷ്യന്മാരാലും എഴുതപ്പെട്ടവയിൽ നിന്നും വ്യത്യസ്തമായി നിലവാരം കുറഞ്ഞതും മുഴുവനും തെറ്റുകൾ കൊണ്ട് നിറയപ്പെട്ടതും ആണു എന്നതാണു. അല്ലാഹുവിനെക്കുറിച്ചുള്ള വെളിപ്പാടുകൾ അടങ്ങുന്ന വിശുദ്ധ ഗ്രന്ധം എന്ന നിലയിൽ ബൈബിളിനെ വിശ്വസിക്കുവാൻ കഴിയുകയില്ല എന്ന നിലയിൽ അർത്ഥമാക്കും എന്നതു കൊണ്ട്, ഇപ്പോൾ ഇത് ചെറിയ ഒരു അവകാശ വാദം അല്ല.  ഞാൻ ബൈബിളും (അൽ ഖിതാബ്) വിശുദ്ധ ഖുർ ആനും വായിക്കുകയും പഠിക്കുകയും ചെയ്യുന്നു, സുന്നാ പഠിക്കുവാൻ ആരംഭിച്ചിരിക്കുന്നു. എന്നെ ഞെട്ടിപ്പിക്കുന്ന ഒരു വസ്തുത ബൈബിളിനെ സംബന്ധിക്കുന്ന ഈ സംശയത്തിന്റെ ആത്മാവ്, ഇന്ന് അത് വളരെ സർവ്വ സാധാരണമാണെങ്കിലും, അത് ഖുർ ആനിൽ കാണുന്നില്ല എന്ന വസ്തുതയാണു. യധാർത്ഥത്തിൽ, ബൈബിളിനെ എത്ര ഗൗരവമായാണു ഖുർ ആനു കാണുന്നത് എന്നത് എന്നെ അമ്പരപ്പിക്കുക തന്നെ ചെയ്തു.  ഞാൻ എന്താണു അർത്ഥമാക്കുന്നത് എന്ന് ചുരുക്കി വിവരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. 

ബൈബിൾ (അൽ കിതാബ്) നെ ക്കുറിച്ച് ഖുർ ആൻ എന്താണു പറയുന്നത്

പറയുക: വേദക്കാരേ, തൌറാത്തും ഇന്‍ജീലും നിങ്ങള്‍ക്ക്‌ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും നിങ്ങള്‍ ( നേരാംവണ്ണം ) നിലനിര്‍ത്തുന്നത്‌ വരെ നിങ്ങള്‍ യാതൊരു അടിസ്ഥാനത്തിലുമല്ല. എന്നാല്‍ നിനക്ക്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ട സന്ദേശം അവരില്‍ അധികപേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും. അതിനാല്‍ സത്യനിഷേധികളായ ജനങ്ങളെപ്പറ്റി നീ ദുഃഖിക്കേണ്ടതില്ല. സൂറാ 5:68 മാ ഇദ (പട്ടിക) (സൂറ 4:136 കൂടെ കാണുക)

ഇനി നിനക്കു നാം അവതരിപ്പിച്ചു തന്നതിനെപ്പറ്റി നിനക്ക്‌ വല്ല സംശയവുമുണ്ടെങ്കില്‍ നിനക്ക്‌ മുമ്പുതന്നെ വേദഗ്രന്ഥം വായിച്ച്‌ വരുന്നവരോട്‌ ചോദിച്ചു നോക്കുക. തീര്‍ച്ചയായും നിനക്ക്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം വന്നുകിട്ടിയിരിക്കുന്നു. അതിനാല്‍ നീ സംശയാലുക്കളുടെ കൂട്ടത്തിലായിപ്പോകരുത്‌.

സൂറ 10:94 യൂനുസ് (യോന)

‘വേദക്കാർ’ക്ക് (ക്രിസ്ത്യാനികളും യഹൂദന്മാരും) നൽകിയിരിക്കുന്ന വെളിപ്പാടുകൾ അല്ലാഹുവിൽ നിന്നും ആണു എന്നാണു ഇത് പ്രഖ്യാപിക്കുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നു.  എന്നാൽ എന്റെ മുസ്ലിം സുഹൃത്തുക്കൾ അവകാശപ്പെടുന്നത് ഇത് യധാർത്ഥ വെളിപ്പാടിനെ സംബന്ധിക്കുന്നതാണു എന്നും, യധാർത്ഥ പ്രതി തിരുത്തപ്പെട്ടിരിക്കുന്നതു കൊണ്ട് ഇന്നു കാണുന്ന തിരുവെഴുത്തുകൾക്ക് ബാധകമല്ല എന്നുമാണു.  എന്നാൽ മുകളിൽ പറഞ്ഞിരിക്കുന്നവയിൽ രണ്ടാമത്തെ ആയത്ത് യഹൂദന്മാരുടെ തിരുവെഴുത്തുകൾ വായിക്കുന്നവരെക്കുറിച്ച് (അത് വർത്ത്മാന കാലത്തിൽ ആണു പ്രസ്താവിച്ചിട്ടുള്ളത് ഭൂതകാലമായ ‘വായിച്ചിരുന്നു’ എന്നല്ല വിവരിക്കുന്നത്) ഉറപ്പിച്ചു പറയുന്നതാണെന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. ഇത് ഒരിക്കലും യധാർത്ഥ വെളിപ്പാടിനെക്കുറിച്ച് അല്ല പ്രസ്താവിക്കുന്നത്, മറിച്ച് ഖുർ ആൻ വെളിപ്പെടുത്തപ്പെട്ടപ്പോൾ നില നിന്നിരുന്ന തിരുവെഴുത്തുകളെക്കുറിച്ചാണു.  ഇത് ഏകദേശം 600 ഏ ഡിയിൽ പ്രവാചകൻ മുഹമ്മദ് (സ്വ.അ) നു വെളിപ്പെടുത്തപ്പെട്ടതാണു.  അതു കൊണ്ട് ഈ ആയത്ത് 600 ഏഡിയിൽ നില നിന്നിരുന്ന തിരുവെഴുത്തുകളെ ശരിവയ്ക്കുന്നതാണു.  മറ്റ് ആയത്തുകളും അത് പോലുള്ളവയാണു.  താഴെക്കൊടുത്തിരിക്കുന്നവയെ ശ്രദ്ധിച്ചാൽ:

നിനക്ക്‌ മുമ്പ്‌ മനുഷ്യന്‍മാരെയല്ലാതെ നാം ദൂതന്‍മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക്‌ നാം സന്ദേശം നല്‍കുന്നു. നിങ്ങള്‍ക്കറിഞ്ഞ്‌ കൂടെങ്കില്‍ ( വേദം മുഖേന ) ഉല്‍ബോധനം ലഭിച്ചവരോട്‌ നിങ്ങള്‍ ചോദിച്ച്‌ നോക്കുക

സൂറ 16:43 നഹൽ (തേനീച്ച

നിനക്ക്‌ മുമ്പ്‌ പുരുഷന്‍മാരെ ( ആളുകളെ ) യല്ലാതെ നാം ദൂതന്‍മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക്‌ നാം ബോധനം നല്‍കുന്നു. നിങ്ങള്‍ ( ഈ കാര്യം ) അറിയാത്തവരാണെങ്കില്‍ വേദക്കാരോട്‌ ചോദിച്ച്‌ നോക്കുക.

സൂറ 21:7 അൻബിയ പ്രവാചകന്മാർ)

ഇവ പ്രവാചകൻ മുഹമ്മദ് (അ.സ) നു മുൻപ് ഉണ്ടായിരുന്ന പ്രവാചകന്മാരെക്കുറിച്ച് പ്രസ്താവിക്കുന്നവയാണു. എന്നാൽ, ഏറ്റവും പ്രധാനമായി, അവ ഈ പ്രവാചകന്മാർക്ക്/അപ്പോസ്തൊലന്മാർക്ക് നൽകിയിരുന്ന സന്ദേശങ്ങൾ ആ കാല ഘട്ടത്തിലും അവയെ അനുഗമിക്കുന്നവരുടെ കരങ്ങളിൽ നില നിന്നിരുന്നു  എന്ന് ഉറപ്പിക്കുന്നവയാണു.  പ്രവാചകനായ മുഹമ്മദ് (സ്വ.അ) ന്റെ കാലഘട്ടമായപ്പോഴേക്ക് യധാർത്ഥ വെളിപ്പാട് ഒരിക്കലും തിരുത്തപ്പെട്ടിരുന്നില്ല. 

പരിശുദ്ധ ഖുർ ആൻ പ്രസ്താവിക്കുന്നത് അല്ലാഹുവിന്റെ വചനങ്ങൾ തിരുത്തുവാൻ കഴിയുന്നതല്ല എന്നാണു

എന്നാൽ വളരെ ശക്തമായി, അൽ കിതാബിന്റെ തിരുത്തലോ/ മാറ്റം വരുത്തലോ പരിശുദ്ധ ഖുർ ആൻ ഒരിക്കലും അംഗീകരിക്കുന്നില്ല.  സൂറ മാ ഇദ 5:68 മനസ്സിൽ വച്ചു കൊണ്ട് (ന്യായ പ്രമാണവും..സുവിശേഷങ്ങളും.. അവ ദൈവത്തിൽ നിന്നും വന്ന വെളിപ്പാടുകൾ ആണു), താഴെ നൽകിയിരിക്കുന്ന ആയത്തുകൾ ശ്രദ്ധിച്ചാലും:

നിനക്ക്‌ മുമ്പും ദൂതന്‍മാര്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്‌. എന്നിട്ട്‌ തങ്ങള്‍ നിഷേധിക്കപ്പെടുകയും, മര്‍ദ്ദിക്കപ്പെടുകയും ചെയ്തത്‌ നമ്മുടെ സഹായം അവര്‍ക്ക്‌ വന്നെത്തുന്നത്‌ വരെ അവര്‍ സഹിച്ചു. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ ( കല്‍പനകള്‍ക്ക്‌ ) മാറ്റം വരുത്താന്‍ ആരും തന്നെയില്ല. ദൈവദൂതന്‍മാരുടെ വൃത്താന്തങ്ങളില്‍ ചിലത്‌ നിനക്ക്‌ വന്നുകിട്ടിയിട്ടുണ്ടല്ലോ. സൂറ 6:34 അൻ ആം (കാലികൾ)

നിന്‍റെ രക്ഷിതാവിന്‍റെ വചനം സത്യത്തിലും നീതിയിലും പരിപൂര്‍ണ്ണമായിരിക്കുന്നു. അവന്‍റെ വചനങ്ങള്‍ക്ക്‌ മാറ്റം വരുത്താനാരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.

സൂറ 6:115 അൻ ആം (കാലികൾ

അവര്‍ക്കാണ്‌ ഐഹികജീവിതത്തിലും പരലോകത്തും സന്തോഷവാര്‍ത്തയുള്ളത്‌. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ യാതൊരു മാറ്റവുമില്ല. അതു ( സന്തോഷവാര്‍ത്ത ) തന്നെയാണ്‌ മഹത്തായ ഭാഗ്യം.

സൂറ 10:64 യൂനുസ് (യോന

നിനക്ക്‌ ബോധനം നല്‍കപ്പെട്ട നിന്‍റെ രക്ഷിതാവിന്‍റെ ഗ്രന്ഥം നീ പാരായണം ചെയ്യുക. അവന്‍റെ വചനങ്ങള്‍ക്ക്‌ ഭേദഗതി വരുത്താനാരുമില്ല. അവന്നു പുറമെ യാതൊരു അഭയസ്ഥാനവും നീ ഒരിക്കലും കണ്ടെത്തുകയുമില്ല.

സൂറ 18:27 അൽ ഖാഫ്ഗു ഹ

അതു കൊണ്ട്, നാം മുഹമ്മദ് നബി (സ്വ.അ) നു മുൻപ് ഉണ്ടായിരുന്ന പ്രവാചകന്മാർക്ക് ലഭിച്ചിരുന്ന വെളിപ്പാടുകൾ അല്ലാഹുവിനാൽ നൽകപ്പെട്ടത് ആണു എന്ന് നാം അംഗീകരിക്കുമ്പോൾ (മാ ഇദ 5:68-69 പ്രസ്താവിക്കുന്നതു പോലെ), മാത്രമല്ല ഈ ആയത്തുകൾ, പലയാവർത്തി, വളരെ വ്യക്തമായി ആർക്കും അല്ലാഹുവിന്റെ വചനങ്ങൾക്ക് മാറ്റം വരുത്തുവാൻ കഴിയുകയില്ല എന്ന് പ്രസ്താവിക്കുന്നത് കൊണ്ട്, എങ്ങിനെ ഒരു വ്യക്തിക്ക് തൗറാത്തും സബൂറും ഇഞ്ചീലും(അതായത് അൽ കിതാബ് =ബൈബിൾ) മനുഷ്യരാൽ തിരുത്തപ്പെട്ടു/മാറ്റം വരുത്തിയെന്ന് വിശ്വസിക്കുവാൻ കഴിയും?  ബൈബിൾ തിരുത്തപ്പെട്ടു അല്ലെങ്കിൽ മാറ്റം വരുത്തി എന്ന് പറയുമ്പോൾ ഖുർ ആനെത്തന്നെ തള്ളിപ്പറയുന്നതിനു തുല്യമാകും അത്. 

യധാർത്ഥത്തിൽ, ദൈവത്തിൽ നിന്നും ഉള്ള വ്യത്യസ്തമായ വെളിപ്പാടുകൾ അവയിൽ ഏതാണു നല്ലത് അല്ലെങ്കിൽ ചീത്ത എന്നത്, അവ പരക്കെ വിശ്വസിക്കപ്പെടുന്നുവെങ്കിലും, ഖുർ ആൻ അംഗീകരിക്കുന്ന ഒരു കാര്യമല്ല. 

നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന്‌ ഞങ്ങള്‍ക്ക്‌ അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ്‌ സന്തതികള്‍ക്കും അവതരിപ്പിച്ച്‌ കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക്‌ നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നല്‍കപ്പെട്ടതി ( സന്ദേശങ്ങളി )ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന്‌ ( അല്ലാഹുവിന്ന്‌ ) കീഴ്പെട്ട്‌ ജീവിക്കുന്നവരുമാകുന്നു.

സൂറ 2:136 ബഖറ (പശു) (2:285 കൂടെ വായിക്കുക). 

അതു കൊണ്ട് എല്ലാ വെളിപ്പാടുകളെയും കൈകാര്യം ചെയ്യുന്നതിൽ ഒരു വ്യത്യാസവും ഉണ്ടാകരുത്.  അവ പഠിക്കുന്ന കാര്യത്തിലും അത് ഉൾക്കൊള്ളിച്ചിരിക്കണം.  മറ്റു വാക്കുകളിൽ പറഞ്ഞാൽ, എല്ലാ പുസ്തകങ്ങളും നാം പഠിച്ചിരിക്കണം.  യധാർത്ഥത്തിൽ ഞാൻ ക്രിസ്ത്യാനികൾ ഖുർ ആൻ പഠിക്കുവാനും മുസ്ലീമുകൾ ബൈബിൾ പഠിക്കുവാനും ഉൽസാഹിപ്പിക്കുവാൻ ആഗ്രഹിക്കുന്നു. 

ഈ പുസ്തകങ്ങൾ പഠിക്കുന്നതിനു ഒരു പാട് സമയവും ധൈര്യവും ആവശ്യമാണു.  ഒരു പാട് ചോദ്യങ്ങൾ ഉയർന്നു വരാം.  എന്നിരുന്നാലും വളരെ ഉറപ്പുള്ള ഒരു കാര്യം ഇത് നാം ഭൂമിയിൽ ആയിരിക്കുമ്പോൾ നമ്മുടെ സമയം വളരെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനു തുല്യമാണു- അതു വഴി പ്രവാചകന്മാരാൽ വെളിപ്പെടുത്തപ്പെട്ടവ പുസ്തകങ്ങളിൽ നിന്നും പഠിക്കുവാൻ കഴിയും.  അത് സംബന്ധിച്ഛ് എനിക്ക് എന്നെക്കുറിച്ചു തന്നെ അറിയാം, വളരെ സമയവും ധൈര്യവും എനിക്ക് എല്ലാ വിശുദ്ധ ഗ്രന്ധങ്ങളും പഠിക്കുവാൻ എടുക്കേണ്ടി വന്നു എങ്കിലും, അവ എന്റെ മനസ്സിൽ അനവധി ചോദ്യങ്ങൾ ഉയരുന്നതിനു മുഖാന്തിരമായി, അത് യധാർത്ഥത്തിൽ അല്ലാഹുവിൽ നിന്നും പ്രതിഫലം ലഭിക്കുന്ന ഒരു അനുഭവവും എനിക്ക് അല്ലാഹുവിന്റെ അനുഗ്രഹം അതിന്മേൽ ഉള്ളതും മനസ്സിലാക്കുവാൻ സാധിച്ചിട്ടുണ്ട്. ഈ വെബ് സൈറ്റിൽ നൽകിയിരിക്കുന്ന ലേഖനങ്ങളും പാഠ ഭാഗങ്ങളും താങ്കൾ തുടർന്നും പഠിക്കുകയും പരിശോധിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.  തൗറാത്ത്, സബൂർ, ഇഞ്ചീൽ (അൽ കിതാബിൽ ഉൾക്കൊണ്ടിരിക്കുന്ന പുസ്തകങ്ങൾ= ബൈബിൾ) മുഹമ്മദ് നബി (അ.സ) ന്റെ ചിന്തകളും ഹദീസുകളും വിശദീകരിക്കുന്ന ലേഖനം വായിച്ചു തുടങ്ങുന്നതാണു ഒരു പക്ഷെ നല്ലത് എന്ന് ഞാൻ കരുതുന്നു.  ആ ലേഖനത്തിന്റെ ലിങ്ക് ഇവിടെ കാണാവുന്നതാണു. എങ്ങിനെയാണു പുരാതന ഗ്രന്ധങ്ങളുടെ ആധികാരികതയും വിശ്വസ്തതയും ശാസ്ത്രീയമായി തെളിയിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ താൽപ്പര്യം ഉണ്ടെങ്കിൽ, മാത്രമല്ല ബൈബിൾ എങ്ങിനെയാണു ഈ ശാസ്ത്രീയമായ കാഴ്ച്ചപ്പാടിൽ വിശ്വാസ്യതയുള്ളതാണോ തിരുത്തപ്പെട്ടതാണോ എന്ന് അറിയുവാൻ ഇവിടെയുള്ള ഈ ലേഖനത്തിൽ വായിക്കാവുന്നതാണു

Tags:

Leave a Reply

Your email address will not be published. Required fields are marked *