Skip to content

ഇബ്രാഹീമിന്റെ അടയാളം 1: അനുഗ്രഹം

  • by

ഇബ്രാഹിം! (അ. സ.).  അദ്ധേഹം അബ്രഹാം, അബ്രാം എന്നീ പേരുകളിൽ അറിയപ്പെടുന്നു.  ഏക ദൈവ വിശ്വാസമുള്ള മൂന്നു മതങ്ങളായ യഹൂദാ മതം, ക്രിസ്തീയ മതം, ഇസ്ലാം മതം തുടങ്ങിയവ  തന്നെ മാത്രുക ആക്കുവാൻ കഴിയുന്ന ഒരു വ്യക്തി ആയി അംഗീകരിക്കുന്നു.  അറബികളും യഹൂദന്മാരും ഈ കാലത്ത് അവരുടെ വംശ പാരമ്പര്യം അദ്ധേഹത്തിന്റെ  മക്കളായ  ഇസ്ഹാക്കിലും ഇസ്മായിലിലും കൂടി കണ്ടെത്തുന്നു. പ്രവാചകന്മാരുടെ നിരയിലും തനിക്കു വലിയ പ്രാധാന്യം ഉണ്ട്. കാരണം അദ്ധേഹത്തിനു ശേഷം വന്ന പ്രവാചകന്മാർ തന്നിൽ ആണു പണിയപ്പെട്ടത്.  അതുകൊണ്ട് നാം ഇബ്രാഹീം നബിയുടെ (അ. സ.)   അടയാളങ്ങൾ വിവിധ ഭാഗങ്ങളായി പരിശോധിക്കുവാൻ പോകുകയാണു. ഖുർ ആനിലും തൗറാത്തിലും രേഖപ്പെടുത്തിയിട്ടുള്ള അദ്ധേഹത്തിന്റെ ആദ്യത്തെ അടയാളങ്ങൾ വായിക്കുവാൻ ഇവിടെ അമർത്തുക.

ഖുർ ആനിലെ ആയത്തിൽ നാം കാണുന്നത് ഇബ്രാഹീം നബി (അ. സ.)  യിൽ നിന്നും വിവിധ ‘ഗോത്ര‘ ജന വിഭാഗങ്ങൾ ഉത്ഭവിക്കും എന്നാണു.  ഈ ജനം ‘വലിയൊരു രാജ്യം‘  കൈ വശമാക്കേണ്ടതുണ്ടായിരുന്നു. എന്നാൽ താൻ ഒരു വലിയൊരു കൂട്ടം ‘ജന വിഭാഗം‘  ആകണം എന്നുണ്ടെങ്കിൽ, തനിക്ക് ഒരു ആൺകുട്ടി എങ്കിലും ഉണ്ടായിരിക്കുകയും,  അവനു ഈ ജന വിഭാഗത്തിനു നടുവിൽ അംഗീകാരം ഉണ്ടായിരിക്കുകയും ചെയ്താലേ ഈ ജനത്തിനു ഒരു ‘വലിയ രാജ്യം‘ നേടുവാൻ കഴിയൂ.

ഇബ്രാഹീം നബിക്കു (അ. സ.) ലഭിച്ച വാഗ്ദത്തം

തൗറാത്തിൽ നിന്നും ഉള്ള  ഒരു ഭാഗം (ഉൽപ്പത്തി 12:1-7) നമുക്ക് വിവരിച്ചു തരുന്നത് പടച്ചവൻ എങ്ങിനെ   ഈ രണ്ടു ‘ജാതികളുടെ‘ നിവർത്തീകരണവും ‘ഒരു വലിയ രാജ്യം‘ ഇബ്രാഹീമിൽ (അ. സ.) നിന്നും വരുന്നു എന്നതും ആണു.  ഭാവിയിൽ നടക്കുവാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് പടച്ചവൻ അടിസ്താനപരമായ ഒരു വാഗ്ദത്തം ഇബ്രാഹീം നബിക്ക് നൽകി.  നമുക്ക് അത് വിശദമായി പരിശോധിക്കാം.  ഇബ്രാഹീം നബിയോട് (അ. സ.) അല്ലാഹു അരുളി ചെയ്യുന്നത് നാം വായിക്കുന്നത്:

ഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക.
2 ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.
3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.
4 യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന്നു എഴുപത്തഞ്ചു വയസ്സായിരുന്നു.
5 അബ്രാം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ മകനായ ലോത്തിനെയും തങ്ങൾ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങൾ ഹാരാനിൽ വെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാൻ ദേശത്തേക്കു പോകുവാൻ പുറപ്പെട്ടു കനാൻ ദേശത്തു എത്തി.
6 അബ്രാം ശേഖേമെന്ന സ്ഥലംവരെയും ഏലോൻ മോരെവരെയും ദേശത്തുകൂടി സഞ്ചരിച്ചു. അന്നു കനാന്യൻ ദേശത്തു പാർത്തിരുന്നു.
7 യഹോവ അബ്രാമിന്നു പ്രത്യക്ഷനായി: നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവെക്കു അവൻ അവിടെ ഒരു യാഗപീഠം പണിതു.

ഉൽപ്പത്തി12:2-3

ഇബ്രാഹീമിന്റെ (അ. സ.) മഹത്വം

ഞാൻ താമസിക്കുന്ന ഇടത്തുള്ള പലരും ചിന്തിക്കുന്ന ഒരു കാര്യം ദൈവം എന്ന ഒരു വ്യക്തി ഉണ്ടോ എന്നും ഉണ്ടെങ്കിൽ എങ്ങിനെ ഒരു വ്യക്തിക്ക് ദൈവം തന്നെത്തന്നെ തൗറാത്തിൽക്കൂടി വെളിപ്പെടുത്തി എന്നു മന: സ്സിലാക്കാം എന്നതുമാണു.  ഇവിടെ നമ്മുടെ മുൻപിൽ ഒരു വാഗ്ദത്തം ഉണ്ട്, അതിന്റെ ചില ഭാഗങ്ങളുടെ യാധാർത്യങ്ങൾ നമുക്ക് പരിശോധിക്കാം. ഈ വെളിപ്പാടിന്റെ അവസാനം എഴുതിയിരിക്കുന്നത് അല്ലാഹു ഇബ്രാഹീം നബി (അ.സ.) നു നേരിട്ട് ‘ഞാൻ നിന്റെ പേർ വലുതാക്കും‘ എന്ന വാഗ്ദത്തം നൽകി എന്നാണു.  നാം ഇപ്പോൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആണെങ്കിലും ഇബ്രാഹീം/ അബ്രഹാം/അബ്രാം  എന്ന പേരു ലോകം എങ്ങും തിരിച്ചറിയപ്പെടുന്ന ചരിത്ര നാമം ആയി മാറി എന്ന് നാം അറിയുന്നു.  ഈ വാഗ്ദത്തം അക്ഷരാർത്തത്തിലും, ചരിത്രപരമായും നിറവേറി.  ഏറ്റവും പഴക്കമുള്ള തൗറാത്തിന്റെ കയ്യെഴുത്ത് പ്രതി ഇന്ന് ലഭ്യമായിരിക്കുന്നത് 200-100 ബി. സി. കാലത്ത് ചാവു കടൽചുരുളുകളിൽ നിന്നും ലഭിച്ചതാണു.  അത് സൂചിപ്പിക്കുന്നത് ഈ വഗ്ദത്തം, ചുരുങ്ങിയത്, ആ കാല ഘട്ടം മുതൽ എഴുതപ്പെട്ടതാണു എന്നാണു.  ആ കാലത്ത് അബ്രഹാം എന്ന വ്യക്തിയും നാമവും  ചുരുക്കം ചിലർ മാത്രമായിരുന്നവരും തൗറാത്തിനെ അംഗീകരിച്ചിരുന്നവരും ആയിരുന്ന യഹൂദന്മാർ അല്ലാതെ വേറെ ആരാലും   അറിയപ്പെട്ടിരുന്നില്ല.  എന്നാൽ ഇന്ന് ആ നാമം എല്ലാവരാലും അറിയപ്പെടുന്നതും, മഹത്വമാർന്നതുമായ ഒരു നാമം ആണു.  അങ്ങിനെ നമുക്ക് ഒരു വാഗ്ദത്ത നിവ്രിത്തി, അത് എഴുതപ്പെടുന്നതിനു മുൻപല്ല എഴുതപ്പെട്ടതിനു ശേഷം  നമുക്ക് കണ്ടെത്താവുന്നതാണു.

ഇബ്രാഹീം നബിക്ക് (അ. സ.) ലഭിച്ച ഈ വാഗ്ദത്തം നിറവേറി എന്നത്  സംശയം ലേശം ഇല്ലാത്തതാണു, ഇത്  നടന്നു എന്നത് ഒരു വിധത്തിൽ അവിശ്വാസികൾക്കു പോലും തെളിവായ കാര്യമാണു,  ഈ വാഗ്ദത്ത നിവർത്തി ഇബ്രാഹീം നബിക്ക് (അ.സ) അല്ലാഹുവിൽ നിന്നും ലഭിച്ച മറ്റ് വാഗ്ദത്തങ്ങളെക്കുറിച്ച് മനസ്സിലാക്കുവാൻ നമുക്ക് ആത്മ വിശ്വാസം നൽകുന്നു.  നമുക്ക് അതിനെക്കുറിച്ച് തുടർന്ന് ചിന്തിക്കാം.

നമുക്ക് ഉള്ള അനുഗ്രഹം

വീണ്ടും, ഇബ്രാഹീമിൽ (അ. സ.) നിന്നുള്ള   ‘വലിയ ഒരു ജാതി ആക്കും‘ എന്ന ആ വാഗ്ദത്തവും ഇബ്റാഹീം നബിക്ക് (അ. സ) ലഭിച്ച ‘അനുഗ്രഹവും‘ നമുക്ക് കാണുവാൻ കഴിയുന്നു.   എന്നാൽ അതു മാത്രമല്ലാതെ വേറെ ഒരു കാര്യം കൂടെ ഉള്ളത്, ഈ അനുഗ്രഹം അബ്രഹാമിനു മാത്രം ലഭിച്ചതല്ല എന്നതാണു. അതിന്റെ കാരണം തൗറാത്ത് പറയുന്നത് “നിന്നിൽ ഈ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും“ (അതായത്. ഇബ്രാഹീം നബി യിൽക്കൂടെ). ഇത് താങ്കളും ഞാനും ഒന്ന് ഇരുന്ന് ചിന്തിക്കേണ്ടതും ശ്രദ് ധിക്കേണ്ടതും ആണു.  കാരണം താങ്കളും ഞാനും ‘ഈ ഭൂമിയിലെ സകല ജാതികളിലും‘ പെട്ടവർ ആണു- അവിടെ നമ്മുടെ മതമേത് എന്നതോ, വംശം ഏത് എന്നതോ, എവിടെ ജീവിക്കുന്നു എന്നതോ, നമ്മുടെ സാമൂഹിക നിലവാരം എന്ത് എന്നതോ, നാം ഏത് ഭാഷ സംസാരിക്കുന്നു എന്നതോ ഒരു വിഷയം അല്ല.  ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാവർക്കും ഉള്ള ഒന്നാണു ഈ വാഗ്ദത്തം.  ഇത് താങ്കൾക്കുള്ള ഒരു വാഗ്ദത്തം ആണു. നമ്മുടെ മത, വംശ, ഭാഷാ പശ്ചാത്തലങ്ങളിലെ വ്യത്യാസങ്ങൾ ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുകയും, തമ്മിൽ പോരടിക്കുന്ന സാഹചര്യങ്ങൾ ഉളവാക്കുകയും ചെയ്യുന്നു എങ്കിലും, ഈ ഒരു വാഗ്ദത്തം നമ്മെ സാധാരണമായി  വേർതിരിക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും ജയം നേടുവാൻ നമ്മെ സഹായിക്കുന്ന ഒരു വാഗ്ദത്തം ആണു.  എങ്ങിനെ? എപ്പോൾ? ഏതു തരത്തിലുള്ള അനുഗ്രങ്ങൾ? അത് ഈ സമയം വ്യക്തമായി വെളിപ്പെടുത്തിയിരുന്നില്ല, എന്നാൽ ഈ അടയാളം താങ്കൾക്കും എനിക്കും ഇബ്രാഹീം നബി (അ. സ.)യിൽക്കൂടെ മറ്റൊരു വാഗ്ദത്തം ഉരുവാക്കുന്നതിനായിരുന്നു.  ഈ വാഗ്ദത്തിന്റെ ഈ ഒരു ഭാഗം നിവർത്തിച്ചു എന്ന് നമുക്ക് അറിയാവുന്നതു കൊണ്ട്, ഇനി നിവർത്തി ആകുവാനുള്ള രണ്ടാമത്തെ വാഗ്ദത്തവും വ്യക്തമായും ആക്ഷരീകമായും നിവർത്തി ആകും എന്ന് നമുക്ക് ഉറപ്പായി പറയാം- എന്നാൽ അത് തുറക്കുവാനുള്ള താക്കോൽ നാം കണ്ടെത്തേണ്ടതുണ്ട്.

ഇബ്രാഹീം നബി (അ. സ) ഈ വാഗ്ദത്തം ലഭിച്ചപ്പോൾ അല്ലാഹുവിനെ അനുസരിച്ചു എന്ന് നാം കാണുന്നു…

“അങ്ങിനെ അബ്രാം അല്ലാഹു കൽപ്പിച്ചതു പോലെ പുറപ്പെട്ടു“

 

വാ. 4

ഇബ്രാഹീം നബി (അ. സ) യുടെ ഊരിൽ നിന്നും കനാനിലേക്കുള്ള യാത്രയുടെ രേഖ

വാഗ്ദത്തം ചെയ്യപ്പെട്ട നാട്ടിലേക്ക് ഉള്ള യാത്ര എത്ര ദൂരം ഉള്ളതായിരുന്നു? മുകളിലുള്ള മാപ് തന്റെ യാത്രയെ വിവരിക്കുന്നു.  താൻ യധാർത്തത്തിൽ തന്റെ ജന്മ സ്തലമായ ഊർ എന്ന സ്തലത്ത് (ഇന്നത്തെ ഇറാക്കിനു തെക്ക്) നിന്ന് ഹാരാൻ (ഇറാക്കിന്റെ വടക്ക്) എന്ന ഇടത്തേക്ക് യാത്ര ചെയ്തു.  അതിനു ശേഷം ഇബ്രാഹീം നബി (അ. സ) അന്ന് കനാൻ എന്ന് അറിയപ്പെടുന്ന ഇടത്തേക്ക് യാത്ര ചെയ്തു.  അതു ഒരു ദീർഘ ദൂര യാത്ര ആയിരുന്നു എന്ന് നമുക്ക് കാണാം.  നബി ഒരു പക്ഷെ കുതിരപ്പുറത്തോ, കഴുതപ്പുറത്തോ, ഒട്ടകപ്പുറത്തോ യാത്ര ചെയ്തിരിക്കാം.  അതു കൊണ്ട് അവിടെ എത്തുന്നതിനു മാസങ്ങൾ എടുത്തിരിക്കാം.  ഇബ്റാഹിം നബി (അ. സ) തന്റെ കുടുംബത്തെയും, സുഖമുള്ള ജീവിതവും (മെസൊപൊട്ടെമിയ ആ കാലത്ത് ലോക സംസ്കാരത്തിന്റെ കേന്ദ്രം ആയിരുന്നു), തന്റെ സുരക്ഷിതത്വവും, പരിചയങ്ങളും എല്ലാം ഉപേക്ഷിച്ച് തനിക്ക് മുൻപരിചയം ഒട്ടും ഇല്ലാത്ത ഇടത്തേക്ക് യാത്ര ചെയ്തു.  തൗറാത്ത് നമ്മോട് പറയുന്നത്, ആ യാത്ര, ഇബ്രാഹീം നബി (അ. സ) യുടെ 75 ആം വയസ്സിൽ ആയിരുന്നു എന്നാണു!

മുൻപുൻണ്ടായിരുന്ന പ്രവചകന്മാരെപ്പോലെയുള്ള മൃഗ ബലികൾ

ഇബ്രാഹിം നബി (അ. സ) കനാനിൽ സുരക്ഷിതമായി എത്തിയപ്പോൾ താൻ എന്ത് ചെയ്തു എന്ന് തൗറാത്ത് വ്യക്തമായി പറയുന്നു:

“അവിടെ അവൻ ദൈവത്തിനു ഒരു യാഗ പീTw

പണിതു“വാ. 7

യാഗ പീTത്തിൽ ആണു, ഹാബീലും നോഹയും എല്ലാം മൃഗങ്ങളെ രക്ത ബലി അർപ്പിച്ചിരുന്നത്.  ഇതേ ക്രമത്തിൽ ആണു പ്രവാചകന്മാർ അല്ലാഹുവിനെ ആരാധിച്ചിരുന്നത് എന്ന് നാം കാണുന്നു.

ഇബ്രാഹീം നബി തന്റെ ജീവിതത്തിന്റെ അവസാന കാലത്ത് ഈ പുതിയ സ്തലത്തേക്ക് യാത്ര ചെയ്യുവാൻ പല കാര്യങ്ങളും ത്യജിച്ചു എന്ന് നാം കാണുന്നു.  എന്നാൽ അങ്ങിനെ ചെയ്തതിൽക്കൂടി അല്ലാഹുവിന്റെ വാഗ്ദത്തങ്ങൾ അതായത് താൻ അനുഗ്രഹിക്കപ്പെടുവാനും എല്ലാ ജാതികളും  താൻ മുഖാന്തിരം അനുഗ്രഹിക്കപ്പെടുവാനുമായി അല്ലാഹുവിനു കീഴ്പ്പെട്ടു.  അതു കൊണ്ടാണു താൻ നമുക്ക് വളരെ പ്രാധാന്യം ഉള്ള വ്യക്തി ആയിരിക്കുന്നത്.  നാം ഇനിയും ബ്രാഹീമിന്റെ അടയാളങ്ങളുടെ രണ്ടാം ഭാഗം തുടർന്ന് പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *