നൂഹ് നബി (അ.സ) യുടെ അടയാളം

നാം കാലക്രമം അനുസരിച്ച് ആദ്യം മുതൽ തുടർമാനമായി പടിച്ചു വരിക ആണല്ലോ (അതായത്, ആദാം നബി(അ.സ) ഹവ്വാ ബീവി (അ.സ) ക്വാബീൽ/ ഹാബീൽ) ഇനി നാം പടിക്കുവാൻ പോകുന്ന അടുത്ത പ്രധാന വ്യക്തി തൗറാത്തിൽ നിന്നും എടുത്തിട്ടുള്ള ആദാമിനു ശേഷം 1600 വർഷങ്ങ്ൾക്ക് ശേഷം ജീവിച്ചിരുന്ന നോഹ അല്ലെങ്കിൽ നൂഹ് (അ. സ),  എന്ന പ്രവാചകനെക്കുറിച്ച് ആണു. പാശ്ചാത്യരായ പലരും നോഹയുടെയും (അ. സ) ലോകം എങ്ങും ഉണ്ടായ മഹാ പ്രളയത്തിൻടെയും കത  അവിശ്വസനീയം ആണു എന്ന് കരുതുന്നവർ ആണു. എന്നാൽ ലോകം എങ്ങും എക്കൽ കൊണ്ടുള്ള പാറകളാൽ മൂടപ്പെട്ടിരിക്കുകയാണു, അവ ഒക്കെയും രൂപപ്പെട്ടത് വലിയ ഒരു ജല പ്രളയം മൂലം ഉരുവായ എക്കലിന്റെ ഫലമായിട്ട് ആണു എന്ന് മനസ്സിലാക്കുവാൻ കഴിയും.  അതു കൊണ്ട് നമുക്ക് ഈ മഹാ പ്രളയത്തെ ഉറപ്പിക്കുന്ന വ്യക്തമായ ഭൗതിക അടയാളങ്ങൾ ഉണ്ട്, എന്നാൾ എന്താണു നോഹയുടെ അടയാളത്തിൽ കൂടി നമ്മെ ദൈവം മനസ്സിലാക്കുവാൻ ആഗ്രഹിക്കുന്നതു എന്താണു നാം അതിൽ ശ്രദ്ധ ചെലുത്തുവാനായി ഉള്ളത്? നൂഹ് നബി (അ.സ) നെക്കുറിച്ച് വിശുദ്ധ തൗറാത്തിലും വിശുദ്ധ കുർ ആനിലും എഴുതിയിട്ടുള്ളത് വായിക്കുവാൻ വിടെ അമർത്തുക.

കരുണ നഷ്ടപ്പെടുത്തൽ അല്ലെങ്കിൽ സ്വീകരിക്കൽ

ഞാൻ സാധാരണയായി പാശ്ചാത്യർ ആയ വ്യക്തികളോട് അല്ലാഹുവിന്റെ ന്യായ വിധിയെക്കുറിച്ച് സംസാരിക്കുംബോൾ, മിക്കവാറും എനിക്ക് ലഭിക്കുന്ന മറുപടി ഇങ്ങനെ ആണു, “ഞാൻ അല്ലാഹുവിന്റെ ന്യായ വിധിയെക്കുറിച്ച് അത്ര ഭയപ്പെടുന്നില്ല കാരണം അവൻ മഹാ കരുണ ഉള്ളവൻ ആണു അത് കൊണ്ട് അവൻ എന്നെ ന്യായം വിധിക്കും എന്ന് ഞാൻ കരുതുന്നില്ല“. ആ ഒരു ന്യായ വാദം ഞാൻ ചോദ്യം ചെയ്യുവാൻ സത്യത്തിൽ എന്നെ പ്രേരിപ്പിക്കുന്ന ഒരു വസ്തുത നൂഹ് നബി (അ.സ) ന്റെ ചരിത്ര സംഭവം ആണു എന്നതാണു. ശരിയാണു, അല്ലാഹു കാരുണ്യവാനാണു, അവനു ഒരിക്കലും ഒരു മാറ്റവും സംഭവിക്കാത്തത് കൊണ്ട് നൂഹ് നബി (അ.സ) ലാമിന്റെ കാലത്തും അവൻ വളരെ കരുണ നിറഞ്ഞവൻ ആയിരുന്നു. എന്നിട്ട് പോലും ലോകം മുഴുവനും (നൂഹ് നബി (അ. സ)യും കുടുംബവും ഒഴികെ) ന്യായ വിധിയിൽ നശിപ്പിക്കപ്പെട്ടു.  അപ്പോൾ നാം ചിന്തിക്കേണ്ട ഒരു കാര്യം ആ സമയം അല്ലാഹുവിന്റെ കരുണ എവിടെ പോയി എന്നാണു? അത് ആ പെട്ടകത്തിൽ ആയിരുന്നു.  വിശുദ്ധ കുർ ആൻ പറയുന്നത് പോലെ:

അപ്പോൾ നാം (അല്ലാഹു) അദ്ദേഹത്തെയും (നൂഹ് നബി അ.സ), കൂടെ ഉള്ളവരെയും, ആ കപ്പലിൽ രക്ഷപ്പെടുത്തി

 

സൂറ  7: 64

അല്ലാഹു തന്റെ കരുണ കൊണ്ട്, നൂഹ് നബി (അ.സ) യെ ഉപയോഗിച്ച് കൊണ്ട്, എല്ലാവർക്കും പ്രാപ്യം ആയ ഒരു കപ്പൽ ലഭ്യം ആക്കി.  ആർക്കു വേണം എങ്കിലും അതിൽ കയറി അല്ലാഹുവിന്റെ കരുണയും സുരക്ഷയും സ്വീകരിക്കാമായിരുന്നു.  എന്നാൽ അവിടെ ഉണ്ടായ പ്രധാന പ്രശ്നം ആ ഒരു സന്ദേശത്തോട് അവർ പ്രതികരിച്ചത് സംശയത്തോടെ ആയിരുന്നു.  അവർ നൂഹ് നബി (അ.സ) യെ പരിഹസിക്കുകയും അവർ വരുവാനുള്ള അല്ലാഹുവിന്റെ ന്യായ വിധിയെ അവിശ്വസിക്കുകയും ചെയ്തു. അവർ ആ കപ്പലിൽ കയറിയിരുന്നു എങ്കിൽ ആ ന്യായ വിധിയിൽ നിന്നും രക്ഷപ്പെടുമായിരുന്നു.

വിശുദ്ധ കുർ ആനിലെ വിവരണം നമ്മോട് തെളിവായി പറയുന്നത് നൂഹ് നബി (അ.സ) ന്റെ  മക്കളിൽ ഒരു മകൻ അല്ലാഹുവിലും വരുവാനുള്ള ന്യായ വിധിയിലും വിശ്വസിച്ചു എന്നാണു. ആ മകൻ ഒരു മലയുടെ മുകളിൽ കയറി രക്ഷപ്പെടുവാൻ ശ്രമിക്കുന്ന ആ ഒരേ ഒരു സംഭവം നമ്മെ ഓർമിപ്പിക്കുന്നത് അവൻ അല്ലാഹുവിന്റെ ന്യായ വിധിയിൽ നിന്നും രക്ഷപ്പെടുവാൻ ശ്രമിക്കുക ആയിരുന്നു എന്നാണു (അത് കൊണ്ട് അവൻ അല്ലാഹുവിലും അവന്റെ ന്യായ വിധിയിലും ഉറപ്പായി വിശ്വസിച്ചിട്ടുണ്ടാകും).  പക്ഷെ വീണ്ടും അവിടെ ഒരു പ്രശ്നം ഉണ്ടായിരുന്നു. അവൻ അവ്ന്റെ വിശ്വാസം അല്ലാഹുവിനോടുള്ള സമർപ്പണത്തോടു കൂടെ ആയിരുന്നില്ല മറിച്ച് അവൻ ന്യായ വിധിയിൽ നിന്നും രക്ഷപ്പെടുവാൻ അവന്റെതായ ഒരു മാർഗ്ഗം കണ്ടെത്തി അതിൽ തന്നേ നടക്കുവാൻ തീരുമാനിച്ചു.  പക്ഷെ അവന്റെ പിതാവ് അവനോട് പറഞ്ഞു:

“ഇന്ന് ദൈവ വിധിയിൽന്നും ഒന്നിനും രക്ഷിക്കുവാൻ കഴിയുകയീല്ല, അല്ലാഹുവിന്റെ കൽപ്പന ഉള്ളത് കൊണ്ടു, അവന്റെ കരുണ ആരുടെ മേൽ ഉണ്ടോ അവർക്കല്ലാതെ!

 

സൂറ ഹുദ് 11:43

ഈ മകനു അല്ലാഹുവിന്റെ കരുണ വേണമായിരുന്നു, അവന്റെ സ്വന്തം പരിശ്രമങ്ങൾ കൊണ്ട് ആ ന്യായ വിധിയിൽ നിന്നും രക്ഷപ്പെടുവാൻ അവനു കഴിയുമായിരുന്നില്ല. അത്കൊണ്ട് അവനുണ്ടായ ഫലവും  പ്രവാചകൻ നൂഹ് നബി (അ.സ) യെ കളിയാക്കിയ മറ്റ് ഉള്ളവർക്ക് ഉണ്ടായതു പോലെ തന്നെ- മുങ്ങി മരണം എന്ന നാശം ആയിരുന്നു. അവൻ ആ കപ്പലിൽ കയറി ഇരുന്നെങ്കിൽ അവനും ആ വലിയ ന്യായ വിധിയിൽ നിന്നും രക്ഷ നേടാമായിരുന്നു.ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നത് അല്ലാഹുവിൽ ഉള്ള വെറും വിശ്വാസം മാത്രം കൊണ്ട് അവന്റെ ന്യായ വിധിയിൽ നിന്നും രക്ഷ പെടുവാൻ കഴിയുകയില്ല.  ശരിയായി പറഞ്ഞാൽ നമ്മുടെ സ്വന്ത ആശയങ്ങളേക്കാൾ, അല്ലാഹു നൽകുന്ന കരുണക്ക് നാം കീഴ്പ്പെടുന്നതിൽ ആണു, അവനിൽ നമുക്ക് രക്ഷ പ്രാപിക്കുവാൻ മുഖാന്തിരം ആകുന്നത്.  നൂഹ് നബി (അ. സ) നമുക്ക് തരുന്ന അടയാളം – ആ കപ്പൽ ആണു.  ഇത് എല്ലാവർക്കും പ്രാപിക്കുവാൻ കഴിയുന്ന അല്ലാഹുവിന്റെ ന്യായ വിധിയുടെയും നമുക്ക് രക്ഷപ്പെടുവാനുള്ള കരുണയുടെയും മാർഗമാകുന്ന ഒരു ‘തുറന്ന അടയാളം‘ ആയിരുന്നു.  ആ കപ്പൽ നിർമ്മിച്ചു കൊണ്ടിരുന്നത് എല്ലാവരും കണ്ടു കൊണ്ടിരുന്നതാണു അതു തന്നെ വരുവാനുള്ള ഒരു ന്യായ വിധിയുടെയും അവർക്ക് ലഭ്യമായ കരുണയുടെയും ‘വ്യക്തമായ അടയാളം‘ ആയിരുന്നു.  പക്ഷെ ഇവിടെ നാം കാണുന്നത് അവന്റെ കരുണ നേടുവാൻ കഴിയുന്നത് അവൻ സ്താപിച്ചിട്ടുള്ള മാർഗ്ഗങ്ങളിൽ കൂടി മാത്രമേ സാധിക്കൂ.

അപ്പോൾ എന്ത് കൊണ്ട് ആണു നൂഹ് നബി (അ.സ) നു അല്ലാഹുവിന്റെ കരുണ ലഭിച്ചത്?  വിശുദ്ധ തൗറാത്ത് തുടർമാനമായി എടുത്തു പറയുന്ന ഒരു കാര്യം

നോഹ അല്ലാഹു കൽപ്പിച്ച എല്ലാ കൽപ്പനകളും അതു പോലെ ചെയ്തു

എനിക്ക് എന്നിൽ തന്നെ കണ്ടെത്തുവാൻ കഴിയുന്ന ഒരു കാര്യം ഞാൻ എനിക്കു തോന്നുന്ന കാര്യങ്ങൾ ചെയ്യുവാൻ ഇഷ്ടപ്പെടുന്നു, എനിക്ക് താൽ പര്യം ഉള്ള കാര്യങ്ങൾ, അല്ലെങ്കിൽ എനിക്ക് അംഗീകരിക്കുവാൻ കഴിയുന്ന കാര്യങ്ങൾ മാത്രം ചെയ്യുവാൻ ഇഷ്ടപ്പെടുന്നു.  ഒരു കാര്യം എനിക്ക് ഉറപ്പാണു അല്ലാഹു നൂഹ് നബി (അ. സ) മിനോട് വരുവാൻ പോകുന്ന ജല പ്രളയത്തെ പറ്റിയും ന്യായ വിധിയെക്കുറിച്ചും മുന്നറിയിപ്പ് നൽകിയപ്പോളും കരയിൽ ഒരു കപ്പൽ ഉണ്ടാക്കണം എന്നു കൽപ്പിച്ചപ്പോളും അദ്ദേഹത്തിന്റെ അന്തരംഗത്തിൽ അനേക  ചോദ്യങ്ങൾ ഉണ്ടായിട്ടുണ്ടാകും. അദ്ധേഹം മറ്റു ചില മേഖലകളിൽ നല്ലൊരു മനുഷ്യൻ ആയിരുന്നതു കൊണ്ട് അങ്ങിനെയെല്ലാം താൻ ചിന്തിച്ചതിനു പുറകിൽ ഉള്ള കാരണം ഒരു പക്ഷെ ആ കപ്പൽ പണിയുന്നതിൽ കാര്യമില്ല എന്ന ചിന്തയുമുണ്ടാകാം.  എന്നാൽ നബി അല്ലാഹു കൽപ്പിച്ച ‘എല്ലാ‘ കാര്യങ്ങളും അതു പോലെ ചെയ്തു- അദ്ധേഹത്തിന്റെ പിതാവ് പറഞ്ഞത് പോലെ അല്ല, അല്ലെങ്കിൽ അദ്ധേഹം മനസ്സിലാക്കിയതു പോലെ അല്ല, അല്ലെങ്കിൽ അദ്ധേഹത്തിനു സുഖ പ്രദം എന്നു തോന്നിയ കാര്യം മാത്രമല്ല, ഏറ്റവും അവസാനമായി അദ്ധേഹത്തിന്റെ ബുദ്ധിയിൽ അംഗീഗരികരിക്കുവാൻ കഴിയുന്ന കാര്യങ്ങളും അല്ല ചെയ്തത്.  ഈ ഒരു കാര്യം നാം എല്ലാവർക്കും പിന്തുടരുവാൻ കഴിയുന്ന ഏറ്റവും നല്ല ഒരു മാത്രുക ആണു.

രക്ഷയുടെ വാതിൽ

വിശുദ്ധ തൗറാത്ത് നമ്മോട് വീണ്ടും പറയുന്നത് നൂഹ് നബി (അ. സ) മിനു ശേഷം, തന്റെ കുടുംബവും, അതിനു ശേഷം മ്രുഗങ്ങളും ആ കപ്പലിൽ കയറി

“അതിനു ശേഷം അല്ലാഹു ആ പെട്ടകം അടച്ചു“

 

ഉൽപ്പത്തി 7:16

ആ പെട്ടകത്തിന്റെ വാതിൽ നിയന്ത്രിച്ചിരുന്നതും പ്രവർത്തിപ്പിച്ചിരുന്നതും അല്ലാഹു ആയിരുന്നു- നൂഹ് നബി (അ.സ) അല്ലായിരുന്നു.  ന്യായ വിധി വന്നപ്പോളും ന്യായ വിധിയുടെ വെള്ളം  ഉയർന്നപ്പോളും, വെളിയിൽ നിന്നും കേൾക്കുന്ന നിലവിളികളുടെയോ കതക് തുറക്കുവാൻ തട്ടി വിളിക്കുന്നതിന്റെ പെരുപ്പമോ നൂഹ് നബി (അ.സ) നു കതകു തുറന്നു കൊടുക്കുവാൻ സാധ്യമാക്കുന്നതല്ലായിരുന്നു.  ആ ഒരു വാതിൽ നിയന്ത്രിച്ചിരുന്നത് അല്ലാഹു ആയിരുന്നു.  അതേ സമയം കപ്പലിനു അകത്ത് ഉണ്ടായിരുന്നവർക്ക് ഉണ്ടായിരുന്ന ആത്മ വിശ്വസം  അല്ലാഹു ആ കതക് നിയന്ത്രിച്ചിരുന്നത് കൊണ്ട്  ഒരു കാറ്റിനും, തിരമാലയ്ക്കും ആ കതക് തള്ളിത്തുറക്കുവാൻ കഴിയില്ല എന്നതാണു.  അവർ ആ കപ്പലിനകത്ത് അല്ലാഹുവിന്റെ കരങ്ങളിൽ അവന്റെ കരുണയിൽ വളരെ സുരക്ഷിതർ ആയിരുന്നു.

അല്ലാഹു ഈ ഒരു കാര്യത്തിനു ഒരു മാറ്റവും വരുത്താതിരുന്നത് കൊണ്ട് അതേ കാര്യം നമുക്കും ബാധകം ആണു.  എല്ലാ പ്രവാചകന്മാരും മുന്നറിയിപ്പ് നൽകുന്നത് ഇനിയും ഒരു ന്യായ വിധി വരുവാൻ പോകുന്നു- ആ ന്യായ വിധി തീ കൊണ്ട് ഉള്ളതായിരിക്കും- എന്നാൽ നൂഹ് നബി (അ. സ) മിന്റെ അടയാളം നമ്മെ ഓർമ്മിപ്പിക്കുകയും ഉറപ്പു നൽകുകയും ചെയ്യുന്നത് വരുവാനുള്ള ആ ന്യായവിധിയോട് ചേർന്ന് അല്ലാഹു തന്റെ കരുണയും കാണിക്കും എന്നതാണു.  എന്നാൽ നാം അല്ലാഹുവിന്റെ ഒരു വാതിൽ മാത്രമുള്ള നമുക്ക് എല്ലാവർക്കും കരുണ വാഗ്ദത്തം നൽകുന്ന ആ ‘കപ്പലിനു‘ വേണ്ടി നോക്കി ഇരിക്കണം.

പ്രവാചകന്മാരുടെ ബലി അർപ്പണങ്ങൾ

വിശുദ്ധ തൗറാത്ത് നമ്മോട് വീണ്ടും അരുളി ചെയ്യുന്നത് നൂഹ് നബി (അ.സ)

യഹോവയ്ക്ക് ഒരു യാഗ പീടം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാ പറവകളിലും ചിലത് എടുത്ത് യാഗ പീടത്തിന്മേൽ ഹോമ യാഗം അർപ്പിച്ചു.

 

ഉൽപ്പത്തി 8:20

ഈ യാഗാർപ്പണം ആദം നബി (അ.സ)/ യുടെയും ഹവ്വാ ബീവി (റ.അ) യുടെയും ക്വാബീൽ/ഹാബീൽ എന്നിവരുടെയും മൃഗ ബലിയുമായി സാമ്യം ഉള്ള ഒന്നു തന്നെ ആണു.  ഇത് അർത്തമാക്കുന്നത്, ഒരിക്കൽക്ക്ഊടി, ഒരു മൃഗത്തിന്റെ മരണവൗം രക്തം ചിന്തലും കൊണ്ട് ആണു നൂഹ് നബി (അ.സ) തന്റെ പ്രാർത്തന കഴിച്ചത്, അത് അല്ലാഹുവിനാൽ, സ്വീകരിക്കപ്പെടുകയും ചെയ്തു. സത്യത്തിൽ തൗറാത്ത് നമ്മോട് പറയുന്നത് ഈ യാഗത്തിനു ശേഷം അല്ലാഹു ‘നൂഹിനെയും കുടുംബത്തെയും അനുഗ്രഹിച്ചു‘ എന്നാണു (ഉൽപ്പത്തി 9:1) മാത്രമല്ല ‘നൂഹ് നബി (അ.സ) മും ആയി ഒരു ഉടംബടി ചെയ്തു (ഉൽപ്പത്തി 9:8) ആ ഉടംബടി പ്രകാരം അല്ലാഹു ജനത്തെ ഇനി ഒരിക്കലും വെള്ളം കൊണ്ട് ന്യായം വിധിക്കുക ഇല്ല.  അതു കൊണ്ട് നൂഹ് നബി (അ.സ) അർപ്പിച്ച ഈ ബലി, മരണം, മൃഗത്തിന്റെ രക്തം ചിന്തപ്പെടുകയും ചെയ്തത് അല്ലാഹുവിനെ ആരാധിക്കുന്നതിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യം ആയിരുന്നു. ഇത് എത്ര മാത്രം പ്രാധാന്യം അർഹിക്കുന്നതാണു? നാം തൗറാത്തിലെ പ്രവാചകന്മാരെക്കുറിച്ചുള്ള നമ്മുടെ  തുടർന്നുള്ള പരിശോധന ലോത്ത്/ലൂത്തിൽ തുടരുകയാണു.

കായീനിന്റെയും ഹാബേലിന്റെയും അടയാളം

മുൻപിലത്തെ ലേഖനത്തിൽ നാം കണ്ടത് ആദാം നബിയുടെയും ഹവ്വാ ബീവിയുടെയും അടയാളങ്ങൾ ആയിരുന്നുവല്ലോ. അവർക്ക് തമ്മിൽ തമ്മിൽ ഭയങ്കരമായി വഴക്ക് കൂടിയ രണ്ടു മക്കൾ ഉണ്ടായിരുന്നു.  ഇനി പറയുവാൻ പോകുന്നത് ഈ ലോകത്ത് മനുഷ്യ ചരിത്രത്തിൽ ആദ്യമായി നടന്ന കുലപാതകത്തെക്കുറിച്ച് ആണു. ഈ സംഭവത്തിൽ നിന്നും നാം വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു സാർവ്വ ലൗകിക തത്വത്തെക്കുറിച്ച് കൂടെ നാം അവരിൽ കൂടി മനസ്സിലാക്കുവാൻ പോകുകയാണു. അതുകൊണ്ട് അത് നമുക്ക് വായിച്ചു മനസ്സിലാക്കാം. (ഇത് വേറെ ഭാഗത്ത് കൂടി വായിക്കുവാൻ വിടെ അമർത്തുക)

കായീനും ഹാബേലും (ക്വാബീലും ഹാബീലും): രണ്ട് പുത്രന്മാരും അവരുടെ രണ്ട് ബലികളും

തൗറാത്തിൽ ആദം നബി (അ. സ) യുടെയും, ഹവ്വാ ബീവി (റ. അ) യുടെയും രണ്ട് പുത്രന്മാരെ കായീൻ എന്നും ഹാബേൽ എന്നും പേർ, വിളിച്ചതായി നാം കാണുന്നു. വിശുദ്ധ കുർ ആനിൽ അവരുടെ പേർ പറഞ്ഞിട്ടില്ലെങ്കിലും, ഇസ്ലാമിക പാരംബര്യത്തിൽ അവർ അറിയപ്പെടുന്നത് ക്വാബീൽ എന്നും ഹാബീൽ എന്നും ആണു. അവർ രണ്ടു പേരും അല്ലാഹുവിനു ഒരു ബലി കൊണ്ടു വന്നു. എന്നാൽ അല്ലാഹു കായീനിന്റെ ബലി കൈക്കൊണ്ടില്ല എന്നാൽ ഹാബേലിന്റെ ബലി കൈ കൊണ്ടു. കായീൻ തന്റെ അസൂയ നിമിത്തം തന്റെ അനുജനായ ഹാബീലിനെ കൊന്നു കളഞ്ഞു ആ ക്രൂരതയുടെ നഗ്നത അല്ലാഹുവിൽ നിന്നും മറയ്ക്കുവാൻ അവനു കഴിഞ്ഞില്ല.  ഈ സംഭവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം എന്ത് കൊണ്ട് ഹാബേലിന്റെ യാഗം മാത്രം അല്ലാഹു കൈക്കൊണ്ടു, കായീനിന്റേത് കൈക്കൊണ്ടില്ല എന്നതാണു. മിക്കവാറും പേർ ചിന്തിക്കുന്നത് ആ രണ്ട് പേർ തമ്മിലുള്ള വ്യത്യാസങ്ങൾ കൊണ്ടാണു എന്നാണു.  എന്നാൽ വളരെ ശ്രദ്ധയോടെ നാം ആ സംഭവം വായിച്ചാൽ നാം വെറെ ഒരു വിധത്തിൽ ചിന്തിക്കുവാൻ ഇടയാകും.  വിശുദ്ധ തൗറാത്ത് നാം പരിശോധിച്ചാൽ അവർ രണ്ടു പേരും കൊണ്ടു വന്ന യാഗ വസ്തുക്കളിൽ വ്യത്യാസം ഉണ്ട് എന്ന് നമുക്ക് കാണുവാൻ സാധിക്കും.  കായീൻ യാഗത്തിനായി കൊണ്ടു വന്നത് ‘നിലത്തെ ഫലങ്ങളും‘ (അതായത്, പഴങ്ങളും പച്ചക്കറികളും) ആയിരുന്നു എന്നാൽ ഹാബേൽ കൊണ്ടു വന്നത് അവന്റെ ‘ആട്ടിൻ കൂട്ടത്തിൽ ഉണ്ടായിരുന്ന ഏറ്റവും തടിച്ചതും കൊഴുത്തതും ആയിരുന്നു‘. ഇത് കുറിക്കുന്നത് ഹാബേൽ തന്റെ തൊഴുത്തിൽ ഉണ്ടായിരുന്ന ഒരു മൃഗത്തെ, ആടിനേയോ, ഒട്ടകത്തെയോ ബലി അർപ്പിക്കുവാൻ കൊണ്ടു വന്നു എന്നതാണു.

ഇവിടെ നാം ആദാം നബിയുടെ  അടയാളത്തോട് സമാന്തരമായ ഒരു കാര്യം ആണു കാണുന്നത്.  ആദം നബി തന്റെ നഗ്നത മറയ്ക്കുവാൻ ഇലകൾ കൊണ്ടുള്ള ഉടുപ്പ് ഉപയോഗിച്ചു, പക്ഷെ  ആ നഗ്നത നല്ല രീതിയിൽ മറയ്ക്കുവാൻ ഒരു മൃഗത്തിന്റെ തോൽ എടുക്കേണ്ടി വന്നു (അങ്ങിനെ അതിന്റെ മരണവും). ഇലകളിലോ, പഴങ്ങളിലോ, പച്ചക്കറികളിലോ രക്തം ഇല്ല അതു കൊണ്ട് തന്നെ അവയ്ക്ക് മനുഷ്യർക്കും മൃഗങ്ങൾക്കും ഉള്ളതു പോലെ ഉള്ള ജീവൻ അല്ല ഉള്ളത്.  രക്തത്തിന്റെ അംശം ഇല്ലാതിരുന്ന ഇലകൾ കൊണ്ടുള്ള ഉടുപ്പ് ആദാമിന്റെ നഗ്നത മറയ്ക്കുവാൻ പര്യാപ്തം അല്ലായിരുന്നു അതു പോലെ രക്ത സാന്നിധ്യം ഇല്ലാതിരുന്ന പഴങ്ങളും പച്ചക്കറികളും കൊണ്ട് ഉള്ള കായീനിന്റെ യാഗം അല്ലാഹുവിനു സ്വീകാര്യം ആയിരുന്നില്ല. എന്നാൽ ഹാബേലിന്റെ ആടുകളിൽ നിന്നും ഏറ്റവും നല്ലവയുടെ ‘മേദസ്സിൽ‘  നിന്നുള്ളത് സൂചിപ്പിക്കുന്നത് ആ മൃഗത്തിന്റെ രക്തം ചിന്തപ്പെടുകയും മുഴുവനായി ഊറ്റപ്പെടുകയും ചെയ്തു എന്നാണു, ഇത് ആദം നബിയെയും (അ. സ)  ഹവ്വാ ബീവിയെയും ആദ്യം ഉടുപ്പിയ്ക്കുവാൻ കൊല്ലപ്പെട്ട ആ മൃഗത്തിനു സമാനമാണു.

ഒരു പക്ഷെ നമുക്ക് ഈ അടയാളം ഞാൻ ഒരു ചെറിയ ബാലകൻ ആയീരുന്നപ്പോൾ പടിച്ച ഒരു ഉദാഹരണത്തിൽ കൂടി ഇങ്ങനെ ഉപസംഹരിക്കാം: ‘നരകത്തിലേക്കുള്ള വഴി ഒരുക്കപ്പെട്ടിരിക്കുന്നത് നല്ല ഉദ്ദേശത്തോടു കൂടെ ആണു’.  ആ ഉദാഹരണം കായീനിന്റെ കാര്യത്തിൽ വളരെ ചേരുന്ന ഒന്നാണു.  അവൻ അല്ലാഹുവിൽ വിശ്വസിക്കുകയും അല്ലാഹുവിനെ ആരാധിക്കുവാനായി യാഗമർപ്പിക്കുവാൻ വരിക മൂലം അവന്റെ വിശ്വാസം പ്രകടിപ്പിക്കുവാൻ അവൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ അല്ലാഹു ആ യാഗം സ്വീകരിച്ചില്ല എന്നു മാത്രമല്ല അവനിൽ പ്രസാദിക്കുകയും ചെയ്തില്ല.  പക്ഷെ എന്ത് കൊണ്ട്?  അവനു വളരെ മോശമായ മനോഭാവം ഉണ്ടായിരുന്നതു കൊണ്ടാണോ? അവനു അങ്ങിനെ ഒരു മനോഭാവം ആദ്യം ഉണ്ടായിരുന്നു എന്ന് ഇവിടെ പറയുന്നില്ല. അവനു ഒരു പക്ഷെ ആദ്യം ഏറ്റവും നല്ല ഉദ്ദേശങ്ങളും മനോഭാവങ്ങളും ആയിരുന്നു ഉണ്ടായിരുന്നത്.  തന്റെ പിതാവായ, ആദമിന്റെ അടയാളം, നമുക്ക് ഒരു സൂചന തരുന്നു.  അല്ലാഹു ആദം നബിയെയും (അ.സ) ഹവ്വാ ബീവിയെയും (റ.അ)  ശിക്ഷിച്ചപ്പോൾ അല്ലാഹു അവരെ മരണ യോഗ്യർ ആക്കി. അങ്ങിനെ അവരുടെ പാപത്തിന്റെ ശംബളം മരണം ആയിരുന്നു. അല്ലാഹു അതിനു ശേഷം  അവർക്ക് ഒരു അടയാളം നൽകി- മൃഗത്തിന്റെ (തോൽ ) കൊണ്ടുള്ള ഉടുപ്പ് കൊണ്ട് അവരുടെ നഗ്നത മറയ്ക്കുക എന്ന അടയാളം. അത് സൂചിപ്പിക്കുന്നത് ഒരു കരുതി വയ്ക്കപ്പെട്ട മൃഗം മരിക്കെണ്ടി വരുന്നു എന്നാണു. ആദമിന്റെയും (അ.സ) ഹവ്വാ ബീവി (റ. അ) യുടെയും നഗ്നത മറയ്ക്കുവാൻ ഒരു മൃഗം മരിക്കുകയും അതിന്റെ രക്തം മുഴുവനായി ചിന്തപ്പെടുകയും ചെയ്തു. ഇപ്പോൾ അവരുടെ പുത്രന്മാരായ കായിനും ഹാബേലും യാഗം അർപ്പിക്കുവാൻ വന്നു പക്ഷെ അവരിൽ ഹാബേലിന്റെ യാഗം മാത്രമേ (‘ആട്ടിൻ കൂട്ടത്തിൽ നിന്നുള്ള ഏറ്റവും നല്ലതിന്റെ മേദസ്സ്‘) യാഗം അർപ്പിക്കുംബോൾ ചൊരിയപ്പെടേണ്ടതും പൂർണ്ണമായി ഊറ്റപ്പെടേണ്ടതും ആയത് എന്ന നിയമം പാലിക്കപ്പെട്ടുള്ളൂ. ‘നിലത്തെ ഫലങ്ങൾക്ക്‘ ഒരിക്കലും മരിക്കുവാൻ കഴിയില്ല കാരണം അവ രക്തം ഊറ്റപ്പെടത്തക്കവണ്ണം ഉള്ള ‘ജീവൻ‘ അവയിൽ ഇല്ല.

നമുക്ക് നൽകപ്പെടുന്ന അടയാളം: രക്തം ചൊരിയപ്പെടുകയും പൂർണ്ണമായി ഊറ്റപ്പെടുകയും ചെയ്യൽ

അല്ലാഹു ഇവിടെ നമ്മെ ഒരു വലിയ പാടം പടിപ്പിക്കുക ആണു.  നമുക്ക് ഒരിക്കലും അല്ലാഹുവിന്റെ അടുക്കൽ എങ്ങിനെ പോകാം എന്ന് തീരുമാനിക്കുവാൻ കഴിയുകയില്ല.  അല്ലാഹു ചില നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് അവയ്ക്ക് കീഴ്പ്പെടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നാം ഒരോരുത്തരും ആണു. ഇവിടെ ആ നിയമം എന്നത് നമുക്ക് വേണ്ടി ഒരു യാഗ വസ്തു മരിക്കുന്നു, അത് അതിന്റെ രക്തം ചൊരിയുകയും ഊറ്റുകയും ചെയ്യുന്നു.  എനിക്ക് ഒരു പക്ഷെ മറ്റ് ഏതെങ്കിലും കാര്യങ്ങൾ തിരഞ്ഞെടുക്കാം കാരണം അപ്പോൾ എനിക്ക് എന്റേതായ മാർഗ്ഗങ്ങളിൽക്കൂടെ അവ നൽകുവാൻ കഴിയും.  എനിക്ക് എന്റെ സമയം, ഊർജ്ജം, പണം, പ്രാർത്തന, സമർപ്പണം എന്നിവ നൽകാം എന്നാൽ ജീവൻ നൽകുവാൻ കഴിയുകയില്ല.  എന്നാൽ ആ- രക്തത്താൽ ഉള്ള ബലി- മാത്രമാണു അല്ലാഹു ആവശ്യപ്പെടുന്നത്.  അതല്ലാതെ മറ്റൊന്നും തന്നെ മതിയാവുകയില്ല. തുടർന്നു വരുന്ന പ്രവാചകന്മരുടെ ജീവിത്തിൽ ഈ മാത്രുകയിൽ തന്നേ ഉള്ള അടയാളങ്ങൾ വരുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് രസകരമായ കാര്യം ആയിരിക്കും.

 

ആദാം നബിയുടെ അടയാളം

ആദം നബിയെയും (അ. സ), ഹവ്വാ (റ. അ) ബീവിയെയും അല്ലാഹു നേരിട്ട് ഉരുവാക്കിയതു കൊണ്ട് അവർ ഏറ്റവും വിശിഷ്ടരായ സ്രിഷ്ടികൾ ആയിരുന്നു, മാത്രവുമല്ല അവർ ഏദൻ പറുദീസയിൽ അല്ലാഹുവിനോടു കൂടെ വസിച്ചു.  അതു കൊണ്ട് അവരിൽ നിന്നും നമുക്ക് വലിയൊരു പാടം പടിക്കേണ്ടതുണ്ട്.  ഇവിടെ രണ്ടു ഭാഗങ്ങൾ ആദം നബി (അ.സ) ക്കുറിച്ച് വിശദീകരിക്കുന്നത് ഉണ്ട്, അവയിൽ ഒന്ന് വിശുദ്ധ തൗറാത്തിൽ നിന്നും ഒന്ന് വിശുദ്ധ കുർ ആനിൽ നിന്നും എടുത്തിട്ടുള്ളവ ആണു. (അവ വായിക്കുവാൻ ഇവിടെ അമർത്തുക).

ഈ വിവരണങ്ങൾ നമുക്ക് വളരെ പരിചയം ഉള്ളവ ആണു.  ഈ രണ്ടു വിവരണങ്ങളിലെയും കധാ പാത്രങ്ങൾ ഒരു പോലെ ആണു (ആദം നബി, ഹവ്വാ ബീവി, ശൈത്താൻ (ഇബിലീസ്), അല്ലാഹു); ഈ രണ്ടു വിവരണങ്ങളിലെയും സ്തലങ്ങളും ഒന്നു തന്നെ ആണു (ഏദൻ പൂന്തോട്ടം);  ഈ രണ്ടു വിവരണങ്ങളിലും ശൈത്താൻ (ഇബിലീസ്) നുണ പറയുകയും, ആദാം നബി (അ. സ) മിനെയും, ഹവ്വാ ബീവിയെയും (റ. അ) പറ്റിക്കുകയും ചെയ്യുന്നു; ഈ രണ്ടു വിവരണങ്ങളിലും ആദാം നബി (അ. സ) യും, ഹവ്വാ ബീവിയും അവരുടെ ലജ്ജ ഉളവാക്കുന്ന നഗ്നത മറക്കുവാൻ  ഇലകൾ കൊണ്ട് ഉടുപ്പ് ഉണ്ടാക്കി ധരിക്കുന്നു; ഈ രണ്ടു വിവരണങ്ങളിലും അല്ലാഹു വന്ന് അവർക്ക് ന്യായ വിധി കൽപ്പിക്കുന്നു; ഈ രണ്ടു വിവരണങ്ങളിലും അല്ലാഹു അവരോട് കരുണ കാണിച്ച് അവരുടെ നഗ്നതയുടെ ‘ലജ്ജ‘ മറയ്ക്കുവാൻ അവർക്ക് വസ്ത്രം (അല്ലെങ്കിൽ, ഉടുപ്പ്) നൽകി. വിശുദ്ധ കുർ ആൻ പറയുന്നത് ഇത് ‘ആദമിന്റെ സന്തതികൾക്ക്‘-അതായത് നാം ഒരോരുത്തർക്കും ‘അല്ലാഹു നൽകുന്ന   അടയാളം‘ ആകുന്നു എന്നാണു. അതു കൊണ്ട് ഇത് പണ്ട് കാലത്ത് നടന്ന വിശുദ്ധ സംഭവങ്ങളുടെ  വെറും ഒരു ചരിത്ര പാടം  അല്ല.  നമുക്ക് അവയിൽ നിന്നും ഗ്രഹിക്കുവാൻ ഏറെ ഉണ്ട്.

ആദാം നബി  നമുക്ക് നൽകുന്ന മുന്നറിയിപ്പ്

ആദാം നബി (അ. സ) മും, ഹവ്വാ ബീവിയും (റ. അ) അല്ലാഹു അവരെ ന്യായം വിധിക്കുന്നതിനു മുൻപ് ഒരേ ഒരു അനുസരണക്കേട് എന്ന തെറ്റെ ചെയ്തിട്ടുള്ളൂ.  അതു കൊണ്ട് നാം തിരിച്ചറിയേണ്ട ഒരു കാര്യം, അല്ലാഹു അവർ ഒൻപതു മുന്നറിയിപ്പുകൾ നൽകിയതിനു ശേഷം പത്താമത്തെ തെറ്റിനു ശിക്ഷിക്കുക അല്ലായിരുന്നു. മറിച്ച് അല്ലാഹു അവർ ചെയ്ത ഒരേ ഒരു അനുസരണക്കേടിനാണു അവരെ ശിക്ഷിച്ചത്.  പല ആളുകളും കരുതിയിരിക്കുന്നത് അല്ലാഹു അവരെ അവർ പല തെറ്റുകൾ ചെയ്തതിനു ശേഷം മാത്രമേ ശിക്ഷിക്കൂ എന്നാണു.  അവർ കരുതുന്നത് അവർക്ക് മറ്റുള്ളവരെക്കാൾ ‘വളരെക്കുറച്ച് പാപങ്ങൾ‘ മാത്രമേ ഉള്ളൂ എന്നും, അല്ല എങ്കിൽ അവരുടെ നല്ല പ്രവർത്തികൾ ചീത്ത പ്രവർത്തികളെക്കാൾ കൂടുതൽ ആണെങ്കിൽ (ഒരു പക്ഷെ) അല്ലാഹു അവരെ ന്യായം വിധിക്കുകയില്ല എന്നും ആണു.  ആദം നബി (അ. സ) മിന്റെയും, ഹവ്വ ബീവി (റ. അ) യുടെയും ഉദാഹരണം നമ്മെ ഓർമിപ്പിക്കുന്നത് ഇങ്ങനെ ഉള്ള ചിന്തകൾ തെറ്റാണു എന്നാണു.

ഇത് മനസ്സിലാക്കുവാൻ ഒരു രാജ്യത്തിന്റെ നിയമങ്ങൾ അനുസരിക്കാതെ ഇരിക്കുന്നതും അല്ലാഹുവിന്റെ കൽപ്പനകൾ അനുസരിക്കാതെ ഇരിക്കുന്നതും ആയി ഒന്ന് താരതമ്യം ചെയ്തു നോക്കിയാൽ മതി.  ഞാൻ താമസിക്കുന്ന കാനഡയിൽ, ഞാൻ ഒരു നിയമം തെറ്റിച്ചാൽ (ഉദാഹരണത്തിനു, ഞാൻ ഒരു മോഷണം നടത്തിയാൽ) രാജ്യത്തിനു എന്നെ ന്യായം വിധിക്കുവാൻ കഴിയും.  എനിക്ക് ഒരിക്കലും, ഞാൻ ഒരു തെറ്റേ ചെയ്തുള്ളൂ, ഞാൻ കുലപാതകമോ, തട്ടിക്കൊണ്ട് പോകലോ ചെയ്ത് നിയമം തെറ്റിച്ചില്ല എന്ന് പറയുവാൻ കഴിയില്ല.  കാനഡയിലെ നിയമം അനുസരിച്ച് ഞാൻ ഒരു തെറ്റ് ചെയ്താലും ശിക്ഷ അനുഭവിച്ചേ മതിയാകൂ.  ഇങ്ങനെ  തന്നെയാണു അല്ലാഹുവിന്റെ പക്കലും.

അവർ രണ്ടു പേരും ഇലകൾ ഉപയോഗിച്ച് ഉടുപ്പ് ഉണ്ടാക്കി ഉടുക്കുവാൻ ശ്രമിച്ചപ്പോൾ അവർക്ക് ലജ്ജ തോന്നുകയും അതു കൊണ്ടു അവർ നഗ്നത മറയ്ക്കുവാൻ ശ്രമിക്കുകയും ചെയ്തു.  അതു പോലെ, ഞാൻ എനിക്കു തന്നെ ലജ്ജ ഉളവാക്കുന്ന കാര്യങ്ങൾ ചെയ്യുംബോൾ ഞാൻ അത് മറച്ചു വെയ്ക്കുവാൻ ശ്രമിക്കുകയും മറ്റുള്ളവരിൽ നിന്നും ഒളിച്ചു വെയ്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു.  പക്ഷെ ആദാമിന്റെ അതിനുള്ള ശ്രമങ്ങൾ സത്യത്തിൽ അല്ലാഹുവിനു മുൻപിൽ യാതൊരു പ്രയോചനവും  ഇല്ലാത്തത് ആയിരുന്നു.  അല്ലാഹുവിനു അവരുടെ പരാചയങ്ങൾ കാണുവാൻ കഴിഞ്ഞു, അതു കൊണ്ട് അല്ലാഹു പ്രവർത്തിക്കുകയും അവരോട് സംസാരിക്കുകയും ചെയ്തു.

അല്ലാഹുവിന്റെ ന്യായവിധിയുടെ പ്രവർത്തികൾ- എന്നാൽ കരുണ നിറഞ്ഞത്

നമുക്ക് അല്ലാഹു ചെയ്ത മൂന്ന് കാര്യങ്ങൾ കാണുവാൻ സാധിക്കുന്നു:

  1. അല്ലാഹു അവരെ മർത്യർ ആക്കി- അവർ ഇനി മരിക്കേണ്ടി വരും
  2. അല്ലാഹു അവരെ ആ തോട്ടത്തിൽ നിന്നും പുറത്താക്കി. അവർ ഇനി ഭൂമിയിൽ വളരെ കഷ്ടത നിറഞ്ഞ ഒരു ജീവിതം ഭൂമിയിൽ നയിക്കേണ്ടി വരും.
  3. അല്ലാഹു അവർക്ക് ഉടുക്കുവാൻ മ്രുഗത്തിന്റെ തോലു കൊണ്ട് ഉടുപ്പ് ഉണ്ടാക്കി നൽകി.

നമ്മെ എല്ലാവരെയും  അത്ഭുതപ്പെടുത്തുന്ന ഏറ്റവും വലിയ ഒരു കാര്യം  നാം ഓരോരുത്തരും ഈ കാര്യങ്ങളുടെ തിക്ത ഫലം ഇപ്പോഴും അനുഭവിക്കുന്നവർ ആണു എന്നതാണു.  എല്ലാവരും മരിക്കുന്നു; ആരും- പ്രവാചകനോ അല്ലെങ്കിൽ മറ്റുള്ളാവരോ- ഇതു വരെയും ആ പറുദീസയിലേക്ക് തിരികെ പോയിട്ടില്ല; മാത്രമല്ല നാം എല്ലാവരും ഇന്നും വസ്ത്രം ധരിക്കുന്നു.  സത്യത്തിൽ ഈ മൂന്ന് കാര്യങ്ങൾ നമുക്ക് ‘സർവ്വ സാധാരണം‘ ആയതു കൊണ്ട് അല്ലാഹു ആദാമിനും ഹവ്വാ ബീവിക്കും  അന്നു ചെയ്തത് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇപ്പോഴും നാം അനുഭവിക്കുന്നു.  അതു കൂടാതെ അന്ന് ചെയ്ത പ്രവർത്തികളുടെ പരിണിത ഫലം ഇപ്പോഴും നാം ഒരോരുത്തരും അനുഭവിക്കുന്നു.

അല്ലാഹു അവർക്ക് നൽകിയ ഉടുപ്പ് അവരോട് അല്ലാഹു കാണിച്ച ദയാ പൂർവ്വമായ ഒരു ദാനം ആയിരുന്നു- അവരുടെ നഗ്നത ഇപ്പോൾ മറയ്ക്കപ്പെട്ടു.  അതെ അല്ലാഹു ശിക്ഷ നൽകി- പക്ഷെ അതോടു ചേർന്ന് കരുണയും കാണിച്ചു- ആ കരുണ സത്യത്തിൽ അല്ലാഹു കാണിക്കേണ്ട കാര്യം ഇല്ലാത്തതാണു.  ആദാം നബിയും (അ.സ), ഹവ്വാ ബീവിയും (റ. അ) ആ ഉടുപ്പ് നേടിയത് ഒരിക്കലും അവരുടെ നല്ല സ്വഭാവം മൂലം, അവരുടെ അനുസരണക്കേട് മായിച്ചു കളയാൻ ‘പ്രത്യേക ദയയാൽ‘ അല്ല.  അവർക്ക് രണ്ടു പേർക്കും ആ വലിയ സമ്മാനം അല്ലാഹുവിൽ നിന്നും നേടുവാൻ കഴിഞ്ഞത് അവർ അതിനു യോഗ്യരോ, അർഹരോ അല്ലാതിരിക്കുംബോൾ ആണു.  എന്നാൽ അത് അവർക്ക് ലഭ്യമാകുവാൻ ഒരാൾ വില നൽകണമായിരുന്നു.  വിശുദ്ധ തൗറാത്ത് നമ്മോട് പറയുന്നത് ആ ഉടുപ്പ് ഒരു മ്രുഗത്തിന്റെ ‘തോൽ‘ കൊണ്ട് ആയിരുന്നു എന്നാണു.  അതിൽ നിന്നും നാം മനസ്സിലാക്കുന്നത് അവ ഒരു മ്രുഗത്തിൽ നിന്നു എടുത്തതാണു എന്നാണു.  ഈ ഒരു സമയം വരെയും മരണം ഇല്ലായിരുന്നു, എന്നാൽ ഇപ്പോൾ അവർക്ക് ഉടുപ്പ് ധരിപ്പിക്കുവാൻ മതിയായ തോൽ ഉള്ള ഒരു മ്രിഗം ആ വില കൊടുത്തു-ആ വില അതിന്റെ ജീവൻ തന്നെ ആയിരുന്നു.  അല്ലാഹുവിന്റെ കരുണ  ആദം നബിക്കും ഹവ്വാ ബീവിക്കും ലഭിക്കുവാൻ ഒരു മ്റുഗത്തിനു അതിന്റെ ജീവൻ നൽകേണ്ടി വന്നു.

വിശുദ്ധ കുർ ആൻ നമ്മോട് പറയുന്നത് ഈ വസ്ത്രം അവരുടെ ലജ്ജ മറയ്ക്കുക തന്നെ ചെയ്തു എന്നാണു, പക്ഷെ ആ അവർക്ക് സത്യത്തിൽ വേണ്ടി ഇരുന്നത് ‘ഒരു നീതീകരണം‘, ആയിരുന്നു, മറ്റൊരു വാക്കിൽ പറഞ്ഞാൽ അവർക്ക് ലഭിച്ച ആ വസ്ത്രം (ആ തോൽ കൊണ്ട് ഉള്ളത്)  അവരെ നീതീകരിക്കുന്നതിനു ഒരു അടയാളം ആയിരുന്നു, അതു പോലെ തന്നെ നമുക്കും ഒരു അടയാളം ആണു.

“ആദം സന്തതികളേ, നിങ്ങൾക്ക് നിങ്ങളുടെ ലജ്ജ മറയ്ക്കുവാനും ശരീരം അലങ്കരിക്കുവാനും പറ്റിയ വസ്ത്രങ്ങൾ ഉൽപ്പാദിച്ചു തന്നിരിക്കുന്നു.  എന്നാൽ ഭക്തിയുടെ വസ്ത്രമാണു – ഏറ്റവും ഉത്തമം.  അല്ലഹുവ്ന്റെ ദ്രുഷ്ടാന്തങ്ങളിൽ ഒന്നാണു ഇത്, അവർ മനസ്സിലാക്കി പാടം ഉൾക്കൊള്ളാൻ“.

 

സൂറാ: 7: 26അൽ അ അറാഫ്.

അപ്പോൾ ഉയർന്നു വരുന്ന നല്ല ഒരു ചോദ്യം: നമുക്ക് എങ്ങിനെ ഈ ‘നീതിയുടെ വസ്ത്രം ലഭിയ്ക്കും‘? ഇതിനു ശേഷം വരുന്ന പ്രവാചകന്മാർ നമുക്ക് ഈ പരമ പ്രധാനമായ ചോദ്യത്തിനള്ള ഉത്തരം നൽകും.

അല്ലാഹുവിന്റെ ന്യായ വിധിയുടെയും കരുണ നിറഞ്ഞതുമായ വാക്കുകൾ

അല്ലാഹു ആദം നബി (അ. സ)നും ഹവ്വാ ബീവിക്കും നമുക്ക് എല്ലാവർക്കും (അവരുടെ മക്കൾ) ഈ മൂന്ന് കാര്യങ്ങൾ ചെയ്ത് കൊടുക്കുക മാത്രമല്ല, അദ്ധേഹം ചില അരുളപ്പാടുകൾ അറിയിക്കുകയും ചെയ്യുന്നു.  കുർ ആനിലും തൗറാത്തിലും അല്ലാഹു ‘ശത്രുത‘ എന്ന വാക്ക് ഉപയോഗിക്കുന്നു എന്നാൽ തൗറാത്തിൽ ഈ ‘ശത്രുത‘ സ്ത്രീക്കും സർപ്പത്തിനും (ശൈത്താൻ) ഇടയിൽ ആയിരിക്കും എന്ന് എന്ന് പ്രത്യേകം എഴുതിയിരിക്കുന്നു.  ഈ പ്രത്യേകമായി എടുത്ത് പറഞ്ഞിരിക്കുന്ന കാര്യം താഴെ കൊടുത്തിരിക്കുന്നു.  ഞാൻ അതിൽ പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ചാണു പറയുന്നത് എന്ന് ( ) അടയാളം കൊണ്ട് വിശദീകരിച്ചിരിക്കുന്നു.  അല്ലാഹു പറയുന്നു:

“ഞാൻ  (അല്ലാഹു) ശത്രുത വരുത്തും         നീയും (ശൈത്താൻ) സ്ത്രീയുംനിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും;അവൻ (അവളുടെ സന്തതി) നിന്റെ (ശൈത്താൻ)  തല തകർക്കുംനിന്റെ സന്തതി അവന്റെ (സ്ത്രീയുടെ സന്തതിയുടെ) കുതികാൽ തകർക്കും

 

ഉൽപ്പത്തി 3:15

ഇത് ഒരു കടംകത പോലെ തോന്നും എങ്കിലും- ഇത് എല്ലാവർക്കും നന്നായി മനസ്സിലാക്കുവാൻ കഴിയുന്ന ഒന്നാണു. ഈ ഭാഗം നാം വളരെ ശ്രദ്ധാ പൂർവ്വം വായിക്കുക ആണെങ്കിൽ അവിടെ അഞ്ച് വിവിധ കധാ പാത്രങ്ങളെ കാണുവാൻ സാധിക്കുന്നു മത്രമല്ല അവ പ്രവചനാത്മകവും ആയ ഒന്നാണു കാരണം അത് ഇനി – ഭാവിയിൽ -സംഭവിക്കുവാനുള്ളതിനെ സൂചിപ്പിക്കുന്നു. (മുകളിൽ വായിച്ച ഭാഗം ശ്രദ്ധിച്ചാൽ ഭാവിയിൽ സംഭവിക്കും എന്ന സൂചന നാം കാണുന്നു).  ഇവിടെയുള്ള കധാ പാത്രങ്ങൾ:

  1. ദൈവം (അല്ലാഹു)
  2. ശൈത്താൻ (അല്ലെങ്കിൽ ഇബ് ലീസ്)
  3. സ്ത്രീ
  4. സ്ത്രീയുടെ സന്തതി
  5. ശൈത്താന്റെ സന്തത

താഴെ കൊടുത്തിരിക്കുന്ന കടംകതയുടെ ചിത്രം ഭാവിയിൽ ഈ കദാ പാത്രങ്ങൾ എങ്ങിനെ പരസ്പരം ബന്ധപ്പെട്ട് ഇരിക്കുന്നു എന്ന് നമുക്ക് വിശദീകരിച്ചു തരുന്നു.  അത് താഴെ കൊടുക്കുന്നു:

അല്ലാഹു പറുദീസയിൽ വച്ച് നൽകിയ വാഗ്ദത്തിൽ ഉൾക്കൊണ്ടിട്ടുള്ള കധാ പാത്രങ്ങളും അവ പരസ്പരം തമ്മിലുള്ള ബന്ധവും

ഇവിടെ ആരാണു സ്ത്രീ എന്ന് പറയുന്നില്ല. എന്നാൽ അല്ലാഹു ഒരു ‘സന്തതിയെക്കുറിച്ച്‘ ശൈത്താന്റെയും (സാത്താൻ) സ്ത്രീയുടെ ‘ഒരു സന്തതിയെക്കുറിച്ചും‘ സൂചിപ്പിക്കുന്നു.  ഇത് അൽപ്പം നിഗൂഡത നിറഞ്ഞത് ആണു എന്നാൽ നമുക്ക്  ഈ സന്തതിയെ സംബന്ധിച്ച് ഒരു കാര്യം  അറിയുവാൻ സാധിക്കും.  കാരണം ഈ; ‘സന്തതി‘ യെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത് ‘അവൻ‘ എന്നും ‘അവനു‘ എന്നും ആണു അതു കൊണ്ടു നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്ന കാര്യം അത് ഒരു പുരുഷ പ്രജ ആയിരിക്കും എന്നാണു. ആ ഒരു അറിവു കൊണ്ട് നമുക്ക് ആവശ്യം ഇല്ലാത്ത ചില വ്യാക്യാനങ്ങളെ ഒഴിവാക്കുവാൻ കഴിയും.  ആ സന്തതി ഒരു ‘പുരുഷൻ‘ ആയതു കൊണ്ട് ഒരിക്കലും ഒരു സ്ത്രീ ആകുവാൻ വഴി ഇല്ല- എന്നാൽ  ‘ആ പുരുഷൻ‘ വരുന്നത് ഒരു സ്ത്രീയിൽ നിന്നും ആണു.  ഒരു ‘പുരുഷ‘ സന്തതി എന്നായതു കൊണ്ട് ആ സന്തതി ഒരിക്കലും ‘അവർ‘ എന്നാകുവാൻ വഴിയില്ല (അതായത് ബഹു വചനം ആയി അല്ല ഉപയോഗിച്ചിരിക്കുന്നത്).  അതു കൊണ്ട് ഇവിടെ ഒരു സന്തതി എന്ന് ഇവിടെ സൂചിപിച്ചിരിക്കുന്നത് ഒരു കൂട്ടം ജനത്തെ അല്ല ഒരു പ്രത്യേക രാജ്യത്തെയോ ജന വിഭാഗത്തെയോ ഒരു പ്രത്യേക മത വിഭാഗത്തെയോ അല്ല.  ആ സന്തതിയെ ‘അവൻ‘ എന്ന് സൂചിപ്പിച്ചിരിക്കുന്നത് കൊണ്ട് അത് ഒരിക്കലും ഒരു വസ്തു  അല്ല- ‘അത്‘ അല്ല (ആ സന്ത്തി ഒരു വ്യക്തി ആണു).  ഇതു വളരെ വ്യക്തമാണെങ്കിലും ആ സന്തതി ഒരു പ്രത്യേക മത വിഭാഗത്തെയോ, സംഹിതകളെയോ, പ്രത്യേക തത്വ സംഹിതയേയോ സൂചിപ്പിക്കുന്നതല്ല.  അതു കൊണ്ട് ആ സന്തതി (ഉദാഹരണത്തിനു) ക്രിസ്തീയതയോ ഇസ്ലാമോ അല്ല കാരണം അങ്ങിനെ ആയിരുന്നെങ്കിൽ ‘അത്‘ എന്ന സൂചകം ഉപയോഗിച്ചേനെ, അത് ഒരു കൂട്ടം ജന വിഭാഗവും അതായത് യഹൂദന്മാർ, മുസ്ലിമുകൾ, ക്രിസ്ത്യാനികൾ ആയിരുന്നില്ല കാരണം അങ്ങിനെ ആയിരുന്നെങ്കിൽ ‘അവർ‘ എന്ന പദം ഉപയോഗിക്കുമായിരുന്നു.  ആരാണു ആ ‘സന്തതി‘ എന്ന്തിനെക്കുറിച്ച് ഇപ്പോളും നിഗൂഡതകൾ ഉണ്ട് എങ്കിലും നാം നമ്മുടെ മനസ്സിൽ വരുവാൻ സാധ്യത ഉള്ള ആവശ്യമില്ലാത്ത പല സാധ്യതകളും ഊഹങ്ങളും എടുത്ത് മാറ്റിയിട്ടുണ്ട്.

ഇവിടെ നാം കാണുന്ന ഒരു കാര്യം ഈ കാര്യങ്ങൾ ഭാവിയിൽ സംഭവിക്കുവാൻ ഉള്ള ഒരു വാഗ്ദത്തവും ഒരു പ്രത്യേക ഫലം ഉണ്ടാകണം എന്ന ഉദ്ദേശത്തോടു കൂടിയ അല്ലാഹുവിന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ ഒരു പദ്ധതിയും ആണു എന്നാണു.  ഈ ‘ സന്തതി‘  ഭാവിയിൽ  ശൈത്താന്റെ തല തകർക്കും (അതായത് അവനെ നശിപ്പിക്കും) എന്നാൽ അതേ സമയം ശൈത്താൻ ഭാവിയിൽ  ‘അവന്റെ കുതി കാൽ തകർക്കും‘.  ഈ ഒരു സമയത്തിൽ ഇതിന്റെ നിഗൂഡത എന്താണു എന്ന് തെളിവായി വന്നിട്ടില്ല.  എന്നാൽ നമുക്ക് അറിയാവുന്ന ഒരു കാര്യം ദൈവത്തിന്റെ പദ്ധതി നിറവേറുവാൻ പോകുകയാണു എന്നാണു.

ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം അല്ലാഹു എന്ത് അബ്രഹാമിനോട് അരുളി ചെയ്തില്ല എന്നതാണു.  അല്ലാഹു ഒരു പ്രത്യേക സന്തതിയെ മനുഷ്യനു  സ്ത്രീക്കു നൽകിയതു പോലെ വാഗ്ദ്ത്തം നൽകിയില്ല.  ഇത് വളരെ ആശ്ചര്യം ഉളവാക്കുന്ന ഒന്നാണു കാരണം തൗറാത്തിലും, സബൂറിലും, ഇൻ ജീലിലും വളരെ വ്യക്തമായി പ്രാധാന്യം നൽകി എഴുതിയിട്ടുള്ള ഒന്നാണു പുത്രന്മാർ ജനിക്കുന്നത് പിതാവിൽ നിന്നും ആണു എന്നത്.  തൗറാത്തിലും, ഇൻ ജീലിലും, സബൂറിലും മിക്കവാറും എല്ലാ വംശാവലി രേഖകളിലും വളരെ പ്രത്യേകമായി എഴുതിയിരിക്കുന്നത് പുരുഷ സന്തതികൾ പിതാവിൽ നിന്നും ജനിച്ചതിനെ സംബന്ധിച്ച് ആണു.  എന്നാൽ ഈ പ്രത്യേക വാഗ്ദത്തം   ഏദൻ തോട്ടത്തിൽ വച്ച് നൽകപ്പെട്ട ഈ വാഗ്ദത്തം വ്യ്ത്യസ്തം ആയിരുന്നു- ഒരു പ്രുരുഷനിൽ നിന്നും വരുന്ന ‘സന്തതി‘യെക്കുറിച്ച് (ഒരു, ‘അവൻ‘) ഉള്ള വാഗ്ദത്തം അല്ല ഉള്ളത്.  തൗറാത്ത് പറയുന്നത് ഒരു പുരുഷ സന്തതി സ്ത്രീയിൽ നിന്നും വരും എന്നാണു- ഇവിടെ പുരുഷനെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല.

ഇതുവരെയും ഉണ്ടായിരുന്ന എല്ലാ പുരുഷന്മാരിലും വെച്ച്, രണ്ട് പേർക്കു മാത്രമേ മാനുഷിക പിതാവ് ഉണ്ടാകാതിരുന്നിട്ടുള്ളൂ. അതിൽ  ആദ്യ വ്യക്തി ആദം നബി (അ.സ) ആയിരുന്നു, അദ്ദേഹം അല്ലാഹുവിനാൽ ഉരുവാക്കപ്പെട്ട വ്യക്തി ആയിരുന്നു.  രണ്ടാമത്തെ വ്യക്തി ഈസൽ മസീഹ് (ഈസാ നബി -അ.സ) ആയിരുന്നു- അദ്ധേഹം ഒരു കന്യകയിൽ ഭൂജാതനായി– അതു കൊണ്ട് അദ്ധേഹത്തിനു ഒരു മാനുഷിക പിതാവ് ഇല്ല.  ഇത് ഈ സന്തതി ഒരു ‘അവൻ‘ എന്നത്, ഒരു ‘അവൾ‘ അല്ല, ‘അവർ‘ അല്ലെങ്കിൽ ‘അത്‘ അല്ല എന്ന നിരീക്ഷണം ഒന്നു കൂടി ഉറപ്പിക്കുന്നതാണു.  ഈസാ അൽ മസീഹ് (അ.സ) സ്ത്രീയിൽ നിന്നും ഉളവായ ഒരു സന്തതി ആണു.  പക്ഷെ അവന്റെ ശത്രു ആരാണു, ആ ‘ശൈത്താന്റെ സന്തതി‘ ആയവൻ ആരാണു?  അതു മുഴുവൻ പരിശോധിക്കുവാൻ ഇവിടെ നമുക്ക് ഇടം തികയാതെ വരുമെങ്കിലും, പ്രവചന പുസ്തകങ്ങൾ ഒരു ‘നാശത്തിന്റെ പുത്രനെക്കുറിച്ചും‘, ‘സാത്താന്റെ സന്തതിയെ‘ പറ്റിയും പറയുന്നു, അവൻ ‘ക്രിസ്തു യേശുവിനു‘ (മസീഹ്) വിരോധമായി ഭരണം നടത്തുവാൻ വരുവാൻ പോകുന്ന വ്യക്തി ആണു എന്ന് വളരെ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു.  അവൻ ദജ്ജാൽ എന്നും അറിയപ്പെടുന്നു, പിന്നീടുള്ള പ്രവചന പുസ്തകങ്ങൾ വ്യക്തമായി ‘എതിർ ക്രിസ്തുവും‘ ക്രിസ്തുവും (അല്ലെങ്കിൽ മസീഹ്) തമ്മിലുള്ള വരുവാനുള്ള യുദ്ധത്തെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ ഈ വസ്തുത ഇവിടെ, മനുഷ്യ ചരിത്രത്തിന്റെ തുടക്കത്തിൽ തന്നെ, വളരെ ചുരുങ്ങിയ നിലയിൽ ആദ്യം  തന്നെ കുറിച്ച് വയ്ക്കപ്പെട്ടിരിക്കുന്നു.

ചരിത്രത്തിന്റെ അവസാനം, ശൈത്താനും അല്ലാഹുവും തമ്മിലുള്ള യുദ്ധത്തിനു അവസാനത്തിൽ, ഇത് സത്യത്തിൽ ആരംഭിച്ചത് -ആദ്യ പുസ്തകത്തിൽ ആ പ്രവചനം ഉണ്ടായ അന്നു മുതൽ ആണു. ഇതു വയിക്കുംബോൾ പല ചോദ്യങ്ങളും ഉയരാം കൂടാതെ പല ചോദ്യങ്ങൾക്ക് ഇപ്പൊളും നമുക്ക് മറുപടി ലഭിക്കേണ്ടതായി ഉണ്ട്.  ഇവിടെ നിന്നും നാം തുടർന്ന് പരിശോധിക്കുവാൻ പോകുന്നത് തുടർന്നു വരുന്ന പ്രവാചകന്മാർ നമ്മെ എങ്ങിനെ ഈ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ഏറ്റവും നന്നായി നമുക്ക് നൽകും എന്നും നമ്മുടെ കാല ഖട്ടത്തിനനുസരിച്ച് അവ എങ്ങിനെ മനസ്സിലാക്കാം എന്നുമാണു.  നാം തുടർന്ന് പരിശോധിക്കുവാൻ പോകുന്നത് ആദം നബി (അ.സ) മിന്റെയും ഹവ്വാ ബീവിയുടെയും രണ്ട് പുത്രന്മാരായ – ക്വാബീൽ ഹാബീൽ എന്നിവരുടെ ചരിത്രം ആണു.

ആമുഖം: ഖുർആനിലെ ഇഞ്ചീലിന്റെ മാത്രുക അല്ലാഹുവിന്റെ മുന്നറിയിപ്പ് രൂപത്തിൽ

ഞാൻ ഖുർആൻ ആദ്യമായി വായിച്ചപ്പോൾ അത് എന്നെ പലവിധമായി അത്ഭുതപ്പെടുത്തി.  ഒന്നാമതായി, അതിൽ ഇഞ്ചീലിലെ (സുവിശേഷങ്ങൾ) നേരിട്ടുള്ള പല പരാമർശങ്ങളും ഞാൻ കണ്ടെത്തി.  എന്നാൽ ‘ഇഞ്ചീലിനെ‘ക്കുറിച്ച് പ്രത്യേകമായ രീതിയിൽ പ്രതിപാദിച്ചിരിക്കുന്നത് എന്നിൽ പ്രത്യേകമായി ജിജ്ഞാസ ഉണര്‍ത്തി. ഖുർആനിൽ ഇഞ്ചീലിനെക്കുറിച്ച് നേരിട്ട് പ്രതിപാദിക്കുന്ന ആയത്തുകൾ താഴെ ചേർക്കുന്നു. ഞാൻ ശ്രദ്ധിച്ച ആ പ്രത്യേക മാത്രുക താങ്കൾക്ക് ഒരു പക്ഷെ നിരീക്ഷിക്കുവാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.

അവനാണു സത്യസന്ദേശവുമായി, ഈ വേദം (ക്രമാനുഗതമായി‌) ഇറക്കിത്തന്നത്, അത് മുൻ വേദങ്ങളെ ശരിവയ്ക്കുന്നു: അവൻ തൗറാത്തും (മോശയുടെ) ഇഞ്ചീലും (യേശുവിന്റെ) ഇറക്കിക്കൊടുത്തു, മനുഷ്യർക്ക് വഴി കാണിക്കുവാൻ, ശരി തെറ്റുകളെ വേർതിരിച്ചറിയുവാനുള്ള പ്രമാണവും (ശരി തെറ്റുകൾക്കുള്ള ന്യായ വിധിയെക്കുറിച്ച്) അവൻ ഇറക്കിത്തന്നു.അതിനാൽ അല്ലാഹുവിന്റെ വചനങ്ങളെ തള്ളിപ്പറഞ്ഞവരാരോ അവർക്ക് കഠിനമായ ശിക്ഷയുണ്ട്.

 

സൂറ 3:3-4 (ആലു ഇമ്രാൻ

അവനെ [യേശുവിനെ] അല്ലാഹു വേദവും യുക്തിക്ഞാനവും, തൗറാത്തും ഇഞ്ചീലും പഠിപ്പിക്കും.

 

സൂറത്ത് 3:48 (ആലു ഇമ്രാൻ)

 

 

വേദക്കാരേ! ഇബ്രാഹീമിന്റെ കാര്യത്തിൽ നിങ്ങളെന്തിനു തർക്കിക്കുന്നു?  തൗറാത്തും ഇഞ്ചീലും അവതരിച്ചത് അദ്ധേഹത്തിനു ശേഷമാണല്ലോ

സൂറ 3:65 (ആലു ഇമ്രാൻ

അവരുടെ കാലടികൾ പിന്തുടർന്ന് (പ്രവാചകന്മാരുടെ) നാം മർ യമിന്റെ മകൻ ഈസായെ നിയോഗിച്ചു, അദ്ദേഹം തൗറാത്തിൽ നിന്ന് തന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നവനായിരുന്നു: നാം അദ്ദേഹത്തിനു വെളിച്ചവും നേർവഴിയുമുള്ള ഇഞ്ചീൽ നൽകി. അത് തനിക്ക് മുൻപ് വന്ന തൗറാത്തിൽ നിന്നുള്ളവയെ ശരിവെക്കുന്നതായിരുന്നു: ഭക്തന്മാർക്ക് നേർവഴി കാണിക്കുന്നതും സദുപദേശം നൽകുന്നതും.

 

സൂറ 5:66(മാ ഈദ

 

തൗറാത്തും, ഇഞ്ചീലും, തങ്ങളുടെ നാധനിൽ നിന്നു ഇറക്കിക്കിട്ടിയ മറ്റു സന്ദേശങ്ങളും അവർ (വേദക്കാർ) യധാവിധി പ്രയോഗത്തിൽ വരുത്തിയിരുന്നെങ്കിൽ.

 

സൂറത് 5:66 (മാ ഇദ

പറയുക വേദ വാഹകരെ! തൗറാത്തും, ഇഞ്ചീലും നിങ്ങൾക്ക് അവതരിച്ചു കിട്ടിയ സന്ദേശങ്ങളും യധാവിധി നിലനിർത്തും വരെ നിങ്ങളുടെ നിലപാടുകൾക്ക് ഒരു അടിസ്താനവും ഉണ്ടാവുകയില്ല.

 

സൂറ 5:68 (മാ ഇദ)

നാം നിനക്ക് പ്രമാണവും യുക്തിജ്ഞാനവും, തൗറാത്തും ഇഞ്ചീലും അഭ്യസിപ്പിച്ചു..

 

സൂറ 5:110 മാ ഇദ

…അല്ലാഹു തന്റെ മേൽ പാലിക്കൽ ബാധ്യതയായി നിശ്ചയിച്ച സത്യനിഷ്ടമായ വാഗ്ദാനമാണു, തൗറാത്തിലും, ഇഞ്ചീലിലും, കുർ ആനിലും അതുണ്ട്.

 

സൂറ 9:111 തൗബ

ഇതാണു തൗറാത്തിൽ (ന്യായ പ്രമാണത്തിൽ) അവരുടെ വർണ്ണന, ഇഞ്ചീലിലെ അവരുടെ ഉപമയോ അത് ഇവ്വിധമത്രെ: ഒരു വിള അത് അതിന്റെ കൂമ്പ് വെളിവാക്കി, പിന്നെ അതിനെ പുഷ്ടിപ്പെടുത്തി, അങ്ങിനെ അത് കരുത്ത് നേടി, അതിന്റെ കാണ്ഡത്തിൽ നിവർന്നു നിൽക്കുന്നു.

 

സൂറത് 48:29 (ഫത് ഹ്

 

 

നാം ഖുർആനിലെ ഈ ഉദ്ധരണികൾ ഇഞ്ചീലുമായി കൂട്ടിച്ചേർത്തു വയ്ക്കുമ്പോൾ വേറിട്ട് നിൽക്കുന്ന ഒരു വസ്തുത ‘ഇഞ്ചീൽ‘ ഒരിക്കലും സ്വന്ത അസ്തിത്വത്തിൽ മാത്രം നിൽക്കുന്ന ഒന്നല്ല എന്നതാണു.  എല്ലാ സന്ദർഭങ്ങളിലും ‘തൗറാത്ത്‘ (ന്യായ പ്രമാണം) എന്ന പദം അതിനു മുൻപ് നാം കാണുന്നു.  ‘ന്യായ പ്രമാണം‘ എന്നത് മൂസാ നബിയുടെ (അ.സ) പുസ്തകങ്ങൾ ആണു, അവ സാധാരണമായി അറിയപ്പെടുന്നത് മുസ്ലീമുകളുടെ ഇടയിൽ ‘തൗറാത്ത്‘ എന്നും യഹൂദന്മാരുടെ ഇടയിൽ ‘തോറാ‘ എന്നും ആണു.  വിശുദ്ധ ഗ്രന്ധങ്ങളിൽ ഇഞ്ചീൽ (സുവിശേഷങ്ങൾ) അതുല്യമാണു കാരണം അത് ഒരിക്കലും സ്വയമായ ഉദ്ധരണികൾ മാത്രമല്ല അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.  അതിനു വിപരീതമായി തൗറാത്തിലെയും (ന്യായപ്രമാണം), ഖുർആനിലെയും ഉദ്ധരണികൾ പരിശോധിച്ചാൽ അവ രണ്ടും സ്വന്ത അസ്തിത്വത്തിൽ നിലനിൽക്കുന്നു എന്ന് നമുക്ക് കണ്ടെത്തുവാൻ  കഴിയുന്നു.

നാം മൂസാക്കു വേദപുസ്തകം നൽകി നന്മ ചെയ്തവർക്കുള്ള അനുഗ്രഹത്തിന്റെ പൂർത്തീകരണമായി; എല്ലാ കാര്യങ്ങളുടെയും വിശദീകരണവും മാർഗ്ഗദർശനവും കാരുണ്യവുമായും: അതിനാൽ നിങ്ങൾ ഇതിനെ പിൻപറ്റുകയും സൂക്ഷ്മതയുള്ളവരും ആവുക.

 

സൂറ 6:154-155 (അൽ ബകറ

അവർ ഖുർആനെ സംബന്ധിച്ച് ചിന്തിക്കുന്നില്ലേ (ശ്രദ്ധയോടെ)? അല്ലാഹു അല്ലാത്ത ആരിൽ നിന്നെങ്കിലും ആയിരുന്നെങ്കിൽ അവർ അതിൽ ധാരാളം വൈരുദ്ധ്യങ്ങൾ കണ്ടെത്തുമായിരുന്നു.

 

സൂറത് 4:82 (അന്നിസാ

മറ്റ് വാക്കുകളിൽ പറഞ്ഞാൽ, വിശുദ്ധ ഖുർആൻ ‘ഇഞ്ചീലിനെ‘ ക്കുറിച്ച് പരാമർശിക്കുമ്പോൾ, അത് എല്ലായ്പ്പോഴും അതിനോട് ചേർന്നും പരാമർശിക്കുന്നത്, ‘തൗറാത്തിനു‘ (ന്യായ പ്രമാണം) ശേഷം ആണു.  ഇത് അതുല്യമാണു കാരണം ഖുർആൻ മറ്റ് വിശുദ്ധ ഗ്രന്ധങ്ങളെ പരാമർശിക്കാതെ സ്വയമായി സംസാരിക്കുന്നു മാത്രമല്ല അത് തൗറാത്തിനെ (ന്യായ പ്രമാണം) ക്കുറിച്ച് പരാമർശിക്കുന്നതും മറ്റ് വിശുദ്ധ ഗ്രന്ധങ്ങളിൽ നിന്നും പരാമർശിക്കാതെയാണു.

പ്രവാചകന്മാരിൽ നിന്നും ഉള്ള ഒരു അടയാളം?

അതു കൊണ്ട് ഈ മാത്രുക (‘ഇഞ്ചീൽ‘ എപ്പോഴും ‘തൗറാത്തിനു‘ ശേഷം പരാമർശിക്കുന്നത്) പ്രാധാന്യം അർഹിക്കുന്നതാണോ? ചിലർ ഒരു പക്ഷെ അവ തികച്ചും ആകസ്മികമായി നടക്കുന്ന കാര്യമായതു കൊണ്ട് അവയെ തള്ളിക്കളയാം എന്നോ അല്ലെങ്കിൽ അത് ഇഞ്ചീൽ  ഇങ്ങനെ പരാമർശിക്കപ്പെടുന്നത് ഒരു സമ്പ്രദായം ആണെന്നോ പറയുമായിരിക്കാം.  എന്നാൽ ഈ ഗ്രന്ധങ്ങളിൽ ഉള്ള ഇങ്ങനെയുള്ള ഈ മാത്രുക വളരെ ഗൗരവമായി എടുക്കുവാൻ ഞാൻ ചിന്തിക്കുന്നു.  ഒരു പക്ഷെ അവ നമുക്ക് അല്ലാഹു തന്നെ സ്താപിച്ചിട്ടുള്ള പ്രമാണങ്ങൾ മനസ്സിലാക്കുവാൻ   – വളരെ പ്രാധാന്യം അർഹിക്കുന്ന അടയാളങ്ങൾ ആയിരിക്കും,  അതായത് നമുക്ക് ഇഞ്ചീൽ മനസ്സിലാക്കുവാൻ ആദ്യം തൗറാത്ത് (ന്യായപ്രമാണം) മനസ്സിലാക്കിയിരിക്കണം.  തൗറാത്ത് ഇഞ്ചീൽ മനസ്സിലാക്കുന്നതിനുള്ള ഒരു മുന്നുപാധിയാണു. അതു കൊണ്ട് ആദ്യം തൗറാത്ത് ഒന്ന് അവലോകനം ചെയ്യുന്നത് സന്ദർഭോചിതമായിരിക്കും മാത്രമല്ല അത് എന്താണു ഇഞ്ചീൽ (സുവിശേഷം)  നന്നായി മനസ്സിലാക്കുവാൻ നമ്മെ സഹായിക്കുന്നത് എന്ന് പഠിക്കുന്നതിനും സാധിക്കുന്നു. ഖുർആൻ നമ്മോട് ഉറപ്പിച്ചു പ്രസ്താവിക്കുന്നത് ഈ ആദ്യ കാല പ്രവാചകന്മാർ നമുക്ക് ഒരു ‘അടയാളം‘ ആയിരുന്നു എന്നാണു.  ഖുർആൻ പറയുന്നത് ഒന്ന് പുനർ വിചിന്തനം ചെയ്താൽ:

ആദം സന്തതികളേ! നിങ്ങളുടെ അടുത്ത് എന്റെ പ്രമാണങ്ങൾ വിവരിച്ചു തരുവാനയി, നിങ്ങളിൽ നിന്നുതന്നെയുള്ള ദൂതന്മാർ വരും- അപ്പോൾ ഭക്തി പുലർത്തുകയും തങ്ങളുടെ ജീവിതം നീതിപൂർവ്വമാക്കുകയും ചെയ്യുന്നവർ- അവർ പേടിക്കേണ്ടതില്ല- അവർ ദു:ഖിക്കേണ്ടി വരികയും ഇല്ല.  എന്നാൽ നമ്മുടെ വചനങ്ങളെ കള്ളമാക്കിത്തള്ളുകയും അവയുടെ നേരെ അഹന്ത നടിക്കുകയും ചെയ്യുന്നവരാണു നരകാവകാശികൾ. അവരതിൽ സ്തിരവാസികളായിരിക്കും.

 

സൂറ 7:35-36 അൽ അഅറാഫ്

മറ്റു വാക്കുകളിൽ പറഞ്ഞാൽ ഈ പ്രവാചകന്മാർക്ക് അവരുടെ ജീവിതത്തിലും അടയാളങ്ങളിലും ആദാം സന്തതികൾക്ക് (നാം എല്ലാവരും ആദാമിന്റെ സന്തതികൾ ആണു!) ഒരു സന്ദേശം നൽകുവാൻ ഉണ്ടായിരുന്നു. അറിവുള്ളവരും വിവേകമുള്ളവരും ഈ അടയാളങ്ങൾ മനസ്സിലാക്കുവാൻ ശ്രമിയ്ക്കും.  അതുകൊണ്ട് നമുക്ക് ഇഞ്ചീൽ ആദ്യം തൗറാത്ത് പരിശോധിച്ചു കൊണ്ട് വിചിന്തനം ചെയ്യാം- ആദ്യകാല പ്രവാചകന്മാർ മുതൽ തന്നെ ഏതൊക്കെ അടയാളങ്ങൾ ആണു നേരായ പാത മനസ്സിലാക്കുവാൻ അവർ നമുക്ക് നൽകുന്നത് എന്നത് തുടർന്നു പരിശോധിക്കാം.

നാം ആദ്യം തന്നെ തുടങ്ങുന്നത് ആദാമിന്റെ അടയാളങ്ങ മുതലാണു. തീർച്ചയായും താങ്കൾ ആഗ്രഹിക്കുന്നത് വിശുദ്ധ ഗ്രന്ധങ്ങളായ തൗറാത്ത്, സബൂർ, ഇഞ്ചീൽ എന്നിവ തിരുത്തപ്പെട്ടു എന്ന ചോദ്യത്തിനു ഉത്തരം നൽകിക്കൊണ്ട് ആരംഭിക്കണം എന്നായിരിക്കും. ഈ പ്രാധാന്യം അർഹിക്കുന്ന ചോദ്യത്തെക്കുറിച്ച് കുർ ആന്താണു പ്രസ്താവിക്കുന്നത്?   അതു പോലെ പ്രവാചക ചര്യകളും? ന്യായ വിധി നാളിൽ തൗറാത്തിനെക്കുറിച്ചു.