Skip to content

മസീഹ് ആന്തരീക ശുദ്ധിയെക്കുറിച്ച് പഠിപ്പിക്കുന്നത് എന്ത്

  • by

വിശുദ്ധി എത്രമാത്രം പ്രാധാന്യം അർഹിക്കുന്നു?  സൂറാ അൻ നിസാ (സൂറാ 4- സ്ത്രീ) പ്രസ്താവിക്കുന്നത്

സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട്‌ നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്‌; നിങ്ങള്‍ പറയുന്നതെന്തെന്ന്‌ നിങ്ങള്‍ക്ക്‌ ബോധമുണ്ടാകുന്നത്‌ വരെ. ജനാബത്തുകാരായിരിക്കുമ്പോള്‍ നിങ്ങള്‍ കുളിക്കുന്നത്‌ വരെയും ( നമസ്കാരത്തെ സമീപിക്കരുത്‌. ) നിങ്ങള്‍ വഴി കടന്ന്‌ പോകുന്നവരായിക്കൊണ്ടല്ലാതെ. നിങ്ങള്‍ രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താല്‍- അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ്‌ വരികയോ, സ്ത്രീകളുമായി സമ്പര്‍ക്കം നടത്തുകയോ ചെയ്തുവെങ്കില്‍ -എന്നിട്ട്‌ നിങ്ങള്‍ക്ക്‌ വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട്‌ നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാകുന്നു.

സൂറാ അൻ നിസാ 4:43

സൂറാ അൻ നിസായിലെ കൽപ്പന നൽകുന്നത് ഓരോ പ്രാർത്ഥനയ്ക്ക് മുൻപിലും  മുഖവും കയ്യും ശുദ്ധമായ മണ്ണ് കൊണ്ട് ശുദ്ധിചെയ്യണം. പുറമെയുള്ള ശുദ്ധി വളരെ പ്രാധാന്യം അർഹിക്കുന്നതാണു.

സൂറാ ഷംസ് (സൂറ 91- സൂര്യൻ) ഉം നമ്മോട് പറയുന്നത് നമ്മുടെ ആത്മാവ്- അല്ലെങ്കിൽ നമ്മുടെ അന്തരാത്മാവിന്റെ ശുദ്ധിയും അതു പോലെ പ്രാധാന്യമർഹിക്കുന്നു എന്നാണു.

മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം.

എന്നിട്ട്‌ അതിന്ന്‌ അതിന്‍റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച്‌ അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു.

തീര്‍ച്ചയായും അതിനെ ( അസ്തിത്വത്തെ ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു.

അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.

സൂറാ ഷംസ് 91:7-10

സൂറാ ഷംസ് നമ്മോട് പ്രസ്താവിക്കുന്നത് നമ്മുടെ ആത്മാവ്, അല്ലെങ്കിൽ അകത്തെ മനുഷ്യൻ, ശുദ്ധീകരിക്കപ്പെടുന്നു, അങ്ങിനെയാണെങ്കിൽ നാം വിജയിച്ചു, എന്നാൽ നമ്മുടെ ആത്മാവ് അശുദ്ധമാക്കപ്പെടുന്നു എങ്കിൽ നാം പരാജിതരാകുന്നു.  ഈസാ അൽ മസീഹ് അ.സ മും നമ്മുടെ അന്തരാത്മാവിന്റെയും പുറമെയുള്ള വിശുദ്ധിയെക്കുറിച്ചും പഠിപ്പിച്ചു.

ഈസാ അൽ മസീഹ് (അ.സ)ന്റെ വാക്കുകൾക്ക് എങ്ങിനെയുള്ള ശക്തിയാണു അധികാരത്തോടുകൂടെ പഠിപ്പിക്കുവാനും, ജനങ്ങളെ സൗഖ്യമാക്കുവാനും മാത്രമല്ല പ്രകൃതിയെപ്പോലും നിയന്ത്രിക്കുവാനുമുള്ള ശക്തിയുണ്ടായിരുന്നത് എന്ന് നാം കണ്ടു.  അവിടുന്ന് നമ്മുടെ ഹൃദയത്തിന്റെ അവസ്ഥ തുറന്നു കാണിക്കുന്ന രീതിയിൽ ഉള്ള അധ്യാപനം നടത്തി- അത് നമ്മുടെ അകത്തെ മനുഷ്യനെ മാത്രമല്ല പുറമെയുള്ള മനുഷ്യനെയും പരിശോധിക്കുവാൻ കാരണമാക്കുന്നു.  നാം പുറമെയുള്ള ശുദ്ധീകരണത്തെക്കുറിച്ച് അവബോധം ഉള്ളവർ ആണു, അതു കൊണ്ടാണു പ്രാർത്ഥനയ്ക്ക് മുൻപ് അംഗ ശുദ്ധീകരണം നടത്തുന്നതും ഹലാൽ മാംസം ഭക്ഷിക്കുന്നത് നാം പ്രാവർത്തികമാക്കുന്നത്.  പ്രവാചകൻ മുഹമ്മദ് (സ്വ. അ), ഹദീസിൽ രേഖപ്പെടുത്തിയിരിക്കുന്നത് പ്രകാരം  പറയുന്നത്

“ശുദ്ധീകരണം വിശ്വാസത്തിന്റെ പകുതിയാണു…” മുസ്ലിം അദ്ധ്യായം  1 പുസ്തകം 002, നമ്പർ 0432

പ്രവാചകൻ ഈസാ അൽ മസീഹ് (അ.സ) നാം മറ്റേ പകുതിയെക്കുറിച്ചും ചിന്തിക്കേണമെന്ന് ആഗ്രഹിക്കുന്നു- അതായത് നമ്മുടെ ആന്തരിക വിശുദ്ധി.  ഇത് വളരെ പ്രാധാന്യം അർഹിക്കുന്നതാണു കാരണം മനുഷ്യർക്ക് മറ്റു ജനങ്ങളുടെ പുറമെയുള്ള വിശുദ്ധി കാണുവാൻ കഴിയുമെങ്കിലും, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഇത് വ്യത്യസ്തമാണു- അവിടുന്ന് ആന്തരീക വിശുദ്ധിയും ദർശിക്കുന്നു.  യഹൂദയിലെ ഒരു രാജാവ് മത പരമായ എല്ലാ കൽപ്പനകളും പുറമെ മാത്രം ആചരിക്കുകയും, തന്റെ ആന്തരീക ഹൃദയം ശുദ്ധമല്ലാതിരിക്കുകയും ചെയ്തപ്പോൾ ആ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഒരു പ്രവാചകൻ ഈ ഒരു സന്ദേശവും ആയി വന്നു:

തന്നോടു പൂർണ്ണമായി പ്രതിജ്ഞാബദ്ധരായവരെ ശക്തിപ്പെടുത്തുന്നതിനായി കർത്താവിന്റെ കണ്ണുകൾ ഭൂമിയിലുടനീളം വ്യാപിച്ചിരിക്കുന്നു.

2 ദിന വൃത്താന്തം16:9

ആ ഒരു സന്ദേശം പ്രഖ്യാപിക്കപ്പെട്ടപ്പോൾ, ആന്തരീക വിശുദ്ധി നമ്മുടെ ‘ഹൃദയവും’ ആയി ബന്ധപ്പെട്ടതാണെന്ന് മനസ്സിലാക്കുവാൻ കഴിയുന്നു- അതായത് ‘താങ്കൾ’ എന്തു ചിന്തിക്കുന്നുവോ, അനുഭവിക്കുന്നുവോ, തീരുമാനങ്ങൾ എടുക്കുന്നുവോ, സമർപ്പിക്കുകയോ അനുസരണക്കേടു കാണിക്കുകയോ അതു പോലെ നാവിനെ നിയന്ത്രിക്കുകയോ ചെയ്യുന്നതെല്ലാം ഇതിൽ ഉൾക്കൊള്ളുന്നു.  സബൂറിലെ പ്രവാചകന്മാർ പഠിപ്പിക്കുന്നത് നമ്മുടെ ഹൃദയത്തിന്റെ ദാഹമാണു നമ്മുടെ പാപങ്ങളുടെ മൂല കാരണം. നമ്മുടെ ഹൃദയങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നവയാണു കാരണം ഈസാ അൽ മസീഹ് (അ.സ) അദ്ധേഹത്തിന്റെ അധ്യാപനത്തിൽ ഊന്നി പറഞ്ഞത് പുറമെയുള്ള വിശുദ്ധിയ്ക്ക് വിപരീതമായാണു.  ഇഞ്ചീലിൽ അദ്ധേഹം ആന്തരീക വിശുദ്ധിയെക്കുറിച്ച് പഠിപ്പിച്ച വസ്തുതകൾ താഴെ നൽകുന്നു:

പുറമെയുള്ളത് ശുദ്ധീകരിക്കുന്നത് പോലെത്തന്നെ അകവും ശുദ്ധീകരിക്കുക

(‘പരീശന്മാരെ’ ക്കുറിച്ച് ഇവിടെ ഉദ്ധരിക്കുന്നു. അവർ ആ കാലത്തെ യഹൂദാ ഗുരുക്കന്മാർ ആയിരുന്നു, ഇന്നത്തെ ഇമാമുമാരെപ്പോലെ.  ഈസാ അല്ലാഹുവിനു ‘പതാരം’ കൊടുക്കുന്നതിനെക്കുറിച്ച് പ്രസ്താവിക്കുന്നു.  ഇത് യഹൂദന്മാർ നൽകേണ്ടിയിരുന്ന സക്കാത്ത് ആയിരുന്നു.)

37 അവൻ സംസാരിക്കുമ്പോൾ തന്നേ ഒരു പരീശൻ തന്നോടുകൂടെ മുത്താഴം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവനും അകത്തു കടന്നു ഭക്ഷണത്തിന്നിരുന്നു.
38 മുത്താഴത്തിന്നു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശൻ ആശ്ചര്യപ്പെട്ടു.
39 കർത്താവു അവനോടു: “പരീശന്മാരായ നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവർച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.
40 മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ അല്ലയോ അകവും ഉണ്ടാക്കിയതു?
41 അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിൻ; എന്നാൽ സകലവും നിങ്ങൾക്കു ശുദ്ധം ആകും” എന്നു പറഞ്ഞു.
42 പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം.
43 പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്കു അയ്യോ കഷ്ടം;
44 നിങ്ങൾ കാണ്മാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യർ അറിയുന്നില്ല.

ലൂക്കോസ് 11:37-44

ന്യായപ്രമാണപ്പ്രകാരം മൃത ശരീരം തൊട്ടാൽ ഒരു യഹൂദൻ അശുദ്ധൻ ആകും.  ഈസാ (അ.സ) ‘അറിയപ്പെടാത്ത’ കല്ലറകൾക്ക് മുകളിൽക്കൂടെ നടക്കുന്ന ജനത്തെക്കുറിച്ച് പ്രസ്താവിച്ചപ്പോൾ അദ്ദേഹം ഉദ്ദേശിച്ചത് ‘അവർ പോലും’ അറിയാതെ അവർ അവർ അശുദ്ധർ ആണു എന്നാണു കാരണം അവർ ആന്തരീക വിശുദ്ധിയെ അവഗണിക്കുകയായിരുന്നു.  നാം ഇത് അവഗണിക്കുകയാണെങ്കിൽ ആന്തരീക വിശുദ്ധിയ്ക്ക് പ്രാധാന്യം നൽകാത്ത അവിശ്വാസികളെപ്പോലെ നാമും അശുദ്ധർ തന്നെയാണു.

ഹൃദയം മതപരമായി ശുദ്ധനായ ഒരു വ്യക്തിയെ അശുദ്ധനാക്കുന്നു

ഇനി കാണുന്ന അധ്യാപനത്തിൽ, ഈസാ അൽ മസീഹ് (അ.സ) പ്രവാചകനായ ബീ സി 750 ൽ ജീവിച്ചിരുന്ന എശയ്യാവിനെ (അ.സ) ഉദ്ധരിച്ചു കൊണ്ട് പറയുന്നത്. (എശയ്യാവിനെക്കുറിച്ചുള്ള വിവരങ്ങൾക്ക് വിടെ നോക്കുക)

നന്തരം യെരൂശലേമിൽനിന്നു പരീശന്മാരും ശാസ്ത്രിമാരും യേശുവിന്റെ അടുക്കൽ വന്നു:
നിന്റെ ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം ലംഘിക്കുന്നതു എന്തു? അവർ ഭക്ഷിക്കുമ്പോൾ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു
അവൻ അവരോടു ഉത്തരം പറഞ്ഞതു: “നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നതു എന്തു?
അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.
നിങ്ങളോ ഒരുത്തൻ അപ്പനോടു എങ്കിലും അമ്മയോടു എങ്കിലും: നിനക്കു എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാടു എന്നു പറഞ്ഞാൽ
അവൻ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവവചനത്തെ ദുർബ്ബലമാക്കിയിരിക്കുന്നു.
കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവു:
“ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു.
മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു.
10 പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു പറഞ്ഞതു: “കേട്ടു ഗ്രഹിച്ചു കൊൾവിൻ.
11 മനുഷ്യന്നു അശുദ്ധിവരുത്തുന്നതു വായിക്കകത്തു ചെല്ലുന്നതു അല്ല, വായിൽ നിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.”
12 അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു: പരീശന്മാർ ഈ വാക്കു കേട്ടു ഇടറിപ്പോയി എന്നു അറിയുന്നുവോ എന്നു ചോദിച്ചു.
13 അതിന്നു അവൻ: “സ്വർഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും.
14 അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്നു ഉത്തരം പറഞ്ഞു.
15 പത്രൊസ് അവനോടു: ആ ഉപമ ഞങ്ങൾക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു.
16 അതിന്നു അവൻ പറഞ്ഞതു: “നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ?
17 വായിക്കകത്തു കടക്കുന്നതു എല്ലാം വയറ്റിൽ ചെന്നിട്ടു മറപ്പുരയിൽ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ?
18 വായിൽ നിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.
19 എങ്ങനെയെന്നാൽ ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു.
20 മനുഷ്യനെ അശുദ്ധമാക്കുന്നതു ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.”

മത്തായി 15:1-20

ഈ ഒരു ഏറ്റു മുട്ടലിൽ, ഈസാ അൽ മസീഹ് (അ.സ) ദൈവത്തിന്റെ സന്ദേശത്തിനു വിപരീതമായി നാം പെട്ടന്ന് നമ്മുടെ മത പരമായ ആചാരങ്ങൾ ‘മാനുഷികമായ പാരമ്പര്യങ്ങൾക്ക്’ പ്രാധാന്യം നൽകിക്കൊണ്ട് പണിയുവാൻ ഇടയുണ്ട് എന്നാണു. പ്രവാചകന്റെ കാലത്ത്, യഹൂദാ നേതാക്കന്മാർ അവരുടെ പ്രായമായ മാതാപിതാക്കളെ പരിചരിക്കണം എന്ന കടമ മന:പ്പൂർവ്വമായി അവഗണിക്കുകയും മാതാ പിതാക്കളെ സഹായിക്കുന്നതിനു പകരം പണം മതപരമായ കാര്യങ്ങൾക്ക് നൽകുകയും ചെയ്തു വന്നു.

ഈ കാലഘട്ടത്തിലും നാം ആന്തരീക വിശുദ്ധിയെ അവഗണിക്കുന്നു എന്ന അതേ പ്രശ്നം അഭിമുകീകരിക്കുന്നു.  എന്നാൽ അല്ലാഹു നമ്മുടെ ഹൃദയങ്ങളിൽ നിന്നും വരുന്ന അശുദ്ധിയെക്കുറിച്ച് വളരെയധികം പ്രാധാന്യം നൽകുന്നു.  ഈ അശുദ്ധിയിൽ നിന്നും നാം ശുദ്ധർ ആയില്ലെങ്കിൽ അന്ത്യ ന്യായവിധി ദിവസത്തിൽ നാം ശിക്ഷാ വിധിയിൽ അകപ്പെടുവാൻ കാരണമാകും.

പുറമെ മനോഹരം എന്നാൽ അകത്തു മുഴുവൻ ദുഷ്ടത

25 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.
26 കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക.
27 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു.
28 അങ്ങനെ തന്നേ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്രേ.

മത്തായി 23:25-28

ഈസാ അൽ മസീഹ (അ.സ) നാം കണ്ട എല്ലാ കാര്യങ്ങളും എടുത്തു പറയുകയാണു. ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവരിലും വളരെ സാധാരണയായി കണ്ടു വരുന്ന ഒരു കാര്യമാണു പുറമെയുള്ള വിശുദ്ധി, എന്നാൽ പലരും ഇപ്പോഴും മുഴുവൻ അത്യാഗ്രഹവും അകത്തെ ആസക്തികൾക്ക് പ്രാധാന്യം നൽകുക- മതപരമായി വളരെ പ്രാധാന്യം അർഹിക്കുന്നവർ പോലും ഇവ ചെയ്യുന്നു.  ആന്തരാത്മാവിന്റെ വിശുദ്ധീകരണം പ്രാപിക്കുന്നത് വളരെ പ്രാധാന്യം അർഹിക്കുന്നതാണു- എന്നാൽ അത് വളരെ കഠിനമാണു.  അല്ലാഹു നമ്മുടെ ആന്തരീക വിശുദ്ധി വളരെ ശ്രദ്ധാപൂർവ്വം ന്യായം വിധിക്കും.  അതുകൊണ്ട് പ്രശ്നങ്ങൾ അതിൽ തന്നെ ഉയർന്നു വരുന്നു: ന്യായ വിധി ദിവസത്തിൽ ദൈവ രാജ്യത്തിൽ പ്രവേശിക്കത്തക്കവണ്ണം എങ്ങിനെയാണു നമുക്ക് എങ്ങിനെയാണു നമ്മെത്തന്നെ വിശുദ്ധീകരിക്കുവാൻ കഴിയുക? നാം അതിന്റെ ഉത്തരം കണ്ടെത്തുവാൻ ഇഞ്ചീൽ പരിശോധിക്കുന്നത് തുടരുകയാണു.

Leave a Reply

Your email address will not be published. Required fields are marked *