മസീഹ് ആന്തരീക ശുദ്ധിയെക്കുറിച്ച് പഠിപ്പിക്കുന്നത് എന്ത്

വിശുദ്ധി എത്രമാത്രം പ്രാധാന്യം അർഹിക്കുന്നു?  സൂറാ അൻ നിസാ (സൂറാ 4- സ്ത്രീ) പ്രസ്താവിക്കുന്നത്

സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട്‌ നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്‌; നിങ്ങള്‍ പറയുന്നതെന്തെന്ന്‌ നിങ്ങള്‍ക്ക്‌ ബോധമുണ്ടാകുന്നത്‌ വരെ. ജനാബത്തുകാരായിരിക്കുമ്പോള്‍ നിങ്ങള്‍ കുളിക്കുന്നത്‌ വരെയും ( നമസ്കാരത്തെ സമീപിക്കരുത്‌. ) നിങ്ങള്‍ വഴി കടന്ന്‌ പോകുന്നവരായിക്കൊണ്ടല്ലാതെ. നിങ്ങള്‍ രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താല്‍- അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ്‌ വരികയോ, സ്ത്രീകളുമായി സമ്പര്‍ക്കം നടത്തുകയോ ചെയ്തുവെങ്കില്‍ -എന്നിട്ട്‌ നിങ്ങള്‍ക്ക്‌ വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട്‌ നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാകുന്നു.

സൂറാ അൻ നിസാ 4:43

സൂറാ അൻ നിസായിലെ കൽപ്പന നൽകുന്നത് ഓരോ പ്രാർത്ഥനയ്ക്ക് മുൻപിലും  മുഖവും കയ്യും ശുദ്ധമായ മണ്ണ് കൊണ്ട് ശുദ്ധിചെയ്യണം. പുറമെയുള്ള ശുദ്ധി വളരെ പ്രാധാന്യം അർഹിക്കുന്നതാണു.

സൂറാ ഷംസ് (സൂറ 91- സൂര്യൻ) ഉം നമ്മോട് പറയുന്നത് നമ്മുടെ ആത്മാവ്- അല്ലെങ്കിൽ നമ്മുടെ അന്തരാത്മാവിന്റെ ശുദ്ധിയും അതു പോലെ പ്രാധാന്യമർഹിക്കുന്നു എന്നാണു.

മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം.

എന്നിട്ട്‌ അതിന്ന്‌ അതിന്‍റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച്‌ അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു.

തീര്‍ച്ചയായും അതിനെ ( അസ്തിത്വത്തെ ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു.

അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.

സൂറാ ഷംസ് 91:7-10

സൂറാ ഷംസ് നമ്മോട് പ്രസ്താവിക്കുന്നത് നമ്മുടെ ആത്മാവ്, അല്ലെങ്കിൽ അകത്തെ മനുഷ്യൻ, ശുദ്ധീകരിക്കപ്പെടുന്നു, അങ്ങിനെയാണെങ്കിൽ നാം വിജയിച്ചു, എന്നാൽ നമ്മുടെ ആത്മാവ് അശുദ്ധമാക്കപ്പെടുന്നു എങ്കിൽ നാം പരാജിതരാകുന്നു.  ഈസാ അൽ മസീഹ് അ.സ മും നമ്മുടെ അന്തരാത്മാവിന്റെയും പുറമെയുള്ള വിശുദ്ധിയെക്കുറിച്ചും പഠിപ്പിച്ചു.

ഈസാ അൽ മസീഹ് (അ.സ)ന്റെ വാക്കുകൾക്ക് എങ്ങിനെയുള്ള ശക്തിയാണു അധികാരത്തോടുകൂടെ പഠിപ്പിക്കുവാനും, ജനങ്ങളെ സൗഖ്യമാക്കുവാനും മാത്രമല്ല പ്രകൃതിയെപ്പോലും നിയന്ത്രിക്കുവാനുമുള്ള ശക്തിയുണ്ടായിരുന്നത് എന്ന് നാം കണ്ടു.  അവിടുന്ന് നമ്മുടെ ഹൃദയത്തിന്റെ അവസ്ഥ തുറന്നു കാണിക്കുന്ന രീതിയിൽ ഉള്ള അധ്യാപനം നടത്തി- അത് നമ്മുടെ അകത്തെ മനുഷ്യനെ മാത്രമല്ല പുറമെയുള്ള മനുഷ്യനെയും പരിശോധിക്കുവാൻ കാരണമാക്കുന്നു.  നാം പുറമെയുള്ള ശുദ്ധീകരണത്തെക്കുറിച്ച് അവബോധം ഉള്ളവർ ആണു, അതു കൊണ്ടാണു പ്രാർത്ഥനയ്ക്ക് മുൻപ് അംഗ ശുദ്ധീകരണം നടത്തുന്നതും ഹലാൽ മാംസം ഭക്ഷിക്കുന്നത് നാം പ്രാവർത്തികമാക്കുന്നത്.  പ്രവാചകൻ മുഹമ്മദ് (സ്വ. അ), ഹദീസിൽ രേഖപ്പെടുത്തിയിരിക്കുന്നത് പ്രകാരം  പറയുന്നത്

“ശുദ്ധീകരണം വിശ്വാസത്തിന്റെ പകുതിയാണു…” മുസ്ലിം അദ്ധ്യായം  1 പുസ്തകം 002, നമ്പർ 0432

പ്രവാചകൻ ഈസാ അൽ മസീഹ് (അ.സ) നാം മറ്റേ പകുതിയെക്കുറിച്ചും ചിന്തിക്കേണമെന്ന് ആഗ്രഹിക്കുന്നു- അതായത് നമ്മുടെ ആന്തരിക വിശുദ്ധി.  ഇത് വളരെ പ്രാധാന്യം അർഹിക്കുന്നതാണു കാരണം മനുഷ്യർക്ക് മറ്റു ജനങ്ങളുടെ പുറമെയുള്ള വിശുദ്ധി കാണുവാൻ കഴിയുമെങ്കിലും, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഇത് വ്യത്യസ്തമാണു- അവിടുന്ന് ആന്തരീക വിശുദ്ധിയും ദർശിക്കുന്നു.  യഹൂദയിലെ ഒരു രാജാവ് മത പരമായ എല്ലാ കൽപ്പനകളും പുറമെ മാത്രം ആചരിക്കുകയും, തന്റെ ആന്തരീക ഹൃദയം ശുദ്ധമല്ലാതിരിക്കുകയും ചെയ്തപ്പോൾ ആ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഒരു പ്രവാചകൻ ഈ ഒരു സന്ദേശവും ആയി വന്നു:

തന്നോടു പൂർണ്ണമായി പ്രതിജ്ഞാബദ്ധരായവരെ ശക്തിപ്പെടുത്തുന്നതിനായി കർത്താവിന്റെ കണ്ണുകൾ ഭൂമിയിലുടനീളം വ്യാപിച്ചിരിക്കുന്നു.

2 ദിന വൃത്താന്തം16:9

ആ ഒരു സന്ദേശം പ്രഖ്യാപിക്കപ്പെട്ടപ്പോൾ, ആന്തരീക വിശുദ്ധി നമ്മുടെ ‘ഹൃദയവും’ ആയി ബന്ധപ്പെട്ടതാണെന്ന് മനസ്സിലാക്കുവാൻ കഴിയുന്നു- അതായത് ‘താങ്കൾ’ എന്തു ചിന്തിക്കുന്നുവോ, അനുഭവിക്കുന്നുവോ, തീരുമാനങ്ങൾ എടുക്കുന്നുവോ, സമർപ്പിക്കുകയോ അനുസരണക്കേടു കാണിക്കുകയോ അതു പോലെ നാവിനെ നിയന്ത്രിക്കുകയോ ചെയ്യുന്നതെല്ലാം ഇതിൽ ഉൾക്കൊള്ളുന്നു.  സബൂറിലെ പ്രവാചകന്മാർ പഠിപ്പിക്കുന്നത് നമ്മുടെ ഹൃദയത്തിന്റെ ദാഹമാണു നമ്മുടെ പാപങ്ങളുടെ മൂല കാരണം. നമ്മുടെ ഹൃദയങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നവയാണു കാരണം ഈസാ അൽ മസീഹ് (അ.സ) അദ്ധേഹത്തിന്റെ അധ്യാപനത്തിൽ ഊന്നി പറഞ്ഞത് പുറമെയുള്ള വിശുദ്ധിയ്ക്ക് വിപരീതമായാണു.  ഇഞ്ചീലിൽ അദ്ധേഹം ആന്തരീക വിശുദ്ധിയെക്കുറിച്ച് പഠിപ്പിച്ച വസ്തുതകൾ താഴെ നൽകുന്നു:

പുറമെയുള്ളത് ശുദ്ധീകരിക്കുന്നത് പോലെത്തന്നെ അകവും ശുദ്ധീകരിക്കുക

(‘പരീശന്മാരെ’ ക്കുറിച്ച് ഇവിടെ ഉദ്ധരിക്കുന്നു. അവർ ആ കാലത്തെ യഹൂദാ ഗുരുക്കന്മാർ ആയിരുന്നു, ഇന്നത്തെ ഇമാമുമാരെപ്പോലെ.  ഈസാ അല്ലാഹുവിനു ‘പതാരം’ കൊടുക്കുന്നതിനെക്കുറിച്ച് പ്രസ്താവിക്കുന്നു.  ഇത് യഹൂദന്മാർ നൽകേണ്ടിയിരുന്ന സക്കാത്ത് ആയിരുന്നു.)

37 അവൻ സംസാരിക്കുമ്പോൾ തന്നേ ഒരു പരീശൻ തന്നോടുകൂടെ മുത്താഴം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവനും അകത്തു കടന്നു ഭക്ഷണത്തിന്നിരുന്നു.
38 മുത്താഴത്തിന്നു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശൻ ആശ്ചര്യപ്പെട്ടു.
39 കർത്താവു അവനോടു: “പരീശന്മാരായ നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവർച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.
40 മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ അല്ലയോ അകവും ഉണ്ടാക്കിയതു?
41 അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിൻ; എന്നാൽ സകലവും നിങ്ങൾക്കു ശുദ്ധം ആകും” എന്നു പറഞ്ഞു.
42 പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം.
43 പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്കു അയ്യോ കഷ്ടം;
44 നിങ്ങൾ കാണ്മാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യർ അറിയുന്നില്ല.

ലൂക്കോസ് 11:37-44

ന്യായപ്രമാണപ്പ്രകാരം മൃത ശരീരം തൊട്ടാൽ ഒരു യഹൂദൻ അശുദ്ധൻ ആകും.  ഈസാ (അ.സ) ‘അറിയപ്പെടാത്ത’ കല്ലറകൾക്ക് മുകളിൽക്കൂടെ നടക്കുന്ന ജനത്തെക്കുറിച്ച് പ്രസ്താവിച്ചപ്പോൾ അദ്ദേഹം ഉദ്ദേശിച്ചത് ‘അവർ പോലും’ അറിയാതെ അവർ അവർ അശുദ്ധർ ആണു എന്നാണു കാരണം അവർ ആന്തരീക വിശുദ്ധിയെ അവഗണിക്കുകയായിരുന്നു.  നാം ഇത് അവഗണിക്കുകയാണെങ്കിൽ ആന്തരീക വിശുദ്ധിയ്ക്ക് പ്രാധാന്യം നൽകാത്ത അവിശ്വാസികളെപ്പോലെ നാമും അശുദ്ധർ തന്നെയാണു.

ഹൃദയം മതപരമായി ശുദ്ധനായ ഒരു വ്യക്തിയെ അശുദ്ധനാക്കുന്നു

ഇനി കാണുന്ന അധ്യാപനത്തിൽ, ഈസാ അൽ മസീഹ് (അ.സ) പ്രവാചകനായ ബീ സി 750 ൽ ജീവിച്ചിരുന്ന എശയ്യാവിനെ (അ.സ) ഉദ്ധരിച്ചു കൊണ്ട് പറയുന്നത്. (എശയ്യാവിനെക്കുറിച്ചുള്ള വിവരങ്ങൾക്ക് വിടെ നോക്കുക)

നന്തരം യെരൂശലേമിൽനിന്നു പരീശന്മാരും ശാസ്ത്രിമാരും യേശുവിന്റെ അടുക്കൽ വന്നു:
നിന്റെ ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം ലംഘിക്കുന്നതു എന്തു? അവർ ഭക്ഷിക്കുമ്പോൾ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു
അവൻ അവരോടു ഉത്തരം പറഞ്ഞതു: “നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നതു എന്തു?
അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.
നിങ്ങളോ ഒരുത്തൻ അപ്പനോടു എങ്കിലും അമ്മയോടു എങ്കിലും: നിനക്കു എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാടു എന്നു പറഞ്ഞാൽ
അവൻ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവവചനത്തെ ദുർബ്ബലമാക്കിയിരിക്കുന്നു.
കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവു:
“ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു.
മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു.
10 പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു പറഞ്ഞതു: “കേട്ടു ഗ്രഹിച്ചു കൊൾവിൻ.
11 മനുഷ്യന്നു അശുദ്ധിവരുത്തുന്നതു വായിക്കകത്തു ചെല്ലുന്നതു അല്ല, വായിൽ നിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.”
12 അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു: പരീശന്മാർ ഈ വാക്കു കേട്ടു ഇടറിപ്പോയി എന്നു അറിയുന്നുവോ എന്നു ചോദിച്ചു.
13 അതിന്നു അവൻ: “സ്വർഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും.
14 അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്നു ഉത്തരം പറഞ്ഞു.
15 പത്രൊസ് അവനോടു: ആ ഉപമ ഞങ്ങൾക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു.
16 അതിന്നു അവൻ പറഞ്ഞതു: “നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ?
17 വായിക്കകത്തു കടക്കുന്നതു എല്ലാം വയറ്റിൽ ചെന്നിട്ടു മറപ്പുരയിൽ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ?
18 വായിൽ നിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.
19 എങ്ങനെയെന്നാൽ ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു.
20 മനുഷ്യനെ അശുദ്ധമാക്കുന്നതു ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.”

മത്തായി 15:1-20

ഈ ഒരു ഏറ്റു മുട്ടലിൽ, ഈസാ അൽ മസീഹ് (അ.സ) ദൈവത്തിന്റെ സന്ദേശത്തിനു വിപരീതമായി നാം പെട്ടന്ന് നമ്മുടെ മത പരമായ ആചാരങ്ങൾ ‘മാനുഷികമായ പാരമ്പര്യങ്ങൾക്ക്’ പ്രാധാന്യം നൽകിക്കൊണ്ട് പണിയുവാൻ ഇടയുണ്ട് എന്നാണു. പ്രവാചകന്റെ കാലത്ത്, യഹൂദാ നേതാക്കന്മാർ അവരുടെ പ്രായമായ മാതാപിതാക്കളെ പരിചരിക്കണം എന്ന കടമ മന:പ്പൂർവ്വമായി അവഗണിക്കുകയും മാതാ പിതാക്കളെ സഹായിക്കുന്നതിനു പകരം പണം മതപരമായ കാര്യങ്ങൾക്ക് നൽകുകയും ചെയ്തു വന്നു.

ഈ കാലഘട്ടത്തിലും നാം ആന്തരീക വിശുദ്ധിയെ അവഗണിക്കുന്നു എന്ന അതേ പ്രശ്നം അഭിമുകീകരിക്കുന്നു.  എന്നാൽ അല്ലാഹു നമ്മുടെ ഹൃദയങ്ങളിൽ നിന്നും വരുന്ന അശുദ്ധിയെക്കുറിച്ച് വളരെയധികം പ്രാധാന്യം നൽകുന്നു.  ഈ അശുദ്ധിയിൽ നിന്നും നാം ശുദ്ധർ ആയില്ലെങ്കിൽ അന്ത്യ ന്യായവിധി ദിവസത്തിൽ നാം ശിക്ഷാ വിധിയിൽ അകപ്പെടുവാൻ കാരണമാകും.

പുറമെ മനോഹരം എന്നാൽ അകത്തു മുഴുവൻ ദുഷ്ടത

25 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.
26 കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക.
27 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു.
28 അങ്ങനെ തന്നേ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്രേ.

മത്തായി 23:25-28

ഈസാ അൽ മസീഹ (അ.സ) നാം കണ്ട എല്ലാ കാര്യങ്ങളും എടുത്തു പറയുകയാണു. ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവരിലും വളരെ സാധാരണയായി കണ്ടു വരുന്ന ഒരു കാര്യമാണു പുറമെയുള്ള വിശുദ്ധി, എന്നാൽ പലരും ഇപ്പോഴും മുഴുവൻ അത്യാഗ്രഹവും അകത്തെ ആസക്തികൾക്ക് പ്രാധാന്യം നൽകുക- മതപരമായി വളരെ പ്രാധാന്യം അർഹിക്കുന്നവർ പോലും ഇവ ചെയ്യുന്നു.  ആന്തരാത്മാവിന്റെ വിശുദ്ധീകരണം പ്രാപിക്കുന്നത് വളരെ പ്രാധാന്യം അർഹിക്കുന്നതാണു- എന്നാൽ അത് വളരെ കഠിനമാണു.  അല്ലാഹു നമ്മുടെ ആന്തരീക വിശുദ്ധി വളരെ ശ്രദ്ധാപൂർവ്വം ന്യായം വിധിക്കും.  അതുകൊണ്ട് പ്രശ്നങ്ങൾ അതിൽ തന്നെ ഉയർന്നു വരുന്നു: ന്യായ വിധി ദിവസത്തിൽ ദൈവ രാജ്യത്തിൽ പ്രവേശിക്കത്തക്കവണ്ണം എങ്ങിനെയാണു നമുക്ക് എങ്ങിനെയാണു നമ്മെത്തന്നെ വിശുദ്ധീകരിക്കുവാൻ കഴിയുക? നാം അതിന്റെ ഉത്തരം കണ്ടെത്തുവാൻ ഇഞ്ചീൽ പരിശോധിക്കുന്നത് തുടരുകയാണു.

ദൈവ രാജ്യം: ക്ഷണിക്കപ്പെട്ടവർ അനേകം എന്നാൽ…

സൂറ സജ്ദാ (സൂറ 32- കുമ്പിടൽ) കുമ്പിട്ട് വളരെ ആത്മാർത്ഥമായി പ്രാർഥിക്കുന്നവരെക്കുറിച്ച് വിശദീകരിക്കുന്നു അതിനു ശേഷം അവർക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചും പ്രസ്താവിക്കുന്നു

എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട്‌ കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ്‌ അവര്‍ക്ക്‌ വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത്‌ എന്ന്‌ ഒരാള്‍ക്കും അറിയാവുന്നതല്ല.

സൂറ സജദാ 32:17

സൂറ റഹ്മാൻ (സൂറ 55- പരമ കാരുണ്യവാൻ) 33 മുതൽ 77 വരെയുള്ള ആയത്തുകളിൽ 31 പ്രാവശ്യം ഈ ചോദ്യം ചോദിക്കുന്നു

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവ്‌ ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന ( ഉണങ്ങിയ ) കളിമണ്ണില്‍ നിന്ന്‌ മനുഷ്യനെ അവന്‍ സൃഷ്ടിച്ചു.

തിയ്യിന്‍റെ പുകയില്ലാത്ത ജ്വാലയില്‍ നിന്ന്‌ ജിന്നിനെയും അവന്‍ സൃഷ്ടിച്ചു.

അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവ്‌ ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

രണ്ട്‌ ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും രണ്ട്‌ അസ്തമന സ്ഥാനങ്ങളുടെ രക്ഷിതാവുമാകുന്നു അവന്‍.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവ്‌ ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

രണ്ട്‌ കടലുകളെ ( ജലാശയങ്ങളെ ) തമ്മില്‍ കൂടിച്ചേരത്തക്ക വിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു.

അവ രണ്ടിനുമിടക്ക്‌ അവ അന്യോന്യം അതിക്രമിച്ച്‌ കടക്കാതിരിക്കത്തക്കവിധം ഒരു തടസ്സമുണ്ട്‌.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

അവ രണ്ടില്‍ നിന്നും മുത്തും പവിഴവും പുറത്തു വരുന്നു.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

സമുദ്രത്തില്‍ ( സഞ്ചരിക്കുവാന്‍ ) മലകള്‍ പോലെ പൊക്കി ഉണ്ടാക്കപ്പെടുന്ന കപ്പലുകളും അവന്‍റെ നിയന്ത്രണത്തിലാകുന്നു.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

അവിടെ ( ഭൂമുഖത്ത്‌ )യുള്ള എല്ലാവരും നശിച്ച്‌ പോകുന്നവരാകുന്നു.

മഹത്വവും ഉദാരതയും ഉള്ളവനായ നിന്‍റെ രക്ഷിതാവിന്‍റെ മുഖം അവശേഷിക്കുന്നതാണ്‌.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

ആകാശങ്ങളിലും ഭൂമിയിലും ഉള്ളവര്‍ അവനോട്‌ ചോദിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും അവന്‍ കാര്യനിര്‍വഹണത്തിലാകുന്നു.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

ഹേ; ഭാരിച്ച രണ്ട്‌ സമൂഹങ്ങളേ, നിങ്ങളുടെ കാര്യത്തിനായി നാം ഒഴിഞ്ഞിരിക്കുന്നതാണ്‌.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന്‌ പുറത്ത്‌ കടന്നു പോകാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും നേര്‍ക്ക്‌ തീജ്വാലയും പുകയും അയക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക്‌ രക്ഷാമാര്‍ഗം സ്വീകരിക്കാനാവില്ല.

അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌.

എന്നാല്‍ ആകാശം പൊട്ടിപ്പിളരുകയും, അത്‌ കുഴമ്പു പോലുള്ളതും റോസ്‌ നിറമുള്ളതും ആയിത്തീരുകയും ചെയ്താല്‍

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

ഒരു മനുഷ്യനോടോ, ജിന്നിനോടോ അന്നേ ദിവസം അവന്‍റെ പാപത്തെപ്പറ്റി അന്വേഷിക്കപ്പെടുകയില്ല.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

കുറ്റവാളികള്‍ അവരുടെ അടയാളം കൊണ്ട്‌ തിരിച്ചറിയപ്പെടും. എന്നിട്ട്‌ ( അവരുടെ ) കുടുമകളിലും പാദങ്ങളിലും പിടിക്കപ്പെടും.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

ഇതാകുന്നു കുറ്റവാളികള്‍ നിഷേധിച്ച്‌ തള്ളുന്നതായ നരകം.

അതിന്നും തിളച്ചുപൊള്ളുന്ന ചുടുവെള്ളത്തിനുമിടക്ക്‌ അവര്‍ ചുറ്റിത്തിരിയുന്നതാണ്‌.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

തന്‍റെ രക്ഷിതാവിന്‍റെ സന്നിധിയെ ഭയപ്പെട്ടവന്ന്‌ രണ്ട്‌ സ്വര്‍ഗത്തോപ്പുകളുണ്ട്‌.

സൂറ റഹ്മാൻ 55:13-77

അങ്ങിനെയുള്ള സന്തോഷങ്ങൾ നീതിമാന്മാർക്ക് വേണ്ടി കരുതിയിട്ടുണ്ടെങ്കിൽ, നമുക്ക് കരുതുവാൻ കഴിയുന്നത് ദൈവത്തിൽ നിന്നുള്ള അങ്ങിനെയുള്ള കരുതൽ ആരും നിഷേധിക്കുകയില്ല എന്നാണു.  അത് തീർച്ചയായും വളരെ ഭോഷത്തം ആയിരിക്കും.  എന്നാൽ പ്രവാചകനായ ഈസാ അൽ മസീഹ് അ.സ നമ്മെ ഒരു ഉപമയിൽക്കൂടി പഠിപ്പിക്കുന്നത് ദൈവം കരുതി വച്ചിട്ടുള്ള  അങ്ങിനെയുള്ള ദാനങ്ങൾ നിഷേധിക്കുകയാണെങ്കിൽ നാം വളരെയധികം അപകടത്തിൽ ആണു എന്നാണു.  ആദ്യമായി നമുക്ക് ചെറിയ ഒരു അവലോകനം നടത്താം.

നാം പ്രവാചകനായ ഈസാ അൽ മസീഹ് (അ.സ) ന്റെ വാക്കുകൾക്കുണ്ടായിരുന്ന അധികാരത്തെക്കുറിച്ച് അതായത് രോഗാത്മാക്കളും പ്രകൃതിപോലും അദ്ദേഹത്തിന്റെ കൽപ്പനകൾ അനുസരിച്ചതിനെക്കുറിച്ച് മനസ്സിലാക്കി.  അദ്ദേഹം ദൈവ രാജ്യത്തെക്കുറിച്ചും പഠിപ്പിച്ചുസബൂറിലെ പല പ്രവാചകന്മാരും വരുവാനുള്ള ഒരു ദൈവ രാജ്യത്തെക്കുറിച്ച് പഠിപ്പിച്ചു.  ഈസാ ഈ പഠിപ്പിക്കൽ അടിസ്ഥാനമാക്കി ദൈവ രാജ്യം ‘സമീപിച്ചിരിക്കുന്നു’ എന്ന് പഠിപ്പിച്ചു.

അദ്ദേഹം ആദ്യം ഗിരി പ്രഭാഷണം പഠിപ്പിച്ചു, എങ്ങിനെയാണു ദൈവ രാജ്യത്തിലെ പ്രജകൾ പരസ്പരം സ്നേഹിക്കേണ്ടത് എന്ന് അത് കാണിച്ചു തരുന്നു.  ഇന്ന് നാം അനുഭവിക്കുന്ന കഷ്ടതയും, മരണവും, അനീതിയും ഭയാനകമായ അനുഭവങ്ങളും ഒന്ന് ചിന്തിച്ചു നോക്കൂ (അവ അറിയുവാൻ വാർത്തകൾ ശ്രദ്ധിച്ചാൽ മതി) അതിനു കാരണം നാം അദ്ദേഹത്തിന്റെ സ്നേഹത്തെക്കുറിച്ചുള്ള പഠിപ്പിക്കലുകൾക്ക് നാം ചെവി കൊടുക്കാത്തതു കൊണ്ടാണു. നാം ദൈവ രാജ്യത്തിൽ വസിക്കണമെങ്കിൽ ഈ ലോകത്തിലെ നരകതുല്യമായ ജീവിതത്തിൽ നിന്നും വ്യത്യസ്തമായ ഒരു ജീവിതം നയിക്കുവാൻ  പരസ്പരം വ്യത്യസ്തമായി പെരുമാറണം- അതായത് വളരെ സ്നേഹ പൂർവ്വം.

വലിയ ഒരു വിരുന്നിന്റെ ഉപമ

ഈസാ മസീഹ് (അ.സ) പഠിപ്പിച്ചതു പോലെ വളരെ ചുരുക്കം ചിലരേ ജീവിക്കുന്നുള്ളൂ എന്നതു കൊണ്ട് താങ്കൾ ഒരു പക്ഷേ വളരെ ചുരുക്കം ചിലർക്കേ ദൈവ രാജ്യത്തിൽ പ്രവേശിക്കുവാൻ ക്ഷണം ലഭിക്കൂ എന്ന് താങ്കൾ ചിന്തിക്കുമായിരിക്കും.  എന്നാൽ ഇത് അങ്ങിനെയല്ല.  ഈസാ മസീഹ് (അ.സ) ഒരു വലിയ വിരുന്നിനെക്കുറിച്ച് (പാർട്ടി) പഠിപ്പിച്ചു അതു വഴി എത്ര വലിയതും വിശാലവുമായാണു ദൈവ രാജ്യത്തിലേക്കുള്ള ക്ഷണം എത്തിച്ചേരുന്നത് എന്ന് അദ്ദേഹം വരച്ചു കാട്ടി.  എന്നാൽ നാം കരുതുന്നതു പോലെ അത് സംഭവിച്ചില്ല. ഇഞ്ചീൽ വിവരിക്കുന്നത്:

15 കൂടെ പന്തിയിരിരുന്നവരിൽ ഒരുത്തൻ ഇതു കേട്ടിട്ടു: ദൈവരാജ്യത്തിൽ ഭക്ഷണം കഴിക്കുന്നവൻ ഭാഗ്യവാൻ എന്നു അവനോടു പറഞ്ഞു;
16 അവനോടു അവൻ പറഞ്ഞതു: “ഒരു മനുഷ്യൻ വലിയോരു അത്താഴം ഒരുക്കി പലരെയും ക്ഷണിച്ചു.
17 അത്താഴസമയത്തു അവൻ തന്റെ ദാസനെ അയച്ചു ആ ക്ഷണിച്ചവരോടു: എല്ലാം ഒരുങ്ങിയിരിക്കുന്നു; വരുവിൻ എന്നു പറയിച്ചു.
18 എല്ലാവരും ഒരു പോലെ ഒഴികഴിവു പറഞ്ഞുതുടങ്ങി; ഒന്നാമത്തവൻ അവനോടു: ഞാൻ ഒരു നിലം കൊണ്ടതിനാൽ അതു ചെന്നു കാണേണ്ടുന്ന ആവശ്യം ഉണ്ടു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
19 മറ്റൊരുത്തൻ: ഞാൻ അഞ്ചേർകാളയെ കൊണ്ടിട്ടുണ്ടു; അവയെ ശോധന ചെയ്‍വാൻ പോകുന്നു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
20 വേറൊരുത്തൻ: ഞാൻ ഇപ്പോൾവിവാഹം കഴിച്ചിരിക്കുന്നു; വരുവാൻ കഴിവില്ല എന്നു പറഞ്ഞു.
21 ദാസൻ മടങ്ങിവന്നു യജമാനനോടു അറിയിച്ചു. അപ്പോൾ വീട്ടുടയവൻ കോപിച്ചു ദാസനോടു: നീ വേഗം പട്ടണത്തിലെ വീഥികളിലും ഇടത്തെരുക്കളിലും ചെന്നു ദരിദ്രന്മാർ, അംഗഹീനന്മാർ, കുരുടന്മാർ, മുടന്തന്മാർ, എന്നിവരെ കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.
22 പിന്നെ ദാസൻ: യജമാനനേ, കല്പിച്ചതു ചെയ്തിരിക്കുന്നു; ഇനിയും സ്ഥലം ഉണ്ടു എന്നു പറഞ്ഞു.
23 യജമാനൻ ദാസനോടു: നീ പെരുവഴികളിലും വേലികൾക്കരികെയും പോയി, എന്റെ വീടുനിറയേണ്ടതിന്നു കണ്ടവരെ അകത്തുവരുവാൻ നിർബ്ബന്ധിക്ക.
24 ആ ക്ഷണിച്ച പുരുഷന്മാർ ആരും എന്റെ അത്താഴം ആസ്വദിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.

ലൂക്കോസ് 14:15-24

ചരിത്രത്തിൽ- പലപ്പോഴും- നമ്മുടെ അംഗീകരിക്കപ്പെട്ട ചിന്താഗതികൾ കീഴ്മേൽ മറിയുന്നതായി കാണാം. ആദ്യമായി, അല്ലാഹു പലരെയും യോഗ്യരായ പലരെയും കണ്ടെത്താതു കൊണ്ട തന്റെ രാജ്യത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുകയില്ല എന്ന് നാം ഒരു പക്ഷേ ഊഹിക്കുന്നുണ്ടാകാം (കാരണം ആ വിരുന്ന് നടക്കുന്നത് ഭവനത്തിൽ ആണു), എന്നാൽ അത് തെറ്റാണു.  ഭവനത്തിലേക്ക് ക്ഷണിക്കപ്പെട്ടവർ അനേകർ ആയിരുന്നു, വളരെയധികം പേർ.  യജമാനൻ (ഈ ഉപമയിൽ അല്ലാഹു) ആഗ്രഹിച്ചത് വിരുന്നിൽ എല്ലാവരും വന്നു കൂടണം എന്നായിരുന്നു.

 എന്നാൽ ഒരു അപ്രതീക്ഷിതമായ വഴിത്തിരിവ് അവിടെ ഉണ്ടാകുന്നു.  വളരെ ചുരുക്കം അതിഥികൾക്ക് മാത്രമേ വരേണ്ടിയിരുന്നുള്ളൂ. എന്നാൽ അവർ പല വിധമായ ഒഴിവു കഴിവുകൾ പറഞ്ഞ് അതിൽ നിന്നും ഒഴിഞ്ഞു നിൽക്കുവാൻ ശ്രമിച്ചു! എത്രമാത്രം പ്രസക്തമായിരുന്നു ആ ഒഴിവു കഴിവുകൾ എന്ന് ചിന്തിച്ചു നോക്കാം.  ഒരു കാളയെ വാങ്ങുന്നതിനു മുൻപ് അതിനെ പരിശോധിച്ചു നോക്കാതെ വാങ്ങുന്നവർ ആരുമില്ലല്ലോ? ഒരു നിലം വാങ്ങുന്നതിനു മുൻപ് അത് നന്നായി നോക്കാത്തവർ ആരെങ്കിലുമുണ്ടാകുമോ? ഒരിക്കലുമില്ല, ഈ ഒഴിവു കഴിവുകൾ എല്ലാം അതിഥികളുടെ യധാർത്ഥ മനോഭാവങ്ങളും അവരുടെ താൽപ്പര്യങ്ങളും വെളിപ്പെടുത്തുന്നതായിരുന്നു- അവർക്ക് ദൈവ രാജ്യത്തെക്കുറിച്ച് ഒരു താൽപ്പര്യവും ഉണ്ടായിരുന്നില്ല മറിച്ച് അവർക്ക് മറ്റു കാര്യങ്ങളിൽ ആയിരുന്നു താൽപ്പര്യങ്ങൾ.

അത് അറിയുമ്പോൾ ആ യജമാനനു വളരെക്കുറച്ച് അതിഥികൾ മാത്രം പങ്കെടുക്കുന്നതു കൊണ്ട് ഒരു പക്ഷെ ദ്വേഷ്യം വരുമെന്ന് നാം ചിന്തിക്കുമ്പോൾ തന്നെ മറ്റൊരു വഴിത്തിരിവ് സംഭവിക്കുന്നു.  ഇപ്പോൾ ‘ആർക്കും ഇഷ്ടമില്ലാത്ത’ ആളുകൾ, നമ്മുടെ മനസ്സിൽ അത്ര വലിയ ഒരു വിരുന്നിനു വിളിക്കുവാൻ യാതൊരു സാധ്യതയും ഇല്ലാതിരിക്കുന്നവർ, “തെരുവിലും ഓരങ്ങളിലും” കഴിയുന്നവർ മാത്രമല്ല  വിദൂര സ്ഥലങ്ങളിൽ ഉള്ള “പാതകളിലും നാട്ടിൻ പുറത്തും” കഴിയുന്നവർ, അവർ “പാവപ്പെട്ടവരും, മുടന്തരും, കുരുടന്മാരും അതു പോലെ അംഗ ഭംഗം” വന്നവരും ആയിരുന്നു- അവർ എല്ലാവരും ഇങ്ങിനെയുള്ള കാര്യങ്ങളിൽ നിന്നും മാറ്റി വയ്ക്കപ്പെടുന്നവർ ആണു- അവർക്ക് ഒരിക്കലും ഇതു പോലുള്ള വിരുന്നുകളിൽ ക്ഷണം ലഭിക്കാറില്ല.  ഈ വിരുന്നിനുള്ള ക്ഷണത്തിൽ ഇതു കൂടാതെ ചില കാര്യങ്ങൾ കൂടെയുണ്ട്, ഇതിൽ നാം ഉൾക്കൊള്ളിക്കുമെന്ന് ചിന്തിക്കുന്നതിലും കൂടുതൽ ആളുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.  വിരുന്നു വാഴിക്ക് ജനം അവിടെ വരണമെന്നും നാം നമ്മുടെ വീട്ടിൽ ക്ഷണിക്കുവാൻ മടിക്കുന്നവരെക്കൂടെ അവിടെ ക്ഷണിച്ചിരുന്നു.

അങ്ങിനെ ഇത്തരത്തിൽ ഉള്ളവർ വരിക തന്നെ ചെയ്തു! അവർക്ക് ആ വിരുന്നിൽ വരാതെ അവരുടെ ശ്രദ്ധയെയും സ്നേഹത്തെയും തിരിച്ചു കളയുന്ന കാളകളോ നിലങ്ങളോ ഒന്നും തന്നെ ഇല്ല. ദൈവ രാജ്യം നിറയുകയും യജമാനന്റെ ഇഷ്ടം നിറവേറുകയും ചെയ്യുന്നു!

നാം നമ്മോടു തന്നെ ഒരു ചോദ്യം ചോദിക്കുവാൻ വേണ്ടിയാണു ഈസാ അൽ മസീഹ് (അ.സ) ഈ ഒരു ഉപമ പറഞ്ഞത്: “എനിക്ക് ദൈവ രാജ്യത്തിലേക്കുള്ള ക്ഷണം ലഭിച്ചാൽ അത് സ്വീകരിക്കുമോ എന്ന ചോദ്യം?” അതോ ആ ക്ഷണം നിരാകരിക്കുവാൻ തക്കവണ്ണം നമുക്ക് ഏതെങ്കിലും മൽസര ബുദ്ധിയോ മറ്റെന്തിനോടെങ്കിലും ഉള്ള സ്നേഹമോ നമുക്ക് ഉണ്ടാകുമോ?  യാധാർത്ഥത്തിൽ ഈ ദൈവ രാജ്യ വിരുന്നിൽ താങ്കൾ ക്ഷണിക്കപ്പെട്ടിരിക്കുന്നു, എന്നാൽ പരമാർത്ഥമായ ഒരു കാര്യം നാം പലരും ആ ക്ഷണം ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്താൽ അത് നിരാകരിക്കുകയാണു ചെയ്യുന്നത്.  നാം ക്ഷണം നിരാകരിക്കുവാൻ നേരിട്ട് ഒരിക്കലും ‘വരുന്നില്ല’ എന്നു പറയാറില്ല.  നമ്മുടെ എല്ലാം അന്തരാത്മാവിൽ നമുക്ക് മറ്റു ചില ‘ഇഷ്ടങ്ങൾ’ ഉണ്ട് അവയാണു ഇവയെല്ലാ നിരാകരിക്കുവാൻ ഉള്ള മൂല കാരണം.  ഈ ഉപമയിൽ അത് നിരാകരിക്കുവാനുള്ള മൂല കാരണം മറ്റ് വസ്തുതകളോടുള്ള അമിത സ്നേഹമാണു.  ആദ്യം ക്ഷണം ലഭിച്ചവർ ഈ ലോകത്തിലെ വസ്തു വകകളെ (‘നിലം’, ‘കാളകൾ’ ‘വിവാഹം’ എന്നിവ അത് തെളിയിക്കുന്നു) ദൈവ രാജ്യത്തേക്കാൾ അധികമായി സ്നേഹിച്ചു.

നീതീകരിക്കപ്പെടാത്ത മതചിട്ടയുള്ള ഇമാമിനെക്കുറിച്ചുള്ള ഉപമ

നമ്മിൽ ചിലർ ഈ ലോകത്തിലുള്ള കാര്യങ്ങളെ ദൈവ രാജ്യത്തേക്കാൾ കൂടുതൽ സ്നേഹിക്കുന്നു അതു കൊണ്ട് നാം ഈ ക്ഷണം നിരസിക്കുന്നു.  നമ്മിൽ മറ്റു ചിലർ സ്വയ നീതീകരണത്തെ കൂടുതൽ വിശ്വസിക്കുന്നു.  പ്രവാചകനായ ഈസാ അൽ മസീഹും (അ.സ) ഇതിനെക്കുറിച്ച് മറ്റൊരു ഉപമയിൽ പഠിപ്പിച്ചു അതിൽ അദ്ധേഹം ഇമാമിനെപ്പോലുള്ള ഒരു മത നേതാവിനെ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു:

തങ്ങൾ നീതിമാന്മാർ എന്നു ഉറെച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ചു അവൻ ഒരു ഉപമ പറഞ്ഞതെന്തെന്നാൽ:
10 രണ്ടു മനുഷ്യർ പ്രാർത്ഥിപ്പാൻ ദൈവാലയത്തിൽ പോയി; ഒരുത്തൻ പരീശൻ, മറ്റവൻ ചുങ്കക്കാരൻ.
11 പരീശൻ നിന്നുകൊണ്ടു തന്നോടു തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു.
12 ആഴ്ചയിൽ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതിൽ ഒക്കെയും പതാരം കൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാർത്ഥിച്ചു.
13 ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.
14 അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.

ലൂക്കോസ് 18:9-14

ഇവിടെ നാം കാണുന്നത് ഒരു പരീശനെയാണു (ഇമാമിനെപ്പോലെ ഒരു മത നേതാവ്) അദ്ദേഹം തന്റെ മത പരമായ കാര്യങ്ങളിലും കഴിവുകളിലും തികഞ്ഞവൻ ആണെന്ന് തോന്നിച്ചു. ദൈവം ആവശ്യപ്പെട്ടതിനേക്കാളും കൂടുതൽ അദ്ദേഹം ഉപവസിക്കുകയും ദാന ധർമ്മങ്ങൾ നൽകുകയും ചെയ്തു.  എന്നാൽ ഈ ഇമാം അദ്ദേഹത്തിന്റെ ആത്മ വിശ്വാസം അദ്ദേഹത്തിന്റെ തന്നെ നീതീകരണത്തിലാണു വച്ചത്.  ഇത് അല്ലായിരുന്നു പ്രവാചകനായ ഇബ്രാഹീം നബി (അ.സ) അദ്ദേഹത്തിനു അല്ലാഹുവിന്റെ വാഗ്ദത്തങ്ങളിൽ താഴ്മയായി ആശ്രയിക്കുക മാത്രം ചെയ്യുക വഴി നീതീകരണം പ്രാപിക്കുവാൻ കഴിഞ്ഞു എന്നത് നമുക്ക് വളരെ കാലങ്ങൾക്കു മുൻപ് നമുക്ക് കാണിച്ചു തന്നത്. യധാർത്ഥത്തിൽ ആ ചുങ്കക്കാരൻ (ആ കാലത്ത് ചുങ്കക്കാരുടെ ജോലി വളരെ ഹീനമായ ഒന്നായാണു കണക്കാക്കപ്പെട്ടിരുന്നത്) വളരെ താഴ്മയോടെ അല്ലഹുവിന്റെ കരുണയ്ക്കായി യാചിച്ചു, അദ്ദേഹം അല്ലാഹുവിൽ നിന്നും കരുണ പ്രാപിച്ചു എന്ന് വിശ്വസിച്ചു കൊണ്ട് ‘നീതീകരണം പ്രാപിച്ചവനായി’ -ദൈവവും ആയുള്ള ബന്ധം ശരിയായി- വീട്ടിലേക്ക് പോയി – അതേ സമയം നാം ദൈവ സന്നിധിയിൽ നീതിമാൻ എന്ന് കണക്കാക്കുന്ന പരീശനോ (ഇമാം) അദ്ദേഹത്തിന്റെ പാപങ്ങൾ എല്ലാം ഇപ്പോഴും അദ്ദേഹത്തിനു വിരോധമായി തന്നെ നിലനിൽക്കുന്നവനായി തിരികെപ്പോയി.

അതു കൊണ്ട് പ്രവാചകനായ ഈസാ അൽ മസീഹ് (അ.സ) നാം യധാർത്ഥമായി ദൈവ രാജ്യം ആഗ്രഹിക്കുന്നവർ ആണോ, അതോ മറ്റ് താൽപ്പര്യങ്ങളുടെ കൂട്ടത്തിൽ ഉള്ള ഒരു താൽപ്പര്യം മാത്രമാണോ എന്ന് ചോദിക്കുന്നു.  അദ്ദേഹം നമ്മോട് നമ്മുടെ ആശ്രയം നാം എന്തിൽ ആണു വച്ചിരിക്കുന്നത്- നമ്മുടെ കഴിവുകളിലോ അതോ ദൈവത്തിന്റെ കരുണയിലോ എന്ന് ചോദിക്കുന്നു.

ഈ ചോദ്യങ്ങൾ നാം നമ്മോട് തന്നെ ചോദിക്കുന്നത് വളരെ പ്രാധാന്യം അർഹിക്കുന്നതാണു കാരണം അല്ലെങ്കിൽ നാം അദ്ദേഹത്തിന്റെ അടുത്ത അധ്യാപനം മനസ്സിലാക്കുന്നതിൽ പരാജയപ്പെടും- അതായത് നമുക്ക് ആന്തരീക വിശുദ്ധി ആവശ്യമാണു എന്നതിനെക്കുറിച്ച്.

പ്രവാചകനായ ഈസാ അൽ മസീഹ് (അ.സ) ന്റെ പ്രകൃതിമേൽ ഉള്ള വചനത്തിന്റെ അധികാരം

സൂറാ ദാരിയത് (സൂറ 51- വിതറുന്നവ) ഏതു വിധത്തിൽ ആണു പ്രവാചകനായ മൂസാ അ.സമിനെ ഫിർ ഔന്റെ മുൻപിൽ അയച്ചത് എന്ന് വിശദീകരിക്കുന്നു.

മൂസായുടെ ചരിത്രത്തിലുമുണ്ട്‌ (ദൃഷ്ടാന്തങ്ങള്‍) വ്യക്തമായ ആധികാരിക പ്രമാണവുമായി ഫിര്‍ഔന്‍റെ അടുത്തേക്ക്‌ നാം അദ്ദേഹത്തെ നിയോഗിച്ച സന്ദര്‍ഭം.

സൂറ ദാരിയത് 51:38

പ്രവാചകനായ മൂസാ അദ്ദേഹത്തിന്റെ പ്രകൃതിമേൽ ഉള്ള അധികാരത്തെ പ്രദർശിപ്പിച്ചു, അതിൽ ചെങ്കടൽ വിഭാഗിച്ചതും ഉൾക്കൊണ്ടിരിക്കുന്നു.  ആരെല്ലാം താൻ ഒരു പ്രവാചകൻ ആണെന്ന് അവകാശപ്പെടുമ്പോളും (മൂസായ്ക്ക് ഉണ്ടായതു പോലെ) അദ്ദഹത്തിനു വളരെ എതിർപ്പ് അനുഭവിക്കേണ്ടിയിരുന്നു മാത്രമല്ല അദ്ദേഹം ഒരു പ്രവാചകൻ ആകുവാൻ യോഗ്യനും വിശ്വസ്തനും  ആണെന്ന് തെളിയിക്കേണ്ടതുണ്ടായിരുന്നു.  ഈ തരത്തിലുള്ള ത്യജിക്കലും തെളിവ് അന്വേഷണവും സൂറ ഷുഅറ (സൂറ  26-കവികൾ) വിവരിച്ചിരിക്കുന്ന മാതൃക ശ്രദ്ധിക്കൂ.

നൂഹിന്‍റെ ജനത ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി

അവരുടെ സഹോദരന്‍ നൂഹ്‌ അവരോട്‌ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ വിശ്വസ്തനായ ഒരു ദൂതനാകുന്നു

സൂറ ഷുഅറാ 26:105-107

ആദ്‌ സമുദായം ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി

അവരുടെ സഹോദരന്‍ ഹൂദ്‌ അവരോട്‌ പറഞ്ഞ സന്ദര്‍ഭം : നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ വിശ്വസ്തനായ ഒരു ദൂതനാകുന്നു

അതിനാല്‍ ‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍

ഇതിന്‍റെ പേരില്‍ ‍ഞാന്‍ നിങ്ങളോട്‌ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍നിന്ന്‌ മാത്രമാകുന്നു

സൂറ ഷുഅറാ 26:123-126

ഥമൂദ്‌ സമുദായം ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി

അവരുടെ സഹോദരന്‍ സ്വാലിഹ്‌ അവരോട്‌ പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ വിശ്വസ്തനായ ഒരു

ദൂതനാകുന്നു

അതിനാല്‍ ‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍

സൂറ ഷുഅറാ 26:141-144

ലൂത്വിന്‍റെ ജനത ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി

അവരുടെ സഹോദരന്‍ ലൂത്വ്‌ അവരോട്‌ പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ വിശ്വസ്തനായ ഒരു ദൂതനാകുന്നു

അതിനാല്‍ ‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍

സൂറ ഷുഅറാ 26:160-163

ഐക്കത്തില്‍( മരക്കൂട്ടങ്ങള്‍ക്കിടയില്‍) താമസിച്ചിരുന്നവരും ദൈവദൂതന്‍ ‍മാരെ നിഷേധിച്ചുതള്ളി

അവരോട്‌ ശുഐബ്‌ പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ വിശ്വസ്തനായ ഒരു

ദൂതനാകുന്നുഅതിനാല്‍ ‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍സൂറ ഷുഅറാ 26:176-179

ഈ പ്രവാചകന്മാർ എല്ലാവരും മറ്റുള്ളവരാൽ ത്യജിക്കപ്പെട്ടവർ ആയിരുന്നു മാത്രമല്ല അവർ വിശ്വസ്തരായ പ്രവാചകന്മാർ ആണു എന്ന് തെളിയിക്കേണ്ടത് അവരുടെ ചുമതലയായിരുന്നു. ഇത് പ്രവാചകനായ ഈസാ അൽ മസീഹിന്റെ കാര്യത്തിലുംഅങ്ങിനെതന്നെ ആയിരുന്നു.

പ്രവാചകനായ ഈസാ അൽ മസീഹ് (അ.സ) നു അധ്യാപനത്തിലും സൗഖ്യമാക്കുന്നതിലും അധികാരം ഉണ്ടായിരുന്നു. അദ്ദേഹത്തിനു പ്രകൃതിയുടെ മേലും അധികാരം ഉണ്ടായിരുന്നു.  ഇഞ്ചീലിൽ അദ്ദേഹം എങ്ങിനെയാണു അദ്ദേഹത്തിന്റെ ശിഷ്യന്മാരുമായി തടാകം മുറിച്ചു കടന്നത് എന്നത് രേഖപ്പെടുത്തിയിരിക്കുന്നു അത് അദ്ദേഹത്തിന്റെ ശിഷ്യന്മാർ ‘ഭയവും ആശ്ചര്യവും’ ഉളവാക്കുന്ന രീതിയിലുള്ള ഒരു പ്രവൃത്തി ആയിരുന്നു.  ഇവിടെ അത് വിശദീകരിച്ചിരിക്കുന്നു:

22 ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; “നാം തടാകത്തിന്റെ അക്കരെ പോക” എന്നു അവരോടു പറഞ്ഞു.
23 അവർ നീക്കി ഓടുമ്പോൾ അവൻ ഉറങ്ങിപ്പോയി
24 തടാകത്തിൽ ഒരു ചുഴലിക്കാറ്റു ഉണ്ടായി പടകിൽ വെള്ളം നിറഞ്ഞിട്ടു അവർ പ്രാണഭയത്തിലായി അടുക്കെ ചെന്നു: നാഥാ, നാഥാ, ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണർത്തി; അവൻ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി. പിന്നെ അവരോടു:
25 “നിങ്ങളുടെ വിശ്വാസം എവിടെ” എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞു ആശ്ചര്യപ്പെട്ടു. ലൂക്കോസ് 8:22-25

ഈസാ അൽ മസീഹിന്റെ (അ.സ) ന്റെ വാക്ക് കാറ്റിനോടും തിരമാലകളോടും വരെ കൽപ്പിച്ചു! അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന ശിഷ്യന്മാർ ഭയ പരവശർ ആയിത്തീർന്നതിൽ ഒരു അതിശയവും ഇല്ല.  അദ്ദേഹത്തിന്റെ അങ്ങിനെയുള്ള അധികാരം അദ്ദേഹം ആരാണു എന്ന് അത്ഭുതം കൂറുവാൻ കാരണമായിത്തീർത്തു.  മറ്റൊരു അവസരത്തിൽ അദ്ദേഹം ആയിരക്കണക്കിനു ജനത്തോട് കൂടെ ആയിരിക്കുമ്പോൾ ഇതേ അധികാരം അദ്ദേഹം പ്രദർശിപ്പിച്ചു.  ഈ അവസരത്തിൽ അദ്ദേഹം കാറ്റിനോടും തിരമാലകളോടും കൽപ്പിച്ചില്ല- എന്നാൽ അത് ആഹാരമായിരുന്നു.  അത് വിശദീകരിക്കുന്ന ഭാഗം താഴെ വായിക്കാം:

നന്തരം യേശു തിബെര്യാസ് എന്ന ഗലീലക്കടലിന്റെ അക്കരെക്കു പോയി.
അവൻ രോഗികളിൽ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ടു ഒരു വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്നു.
യേശു മലയിൽ കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു.
യെഹൂദന്മാരുടെ പെസഹ പെരുന്നാൾ അടുത്തിരുന്നു.
യേശു വലിയൊരു പുരുഷാരം തന്റെ അടുക്കൽ വരുന്നതു കണ്ടിട്ടു ഫിലിപ്പൊസിനോടു: “ഇവർക്കു തിന്നുവാൻ നാം എവിടെ നിന്നു അപ്പം വാങ്ങും” എന്നു ചോദിച്ചു.
ഇതു അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചതു; താൻ എന്തു ചെയ്‍വാൻ പോകുന്നു എന്നു താൻ അറിഞ്ഞിരുന്നു.
ഫിലിപ്പൊസ് അവനോടു: ഓരോരുത്തന്നു അല്പമല്പം ലഭിക്കേണ്ടതിന്നു ഇരുനൂറു പണത്തിന്നു അപ്പം മതിയാകയില്ല എന്നു ഉത്തരം പറഞ്ഞു.
ശിഷ്യന്മാരിൽ ഒരുത്തനായി ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് അവനോടു:
ഇവിടെ ഒരു ബാലകൻ ഉണ്ടു; അവന്റെ പക്കൽ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ടു; എങ്കിലും ഇത്രപേർക്കു അതു എന്തുള്ളു എന്നു പറഞ്ഞു.
10 “ആളുകളെ ഇരുത്തുവിൻ ” എന്നു യേശു പറഞ്ഞു. ആ സ്ഥലത്തു വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാർ ഇരുന്നു.
11 പിന്നെ യേശു അപ്പം എടുത്തു വാഴ്ത്തി, ഇരുന്നവർക്കു പങ്കിട്ടുകൊടുത്തു; അങ്ങനെ തന്നേ മീനും വേണ്ടുന്നേടത്തോളം കൊടുത്തു.
12 അവർക്കു തൃപ്തിയായശേഷം അവൻ ശിഷ്യന്മാരോടു: “ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിൻ ” എന്നു പറഞ്ഞു.
13 അഞ്ചു യവത്തപ്പത്തിൽ തിന്നു ശേഷിച്ച കഷണം അവർ ശേഖരിച്ചു പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.
14 അവൻ ചെയ്ത അടയാളം ആളുകൾ കണ്ടിട്ടു: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകൻ ഇവൻ ആകുന്നു സത്യം എന്നു പറഞ്ഞു.
15 അവർ വന്നു തന്നെ പിടിച്ചു രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി.

യോഹന്നാൻ 6:1-15  

നു അപ്പം ഇരട്ടിപ്പിക്കുവാൻ കഴിഞ്ഞു എന്നും അങ്ങിനെ അഞ്ച് അപ്പവും രണ്ടു മീനും കൊണ്ട് 5000 പുരുഷന്മാരെ പോഷിപ്പിക്കുവാനും മാത്രമല്ല ബാക്കി ശേഷിപ്പിക്കുവാനും കഴിഞ്ഞു എന്നതും അദ്ദേഹം അതുല്യനായ ഒരു പ്രവാചകൻ ആണു എന്ന് അവർ മനസ്സിലാക്കുന്നതിനു കാരണമായി. മൂസായുട തൗറാത്ത്വളരെ കാലങ്ങൾക്ക മൻപ് വരുമെന്നു പ്രവചിച്ചിരുന്ന  പ്രവാചകൻ അദ്ദേഹം ആയിരിക്കുമോ എന്ന് അവർ അതിശയിച്ചു.  നമുക്ക് ഈസാ അൽ മസീഹ് (അ.സ) ഈ പ്രവാചകൻ തന്നെ ആണെന്ന് കാണുവാൻ കഴിയും കാരണം ഈ പ്രവാചകനെക്കുറിച്ച് തൗറാത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്

18 നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.
19 അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും. ആവർത്തനം 18:18-19

ഈ പ്രവാചകന്റെ അടയാളം അല്ലാഹു അദ്ദേഹത്തിന്റെ  ‘അധരങ്ങളിൽ തന്റെ വചനങ്ങൾ’ ആക്കി വെയ്ക്കും എന്നതായിരുന്നു.  മനുഷ്യന്റെ വാക്കുകളിൽ നിന്നും അല്ലാഹുവിന്റെ വാക്കുകളെ വ്യത്യസ്തമാക്കുന്നത് എന്താണു? അതിനുള്ള മറുപടി താഴെക്കൊടുത്തിട്ടുള്ള ആയത്തിൽ വീണ്ടും രേഖപ്പെടുത്തിയിരിക്കുന്നു, അത് ആരംഭിക്കുന്നത് സൂറ നഹ്ൽ (സൂറാ 16- തേനീച്ച)

 

(നഹ്ൽ 16:40)നാം ഒരു കാര്യം ഉദ്ദേശിച്ചാല്‍ അത്‌ സംബന്ധിച്ച നമ്മുടെ വചനം ഉണ്ടാകൂ എന്ന്‌ അതിനോട്‌ നാം പറയുക മാത്രമാകുന്നു. അപ്പോഴതാ അതുണ്ടാകുന്നു.

നഹ്ൽ 16:40

താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറയുക മാത്രമാകുന്നു അവന്‍റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു.

യാ-സീൻ 36:82

അവനാണ്‌ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍. ഒരു കാര്യം അവന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ ഉണ്ടാകൂ എന്ന്‌ അതിനോട്‌ അവന്‍ പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അത്‌ ഉണ്ടാകുന്നു.

വിശ്വാസി 40:68

പ്രവാചകനായ ഈസാ അൽ മസീഹ് (അ.സ) രോഗങ്ങളെ സൗഖ്യമാക്കുകയും ദുരാത്മാക്കളെ ലളിതമായി ‘ഒരു വാക്കു’ കൊണ്ട് പുറത്താക്കുകയും ചെയ്തു.  നമുക്ക് കാണുവാൻ സാധിക്കുന്നത് അദ്ദേഹം ഒരു വാക്ക് കൽപ്പിക്കുകയും കാറ്റും തിരമാലയും അത് അനുസരിക്കുകയും ചെയ്യുന്നു. അതിനു ശേഷം അദ്ദേഹം കൽപ്പിക്കുകയും അപ്പം ഇരട്ടിക്കുകയും ചെയ്യുന്നു. തൗറാത്തിലെയും ഖുർ ആനിലേയും ഈ അടയാളങ്ങൾ നമുക്ക് വിശദീകരിച്ചു തരുന്നത് എന്തു കൊണ്ടാണു ഈസാ അൽ മസീഹ് സംസാരിച്ചപ്പോൾ, അത് അങ്ങിനെ തന്നെ സംഭവിച്ചത് എന്ന്- കാരണം അദ്ദേഹത്തിനു അധികാരം ഉണ്ടായിരുന്നു.  അദ്ദേഹം മസീഹ് ആയിരുന്നു!

മനസ്സിലാക്കുന്ന ഹൃദയങ്ങൾ

എന്നാൽ ശിഷ്യന്മാർക്ക് തന്നെ ഇതു മനസ്സിലാക്കുവാൻ ബുദ്ധിമുട്ടുള്ള ഒരു സമയം ഉണ്ടായിരുന്നു. അവർക്ക് അപ്പം വർദ്ധിപ്പിച്ചതിന്റെ പ്രാധാന്യം മനസ്സിലായില്ല.  ഇത് നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നത് 5000 പേരെ പോഷിപ്പിച്ചതിനു തൊട്ടടുത്ത് രേഖപ്പെടുത്തിയിരിക്കുന്നത്:

45 താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദെക്കു നേരെ മുന്നോടുവാൻ നിർബന്ധിച്ചു.
46 അവരെ പറഞ്ഞയച്ചു വിട്ടശേഷം താൻ പ്രാർത്ഥിപ്പാൻ മലയിൽ പോയി.
47 വൈകുന്നേരം ആയപ്പോൾ പടകു കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു.
48 കാറ്റു പ്രതികൂലം ആകകൊണ്ടു അവർ തണ്ടുവലിച്ചു വലയുന്നതു അവൻ കണ്ടു ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ ചെന്നു അവരെ കടന്നുപോകുവാൻ ഭാവിച്ചു.
49 അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ഭൂതം എന്നു അവർ നിരൂപിച്ചു നിലവിളിച്ചു.
50 എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോടു സംസാരിച്ചു: ധൈര്യപ്പെടുവിൻ; “ഞാൻ തന്നേ ആകുന്നു; ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു.
51 പിന്നെ അവൻ അവരുടെ അടുക്കൽ ചെന്നു പടകിൽ കയറി, കാറ്റു അമർന്നു; അവർ ഉള്ളിൽ അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു.
52 അവരുടെ ഹൃദയം കടുത്തിരുന്നതുകൊണ്ടു അപ്പത്തിന്റെ സംഗതി അവർ ഗ്രഹിച്ചില്ല.
53 അവർ അക്കരെ എത്തി ഗെന്നേസരത്ത് ദേശത്തു അണഞ്ഞു.
54 അവർ പടകിൽനിന്നു ഇറങ്ങിയ ഉടനെ ജനങ്ങൾ അവനെ അറിഞ്ഞു.
55 ആ നാട്ടിൽ ഒക്കെയും ചുറ്റി ഓടി, അവൻ ഉണ്ടു എന്നു കേൾക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ടുവന്നു തുടങ്ങി.
56 ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നെടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടുവന്നു വെച്ചു, അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന്നു അപേക്ഷിക്കയും അവനെ തൊട്ടവർക്കു ഒക്കെയും സൌഖ്യം വരികയും ചെയ്തു.

മർക്കോസ് 6:45-56

വീണ്ടും, പ്രവാചകൻ ഈസാ അൽ മസീഹ് ഒരു അധികാരത്തിന്റെ വാക്ക് ഉച്ചരിച്ചു അത് അതു പോലെ ‘സംഭവിച്ചു’. എന്നാൽ അത് ശിഷ്യന്മാർക്ക് ‘മനസ്സിലാക്കുവാൻ കഴിഞ്ഞില്ല’.  അവർക്ക് അത് മനസ്സിലാക്കുവാൻ കഴിയാതെ പോയതിന്റെ കാരണം അവർക്ക് ബുദ്ധിയില്ലാത്തത് കൊണ്ടല്ല; അവർ അവിടെ സന്നിഹിതർ അല്ലാത്തത് കൊണ്ടും അല്ല; അവർ ചീത്ത ശിഷ്യന്മാർ ആയിരുന്നത് കൊണ്ടുമല്ല; അവർ അവിശ്വാസികൾ ആയതു കൊണ്ടുമല്ല.  ഈ കാരണങ്ങൾ ഒന്നുമല്ല, ‘അവരുടെ ഹൃദയം കടുത്തിരുന്നു’ എന്നാണു എഴുതപ്പെട്ടിരിക്കുന്നത്.  പ്രവാചകനായ ഇരമ്യാവ് (അ.സ) ഒരു പുതിയ നിയമം വരുവാൻ പോകുന്നു എന്ന് പ്രവചിച്ചിരുന്നു- അതിൽ ന്യായപ്രമാണം ഹൃദയങ്ങളിൽ എഴുതപ്പെടും എന്ന് പ്രവചിച്ചു.  ആ ഉടമ്പടി  ഒരുവന്റെ ഹൃദയത്തിനു മാറ്റം വരുത്താത്തിടത്തോളം കാലം അവരുടെ ഹൃദയം കഠിനമായിത്തന്നെ ഇരിക്കും- പ്രവാചകന്റെ ഏറ്റവും അടുത്ത് ഇടപെടുന്ന വ്യക്തിയാണെങ്കിൽ കൂടെ! മാത്രമല്ല നമ്മുടെ കഠിന ഹൃദയങ്ങൾ പ്രവാചകന്മാരാൽ വെളിപ്പെടുത്തപ്പെട്ട ആത്മീക സത്യങ്ങൾ മനസ്സിലാക്കുന്നതിൽ നിന്നും നമ്മെ അകറ്റി നിർത്തുന്നു.

ഇതുകൊണ്ടാണു പ്രവാചകനായ യഹ് യാ (അ.സ) വഴി ഒരുക്കുന്നത് വളരെ പ്രാധാന്യം അർഹിക്കുന്നത്. അദ്ദേഹം ജനത്തെ പാപങ്ങൾ മറച്ചു വക്കുന്നതിനു പകരം അവ ഏറ്റു പറഞ്ഞു മാനസാന്തരപ്പെടുന്നതിനായി ആഹ്വാനം ചെയ്തു.  ഈസാ അൽ മസീഹിന്റെ ശിഷ്യന്മാരുടെ ഹൃദയങ്ങൾ പോലും കഠിനപ്പെട്ട് മാനസാന്തരവും അവ ഏറ്റു പറഞ്ഞു ഉപേക്ഷിക്കലും  ആവശ്യമായിരുന്നു എങ്കിൽ, ഞാനും താങ്കളും എത്രയധികം! ഒരു പക്ഷെ താങ്കൾ എന്നോട് ചേർന്ന് മൗനമായി (അവിടുത്തേക്ക നമ്മുടെ ചിന്തകൾ പോലും അറിയാം അതു കൊണ്ട് നമുക്ക് ചിന്തകൾ കൊണ്ടു പോലും പ്രാർത്ഥിക്കുവാൻ കഴിയും) താങ്കളുടെ ഹൃദയത്തിൽ അല്ലാഹുവിനോട് ദാവൂദിന്റെ (അ.സ) ഏറ്റു പറച്ചിൽ പ്രാർത്ഥന പ്രാർത്ഥിക്കാമോ:

വമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ.
എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.
എന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
നിന്നോടു തന്നേ ഞാൻ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ നീ നീതിമാനായും വിധിക്കുമ്പോൾ നിർമ്മലനായും ഇരിക്കേണ്ടതിന്നു തന്നേ.10 ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.
11 നിന്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ.
12 നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ.

സങ്കീർത്തനം 51:1-4, 10-12

ഞാൻ ഇതു പ്രാർത്ഥിക്കുകയും താങ്കൾ അങ്ങിനെ പ്രാർത്ഥിക്കുവാൻ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു അങ്ങിനെ ചെയ്യുമ്പോൾ പ്രവാചകന്മാരുടെ സന്ദേശങ്ങൾ നാം ഇഞ്ചീൽ തുടർന്നു പഠിക്കുവാൻ  പോകുന്നതു കൊണ്ട് അത് നമ്മുടെ മൃദുലവും ശുദ്ധവുമായ ഹ്രൃദയങ്ങൾ കൊണ്ട് മനസ്സിലാക്കുവാൻ കഴിയും.

 

പ്രവാചകനായ ഈസാ (അ.സ) സൗഖ്യമാക്കുന്നു: അദ്ദേഹത്തിന്റെ വാക്കുകളിൽ ഉള്ള അധികാരത്താൽ

സൂറ ‘അബസ (സൂറ 80-മുഖം ചുളിച്ചു) പ്രവാചകനായ മുഹമ്മദ് (സ്വ.അ) ഒരു അന്ധനായ മനുഷ്യനെ കണ്ടുമുട്ടുന്നതിനെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു.

ആത്മീകമായ തിരിച്ചറിവിനു വേണ്ടിയുള്ള ഒരു അവസരം ഉണ്ടായിരുന്നു എങ്കിലും, പ്രവാചകനായ മുഹമ്മദ് (സ്വ.അ) ആ അന്ധനായ മനുഷ്യനെ സൗഖ്യമാക്കിയില്ല.  പ്രവാചകനായ ഈസാ അൽ മസീഹ് അ.സ മറ്റ് പ്രവാചകന്മാരെ അപേക്ഷിച്ച് നോക്കുമ്പോൾ അദ്ദേഹത്തിനു കുരുടന്മാരെ സൗഖ്യമാക്കുവാൻ കഴിഞ്ഞു എന്നത് ശ്രദ്ധിക്കുമ്പോൾ അദ്ദേഹം അതുല്യൻ ആണു എന്ന് മനസ്സിലാകുവാൻ കഴിയും. അദ്ദേഹത്തിനു മറ്റ് പ്രവാചകന്മാർക്കില്ലാതിരുന്ന ഒരു അധികാരം ഉണ്ടായിരുന്നു, അത് പ്രവാചകന്മാരായ മൂസാ, ഇബ്രാഹീം,  മുഹമ്മദ് (സ്വ.അ) തുടങ്ങിയവർക്കു പോലും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിനു മാത്രമാണു സൂറാ ഗാഫീർ (സൂറ 43: 40 സുവർണ്ണാലങ്കാരം) ഇൽ നൽകിയിരിക്കുന്ന പ്രത്യേക വെല്ലുവിളി പൂർത്തീകരിക്കുവാൻ ഉള്ള അധികാരം ഉണ്ടായിരുന്നുള്ളൂ.

എന്നാല്‍ (നബിയേ,) നിനക്ക്‌ ബധിരന്‍മാരെ കേള്‍പിക്കാനും, അന്ധന്‍മാരെയും വ്യക്തമായ ദുര്‍മാര്‍ഗത്തിലായവരെയും വഴി കാണിക്കാനും കഴിയുമോ?

സൂറ സുഖ് റുഫ് 43:40

സൂറ അൽ മഈദ(സൂറ 5- )ഈസായുടെ അൽഭുദങ്ങൾ വിവരിക്കുന്നത് ഇങ്ങിനെയാണു:

( ഈസായോട്‌) അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു. ) മര്‍യമിന്‍റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും, മദ്ധ്യവയസ്കനായിരിക്കെയും നീ ജനങ്ങളോട്‌ സംസാരിക്കവെ, പരിശുദ്ധാത്മാവ്‌ മുഖേന നിനക്ക്‌ ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും നിനക്ക്‌ ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം കളിമണ്ണ്‌ കൊണ്ട്‌ നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും, എന്നിട്ട്‌ നീ അതില്‍ ഊതുമ്പോള്‍ എന്‍റെ അനുമതി പ്രകാരം അത്‌ പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും, പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത്‌ കൊണ്ട്‌ വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്രായീല്‍ സന്തതികളുടെ അടുത്ത്‌ വ്യക്തമായ തെളിവുകളുമായി ചെന്നിട്ട്‌ അവരിലെ സത്യനിഷേധികള്‍ ഇത്‌ പ്രത്യക്ഷമായ മാരണം മാത്രമാകുന്നു. എന്ന്‌ പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന്‌ അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്‍റെ മാതാവിനും ചെയ്ത്‌ തന്ന അനുഗ്രഹം ഓര്‍ക്കുക.

അൽ മാഈദ, സൂറ 5:110

സൂറ ആലു ഇമ്രാൻ (സൂറ 3- ഇമ്രാന്റെ കുടുംബം) അദ്ദേഹത്തിനു അൽഭുതങ്ങൾ പ്രവർത്തിക്കുവാനുള്ള അധികാരത്തെക്കുറിച്ച് കൂടുതലായി വിവരിക്കുന്നത്

49ഇസ്രായീല്‍ സന്തതികളിലേക്ക്‌ ( അവനെ ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവന്‍ അവരോട്‌ പറയും: ) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ്‌ ഞാന്‍ നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും, എന്നിട്ട്‌ ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്‍റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിന്‍റെ അനുവാദപ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും, മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക്‌ പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക്‌ ദൃഷ്ടാന്തമുണ്ട്‌; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍.

എന്‍റെ മുമ്പിലുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത്‌ നിങ്ങള്‍ക്ക്‌ അനുവദിച്ചു തരുവാന്‍ വേണ്ടിയുമാകുന്നു ( ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്‌ ). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക്‌ ഞാന്‍ കൊണ്ടു വന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.

 

കുരുടർ കാണുന്നു, കുഷ്ട രോഗികൾ സുഖമാകുന്നു, മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നു! അതു കൊണ്ടാണു സൂറ അൽ മാ ഇദ (5:110) വിഅവ്രിക്കുന്നത് ഈസൽ അൽ മസീഹ് അ.സ ‘വ്യക്തമായ അടയാളങ്ങൾ’ പ്രദർശിപ്പിച്ചു മാത്രമല്ല സൂറ അൽ ഇമ്രാൻ (3:49-50) പ്രഖ്യാപിക്കുന്നത് ഈ അടയാളങ്ങൾ ‘ദൈവത്തിൽ നിന്നും’ ‘താങ്കൾക്കു വേണ്ടിയുള്ളതായിരുന്നു’.  ഈ ശക്തിമത്തായ അടയാളങ്ങളുടെ അർത്ഥം നിരാകരിക്കുന്നത് വിഡ്ഡിത്തം ആയിരിക്കില്ലേ?

നാം തൊട്ടു മുൻപ് കണ്ടത് ഈസാ അൽ മസീഹ് (അ.സ) വളരെ അധികാരത്തോടു കൂടെ അദ്ധ്യാപനം നടത്തി എന്നാണു, മസീഹിനു മാത്രം ഉണ്ടായിരിക്കുന്ന അധികാരം അദ്ദേഹം ഉപയോഗിച്ചു. അദ്ദേഹത്തിന്റെ ഗിരി പ്രഭാഷണ അദ്ധ്യാപനം കഴിഞ്ഞ ഉടനെ ഇഞ്ചീൽ രേഖപ്പെടുത്തുന്നത്:

വൻ മലയിൽനിന്നു ഇറങ്ങിവന്നാറെ വളരെ പുരുഷാരം അവനെ പിന്തുടർന്നു.
അപ്പോൾ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞു.
അവൻ കൈ നീട്ടി അവനെ തൊട്ടു: “എനിക്കു മനസ്സുണ്ടു; നീ ശുദ്ധമാക” എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവൻ ശുദ്ധമായി.
യേശു അവനോടു: “നോക്കൂ, ആരോടും പറയരുതു; അവർക്കു സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക” എന്നു പറഞ്ഞു.

മത്തായി 8:1-4

പ്രവാചകനായ ഈസാ (അ.സ)  ഇപ്പോൾ അദ്ദേഹത്തിന്റെ അധികാരം കാണിക്കുന്നത് കുഷ്ഠരോഗിയായ ഒരു മനുഷ്യനെ സൗഖ്യമാക്കുന്നതിൽ കൂടെയാണു.  അദ്ദേഹം ലളിതമായി ‘ശുദ്ധമാക’ എന്ന് കൽപ്പിച്ചു അങ്ങിനെ ആ മനുഷ്യൻ ശുദ്ധമാകുകയും സൗഖ്യമാകുകയും ചെയ്തു.  അദ്ദേഹത്തിന്റെ വാക്കുകൾക്ക് സൗഖ്യമാക്കുവാനും പഠിപ്പിക്കുവാനുമുള്ള അധികാരം ഉണ്ടായിരുന്നു.

അതിനു ശേഷം ഈസാ (അ.സ)യ്ക്ക് ഒരു ‘ശത്രുവുമായി’ ഒരു ഏറ്റുമുട്ടൽ ഉണ്ടായി. റോമാക്കാർ യഹൂദാ ദേശത്തെ അടക്കി വാഴുന്നതു കൊണ്ട് വെറുക്കപ്പെട്ടവർ ആയിരുന്നു. ഇന്ന് ചില പാലസ്തീൻ കാർക്ക് യഹൂദന്മാരോട് തോന്നുന്ന വികാരം ആയിരുന്നു ഉണ്ടായിരുന്നത് അന്ന് റോമാക്കാരോട് യഹൂദന്മാർക്ക് ഉണ്ടായിരുന്നത്.   അവർ (യഹൂദന്മാരാൽ)  ഏറ്റവും കൂടുതൽ വെറുത്തിരുന്നത് അധികാര ദുർവിനിയോഗം ചെയ്യുന്ന റോമാ പടയാളികളെ ആയിരുന്നു.  അവരിൽ ഏറ്റവും കൂടുതൽ വെറുക്കപ്പെട്ട റോമാ അധികാരികൾ ഈ പടയാളികൾക്ക് കൽപ്പന നൽകിയിരുന്ന – ‘ശതാധിപന്മാർ’ ആയിരുന്നു

ഈസാ അൽ മസീഹും (അ.സ) ഒരു ശതാധിപനും

അവൻ കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു ശതാധിപൻ വന്നു അവനോടു:
കർത്താവേ, എന്റെ ബാല്യക്കാരൻ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടിൽ കിടക്കുന്നു എന്നു അപേക്ഷിച്ചു പറഞ്ഞു.
അവൻ അവനോടു: “ഞാൻ വന്നു അവനെ സൌഖ്യമാക്കും എന്നു പറഞ്ഞു.”
അതിന്നു ശതാധിപൻ: കർത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൌഖ്യം വരും.
ഞാനും അധികാരത്തിൻ കീഴുള്ള മനുഷ്യൻ ആകുന്നു. എന്റെ കീഴിൽ പടയാളികൾ ഉണ്ടു; ഞാൻ ഒരുവനോടു: പോക എന്നു പറഞ്ഞാൽ പോകുന്നു; മറ്റൊരുത്തനോടു: വരിക എന്നു പറഞ്ഞാൽ വരുന്നു; എന്റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.
10 അതു കേട്ടിട്ടു യേശു അതിശയിച്ചു, പിൻചെല്ലുന്നവരോടു പറഞ്ഞതു: “യിസ്രായേലിൽകൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
11 കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്നു അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗ്ഗരാജ്യത്തിൽ പന്തിക്കിരിക്കും.
12 രാജ്യത്തിന്റെ പുത്രന്മാരേയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
13 പിന്നെ യേശു ശതാധിപനോടു: “പോക, നീ വിശ്വസിച്ചതു പോലെ നിനക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. അ നാഴികയിൽ തന്നേ അവന്റെ ബാല്യക്കാരന്നു സൌഖ്യം വന്നു.

മത്തായി 8:5-13

മസീഹിന്റെ വാക്കുകൾക്ക് അത്രമാത്രം അധികാരം ഉണ്ടായിരുന്നു അതു കൊണ്ട് അദ്ദേഹം വളരെ ലളിതമായി ദൂരെ നിന്ന് ഒരു കൽപ്പന പുറപ്പെടുവിക്കുകയും അത് അതുപോലെ സംഭവിക്കുകയും ചെയ്തു.  എന്നാൽ ഈസാ (അ.സ) നെ അതിശയപ്പെടുത്തിയ ഒരു വസ്തുത ഈ വിജാതീയനായ ‘ശത്രു’ വിനു മാത്രമേ അദ്ദേഹത്തിന്റെ വാക്കുകളുടെ ശക്തിയെ തിരിച്ചറിയുവാൻ കഴിഞ്ഞുള്ളൂ- അതായത് മസീഹിനു കൽപ്പിക്കുവാനും അതു പോലെ സംഭവിക്കുവാനും ഉള്ള അധികാരം ഉണ്ട് എന്നത്.  വിശ്വാസം ഉണ്ടാകില്ല എന്ന് നാം പ്രതീക്ഷിക്കുന്ന വ്യക്തി (കാരണം അദ്ദേഹം ‘തെറ്റായ’ ജന വിഭാഗത്തിൽ ഉള്ളവനും ‘തെറ്റായ’ മത വിഭാഗത്തിൽ ഉൾക്കൊണ്ടിരിക്കുന്നവനും ആക കൊണ്ട്), ഈസാ അൽ മസീഹിന്റെ (അ.സ) ന്റെ വാക്കുകളിൽ നിന്നും, അവർ ഇബ്രാഹീമിനോടും മറ്റ് നീതിമാന്മാരോടും കൂടെ പറുദീസയിൽ സദ്യയിൽ പങ്കാളികൾ ആകും, എന്നാൽ ‘ശരിയായ’ മതത്തിൽ നിന്നും വന്ന ‘ശരിയായ’ ജനങ്ങൾ അതിൽ പങ്കാളികൾ ആവുകയില്ല. ഈസാ (അ.സ) നമുക്ക് തരുന്ന മുന്നറിയിപ്പ് എന്തെന്നാൽ നമ്മുടെ മതമോ അല്ലെങ്കിൽ പാരമ്പര്യമോ നമ്മെ പറുദീസയിൽ കൊണ്ടു പോവുകയില്ല എന്നാണു.

ഈസാ ഒരു പള്ളിപ്പ്രമാണിയുടെ മരണപ്പെട്ട മകളെ ഉയിർപ്പിക്കുന്നു

ഇത് ഒരിക്കലും ഈസാ അൽ മസീഹ് (അ.സ) യഹൂദന്മാരെ സുഖപ്പെടുത്തിയില്ല എന്നല്ല അർത്ഥമാക്കുന്നത്.  യധാർത്ഥത്തിൽ, അദ്ദേഹത്തിന്റെ വളരെ ശക്തിമത്തായ ഒരു അൽഭുത പ്രവർത്തി എന്നത് ഒരു പള്ളി പ്രമാണിയുടെ മകളെ മരണത്തിൽ നിന്നും ഉയിർപ്പിച്ചത് ആയിരുന്നു.  ഇഞ്ചീൽ അത് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങിനെയാണു:

40 യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ കൈക്കൊണ്ടു; അവർ എല്ലാവരും അവന്നായിട്ടു കാത്തിരിക്കയായിരുന്നു.
41 അപ്പോൾ പള്ളിപ്രമാണിയായ യായീറൊസ് എന്നുപേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്റെ കാൽക്കൽ വീണു.
42 അവന്നു ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായോരു മകൾ ഉണ്ടായിരുന്നു; അവൾ മരിപ്പാറായതു കൊണ്ടു തന്റെ വീട്ടിൽ വരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു.
43 അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതൽ എല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും ആരാലും സൌഖ്യം വരുത്തുവാൻ കഴിയാത്തവളുമായോരു സ്ത്രീ
44 പുറകിൽ അടുത്തു ചെന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നുപോയി.
45 “എന്നെ തൊട്ടതു ആർ ” എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോൾ: ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു.
46 യേശുവോ: “ഒരാൾ എന്നെ തൊട്ടു; എങ്കൽനിന്നു ശക്തി പുറപ്പെട്ടതു ഞാൻ അറിഞ്ഞു” എന്നു പറഞ്ഞു.
47 താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീകണ്ടു വിറെച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട സംഗതിയും തൽക്ഷണം സൌഖ്യമായതും സകലജനവും കേൾക്കെ അറിയിച്ചു.
48 അവൻ അവളോടു: “മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക” എന്നു പറഞ്ഞു.
49 അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളിപ്രമാണിയുടെ ഒരാൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു.
50 യേശു അതുകേട്ടാറെ: “ഭയപ്പെടേണ്ടാ, വിശ്വസിക്കമാത്രം ചെയ്ക; എന്നാൽ അവൾ രക്ഷപ്പെടും” എന്നു അവനോടു ഉത്തരം പറഞ്ഞു.
51 വീട്ടിൽ എത്തിയാറെ പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നവരെയും ബാലയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവൻ തന്നോടുകൂടെ അകത്തു വരുവാൻ സമ്മതിച്ചില്ല.
52 എല്ലാവരും അവളെച്ചൊല്ലി കരകയും മുറയിടുകയും ചെയ്യുമ്പോൾ: “കരയേണ്ടാ, അവൾ മരിച്ചില്ല, ഉറങ്ങുന്നത്രേ” എന്നു അവൻ പറഞ്ഞു.
53 അവരോ അവൾ മരിച്ചുപോയി എന്നു അറികകൊണ്ടു അവനെ പരിഹസിച്ചു.
54 എന്നാൽ അവൻ അവളുടെ കൈക്കു പിടിച്ചു; “ബാലേ, എഴുന്നേൽക്ക” എന്നു അവളോടു ഉറക്കെ പറഞ്ഞു.
55 അവളുടെ ആത്മാവു മടങ്ങിവന്നു, അവൾ ഉടനെ എഴുന്നേറ്റു; അവൾക്കു ഭക്ഷണം കൊടുപ്പാൻ അവൻ കല്പിച്ചു.
56 അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. “സംഭവിച്ചതു ആരോടും പറയരുതു” എന്നു അവൻ അവരോടു കല്പിച്ചു.

ലൂക്കോസ് 8:40-56

ഒരിക്കൽ കൂടെ, ലളിതമായ ഒരു കൽപ്പനയുടെ വാക്കു കൊണ്ട്, യേശുക്രിസ്തു മരണപ്പെട്ട ഒരു ചെറിയ പെൺകുട്ടിയെ ജീവനിലേക്ക് കൊണ്ടു വന്നു.  മതമോ അല്ലെങ്കിൽ മതം ഇല്ലാതിരിക്കുന്നതോ, യഹൂദൻ ആയിരിക്കുന്നതോ അല്ലാതിരിക്കുന്നതോ, അല്ല ഈസാ അൽ മസീഹ് (അ.സ) ജനത്തെ സൗഖ്യമാക്കുന്ന അൽഭുതങ്ങൾ ചെയ്യുന്നതിൽ നിന്നും മാറ്റി നിർത്തിയില്ല.  എവിടെയെല്ലാം അദ്ദേഹം വിശ്വാസം കണ്ടെത്തിയോ, അവരുടെ ലിംഗ വ്യത്യാസം കൂടാതെ, വർഗ്ഗ മത വ്യത്യാസം കൂടാതെ അദ്ദേഹം അദ്ദേഹത്തിന്റെ സൗഖ്യമാക്കുന്ന അധികാരം ഉപയോഗിച്ചു.

ഈസാ അൽ മസീഹ് (അ.സ) പലരെയും സൗഖ്യമാക്കുന്നു, അദ്ദേഹത്തിന്റെ സുഹൃത്തുകളുൾപ്പെടെ

ഇഞ്ചീൽ പത്രോസിന്റെ ഭവനത്തിൽ ഈസാ അൽ മസീഹ് (അ.സ) പോയ കാര്യം രേഖപ്പെടുത്തിയിരിക്കുന്നു, അദ്ദേഹം പിന്നീട് 12 ശിഷ്യന്മാരിൽ (അനുയായികൾ) ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രഭാഷകനായി അദ്ദേഹം മാറി. അദ്ദേഹം അവിടെ എത്തിയപ്പോൾ അവിടെ ഒരു ആവശ്യം കാണുകയും പ്രവർത്തിക്കുകയും ചെയ്തു.  അവിടെ എഴുതിയിരിക്കുന്നത്:

14 യേശു പത്രോസിന്റെ വീട്ടിൽ വന്നാറെ അവന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു.
15 അവൻ അവളുടെ കൈതൊട്ടു പനി അവളെ വിട്ടു; അവൾ എഴുന്നേറ്റു അവർക്കു ശുശ്രൂഷ ചെയ്തു.
16 വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൌഖ്യം വരുത്തി.
17 അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ തന്നേ.

മത്തായി 8:14-17

അദ്ദേഹത്തിനു ദുരാത്മാക്കളുടെ മേൽ അധികാരം ഉണ്ടായിരുന്നു അവയെ അദ്ദേഹം ലളിതമായി ‘ഒരു വാക്കു കൊണ്ട്’  സൗഖ്യമാക്കി.  ഇഞ്ചീൽ അതിനു ശേഷം നമ്മെ മശിഹയുടെ വരവിൽ അൽഭുതകരമായി സൗഖ്യമാക്കുന്നത് ഒരു അടയാളം ആയിരിക്കും എന്ന് ഓർമ്മിപ്പിക്കുന്നു.  യധാർത്ഥത്തിൽ പ്രവാചകനായ എശയ്യാവ് (അ.സ) മറ്റൊരു ഇടത്തിൽ മസീഹിന്റെ വരവിനെക്കുറിച്ച് എഴുതിയിരിക്കുന്ന പ്രവചിച്ചിരിക്കുന്നത് എന്തെന്നാൽ:

ളിയവരോടു സദ്വർ‍ത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കർ‍ത്താവിന്റെ ആത്മാവു എന്റെ മേൽ ഇരിക്കുന്നു; ഹൃദയം തകർ‍ന്നവരെ മുറികെട്ടുവാനും തടവുകാർ‍ക്കു വിടുതലും ബദ്ധന്മാർ‍ക്കു സ്വാതന്ത്ര്യവും അറിയിപ്പാനും
യഹോവയുടെ പ്രസാദവർ‍ഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും
സീയോനിലെ ദുഃഖിതന്മാർ‍ക്കു വെണ്ണീറിന്നു പകരം അലങ്കാരമാലയും ദുഃഖത്തിന്നു പകരം ആനന്ദതൈലവും വിഷണ്ഡമനസ്സിന്നു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവൻ എന്നെ അയച്ചിരിക്കുന്നു; അവൻ മഹത്വീകരിക്കപ്പെടേണ്ടതിന്നു അവർ‍ക്കു നീതിവൃക്ഷങ്ങൾ എന്നും യഹോവയുടെ നടുതല എന്നും പേരാകും.

എശയ്യാവ് 61:1-3

പ്രവാചകനായ എശയ്യാവ്  (ബി.സി 750) മസീഹ് ‘സുവിശേഷം’ പാവപ്പെട്ടവരെ ആശ്വസിപ്പിക്കുകയും, അവരെ സ്വതന്ത്രർ ആക്കുകയും അവരെ വിടുവിക്കുകയും ചെയ്യുന്ന ‘സുവിശേഷം’ (=‘സുവിശേഷം’= “ഇഞ്ചീൽ’) കൊണ്ടു വരും എന്ന് പ്രവചിച്ചിരുന്നു.  അധ്യാപനവും, രോഗികളെ സൗഖ്യമാക്കുകയും, മാത്രമല്ല മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേൽ പ്പിക്കുകയും ചെയ്യുക വഴി ആണു പ്രവാചകനായ ഈസാ (അ.സ) ഈ പ്രവചനങ്ങൾ നിവൃത്തി വരുത്തിയത്.  മാത്രമല്ല അദ്ദേഹം ഇതെല്ലാം ചെയ്തത് ലളിതമായ അധികാരത്തോട് കൂടിയ വാക്കുകൾ ജനത്തോട് കൽപ്പിച്ചു, രോഗങ്ങളോട്, അശുദ്ധാത്മാക്കളോടും മാത്രമല്ല മരണത്തിനോട് തന്നെ കൊണ്ടാണു.  ഇതു കൊണ്ടാണു സൂറാ അൽ ഇമ്രാൻ അദ്ദേഹം വിളിക്കുന്നത്:

മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക്‌ അവന്‍റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും.

സൂറ 3:45  അൽ- ഇമ്രാൻ)

മാത്രമല്ല ഇഞ്ചീൽ, ഈസാ മസീഹ് (അ.സ)നെക്കുറിച്ച് വിവരിക്കുന്നത് എന്തെന്നാൽ

….അവന്റെ നാമം ദൈവ വചനം എന്നാണു.

വെളിപ്പാട് 19:13

പ്രവാചകനായ ഈസാ (അ.സ), മസീഹ് ആയിരിക്കുന്നതു കൊണ്ട്, അതു പോലെയുള്ള വാക്കുകളിൽ ഉണ്ടായിരുന്ന അധികാരം  ഉണ്ടായിരുന്നു അതു കൊണ്ട് അദ്ദേഹത്തെ ‘ദൈവത്തിൽ നിന്നും വന്ന വചനം’ എന്നും ‘ദൈവത്തിന്റെ വചനം’ എന്നും വിളിക്കപ്പെട്ടിരുന്നു.  അതു കൊണ്ട് ഇങ്ങനെയാണു വിശുദ്ധ തിരുവെഴുത്തുകളിൽ അദ്ദേഹത്തെ വിളിച്ചിരിക്കുന്നത്, നാം അതിനെ ബഹുമാനിക്കുന്നതിൽ ബുദ്ധിയുള്ളവരും അദ്ദേഹത്തിന്റെ അധ്യാപനത്തെ  അനുസരിക്കുന്നവരും ആയിത്തീരുകയും ചെയ്യേണം.  അടുത്തതായി നാം എങ്ങിനെയാണു പ്രകൃതി അദ്ദേഹത്തിന്റെ ശിഷ്യന്മാർ  അനുസരിച്ചു എന്ന് പരി്ശോധിക്കുവാൻ പോകുന്നു.

 

എന്തുകൊണ്ടാണു ഒരു ഇഞ്ചീലിൽ നാലു സുവിശേഷങ്ങൾ?

ചിലപ്പോൾ എന്നോട് ചിലർ ചോദിക്കുന്നത് ഒരു ഇഞ്ചീൽ മാത്രമല്ലേ ഉള്ളൂ പിന്നെ എന്തിനാണു അൽ കിതാബിൽ (ബൈബിളിൽ) നാലു സുവിശേഷങ്ങൾ, ഓരോന്നും വ്യത്യസ്ത മനുഷ്യ എഴുത്തുകാരാൽ എഴുതപ്പെട്ടത് അല്ലേ?  അപ്പോൾ മനുഷ്യരാൽ എഴുതപ്പെട്ടത് ആക കൊണ്ട് അത് അല്ലാഹുവിൽ നിന്ന് എങ്ങിനെ ആകും (അത് വൈരുദ്ധ്യാത്മകം അല്ലേ?) അതു കൊണ്ട് അത് വിശ്വസനീയം ആകുന്നത് എങ്ങിനെ?

ബൈബിൾ (അൽ കിതാബ്) അതിനെക്കുറിച്ചു തന്നെ സാക്ഷീകരിക്കുന്നത്:

16 എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു
17 ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.

2 തിമോതിയോസ് 3:16-17

അതു കൊണ്ട് ബൈബിൾ/അൽ ഖിതാബ് അവകാശപ്പെടുന്നത് ദൈവമാണു അതിന്റെ എഴുത്തുകാരൻ കാരണം അവിടുന്ന് ഈ മനുഷ്യ എഴുത്തുകാരെ പ്രചോദിതരാക്കി എഴുതിയതാണു അവ.  മാത്രമല്ല ഈ ഒരു വിഷയത്തിൽ ഖുർ ആൻ മുഴുവനായി അത് അംഗീകരിക്കുന്നു എന്ന നാം ഖുർ ആൻ ബൈബിളിനെക്കുറിച്ച് എന്ത് പറയുന്നു എന്ന ലേഖനത്തിൽ കണ്ടു.

എന്നാൽ ഈ നാലു സുവിശേഷങ്ങൾ ഒരു ഇഞ്ചീലിൽ എന്നത് എങ്ങിനെ മനസ്സിലാക്കുവാൻ കഴിയും? ഖുർ ആനിൽ ഒരേ വസ്തുത തന്നെ പ്രസ്താവിക്കുന്ന പല ഭാഗങ്ങൾ കാണുവാൻ കഴിയും.  ഉദാഹരണത്തിനു, ആദാമിന്റെ അടയാളം എന്ന തിരുവെഴുത്തിനു സൂറ 7:19-26 (ഉന്നത സ്ഥലങ്ങൾ)  ആദാം പറുദീസയിൽ ആയിരിക്കുന്നതിനെക്കുറിച്ച് പറയുവാൻ ഉപയോഗിച്ചിരിക്കുന്നു.  എന്നാൽ സൂറ 20:121-123 (താ ഹാ) യും ഇതേ വിവരണം നൽകുവാൻ ഉപയോഗിച്ചിരിക്കുന്നു.  മാത്രമല്ല ഈ രണ്ടാമത്തെ ഭാഗം ആദാമിനെക്കുറിച്ച് കുറച്ച് കൂടെയുള്ള കാര്യങ്ങൾ മനസ്സിലാക്കുവാൻ ഉപയോഗിച്ചിരിക്കുന്നു, അവിടെ അദ്ദേഹം ‘വശീകരിക്കപ്പെട്ടു’ എന്ന് വിശദീകരിച്ചിരിക്കുന്നു, ഇത് സൂറ7 ൽ ഉൾപ്പെടുത്തിയിട്ടില്ല.  ഇവ രണ്ടും കൂടെ നാം ചേർത്തു പഠിക്കുമ്പോൾ നമുക്ക് ആ സംഭവത്തിന്റെ ഒരു പൂർണ്ണ രൂപം ലഭിക്കുന്നു.  അതു തന്നെയാണു അതിന്റെ ഉദ്ദേശം- ഈ രണ്ടു തിരുവെഴുത്തിന്റെ ഭാഗങ്ങൾ പരസ്പര പൂരകങ്ങൾ ആകുന്നു.

അതു പോലെത്തന്നെ, ബൈബിളിലെ (അൽ ഖിതാബ്) നാലു സുവിശേഷ വിവരണങ്ങൾ  എല്ലായ്പ്പോഴും ഒരു ഇഞ്ചീലിനെക്കുറിച്ച് മാത്രമുള്ളതാണു.  അവ ഒരുമിച്ച് പഠിക്കുമ്പോൾ നമുക്ക് പ്രവാചകനായ ഈസാ അൽ    മസീഹിനെ (അ.സ) ക്കുറിച്ചുള്ള ഇഞ്ചീലിന്റെ മുഴുവനായ ഒരു വിവരണം ലഭിക്കുന്നു.  ഈ നാലു വിവരണങ്ങളിലും മറ്റ് മൂന്ന് പുസ്തകങ്ങളിലും ഇല്ലാത്ത ചില വിവരണങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു.  ആയതിനാൽ, അവ എല്ലാം ഒരുമിച്ച് എടുത്ത് പഠിക്കുമ്പോൾ ഇഞ്ചീലിനെക്കുറിച്ചുള്ള ഒരു പൂർണ്ണ രൂപം നമുക്ക് നൽകുന്നു.

ഇതുകൊണ്ടാണു ഇഞ്ചീലിന്റെ ഉള്ളടക്കത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അത് എല്ലായ്പ്പോഴും ഏക വചനത്തിൽ ആയിരിക്കുന്നത്, കാരണം ഇവിടെ ഒരേ ഒരു ഇഞ്ചീൽ മാത്രമേ ഉള്ളൂ.  ഉദാഹരണത്തിനു നാം ഇവിടെ പുതിയ നിയമത്തിൽ കാണുന്നത് ഒരു സുവിശേഷം മാത്രമേ ഉള്ളൂ എന്നാണു.

സഹോദരന്മാരേ, ഞാൻ പ്രസംഗിച്ച സുവിശേഷം മനുഷ്യൻ സൃഷ്ടിച്ച ഒന്നല്ലെന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അത് ഒരു മനുഷ്യനിൽ നിന്നും സ്വീകരിച്ചിട്ടില്ല, പഠിപ്പിച്ചിട്ടില്ല; യേശുക്രിസ്തുവിന്റെ വെളിപ്പെടുത്തലിലൂടെയാണ് ഞാൻ അത് സ്വീകരിച്ചത്

ഗലാത്യർ 1:11-13

സുവിശേഷം എന്നതിനെക്കുറിച്ച് ഖുർ ആനിലും രേഖപ്പെടുത്തിയിരിക്കുന്നത് ഏക വചനത്തിൽ ആണു (ഖുർ ആനിൽ ‘സുവിശേഷത്തിന്റെ’ മാതൃക വായിക്കുക).  എന്നാൽ നാം അതിന്റെ സാക്ഷികളെക്കുറിച്ച് സംസാരിക്കുമ്പോൾ അല്ലെങ്കിൽ സുവിശേഷ പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ നാലെണ്ണം ഉണ്ട് എന്ന് കാണുന്നു.  മൂസായുടെ ന്യായ പ്രമാണത്തിൽ ഒരു പ്രത്യേക കാര്യത്തെ സാക്ഷീകരിക്കുന്നതിനു വേണ്ടി ചുരുങ്ങിയത് ‘രണ്ടോ മൂന്നോ സാക്ഷികൾ’ (ആവർത്തനം 19:15) വേണ്ടിയിരുന്നു.  നാലു സാക്ഷികളെ നൽകുക വഴി ഇഞ്ചീൽ മുകളിൽ കൊടുത്തിരിക്കുന്ന നിയമത്തെ അംഗീകരിക്കുന്നതായി നാം കാണുന്നു.

അധികാരത്തോട് കൂടെ പഠിപ്പിക്കുന്നതിൽക്കൂടെ- മസീഹ് വെളിപ്പെടുന്നു

സൂറ അൽ ‘അലഖ് (സൂറ 96- ഭ്രൂണം) നമ്മോട് അരുളിച്ചെയ്യുന്നത് അല്ലാഹു നമുക്ക് മുൻപ് അറിയാത്ത പുതിയ കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു.

പേന കൊണ്ട്‌ പഠിപ്പിച്ചവന്‍

മനുഷ്യന്‌ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചിരിക്കുന്നു.

 

സൂറ അൽ- അലഖ് 96:4-5

സൂറ അർ റൗം (സൂറ 30- റോമാക്കാർ) അത് കൂടുതൽ വിശദീകരിക്കുന്നത് അല്ലാഹു അങ്ങിനെ ചെയ്യുന്നത് പ്രവാചകന്മാർക്ക് സന്ദേശം നൽകുക വഴിയാണു അതു കൊണ്ട് നമുക്ക് യഥാർത്ഥ ദൈവീക ആരാധനയിൽ നിന്നും നാം തെറ്റിപ്പോയിരിക്കുന്നത് എവിടെയെന്ന് നമുക്ക് തിരിച്ചറിയുവാൻ കഴിയും.

അതല്ല, അവര്‍ ( അല്ലാഹുവോട്‌ ) പങ്കുചേര്‍ത്തിരുന്നതിനനൂകൂലമായി അവരോട്‌ സംസാരിക്കുന്ന വല്ല പ്രമാണവും നാം അവര്‍ക്ക്‌ ഇറക്കികൊടുത്തിട്ടുണ്ടോ?

 

സൂറ അർ റൗം 30:35)

ഈ പ്രവാചകന്മാർക്ക് നാം എവിടെയാണു ദൈവത്തോട് ഉള്ള ബന്ധത്തിൽ തെറ്റിപ്പോയിട്ടുള്ളത്, നമ്മുടെ ചിന്തകളിലോ, വാക്കിലോ, പ്രവർത്തികളിലോ എന്നത് വെളിപ്പെടുത്തുവാൻ ദൈവത്തിൽ നിന്നുമുള്ള അധികാരം ലഭിച്ചിട്ടുണ്ട്.  പ്രവാചകനായ ഈസാ അൽ മസീഹ് അ.സ അത്തരത്തിലുള്ള ഒരു ഗുരു ആയിരുന്നു മാത്രമല്ല അദ്ദേഹത്തിനു നമ്മുടെ ഹ്രൃദയ വിചാരങ്ങളെ വെളിപ്പെടുത്തുവാൻ അതുല്യമായ ഒരു അധികാരം ലഭിച്ചിരുന്നു അതു കൊണ്ട് നമ്മുടെ അകത്തുള്ള തെറ്റുകളിൽ നിന്നും നമുക്ക് അകന്നു മാറുവാൻ കഴിയും.  അതിനെക്കുറിച്ച് നാം ഇവിടെ പരിശോധിക്കുവാൻ പോവുകയാണു.  അതിനു ശേഷം അദ്ദേഹത്തിനു ലഭിച്ച അത്ഭുതകരമായി സൗഖ്യമാക്കുന്നതിൽക്കൂടി ലഭിച്ച അടയാളങ്ങൾ പ്രദർശിപ്പിക്കുവാനുള്ള അധികാരത്തെയും നാം പരിശോധിക്കുവാൻ പോവുകയാണു.

ഈസാ മസീഹ് (അ.സ) ഷൈത്താനാൽ പ്രലോഭിപ്പിക്കപ്പെട്ടതിനു (ഇബ് ലീസ്) ശേഷംഅദ്ദേഹം ഒരു പ്രവാചകനായി ശുശ്രൂഷ ചെയ്യുവാൻ ആരംഭിച്ചു.  അദ്ദേഹത്തിന്റെ സുധീർഖമായ അധ്യാപനം ഇഞ്ചീലിൽ രേഖപ്പെടുത്തിയിരിക്കുന്നത് അറിയപ്പെടുന്നത് ഗിരി പ്രഭാഷണങ്ങൾ  എന്നാണു.  താങ്കൾക്ക് ഗിരി പ്രഭാഷണം മുഴുവനായി ഇവിടെ വായിക്കുവാൻ സാധിക്കും.നാം താഴെ പ്രധാനപ്പെട്ടവ മാത്രം ഉദ്ധരിക്കും, അതിനു ശേഷം ഈസാ അൽ മസീഹിന്റെ അധ്യാപനവുമായി അത് ബന്ധിപ്പിക്കും  അത് പ്രവാചകനായ മൂസാ തൗറാത്തിൽ പ്രവചിച്ച വസ്തുതയാണു.

ഈസാ അൽ മസീഹ് (അ.സ) താഴെക്കൊടുത്തിരിക്കുന്നവ പഠിപ്പിച്ചു:

21 കുല ചെയ്യരുതു എന്നും ആരെങ്കിലും കുല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
22 ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും: സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.
23 ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ
24 നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.
25 നിന്റെ പ്രതിയോഗിയോടുകൂടെ വഴിയിൽ ഉള്ളപ്പോൾ തന്നേ വേഗത്തിൽ അവനോടു ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപന്നും ന്യായാധിപൻ ചേവകന്നും ഏല്പിച്ചിട്ടു നീ തടവിൽ ആയ്പോകും.
26 ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു.
27 വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
28 ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.
29 എന്നാൽ വലങ്കണ്ണു നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.
30 വലങ്കൈ നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.
31 ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാൽ അവൾക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ.
32 ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു.
33 കള്ളസത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കർത്താവിന്നു നിവർത്തിക്കേണം എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
34 ഞാനോ നിങ്ങളോടു പറയുന്നതു: അശേഷം സത്യം ചെയ്യരുതു; സ്വർഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്റെ സിംഹാസനം;
35 ഭൂമിയെക്കൊണ്ടു അരുതു, അതു അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്റെ നഗരം
36 നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ.
37 നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.
38 കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
39 ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിർക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക.
40 നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക.
41 ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക.
42 നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു.
43 കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
44 ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ;
45 സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.
46 നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
47 സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
48 ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.”

 

മത്തായി 5:21-48

മസീഹും ഗിരി പ്രഭാഷണവും

ഈസാ അൽ മസീഹ് (അ.സ) “നിങ്ങൾ ഇങ്ങിനെ പറയുന്നത് കേട്ടിട്ടുണ്ടല്ലോ’ ..എന്നാൽ ഞാനോ നിങ്ങളോട് പറയുന്നത്.. എന്ന മാത്രൃകപ്പ്രകാരം പഠിപ്പിച്ചു.  ഈ രീതിയിൽ ആദ്യം അദ്ധേഹം തൗറാത്തിൽ നിന്നും ഉദ്ധരിച്ചു, അതിനു ശേഷം കല്പനയുടെ ഉദ്ദേശം ആന്തരോദ്ദ്യേശം, ചിന്തകൾ, വാക്കുകൾ എന്നിവയിലേക്ക് വ്യാപിപ്പിക്കുന്നു.  ഈസാ അൽ മസീഹ് പ്രവാചകനായ മൂസാ (അ.സ) നൽകിയ ഖണ്ഡിതമായ കൽപ്പനകളെ എടുത്ത് പഠിപ്പിച്ചു മാത്രമല്ല അവയെ പാലിക്കുവാൻ കൂടുതൽ കഠിനമാക്കിത്തീർത്തു!

എന്നാൽ ഏറെ ഏടുത്തുപറയേണ്ട ഒരു വസ്തുത അദ്ദേഹം തൗറാത്തിലെ കൽപ്പനകൾ എങ്ങിനെ അതിന്റെ അർത്ഥ വ്യാപ്തിയിലേക്ക് കൊണ്ടു വരുന്നു എന്നതാണു, അദ്ദേഹം അങ്ങിനെ ചെയ്യുന്നത് അദ്ദേഹത്തിന്റെ തന്നെ അധികാരത്തെ അടിസ്ഥാനപ്പെടുത്തിയാണു.  അദ്ദേഹം ലളിതമായി അരുളിചെയ്യുന്നത് ‘എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു…’ എന്ന പദങ്ങൾ കൊണ്ടാണു മാത്രമല്ല അതു മൂലം അദ്ദേഹം ആ കൽപ്പനയുടെ മൂല്യം വർധിപ്പിക്കുകയാണു ചെയ്യുന്നത്.  അദ്ദേഹത്തിന്റെ അധ്യാപനത്തിന്റെ ഏറ്റവും വലിയ സവിശേഷത ഇതു തന്നെയായിരുന്നു.  ഇഞ്ചീൽ നമ്മോട് പറയുന്നതു പോലെ അദ്ദേഹം തന്റെ പ്രഭാഷണം അവസാനിപ്പിച്ചതിനന്തരം

28 ഈ വചനങ്ങളെ യേശു പറഞ്ഞു തീർന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു;
29 അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോടു ഉപദേശിച്ചതു.

 

മത്തായി 7:28-29

തീർച്ചയായും, ഈസാ അൽ മസീഹ് (അ.സ) വളരെ അധികാരമുള്ളവനായി പഠിപ്പിച്ചു.  മിക്കവാറും എല്ലാ പ്രവാചകന്മാരും അല്ലാഹുവിൽ നിന്നും ലഭിച്ച സന്ദേശം ലളിതമായി കൈമാറ്റം ചെയ്തു, എന്നാൽ ഇവിടെ അത് വ്യത്യസ്തം ആയിരുന്നു.  എന്തു കൊണ്ടാണു ഈസാ അൽ മസീഹ് ഇത് ചെയ്തത്? നാം ഇവിടെ കണ്ടതു പോലെ ‘മസീഹ്’  എന്നത് സബൂറിൽ വരുവാനുള്ള ഒരുവനു നൽകിയിരിക്കുന്ന ശീർഷകം ആയിരുന്നു, അദ്ദേഹത്തിനു വലിയ അധികാരം ഉണ്ടായിരുന്നു.  സബൂറിലെ 2ആം സങ്കീർത്തനം, ‘മസീഹ്’ എന്ന ശീർഷകം ആദ്യമായി നൽകപ്പെട്ട സ്ഥലത്ത് അല്ലാഹു മസീഹിനോട് താഴെക്കൊടുത്തിരിക്കുന്ന വിധത്തിൽ സംസാരിക്കുന്നത് വിശദീകരിച്ചിരിക്കുന്നു.

ഞാൻ (അല്ലാഹു) ജാതികളെ നിങ്ങളുടെ (മസിഹിന്റെ) അവകാശമാക്കി, ഭൂമിയുടെ അറ്റങ്ങൾ നിങ്ങളുടെ കൈവശമാക്കും.

 

സങ്കീർത്തനം 2:8

മസീഹിനു രാഷ്ട്രങ്ങളുടെ മേൽ ഉള്ള അധികാരം നൽകപ്പെട്ടിരുന്നു, ഭൂമിയുടെ അറ്റം വരെയും. അതുകൊണ്ട് മസീഹ് എന്ന നിലയിൽ, ഈസായ്ക്ക് അദ്ദേഹത്തിന്റെ രീതിയിൽ പഠിപ്പിക്കുവാൻ അധികാരം ഉണ്ടായിരുന്നു.

പ്രവാചകനും ഗിരിപ്രഭാഷണവും

യധാർത്ഥത്തിൽ, നാം ഇവിടെ കണ്ടതുപോലെ, തൗറാത്തിൽ, പ്രവാചകനായ മൂസാ (അ.സ) ‘ആ പ്രവാചകന്റെ’ വരവിനെക്കുറിച്ച് പ്രവചിച്ചിരുന്നു, അദ്ദേഹം തന്റെ അദ്ധ്യാപന രീതികൊണ്ട് ശ്രദ്ധേയനാകും. മൂസാ എഴുതിയിരുന്നത്

18 നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.
19 അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.

 

ആവർത്തനം 18:18-19

അദ്ദേഹത്തിന്റെ രീതിയിൽ പഠിപ്പിക്കുക വഴി, ഈസാ മസീഹ് എന്ന രീതിയിൽ അദ്ദേഹത്തിന്റെ അധികാരം ഉപയോഗിക്കുകയായിരുന്നു മാത്രമല്ല മൂസായുടെ വളരെ അധികാരത്തോടെ അധ്യാപനം നടത്തുന്ന വരുവാനുള്ള പ്രവാചകൻ എന്ന പ്രവചനം നിവർത്തീകരിക്കുകയായിരുന്നു. അദ്ദേഹം മസീഹും പ്രവാചകനും ആയിരുന്നു.

താങ്കളും ഞാനും ഗിരിപ്രഭാഷണവും

താങ്കൾ എങ്ങിനെ അനുസരിക്കണം എന്ന് മനസ്സിലാക്കുവാൻ ഈ ഗിരി പ്രഭാഷണം ശ്രദ്ധയോടെ പഠിക്കുകയാണെങ്കിൽ താങ്കൾ ആശയക്കുഴപ്പത്തിൽ ആകും.  നമ്മുടെ അന്തരാത്മാവിനെയും നമ്മുടെ ഉദ്ദേശങ്ങളെയും നേരിട്ട് സംവദിക്കുന്ന ഈ കൽപ്പനകൾ ഒരു വ്യക്തിക്ക് എങ്ങിനെ അനുസരിച്ച് ജീവിക്കുവാൻ കഴിയും?  ഈസാ മസീഹ് ഈ പ്രഭാഷണം കൊണ്ട് ഉദ്ദേശിച്ചത് എന്താണു?  നമുക്ക് അതിന്റെ മറുപടി അദ്ദേഹത്തിന്റെ ഉപസംഹാര വാക്യത്തിൽ കാണുവാൻ സാധിക്കും.

ആകയാൽ നിന്റെ സ്വർഗ്ഗീയപിതാവു പൂർണനാകുന്നു

 

മത്തായി 5:48

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത് ഒരു കൽപ്പനയാണു എന്നതാണു, ഒരു നിർദ്ദേശം അല്ല.  അദ്ദേഹം ആവശ്യപ്പെടുന്നത് നാം വളരെ തികഞ്ഞവർ ആകണമെന്നാണു! എന്തു കൊണ്ട്? കാരണം ദൈവം സമ്പൂർണ്ണൻ ആണു മാത്രമല്ല നമുക്ക് അവനോട് കൂടെ പറുദീസ വാസം ചെയ്യണമെങ്കിൽ തികഞ്ഞവരിൽ കുറവ് ഉള്ള വ്യക്തി ആയിട്ട് കാര്യമില്ല.  നാം സാധാരണയായി ചിന്തിക്കാറുള്ളതു പോലെ ഒരു പക്ഷെ തെറ്റുകളെക്കാൾ കൂടുതൽ നന്മ പ്രവർത്തികൾ നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ – അതു മതിയെന്ന് ചിന്തിക്കുന്നവർ ആണു. എന്നാൽ അതായിരുന്നു അവസ്ഥയെങ്കിൽ, മാത്രമല്ല അല്ലാഹു നമ്മെ പറുദീസയിൽ പ്രവേശിക്കുവാൻ അനുവദിക്കുമെങ്കിൽ, നാം പറുദീസയുടെ സമ്പൂർണ്ണത നശിപ്പിക്കുന്നവർ ആയിത്തീരും മാത്രമല്ല അതിനു പകരം അത് ഈ ലോകത്തിൽ നമുക്ക് ഉള്ളതു പോലെ അതിനെ താറുമാർ ആക്കും.  നമ്മുടെ ആസക്തി, അത്യാഗ്രഹം, ദേഷ്യം എന്നിവയാണു ഇവിടെയുള്ള നമ്മുടെ ജീവിതത്തെ നശിപ്പിക്കുന്നത്.  നാം പറുദീസയിൽ നമ്മുടെ ആ കാമാസക്തിയും, അത്യാഗ്രഹവും, കോപവും  ഉള്ളവരായിത്തന്നെ പോവുകയാണെങ്കിൽ പറുദീസ പെട്ടന്ന് ഈ ലോകത്തെപ്പോലെ ആകും- നാം മൂലമുള്ള പ്രശ്നങ്ങളാൽ നിറയപ്പെട്ടതായി പറുദീസ മാറും.

യധാർത്ഥത്തിൽ, ഈസാ അൽ മസീഹിന്റെ അധ്യയനം നമ്മുടെ പുറമെയുള്ള ആചാരങ്ങളേക്കാൾ അന്തരാത്മാവിനെ കേന്ദ്രീകരിക്കുന്നതാണു. എങ്ങിനെയാണു, മറ്റൊരു അധ്യയനത്തിൽ, അദ്ദേഹം നമ്മുടെ അന്തരാത്മാവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് ശ്രദ്ധിക്കൂ.

20 മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു;
21 അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,
22 കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു.
23 ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു” എന്നു അവൻ പറഞ്ഞു.

 

മർക്കോസ് 7:20-23

അപ്പോൾ നമ്മുടെ അകത്തുള്ള വിശുദ്ധിയാണു വളരെ പ്രധാനം മാത്രമല്ല നമ്മിൽ നിന്ന് ദൈവം ആവശ്യപ്പെടുന്ന നിലവാരം തികഞ്ഞവർ ആവുക എന്നത് മാത്രമാണു.  അല്ലാഹു ‘തികഞ്ഞവരെ’ മാത്രമേ എല്ലാം തികഞ്ഞ അവിടുത്തെ പറുദീസയിൽ പ്രവേശിക്കുവാൻ അനുവദിക്കുകയുള്ളൂ.  അത് സൈദ്ധാന്തികമായി നല്ലതെന്ന് തോന്നിയാലും അത് വളരെ വലിയ ഒരു പ്രശ്നം ഉയർത്തിക്കാട്ടുന്നു: നാം പരിപൂർണ്ണർ അല്ലെങ്കിൽ നാം എങ്ങിനെയാണു പറുദീസയിൽ പ്രവേശിക്കുന്നത്?  പരിപൂർണ്ണർ ആവുക എന്നത് അങ്ങേയറ്റം അസാധ്യം ആകയാൽ അത് നാം നിരാശർ ആകുന്നതിനു ഇടയാക്കുന്നു.

എന്നാൽ എന്താണു അവിടുത്തേക്ക് വേണ്ടത്! നാം നല്ലവർ ആകുന്നതിനെ സംബന്ധിച്ചു പോലും നിരാശരാകുമ്പോൾ, നാം നമ്മുടെ ഗുണങ്ങളിൽ ആശ്രയിക്കുന്നത് നിർത്തുമ്പോൾ നാം ‘ആത്മാവിൽ ദരിദ്രർ’ ആകുന്നു.  മാത്രമല്ല ഈസാ അൽ മസീഹ് അദ്ദേഹത്തിന്റെ പ്രഭാഷണം ആരംഭിക്കുമ്പോൾ, അരുളിച്ചെയ്തത്:

“ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ, സ്വർഗ്ഗരാജ്യം അവർക്കുള്ളതാണ്”

 

മത്തായി 5:3

നമുക്ക് വേണ്ടി പരിക്ഞാനത്തിന്റെ ആരംഭം എന്നത് ഈ പഠനങ്ങൾ നാം അത് നാം പ്രവർത്തിയിൽ കൊണ്ടു വരേണ്ടതല്ല എന്നു പറഞ്ഞ് തള്ളിക്കയാതിരിക്കലാണു.  അവ തീർച്ചയായും നാം അനുസരിക്കേണ്ടവയാണു! നമുക്കുള്ള നിലവാരം ‘സമ്പൂർണ്ണർ ആവുക’ എന്നത് മാത്രമാണു. നാം ആ നിലവാരം നമ്മിൽ കൊണ്ടു വരുവാൻ ശ്രമിക്കുമ്പോൾ, അതു വഴി നമുക്ക് അത് സാധ്യമാവുകയില്ല എന്ന് തിരിച്ചറിയുമ്പോൾ, അപ്പോൾ നാം നേരായുള്ള പാത നാം കണ്ടെത്തുവാൻ ആരംഭിക്കുന്നു. നാം ഈ നേരായ വഴി ആരംഭിക്കുന്നതിന്റെ കാരണം, നമ്മുടെ പരിമിതികൾ തിരിച്ചറിഞ്ഞ്, നാം സ്വന്ത ഗുണങ്ങൾ കൊണ്ട് സാധിക്കും എന്ന് ചിന്തിക്കുന്നതിലും കൂടുതൽ  നാം സഹായം സ്വീകരിക്കുവാൻ തയ്യാറുള്ളവർ ആയിരിക്കും.

ഷൈത്താൻ ഈസാ അൽ മസീഹിനെ പരീക്ഷിക്കുന്നു

സൂറാ അൽ- അൻഫൽ (സൂറാ 8- യുദ്ധ മുതൽ) നമ്മോട് എങ്ങിനെയാണു ഷൈത്താൻ ജനത്തെ പരീക്ഷിക്കുന്നത് എന്ന് അരുളിച്ചെയ്യുന്നു:

ഇന്ന്‌ ജനങ്ങളില്‍ നിങ്ങളെ തോല്‍പിക്കാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും. എന്ന്‌ പറഞ്ഞ്‌ കൊണ്ട്‌ പിശാച്‌ അവര്‍ക്ക്‌ അവരുടെ ചെയ്തികള്‍ ഭംഗിയായി തോന്നിച്ച സന്ദര്‍ഭവും ( ഓര്‍ക്കുക. ) അങ്ങനെ ആ രണ്ടുസംഘങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ എനിക്കു നിങ്ങളുമായി ഒരു ബന്ധവുമില്ല, തീര്‍ച്ചയായും നിങ്ങള്‍ കാണാത്ത പലതും ഞാന്‍ കാണുന്നുണ്ട്‌, തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ. എന്ന്‌ പറഞ്ഞുകൊണ്ട്‌ അവന്‍ ( പിശാച്‌ ) പിന്‍മാറിക്കളഞ്ഞു.

 

സൂറ അൽ- അൻഫൽ 8:48

സൂറാ ത്വാ- ഹാ (സൂറാ 20- ത്വാഹാ) എങ്ങിനെയാണു ഇബ് ലീസ് ആദാമിന്റെ പാപത്തെ കൊണ്ടു വന്നത് എന്ന് വിശദീകരിക്കുന്നു.  അവിടെ വിശദീകരിക്കപ്പെട്ടിട്ടുള്ളത്

അപ്പോള്‍ പിശാച്‌ അദ്ദേഹത്തിന്‌ ദുര്‍ബോധനം നല്‍കി: ആദമേ, അനശ്വരത നല്‍കുന്ന ഒരു വൃക്ഷത്തെപ്പറ്റിയും, ക്ഷയിച്ച്‌ പോകാത്ത ആധിപത്യത്തെപ്പറ്റിയും ഞാന്‍ നിനക്ക്‌ അറിയിച്ച്‌ തരട്ടെയോ?

 

സൂറ ത്വാഹാ 20:120

ശൈത്താൻ അതേ തന്ത്രമാണു പ്രവാചകനായ ഈസാ അൽ മസിഹിനെ പരീക്ഷിക്കുവാനും ഉപയോഗിച്ചത്.  യഹ് യാ പ്രത്യക്ഷനായതിനു ശേഷം എങ്ങിനെയാണു ശൈത്താൻ ഈസായുടെ ചെവിയിൽ മന്ത്രിച്ചത് എന്നതിനെക്കുറിച്ച് ഇഞ്ചീൽ വിവരിക്കുന്നു.  നാം യഹ് യാ (അ.സ) എങ്ങിനെയാണു മസീഹിന്റെ വരവിനു വേണ്ടി ജനത്തെ ഒരുക്കുവാൻ വന്നത് എന്ന് നാം കണ്ടു. എല്ലാവരും മാനസാന്തരപ്പെടണമെന്നായിരുന്നു അദ്ദേഹത്തിന്റെ ശ്ക്തിമത്തായ സന്ദേശം.  ഇഞ്ചീൽ തുടർന്നു നമ്മോട് വിവരിക്കുന്നത് പ്രവാചകനായ ഈസാ (അ.സ) നെ യഹ് യാ അത് കഴിഞ്ഞ് സ്നാനപ്പെടുത്തി എന്നാണു.  ഇത് ഈസാ (അ.സ) ന്റെ മശിഹാ എന്ന രീതിയിലുള്ള പരസ്യ ശുശ്രൂഷ തുടക്കം കുറിക്കുന്നതായി പ്രഖ്യാപിക്കപ്പെട്ടു.  എന്നാൽ അത് ആരംഭിക്കുന്നതിനു മുൻപ് ഈസാ (അ.സ) ആദ്യംനമ്മുടെ എല്ലാം ശത്രു- ഷൈത്താനാൽ തന്നെ (അല്ലെങ്കിൽ സാത്താൻ അല്ലെങ്കിൽ ഇബ് ലീസ്) പരീക്ഷിക്കപ്പെടുകയും പ്രലോഭിക്കപ്പെടുകയും ചെയ്യേണ്ടത് ആവശ്യമായിരുന്നു

ഇഞ്ചീൽ ഈ പരീക്ഷണത്തെ ഷൈത്താൻ ഈസായ്ക്ക് (അ.സ) കൊണ്ടു വന്ന മൂന്ന് പ്രത്യേകമായ പരീക്ഷണത്തെ വിശദീകരിച്ചു കൊണ്ട് വിശദീകരിക്കുന്നു. നമുക്ക് അവ ഓരോന്നായി പരിശോധിക്കാം.  (താങ്കൾക്ക് ഇവിടെ കണ്ടെത്തുവാൻ കഴിയുന്ന ഒരു കാര്യം ഷൈത്താൻ ഈസായെ അഭിസംബോധന ചെയ്യുന്നത് ‘ദൈവ പുത്രൻ’ എന്നാണു.  അത് എന്താണു എന്ന് മനസ്സിലാക്കുവാൻ ഇവിടെ അമർത്തുക.)

അപ്പത്തിന്റെ പ്രലോഭനം

നന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി.
അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു.
അപ്പോൾ പരീക്ഷകൻ അടുത്തു വന്നു: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലു അപ്പമായ്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.
അതിന്നു അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു”എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

 

മത്തായി 4:14

ഇവിടെ നാം ഷൈത്താൻ ആദാമിനെയും ഹവ്വായെയും പറുദീസയിൽ പ്രലോഭിപ്പിച്ചതിന്റെ ഒരു സമാന്തരമായ ഒരു സംഭവം ആണു നാം കാണുന്നത്. ആ പ്രലോഭനത്തിൽ വിലക്കപ്പെട്ട കനി ‘….ഭക്ഷിക്കുവാൻ കാമ്യം…’ ആയിരുന്നു മാത്രമല്ല അവരെ വളരെ പ്രലോഭിക്കപ്പെടുവാനുള്ള ഒരു കാരണം അതായിരുന്നു. ഈ ഒരു വിഷയത്തിൽ ഈസാ (അ.സ) മിന്റെ ഉപവാസം (അദ്ദേഹത്തിന്റെ ഉപവാസത്തിനു ഇടയ്ക്ക് നിർത്തൽ ഉണ്ടായിരുന്നില്ല- ഇഫ്താർ ഇല്ലായിരുന്നു- അല്ലെങ്കിൽ ഉപവാസം എല്ലാ വൈകുന്നേരവും മുറിക്കുന്നത്) അത്ര ദീർഘമായിരുന്നതു കൊണ്ട് അപ്പത്തെക്കുറിച്ചുള്ള പ്രലോഭനം തീർച്ചയായും മനസ്സിലാക്കുവാൻ കഴിയുന്ന ഒന്നാണു.  എന്നാൽ അതിന്റെ ഫലം ആദാമിന്റെതിൽ നിന്നും വ്യത്യസ്തം ആയിരുന്നു കാരണം ഈസാ അൽ മസീഹ് (അ.സ) പ്രലോഭനത്തെ അതിജീവിച്ചു എന്നാൽ ആദമിനു കഴിഞ്ഞില്ല.

എന്നാൽ എന്തു കൊണ്ടാണു ഈ 40 ദിവസങ്ങൾ അദ്ദേഹത്തിനു ഭക്ഷിക്കുവാൻ അനുമതിയില്ലാതിരുന്നത്? അതിനെക്കുറിച്ച് ഇഞ്ചീൽ നമ്മോട് പ്രത്യേകമായി ഒന്നും വിവരിക്കുന്നില്ല, എന്നാൽ സബൂർ അതിനെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത് എന്തെന്നാൽ വരുവാനുള്ള ദാസൻ യഹൂദാ രാഷ്ട്രത്തിന്റെ ഒരു പ്രതി നിധി ആയിരിക്കും എന്നതാണു.  ഇസ്രായേൽ രാഷ്ട്രം, മൂസാ (അ.സ) ന്റെ കീഴിൽ, 40 വർഷങ്ങളിൽ മരുഭൂമിയിൽ സ്വർഗ്ഗത്തിൽ നിന്നും ലഭിച്ചിരുന്ന ആഹാരം (മന്ന) മാത്രം ഭക്ഷിച്ച് അലഞ്ഞു നടന്നിരുന്നു.  40 ദിവസത്തെ ഉപവാസവും ആത്മീക ആഹാരമെന്ന നിലയിൽ ദൈവ വചന ധ്യാനവും ഒരു പ്രതീകാത്മകമായ ആ സമയത്തെ വാഗ്ദത്തം ചെയ്ത ദാസൻ എന്ന നിലയിലുള്ള ഒരു പുനരാവിഷ്കാരം ആയിരുന്നു

ദൈവത്തെ പരീക്ഷിക്കുവാനുള്ള പ്രലോഭനം

രണ്ടാമത്തെ പ്രലോഭനം അത്രയും തന്നെ ബുദ്ധിമുട്ടേറിയതായിരുന്നു.  ഇഞ്ചീൽ നമുക്ക് വിവരിച്ചു നൽകുന്നത്

പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു:
നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു.

 

മത്തായി 4:5-7

ഇവിടെ ഷൈത്താൻ സബൂറിൽ നിന്നും ഉള്ള ഒരു ഉദ്ധരണി ഈസാ (അ.സ) നെ പ്രലോഭിപ്പിക്കുവാൻ ഉപയോഗിക്കുന്നു.  അതുകൊണ്ട് വളരെ വ്യക്തമായ അല്ലാഹുവിനു വിപരീതമായി ഉള്ള നേരിട്ടുള്ള അവന്റെ എതിർപ്പിൽ, അവൻ വിശുദ്ധ തിരുവെഴുത്തുകൾ പഠിച്ചിരുന്നു അതുകൊണ്ട് തിരുവെഴുത്തുകൾ ഉപയോഗിച്ച് അവരെ എതിർക്കുവാൻ ഉള്ള വഴികൾ രൂപപ്പെടുത്തിയെടുക്കുവാൻ കഴിയും എന്ന് ചിന്തിച്ചു.  അവനു പുസ്തകങ്ങൾ നന്നായി അറിയാം മാത്രമല്ല അവ വികലമാക്കുന്നതിൽ അവൻ അഗ്രഗണ്യനും ആയിരുന്നു.

ഞാൻ സബൂറിൽ നിന്നുള്ള ഷൈത്താൻ അൽപ്പം മാത്രം ഉദ്ധരിച്ചിട്ടുള്ള ആ ഉദ്ധരണി മുഴുവനായി താഴെ കൊടുക്കുന്നു.  (അവൻ ഉദ്ധരിച്ചിട്ടുള്ള ഭാഗം ഞാൻ അടിവരയിട്ടിട്ടുണ്ട്)

10 ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
11 നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;
12 നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും.
13 സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.
14 അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും.

 

സങ്കീർത്തനം 91:10-14

താങ്കൾക്ക് ഇവിടെ കാണുവാൻ സാധിക്കുന്നത് സബൂറിൽ അത് ഒരു ‘അവനെ’ക്കുറിച്ചാണു പ്രസ്താവിക്കുന്നത്, ഷൈത്താൻ വിശ്വസിക്കുന്നത്  അത് എഴുതപ്പെട്ടിരിക്കുന്നത് മസീഹിനെക്കുറിച്ച് ആണു എന്നാണു.  എന്നാൽ ഈ ഭാഗത്തിൽ ‘മസീഹ്’ എന്നോ ‘ക്രിസ്തു’ എന്നോ നേരിട്ട് ഒന്നും പ്രസ്താവിക്കുന്നില്ല, അതുകൊണ്ട് ഷൈത്താനു എങ്ങിനെ ഇത് അറിയുവാൻ കഴിഞ്ഞു?

താങ്കൾക്ക് ശ്രദ്ധിക്കുവാൻ കഴിയുന്ന ഒരു കാര്യം ‘അവൻ’ ‘സർപ്പത്തെയും’ ‘സിംഹത്തെയും’ ‘ചവിട്ടിമെതിക്കും’ (വാക്യം 13- ഞാൻ അത് ചുവന്ന മഷിയിൽ അടയാളപ്പെടുത്തിയിരിക്കുന്നു).  ‘സിംഹം’ എന്നത് ഇസ്രായേൽ മക്കളുടെ ഇടയിലെ യഹൂദാ ഗോത്രത്തെക്കുറിക്കുന്നതാണു കാരണം പ്രവാചകനായ യാകൂബ് (അ.സ) തൗറാത്തിൽ ഇങ്ങിനെ പ്രവച്ചിരുന്നു:

യെഹൂദയേ, സഹോദരന്മാർ നിന്നെ പുകഴ്ത്തും; നിന്റെ കൈ ശത്രുക്കളുടെ കഴുത്തിൽ ഇരിക്കും; അപ്പന്റെ മക്കൾ നിന്റെ മുമ്പിൽ നമസ്കരിക്കും.
യഹൂദാ ഒരു ബാലസിംഹം; മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; അവൻ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആർ അവനെ എഴുന്നേല്പിക്കും?
10 അവകാശമുള്ളവൻ വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും രാജദണ്ഡു അവന്റെ കാലുകളുടെ ഇടയിൽ നിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോടു ആകും.

 

ഉൽപ്പത്തി 49:8-10

യാക്കൂബ് (അ.സ) ഒരു പ്രവാചകൻ എന്ന നിലയിൽ, തൗറാത്തിൽ വളരെ വർഷങ്ങൾക്ക് മുൻപ് (അതായത് ഏകദേശം ബി. സി 1700ൽ) യഹൂദാ ഗോത്രം ഒരു സിംഹത്തെപ്പോലെ ആണു എന്നും അതിൽ നിന്നും ‘ഒരുവൻ’ വരുകയും ‘അവൻ’ ഭരണം നടത്തുകയും ചെയ്യും.  സബൂർ ഈ പ്രവചനം തുടർന്നു. ‘അവൻ’ ‘സിംഹത്തിന്റെ’ തല തകർക്കും എന്ന് പ്രസ്താവിക്കുക വഴി, സബൂർ പരാമർശിക്കുന്നത് ഈ ‘അവൻ’ യഹൂദയുടെ രാജാവായിരിക്കും എന്നതാണു.

സബൂറിലെ ഷൈത്താൻ സംസാരിക്കുന്ന ഇടത്തിൽ ‘അവൻ’ ‘സർപ്പത്തെ   ചവിട്ടും’ എന്നും എഴുതപ്പെട്ടിരിക്കുന്നു.  ഇത് അല്ലാഹു ആദാമിന്റെ അടയാളത്തിൽ ആദ്യമായി നൽകുന്ന വാഗ്ദത്തമാകുന്ന ‘സ്ത്രീയുടെ സന്തതി‘ സർപ്പത്തിന്റെ തലയെ തകർക്കും എന്നതിനെക്കുറിച്ചുള്ള  നേരിട്ടുള്ള ഒരു പരാമർശമാണു.  ഇവിടെ ഒരിക്കൽക്കൂടി ആദ്യ വാഗ്ദാനത്തെ വിശദീകരിക്കുന്ന ഒരു രേഖാചിത്രം അവിടെ നടന്ന വസ്തുതകൾ ഉൾക്കൊണ്ടിരിക്കുന്ന കഥാ പാത്രങ്ങളെയും വിശദീകരിക്കുന്നത് കാണാവുന്നതാണു:

അതുകൊണ്ട് ദൈവമായ കർത്താവ് സർപ്പത്തോട് പറഞ്ഞത്…

15 ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.

 

ഉൽപ്പത്തി 3:15

ഈ വാഗ്ദത്തം ആദ്യം ആദാമിന്റെ അടയാളത്തിൽ ആണു നൽകപ്പെട്ടത്, എന്നാൽ അതിന്റെ വിശദ വിവരങ്ങൾ ആ സമയം വ്യക്തമല്ലായിരുന്നു. ഇപ്പോൾ നമുക്ക് അറിയാവുന്ന വസ്തുത ‘സ്ത്രീ’ എന്നത് മറിയയിൽ ദർശിക്കുവാൻ കഴിയും കാരണം അവൾ മാത്രമാണു പുരുഷ സ്പർശനമേൽക്കാതെ ഒരു സന്തതിക്ക് ജന്മം നൽകിയത്- അവർ ഒരു കന്യക ആയിരുന്നു. അതുകൊണ്ട അവളുടെ സന്തതി, ‘അവൻ’ എന്ന വാഗ്ദത്തം ചെയ്യപ്പെട്ട വ്യക്തി നമുക്ക് ഇപ്പോൾ അറിയാവുന്നത് ഈസാ അൽ മസീഹ് (അ.സ) ആണു എന്നതാണു.  താങ്കൾക്ക് ഈ ചിത്രത്തിൽ കാണുവാൻ കഴിയുന്നതുപോലെ, പുരാതനമായ വാഗ്ദത്തം പറഞ്ഞിരിക്കുന്നത് ഈസാ അൽ മസീഹ് (‘അവൻ’) സർപ്പത്തെ തകർക്കും എന്നാണു.  ഷൈത്താൻ ഉദ്ധരിക്കുന്ന സബൂറിലെ പ്രവചനം അതിനെ ഇങ്ങിനെ പറയുക വഴി ആവർത്തിക്കുകയാണു

“നീ സിംഹത്തെയും പെരുമ്പാമ്പിനെയും മെതിച്ചുകളയും

 

വാ. 13

ഷൈത്താൻ സബൂറിൽ നിന്നും ഇത് ഉദ്ധരിച്ചു അത് തൗറാത്തിലെ ഈ ആദ്യ കാല പ്രവചനങ്ങളെ ഉദ്ദേശിച്ചാണു അതായത് ഒരു ‘അവൻ’ വരുവാൻ പോകുന്നു അവൻ അനുസരിക്കുവാൻ കൽപ്പിക്കും എന്നും അവൻ ഷൈത്താന്റെ തലയെ തകർക്കും (സർപ്പം) എന്നത്. ഷൈത്താനു അവൻ ഉദ്ധരിച്ച സബൂറിലെ ഈ വാക്യങ്ങൾ അവ ‘മസീഹ്’ എന്ന് പ്രതിപാതിക്കുന്നില്ലെങ്കിലും അവ മസീഹിനെക്കുറിച്ച് ഉള്ളതാണു എന്ന് അറിയാമായിരുന്നു. ഷൈത്താന്റെ പ്രലോഭനം ഇത് തെറ്റായ രീതിയിൽ അതിനെ നിവർത്തി പഥത്തിൽ കൊണ്ട് വരിക എന്നതായിരുന്നു. സബൂറിലെയും തൗറാത്തിലെയും ഈ പ്രവചനങ്ങൾ നിറവേറും, എന്നാൽ ഈസായിൽ (അ.സ) കൂടി അല്ല ആലയത്തിന്റെ മുകളിൽ നിന്നും ചാടുക വഴി തന്നിലേക്ക് മറ്റുള്ളവരുടെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടും, എന്നാൽ ഈ പദ്ധതി നടപ്പിലാക്കുക വഴി, ഒരു മാറ്റവും ഇല്ലാതെ, അത് തൗറാത്തിലും സബൂറിലും അല്ലാഹുവിനാൽ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു.

ആരാധനക്ക് വേണ്ടിയുള്ള പ്രലോഭനം

ഷൈത്താൻ അതിനു ശേഷം ഈസായെ തനിക്കുള്ളതെല്ലാം ഉപയോഗിച്ച് പ്രലോഭിപ്പിച്ചു- ഈ ലോകത്തിലെ എല്ലാ ഭരണകൂടങ്ങളെയും അവനെ കാണിച്ചു.  ഇഞ്ചീൽ വിവരിക്കുന്നത്:

പിന്നെ പിശാചു അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു:
വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു.
10 യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു’ എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.
11 അപ്പോൾ പിശാചു അവനെ വിട്ടുപോയി; ദൂതന്മാർ അടുത്തുവന്നു അവനെ ശുശ്രൂഷിച്ചു.

 

മത്തായി 4:8-11

മസീഹ്’ എന്നത് അർത്ഥമാക്കുന്നത് ഭരിക്കുവാൻ ‘അഭിഷേകം’ ചെയ്യപ്പെട്ടവൻ എന്നാണു അത് കൊണ്ട് മസീഹിനു ഭരിക്കുവാനുള്ള അവകാശം ഉണ്ടായിരുന്നു.  ഷൈത്താൻ ഈസാ (അ.സ)നെ അദ്ദേഹത്തിനു അവകാശമുള്ള ഒരു വസ്തുത ഉപയോഗിച്ച് പ്രലോഭിപ്പിച്ചു, എന്നാൽ ഷൈത്താൻ അദ്ദേഹത്തെ തെറ്റായ ഒരു എളുപ്പമാർഗ്ഗം അദ്ദേഹത്തിന്റെ ഭരണത്തിനു വേണ്ടി ഉപയോഗിക്കുവാൻ പ്രേരിപ്പിച്ചു, മാത്രമല്ല അവൻ ഈസാ (അ.സ) നെ പ്രലോഭിപ്പിക്കുന്നത് ഇവയെല്ലാം ലഭിക്കേണ്ടതിനു അവനെ ആരാധിക്കേണം എന്നാണു- അത് ഷിർക്ക് ആണു.  ഈസാ ഷൈത്താന്റെ ഈ പ്രലോഭനത്തോട് എതിർത്തു നിന്നു, (ഒരിക്കൽകൂടെ) പഴയ നിയമത്തിലെ ഉദ്ധരണി ഉപയോഗിച്ചു കൊണ്ട്, ഈസാ അൽ മസീഹ് (അ.സ) തൗറാത്ത് വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണു എന്ന് കണ്ടു മാത്രമല്ല വളരെ വ്യക്തമായി അദ്ദേഹത്തിനു അത് അറിയുമായിരുന്നു മാത്രമല്ല അദ്ദേഹം അതിൽ മാത്രം ആശ്രയിച്ചു.

ഈസാ- നമ്മെ മനസ്സിലാക്കുവാൻ കഴിയുന്ന ഒരുവൻ

ഈസാ (അ.സ) ഈ പ്രലോഭനത്തിന്റെ സമയം നമുക്ക് വളരെ പ്രാധാന്യം അർഹിക്കുന്നതാണു.  ഇഞ്ചീൽ ഈസായെക്കുറിച്ച് പ്രസ്താവിക്കുന്നത്:

18 താൻ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്കു സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു.

 

എബ്രായർ 2:18

അതുകൂടാതെ

15 നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു.
16 അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക.

 

എബ്രായർ 4:15-16

ഹാരൂൺ (അ.സ) ഒരു മഹാ പരോഹിതൻ എന്ന നിലയിൽ യാഗം അർപ്പിക്കുവാൻ കൊണ്ടു വന്നത് ഓർമ്മിക്കുന്നുണ്ടാകുമല്ലോ അതു നിമിത്തം ഇസ്രായേലിനു ക്ഷമ പ്രാപിക്കുവാൻ കഴിയുമായിരുന്നു.  ഈസാ (അ.സ) ഇപ്പോൾ അതു പോലെത്തന്നെ ഒരു മഹാ പുരോഹിതൻ ആയാണു കണക്കാക്കപ്പെടുന്നത് അദ്ദേഹത്തിനു നമ്മോട് അനുകമ്പ കാണിക്കുവാൻ കഴിയും മാത്രമല്ല നമ്മെ മനസ്സിലാക്കുവാനും കഴിയും- നമ്മുടെ പ്രലോഭനങ്ങളിൽ നമ്മെ സഹായിക്കുവാൻ കഴിയും, അതിന്റെ പ്രത്യേക കാരണം അദ്ദേഹം തന്നെ പ്രലോഭിക്കപ്പെട്ടു- എന്നാൽ ഒരു പാപവും തന്നിൽ ഇല്ലായിരുന്നു.  അതുകൊണ്ട് നമുക്ക് അല്ലാഹുവിന്റെ മുൻപിൽ ആത്മ വിശ്വാസം ഈസാ (അ.സ) യിൽക്കൂടെ നേടുവാൻ കഴിയുന്നു കാരണം അദ്ദേഹം നമ്മുടെ മഹാപുരോഹിതനായി ഇപ്പോൾ നിൽക്കുന്നു കാരണം അദ്ദേഹവും ഈ കഠിനമേറിയ പ്രലോഭനങ്ങളിൽക്കൂടെ കടന്നു പോയ വ്യക്തിയാണു എന്നാൽ ഈ വക പ്രലോഭനങ്ങളിൽ ഒന്നും താൻ വീണു പോവുകയോ പാപം ചെയ്യുകയോ ചെയ്തില്ല. ചോദ്യം ഇതാണു: നാം അതിനു അവനെ അനുവദിക്കുമോ?

പ്രവാചകനായ യഹ് യാ (അ.സ) വഴി ഒരുക്കുന്നു

സൂറാ അൽ- അനാം (സൂറാ 6- പശു) നമ്മോട് പറയുന്നത് നാം ’മാനസാന്തരപ്പെടണം’ എന്നതാണു. അവിടെ പറയുന്നത്

നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവര്‍ നിന്‍റെ അടുക്കല്‍ വന്നാല്‍ നീ പറയുക: നിങ്ങള്‍ക്ക്‌ സമാധാനമുണ്ടായിരിക്കട്ടെ. നിങ്ങളുടെ രക്ഷിതാവ്‌ കാരുണ്യത്തെ തന്‍റെ മേല്‍ ( ബാധ്യതയായി ) നിശ്ചയിച്ചിരിക്കുന്നു. അതായത്‌ നിങ്ങളില്‍ നിന്നാരെങ്കിലും അവിവേകത്താല്‍ വല്ല തിന്‍മയും ചെയ്തു പോകുകയും എന്നിട്ടതിന്‌ ശേഷം പശ്ചാത്തപിക്കുകയും, നിലപാട്‌ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്ന പക്ഷം അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

 

സൂറ അൽ-അനം 6:54

എന്താണു മാനസാന്തരം? സൂറ ഹൂദിലെ (സൂറ 11- ഹൂദ്) പല ആയ്ത്തുകളും നമ്മോട് പറയുന്നത്

എന്‍റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുക. എന്നിട്ട്‌ അവങ്കലേക്ക്‌ ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക്‌ സമൃദ്ധമായി മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയിലേക്ക്‌ അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്‌. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട്‌ പിന്തിരിഞ്ഞ്‌ പോകരുത്‌.

 

സൂറ ഹൂദ് 11:52

ഥമൂദ്‌ ജനതയിലേക്ക്‌ അവരുടെ സഹോദരനായ സ്വാലിഹിനെയും ( നാം നിയോഗിക്കുകയുണ്ടായി. ) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന്‌ സൃഷ്ടിച്ച്‌ വളര്‍ത്തുകയും നിങ്ങളെ അവിടെ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അവനോട്‌ പാപമോചനം തേടുകയും, എന്നിട്ട്‌ അവനിലേക്ക്‌ ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ അടുത്തു തന്നെയുള്ളവനും ( പ്രാര്‍ത്ഥനക്ക്‌ ) ഉത്തരം നല്‍കുന്നവനുമാകുന്നു.

 

സൂറ ഹുദ് 11:61

നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുകയും എന്നിട്ട്‌ അവനിലേക്ക്‌ ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ ഏറെ കരുണയുള്ളവനും ഏറെ സ്നേഹമുള്ളവനുമത്രെ.

 

സൂറ ഹുദ് 11:90

മാനസാന്തരം  എന്നത് തെറ്റുകൾ ഏറ്റു പറഞ്ഞ് അല്ലാഹുവിലേക്ക് ‘തിരിയുന്നതാണു’.  യഹ് യാ പ്രവാചകനു (അ.സ) മാനസാന്തരത്തെക്കുറിച്ച് ഒരു പാട് പറയുവാൻ ഉണ്ടായിരുന്നു അത് ഇഞ്ചീലിൽ നാം വായിക്കുവാൻ പോവുകയാണു.

നാം സബൂർ പ്രവാചകനായ മീഖാ (അ.സ) ന്റെ പ്രവചനത്തോടു കൂടെ പൂർത്തീകരിക്കപ്പെട്ടു എന്ന് കണ്ടു അദ്ദേഹം പ്രവചിച്ചത് വഴിയൊരുക്കുന്ന ഒരുവൻ വരും’ എന്നായിരുന്നു (മലാഖി 3:1).  അതിനു ശേഷം നാം കണ്ടത് എങ്ങിനെയാണു ഇഞ്ചീൽ ആരംഭിക്കുന്നത് അത് ജിബ്രീൽ പ്രവാചകന്മാരായ യഹ് യാ (അ.സ) ന്റെയും മസീഹിന്റെയും (കന്യകയിൽ നിന്നും) ഉള്ള ജനനത്തെക്കുറിച്ചുള്ള പ്രഖ്യാപനത്തോടു കൂടെയാണെന്ന് നാം മനസ്സിലാക്കി.

പ്രവാചകനായ യഹ് യാ (അ.സ)- പ്രവാചകനായ ഏലിയാവിന്റെ ശക്തിയോടെയും ആത്മാവോടും കൂടെ

ഇഞ്ചീൽ (സുവിശേഷങ്ങൾ) അതിനു ശേഷം രേഖപ്പെടുത്തിയിരിക്കുന്നത് യഹ് യായുടെ ജനനത്തിനു ശേഷം (അദ്ദേഹം യോഹന്നാൻ സ്നാപകൻ എന്നു അറിയപ്പെട്ടു- അ.സ):

80 പൈതൽ വളർന്നു ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേലിന്നു തന്നെത്താൻ കാണിക്കും നാൾവരെ മരുഭൂമിയിൽ ആയിരുന്നു.

 

ലൂക്കോസ് 1:80

അദ്ദേഹം മരുഭൂമിയിൽ ഏകാന്ത വാസം ചെയ്യുന്നതിനെക്കുറിച്ച് സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്തെന്നാൽ:

യോഹന്നാന്നു ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ഉണ്ടായിരുന്നു; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.

 

മത്തായി 3:4

യഹ് യായുടെ (അ.സ) ശക്തമേറിയ ആത്മാവ് അദ്ദേഹത്തെ പ്രാക്രുതമായ രീതിയിൽ വസ്ത്രമുടുക്കുന്നതിനും മരുഭൂമിയിൽ ലഭിക്കുന്ന കാട്ടു ഭക്ഷണം കഴിക്കുന്നതിനും നയിച്ചു.  എന്നാൽ ഇത് അദ്ദേഹത്തിന്റെ ആത്മാവു കൊണ്ട് മാത്രമായിരുന്നില്ല- ഇതും ഒരു പ്രധാനപ്പെട്ട അടയാളം ആയിരുന്നു.  സബൂറിന്റെ അവസാനം നാം കണ്ടത് വാഗ്ദത്തം ചെയ്യപ്പെട്ട വഴിയൊരുക്കുന്നവൻ ഏലിയാവിന്റെ ആത്മാവോടു കൂടെ വരും എന്നാണു.  ഏലിയാവ് സബൂറിലെ ആദ്യകാല പ്രവാചകന്മാരിൽ ഒരുവൻ ആയിരുന്ന് മാത്രമല്ല അദ്ദേഹം മരുഭൂമിയിൽ ജീവിക്കുകയും അവിടെ ലഭ്യമാകുന്ന ആഹാരം കഴിക്കുകയും ചെയ്തു പോന്നു മാത്രമല്ല അദ്ദേഹം ധരിച്ചിരുന്നത്:

രോമ വസ്ത്രം ധരിച്ച് അരയ്ക്ക് തോൽ വാർ കെട്ടിയിരുന്നു.”

 

2 രാജാക്കന്മാർ 1:8

അതുകൊണ്ട് യഹ് യാ (അ.സ) അദ്ദേഹം വസ്ത്രം ധരിച്ചിരുന്നതു പോലെ ധരിക്കുകയും ജീവിക്കുകയും ചെയ്തു, അത് വരുവാനുള്ള വഴി ഒരുക്കുന്നവൻ ഏലിയാവിന്റെ ആത്മാവോടുകൂടെ വരുമെന്ന പ്രവചന നിവർത്തിക്കു വേണ്ടിയായിരുന്നു.  അദ്ദേഹത്തിന്റെ വസ്ത്രം, ജീവിതം, മരുഭൂമിയിലെ ആഹാര രീതി എന്നിവ അല്ലാഹുവിനാൽ മുന്നറിയിക്കപ്പെട്ട പദ്ധതി പോലെയുള്ള അടയാളങ്ങളുടെ നിവർത്തീകരണം ആയിരുന്നു.

ഇഞ്ചീൽ- ചരിത്രത്തിൽ വളരെ ഉറപ്പോടെ സ്ഥാപിക്കപ്പെട്ടു

അതിനു ശേഷം ഇഞ്ചീൽ നമ്മോട് പറയുന്നത്:

ബെര്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോൾ, ഹെരോദാവു ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇതുര്യത്രഖോനിത്തിദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും
ഇടപ്രഭൂക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി.

 

ലൂക്കൊസ് 3:1-2

ഈ ഒരു പ്രസ്താവനയിൽക്കൂടി യഹ് യാ (അ.സ) ന്റെ പ്രവചന സുശ്രൂഷ ആരംഭിച്ചു മാത്രമല്ല ഇത് വളരെ പ്രാധാന്യം അർഹിക്കുന്നതാണു ഇത് അത് ചരിത്രത്തിലെ പല അറിയപ്പെടുന്ന ഭരണാധികാരികൾക്കുമൊപ്പം തന്നെ ചേർക്കുന്നതിനു കാരണമായിത്തീർന്നു.  അന്നത്തെക്കാലത്തെ പല പ്രധാനപ്പെട്ട ഭരണാധികാരികളെയും കുറിച്ച് അധികമായി എഴുതിയിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കുക.  ഇത് നമ്മെ ചരിത്രപരമായി എത്രമാത്രം ക്രുത്യമാണു സുവിശേഷങ്ങളിലെ വിവരണങ്ങൾ എന്ന് പരിശോധിക്കുവാൻ സഹായിക്കുന്നു.  താങ്കൾ അങ്ങിനെ ചെയ്യുന്നുവെങ്കിൽ, താങ്കൾക്ക് കണ്ടെത്തുവാൻ കഴിയുന്നത്, തിബര്യാസ് കൈസർ, പൊന്തിയോസ് പീലാത്തോസ്, ഹേരോദാവ്, ഫിലിപ്, ലിസാനിയസ്, അന്നാസ്, കയ്യഫാവ് എന്നിവർ റോമാ ചരിത്രകാരന്മാർക്കും യഹൂദാ ചരിത്രകാരന്മാർക്കും ഒരു പോലെ അറിയാവുന്നവർ ആയിരുന്നു എന്നാണു.  വ്യത്യസ്ത ശീർഷകങ്ങൾ വ്യത്യസ്ത ഭരണാധികാരികൾക്ക് നൽകപ്പെട്ടിരുന്നു എങ്കിലും (ഉദാഹരണത്തിനു ‘നാടുവാഴി’ എന്ന് പൊന്തിയോസ്  പീലാത്തോസിനും, ‘സഹസ്രാധിപൻ’ എന്ന് ഹെരോധാവിനും’ മുതലായവ.) അവ ചരിത്രപരമായി പരിശോധിക്കപ്പെട്ട് ശരിയായതും ക്രുത്യമായതുമാണെന്ന് തെളിയിക്കപ്പെട്ടതാണു.  ഇത് നമ്മെ ഈ വസ്തുതകളുടെ ചരിത്ര വീക്ഷണത്തിൽ ഇവ വിശ്വസനീയമാം വണ്ണം രേഖപ്പെടുത്തിയിരിക്കുന്നു എന്ന് വിലയിരുത്തുവാൻ സഹായിക്കുന്നു.

തിബര്യാസ് കൈസർ റോമാ സാമ്രാജ്യത്തിന്റെ   അധിപനായി ഏ ഡി 14നു സ്ഥാനരോഹണം ചെയ്തു.  അതുകൊണ്ട് ഇത് അദ്ദേഹത്തിന്റെ വാഴ്ചയുടെ 15 ആം ആണ്ട് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് യഹ് യാക്ക് സന്ദേശങ്ങൾ ലഭിച്ചു തുടങ്ങിയത് ഏ ഡി 29 മുതൽ ആണെന്നതാണു.

യഹ് യായുടെ സന്ദേശം- മാനസാന്തരപ്പെടുകയും ഏറ്റു പറയുകയും ചെയ്യുക

അപ്പോൾ അദ്ദേഹത്തിന്റെ സന്ദേശം എന്തായിരുന്നു?  അദ്ദേഹത്തിന്റെ ജീവിത ശൈലി പോലെ, അദ്ദേഹത്തിന്റെ സന്ദേശം വളരെ ലളിതമായിരുന്നു, എന്നാൽ നേരിട്ടുള്ളതും ശക്തിമത്തുമായിരുന്നു.  ഇഞ്ചീലിൽ നാം വായിക്കുന്നത്:

കാലത്തു യോഹന്നാൻസ്നാപകൻ വന്നു, യെഹൂദ്യമരുഭൂമിയിൽ പ്രസംഗിച്ചു:
സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു.

 

മത്തായി 3: 1-2

അതുകൊണ്ട് ഈ സന്ദേശത്തിന്റെ ഒരു ഭാഗം ഒരു വസ്തുതയുടെ ആധികാരിക പ്രഖ്യാപനം ആയിരുന്നു- സ്വർഗ്ഗ രാജ്യം ‘സമീപിച്ചിരിക്കുന്നു’ എന്നതായിരുന്നു അത്.  നാം സബൂറിലെ പ്രവാചകന്മാർ എങ്ങിനെയാണു വർഷങ്ങൾക്കു മുൻപ് വരുവാനുള്ള ‘ദൈവ രാജ്യത്തെക്കുറിച്ച്’ പ്രവചിച്ചത് എങ്ങിനെയാണു എന്ന് നാം കണ്ടു.  യഹ് യാ (അ.സ) ഇപ്പോൾ പ്രസ്താവിക്കുന്നത് അത് ‘സമീപവും’ കൈ അകലത്തിലും ആണെന്നാണു.

എന്നാൽ ജനങ്ങൾ ‘മാനസാന്തരപ്പെടാതെ’ ദൈവ രാജ്യത്തിൽ പ്രവേശിക്കുവാൻ ഒരുക്കപ്പെടുകയില്ല.  യധാർത്ഥത്തിൽ, അവർ ‘മാനസാന്തരപ്പെട്ടില്ല’ എങ്കിൽ അവർക്ക് ദൈവ രാജ്യം നഷ്ടമാകും.  മാനസാന്തരം എന്നതു കൊണ്ട് അർത്ഥമാക്കുന്നത് “ഒരു വ്യക്തിയുടെ മനസ്സ് മാറുക; പുനർ വിചിന്തനം ചെയ്യുക; വ്യ്ത്യസ്തമായി ചിന്തിക്കുക.” എന്നാൽ അവർ എന്തിനെക്കുറിച്ചാണു വ്യത്യസ്തമായി ചിന്തിക്കേണ്ടത്? നാം ജനം രണ്ട് വ്യത്യസ്ത രീതികളിൽ യഹ് യാ (അ.സ) ന്റെ സന്ദേശത്തോട് പ്രതികരിച്ചതിനെ ശ്രദ്ധിച്ചാൽ അദ്ദേഹം അവർ എന്തിൽ നിന്നാണു മാനസാന്തരപ്പെടേണ്ടത് എന്നതിനെക്കുറിച്ച് കൽപ്പിക്കുന്നത് എന്ന് പഠിക്കുവാൻ സാധിക്കും. എങ്ങിനെയാണു ജനം അദ്ദേഹത്തിന്റെ സന്ദേശത്തോട് പ്രതികരിച്ചത് എന്ന് ഇഞ്ചീലിൽ രേഖപ്പെടുത്തിയിരിക്കുന്നത് വയിക്കുമ്പോൾ:

അവരുടെ പാപങ്ങൾ ഏറ്റുപറഞ്ഞ അവർ യോർദ്ദാൻ നദിയിൽ അവനെ സ്നാനപ്പെടുത്തി.

 

മത്തായി 3:6

താങ്കൾ ആദാമിന്റെ അടയാളം എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഓർമ്മിക്കുന്നുണ്ടാകും, ആദാമും ഹവ്വായും വിലക്കപ്പെട്ട കനി ഭക്ഷിച്ചതിനു ശേഷം എങ്ങിനെയാണു അവർ:

‘യഹോവയായ ദൈവം അവരെ കാണാതിരിക്കേണ്ടതിനു തോട്ടത്തിലെ വ്രുക്ഷങ്ങളുടെ ഇടയിൽ ഒളിച്ചത്’ എന്നത്.

 

ഉൽപ്പത്തി 3:8

അന്നു മുതൽ, നമ്മുടെ പാപങ്ങൾ മറയ്ക്കുവാനുള്ള ഒരു മനോഭാവവും നാം അത് ചെയ്തിട്ടില്ല എന്ന് ഭാവിക്കുകയും ചെയ്യുന്ന കാര്യം നമുക്ക് വളരെ സ്വാഭാവീകമായ ഒന്നായി മാറിയിരിക്കുന്നു.  നമ്മുടെ തെറ്റുകൾ ഏറ്റു പറയുന്നതും മാനസാന്തരപ്പെടുകയും ചെയ്യുന്നത് നമുക്ക് വളരെ അസാധ്യമായ ഒന്നായി മാറൈയിരിക്കുന്നു.  നാം കന്യകാ ജാതന്റെ അടയാളത്തിൽ പ്രവാചകന്മാരായ ദാവൂദും  (അ.സ) മുഹമ്മദും (അ.സ) അവരുടെ തെറ്റുകൾ ഏറ്റു പറഞ്ഞു എന്നാണു.  ഇത് നമുക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു കാര്യമാണു കാരണം അത് നമ്മുടെ കുറ്റം മറ്റുള്ളവർക്ക് ചൂണ്ടിക്കാണിക്കുന്നതിനും അതു മൂലം കുറ്റവാളിയായി ചിത്രീകരിക്കപ്പെടുവാനും കാരണമാകും- അതു കൊണ്ട് നാം വേറെ എന്തു ചെയ്താലും ഇതിനു മാത്രം തുനിയുകയില്ല.  എന്നാൽ ഈ ഒരു കാര്യം മാത്രമാണു യഹ്യാ (അ.സ) പ്രസംഗിച്ചത് അദ്ദേഹം ജനം വരുവാനുള്ള ദൈവ രാജ്യത്തിനു വേണ്ടി അവരെത്തന്നെ ഒരുക്കുന്നത് ആവശ്യമെന്ന് പ്രബോധിപ്പിച്ചു.

മാനസാന്തരപ്പെടാത്ത മത നേതാക്കന്മാർക്കുള്ള മുന്നറിയിപ്പ്

ചിലർ തീർച്ചയായും മാനസാന്തരപ്പെട്ടു, എന്നാൽ എല്ലാവരും സത്യ സന്ധമായി അവരുടെ പാപങ്ങൾ സമ്മതിക്കുകയും ഏറ്റു പറയുകയും ചെയ്തില്ല. ഇഞ്ചീൽ പറയുന്നത് എന്തെന്നാൽ:

തന്റെ സ്നാനത്തിന്നായി പരീശരിലും സദൂക്യരിലും പലർ വരുന്നതു കണ്ടാറെ അവൻ അവരോടു പറഞ്ഞതു: സർപ്പസന്തതികളെ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നതു ആർ?
മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിൻ.
അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടു ഉണ്ടു എന്നു ഉള്ളംകൊണ്ടു പറവാൻ തുനിയരുതു; ഈ കല്ലുകളിൽ നിന്നു അബ്രാഹാമിന്നു മക്കളെ ഉളവാക്കുവാൻ ദൈവത്തിന്നു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
10 ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.

 

മത്തായി 3:7-10

മോശയുടെ ന്യായപ്രമാണം പഠിപ്പിക്കുന്ന ഗുരുക്കന്മാർ ആയിരുന്നു സദൂക്യരും പരീശന്മാരും. അവർ മത ചിട്ടകൾ വളരെയധികം പാലിക്കുന്നവർ ആയിരുന്നു മാത്രമല്ല ന്യായപ്രമാണം കൽപ്പിച്ചിരിക്കുന്ന എല്ലാ മത ചിട്ടകളും (പ്രാർത്ഥന, ഉപവാസം, യാഗം മുതലായവ) പാലിക്കുവാൻ വളരെയധികം കഠിനാധ്വാനം ചെയ്തു.  എല്ലാവരും ചിന്തിച്ചത് ഈ മത നേതാക്കൾ, അവരുടെ മതപരമായ അറിവു കൊണ്ടും പരിശ്രമങ്ങൾ കൊണ്ടും ഉറപ്പായും അല്ലാഹുവിനാൽ അംഗീകരിക്കപ്പെട്ടവർ ആണു എന്നായിരുന്നു.  എന്നാൽ യഹ് യാ (അ.സ) പ്രവാചകൻ അവരെ ‘സർപ്പ സന്തതികളേ’ എന്ന് വിളിച്ചു മാത്രമല്ല വരുവാനുള്ള തീയുടെ ന്യായ വിധിയെക്കുറിച്ച് അവർക്ക് മുന്നറിയിപ്പ് നൽകി! എന്തുകൊണ്ട്? ‘മാനസാന്തരത്തിനു തക്ക ഫലം പുറപ്പെടുവിക്കാത്തത്’ കൊണ്ട് അത് കാണിക്കുന്നത് അവർ യധാർത്ഥത്തിൽ മാനസാന്തരപ്പെട്ടില്ല എന്നതാണു.  അവർ അവരുടെ പാപങ്ങൾ  ഏറ്റുപറഞ്ഞില്ല പകരം മതപരമായ ചിട്ടകൾ പാലിക്കുക വഴി അവരുടെ പാപങ്ങൾ അവർ മറച്ചു വയ്ക്കുവാൻ ശ്രമിച്ചു. പ്രവാചകനായ ഇബ്രാഹീം (അ.സ) മുതലുള്ള അവരുടെ മത പൈത്രുകം, അത് വളരെ നല്ലതായിരുന്നെങ്കിലും, അവരെ മാനസാന്തരപ്പെടുന്നതിനേക്കാൾ അഹങ്കാരികൾ ആക്കിത്തീർത്തു.

ദാവൂദിന്റെ ഏറ്റുപറച്ചിൽ നമുക്ക് ഒരു മാത്രുക

അതുകൊണ്ട് നമുക്ക് യഹ് യായുടെ മുന്നറിയിപ്പുകളിൽക്കൂടി കാണുവാൻ സാധിക്കുന്നത് പാപത്തിൽ നിന്നുള്ള മാനസാന്തരവും അത് ഏറ്റുപറച്ചിലും വളരെ പ്രാധാന്യം അർഹിക്കുന്നതാണു.  യധാർത്ഥത്തിൽ അതു കൂടാതെ നാം ദൈവ രാജ്യത്തിൽ പ്രവേശിക്കുകയില്ല.  അന്നത്തെക്കാലത്തെ പരീശന്മാരോടും ന്യായ ശാസ്ത്രിമാരോടും ഉള്ള ആ മുന്നറിയിപ്പുകളിൽക്കൂടി മതത്തിന്റെ മറവ് പറ്റി നമ്മുടെ പാപങ്ങൾ മറച്ചു വയ്ക്കുന്നത് എത്ര എളുപ്പവും സ്വഭാവികവുമാണെന്ന് നമുക്ക് പഠിക്കുവാൻ കഴിയും.  അങ്ങിനെയെങ്കിൽ താങ്കളുടെയും എന്റെയും കാര്യം എങ്ങിനെയാകും?  ഇത് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത് നാം ഒരു കാരണവശാലും ധാർഷ്ട്യത്തോടു കൂടെ മാനസാന്തരപ്പെടുകയില്ല എന്ന് പറയാതിരിക്കുവാൻ ഒരു മുന്നറിയിപ്പ് എന്ന നിലയിൽ ആണു. നമ്മുടെ പാപങ്ങൾക്ക് ന്യായം കണ്ടെത്തുന്നതിനു പകരം, നാം പാപം ചെയ്യുന്നില്ല എന്ന് നടിക്കുന്നതിനു പകരം, അല്ലെങ്കിൽ ഒളിപ്പിയ്ക്കുന്നതിനു പകരം നാം ദാവൂദ് (അ.സ) ന്റെ ഉദാഹരണം നാം പിന്തുടരണം അദ്ദേഹത്തിന്റെ പാപങ്ങളെ ചോദ്യം ചെയ്തപ്പോൾ സബൂറിൽ അദ്ദേഹം തന്റെ പാപങ്ങൾ ഏറ്റു പറഞ്ഞുകൊണ്ട് ഇങ്ങിനെ പ്രാർത്ഥിച്ചു:

വമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ.
എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.
എന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
നിന്നോടു തന്നേ ഞാൻ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ നീ നീതിമാനായും വിധിക്കുമ്പോൾ നിർമ്മലനായും ഇരിക്കേണ്ടതിന്നു തന്നേ.
ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.
അന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.
ഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ.
സന്തോഷവും ആനന്ദവും എന്നെ കേൾക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ.
എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ. എന്റെ അകൃത്യങ്ങളെ ഒക്കെയും മായിച്ചു കളയേണമേ.
10 ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.
11 നിന്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ.
12 നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ.

 

സങ്കീർത്തനം 51:1-12

മാനസാന്തരത്തിന്റെ ഫലം

മാനസാന്തരത്തോടും ഏറ്റ് പറച്ചിലിനോടും കൂടെ വ്യത്യസ്തമായ ഒരു ജീവിതരീതിയും പ്രതീക്ഷിക്കപ്പെട്ടു.  ജനം യഹ് യായോട് (അ.സ) എങ്ങിനെയാണു മാനസാന്തരത്തിന്റെ ഫലം കാണിക്കേണ്ടത് എന്ന് ചോദിച്ചപ്പോൾ നടന്ന ചർച്ചയെ ഇഞ്ചീൽ തുടർന്ന് വിവരിക്കുന്നത് ഇങ്ങിനെയാണു:

10 എന്നാൽ ഞങ്ങൾ എന്തു ചെയ്യേണം എന്നു പുരുഷാരം അവനോടു ചോദിച്ചു.
11 അതിന്നു അവൻ: രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന്നു കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെ തന്നേ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു.
12 ചുങ്കക്കാരും സ്നാനം ഏല്പാൻ വന്നു: ഗുരോ, ഞങ്ങൾ എന്തുചെയ്യേണം എന്നു അവനോടു ചോദിച്ചു.
13 നിങ്ങളോടു കല്പിച്ചതിൽ അധികം ഒന്നും പിരിക്കരുതു എന്നു അവൻ പറഞ്ഞു.
14 പടജ്ജനവും അവനോടു: ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചതിന്നു: ആരെയും ബലാൽക്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്നു വെപ്പിൻ എന്നു അവരോടു പറഞ്ഞു

 

ലൂക്കോസ് 3:10-14

യഹ് യാ മസീഹ് ആയിരുന്നുവോ?

തന്റെ സന്ദേശത്തിന്റെ ശക്തി കൊണ്ട്, പലരുൻ ചിന്തിച്ചത് അദ്ദേഹം തന്നെ ആയിരിക്കുമോ മശീഹാ എന്നായിരുന്നു.  ഈ ഒരു ചർച്ചയെ ഇഞ്ചീൽ വിവരിക്കുന്നത് ഇങ്ങിനെയാണു:

15 ജനം കാത്തു നിന്നു; അവൻ ക്രിസ്തുവോ എന്നു എല്ലാവരും ഹൃദയത്തിൽ യോഹന്നാനെക്കുറിച്ചു വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ
16 യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.
17 അവന്നു വീശുമുറം കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.
18 മറ്റു പലതും അവൻ പ്രബോധിപ്പിച്ചു കൊണ്ടു ജനത്തോടു സുവിശേഷം അറിയിച്ചു.

 

ലൂക്കൊസ് 3:15-18

ഉപ സംഹാരം

പ്രവാചകനായ യഹ് യാ (അ.സ) ജനത്തെ ഒരുക്കുവാനായി വന്നു അതു വഴി ജനം സ്വർഗ്ഗ രാജ്യത്തിൽ പോകുവാൻ തയ്യാറുള്ളവർ ആയിരിക്കും.  എന്നാൽ അദ്ദേഹം അവരെ കൂടുതൽ നിയമങ്ങൾ നൽകിയല്ല ഒരുക്കിയത്, മറിച്ച് അവരുടെ പാപങ്ങളിൽ നിന്നും മാനസാന്തരപ്പെട്ട് അവ ഏറ്റു പറയുവാനും അവരെ ഒരുക്കി.  യധാർത്ഥത്തിൽ ഇത് കൂറേക്കൂടെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുന്നതിനേക്കാൽ പ്രവർത്തിപഥത്തിൽ കൊണ്ടു വരുവാൻ കൂടുതൽ ബുദ്ധിമുട്ട് ഉളവാക്കുന്നതാണു കാരണം അവ നമ്മുടെ കുറ്റവും ലജ്ജയും തുറന്നു കാണിക്കുന്നതാണു.  അതിനു പകരം അവരുടെ പാപങ്ങൾ മറയ്ക്കുന്നതിനു വേണ്ടി മതത്തെ ഉപയോഗിച്ചു.  പക്ഷെ അവരുടെ സ്വീകരിച്ച തിരഞ്ഞെടുപ്പ് കൊണ്ട് മശീഹാ തന്റെ ദൂതുമായി വന്നപ്പോൾ അവർ മശിഹായെ സ്വീകരിക്കുന്നതിനു ഒരുക്കപ്പെട്ടവർ അല്ലാതെയായിപ്പോയി.  യഹ് യായുടെ (അ.സ) ഈ മുന്നറിയിപ്പ് ഇന്നത്തെക്കാലത്തും വളരെ പ്രസക്തമാണു.   അദ്ദേഹം നമ്മോട് ആവശ്യപ്പെടുന്നത് നാം നമ്മുടെ പാപങ്ങളിൽ നിന്നും മാനസാന്തരപ്പെടുകയും അവ ഏറ്റു പറയുകയും ചെയ്യണം എന്നാണു.  അതിനു നാം തയ്യാറാകുമോ?

മശീഹായുടെ ജനനം: പ്രവാചകന്മാരാൽ പ്രവചിക്കപ്പെട്ടത് & ജിബ്രീലിനാൽ വിളംബരം ചെയ്യപ്പെട്ടു

നാം തൗറാത്തിന്റെയും സബൂറിന്റെയും വിലയിരുത്തൽ പൂർത്തീകരിച്ചിരുന്നു, അവ പുരാതന ഇസ്രായേലിന്റെ പ്രവചന ഗ്രന്ധങ്ങൾ ആണു.  നാം സബൂറിന്റെ അവസാനത്തിൽ കണ്ടത് ഭാവിയിൽ – നടക്കുവാനുള്ള കാര്യങ്ങൾ പ്രതീക്ഷിക്കുന്ന ഒരു മാത്രുക ഉണ്ടായിരുന്നു.

എന്നാൽ സബൂർ അവസാനിച്ച് നാനൂറു വർഷങ്ങൾക്ക് കഴിഞ്ഞു.  ഈ പ്രവചനങ്ങളുടെ പൂർത്തീകരണത്തിനു വേണ്ടി കാത്തിരുന്ന കാലഘട്ടത്തിൽ പല രാഷ്ട്രീയ മതപരമായ സംഭവ വികാസങ്ങൾ ഇസ്രായേലിന്റെ ചരിത്രത്തിൽ സംഭവിച്ചതായി നാം കണ്ടു, എന്നാൽ പുതിയ പ്രവചനങ്ങൾ ഒരു പ്രവാചകന്മാരാലും നൽകപ്പെട്ടിരുന്നില്ല.  എന്നിരുന്നാലും, ഇസ്രായേൽ മക്കൾ, മഹാനായ ഹെരോദാവിന്റെ ഭരണത്തിൽക്കൂടെ, ആലയത്തിന്റെ പണി അത് അതി ഗംഭീരമാകുന്നതു വരെ തുടർന്നു കൊണ്ടിരുന്നു, ഇത് ആ കാലത്തെ ലോക രാഷ്ട്രമായ റോമാ സാമ്രാജ്യത്തിലെ എല്ലാ ജനത്തെയും അവിടേക്ക് ആരാധനയ്ക്കും, യാഗത്തിനും, പ്രാർത്ഥനയ്ക്കുമായി ആകർഷിച്ചു.  എന്നിരുന്നാലും, ജനത്തിന്റെ ഹ്രുദയങ്ങൾ, മത തീക്ഷണത ഉള്ളവർ ആയിരുന്നെങ്കിലും ആദ്യ കാല പ്രവാചകന്മാരുടെ കാലഘട്ടത്തിൽ അവരെ കെണിയിൽ അകപ്പെടുത്തിയിരുന്ന  വിഗ്രഹാരാധന ഇപ്പോൾ അകറ്റി നിർത്തിയിരുന്നു എങ്കിലും, അവർ കഠിനരും പുറമേ ശ്രദ്ധാലുക്കളും ആയിത്തീർന്നു.  ഇന്നത്തെക്കാലത്ത് നമ്മിൽ പലരെയും പോലെ, മതപരമായ പ്രവർത്തനങ്ങൾക്കും പ്രാർത്ഥനകൾക്കും ഇടയിൽ, ജനത്തിന്റെ ഹ്രുദയങ്ങൾക്ക് അനിവാര്യമായ മാറ്റം ആവശ്യമായിരുന്നു.  അതുകൊണ്ട്, മഹാനായ ഹേരൊദാവിന്റെ ഭരണത്തിന്റെ അവസാനമായപ്പോഴെക്ക്, ഏകദേശം ബി. സി 5ൽ, ഒരു മഹത്തായ അറിയിപ്പ് നൽകുവാനായി ഒരു ദൂതൻ അയക്കപ്പെട്ടു.

സൂറാ മർ യം (19:16-21) ഈ സന്ദേശത്തിന്റെ സംഗ്രഹം മേരിയ്ക്ക് നൽകുന്നു.

വേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവള്‍ തന്‍റെ വീട്ടുകാരില്‍ നിന്നകന്ന്‌ കിഴക്ക്‌ ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക്‌ മാറിത്താമസിച്ച സന്ദര്‍ഭം.

എന്നിട്ട്‌ അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ ( ജിബ്‌രീലിനെ ) നാം അവളുടെ അടുത്തേക്ക്‌ നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.

അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന്‌ ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ ( എന്നെ വിട്ട്‌ മാറിപ്പോകൂ. )

അദ്ദേഹം ( ജിബ്‌രീല്‍ ) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക്‌ ദാനം ചെയ്യുന്നതിന്‌ വേണ്ടി നിന്‍റെ രക്ഷിതാവ്‌ അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍.

അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല.

അദ്ദേഹം പറഞ്ഞു: ( കാര്യം ) അങ്ങനെതന്നെയാകുന്നു. അത്‌ തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന്‌ നിന്‍റെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു. അവനെ ( ആ കുട്ടിയെ ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും ( നാം ഉദ്ദേശിക്കുന്നു. ) അത്‌ തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു.

 

സൂറാ മർ യം 19:16-21

യോഹന്നാൻ സ്നാപകന്റെ വരവിനെക്കുറിച്ച് ജിബ്രീൽ വിളംബരം നൽകുന്നു (യഹ് യാ- അ.സ)

ഈ ദൂതൻ ജിബ്രീൽ ആയിരുന്നു, അൽഖിതാബിൽ (ബൈബിൾ) അദ്ദേഹം പ്രധാന ദൈവദൂതനായ ഗബ്രിയേൽ എന്ന് അറിയപ്പെടുന്നു. ആ സമയം വരെ അദ്ദേഹത്തെ പ്രവാചകനായ ദാനിയേലിന്റെ (അ.സ) അരികിൽ മാത്രമേ അയക്കപ്പെട്ടിരുന്നുള്ളൂ അത് എപ്പോൾ മശിഹാ വരുമെന്ന സന്ദേശം (ഇവിടെ വായിക്കുക) അറിയിക്കുവാൻ വേണ്ടിയായിരുന്നു. ഇപ്പോൾ ജിബ്രീൽ (ഗബ്രിയേൽ) സഖര്യാവ് (അല്ലെങ്കിൽ സകാരി അ.സ) എന്ന ഒരു പുരോഹിതന്റെ അടുക്കൽ അദ്ദേഹം ദൈവാലയത്തിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ പ്രത്യക്ഷനായി.  അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും വളരെ പ്രായം ചെന്നവരും മക്കൾ ഇല്ലാത്തവരും ആയിരുന്നു.  എന്നാൽ ജിബ്രീൽ അദ്ദേഹത്തിനു താഴെക്കൊടുത്തിരിക്കുന്നതും ഇഞ്ചീലിൽ (സുവിശേഷങ്ങൾ) എഴുതപ്പെട്ടിരിക്കുന്നതുമായ സന്ദേശവുമായി പ്രത്യക്ഷനായി.

13 ദൂതൻ അവനോടു പറഞ്ഞതു: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർത്ഥനെക്കു ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാൻ എന്നു പേർ ഇടേണം.
14 നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും.
15 അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.
16 അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും.
17 അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.
18 സെഖര്യാവു ദൂതനോടു; ഇതു ഞാൻ എന്തൊന്നിനാൽ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു.
19 ദൂതൻ അവനോടു: ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രിയേൽ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു.
20 തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുവരെ നീ സംസാരിപ്പാൻ കഴിയാതെ മൌനമായിരിക്കും എന്നു ഉത്തരം

 

പറഞ്ഞു.ലൂക്കൊസ്: 1:13-20

സബൂർ അവസാനിച്ചത് ഏലിയാവിനെപ്പോലെ (അ.സ)  ഒരു വ്യക്തി വഴി ഒരുക്കുന്നവനായി വരും എന്ന വാഗ്ദത്തത്തോട് കൂടെ ആയിരുന്നു.  ജിബ്രീൽ ഈ ഒരു പ്രത്യേക വാഗ്ദത്തം ഓർമ്മിപ്പിച്ചു കൊണ്ട് സഖര്യാവിന്റെ (അല്ലെങ്കിൽ സകാരി അ.സ) മകൻ ‘ഏലിയാവിന്റെ ശക്തിയോടും ആത്മാവോടും’ കൂടെ വരും എന്ന് അരുളിച്ചെയ്തു.  അദ്ദേഹം വരുന്നത് ‘കർത്താവിനു വേണ്ടി ഒരു കൂട്ടം ജനത്തെ ഒരുക്കുവാൻ വേണ്ടിയായിരുന്നു’.  ഈ അരുളപ്പാട് കൊണ്ട് അർത്ഥമാക്കുന്നത് വഴി ഒരുക്കുന്നവനെക്കുറിച്ചുള്ള വാഗ്ദത്തം മറക്കപ്പെട്ടില്ല- അത് സഖര്യാവിനും (അല്ലെങ്കിൽ സകാരി അ.സ) എലിസബത്തിനും വരുവാനുള്ള ഈ മകനിൽക്കൂടെ നിവർത്തീകരിക്കപ്പെടുകയായിരുന്നു.  എന്നിരുന്നാലും, സഖര്യാവ് ഈ സന്ദേശം വിശ്വസിക്കാതിരുന്നതുകൊണ്ട് അദ്ദേഹം ഊമനായിത്തീരേണ്ടി വന്നു.

ജിബ്രീൽ കന്യകയിൽ ജാതനാകുവാനുള്ള ഒരുവനെക്കുറിച്ച് അരുളിച്ചെയ്യുന്നു

വരുവാനുള്ള ഒരു വഴിയൊരുക്കുന്നവൻ എന്നത് അർത്ഥമാക്കുന്നത് ജനത്തെ അധികം താമസിയാതെ വരുവാനുള്ള –മശിഹയ്ക്ക് വേണ്ടി അല്ലെങ്കിൽ ക്രിസ്തു അല്ലെങ്കിൽ മസീഹ്– നു വേണ്ടി ഒരുക്കുന്ന ഒരുവനെക്കുറിച്ചാണു. തീർച്ചയായും അൽപ്പം ചില മാസങ്ങൾക്കു ശേഷം, ജിബ്രീൽ (അല്ലെങ്കിൽ ഗബ്രിയേൽ) ഒരു കന്യകയായ മറിയ എന്ന യുവതിയുടെ അടുക്കൽ ഇഞ്ചീലിൽ (സുവിശേഷങ്ങൾ) രേഖപ്പെടുത്തിയിരിക്കുന്ന താഴെക്കൊടുത്തിരിക്കുന്ന സന്ദേശവുമായി അയക്കപ്പെട്ടു.

28 ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
29 അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു.
30 ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.
31 നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.
32 അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും
33 അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.
34 മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.
35 അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
36 നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം.
37 ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.
38 അതിന്നു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.

ലൂക്കൊസ് 1:28-38

ജിബ്രീലിന്റെ ആ അരുളപ്പാടിൽത്തന്നെ നാം ‘ദൈവ പുത്രൻ’ എന്ന അമ്പരപ്പിക്കുന്നതായ പരാമർശം നാം കാണുന്നു.  ഞാൻ ഇതിനെക്കുറിച്ച് കൂടുതൽ ഇവിടെ ചർച്ച ചെയ്യുവാൻ പോകുന്നു.  ഈ ലേഖനത്തിൽ നാം ഈ ജനനങ്ങളെക്കുറിച്ച് പരിശോധിക്കുവാൻ പോവുകയാണു.

യഹ് യാ പ്രവാചകന്റെ ജനനം (യോഹന്നാൻ സ്നാപകൻ -അ.സ)

സബൂറിലെ പ്രവാചകന്മാർ മുൻ കൂട്ടി പ്രസ്താവിച്ചിരുന്നതു പോലെത്തന്നേ സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു.  പ്രവാചകനായ മലാഖി ഏലിയാവിന്റെ ശക്തിയോടുകൂടെ ഒരു വഴിയൊരുക്കുന്നവൻ വരും എന്ന് പ്രവചിച്ചിരുന്നു മാത്രമല്ല ഇപ്പോൾ ജിബ്രീൽ അദ്ദേഹത്തിന്റെ ജനനത്തെക്കുറിച്ച് അരുളിച്ചെയ്യുകയും ചെയ്തു.  ഇഞ്ചീലിൽ നാം തുടർന്നു വായിക്കുന്നത്

57 എലീശബെത്തിന്നു പ്രസവിപ്പാനുള്ള കാലം തികഞ്ഞപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു;
58 കർത്താവു അവൾക്കു വലിയ കരുണ കാണിച്ചു എന്നു അയൽക്കാരും ചാർച്ചക്കാരും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു.
59 എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‍വാൻ വന്നു; അപ്പന്റെ പേർ പോലെ അവന്നു സെഖര്യാവു എന്നു പേർ വിളിപ്പാൻ ഭാവിച്ചു.
60 അവന്റെ അമ്മയോ: അല്ല, അവന്നു യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു.
61 അവർ അവളോടു: നിന്റെ ചാർച്ചയിൽ ഈ പേരുള്ളവർ ആരും ഇല്ലല്ലോ എന്നു പറഞ്ഞു.
62 പിന്നെ അവന്നു എന്തു പേർ വിളിപ്പാൻ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു.
63 അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.
64 ഉടനെ അവന്റെ വായും നാവും തുറന്നു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.
65 ചുറ്റും പാർക്കുന്നവർക്കു എല്ലാം ഭയം ഉണ്ടായി;, യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പരന്നു.
66 കേട്ടവർ എല്ലാവരും അതു ഹൃദയത്തിൽ നിക്ഷേപിച്ചു: ഈ പൈതൽ എന്തു ആകും എന്നു പറഞ്ഞു; കർത്താവിന്റെ കൈ അവനോടു കൂടെ ഉണ്ടായിരുന്നു.

 

ലൂക്കൊസ് 1:57-66

ഈസാ അൽ മസീഹ് അ.സ ന്റെ ജനനം

പ്രവാചകനായ എശയ്യാവ് (അ.സ) ഒരു അതുല്യമായ പ്രവചനം നടത്തിയിരുന്നു (അത് മുഴുവനായി ഇവിടെ വിശദീകരിച്ചിരിക്കുന്നു) അതെന്തെന്നാൽ

കന്യക ഗർഭം ധരിക്കുകയും ഒരു മകനെ പ്രസവിക്കുകയും അവനെ ഇമ്മാനുവൽ എന്ന് വിളിക്കുകയും ചെയ്യും

 

എശയ്യാവ് 7:14

ഇപ്പോൾ ദൈവത്തിന്റെ പ്രധാന ദൂതനായ ജിബ്രീൽ മശീഹയുടെ ജനനത്തെക്കുറിച്ച് മറിയയോടെ അരുളിച്ചെയ്തിരുന്നു, അവർ ഒരു കന്യകയായി തുടരുമ്പോൾ തന്നെ- വളരെ നാളുകൾക്ക് മുൻപ് നൽകപ്പെട്ടിരുന്ന ഈ പ്രവചനത്തിന്റെ നേരിട്ടുള്ള നിവർത്തീകരണം ആയിരുന്നു അത്. ഇങ്ങിനെയാണു ഇഞ്ചീൽ (സുവിശേഷങ്ങൾ) ഈസാ അൽ മസീഹിന്റെ (യേശു അ.സ) ജനനത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.

അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവൻ ആകകൊണ്ടു തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടും കൂടെ ചാർത്തപ്പെടേണ്ടതിന്നു ഗലീലയിലെ നസറത്ത് പട്ടണം വിട്ടു,
യെഹൂദ്യയിൽ ബേത്ളേഹെം എന്ന ദാവീദിൻ പട്ടണത്തിലേക്കു പോയി.
അവർ അവിടെ ഇരിക്കുമ്പോൾ അവൾക്കു പ്രസവത്തിനുള്ള കാലം തികെഞ്ഞു.
അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി.
അന്നു ആ പ്രദേശത്തു ഇടയന്മാർ രാത്രിയിൽ ആട്ടിൻ കൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു.
അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ നിന്നു, കർത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിതീർന്നു.
10 ദൂതൻ അവരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.
11 കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.
12 നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു.
13 പെട്ടെന്നു സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്നു ദൈവത്തെ പുകഴ്ത്തി.
14 “അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു.
15 ദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: നാം ബേത്ത്ളേഹെമോളം ചെന്നു കർത്താവു നമ്മോടു അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞ്ഞു.
16 അവർ ബദ്ധപ്പെട്ടു ചെന്നു, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു.
17 കണ്ടശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്കു അറിയിച്ചു.
18 കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞതിനെക്കുറിച്ചു ആശ്ചര്യപ്പെട്ടു.
19 മറിയ ഈ വാർത്ത ഒക്കെയും ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു.
20 തങ്ങളോടു അറിയിച്ചതുപോലെ ഇടയന്മാർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ചു ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയും കൊണ്ടു മടങ്ങിപ്പോയി.
21 പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു.

 

ലൂക്കോസ് 2: 4-21

ഈ രണ്ടു മഹാന്മാരായ പ്രവാചകന്മാരുടെ വരുവാനുള്ള കർത്തവ്യങ്ങൾ

ഈ രണ്ട് മഹാന്മാരായ പ്രവാചകന്മാർ മാസങ്ങളുടെ വ്യത്യാസത്തിലാണു ജന്മം കൊണ്ടത്, അവ രണ്ടും നൂറു കണക്കിനു വർഷങ്ങൾക്കു മുൻപ് നൽകപ്പെട്ട പ്രത്യേകമായ പ്രവചനങ്ങളുടെ നിവർത്തീകരണം ആയിരുന്നു! യോഹന്നാൻ സ്നാപകന്റെ പിതാവായ, സകാരി (അല്ലെങ്കിൽ സഖര്യാവ്- അ.സ), രണ്ട് പുത്രന്മാരെക്കുറിച്ചും പ്രവചിച്ചത് എന്തെന്നാൽ:

67 അവന്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതു:
68 “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്കയും
69 ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതുപോലെ
70 നമ്മുടെ ശത്രുക്കളുടെ വശത്തു നിന്നും നമ്മെ പകെക്കുന്ന ഏവരുടെയും കയ്യിൽ നിന്നും നമ്മെ രക്ഷിപ്പാൻ
71 തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തിൽ നമുക്കു രക്ഷയുടെ കൊമ്പു ഉയർത്തുകയും ചെയ്തിരിക്കുന്നതു,
72 നമ്മുടെ പിതാക്കന്മാരോടു കരുണ പ്രവർത്തിക്കേണ്ടതിന്നും
73 നമ്മുടെ ശത്രുക്കളുടെ കയ്യിൽ നിന്നു രക്ഷിക്കപ്പെട്ടു
74 നാം ആയുഷ്ക്കാലം ഒക്കെയും ഭയം കൂടാതെ തിരുമുമ്പിൽ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാൻ നമുക്കു കൃപ നല്കുമെന്നു
75 അവൻ നമ്മുടെ പിതാവായ അബ്രാഹാമിനോടു സത്യവും തന്റെ വിശുദ്ധ നിയമവും ഓർത്തതുകൊണ്ടും ആകുന്നു.
76 നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും
77 നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.
78 ഇരുളിലും മരണനിഴലിലും ഇരിക്കുന്നവർക്കു പ്രകാശിച്ചു, നമ്മുടെ കാലുകളെ സമാധാനമാർഗ്ഗത്തിൽ നടത്തേണ്ടതിന്നു
79 ആ ആർദ്രകരുണയാൽ ഉയരത്തിൽനിന്നു ഉദയം നമ്മെ സന്ദർശിച്ചിരിക്കുന്നു.”

 

ലൂക്കോസ് 1:67-79

സഖര്യാ (അ.സ), ഒരു ദൈവീക പ്രചോദിതമായ അരുളപ്പാടിനാൽ, ദാവൂദ് (അ.സ- ആ വാഗ്ദത്തം ഇവിടെ വായിക്കുക) നും ഇബ്രാഹീം (അ.സ) നും (ആ വാഗ്ദത്തം ഇവിടെ വായിക്കുക) ഈസാ (യേശു) യുടെ ജനനത്തെക്കുറിച്ച് നൽകപ്പെട്ടതുമായി ബന്ധപ്പെട്ടത്, ഇപ്പോൾ അതിന്റെ പര്യവസാനത്തിൽ എത്തുകയായിരുന്നു.  ദൈവീക പദ്ധതി, മുന്നറിയിക്കപ്പെട്ടതും നൂറ്റാണ്ടുകളായി വളർന്നു കൊണ്ടിരുന്നതുമായത്, ഇപ്പോൾ അതിന്റെ പര്യവസാനത്തിലേക്ക് എത്തുകയായിരുന്നു.   എന്നാൽ ഈ പദ്ധതിയിൽ എന്തെല്ലാം ഉൾക്കൊണ്ടിരിക്കും? ഇത് ശത്രുക്കളായ റോമാക്കാരിൽ നിന്നുമുള്ള ഒരു രക്ഷയെസംബന്ധിക്കുന്നത് മാത്രമാണോ? അത് മൂസ (അ.സ) ന്റെ  ന്യായപ്രമാണം മാറ്റിയെഴുതുന്നത് സംബന്ധിച്ചാണോ?  അത് ഒരു പുതിയ മതമോ അല്ലെങ്കിൽ പുതിയ ഒരു രാഷ്ട്രീയ വ്യവസ്ഥിതിയാണോ?  ഇവയൊന്നും (മനുഷ്യരാകുന്ന നാം സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നവ) അല്ല പ്രസ്താവിക്കപ്പെട്ടത്. നേരെമറിച്ച് ഇവിടെ പരാമർശിക്കപ്പെട്ടിരിക്കുന്ന പദ്ധതി എന്നത് ‘നമ്മെ ദൈവത്തെ ലവലേശം ഭയമന്ന്യേ വിശുദ്ധിയിലും നീതിയിലും സേവിക്കുവാൻ സഹായിക്കുന്നു എന്നതും‘ അത് ‘അവരുടെ പാപം ക്ഷമിക്കപ്പെടുന്നതിൽക്കൂടി’ യും അത് ലഭ്യമാകുന്നത് ‘ദൈവത്തിന്റെ മഹാ കരുണയാലും’ അത് നൽകപ്പെട്ടിരിക്കുന്നത് ‘മരണത്തിന്റെ നിഴലിൽ… ജീവിക്കുന്നവർക്കു വേണ്ടിയും’ നൽകപ്പെട്ടതിന്റെ ഉദ്ദേശം ‘നമ്മുടെ പാതകളെ നീതി വഴികളിൽ നടത്തുവാനും’ വേണ്ടിയാണുആദാമിന്റെ കാലം മുതൽ നാം ശത്രുക്കളായി മുദ്രകുത്തപ്പെട്ടവരും മരണത്തിനു അധീനരും ആയിരുന്നു അപ്പോൾ തന്നെ നീതീകരണം പ്രാപിക്കുവാനും പാപക്ഷമയ്ക്കും നീതീകരണം ലഭിക്കേണ്ടതിനുമായി പരിശ്രമിക്കുന്നവരും ആയിരുന്നു.  മാത്രമല്ല ആദമിനും ഹവ്വായ്ക്കും ശൈത്താനും മുൻപിൽ അല്ലാഹു പദ്ധതി ഒരുക്കിയിരുന്നു അത് ‘സ്ത്രീയിൽ നിന്നും’ ഉളവാകുന്ന ഒരു ‘സന്തതിയെ’ സംബന്ധിക്കുന്നതായിരുന്നു.  തീർച്ചയായും ഇത്തരത്തിലുള്ള പദ്ധതി മറ്റേത് യുദ്ധത്തെക്കുറിച്ചുള്ളതും മറ്റ് വ്യവസ്തിതികളെക്കുറിച്ചുള്ള ചിന്തകളെക്കുറിച്ചുള്ളതും നമ്മുടെ നടപ്പിനെക്കുറിച്ചുള്ള പദ്ധതികളെക്കാളും നാം നോക്കിയിരിക്കുന്ന ഒന്നാണു.  ഈ പദ്ധതികൾ നമ്മുടെ അന്തരാത്മാവിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതാണു, നമ്മുടെ ഉപരിതലത്തിലുള്ള ആവശ്യങ്ങൾ മാത്രമല്ല.   വഴിയൊരുക്കുന്നവനെക്കുറിച്ചും മസീഹിനെക്കുറിച്ചുമുള്ള ഈ പദ്ധതി എങ്ങിനെയാണു നിവർത്തീകരിക്കുന്നത്? നാം ഇഞ്ചീലിലെ നല്ല വാർത്തയെക്കുറിച്ച് തുടർന്ന് പഠിക്കുവാൻ പോവുകയാണു.

 

ദൈവ പുത്രൻ’ എന്ന ശീർഷകം എങ്ങിനെയാണു മനസ്സിലാക്കേണ്ടത്?

ഒരു പക്ഷെ ഇഞ്ചീലിലെ പ്രവാചകനായ ഈസാ അൽ മസീഹിനെ (അ.സ) സൂചിപ്പിക്കുവാൻ ‘ദൈവ പുത്രൻ’ എന്ന നാമം ഉയർത്തിയിട്ടുള്ളതു പോലെ വൈരുദ്ധ്യം മറ്റൊരു ഭാഗവും ഉയർത്തിയിട്ടുണ്ടാകില്ല ഇത് ഇഞ്ചീലിൽ (സുവിശേഷങ്ങൾ) മുഴുവനും തുടർമാനമായി വരുന്ന ഒരു നാമമാണു.  ഈ ഒരു പദപ്രയോഗം മൂലമാണു പലരും ഇഞ്ചീൽ തിരുത്തപ്പെട്ടിരിക്കുന്നു എന്ന് സംശയിക്കുവാൻ കാരണം. ഇഞ്ചീൽ തിരുത്തപ്പെട്ടു എന്ന പ്രശ്നം നാം ഖുർ ആനിൽ നിന്നും (ഇവിടെ), സുന്നായിൽ (ഇവിടെ), അതു മാത്രമല്ല ശാസ്ത്രീയമായ പദാനുഗത നിരൂപണത്തിൽ (ഇവിടെ) നിന്നും പരിശോധിക്കുവാൻ പോവുകയാണു.  നമ്മെ സംഭ്രമിപ്പിക്കുന്ന കണ്ടെത്തൽ എന്നത് ഇഞ്ചീൽ (സുവിശേഷങ്ങൾ) തിരുത്തപ്പെട്ടിട്ടില്ല എന്നതാണു.  എന്നാൽ അങ്ങിനെയെങ്കിൽ ഇഞ്ചീലിലെ ‘ദൈവ പുത്രൻ’ എന്ന പദത്തെ എങ്ങിനെ മനസ്സിലാക്കുവാൻ കഴിയും?

അത് സൂറ അൽ ഇഖ് ലാസിൽ വിവരിച്ചിട്ടുള്ള ദൈവത്തിന്റെ ഏക ത്വത്തിനു വിപരീതമായുള്ളതാണു (സൂറ 112- സത്യ സന്ധത)

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍.

( നബിയേ, ) പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു.

അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.

അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.

അവന്ന്‌ തുല്യനായി ആരും ഇല്ലതാനും

 

സൂറ അൽ -ഇഖ് ലാസ് 112

 

സൂറാ അൽ ഇഖ് ലാസിലേതു പോലെ, തൗറാത്തും ദൈവത്തിന്റെ ഏകത്വത്തെക്കുറിച്ച് മൂസാ (അ.സ) ഇങ്ങനെ പ്രഖ്യാപിച്ചപ്പോൾ ഊന്നി പറയുകയായിരുന്നു:

യിസ്രായേലേ, കേൾപ്പിൻ; നമ്മുടെ ദൈവമായ യഹോവ, കർത്താവ് ഏകൻ.

 

ആവർത്തനം 6:4

 

അപ്പാൾ ‘ദൈവ പുത്രൻ’ എന്നത് എങ്ങിനെ മനസ്സിലാക്കുവാൻ കഴിയും?

ഈ ലേഖനത്തിൽ ഈ ഒരു പദത്തെ നാം പരിശോധിക്കും, അത് എവിടെ നിന്ന് വന്നു എന്ന് നാം മനസ്സിലാക്കുകയും, അതിന്റെ അർത്ഥം എന്താണു എന്നതും എന്തല്ല എന്നതുമെല്ലാം നാം മനസ്സിലാക്കുവാൻ പോവുകയാണു.  അങ്ങിനെ നാം ഈ ചോദ്യത്തിനും ഇഞ്ചീലിനും മറുപടി പറയുവാൻ കഴിവുള്ളവരായിത്തീരും.

‘ദൈവ പുത്രൻ’ എന്നത് എവിടെ നിന്ന് വന്നു?

‘ദൈവ പുത്രൻ’ എന്നത് ഒരു ശീർഷകമാണു അത് ഉൽഭവിച്ചത് ഇഞ്ചീലിൽ (സുവിശേഷങ്ങളിൽ) അല്ല. സുവിശേഷ രചയിതാക്കൾ പുതുതായി കണ്ടെത്തിയതോ ആരംഭിച്ചതോ ആയ ഒരു പദമല്ല അത്. അത് ക്രിസ്ത്യാനികൾ കണ്ടു പിടിച്ച ഒരു പദവുമല്ല.  നമുക്ക് അറിയാവുന്ന ഒരു കാര്യം ഈ പദം ആദ്യം ഉപയോഗിച്ചിരിക്കുന്നത് ഈസാ അൽ മസീഹിന്റെ (അ.സ) ശിഷ്യന്മാർ ജീവിച്ചിരുന്നതിനും ക്രിസ്ത്യാനികൾ നിലവിൽ വരുന്നതിനും വർഷങ്ങൾക്ക് മുൻപ് നിലവിൽ നിന്നിരുന്ന, സബൂറിൽ ആണു, അത് പ്രവാചകനായ ദാവൂദ് (ദാവീദ്- അ.സ) ഏകദേശം ബീ സി 1000 ആം ആണ്ടിൽ പ്രചോദിതനായി എഴുതിയതാണു.  അത് ആദ്യം വരുന്നത് എവിടെയെന്ന് നമുക്ക് പരിശോധിക്കാം.

തികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു?
യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു:
നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.
സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവു അവരെ പരിഹസിക്കുന്നു.
അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.
എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.
ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;
ഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.
10 ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ.
11 ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ.
12 അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.

 

സങ്കീർത്തനം 2

നാം ഇവിടെ ‘യഹോവയും’ ‘അവന്റെ അഭിഷിക്തനും’ തമ്മിലുള്ള ഒരു സംഭാഷണമാണു  കാണുന്നത്.  7-ആം വാക്യത്തിൽ ‘കർത്താവ്’ (അതായത് ദൈവം/അല്ലാഹു) തന്റെ അഭിഷിക്തനോട് അരുളിച്ചെയ്യുന്നത് എന്തെന്നാൽ “….നീ എന്റെ പുത്രൻ; ഇന്ന് ഞാൻ നിന്റെ പിതാവ് ആയിത്തീർന്നിരിക്കുന്നു…“ ഇത് 12- ആം വാക്യത്തിൽ വീണ്ടും എടുത്തു പറഞ്ഞിരിക്കുന്നു അവിടെ നമ്മെ ഉത്ഭോധിപ്പിക്കുന്നത് ‘തന്റെ പുത്രനെ ചുംബിക്കുവാൻ’ ആണു…’ ദൈവം അരുളിച്ചെയ്യുകയും തന്നെ ‘എന്റെ പുത്രൻ’ എന്ന് വിളിക്കുകയും ചെയ്യുന്നത് കൊണ്ട് ഇവിടെയാണു ‘ദൈവ പുത്രൻ’ എന്ന നാമം ഉൽഭവിക്കുന്നത്.  ആർക്കാണു ‘ദൈവ പുത്രൻ എന്ന നാമം നൽകപ്പെട്ടത്? അത്  ‘അവിടുത്തെ അഭിഷിക്തനു’ ആണു.  മറ്റു വാക്കുകളിൽ പറഞ്ഞാൽ, ‘പുത്രൻ’ എന്ന നാമം ‘അഭിഷിക്തൻ’ എന്നതിനു പരസ്പര പൂരകങ്ങളായി ഈ ഇടത്ത് ഉപയോഗിച്ചിരിക്കുന്നു. അഭിഷിക്തൻ= മെശയ്യാ= മസീഹ്=ക്രിസ്തു, എന്നതാണു എന്ന് നാം കണ്ടു, മാത്രമല്ല ഈ സങ്കീർത്തനത്തിൽ തന്നെയാണു ‘മെശയ്യാവ്’ എന്ന നാമം ഉൽഭവിച്ചത്. അതുകൊണ്ട് ‘ദൈവപുത്രൻ’ എന്ന നാമം ‘ക്രിസ്തു’ അല്ലെങ്കിൽ ‘മശിഹാ’ എന്ന പദം ഉൽഭവിക്കുന്ന അതേ ഇടത്താണു ഉൽഭവിച്ചിരിക്കുന്നത്- ഈസാ അൽ മസീഹ് (അ.സ) വരുന്നതിനും 1000 വർഷങ്ങൾക്കു മുൻപ് ദൈവത്താൽ പ്രചോദിതമായി എഴുതപ്പെട്ട സബൂറിൽ ആണു.

ഇത് അറിഞ്ഞു കൊണ്ട്, ഈസായ്ക്ക് എതിരായി അദ്ദേഹത്തിന്റെ കുറ്റ വിചാരണാ സമയത്ത് ആരോപിക്കപ്പെട്ട കുറ്റങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കുവാൻ നമ്മെ സഹായിക്കുന്നു.  യഹൂദാ നേതാക്കൾ അദ്ദേഹത്തെ വിചാരണാ സമയത്ത് എങ്ങിനെയാണു ചോദ്യം ചെയ്തത് എന്ന് സൂചിപ്പിച്ചിരിക്കുന്നു.

യേശുവിനു നൽകപ്പെട്ട ശീർഷകങ്ങൾ: ‘ദൈവപുത്രൻ’ എന്നതിനു യുക്തിയുക്തമായ ബദൽ

66 നേരം വെളുത്തപ്പോൾ ജനത്തിന്റെ മൂപ്പന്മാരായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വന്നുകൂടി അവനെ ന്യായാധിപസംഘത്തിൽ വരുത്തി: നീ ക്രിസ്തു എങ്കിൽ ഞങ്ങളോടു പറക എന്നു പറഞ്ഞു.
67 അവൻ അവരോടു: “ഞാൻ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കയില്ല;
68 ഞാൻ ചോദിച്ചാൽ ഉത്തരം പറയുകയുമില്ല.
69 എന്നാൽ ഇന്നുമുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലത്തുഭാഗത്തു ഇരിക്കും” എന്നു പറഞ്ഞു.
70 എന്നാൽ നീ ദൈവപുത്രൻ തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നു: “നിങ്ങൾ പറയുന്നതു ശരി; ഞാൻ ആകുന്നു” എന്നു അവൻ പറഞ്ഞു.
71 അപ്പോൾ അവർ ഇനി സാക്ഷ്യംകൊണ്ടു നമുക്കു എന്തു ആവശ്യം? നാം തന്നേ അവന്റെ വാമൊഴി കേട്ടുവല്ലോ എന്നു പറഞ്ഞു.

 

ലൂക്കോസ് 22:66-71

നേതാക്കന്മാർ യേശുവിനോട് അദ്ദേഹം ‘ക്രിസ്തു’ ആണോ എന്ന് ആരായുന്നു (വാ. 67).  ഞാൻ ഒരാളോട് ‘താങ്കൾ എക്സ്’ ആണോ എന്ന് ചോദിക്കുമ്പോൾ അത് അർത്ഥമാക്കുന്നത് എനിക്ക് എക്സ് എന്ന വ്യക്തിയെക്കുറിച്ച് വ്യക്തമായ ധാരണ എന്റെ മനസ്സിൽ ഉണ്ട് എന്നതാണു.  ഞാൻ എക്സ് എന്ന വ്യക്തിയെ ഞാൻ സംസാരിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയുമായി ബന്ധപ്പെടുത്തുവാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണു.  അതു പോലെത്തന്നെ, യഹൂദാ നേതാക്കന്മാർ യേശുവിനോട് ചോദിക്കുന്ന ‘നീ ക്രിസ്തു തന്നെ ആണോ?’ എന്നതിന്റെ അർത്ഥം അവരുടെ മനസ്സിൽ ‘ക്രിസ്തുവിനെ’ക്കുറിച്ചുള്ള ആശയം മുന്നമേ ഉണ്ടായിരുന്നു എന്നാണു. അവരുടെ ചോദ്യം ‘ക്രിസ്തു’ (അല്ലെങ്കിൽ മസീഹ്) എന്ന ശീർഷകം ഈസാ എന്ന വ്യക്തിയുമായി ബന്ധപ്പെടുത്തുവാൻ വേണ്ടിയുള്ളതായിരുന്നു.  എന്നാൽ അവർ ചില വാക്യങ്ങൾക്കു ശേഷം അതേ ചോദ്യത്തെ വേറൊരു വിധത്തിൽ ‘നീയപ്പോൾ ദൈവ പുത്രനായ ക്രിസ്തുവോ’? എന്ന് ചോദിക്കുന്നു. അവർ ‘ക്രിസ്തു’ ‘ദൈവ പുത്രൻ’ എന്നീ പദങ്ങൾ ഒരു പോലെ പരസ്പര പൂരകങ്ങളായി ഉപയോഗിക്കുന്നു.  ഈ ശീർഷകങ്ങൾ ഒരു നാണയത്തിന്റെ രണ്ടു ഭാഗങ്ങൾ ആണു. (ഈസാ അതിനിടയിൽ മറുപടി നൽകുന്നത് ‘ദൈവ പുത്രൻ’ എന്നത് ഉപയോഗിച്ചാണു.  ഇത് ദാനിയേലിന്റെ പുസ്തകത്തിലെ ഒരു ഭാഗത്ത് നിന്നും വരുന്ന മറ്റൊരു ശീർഷകം ആണു അത് ഇവിടെ വിശദീകരിച്ചിരിക്കുന്നു). യഹൂദാ മത നേതാക്കൾക്ക് ‘ക്രിസ്തു’ ‘ദൈവ പുത്രൻ’ എന്നീ പദങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുവാനുള്ള ആശയം എവിടെ നിന്നാണു ലഭിച്ചത്? അവർക്ക് അത് ലഭിച്ചത് സങ്കീർത്തനം 2 ൽ നിന്നുമാണു- യേശുവിന്റെ വരവിനു ആയിരം വർഷങ്ങൾക്കു മുൻപ് ദൈവത്താൽ പ്രചോദിതമായി എഴുതപ്പെട്ടതാണു ഇത്.  അദ്ദേഹം ‘ക്രിസ്തു’ അല്ലായിരുന്നു എങ്കിൽ യുക്തിപരമായി യേശുവിനു ‘ദൈവ പുത്രൻ’ അല്ലായിരിക്കുവാനും അല്ലാതാകുവാനും സാധ്യതയുണ്ട്.  ഈ ഒരു നിലപാടാണു നാം മുകളിൽ കണ്ടതു പോലെ യഹൂദാ നേതാക്കന്മാർ കൈക്കൊണ്ടത്.

യുക്തിപരമായി ഈസായ്ക്ക് ‘ക്രിസ്തു വും ദൈവപുത്രനും’ ആകുവാൻ കഴിയും.  അത് നമുക്ക് ഈസാ (അ.സ) ന്റെ ചോദ്യത്തിനു ഒരു പ്രധാന ശിഷ്യനായ പത്രോസ് പറയുന്ന മറുപടിയിൽ നമുക്ക് കാണുവാൻ കഴിയും.  അത് സുവിശേഷത്തിൽ എഴുതിയിരിക്കുന്നു

13 യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്റെ ശിഷ്യന്മാരോടു: “ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു?” എന്നു ചോദിച്ചു.
14 ചിലർ യോഹന്നാൻ സ്നാപകൻ എന്നും മറ്റു ചിലർ ഏലീയാവെന്നും വേറെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു എന്നു അവർ പറഞ്ഞു.
15 “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു” എന്നു അവൻ ചോദിച്ചതിന്നു ശിമോൻ പത്രൊസ്:
16 നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുഎന്നും ഉത്തരം പറഞ്ഞു.
17 യേശു അവനോടു: “ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു.

 

മത്തായി 16:13-17

പത്രോസ് “മശീഹാ” എന്ന ശീർഷകം “ദൈവ പുത്രൻ” എന്നതിനോട് സ്വാഭാവികമായി കൂട്ടിച്ചേർക്കുന്നു, കാരണം ഈ രണ്ട് ശീർഷകങ്ങളും രൂപപ്പെട്ടത് സങ്കീർത്തനത്തിൽ (സബൂർ) ആണെന്നത് സ്ഥാപിതമായ ഒരു വസ്തുതയാണു.  പത്രോസിനു ലഭിച്ച ഈ ഒരു വെളിപ്പാട് ഈസാ അംഗീകരിക്കുന്നു. യേശു ‘മശിഹാ’ ആണു ആയതിനാൽ ‘ദൈവ പുത്രനും’ ആകുന്നു.

പക്ഷെ അസാധ്യമായിരിക്കുന്ന ഒരു കാര്യം, ഒരു പക്ഷെ സ്വയം വൈരുദ്ധ്യാത്മകമായിരിക്കുന്ന ഒരു കാര്യം, യേശുവിനു ‘ക്രിസ്തുവാകുന്നതും’ അപ്പോൾ തന്നെ ‘ദൈവ പുത്രൻ’ അല്ലാതിരിക്കുന്നതും എന്നത്, കാരണം ഈ രണ്ട് പദങ്ങൾക്കും  ഒരു ഉൽഭവവും ഒരേ അർത്ഥവും ആണു ഉള്ളത്.  അത് ഒരു വസ്തുവിന്റെ ആക്രുതി ‘വ്രുത്തമാണു’ എന്ന് പറയുകയും അത് ‘വട്ടം’ അല്ല എന്ന് പറയുന്നതിനു തുല്യമാണു.  ഒരു ആക്രുതി സമ ചതുരം ആകാം അതുകൊണ്ട് അത് വ്രുത്തമോ വട്ടമോ അല്ല.  എന്നാൽ അതു വ്രുത്തം ആണെങ്കിൽ അത് വട്ടവും ആണു.  വട്ടം എന്നത് വ്രുത്താക്രുതിയുടെ ഒരു ഭാഗം ആണു, അതു കൊണ്ട് ഒരു ആക്രുതി വട്ടമാണു എന്ന് പറയുകയും അത് വ്രുത്തമല്ല എന്ന് പറയുകയും ചെയ്യുന്നത് ആകർഷണീയമായ ഒന്നല്ല, അല്ലെങ്കിൽ അത് എന്താണു ഒരു ‘വ്രുത്തം’ അല്ലെങ്കിൽ ‘വട്ടം’ എന്നത് അർത്ഥമാക്കുന്നത് എന്നത് തെറ്റിദ്ധരിക്കപ്പെടുന്നതിനു തുല്യമാണു.  അതേ കാര്യം  ‘ക്രിസ്തു’ എന്നതിനും ‘ദൈവ പുത്രൻ’ എന്നതിനും തുല്യമായതാണു.  യേശു ‘മശിഹായും’ ‘ദൈവപുത്രനും’ ആണു (പത്രോസിന്റെ ഏറ്റുപറച്ചിൽ വ്യക്തമാക്കുന്നത്) അല്ലെങ്കിൽ ഇവ രണ്ടും അല്ല (അന്നത്തെക്കാലത്തെ യഹൂദാ മത നേതാക്കന്മാരുടെ വീക്ഷണത്തിൽ); എന്നാൽ അദ്ദേഹത്തിനു ഒന്ന് ആയിരിക്കുകയും മറ്റേത് ആകാതിരിക്കുവാനും കഴിയുകയില്ല.

‘ദൈവപുത്രൻ’ എന്നതു കൊണ്ട് അർത്ഥമാക്കുന്നത് എന്താണു?

അപ്പോൾ ഈ ശീർഷകം അർത്ഥമാക്കുന്നത് എന്താണു? പുതിയ നിയമത്തിൽ ഒരു സൂചന വരുന്നത് അത് എങ്ങിനെയാണു യോസേഫ് എന്ന വ്യക്തിയെ പരിചയപ്പെടുത്തുന്നത് വായിക്കുമ്പോൾ ആണു, അദ്ദേഹം ഒരു ആദ്യകാല ശിഷ്യൻ ആയിരുന്നു (ഫറവോന്റെ കാലത്തെ യോസേഫ് അല്ല) മാത്രമല്ല അവിടെ എങ്ങിനെയാണു ‘പുത്രനായ’ എന്നത് ഉപയോഗിച്ചിരിക്കുന്നത് എന്ന് കാണുക… അവിടെ പറയുന്നത്

36 പ്രബോധനപുത്രൻ എന്നു അർത്ഥമുള്ള ബർന്നബാസ് എന്നു അപ്പൊസ്തലന്മാർ മറുപേർ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ്
37 എന്നൊരു ലേവ്യൻ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു.

 

പ്രവർത്തികൾ 4:36-37

ഇവിടെ താങ്കൾ കാണുന്നത് ‘ബർന്നബാസ്’ എന്ന ഓമനപ്പേരു അർത്ഥമാക്കുന്നത് ‘പ്രബോധന പുത്രൻ’ എന്നതാണു.  സുവിശേഷം ഇവിടെ അർത്ഥമാക്കുന്നത് അദ്ദേഹത്തിന്റെ പിതാവിന്റെ പേരിന്റെ അർത്ഥം യധാർത്ഥത്തിൽ ‘പ്രോൽസാഹനം’ എന്നായിരുന്നു എന്നാണോ അതുകൊണ്ടാണു ബർണ്ണബാസിനെ ‘പ്രബോധന പുത്രൻ’ എന്ന് വിളിച്ചത് എന്നാണോ? ഒരിക്കലും അല്ല! ‘പ്രോൽസാഹനം’ എന്നത് നിർവചിക്കുവാൻ ബുദ്ധിമുട്ടുള്ള അമൂർത്തമായ ഒരു ആശയമാണു എന്നാൽ അത് നമുക്ക് ജീവിതത്തിൽ മറ്റുള്ളവരെ പ്രോൽസാഹിപ്പിക്കുന്ന ഒരു വ്യക്തിയെ കാണുമ്പോൾ അത് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. യോസെഫിന്റെ ജീവിതത്തെ നോക്കിക്കാണുന്ന ഒരു വ്യക്തിക്ക് ‘കാണുവാൻ’ കഴിയുന്നത് പ്രോൽസാഹനം ജീവിതത്തിൽ  പ്രവർത്തിപഥത്തിൽ വരുന്നത് കാണുവാൻ കഴിയും അങ്ങിനെ എന്താണു ‘പ്രോൽസാഹനം’ എന്ന് മനസ്സിലാക്കുവാനും കഴിയും.  ഇങ്ങനെ യോസേഫ് ഒരു ‘പ്രോൽസാഹന പുത്രൻ’ ആയിത്തീരുന്നു.  അദ്ദേഹം ‘പ്രോൽസാഹനം’ ജീവിതത്തിൽ കാണിക്കുക വഴി മറ്റുള്ളവർക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നു.

“ആരും ദൈവത്തെ ഒരു നാളും കണ്ടിട്ടില്ല” (യോഹന്നാൻ 1:18). അതു കൊണ്ട്, നമുക്ക് ദൈവത്തിന്റെ സ്വഭാവവും പ്രക്രുതിയും യധാർത്ഥമായി മനസ്സിലാക്കുവാൻ ബുദ്ധിമുട്ടാണു.  നമുക്ക് ആവശ്യമായിരിക്കുന്നത് ദൈവത്തെ ജീവിതത്തിൽ പ്രതിനിധാനം ചെയ്യുന്നതാണു, എന്നാൽ ‘ദൈവം ആത്മാവ്’ ആകയാൽ അത് അസാധ്യമായ ഒരു കാര്യമാണു അതുകൊണ്ട് ആത്മാവിനെ നമുക്ക് കാണുവാൻ സാധിക്കുകയില്ല.  അതു കൊണ്ട് സുവിശേഷം സംക്ഷിപ്തമായി ഈസാ മസീഹിന്റെ ജീവിതത്തെയും വ്യക്തിത്വത്തെയും ‘ദൈവ വചനം’ എന്നതും ‘ദൈവ പുത്രൻ’ എന്നതുമായ ശീർഷകങ്ങൾ ഉപയോഗിക്കുന്നതിൽക്കൂടെ വിശദീകരിക്കുന്നു.

14 വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
15 യോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ എന്നു വിളിച്ചു പറഞ്ഞു.
16 അവന്റെ നിറവിൽ നിന്നു നമുക്കു എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു.
17 ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.
18 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.

 

യോഹന്നാൻ 1:14, 16-18

നമുക്ക് എങ്ങിനെയാണു ദൈവത്തിന്റെ സത്യത്തെയും ക്രുപയെയും മനസ്സിലാക്കുവാൻ കഴിയുന്നത്? നാം അത് യധാർത്ഥത്തിൽ ജഡ-രക്ത ശരീർത്തിലുള്ള ഈസാ (അ.സ) ന്റെ ജീവിതത്തിൽക്കൂടെ കാണുവാൻ കഴിയും.  യേശുവിന്റെ ശിഷ്യന്മാർക്ക്‘ദൈവത്തിന്റെ ക്രുപയും സത്യവും’ യേശുവിൽ കാണുക വഴി മനസ്സിലാക്കുവാൻ കഴിഞ്ഞു.  ന്യായ പ്രമാണത്തിനു, അതിലെ കൽപ്പനകളിൽക്കൂടെ, ആ ദ്രുശ്യമായ ഉദാഹരണം നമുക്ക് നൽകുവാൻ കഴിഞ്ഞില്ല.

പുത്രൻ… ദൈവത്തിൽ നിന്നും നേരിട്ടു വന്നു

‘ദൈവ പുത്രൻ’ എന്നതിന്റെ മറ്റൊരു ഉപയോഗം നമുക്ക് ഈസാ/യേശുവിനെ (അ.സ) സംബന്ധിച്ച് കൂടുതൽ നന്നായി മനസ്സിലാക്കുവാൻ നമ്മെ സഹായിക്കുന്നു.  ലൂക്കോസ് സുവിശേഷം യേശുവിന്റെ വംശാവലി (പിതാവ് മുതൽ മകൻ വരെ) എഴുതിയിരിക്കുന്നത് ആദമിൽ നിന്നുമാണു. നാം വംശാവലിയുടെ അവസാനത്തിൽ കണ്ടെത്തുന്നതിങ്ങനെയാണു,

38… ദൈവപുത്രനായ ആദാമിന്റെ പുത്രനായ സേത്തിന്റെ മകൻ എനോശിന്റെ മകൻ.

 

ലൂക്കോസ് 3:38

നാം ഇവിടെ കാണുന്നത് ആദമിനെ ‘ദൈവത്തിന്റെ മകൻ’ എന്ന് വിളിക്കുന്നു എന്നതാണു. എന്തു കൊണ്ട്? കാരണം ആദാമിനു ഒരു മാനുഷിക പിതാവ് ഉണ്ടായിരുന്നില്ല; അദ്ദേഹം ദൈവത്തിൽ നിന്നും നേരിട്ട് വന്ന ഒരു വ്യക്തിയാണു.  യേശുവിനും ഒരു മാനുഷിക പിതാവ് ഉണ്ടായിരുന്നില്ല; അദ്ദേഹം ജന്മം കൊണ്ടത് ഒരു കന്യകയിൽ നിന്നാണു.  മുകളിൽ യോഹന്നാന്റെ സുവിശേഷത്തിൽ പറയുന്നതു പോലെ അദ്ദേഹം‘പിതാവിൽ നിന്നും നേരിട്ടു വന്നു’ എന്നതാണു.

ഖുർ ആനിൽ നിന്നും ‘..ന്റെ മകൻ’ എന്നതിനു ഉദാഹരണം

ഖുർ ആൻ ‘…ന്റെ മകൻ’ എന്ന ആശയം ഇഞ്ചീലിലേതു പോലെ ഉപയോഗിക്കുന്നു.  താഴെക്കൊടുത്തിരിക്കുന്ന ആയത്ത് എടുത്തു നോക്കിയാൽ

( നബിയേ, ) അവര്‍ നിന്നോട്‌ ചോദിക്കുന്നു; അവരെന്താണ്‌ ചെലവഴിക്കേണ്ടതെന്ന്‌. നീ പറയുക: നിങ്ങള്‍ നല്ലതെന്ത്‌ ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്‍മാര്‍ക്കും വേണ്ടിയാണത്‌ ചെയ്യേണ്ടത്‌. നല്ലതെന്ത്‌ നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു.

 

സൂറത്ത് അൽ- ബഖറാ 2:215

‘സഞ്ചാരികൾ’ എന്ന വാക്ക് (അല്ലെങ്കിൽ ‘വഴി യാത്രക്കാർ’ അക്ഷരാർത്ഥത്തിൽ ‘പാതയുടെ പുത്രന്മാർ’ എന്ന അർത്ഥത്തിൽ ആണു അറബ് ഭാഷയുടെ മൂല പദത്തിൽ (‘ഇബ്നി സബീൽ’ അല്ലെങ്കിൽ  ابن السبيل) എഴുതിയിരിക്കുന്നത്.  എന്തു കൊണ്ട്? കാരണം വ്യാഖ്യാതാക്കളും പരിഭാഷകരും ആ പദസഞ്ചയം ‘പാതയുടെ പുത്രന്മാർ’ എന്ന വാക്ക് അതുപോലെ സൂചിപ്പിക്കുകയല്ല എന്ന് മനസ്സിലാക്കിയവർ ആണു, എന്നാൽ അത് യാത്രക്കാരെ സൂചിപ്പിക്കുവാൻ വേണ്ടി ഉപയോഗിച്ചിരിക്കുന്ന ഒരു പ്രയോഗം ആണു- അതായത് യാത്ര എന്നത് ജീവിത ചര്യ ആക്കിയവർ അതു കൊണ്ട് റോഡിനെ എപ്പോഴും ആശ്രയിക്കുന്നവർ എന്ന അർത്ഥത്തിൽ.

‘ദൈവ പുത്രൻ’ എന്നത് എന്തല്ല അർത്ഥമാക്കുന്നത്?

ഇത് തന്നെയാണു ബൈബിളിലും ‘ദൈവ പുത്രൻ’ എന്ന പദം അതിൽ ഉപയോഗിക്കുമ്പോൾ.  തൗറാത്തിലോ, സബൂറിലോ അല്ലെങ്കിൽ ഇഞ്ചീലിലോ എവിടേയും ‘ദൈവ പുത്രൻ’ എന്നത് കൊണ്ട് ദൈവത്തിനു ഒരു സ്ത്രീയുമായി ലൈംഗീക ബന്ധം ഉണ്ടായിരുന്നു എന്ന് അർത്ഥമാക്കുന്നില്ല അതു കൊണ്ടു തന്നെ അതിന്റെ ഫലമായി ഒരു യധാർത്ഥത്തിൽ ഒരു മകൻ ഉണ്ടായി എന്നു പറയുവാൻ കഴിയുകയില്ല. ഈ ഒരു മനസ്സിലാക്കലിന്റെ അടിസ്ഥാനം  ഗ്രീക്ക് ബഹു ദൈവവാദത്തിൽ ദൈവങ്ങൾക്ക് ‘ഭാര്യമാർ’ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നത് സർവ്വ സാധാരണമായിരുന്നു എന്നതാണു.    എന്നാൽ ബൈബിളിൽ  (അൽ കിതാബ്) ഒരു ഇടത്തും ഇത് പ്രസ്താവിക്കപ്പെട്ടിട്ടില്ല.  തീർച്ചയായും ഇത് അസ്സാധ്യമായ ഒരു കാര്യമാണു കാരണം യേശുക്രിസ്തു ഒരു കന്യകയിൽ ആണു ജനിച്ചത്- അതുകൊണ്ട് ഒരു ബന്ധങ്ങളും ഇല്ല.

സംഗ്രഹം

നാം ഇവിടെ കണ്ടത് പ്രവാചകനായ എശയ്യാവ് ഏകദേശം ബി സി 750ൽ പ്രവചിച്ചിരുന്നത് ദൈവത്തിൽ നിന്നും ഒരു ദിവസം നേരിട്ട് ഒരു അടയാളം വരും എന്നായിരുന്നു

14 അതുകൊണ്ടു യഹോവ നിനക്കു ഒരു അടയാളം നൽകും; കന്യക ഗർഭം ധരിക്കുകയും ഒരു മകനെ പ്രസവിക്കുകയും അവനെ ഇമ്മാനുവേൽ എന്നു വിളിക്കുകയും ചെയ്യും.

 

എശയ്യാവ് 7:14

നിർവചനപ്പ്രകാരം കന്യകാ ജാതനായ ഒരു വ്യക്തിക്ക് മാനുഷികമായ ഒരു പിതാവ് ഉണ്ടാവുകയില്ല.  നാം ഇവിടെ കണ്ടത് ദൈവ ദൂതനായ ഗബ്രിയേൽ (ജിബ്രീൽ) മറിയയോട് അരുളിചെയ്തിരുന്നത് ഇത് ‘അത്യുന്നതനായ ദൈവത്തിന്റെ ശക്തി നിന്റെ മേൽ നിഴലിടും (മറിയ)’.  ഇത് ദൈവവും മറിയയും തമ്മിൽ അവിശുദ്ധമായ ബന്ധം മൂലമല്ല- അത് തീർച്ചയായും മതനിന്ദയാണു (ഷിർക്).  അല്ല, ഈ മകൻ അതുല്യനായ ഒരു ‘വിശുദ്ധപ്രജ’ ആയിരിക്കും, മാനുഷീക പദ്ധതിയോ പരിശ്രമമോ ഇല്ലാതെ ദൈവത്തിൽ നിന്നും നേരിട്ട് പുറപ്പെട്ടു വന്നതായിരുന്നു.  ഈ ഒരു ആശയപ്രകാരം മശീഹാ ദൈവ പുത്രനും അതു പോലെ ദൈവ വചനവും ആകുന്നു.