മൂസായുടെ 2ആം അടയാളം: ന്യായ പ്രമാണം

  • by

മൂസായുടെ ആദ്യ അടയാളത്തി നാം കണ്ടത്- പെസഹാ- അല്ലാഹു ബലിയർപ്പിക്കപ്പെട്ട കുഞ്ഞാടിന്റെ രക്തം വീട്ടിന്റെ കട്ടിളക്കാലിൽ പുരട്ടാത്ത എല്ലാ ആദ്യജാതന്മാർക്കും മരണം വിധിച്ചതിനെക്കുറിച്ചാണു.  ഫിർഔൻ ഇതിനു കീഴടങ്ങാതിരുന്നതു കൊണ്ട് തന്റെ ആദ്യജാതനായ മകൻ മരിക്കുകയും മൂസാ (മോശെ -അ.സ എന്നും അറിയപ്പെടുന്നു) ഇസ്രായീൽ മക്കളെ ഈജിപ്തിൽ നിന്നും പുറപ്പെടുവിച്ചു കൊണ്ട് പോയി, ഫിർ ഔനും കൂട്ടരും അവരെ പിന്തുടരുകയിൽ ചെങ്കടലിൽ മുങ്ങിപ്പോവുകയും ചെയ്തു.

എന്നാൽ മൂസായുടെ പ്രവചക പദവി അവരെ ഈജിപ്തിൽ നിന്നും പുറത്തു കൊണ്ടു വരുവാൻ മാത്രം ഉള്ളതല്ലായിരുന്നു, അവർക്ക് ഒരു പുതിയ ജീവിത വഴി കാണിച്ചുകൊടുക്കുവാൻ കൂടി ഉള്ളതായിരുന്നു- അല്ലാഹു സ്താപിച്ച  ശരീഅത്ത് നിയമം അനുസരിച്ചുള്ള ജീവിതം.  സൂറത് അൽ അലാഹ് (സൂറാ 87- അത്യുന്നതൻ) നമ്മെ ഓർമ്മിപ്പിക്കുന്നത് ലോകം അതു വരെ പ്രക്രുതി നിയമങ്ങൾക്കനുസരിച്ച് ചലിച്ചു കൊണ്ടിരുന്നു എന്നാണു.

അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക.സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത ( രക്ഷിതാവിന്‍റെ )വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനും,മേച്ചില്‍ പുറങ്ങള്‍ ഉല്‍പാദിപ്പിച്ചവനും.എന്നിട്ട്‌ അതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ ( രക്ഷിതാവിന്‍റെ നാമം

 

സൂറ അൽ- അലാഹ് 87:1-5

അതു പോലെത്തന്നെ, അല്ലാഹു മനുഷ്യരാശി ധാർമീക നിയമം പ്രമാണിച്ചു നടക്കണം എന്ന് ആഗ്രഹിക്കുന്നു.   അതുകൊണ്ട് ഈജിപ്തിൽ നിന്നും പുറപ്പെട്ട് അൽപ്പസമയം  കഴിഞ്ഞപ്പോൾ, മൂസ (അ. സ) യും ഇസ്രായീൽ മക്കളും സീനായ് പർവ്വതത്തിനു അരികിൽ എത്തി.  മൂസാ (അ.സ) ആ മലയ്ക്ക് മുകളിൽ ശരീഅത്ത് നിയമം പ്രാപിച്ചെടുക്കുവാൻ വേണ്ടി 40 ദിവസം ചിലവഴിച്ചു.  സൂറ അൽ ബകറ യും സൂറ അൽ അറഫും ഈ സമയത്തെക്കുറിച്ച്  താഴെക്കാണുന്ന ആയത്തിൽ വിശദീകരിക്കുന്നു.

മൂസായ്ക്ക്‌ നാം മുപ്പത്‌ രാത്രി നിശ്ചയിച്ച്‌ കൊടുക്കുകയും, പത്ത്‌ കൂടി ചേര്‍ത്ത്‌ അത്‌ പൂര്‍ത്തിയാക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ നിശ്ചയിച്ച നാല്‍പത്‌ രാത്രിയുടെ സമയപരിധി പൂര്‍ത്തിയായി. മൂസാ തന്‍റെ സഹോദരനായ ഹാറൂനോട്‌ പറഞ്ഞു: എന്‍റെ ജനതയുടെ കാര്യത്തില്‍ നീ എന്‍റെ പ്രാതിനിധ്യം വഹിക്കുകയും, നല്ലത്‌ പ്രവര്‍ത്തിക്കുകയും, കുഴപ്പക്കാരുടെ മാര്‍ഗം പിന്തുടരാതിരിക്കുകയും ചെയ്യുക.

 

സൂറ അൽ- അറഫ് 7:142- ഉന്നതികൾ

നാം നിങ്ങളോട്‌ കരാര്‍ വാങ്ങുകയും നിങ്ങള്‍ക്ക്‌ മീതെ പര്‍വ്വതത്തെ നാം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത സന്ദര്‍ഭം ( ഓര്‍ക്കുക ). നിങ്ങള്‍ക്ക്‌ നാം നല്‍കിയത്‌ ഗൌരവബുദ്ധിയോടെ ഏറ്റെടുക്കുകയും, ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടി അതില്‍ നിര്‍ദേശിച്ചത്‌ ഓര്‍മിച്ചുകൊണ്ടിരിക്കുകയും ചെയ്യുക ( എന്ന്‌ നാം അനുശാസിച്ചു )

 

സൂറ അൽ- ബകറ 2:63- പശു

അപ്പോൾ എന്തായിരുന്നു മൂസാ നബിയ്ക്ക്  (അ.സ)  ലഭിച്ച ആ കൽപ്പനകൾ? എല്ലാ കൽപ്പനകളും കൂടെ വായിച്ചു വരുമ്പോൾ അത് വളരെ ഉണ്ടെങ്കിലും (എന്തെല്ലാം അനുവദിക്കപ്പെട്ടിരിക്കുന്നു അനുവദിക്കപ്പെട്ടിട്ടില്ല എന്നതിനെക്കുറിച്ച് 613 കൽപ്പനകളും നിയമങ്ങളും ഉൾക്കൊള്ളിച്ചിരുന്നു- അതായത് ഹറാം ഹലാൽ നിയമങ്ങൾ പോലെ) ആ കൽപ്പനകൾ തൗറാത്തിന്റെ കൂടുതൽ ഭാഗവും ഉൾക്കൊള്ളുന്നതാണു, മൂസായ്ക്ക് ആദ്യം അല്ലാഹു തന്നെ കല്ലുകളിൽ കൊത്തിയ പ്രത്യേകമായ പത്ത് കൽപ്പനകൾ  അടങ്ങുന്ന ഒരു ഭാഗം ലഭിച്ചു.  ഇവ പത്തു കപ്പനക എന്ന് അറിയപ്പെട്ട്, ഇവ മറ്റ് എല്ലാ നിയമ സംഹിതകളുടെയും  അടിസ്താനങ്ങൾ ആയി മാറി.  ഈ പത്ത് കൽപ്പനകൾ മറ്റെല്ലാ നിയമങ്ങളുടെയും ഒഴിച്ചുകൂടാൻ കഴിയാത്ത അടിസ്താന ഭാഗങ്ങളായി മാറി- ഇത് മറ്റെല്ലാ നിയമങ്ങൾക്കും ഒരു മുൻ വ്യവസ്ത ആയി മാറി.  സൂറ അൽ- അറഫ് ഇതിനെക്കുറിച്ച് താഴെ പറയുന്ന ആയത്തിൽ ഇങ്ങിനെ എഴുതി

എല്ലാകാര്യത്തെപ്പറ്റിയും നാം അദ്ദേഹത്തിന്‌ ( മൂസായ്ക്ക്‌ ) പലകകളില്‍ എഴുതികൊടുക്കുകയും ചെയ്തു. അതായത്‌ സദുപദേശവും, എല്ലാ കാര്യത്തെപ്പറ്റിയുള്ള വിശദീകരണവും. ( നാം പറഞ്ഞു: ) അവയെ മുറുകെപിടിക്കുകയും, അവയിലെ വളരെ നല്ല കാര്യങ്ങള്‍ സ്വീകരിക്കാന്‍ നിന്‍റെ ജനതയോട്‌ കല്‍പിക്കുകയും ചെയ്യുക. ധിക്കാരികളുടെ പാര്‍പ്പിടം വഴിയെ ഞാന്‍ നിങ്ങള്‍ക്ക്‌ കാണിച്ചുതരുന്നതാണ്‌.ന്യായം കൂടാതെ ഭൂമിയില്‍ അഹങ്കാരം നടിച്ച്‌ കൊണ്ടിരിക്കുന്നവരെ എന്‍റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന്‌ ഞാന്‍ തിരിച്ചുകളയുന്നതാണ്‌. എല്ലാ ദൃഷ്ടാന്തവും കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ലണേര്‍മാര്‍ഗം കണ്ടാല്‍ അവര്‍ അതിനെ മാര്‍ഗമായി സ്വീകരിക്കുകയില്ല. ദുര്‍മാര്‍ഗം കണ്ടാല്‍ അവരത്‌ മാര്‍ഗമായി സ്വീകരിക്കുകയും ചെയ്യും. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ നിഷേധിച്ച്‌ തള്ളുകയും , അവയെപ്പറ്റി അവര്‍ അശ്രദ്ധരായിരിക്കുകയും ചെയ്തതിന്‍റെ ഫലമാണത്‌.

 

സൂറ അൽ- അറഫ് 7:145-146- അത്യുന്നതങ്ങൾ

പത്ത് കപ്പനക

അതുകൊണ്ട് സൂറാ അൽ അറഫ് പറയുന്നത് കല്ലുകളിൾ എഴുതപ്പെട്ട ഈ പത്ത് കൽപ്പനകൾ അല്ലാഹുവിൽ നിന്നുമുള്ള അടയാളം തന്നെയായിരുന്നു എന്നാണു.  എന്നാൽ എന്തായിരുന്നു ഈ കൽപ്പനകൾ? ഇവിടെ മൂസായുടെ (അ.സ) തൗറാത്തിൽ പുറപ്പാട് പുസ്തകത്തിൽ നിന്നും ആ കല്ലുകളിൽ എഴുതപ്പെട്ട കൽപ്പനകൾ അതുപോലെ താഴെക്കൊടുത്തിരിക്കുന്നു.

വം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു:
2 അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
3 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.
4 ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.
5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും
6 എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു.
7 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
8 ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക.
9 ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.
10 ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു.
11 ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.
12 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.
13 കുല ചെയ്യരുതു.
14 വ്യഭിചാരം ചെയ്യരുതു.
15 മോഷ്ടിക്കരുതു.
16 കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു.
17 കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു.
18 ജനം ഒക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പർവ്വതം പുകയുന്നതും കണ്ടു; ജനം അതുകണ്ടപ്പോൾ വിറെച്ചുകൊണ്ടു ദൂരത്തു നിന്നു.

 

പുറപ്പാട് 20:1-18

സാധാരണമായി മതേതര രാജ്യങ്ങളിൽ ജീവിക്കുന്ന നാം ഇവ പ്പനക ആകുന്നു എന്ന് മറന്നു പോകുന്നു.   അവ ഒരിക്കലും നിർദ്ദേശങ്ങൾ ആയിരുന്നില്ല. അവ ഒരിക്കലും ശുപാർശകൾ ആയിരുന്നില്ല.  അവ  ഒരിക്കലും ചർച്ച ചെയ്തു ഒത്തുതീർപ്പാക്കുവാൻ കഴിയുന്നവ ആയിരുന്നില്ല.  അവ അനുസരിക്കപ്പെടേണ്ട കൽപ്പനകൾ ആയിരുന്നു- കീഴ്പ്പെടേണ്ടവയും.  ഇസ്രായീൽ മക്കൾ അല്ലാഹുവിന്റെ വിശുദ്ധിയെ ഭയപ്പെട്ടിരുന്നു.

അനുസരണത്തിന്റെ മാന ദണ്ഡം

സൂറാ അൽ ഹസർ (സൂറ 59- പാലായനം) ഖുർ ആനിന്റെ വെളിപ്പെടുത്തലും പത്തു കൽപ്പനകളും തമ്മിൽ താരതമ്മ്യം ചെയ്തുകൊണ്ട് സംസാരിക്കുന്നു.  ഖുർ ആനിൽ നിന്നും വിപരീതമായി, പത്തു കൽപ്പനകൾ ഒരു മലമുകളിൽ ഭയാനകമായ സാഹചര്യത്തിൽ നൽകപ്പെട്ടതാണു.

ഈ ഖുര്‍ആനിനെ നാം ഒരു പര്‍വ്വതത്തിന്മേല്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ അത്‌ ( പര്‍വ്വതം ) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു. ആ ഉദാഹരണങ്ങള്‍ നാം ജനങ്ങള്‍ക്ക്‌ വേണ്ടി വിവരിക്കുന്നു. അവര്‍ ചിന്തിക്കുവാന്‍ വേണ്ടി.താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു അവന്‍. അവന്‍ പരമകാരുണികനും കരുണാനിധിയുമാകുന്നു.

 

സൂറ അൽ ഹസർ 59:21-22

പക്ഷെ ഒരു പ്രധാന ചോദ്യം നിലനിൽക്കുന്നു.  എത്ര അല്ലെങ്കിൽ എന്തുമാത്രം കൽപ്പനകൾ അവർ അനുസരിക്കണം?  താഴെക്കാണുന്ന വാക്യം കൽപ്പനകൾ കൊടുക്കുന്നതിനു തൊട്ടുമുപ് നൽകപ്പെട്ടതാണു.

2 അവർ രെഫീദീമിൽനിന്നു യാത്ര പുറപ്പെട്ടു, സീനായിമരുഭൂമിയിൽ വന്നു, മരുഭൂമിയിൽ പാളയമിറങ്ങി; അവിടെ പർവ്വതത്തിന്നു എതിരെ യിസ്രായേൽ പാളയമിറങ്ങി.
3 മോശെ ദൈവത്തിന്റെ അടുക്കൽ കയറിച്ചെന്നു; യഹോവ പർവ്വതത്തിൽ നിന്നു അവനോടു വിളിച്ചു കല്പിച്ചതു: നീ യാക്കോബ് ഗൃഹത്തോടു പറകയും യിസ്രായേൽമക്കളോടു അറിയിക്കയും ചെയ്യേണ്ടതെന്തെന്നാൽ:
4 ഞാൻ മിസ്രയീമ്യരോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ചു എന്റെ അടുക്കൽ വരുത്തിയതും നിങ്ങൾ കണ്ടുവല്ലോ.
5 ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ.

 

പുറപ്പാട് 19:3,5)

താഴെക്കാണുന്ന വാക്യം പത്തു കൽപ്പനകൾ നൽകപ്പെട്ടതിനു ശേഷം നൽകപ്പെട്ടതാണു

7 അവൻ നിയമപുസ്തകം എടുത്തു ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്നു അവർ പറഞ്ഞു.

 

പുറപ്പാട് 24:7

മൂസായുടെ അവസാന സന്ദേശം അടങ്ങുന്ന തൗറാത്തിലെ അവസാന  പുസ്തകത്തിൽ (അഞ്ചെണ്ണം ഉണ്ട്), അദ്ദേഹം തൗറാത്ത് അനുസരിക്കുന്നതിനെ ഇങ്ങനെ ക്രോഡീകരിക്കുന്നു.

24 എല്ലായ്പോഴും നമുക്കു നന്നായിരിക്കേണ്ടതിന്നും ഇന്നത്തെപ്പോലെ അവൻ നമ്മെ ജീവനോടെ രക്ഷിക്കേണ്ടതിന്നുമായി നാം നമ്മുടെ ദൈവമായ യഹോവയെ ഭയപ്പെടുവാനും ഈ എല്ലാ ചട്ടങ്ങളെയും ആചരിപ്പാനും യഹോവ നമ്മോടു കല്പിച്ചു.
25 നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം അവന്റെ മുമ്പാകെ ഈ സകലകല്പനകളും ആചരിപ്പാൻ തക്കവണ്ണം കാത്തുകൊള്ളുന്നു എങ്കിൽ നാം നീതിയുള്ളവരായിരിക്കും.

 

ആവർത്തനം 6:24-24

നീതീകരണം പ്രാപിക്ക

ഇവിടെ ‘നീതീകരണം‘ എന്ന ഈ വാക്ക് വീണ്ടും വരുന്നു.  അത് വളരെ പ്രധാനപ്പെട്ട ഒരു വാക്ക് ആണു.  അത് നാം ആദമിന്റെ ഒന്നാം അടയാളത്തി നാം ആദമിന്റെ മക്കളോട് (നാം ഓരോരുത്തരും!) അല്ലാഹു ഇങ്ങനെ പറയുന്നതിൽക്കൂടി നാം കണ്ടു:

ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച്‌ മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്‌.

 

സൂറ അൽ അറഫ് 7:26 (അത്യുന്നതങ്ങളിൽ

പിന്നീട് നാം ഇബ്രാഹീം നബിയുടെ രണ്ടാം അടയാളത്തി അല്ലാഹു തനിയ്ക്ക് ഒരു മകനെ വാഗദത്തം ചെയ്തപ്പോൾ ഇങ്ങനെ കണ്ടു, ഇബ്രാഹീം നബി (അ.സ) ആ വാഗ്ദത്തം വിശ്വസിക്കുകയും ചെയ്തു അതിനന്തരം ഇങ്ങനെ പറയപ്പെടുന്നു

അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ (അതായത് അല്ലാഹു) അവന്നു (ഇബ്രാഹീം) നീതിയായി കണക്കിട്ടു.

 

ഉൽപ്പത്തി 15:6

(നീതീകരണം എന്നതിനെക്കുറിച്ച് മുഴുവൻ വിശദീകരണവും അറിയുവാൻ ബ്രാഹീമിന്റെ അടയാളം 2 ദയവായി വായിക്കുക)

ഇവിടെ പ്രമാണങ്ങൾ നൽകലിൽക്കൂടി നീതീകരണം നേടുവാനുള്ള ഒരു വഴി നൽകുകയായിരുന്നു കാരണം അവിടെ നാം വായിക്കുന്നത്

“……….ഈ സകലകല്പനകളും ആചരിപ്പാൻ തക്കവണ്ണം കാത്തുകൊള്ളുന്നു എങ്കി നാം നീതിയുള്ളവർ ആയിരിക്കും

 

ആവർത്തനം 6:25എന്നാണു.

എന്നാൽ നീതീകരണം പ്രാപിക്കുവാനുള്ള വ്യവസ്ത കടിനമാണു.  നാം ഈ ‘എല്ലാപ്പനകളും അനുസരിക്കു അങ്ങിനെയെങ്കിൽ മാത്രമേ നമുക്ക് നീതീകരണം ലഭിയ്ക്കുകയുള്ളൂ. ഇത് നമ്മെ ഓർമ്മിപ്പിക്കുന്നത് ആദമിന്റെ അടയാളം ആണു. അവർ ഒരേഒരു തെറ്റ് മാത്രം ചെയ്തതിനാണു അല്ലാഹു അവരെ ന്യായം വിധിയ്ക്കുവാനും പറുദീസയിൽനിന്നും പുറത്താക്കിക്കളയുവാനും കാരണമായത്. അല്ലാഹു അവർ അനേകം അനുസരണക്കേട് കാണിയ്ക്കുവാൻ കാത്തിരുന്നില്ല.  ഇത് തന്നെ ആയിരുന്നു ലൂത്തിന്റെ അടയാളത്തി തന്റെ ഭാര്യയ്ക്കും സംഭവിച്ചത്. ഇതിന്റെ ഗൗരവം  കൂടുതൽ മനസ്സിലാക്കുവാൻ തൗറാത്തിലെ    പല വാക്യങ്ങൾ ഇവിടെ ചേക്കുന്നു അവ നമുക്ക് എന്തുകൊണ്ട് അനുസരണം വേണം എന്നത് ഊന്നിപ്പറയുന്നു.

ഇതിന്റെ അർത്തം എന്തെന്ന് നമുക്ക് ചിന്തിക്കാം. ഞാൻ പടിച്ച സർവ്വകലാ പാട്യ പദ്ധതികളിൽ ചിലപ്പോൾ, എന്റെ പ്രൊഫസ്സർ ഒരു പിടി ചോദ്യങ്ങൾ (ഉദാഹരണത്തിനു 25 ചോദ്യങ്ങൾ) പരീക്ഷയ്ക്ക് നൽകാറുണ്ട് അതിൽ തന്നെ ചില ചോദ്യങ്ങക്ക് അധവാ എനിക്ക് ഇഷ്ടമുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മതിയാകും. നമുക്ക്, ഉദാഹരണത്തിനു, 25 ചോദ്യങ്ങളിൽ നിന്നും 20 ചോദ്യങ്ങൾ തിരഞ്ഞെടുത്ത് അവയ്ക്ക് ഉത്തരം നൽകിയാൽ മതിയാകും. ഒരാൾക്ക് ഒരു ചോദ്യം വളരെ വളരെ ബുദ്ധിമുട്ട് ഉള്ളതായിത്തോന്നാം  അപ്പോൾ ആ വ്യക്തിക്ക് ആ ചോദ്യം ഒഴിവാക്കി മറ്റൊരു ചോദ്യത്തിനു ഉത്തരമെഴുതാം എന്നാൽ മറ്റൊരു വിദ്ദ്യാർത്ഥിക്ക് വേറോരു ചോദ്യമായിരിക്കും ബുദ്ധിമുട്ട് ആ കുട്ടിക്ക് ആ ചോദ്യം വിട്ടുകളയാം. ഇങ്ങനെ ഞങ്ങളുടെ പ്രൊഫസ്സർ ഞങ്ങളുടെ പരീക്ഷ എളുപ്പമുള്ളതാക്കിത്തീർത്തു.

പലരും ന്യായ പ്രമാണത്തിലെ പത്ത് കൽപ്പനകൾ കാണുന്നത് ഈ രീതിയിലാണു. അവർ ചിന്തിക്കുന്നത് അല്ലാഹു, പത്ത് കൽപ്പനകൾ നൽകിയതിനു ശേഷം, അത് അർത്ഥമാക്കുന്നത്, “പത്തു കൽപ്പനകളിൽ നിങ്ങൾക്ക് ഇഷ്ടമുള്ള അഞ്ചെണ്ണം തിരഞ്ഞെടുക്കാം“ എന്നാണു.  പക്ഷെ അല്ല, അങ്ങിനെയല്ലായിരുന്നു അത് നൽകപ്പെട്ടത്. അവർ എല്ലാ കൽപ്പനകളും അനുസരിക്കേണ്ടിയിരുന്നു, അവർക്ക് ഇഷ്ടമുള്ള ചിലകൽപ്പനകൾ മാത്രം തിരഞ്ഞെടുത്താൽ മതിയാകയില്ലായിരുന്നു.  എല്ലാ കൽപ്പനകളും പ്രമാണിച്ചാൽ മാത്രമേ ‘അവർക്ക് നീതീകരണം സംഭവിക്കുകയുള്ളൂ‘.

എന്നാൽ എന്തുകൊണ്ടാണു ചില വ്യക്തികൾ ന്യായപ്രമാണത്തെ ഇങ്ങനെ കാര്യമാക്കാത്തത്?  കാരണം ന്യായപ്പ്രമാണം അനുസരിക്കുവാ വളരെ ബുദ്ധിമുട്ടുള്ളതാണു, പ്രത്യേകിച്ച് ഇത് ഒരു ദിവസം മാത്രം ഉള്ളതല്ല മറിച്ച് ജീവിത കാലം മുഴുവ പ്രമാണിക്കേണ്ടതാണു.  അതുകൊണ്ട് നമുക്ക് നമ്മെത്തന്നെ വഞ്ചിച്ചു കൊണ്ട് അതിന്റെ നിലവാരം കുറയ്ക്കുവാൻ വളരെ പെട്ടന്ന് കഴിയും.  ഈ കൽപ്പനകൾ ഒന്ന് പുന:പ്പരിശോധിച്ച് നമ്മോട് തന്നെ ചോദിക്കുക, “എനിയ്ക്ക് ഇവ അനുസരിക്കുവാൻ കഴിയുമോ? എല്ലാം? എല്ലാ ദിവസവും?  വീഴ്ച്ച വരാതെ?“  ഈ ചോദ്യങ്ങൾ നാം നമ്മോടു തന്നെ ചോദിക്കേണ്ട കാരണം പത്തു കൽപ്പനകൾ ഇപ്പോഴും നിലനിൽക്കുന്നു എന്നതിനാലാണു. അല്ലാഹു അവ ഒരിക്കലും നിർത്തി വച്ചിട്ടില്ല മറ്റു പ്രവാചകന്മാർ (മസീഹ് ഈസായും മുഹമ്മദ് നബി -(സ്വ. അ)- ഇവിടെ വായിക്കുക മൂസായ്ക്ക് (അ.സ) ശേഷം അവ തുടർന്നു. ഇവ അടിസ്താന പരമായ കൽപ്പനകളാകുന്ന വിഗ്രഹാരാധൻ, ഏകദൈവാരാധന, വ്യഭിചാരം, മോഷണം, കുലപാതകം, കള്ളം പറച്ചിൽ തുടങ്ങിയവയെ സംബന്ധിക്കുന്നതാകയാൽ അവ സമയാതീതവും നാം എല്ലവരും അനുസരിക്കേണ്ടിയതും ആകുന്നു.  ഒരു വ്യക്തിക്കും മറ്റൊരാൾക്കു വേണ്ടി ഈ ചോദ്യത്തിനു ഉത്തരം നൽകുവാൻ കഴിയുകയില്ല- അവനവനു മാത്രമേ ഉത്തരം നൽകുവാൻ സാധിക്കൂ.  അവൻ വീണ്ടും അവയ്ക്ക് അല്ലാഹുവിന്റെ ന്യായാസനത്തിനു മുൻപാകെ മറുപടി കൊടുക്കേണ്ടി വരും.

അല്ലാഹുവിനു മുപിലുള്ള ഏറ്റവും പ്രധാനപ്പെട്ട ചോദ്യം

അപ്പോൾ ഞാൻ ഒരു ചോദ്യം ചോദിക്കുവാൻ ആഗ്രഹിക്കുന്നു, ഇത് ആവർത്തനം 6:25 ഒന്ന് പരിഷ്കരിച്ചതാണു അതുകൊണ്ട് ഇത് വ്യക്തിപർമാണു താങ്കൾക്ക് തന്നേ  അതിനു ഉത്തരം കണ്ടെത്തുവാൻ കഴിയും.  താങ്കൾ എങ്ങിനെ ന്യായ പ്രമാണത്തിൽ നിന്നുമുള്ള ഈ ഒരു പ്രസ്താവനയ്ക്ക് മറുപടി നൽകുന്നു എന്നതിനെ അടിസ്താനപ്പെടുത്തി, ന്യായ പ്രമാണം താങ്കളുടെ മേൽ വ്യത്യസ്തമായി പ്രവർത്തിക്കുന്നു.  താങ്കളെ സംബന്ധിച്ച് ശരിഎന്ന് തോന്നുന്ന ഉത്തരം  തിരഞ്ഞെടുക്കാം. താങ്കളെ സംബന്ധിക്കുന്ന ഉത്തരം അമർത്തുക.

ആവർത്തനം 6:24-25 താങ്കൾക്ക് വേണ്ടി പരിഷ്കരിച്ചത്

അതുകൊണ്ട് ഞാൻ എല്ലായ്പ്പോഴും നന്നായിരിക്കേണ്ടതിനും ഇന്നത്തെ പ്പോലെ ജീവനോടെ രക്ഷിക്കേണ്ടതിനുമായ് ദൈവം എന്നോട് എല്ലാ കൽപ്പനകളും അനുസരിക്കുവാനും  നമ്മുടെ ദൈവമായ യഹോവയെ ഭയപ്പെടുവാനും കൽപ്പിച്ചു. ഞാൻ ഈ കൽപ്പനകൾ എല്ലാം ദൈവമായ കർത്താവിനു മുൻപിൽ ആചരിക്കുവാൻ വളരെ ശ്രദ്ധാലുവാണു, അവൻ കൽപ്പിച്ചതുപോലെത്തന്നേ, അത് എനിയ്ക്ക് നീതിയായിരിയ്ക്കും“

ശരിയാണു- ഇത് എന്നെ സംബന്ധിച്ച് ശരിയാണു

ഇല്ല. ഞാൻ എല്ലാം അനുസരിച്ചിട്ടില്ല ഇത് എന്നെ സംബന്ധിച്ച് ശരിയല്ല

Leave a Reply

Your email address will not be published. Required fields are marked *