മൂസ (അ.സ) ശാപത്തിന്റെ പരിസമാപ്തി സംഭവിച്ചോ?

നാം സ്രായേലിന്റെ ചരിത്രത്തിൽ കണ്ടത് ഏ ഡി 70 ൽ അവർ വാഗ്ദത്ത നാട്ടിൽ നിന്നും പുറന്തള്ളപ്പെട്ട് അവർ പ്രവാസികളായും വിദേശികളായും ലോകത്തിലെ എല്ലാ രാജ്യങ്ങളിലും കഴിയേണ്ടി വന്നു എന്നാണു.  ഏകദേശം 2000 വർഷങ്ങൾ ഇവിടെയായിരുന്നു ഇങ്ങിനെയായിരുന്നു ഇസ്രായേൽ ജീവിച്ചിരുന്നത്.  അവർ ഇങ്ങനെ വേറെ വേറെ രാജ്യങ്ങളിൽ ജീവിച്ചു വരവെ വ്യത്യസ്ഥ കാല ഘട്ടങ്ങളിൽ അവർക്ക് വളരെയധികം പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നു.  ഇത് പ്രത്യേകിച്ച് ക്രിസ്തീയ യൂറോപ്പിൽ ശരിയായിരുന്നു.  പാശ്ചാത്യ യൂറോപ്പിലെ, സ്പെയിനിൽ തുടങ്ങി, റഷ്യയിലെ വംശ ഹത്യ വരെ ഇസ്രായേൽ മക്കൾ മിക്കവാറും അസ്ഥിരമായ അവസ്ഥയിൽ തുടർന്നു.  മൂസായുടെ ശാപ വാക്കുകളിൽ പറഞ്ഞിരുന്നതു പോലെ നിവർത്തി വന്നു എഴുതപ്പെട്ടിരുന്നത് എന്തെന്നാൽ

65 ആ ജാതികളുടെ ഇടയിൽ നിനക്കു സ്വസ്ഥത കിട്ടുകയില്ല; നിന്റെ കാലിന്നു വിശ്രാമസ്ഥലം ഉണ്ടാകയില്ല; അവിടെ യഹോവ നിനക്കു വിറെക്കുന്ന ഹൃദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും.

 

ആവർത്തനം 28:65

താഴെക്കൊടുത്തിരിക്കുന്ന സമയ രേഖ ഈ 2000 വർഷ കാലത്തെ കാണിക്കുന്നു ഇത് ബൈബിളിലെ ഇസ്രായേൽ ചരിത്രത്തിനു ശേഷം വരുന്നതാണു.  ഈ കാലം നീളമുള്ള ചുവന്ന വരകളിൽ കാണിച്ചിരിക്കുന്നു.

മൂസാ മുതൽ ഇതു വരെയുള്ള യഹൂദ ജനത്തിന്റെ ചരിത്രത്തിന്റെ സമയ രേഖ

താങ്കൾക്ക് കാണുവാൻ സാധിക്കുന്നത് ഇസ്രായേലിന്റെ ചരിത്രത്തിൽ അവർ രണ്ട് പ്രവാസ കാലങ്ങളിൽക്കൂടി കടന്നു പോയി എന്നാൽ രണ്ടാമത്തെ പ്രവാസ കാലം ആദ്യ പ്രവാസ കാലത്തേക്കാളും (അത് വെറും 600 ബിസി മുതൽ 530 ബി സി വരെ ആയിരുന്നു) വളരെ ദൈർഘ്യം ഏറിയതായിരുന്നു.

യഹൂദന്മാർ അവരുടെ സാംസ്കാരിക സ്വത്വം കാത്തുസൂക്ഷിച്ചു

എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം ഇസ്രായേലിനു സാംസ്കാരിക വേരു ഉളവാകത്തക്കവണ്ണം ഒരു ഏകീക്രുത സ്ഥലം ഒരിക്കലും ഉണ്ടായിരുന്നില്ല എന്നിട്ട് കൂടി, മാത്രമല്ല അവർ എണ്ണത്തിൽ അത്രയൊന്നും ഒരിക്കലും പെരുകിയിരുന്നില്ല (മിക്കവാറും അതിന്റെ കാരണം പീഡനങ്ങൾ കൊണ്ടുള്ള മരണങ്ങൾ) എന്നിട്ടു കൂടി ഈ 2000 വർഷ കാലത്തിൽ അവരുടെ സാംസ്കാരിക ഐക്യം ഒരിക്കലും നഷ്ടപ്പെടുത്തിയില്ല.  അത് വളരെ ശ്രദ്ധിക്കപ്പെടേണ്ടതാണു.  മൂസായുടെ (അ.സ) 1-ആം അടയാള സമയത്തിൽ വാഗ്ദത്ത നാട്ടിൽ ജീവിച്ചിരുന്ന ജാതികളുടെ വിവരങ്ങൾ ഇവയാണു.

8 അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, കനാന്യർ, ഹിത്യർ, അമോർയ്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നവരുടെ സ്ഥലത്തേക്കു അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു.

 

പുറപ്പാട് 3:8

അനുഗ്രഹങ്ങളും ശാപങ്ങളും നൽകിയ സമയം മുതൽ:

കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നെ കടത്തുകയും നിന്നെക്കാൾ പെരുപ്പവും ബലവുമുള്ള ജാതികളായ ഹിത്യർ, ഗിർഗ്ഗശ്യർ, അമോർയ്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴു മഹാജാതികളെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളകയും

 

ആവർത്തനം 7:1

ഈ ജന വിഭാഗങ്ങളിൽ ആരെങ്കിലും ഇപ്പോളും നിലനിൽക്കുന്നുണ്ടോ, അവരുടെ സാംസ്കാരികവും ഭാഷാപരവുമായ സ്വത്വം നിലനിർത്തിക്കൊണ്ട്? ഇല്ല അവർ വളരെക്കാലം മുമ്പെ നഷ്ടമായവർ ആണു.  നമുക്ക് ‘ഗിർഗഷ്യരെ‘ ക്കുറിച്ച് മാത്രമെ പുരാതന ചരിത്രത്തിൽ നിന്നും അറിയൂ.  ശക്തരായ ബാബിലോണ്യ, പേർഷ്യ, ഗ്രീക്ക്, റോമാ മുതലായ സാമ്രാജ്യങ്ങൾ ഈ രാജ്യങ്ങളെ കീഴടക്കിയപ്പോൾ അവർക്ക് വേഗം അവരുടെ ഭാഷയും സ്വത്വവും നഷ്ടമായി കാരണം അവർ ഈ വലിയ സാമ്രാജ്യങ്ങളിൽ അലിഞ്ഞു ചേർന്നു.  ഞാൻ കാനഡയിൽ ജീവിക്കുന്നത് കൊണ്ട് ലോകമെമ്പാടും നിന്ന് കുടിയേറ്റക്കാർ ഇവിടെ വരുന്നത് ഞാൻ കാണാറുണ്ട്.  മൂന്നാം തലമുറ കഴിയുമ്പൊഴേക്ക് കുടിയേറിവന്ന രാജ്യമേതാണോ അതിന്റെ ഭാഷയും സംസ്കാരവും എല്ലാം മാറിപ്പോയിട്ടുണ്ടാകും.  ഞാൻ വളരെ ചെറുപ്പമായിരുന്നപ്പോൾ സ്വീഡനിൽ നിന്നും കാനഡയിലേക്ക് കുടിയേറിപ്പാർത്തതാണു.  എന്റെ മകൻ സ്വീഡിഷ് ഭാഷ് സംസാരിക്കാറില്ല.  എന്റെ സഹോദരിയുടെയോ സഹോദരന്റെയോ മക്കളും സംസാരിക്കാറില്ല.  ഞാൻ ഒരു സ്വീഡൻ കാരൻ ആണു എന്ന മേൽ വിലാസം കാനഡ എന്ന ഉലയിൽ അലിഞ്ഞ് ഇല്ലാതാവുകയാണു.  ഇത് മിക്കവാറും എല്ലാ കുടിയേറ്റക്കാരുടെയും കാര്യത്തിൽ ശരിയാണു അവർ ഒരു പക്ഷെ ചൈന, ജപ്പാൻ, കൊറിയ, ഇറാൻ, സൗത് അമേരിക, ആഫ്രിക്ക അല്ലെങ്കിൽ മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഉള്ളവരാണെങ്കിൽ കൂടി- മൂന്ന് തലമുറകൾ കഴിയുമ്പോൾ അത് നഷ്ടമാകും.

അതുകൊണ്ട് വളരെ ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യം എന്തെന്നാൽ ഇസ്രായേൽ മക്കൾ, അത്രയും ശത്രുതയുടെ നടുവിൽ നൂറ്റാണ്ടുകൾ ജീവിക്കുമ്പോൾ, ഇവിടെയും അവിടെയും ഓടിപ്പോകുവാൻ നിർബ്ബന്ധിക്കപ്പെടുന്നു, അവരുടെ ആഗോള ജന സംഖ്യ ഒരിക്കലും 15  ദശലക്ഷം കടന്നിട്ടില്ല, അവരുടെ സ്വത്വം ഒരിക്കലും നഷ്ടപ്പെടുത്തിയിട്ടില്ല- മതപരമായതോ, സാംസ്കാരികമായതോ ഭാഷാപരമായതോ- അത് 2000 വർഷങ്ങൾ നീണ്ടു നിന്നിട്ടു കൂടി.

യഹൂദന്മാരുടെ ആധുനിക വംശഹത്യ- കൂട്ടക്കൊല

അതിനു ശേഷം യഹൂദന്മാർക്ക് എതിരായുള്ള പീഠനവും വംശഹത്യയും അതിന്റെ കൊടുമുടിയിൽ എത്തി.  രണ്ടാം ലോക മഹായുദ്ധത്തിൽ ഹിറ്റ്ലർ, ജർമനിയിലെ നാസിയിലൂടെ യൂറോപ്പിൽ അധിവസിക്കുന്ന എല്ലാ യഹൂദന്മാരെയും ഉന്മൂല നാശം ചെയ്യുവാൻ ശ്രമിച്ചു.  പ്രത്യേക വാതക അടുപ്പുകൾ ഉണ്ടാക്കി അവരെ ഉന്മൂലനം ചെയ്യുന്ന ഉദ്ദ്യമത്തിൽ അയാൾ ഏറെക്കുറെ വിജയിച്ചു.  എന്നിരുന്നാലും അയാൾ പരാചയപ്പെടുകയും ഒരു ചെറിയകൂട്ടം യഹൂദന്മാർ അതിജീവിക്കുകയും ചെയ്തു.

ആധുനിക ഇസ്രായേലിന്റെ പുനർജനനം

അതിനു ശേഷം 1948 ൽ യഹൂദന്മാർ, യുണൈറ്റഡ് നേഷൻസിൽക്കുടി, സവിശേഷമായ ഒരു പുനർജനനം ആധുനിക ഇസ്രായേൽ രാഷ്ട്രത്തിനു ഉണ്ടായി. ഇത് സവിശേഷമായിരിക്കുന്നത് ഒരേ ഒരു വസ്തുത അടിസ്ഥാനമാക്കിയാണു, മുകളിൽ കാണിച്ചിരിക്കുന്നത് പോലെ, ഇത്രയും വർഷങ്ങൾക്ക് ശേഷവും ‘യഹൂദന്മാർ‘ എന്ന വിളിപ്പേരുള്ളവർ എല്ലായിടവും ഉണ്ടായിരുന്നു.  എന്നാൽ 3500 വർഷങ്ങൾക്ക് മുൻപ്  മൂസാ എഴുതിയ ഈ വാക്കുകൾ നിവർത്തി വരേണ്ടതിനു ‘നിങ്ങൾ‘ എന്ന ഒരു വിഭാഗം  അല്ലെങ്കിൽ വാഗ്ദത്തം സ്വീകരിക്കുവാൻ ഒരു ജന വിഭാഗം നിലനിൽക്കണമായിരുന്നു.  അതുകൊണ്ട് അവർ അത്ര വലിയ പ്രവാസത്തിൽ ആയിരുന്നിട്ടു കൂടി ഒരു ജന വിഭാഗമായി നിലകൊണ്ടു.

3 നിന്റെ ദൈവമായ യഹോവ നിന്റെ സ്ഥിതി മാറ്റുകയും നിന്നോടു മനസ്സലിഞ്ഞു നിങ്കലേക്കു തിരികയും നിന്റെ ദൈവമായ യഹോവ നിന്നെ ചിതറിച്ചിരുന്ന സകലജാതികളിൽനിന്നും നിന്നെ കൂട്ടിച്ചേർക്കുകയും ചെയ്യും.
4 നിനക്കുള്ളവർ ആകാശത്തിന്റെ അറുതിവരെ ചിതറിപ്പോയിരുന്നാലും നിന്റെ ദൈവമായ യഹോവ അവിടെനിന്നു നിന്നെ കൂട്ടിച്ചേർക്കും; അവിടെനിന്നു അവൻ നിന്നെ കൊണ്ടുവരും.

 

 

ആവർത്തനം 30:3-4

ഇത് അല്ലാഹു തന്റെ വചനങ്ങൾ നിവർത്തിക്കും എന്നതിനു ഒരു അടയാളം ആണു.

ഈ രാഷ്ട്രം സ്ഥാപിക്കപ്പെട്ടത് കഠിനമായ എതിർപ്പുകളുടെ ഇടയിലാണു എന്നതാണു വേറെ ഒരു ശ്രദ്ധിക്കപ്പെടേണ്ട വസ്തുത.  ആ ഇടത്തുള്ള മിക്കവാറും എല്ലാ രജ്യങ്ങളും ഇസ്രായേലിനു വിരോധമായി യുദ്ധം ചെയ്തു … 1948 ൽ …1956 ൽ…1967 ൽ വീണ്ടും 1973 ൽ.  ഇസ്രയേൽ, ഒരു ചെറിയ രാജ്യം, പലപ്പോഴും തന്നെത്തന്നെ ഒരേസമയം അഞ്ച് രാജ്യങ്ങളുമായി യുദ്ധം ചെയ്യുന്നതായിക്കണ്ടു. എന്നിട്ട്കൂടി അവർ അവർ നിലനിൽക്കുക മാത്രമല്ല, അവരുടെ അതിരുകൾ വിശാലമായി.  1967ലെ യുദ്ധത്തിൽ യഹൂദന്മർ യരുശലേം വീണ്ടെടുത്തു, അത് ദാവൂദിനാൽ (ദാവീദ്) സ്ഥാപിക്കപ്പെട്ട അവരുടെ ചരിത്രപരമായ തലസ്ഥാന നഗരം ആയിരുന്നു.

അല്ലാഹു എന്തുകൊണ്ട് ഇസ്രായേലിന്റെ പുനർ ജനനം അനുവദിച്ചു

ഇന്നു വരെയും, ഈ ആധുനികമായ എല്ലാ വളർച്ചകളും വളരെ വൈരുദ്ധ്യാത്മകമാണു.  ഇസ്രായേലിന്റെ പുനർ ജന്മം പോലെയും ആയിരക്കണക്കിനു വർഷങ്ങൾ പ്രവാസികളായി ജീവിച്ചു പോന്ന എല്ലാരാജ്യങ്ങളിൽ നിന്നും ഉള്ള അവരുടെ മടങ്ങി വരവു പോലെയും -അത് മിക്കവാറും എല്ലാ ദിവസവും ഇപ്പോളും സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണു- ആധുനിക കാലത്ത് ഇത്രമാത്രം വൈരുദ്ധ്യം ഉളവാക്കിയിട്ടുള്ള വേറെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഒരുപക്ഷെ താങ്കൾ ഇതു വായിച്ചു കൊണ്ടിരിക്കുമ്പോൾ താങ്കളുടെ ഹ്രുദയത്തിലും ദേഷ്യം നിറഞ്ഞു കവിയുന്നുണ്ടാകും. വളരെ തീർച്ചയുള്ള ഒരു കാര്യം ഇന്നത്തെ എല്ലാ യഹൂദന്മാരും അത്ര മത ഭക്തർ അല്ല- മിക്കവാറും പേർ ലൗകീകരോ അല്ലെങ്കിൽ നിരീശ്വര വാദികളോ ആണു അതിന്റെ കാരണം ഹിറ്റ്ലറിന്റെ ഏക ദേശം വിജയിച്ച വംശ ഹത്യയുടെ പ്രതിഫലനമാണു.  എന്നാൽ ഇത് എല്ലാം അതുപോലെ ശരിയാകണമെന്നില്ല.  എന്നാൽ ഏറ്റവും ശ്രദ്ധേയമായ ഒരു വസ്തുത ശാപങ്ങളുടെ അവസാനം മൂസാ എഴുതിയ കാര്യങ്ങൾ സംഭവിച്ചു ചില കാര്യങ്ങൾ നമ്മുടെ കണ്ണിനു മുൻപിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു.  എന്തുകൊണ്ട്? എന്താണു ഇത് അർത്ഥമാക്കുന്നത്? അവർ മശീഹായെ തള്ളിക്കളഞ്ഞിട്ടും ഇത് എന്തു കൊണ്ടാണു സംഭവിക്കുന്നത്?  ഇവ വളരെ പ്രധാനപ്പെട്ട ചോദ്യങ്ങൾ ആണു.  ഇതിനെല്ലാമുള്ള മറുപടി തൗറാത്തിലും സബൂറിലും നമുക്ക് കണ്ടെത്തുവാൻ കഴിയും.  ഒരു പക്ഷെ ഞാൻ ഇപ്പോൾ എഴുതിയിരിക്കുന്ന കാര്യങ്ങൾ നിമിത്തം ഒരു പക്ഷെ താങ്കൾ കോപാകുലനാകുന്നുണ്ടാകാം, ഒരു പക്ഷെ ഹ്രുദയത്തിൽ കൈപ്പ് ഉണ്ടാകുന്നുണ്ടാകാം. എന്നാൽ എന്താണു പ്രവാചകന്മാർ ഈ വിശേഷമായ സംഭവത്തെക്കുറിച്ച് എഴുതിയിരിക്കുന്ന ചില കാര്യങ്ങൾ മനസ്സിലാക്കുവാൻ നമുക്ക് അന്ത്യ ന്യായ വിധി വരെ കാത്തിരിക്കാം.  അവർ അവ നമ്മുടെ പ്രയോചനത്തിനു വേണ്ടി എഴുതിയതാണു- കാരണം ഇവ എല്ലാം ന്യായ വിധിയിലേക്ക് നമ്മെ എത്തിക്കുന്നതാണു- യഹൂദന്മാരെയും ബാക്കിയുള്ള നമ്മെ ഓരോരുത്തരെയും ഒരുപോലെ.  നമുക്ക് ഈ പ്രവാചകന്മാർ എഴുതിയിരിക്കുന്നത് എന്ത് എന്ന് മനസ്സിലാക്കുകയെങ്കിലും ചെയ്യാം അതു വഴി നമുക്ക് നമ്മുടെ ന്യായ വിധി എന്തായിരിക്കും എന്ന് ഈ എഴുത്തുകളിൽക്കൂടി മനസ്സിലാക്കി എടുക്കാം. എന്തുകൊണ്ട് യഹൂദന്മാർ മശിഹായെ തള്ളിക്കളഞ്ഞു എന്ന ചോദ്യം നമുക്ക് സബൂർ പരിശോധിച്ചു കൊണ്ട് തുടരാം.

 

ഇസ്രായേലിന്റെ ചരിത്രം: മൂസായുടെ (അ.സ) ശാപങ്ങൾ ഫലിച്ചുവോ?

ഇസ്രായേലിന്റെ ചരിത്രം എളുപ്പമാക്കുവാൻ ഞാൻ അവരുടെ ചരിത്രം വിവരിക്കുന്ന ഒരു കൂട്ടം സമയ രേഖകൾ നിർമ്മിക്കുവാൻ പോവുകയാണു.  നാം ഇസ്രായേലിന്റെ ചരിത്രം ആരംഭിക്കുന്നത് എല്ലാവരാലും തിരിച്ചറിയപ്പെടുന്ന ബൈബിളിലെ പ്രവാചകന്മാർ മുതൽ ഈസാ മസീഹിന്റെ (അ.സ) സമയം വരെയുള്ള സമയരേഖ പരിശോധിച്ചു കൊണ്ടാണു.

ബബിളിൽ സാധാരണമായി തിരിച്ചറിയപ്പെടുന്ന പ്രവാചകന്മാർ

ഈ സമയ രേഖയിൽ ഉപയോഗിച്ചിരിക്കുന്നത് പാശ്ചാത്യ കലണ്ടർ ആണു (ഓർക്കേണ്ട ഒരു കാര്യം ഇതെല്ലാം ബി സി അല്ലെങ്കിൽ ബി സി ഇ എന്ന കാലയളവിൽ ആണു സംഭവിച്കിട്ടുള്ളത്).  ഓരോ വരകളും തമ്മിലുള്ള വീതി കാണിക്കുന്നത് പ്രതിപാതിക്കപ്പെട്ടിട്ടുള്ള പ്രവാചകൻ എത്ര കാലം ജീവിച്ചിരുന്നു എന്നതാണു.  ഇബ്രാഹീമും മൂസായും (അ.സ) അവരുടെ അടയാളങ്ങളിൽക്കൂടി വളരെ പ്രാധാന്യം അർഹിക്കുന്നവർ ആണു നാം അത് മുൻപ് പരിശോധിച്ചതാണു.  ദാവൂദ് (അല്ലെങ്കിൽ ദാവീദ്- അ.സ) മിനെ പരാമർശിച്ചിരിക്കുന്നു അതിന്റെ കാരണം അദ്ദേഹമാണു സബൂർ ആരംഭിച്ചത് മാത്രമല്ല യെരുശലേമിൽ നിന്നും ഭരണം ആരംഭിച്ച രാജ വംശത്തിലെ ആദ്യ രാജാവാണു അദ്ദേഹം.  ഈസാ അൽ മസിഹ് (അ.സ) ഇഞ്ചീലിന്റെ കേന്ദ്രമാകയാൽ അദ്ദേഹം വളരെ പ്രാധാന്യം അർഹിക്കുന്നു.

പച്ച നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത് നമ്മെക്കാണിക്കുന്നത് ഇസ്രായേൽ മക്കൾ ഈജിപ്റ്റിൽ അടിമകൾ ആയിരുന്ന കാലത്തെയാണു.

ഈജിപ്റ്റിൽ ഫിർ ഔന്റെ അടിമകൾ ആയി ജീവിക്കുന്ന

ഈ കാല ഘട്ടം ആരംഭിക്കുന്നത് യൂസുഫ് (യോസേഫ്) ഇബ്റാഹീമിന്റെ (അ.സ) പേരക്കുട്ടി തന്റെ ജനത്തെ ഈജിപ്റ്റിലേക്ക് നയിച്ചതിൽക്കൂടിയാണു, പക്ഷെ അവർ അവിടെ അടിമകൾ ആയിത്തീർന്നു.  മൂസാ (അ.സ) ഇസ്രായേലിനെ ഈജിപ്റ്റിൽ നിന്നും പെസ്സഹാ അടയാളത്തോടുകൂടെ പുറപ്പെടുവിച്ചു കൊണ്ടുപോന്നു.അതുകൊണ്ട് മൂസാ (അ.സ) യുടെ സമയം മുതൽ ഇസ്രായേൽ മക്കളുടെ ചരിത്രം മാറുകയാണു അത്  ഇപ്പോൾ മഞ്ഞ നിറത്തിൽ ആണു കാണിച്ചിരിക്കുന്നത്.

അവരുടെ നാട്ടിൽ താമസിക്കുന്നു- എന്നാൽ യെരുശലേമിൽ രാജാവില്ല

അവർ ഇപ്പോൾ ഇസ്രായേൽ (അല്ലെങ്കിൽ പാലസ്തീനിൽ) നാട്ടിൽ താമസിക്കുന്നു.  മൂസാ (അ.സ) അദ്ദേഹത്തിന്റെ ജീവാവസാനത്തിൽ അനുഗ്രഹവും ശാപവും അരുളുന്നു- സമയ രേഖ പച്ചയിൽ നിന്നും മഞ്ഞയിലേക്ക് പോകുമ്പോൾ ആണു ഇത്. അതുകൊണ്ട് ഇസ്രായേൽ മക്കൾ ബ്രാഹീമിന്റെ 1 ആം അടയാളത്തിൽ വാഗ്ദത്തം ചെയ്യപ്പെട്ട ഈ ദേശത്ത് താമസിക്കുന്നു. എന്നിരുന്നാലും അവർക്ക് ഒരു രാജാവ് ഉണ്ടായിരുന്നില്ല, യെരുശലേം നഗരം അവരുടെ തലസ്താനമായി ഉണ്ടായിരുന്നുമില്ല- അത് ഈ  സമയം മറ്റ് ജനങ്ങളുടെ കൈവശമായിരുന്നു.

എന്നിരുന്നാലും, ബി. സി. 1000 ത്തിൽ ഇസ്രായേലിലേക്ക് ബദാവൂദിനെ (അല്ലെങ്കിൽ ദാവീദ്) അയക്കുക വഴി ഇതിനു മാറ്റം വരുന്നു.

ദാവൂദ് മുതലുള്ള രാജാക്കന്മാരുമായി ജീവിക്കുന്നു അവർ യെരുശലേമിൽ നിന്നും ഭരണം നടത്തുന്നു

ദാവൂദ് (അ.സ) യെരുശലേം കീഴടക്കുകയും അത് അദ്ദേഹത്തിന്റെ തലസ്ഥാന നഗരമാക്കുകയും ചെയ്തു അവിടെ ആയിരുന്നു അദ്ദേഹത്തിന്റെ രാജകൊട്ടാരം മാത്രമല്ല അദ്ദേഹത്തെ ശമുവേൽ (അ.സ) പ്രവാചകൻ ആയിരുന്നു രാജാവായി അഭിഷേകം ചെയ്തത്.  അദ്ദേഹത്തിന്റെ മകനായ സുലൈമാൻ (അല്ലെങ്കിൽ സോളമൻ), അദ്ദേഹത്തിന്റെ അറിവിൽ താൻ വളരെ പ്രസിദ്ധനായിരുന്നു, തനിക്ക് പിന്തുടർന്ന് ഭരണം നടത്തി.  സുലൈമാൻ യെരുശലേമിൽ ദൈവത്തിനു വേണ്ടി മനോഹരമായ ഒരു ആലയം പണിതു.  ദാവൂദ് രാജാവിന്റെ സന്തതി പരമ്പര ഏകദേശം അടുത്ത 400 വർഷങ്ങൾ ഭരണം നടത്തി ഈ കാലം ഇളം നീല (1000-600 ബി.സി) യിൽ കാണിച്ചിരിക്കുന്നു.  ഇത് ഇസ്രായേലിന്റെ മഹത്വ കാലം ആയിരുന്നു- അവർ വാഗ്ദത്തം ചെയ്യപ്പെട്ട അനുഗ്രഹങ്ങൾ കാണുവാൻ തുടങ്ങി.  അവർ ഒരു ലോക ശക്തി ആയിരുന്നു, പുരോഗതി പ്രാപിച്ച ഒരു സമൂഹം ഉണ്ടായിരുന്നു, നല്ല ഒരു സംസ്കാരം ഉണ്ടായിരുന്നു, ഒരു ദേവാലയം ഉണ്ടായിരുന്നു മാത്രമല്ല ഈ കാല ഘട്ടം പ്രവാചകന്മാർക്ക് അല്ലാഹുവിൽ നിന്നും സന്ദേശങ്ങൾ ലഭിച്ചു കൊണ്ടിരുന്ന ഒരു കാലഘട്ടം ആയിരുന്നു അവ ദാവൂദ് ആരംഭിച്ച സബൂറിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ കൂടുതൽ കൂടുതൽ പ്രവാചകന്മാർ അയക്കപ്പെട്ടതിന്റെ കാരണം, അവർ വിഗ്രഹങ്ങളെ ആരാധിക്കുകയും, പത്തു കൽപ്പനകൾ അനുസരിക്കാതിരിക്കുകയും വഴി, ഇസ്രായേൽ മക്കൾ കൂടുതൽ കൂടുതൽ അധപ്പധിച്ചുപോയിരുന്നു.  അതുകൊണ്ട് അല്ലാഹു അവർക്ക് മുന്നറിയിപ്പ് നൽകുവാൻ പ്രവാചകന്മാരെ അയച്ചു മാത്രമല്ല മൂസാ പറഞ്ഞിട്ടുള്ള ശാപങ്ങൾ അവരുടെ മേൽ വരുമെന്ന് അവരെ ഓർമ്മിപ്പിക്കുവാൻ കൂടിയായിരുന്നു.  പക്ഷെ ഇസ്രായേൽ മക്കൾ അത് ഗൗനിച്ചില്ല.

അതു കൊണ്ട് അവസാനം ഏകദേശം 600 ബി സി ആയപ്പോൾ ആ ശാപങ്ങൾ ഫലിച്ചു.  നെബുക്കദ്നെസ്സർ, ബാബിലോണിൽ നിന്നും ഉള്ള ഒരു ശക്തനായ രാജാവായ വന്നു- മൂസാ പ്രവചിച്ചിരുന്നതുപോലെ അദ്ദേഹം എഴുതിയിരിക്കുന്നത് നാം വായിക്കുമ്പോൾ

ഭൂമിയുടെ അറുതിയിൽ നിന്നു, ഒരു ജാതിയെ നിന്റെ മേൽ ദൈവം വരുത്തും….അവർ വ്രുദ്ധനെ ആദരിക്കുകയോ ബാനോട് കനിവുകാണിക്കുകയോ ചെയ്യാത്ത് ഉഗ്ര മുഖമുള്ളോരു ജാതി…..നിന്റെ ദേശത്ത് എല്ലാടവുമുള്ള നിന്റെ എല്ല പട്ടണങ്ങളിലും അവർ നിന്നെ നിരോധിക്കും.

 

ആവർത്തനം 28:49-52

നെബുക്കദ് നെസ്സർ യെരുശലേം കീഴടക്കി, അത് ചുട്ടുകളഞ്ഞു, സുലൈമാൻ പണിതിരുന്ന ആലയം കത്തിച്ചു കളഞ്ഞു.  അവൻ ഇസ്രായേൽ മക്കളെ എടുത്ത് അവരിൽ ഭൂരിഭാഗം പേരെയും തന്റെ മഹാ സാമ്രാജ്യമായ ബാബിലൊണിലേക്ക് പിടിച്ചുകൊണ്ടു പോയി.  പാവപ്പെട്ട ഇസ്രായേൽ മക്കൾ മാത്രം നാട്ടിൽ ശേഷിച്ചു.  അങ്ങിനെ മൂസയുടെ എന്ന പ്രവചനം നിവർത്തിയായി

നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുനിന്ന് നിങ്ങളെ പറിച്ചു കളയും.  യഹോവ നിന്നെ ഭൂമിയുടെ ഒരറ്റം മുതൽ മറ്റെ അറ്റം വരെ സർവ്വ ജാതികളുടെയും ഇടയിൽ ചിതറിക്കും.

 

ആവർത്തനം 28:63-64

കീഴടക്കപ്പെടുകയും ബാബേലിലേക്ക് പ്രവാസത്തിലേക്ക് അയക്കപ്പെടുകയും ചെയ്യുന്നു

അതുകൊണ്ട് 70 വർഷങ്ങളോളം, ആ കാലഘട്ടം ചുവപ്പ് നിറത്തിൽ കാണിച്ചിരിക്കുന്നു, ഇസ്രായേൽ മക്കൾ വാഗ്ദത്ത നാടിനു വെളിയിൽ പ്രവാസത്തിൽ താമസിച്ചു.

പേർഷ്യാ സാമ്രാജ്യത്തിന്റെ ഭാഗമായി ജീവിക്കുന്നു

അതിനു ശേഷം, കോരെശ് എന്ന് പേർഷ്യക്കാരനായ ചക്രവർത്തി ബാബിലോൺ കീഴ്പ്പെടുത്തി അങ്ങിനെ കോരെശ് ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയായി മാറി.  ഇസ്രായേൽ മക്കൾക്ക് അവരുടെ നാട്ടിലേക്ക് തിരികെപ്പോകാം എന്ന ഒരു കൽപ്പൻ അദ്ദേഹം പുറപ്പെടുവിച്ചു.

ആ ദേശത്ത് യവന സാമ്രാജ്യത്തിന്റെ ഭാഗമായി ജീവിക്കുന്നു

എന്തൊക്കെയായാലും അവർ ഒരു സ്വതന്ത്ര രാജ്യം അല്ലായിരുന്നു, അവർ ഇപ്പോൾ മഹത്തായ പേർഷ്യ സാമ്യാജ്യത്തിന്റെ ഒരു പ്രവിശ്യ ആയിരുന്നു. ഇത് അടുത്ത 200 വർഷങ്ങൾ തുടർന്നു അത് സമയ രേഖയയിൽ ഇളം ചുവപ്പ് കളറിൽ കൊടുത്തിരിക്കുന്നു.  ഈ സമയംത്തിൽ തന്നെ ആലയ പുതുക്കിപ്പണിതു (അത് രണ്ടാം ആലയം എന്ന് അറിയപ്പെടുന്നു) അതോടു ചേർന്ന് പഴയ നിയമത്തിലെ അവസാന പ്രവാചകന്മാരുടെ സന്ദേശങ്ങളും വന്നു.

അതിനു ശേഷം മഹാനായ അലക്സാണ്ടർ പേർഷ്യാ സാമ്രാജ്യത്തെ കീഴടക്കുകയും ഇസ്രായേലിനെ തന്റെ സാമ്രാജ്യത്തിലെ ഒരു പ്രവിശ്യയാക്കുകയും ചെയ്തു അത് അടുത്ത 200 വർഷങ്ങൾ തുടർന്നു.  ഇത് കടും നീലയിൽ കാണിച്ചിരിക്കുന്നു.

റോമാ സാമ്രാജ്യത്തിന്റെ ഭാഗമായി ജീവിക്കുന്നു

അതിനു ശേഷം റോമാക്കാർ ഗ്രീക്ക് സാമ്രാജ്യത്തെ കീഴടക്കുകയും അങ്ങിനെ അവർ ഒരു ശക്തമായ റോമാ സാമ്രാജ്യം ആയിത്തീരുകയും ചെയ്തു.  ഇസ്രായേൽ വീണ്ടും ഇതിൽ ഒരു പ്രവിശ്യ ആയിത്തീർന്നു അത് ഇളം മഞ്ഞ നിറത്തിൽ കാണിച്ചിരിക്കുന്നു.  പ്രവാചകനായ ഈസാ മസീഹ് ഈ കാലത്താണു ജീ  വിച്ചിരുന്നത്. എന്തു കൊണ്ടാണു ഇഞ്ചീലിൽ ഉടനീളം റോമാ നാടു വാഴികളും റോമാ പട്ടാളക്കാരും ഇഞ്ചീലിൽ ഉടനീളം കാണുന്നത് എന്നത് വിവരിക്കുന്നു- അതിന്റെ കാരണം യഹൂദന്മാരുടെ ദേശത്തെ ഈസാ മസീഹിന്റെ കാലത്ത് ഭരിച്ചിരുന്നത് റോമാക്കാർ ആയിരുന്നു.

റോമാ സാമ്രാജ്യത്തിന്റെ ഭാഗമായി ജീവിക്കുന്നു

എന്തുതന്നെയായാലും, ബാബിലോണിന്റെ സമയം മുതൽ (600 ബി.സി) ഇസ്രായേൽ മക്കൾ (ഇപ്പോൾ അവർ വിളിക്കപ്പെടുന്നത് യഹൂദന്മാർ എന്നാണു) ദാവൂദിന്റെ കാലത്തേതു പോലെ അവർ ഒരിക്കലും സ്വതന്ത്രർ ആയിരുന്നില്ല.  മറ്റു ജനങ്ങളുടെ ഭരണകൂടങ്ങളാൽ അവർ ഭരിക്കപ്പെട്ടിരുന്നു.  അവർ ഈ ഭരണം വെറുക്കുകയും ഈസായുടെ സമയത്തിനു ശേഷം റോമാ ഭരണത്തിനു എതിരായി ലഹള നടത്തി.  ഒരു സ്വാതന്ത്ര്യ സമരം ആരംഭിച്ചു.  പക്ഷെ യഹൂദന്മാർ ഈ സമരത്തിൽ പരാചയപ്പെട്ടു.  സത്യത്തിൽ റോമാക്കാർ വന്ന് യെരുശലേം നശിപ്പിച്ചു കളഞ്ഞു, രണ്ടാം ദേവാലയം കത്തിച്ചു കളഞ്ഞു അതിനു ശേഷം യഹൂദന്മാരെ റോമാ സാമ്രാജ്യം മുഴുവൻ അടിമകളായി ചിതറിച്ചു കളഞ്ഞു.  സാമ്രാജ്യം വളരെ വലുതായിരുന്നതു കൊണ്ട് ഒരു വിധത്തിൽ യഹൂദന്മാർ ലോകം മുഴുവൻ ചിതറപ്പെട്ടു.

യെരുശലേമും ദേവാലയവും റോമാക്കാരാൽ ഏ ഡി 70 ൽ നശിപ്പിക്കപ്പെടുന്നു. യഹൂദന്മാർ ലോകവ്യാപക പ്രവാസത്തിലേക്ക് അയയ്ക്കപ്പെടുന്നു.                                                                   ഇങ്ങിനെയാണു അവർ ഏകദേശം 2000 വർഷങ്ങൾ ജീവിച്ചത്: ചിതറപ്പെട്ട്, തകർക്കപ്പെട്ട്; അന്യ ദേശത്ത് വസിക്കുന്നവരായി, ആ ദേശങ്ങളിൽ അവരാൽ അംഗീകരിക്കപ്പെടാത്തവരായി. മൂസായുടെ ശാപ വാക്കുകളിൽ നൽകപ്പെട്ടിരുന്നത് അതുപോലെ നിവർത്തിയായി അവിടെ എഴുതപ്പെട്ടിരുന്നത്

..ആ ജാതികളുടെ ഇടയിൽ നിനക്ക് സ്വസ്ഥത കിട്ടുകയില്ല; നിന്റെ കാലിനു വിശ്രാമ സ്ഥലം ഉണ്ടാകയില്ല.  അവിടെ യഹോവ നിനക്ക് വിറയ്ക്കുന്ന ഹ്രുദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും.

 

ആവർത്തനം 28: 65

അതുകൊണ്ട് മൂസയൂടെ ശാപങ്ങൾ നിവർത്തിയായോ? അതെ, നിവർത്തിയായി, എല്ലാ രീതിയിലും.  ഇസ്രായേൽ മക്കൾക്ക് എതിരായി നൽകിയ ശാപങ്ങൾ യഹൂദന്മാർ അല്ലാത്ത നാം ചോദിച്ചു പോകുന്നത്:

എല്ലാ രാഷ്ട്രങ്ങളും ചോദിക്കും: “എന്തു കൊണ്ട് ദൈവം ഈ ദേശത്തോട് ഇങ്ങിനെ ചെയ്തു? എന്തു കൊണ്ട് ഈ ഭയാനക, ജ്വലിക്കുന്ന ക്രോധം“?

അതിനു മറുപടി ഇങ്ങനെയായിരിക്കും: “….യഹോവ അവരെ അവരുടെ ദേശത്ത് നിന്ന് പറിച്ചു കളയുകയും മറ്റൊരു ദേശത്തേക്ക് തള്ളിവിടുകയും ചെയ്തു“.

 

ആവർത്തനം 29:24-25

പ്രവാചകന്റെ ഈ അടയാളം നാം വളരെ ഗൗരവമായി എടുക്കേണ്ട ഒന്നാണു- കാരണം അതിൽ നമുക്കും അവയിൽ മുന്നറിയിപ്പുകൾ ഉണ്ട്.

തീർച്ചയായും ഈ ചരിത്രപരമായ അവലോകനം 2000 വർഷങ്ങൾക്കു മുൻപ് വരെ മാത്രം ഉള്ളതാണു.  ആധുനിക കാലത്ത് മൂസായുടെ അനുഗ്രഹവും ശാപവും എങ്ങിനെയാണു പരിസമാപ്തിയിൽ വരുന്നത് എന്നറിയുവാൻ ഇവിടെ അമർത്തുക.

 

തൗറാത്ത് അവസാനിക്കുന്നത് അനുഗ്രഹവും ശാപവും കൊണ്ടാണു

കഴിഞ്ഞ പോസ്റ്റിൽ യധാർത്ഥ പ്രവാചകന്മാരെ തിരിച്ചറിയുവാൻ അല്ലാഹു നൽകിയ മാനദണ്ഡം നാം കണ്ടു- അതായത് അവർ അവരുടെ സന്ദേശത്തിൽ ഭാവിയെക്കുറിച്ച് പ്രവചിച്ചിരിക്കണം.  പ്രവാചകനായ മൂസാ (അ.സ) ഈ നിയമം തന്റെ ജീവിതത്തിൽ പ്രാബല്യത്തിൽ വരുത്തി- അദ്ദേഹം ഇസ്രായേലിന്റെ ഭാവിയെക്കുറിച്ച് പ്രവചനങ്ങൾ നടത്തി- അത് അല്ലാഹുവിൽ നിന്നുള്ളതാണെങ്കിൽ യാധർത്ഥ്യർമാകുമായിരുന്നു.  ഈ പ്രവചനങ്ങൾ ഇസ്രായേലിന്മേൽ വരുവാനുള്ള അനുഗ്രഹങ്ങളും ശാപങ്ങളും ആയിരുന്നു.  എല്ല അനുഗ്രഹങ്ങളും ശാപങ്ങളും താങ്കൾക്ക് ഇവിടെ വായിക്കാം. പ്രധാന ഭാഗങ്ങൾ ചുവടെ കൊടുക്കുന്നു.

മൂസായുടെ അനുഗ്രഹങ്ങൾ

മൂസാ (അ.സ) മനോഹരങ്ങളായ അനുഗ്രഹങ്ങൾ ആരംഭിക്കുന്നത് ഇസ്രായേൽ പത്ത് കൽപ്പനകൾ അനുസരിച്ചാൽ അവർക്ക് അവ ലഭിയ്ക്കും എന്ന് പറഞ്ഞുകൊണ്ടാണു.  ഇവ മറ്റു രാഷ്ട്രങ്ങളുടെ മുൻപിൽ വ്യത്യസ്തമായിരിക്കുകയും  അവർ അവ തിരിച്ചറിയുകയും ചെയ്യും.  എഴുതപ്പെട്ടിരിക്കുന്നതുപോലെ

10 യഹോവയുടെ നാമം നിന്റെ മേൽ വിളിച്ചിരിക്കുന്നു എന്നു ഭൂമിയിലുള്ള സകലജാതികളും കണ്ടു നിന്നെ ഭയപ്പെടും.

 

ആവർത്തനം 28:10

എന്നിരുന്നാലും, അവർ കൽപ്പനകൾ അനുസരിക്കുന്നതിൽ പരാചയപ്പെട്ടാൽ അനുഗ്രഹത്തിന്റെ എതിരായ ശാപങ്ങൾ അവർ അനുഭവിക്കേണ്ടി വരും.  അനുഗ്രഹവും ശാപവും കണ്ണാടി പോലെ പ്രതി ബിംബിക്കുന്നതാണു.  ഈ ശാപങ്ങളും ചുറ്റുമുള്ള രാജ്യങ്ങൾ ദർശിക്കും.

37 യഹോവ നിന്നെ കൊണ്ടുപോകുന്ന സകലജാതികളുടെയും ഇടയിൽ നീ സ്തംഭനത്തിന്നും പഴഞ്ചൊല്ലിന്നും പരിഹാസത്തിന്നും വിഷയമായ്തീരും.

 

ആവർത്തനം 28:37

ശാപങ്ങൾ ഇസ്രായേലിനു മാത്രമായിരിക്കും

46 അവ ഒരടയാളവും അത്ഭുതവുമായി നിന്നോടും നിന്റെ സന്തതിയോടും എന്നേക്കും പറ്റിയിരിക്കും.

 

ആവർത്തനം 28:46

ശാപത്തിന്റെ വളരെ മോശമായ് ഭാഗം മറ്റുള്ളവരിൽ നിന്നും വരുമെന്ന് അല്ലാഹു മുന്നറിയിപ്പ് നൽകി

49 യഹോവ ദൂരത്തുനിന്നു, ഭൂമിയുടെ അറുതിയിൽനിന്നു, ഒരു ജാതിയെ കഴുകൻ പറന്നു വരുന്നതുപോലെ നിന്റെമേൽ വരുത്തും. അവർ നീ അറിയാത്ത ഭാഷ പറയുന്ന ജാതി;
50 വൃദ്ധനെ ആദരിക്കയോ ബാലനോടു കനിവു തോന്നുകയോ ചെയ്യാത്ത ഉഗ്രമുഖമുള്ള ജാതി.
51 നീ നശിക്കുംവരെ അവർ നിന്റെ മൃഗഫലവും നിന്റെ കൃഷിഫലവും തിന്നും; അവർ നിന്നെ നശിപ്പിക്കുംവരെ ധാന്യമോ വിഞ്ഞോ എണ്ണയോ നിന്റെ കന്നുകാലികളുടെ പേറോ ആടുകളുടെ പിറപ്പോ ഒന്നും നിനക്കു ശേഷിപ്പിക്കയില്ല.
52 നിന്റെ ദേശത്തു എല്ലാടവും നീ ആശ്രയിച്ചിരിക്കുന്ന ഉയരവും ഉറപ്പുമുള്ള മതിലുകൾ വീഴുംവരെ അവർ നിന്റെ എല്ലാ പട്ടണങ്ങളിലും നിന്നെ നിരോധിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തന്ന നിന്റെ ദേശത്തു എല്ലാടുവുമുള്ള നിന്റെ എല്ലാ പട്ടണങ്ങളിലും അവർ നിന്നെ നിരോധിക്കും.

 

ആവർത്തനം 28:49-52

അത് ചീത്തയിൽ നിന്നും വളരെ നാശത്തിലേക്ക് പോകും

63 നിങ്ങൾക്കു ഗുണംചെയ്‍വാനും നിങ്ങളെ വർദ്ധിപ്പിപ്പാനും യഹോവ നിങ്ങളുടെമേൽ പ്രസാദിച്ചിരുന്നതുപോലെ തന്നേ നിങ്ങളെ നശിപ്പിപ്പാനും നിർമ്മൂലമാക്കുവാനും യഹോവ പ്രസാദിച്ചു, നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുനിന്നു നിങ്ങളെ പറിച്ചുകളയും.
64 യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റെഅറ്റംവരെ സർവ്വജാതികളുടെയും ഇടയിൽ ചിതറിക്കും; അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തവയായി മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.
65 ആ ജാതികളുടെ ഇടയിൽ നിനക്കു സ്വസ്ഥത കിട്ടുകയില്ല; നിന്റെ കാലിന്നു വിശ്രാമസ്ഥലം ഉണ്ടാകയില്ല; അവിടെ യഹോവ നിനക്കു വിറെക്കുന്ന ഹൃദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും.

 

ആവർത്തനം 28:63-65

ഈ അനുഗ്രഹങ്ങളും ശാപങ്ങളും ഒരു ഉടമ്പടി മേൽ ആയിരുന്നു സ്ഥാപിക്കപ്പെട്ടത് (പരസ്പര ഉടമ്പടി)

12 നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടു ചെയ്യുന്ന നിയമത്തിലും സത്യബന്ധത്തിലും പ്രവേശിപ്പാൻ അവന്റെ സന്നിധിയിൽ നില്ക്കുന്നു.
13 ഞാൻ ഈ നിയമവും സത്യബന്ധവും ചെയ്യുന്നതു നിങ്ങളോടു മാത്രമല്ല,
14 ഇന്നു നമ്മോടുകൂടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നില്ക്കുന്നവരോടും ഇന്നു ഇവിടെ നമ്മോടു കൂടെ ഇല്ലാത്തവരോടും തന്നേ.
15 നാം മിസ്രയീംദേശത്തു എങ്ങനെ പാർത്തു എന്നും നിങ്ങൾ കടന്നുപോകുന്ന ജാതികളുടെ നടുവിൽകൂടി എങ്ങനെ കടന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.

 

ആവർത്തനം 29:12-15

മറ്റു വാക്കുകളിൽ പറഞ്ഞാൽ ഈ ഉടമ്പടി കുട്ടികളുടെ മേൽ ബാധിക്കുമായിരുന്നു, അല്ലെങ്കിൽ ഭാവി തലമുറകളുടെ മേൽ.  യധാർത്ഥത്തിൽ ഈ ഉടമ്പടി ഭാവി തലമുറയെ ലക്ഷ്യം വച്ച് ഉള്ളതായിരുന്നു- ഇസ്രായേലിന്റെതും മറ്റ് വിദേശികളുടെയും.

21 നിങ്ങളുടെ ശേഷം ഉണ്ടാകുന്ന തലമുറയായ നിങ്ങളുടെ മക്കളും ദൂരദേശത്തുനിന്നു വരുന്ന അന്യനും ദേശത്തിലെ ബാധകളും യഹോവ അവിടെ വരുത്തിയ രോഗങ്ങളും
22 യഹോവ തന്റെ കോപത്തിലും ക്രോധത്തിലും സോദോം, ഗൊമോര, അദമ, സെബോയീം എന്ന പട്ടണങ്ങളെ മറിച്ചുകളഞ്ഞതുപോലെ വിതയും വിളവും ഇല്ലാതെയും പുല്ലുപോലും മുളെക്കാതെയും ഗന്ധകവും ഉപ്പും കത്തിയിരിക്കുന്ന ദേശമൊക്കെയും കാണുമ്പോൾ
23 യഹോവ ഈ ദേശത്തോടു ഇങ്ങനെ ചെയ്തതു എന്തു? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്തു എന്നു സകലജാതികളും ചോദിക്കും.
24 അതിന്നുണ്ടാകുന്ന മറുപടി എന്തെന്നാൽ: അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചപ്പോൾ അവരോടു ചെയ്തിരുന്ന നിയമം അവർ ഉപേക്ഷിച്ചു;
25 തങ്ങൾ അറികയോ തങ്ങൾക്കു നിയമിച്ചുകിട്ടുകയോ ചെയ്തിട്ടില്ലാത്ത അന്യദൈവങ്ങളെ അവർ ചെന്നു സേവിക്കയും നമസ്കരിക്കയും ചെയ്തു.
26 അതുകൊണ്ടു ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ഒക്കെയും ഈ ദേശത്തിന്മേൽ വരുത്തുവാൻ തക്കവണ്ണം യഹോവയുടെ കോപം അതിന്റെ നേരെ ജ്വലിച്ചു.
27 യഹോവ കോപത്തോടും ക്രോധത്തോടും വലിയ വെറുപ്പോടുംകൂടെ അവരെ അവരുടെ ദേശത്തുനിന്നു പറിച്ചുകളകയും ഇന്നുള്ളതുപോലെ അവരെ മറ്റൊരു ദേശത്തേക്കു തള്ളിവിടുകയും ചെയ്തു.

 

ആവർത്തനം 29:21-27

മൂസായുടെ അനുഗ്രഹങ്ങളും ശാപങ്ങളും സംഭവിച്ചോ?

വാഗ്ദത്തം ചെയ്യപ്പെട്ട അനുഗ്രഹങ്ങൾ വളരെ മനോഹരം ആയിരുന്നു, എന്നാൽ മുന്നറിയിപ്പ് നൽകപ്പെട്ട ശാപങ്ങൾ വളരെ കഠിനമായിരുന്നു.  എന്നിരുന്നാലും, നമുക്ക് ചോദിക്കുവാൻ കഴിയുന്ന പ്രധാന ചോദ്യം: ‘ഇവ സംഭവിച്ചോ?‘ എന്നതാണു.  ഇതിനു മറുപടി കണ്ടെത്തുന്നതിൽക്കൂടി നമുക്ക് മൂസാ (അ.സ) ഒരു യധാർത്ഥ പ്രവാചകൻ ആയിരുന്നുവോ എന്ന് നമുക്ക് കണ്ടെത്തുവാൻ കഴിയും മാത്രമല്ല തന്റെ ജീവിതത്തിൽ നിന്നും നമുക്ക് ഈ കാലത്തും മാർഗ്ഗ നിർദ്ദേശങ്ങൾ പ്രാപിക്കുവാൻ കഴിയും.

ഇതിനുള്ള മറുപടി നമ്മുടെ കരത്തിൽ ഒതുങ്ങുന്നതാണു.  പഴയ നിയമത്തിന്റെ കൂടുതൽ ഭാഗവും ഇസ്രായേലിന്റെ ചരിത്രത്തിന്റെ രേഖകൾ ആണു അവയിൽ നിന്നും നമുക്ക് എന്ത് സംഭവിച്ചു എന്ന് കാണുവാൻ കഴിയുന്നു.  മാത്രമല്ല നമുക്ക് പഴയനിയമത്തിനു പുറത്തുള്ള രേഖകളും ഉണ്ട്, യഹൂദാ ചരിത്ര കാരനായ ജൊസിഫസിനെപ്പോലെയുള്ളവരും, ഗ്രീക് റോമൻ ചരിത്രകാരനായ റ്റാസിറ്റസിനെപ്പോലെ ഉള്ളവരും  മാത്രമല്ല നമുക്ക് പല പുരാ വസ്തു അവശിഷ്ടങ്ങളുടെ തെളിവുകളും ഉണ്ട്. ഇത് നമുക്ക് ഒരു അടയാളമാണു.   ഇസ്രായേൽ ചരിത്രത്തിന്റെ ഏകദേശ രൂപത്തിന്റെ സമയ രേഖ ഇവിടെ കൊടുത്തിരിക്കുന്നു അത് നമ്മെ അവരുടെ ചരിത്രത്തിൽ എന്തു സംഭവിച്ചു എന്ന് മനസ്സിലാക്കുവാൻ സഹായിക്കുന്നു.

ഈ ചരിത്രത്തിൽ നിന്നും നാം എന്താണു കാണുന്നത്?  തീർച്ചയായും മൂസായുടെ ശാപങ്ങൾ, വളരെ കഠിനമായതായിരുന്നു അവ സംഭവിക്കുക തന്നെ ചെയ്തു- അദ്ദേഹം ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് എഴുതിയിരുന്നതു പോലെത്തന്നെ-ഇവയെല്ലാം  സംഭവിക്കുന്നതിനു മുൻപ് (ഓർക്കേണ്ട ഒരു കാര്യം ഈ പ്രവചനങ്ങൾ എഴുതപ്പെട്ടത് അവ സംഭവിച്ചതിനു ശേഷമല്ല അതിനു മുൻപ് ആയിരുന്നു എന്നാണു).

എന്നാൽ മൂസായുടെ ശാപം അവിടം കൊണ്ട് അവസാനിച്ചില്ല. അത് തുടർന്നു കൊണ്ടിരുന്നു.  എങ്ങിനെയാണു ഈ ശാപങ്ങൾ പരിസമാപ്തിയിൽ എത്തിയത് എന്ന് ഇവിടെ നാം കാണുന്നു.

ൻ നിന്റെ മുമ്പിൽ വെച്ചിരിക്കുന്ന അനുഗ്രഹവും ശാപവുമായ ഈ വചനങ്ങൾ ഒക്കെയും നിന്റെമേൽ നിവൃത്തിയായി വന്നിട്ടു നിന്റെ ദൈവമായ യഹോവ നിന്നെ തള്ളിക്കളഞ്ഞിട്ടുള്ള അതതു ജാതികളുടെ ഇടയിൽവെച്ചു നീ അവയെ നിന്റെ ഹൃദയത്തിൽ ഓർത്തു
2 നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു നീയും നിന്റെ മക്കളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നതുപോലെ ഒക്കെയും അവന്റെ വാക്കു കേട്ടനുസരിച്ചാൽ
3 നിന്റെ ദൈവമായ യഹോവ നിന്റെ സ്ഥിതി മാറ്റുകയും നിന്നോടു മനസ്സലിഞ്ഞു നിങ്കലേക്കു തിരികയും നിന്റെ ദൈവമായ യഹോവ നിന്നെ ചിതറിച്ചിരുന്ന സകലജാതികളിൽനിന്നും നിന്നെ കൂട്ടിച്ചേർക്കുകയും ചെയ്യും.
4 നിനക്കുള്ളവർ ആകാശത്തിന്റെ അറുതിവരെ ചിതറിപ്പോയിരുന്നാലും നിന്റെ ദൈവമായ യഹോവ അവിടെനിന്നു നിന്നെ കൂട്ടിച്ചേർക്കും; അവിടെനിന്നു അവൻ നിന്നെ കൊണ്ടുവരും.
5 നിന്റെ പിതാക്കന്മാർക്കു കൈവശമായിരുന്ന ദേശത്തേക്കു നിന്റെ ദൈവമായ യഹോവ നിന്നെ കൊണ്ടുവരും; നീ അതു കൈവശമാക്കും; അവൻ നിനക്കു ഗുണംചെയ്തു നിന്റെ പിതാക്കന്മാരെക്കാൾ നിന്നെ വർദ്ധിപ്പിക്കും.

 

ആവർത്തനം 30:1-5

നമുക്ക് ഉണ്ടാകുന്ന (വീണ്ടും) വ്യക്തമായ ഒരു ചോദ്യം എന്നത്: അത് സംഭവിച്ചോ? അവരുടെ ചരിത്രത്തിന്റെ തുടർന്നുള്ള ഭാഗം വായിക്കുവാൻ ഇവിടെ അമർത്തുക.

തൗറാത്തിന്റെ അവസാനം- സബൂറിനെ മുൻ കൂട്ടികാണുന്നു

ഈ അനുഗ്രഹങ്ങളും ശാപങ്ങളും കൊണ്ട്, തൗറാത്ത് അവസാനിക്കുന്നു.  പ്രവാചകനായ മൂസാ (അ.സ) അത് പൂർത്തീകരിച്ചതിനു തൊട്ടു പിൻപ് മരിച്ചു പോയി. അതിനു ശേഷം ഇസ്രായേൽ മക്കൾ മൂസായ്ക്കു ശേഷം വന്ന നേതാവിന്റെ നേത്രുത്വത്തിൽ -ജോഷുവ- ആ ദേശത്ത് പ്രവേശിച്ചു.  ഇസ്രായേലിന്റെ ചരിത്രത്തിൽ വിവരിച്ചിരിക്കുന്നതു പോലെ,  ദാവൂദ് രാജാവ് ദാവൂദ് അല്ലെങ്കിൽ ദാവീദ് അധികാരത്തിൽ വരുന്നത് വരെ അവർ അവിടെ ഒരു രാജാവില്ലാതെ ജീവിച്ചു മാത്രമല്ല ഒരു തലസ്ഥാനവും അവർക്ക് ഇല്ലായിരുന്നു. അവൻ പഴയ നിയമത്തിന്റെ ഒരു പുതിയ വിഭാഗം ആരംഭിച്ചു അത് ഖുർ ആൻ എടുത്തു പറയുന്നത് സബൂർ ആണു എന്നാണു.  നാം സബൂർ മനസ്സിലാക്കേണ്ടത് ആവശ്യമാണു കാരണം അത് തൗറാത്തിൽ ആരംഭിച്ച അടയാളങ്ങൾ തുടരുന്നു- അത് ഇഞ്ചീൽ കൂടുതൽ മനസ്സിലാക്കുവാൻ നമ്മെ സഹായിക്കുന്നു.  അടുത്തതായി നാം ഈസാ മസീഹും ഖുർ ആനും എങ്ങിനെയാണു ദാവൂദ് (അ.സ) നെക്കുറിച്ചും സബൂറിനെക്കുറിച്ചും വിവരിക്കുന്നത് എന്ന് പരിശോധിക്കുവാൻ പോവുകയാണു.

തൗറാത്തിന്റെ പ്രവാചകന്മാരുടെ അടയാളം

പ്രവാചകന്മാരായ മൂസാ നബിയും (അ.സ) ഹാരൂണും (അ.സ)ഇസ്രായീൽ മക്കളെ 40 വർഷങ്ങൾ നടത്തി.  അവർ കൽപ്പനകൾ എഴുതുകയും ബലിയർപ്പണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു, മാത്രമല്ല പല അടയാളങ്ങൾ തൗറാത്തിൽ കാണിക്കുകയും ചെയ്തു. പെട്ടന്ന് ഈ രണ്ടു പ്രവാചകന്മാരും മരിക്കേണ്ട സമയം ആയി.  തൗറാത്ത് അവസാനിക്കുന്നത് എങ്ങിനെ എന്ന് അറിയുന്നതിനു മുൻപ് തൗറാത്തിൽ നൽകിയിരിക്കുന്ന മാത്രുക എന്താണെന്ന് നമുക്ക് ഒന്ന് അവലോകനം ചെയ്യാം.

തൗറാത്തിലെ മാത്രുകയുടെ അവലോകനം

അതുകൊണ്ട് എന്താണു തൗറാത്തിലെ അടയാളങ്ങളുടെ മാത്രുക?

തൗറാത്തിലെ ബലി

എത്ര പതിവായി ആണു ബലിയർപ്പണം നടത്തിയിരുന്നത് എന്നും അത് എത്രമാത്രം പ്രാധാന്യം അർഹിക്കുന്നു എന്നും ശ്രദ്ധിക്കൂ. നാം കണ്ട താഴെക്കാണുന്നവയെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ:

ഈ ബലികൾ എല്ലാം നടത്തിയിരുന്നത് ശുദ്ധിയുള്ള മ്രുഗങ്ങളെക്കൊണ്ടായിരുന്നു- ഒന്നുകിൽ ആടോ, കാളയോ അർപ്പിക്കപ്പെടുമായിരുന്നു.  പശുക്കിടാവ് ഒഴികെ അവയെല്ലാം ആണായിരുന്നു.

ഈ ബലികൾ അവ അർപ്പിക്കുന്നവർക്ക് പാപശുദ്ധീകരണം വരുത്തി. ഇത് അർത്ഥമാക്കുന്നത് അവ ഒരു പുതപ്പ് ആയിരുന്നു അതുകൊണ്ട് ബലിയർപ്പിക്കുന്ന വ്യക്തിയുടെ കുറ്റബോധവും ലജ്ജയും മറയ്ക്കപ്പെടുമായിരുന്നു.  ഇത് ആദം മുതൽ തുടങ്ങിയതാണു അദ്ദേഹത്തിനെ അല്ലാഹുവിന്റെ കരുണ തോൽകൊണ്ടുള്ള വസ്ത്ര രൂപത്തിൽ ലഭിച്ചു. അവർ ഇങ്ങനെ മറയ്ക്കപ്പെടുമ്പോൾ ഈ തോലുകൾ ലഭിക്കേണ്ടതിനു ഒരു മ്രുഗം മരിക്കേണ്ടിയിരുന്നു. അപ്പോൾ ഉയർന്നു വരുന്ന ഒരു പ്രധാന ചോദ്യം: എന്തുകൊണ്ട് ഇപ്പോഴും ബലിയർപ്പണം നടത്തുകയോ ആചരിക്കുകയോ ചെയ്യുന്നില്ല എന്നതാണു?  അതിനുള്ള ഉത്തരം നാം പിന്നീട് ചിന്തിക്കും.

നീതീകരണം തൗറാത്തിൽ

നീതീകരണം‘ എന്ന വാക്ക് തുടർമാനമായി വീണ്ടും പ്രത്യക്ഷമാകുന്നു.  നാം ഇത് ആദ്യമായി കാണുന്നത് ആദമിന്റെ കൂടെയാണു അല്ലാഹു അദ്ദേഹത്തോട് ‘നീതിയുടെ വസ്ത്രമാണു ഏറ്റവും നല്ലത്‘ എന്ന് അരുളിച്ചെയ്തപ്പോൾ. ഇബ്രാഹീം വരുവാനുള്ള വാഗ്ദത്ത സന്തതിയെക്കുറിച്ചുള്ള വാഗ്ദത്തം  വിശ്വസിച്ചപ്പോൾ ബ്രാഹീമിനു നീതി ‘കണക്കിടപ്പെട്ടു എന്ന് നാം കണ്ടു.  ഇസ്രായീൽ മക്കൾ അവർക്ക് കൽപ്പനകൾ അനുസരിക്കുവാൻ കഴിഞ്ഞാൽ അവർക്ക് നീതീകരണം പ്രാപിക്കാം- എന്നാൽ അവർ ആ നിയമങ്ങൾ മുഴുവനായി പ്രമാണിക്കണമായിരുന്നു- എല്ലായ്പ്പോഴും

ന്യായവിധി തൗറാത്തിൽ

കൽപ്പനകൾ പ്രമാണിക്കുന്നതിൽ പരാചയപ്പെട്ടാൽ അല്ലാഹുവിന്റെ പക്കൽ നിന്നുള്ള ന്യായവിധിയും അനുഭവിക്കേണ്ടി വരും എന്നും നാം കണ്ടു. ഇത് ആദമിൽ നിന്നും ആരംഭിച്ചതാണു, അദ്ദേഹം ഈ ന്യായ വിധി പ്രാപിക്കുവാൻ ഒരിക്കൽ മാത്രമേ അനുസരണക്കേട് കാണിച്ചുള്ളൂ. ന്യായവിധി എന്നത് എപ്പോഴും മരണത്തിൽ അവസാനിക്കുന്നതായിരുന്നു. മരണം എന്നത് ന്യായം വിധിക്കപ്പെടുന്ന വ്യക്തിയിലോ അല്ലെങ്കിൽ യാഗമർപ്പിക്കപ്പെടുന്ന മ്രുഗത്തിന്മേലോ ആയിരുന്നു.  താഴെക്കൊടുത്തിരിക്കുന്ന കാര്യങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ:

 • ആദമിൽ, തോൽ എടുക്കുവാനുള്ള മ്രുഗം ബലിയർപ്പിക്കപ്പെടുകയും അങ്ങിനെ കൊല്ലപ്പെടുകയും ചെയ്തു.
 • ആബേലിൽ അദ്ദേഹത്തിന്റെ അംഗീകരിക്കപ്പെട്ട ബലിയിൽ മ്രുഗം ബലിയർപ്പിക്കപ്പെട്ടു.
 • നോഹയിൽ ജനം വെള്ളപ്പൊക്കത്തിൽ മരിച്ചു മാത്രമല്ല, വെള്ളപ്പൊക്കത്തിനു ശേഷം, അദ്ദേഹം ഒരു ബലിയർപ്പിക്കുക വഴി, ഒരു മ്രുഗം മരിയ്ക്കേണ്ടി വന്നു.
 • ലൂത്തിൽ, സോദോമിലെയും ഗോമോറയിലെയും ജനം ന്യായവിധിയിൽ മരണപ്പെട്ടു- അദ്ദേഹത്തിന്റെ ഭാര്യ ഉൾപ്പെടെ.
 • ഇബ്രാഹീമിന്റെ മകന്റെ ബലിയർപ്പണത്തിൽ മകൻ മരിക്കേണ്ടതായിരുന്നു എന്നാൽ അതിനു പകരം ആട്ടിൻ കൊറ്റൻ മരിക്കേണ്ടി വന്നു.
 • പെസ്സഹയുടെ നാളിൽ ഒന്നുകിൽ ആദ്യജാതന്മാർ  (ഫിർ ഔനും മറ്റ് അവിശ്വാസികൾക്കും) മരിച്ചു അല്ലെങ്കിൽ കട്ടിളക്കാലിൽ പുരട്ടുവാൻ കൊല്ലപ്പെട്ട ആടുകൾ മരിച്ചു.
 • പത്തു കൽപ്പനകൾ മൂലം, ഒന്നുകിൽ ഒരു കുറ്റവാളി ആയ മനുഷ്യൻ  മരിച്ചു അല്ലെങ്കിൽ ഒരു ആട് പ്രായശ്ചിത്ത നാളിൽ മരിച്ചു.

ഇത് അർത്ഥമാക്കുന്നത് എന്താണു? അത് നാം തുടർന്നു കാണും.  എന്നാൽ ഇപ്പോൾ മൂസയും ഹാരൂണും (അ.സ) തൗറാത്ത് അവസാനിപ്പിക്കുവാൻ പോവുകയാണു.  പക്ഷെ അവർ തൗറാത്ത് അവസാനിപ്പിക്കുന്നത് അല്ലാഹുവിൽ നിന്നും നേരിട്ടുള്ള രണ്ട് സന്ദേശങ്ങൾ കൊണ്ടാണു, അവ രണ്ടും ഭാവിയിലേക്ക് നോക്കുന്നതും ഇന്ന് നമുക്ക് വളരെ പ്രാധാന്യം അർഹിക്കുന്നതും ആണു- വരുവാനുള്ള ഒരു പ്രവാചകനെക്കുറിച്ചും അതു പോലെ വരുവാനുള്ള ശാപങ്ങളെയും അനുഗ്രഹങ്ങളെയും കുറിച്ചും ആയിരുന്നു.  ആ പ്രവാചകനെക്കുറിച്ച് നാം ഇവിടെ നോക്കുവാൻ പോവുകയാണു.

വരുവാനുള്ള പ്രവാചകൻ

അല്ലാഹു സീനായ് മലയിൽ വച്ച് കൽപ്പലകകൾ കൊടുത്തപ്പോൾ അത് കൊടുത്തത് ഭയാനകമായ ശക്തിയുടെ പ്രദർശനത്തിന്റെ അകമ്പടിയോടെ ആയിരുന്നു.  ആ കൽപ്പലകകൾ നൽകുന്നതിനു തൊട്ടു മുൻപ് ഉണ്ടായിരുന്ന രംഗം തൗറാത്ത് വിശദീകരിക്കുന്നത് ഇങ്ങനെയാണു

16 മൂന്നാം ദിവസം നേരം വെളുത്തപ്പോൾ ഇടിമുഴക്കവും മിന്നലും പർവ്വതത്തിൽ കാർമേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനം ഒക്കെയും നടുങ്ങി.
17 ദൈവത്തെ എതിരേല്പാൻ മോശെ ജനത്തെ പാളയത്തിൽനിന്നു പുറപ്പെടുവിച്ചു; അവർ പർവ്വതത്തിന്റെ അടിവാരത്തുനിന്നു.
18 യഹോവ തീയിൽ സീനായി പർവ്വതത്തിൽ ഇറങ്ങുകയാൽ അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പർവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി.

 

പുറപ്പാട് 19:16-18

ജനം ഭയം കൊണ്ട് നിറഞ്ഞു.  തൗറാത്ത് അവരെക്കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണു

18 ജനം ഒക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പർവ്വതം പുകയുന്നതും കണ്ടു; ജനം അതുകണ്ടപ്പോൾ വിറെച്ചുകൊണ്ടു ദൂരത്തു നിന്നു.
19 അവർ മോശെയോടു: നീ ഞങ്ങളോടു സംസാരിക്ക; ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന്നു ദൈവം ഞങ്ങളോടു സംസാരിക്കരുതേ എന്നു പറഞ്ഞു.

 

പുറപ്പാട് 20:18-19

ഇത് സംഭവിച്ചത് മൂസാ (അ.സ) ആ സമൂഹത്തെ നയിച്ചുകൊണ്ട് പോകുന്ന ആദ്യ 40 വർഷങ്ങളിൽ ആണു. ഏറ്റവും അവസാനം, അല്ലാഹു മൂസാ (അ.സ) യോട് ഭൂതകാലത്ത് സംഭവിച്ചതിനെക്കുറിച്ച് സംസാരിച്ചു, ജനത്തെ അവർ കഴിഞ്ഞ കാലത്ത് അവർ ഭയപ്പെട്ടതിനെക്കുറിച്ച് ഓർമ്മിപ്പിച്ചു, അതോട് കൂടെ ഭാവിയിൽ സംഭവിക്കുവാൻ പോകുന്നതിനെക്കുറിച്ച് ഒരു വാഗ്ദത്തവും നൽകി.  മൂസാ (അ.സ) തൗറാത്തിൽ എഴുതിയിരിക്കുന്നത്:

15 നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.
16 ഞാൻ മരിക്കാതിരിക്കേണ്ടതിന്നു ഇനി എന്റെ ദൈവമായ യഹോവയുടെ ശബ്ദം കേൾപ്പാനും ഈ മഹത്തായ തീ കാണ്മാനും എനിക്കു ഇടവരരുതേ എന്നിങ്ങനെ ഹോരേബിൽവെച്ചു മഹായോഗം കൂടിയ നാളിൽ നിന്റെ ദൈവമായ യഹോവയോടു നീ അപേക്ഷിച്ചതുപോലെ തന്നേ.
17 അന്നു യഹോവ എന്നോടു അരുളിച്ചെയ്തതു എന്തെന്നാൽ: അവർ പറഞ്ഞതു ശരി.
18 നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.
19 അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.
20 എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം.
21 അതു യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങൾ എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തിൽ പറഞ്ഞാൽ
22 ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു.

 

ആവർത്തനം 18:15-22

അല്ലാഹു താൻ കൽപ്പലകയിൽ പത്തു കൽപ്പനകൾ ജനത്തോട് സംസാരിക്കുമ്പോൾ അവർക്ക് തന്നോട് ബഹുമാനം ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടു അതിനു വേണ്ടി അല്ലാഹു അവർക്ക് ഭയം ഉളവാകുന്ന രീതിയിൽ അവരോട് സംസാരിച്ചു. എന്നാൽ ഇപ്പോൾ അല്ലാഹു ഭാവിയിലേക്ക് നോക്കി ഒരു വാഗ്ദത്തം നൽകുന്നു അതായത് മൂസായെ (അ.സ) പ്പോലെയുള്ള ഒരു പ്രവാചകൻ ഇസ്രായേൽ മക്കളുടെ ഇടയിൽ നിന്നും എഴുന്നേൽപ്പിക്കപ്പെടും. അതിനു ശേഷം രണ്ട് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി:

 1. വരുവാനിരിക്കുന്ന പ്രവാചകനു ജനം ചെവി കൊടുത്തില്ലെങ്കിൽ അല്ലാഹു തന്നെ ജനത്തെ ന്യായം വിധിക്കും
 2. അല്ലാഹു ഒരു പ്രവാചകനിൽക്കൂടി സംസാരിച്ചു എന്നത് തീരുമാനിക്കപ്പെടുന്നത് ആ സന്ദേശം ഭാവിയെക്കുറിച്ച് പ്രവചിക്കുന്നതും പ്രവചിക്കപ്പെട്ട സന്ദേശം നിറവേറപ്പെടുകയും ചെയ്തിരിക്കണം എന്നതിനെ ആസ്പദമാക്കിയാണു.

ആദ്യത്തെ മാർഗനിർദ്ദേശം മൂസാ (അ.സ) മിനു ശേഷം ഒരേ ഒരു പ്രവാചകൻ മാത്രമേ ഉണ്ടാകൂ എന്ന അർത്ഥത്തിൽ അല്ല, മറിച്ച് ഒരു പ്രത്യേക പ്രവാചകൻ വരും അവന്റെ സന്ദേശത്തിനു നാം ചെവി കൊടുക്കണം കാരണം അദ്ദേഹത്തിന്ന് ഒരു വിശേഷമായ ഉദ്ദ്യമം തന്റെ സന്ദേശത്തിൽക്കൂടി നൽകുവാൻ ഉണ്ട്- അവ ‘എന്റെ വാക്കുകൾ‘ ആയിരിക്കും.  അല്ലാഹുവിനു മാത്രമേ ഭാവിയെക്കുറിച്ച് അറിയൂ എന്നതുകൊണ്ട്- തീർച്ചയായും ഒരു മനുഷ്യനും അറിയുന്നില്ല- രണ്ടാമത്തെ മാർഗ്ഗ നിർദ്ദേശം ഒരു സന്ദേശം യധാർത്ഥത്തിൽ അല്ലാഹുവിൽ നിന്നും വന്നതാണോ അല്ലയോ എന്ന് ജനത്തിനു മനസ്സിലാക്കുവാൻ ഉള്ള ഒരു ഉപാധിയായിരുന്നു.  നാം അടുത്തതായി കാണുന്നത് എങ്ങിനെയാണു മൂസാ (അ.സ) ഈ രണ്ടാമത്തെ മാർഗ്ഗ നിർദ്ദേശം ഇസ്രായേലിന്റെ ഭാവിയെ മുൻ കണ്ടു കൊണ്ട് സ്രായേലിന്റെ അനുഗ്രഹവും ശാപവും പ്രവചിക്കുന്നു– ഇത് വിവരിച്ചു കൊണ്ടാണു തൗറാത്ത് അവസാനിക്കുന്നത്.

എന്നാൽ ‘വരുവാൻ ഇരിക്കുന്ന ഈ പ്രവാചകനെക്കുറിച്ച്‘ എന്ത് പറയുന്നു? അദ്ദേഹം ആരായിരുന്നു? ചില പണ്ഡിതന്മാർ ഇത് മുഹമ്മദ് (സ്വ.അ) ആണെന്നു അഭിപ്രായപ്പെടുന്നു.  എന്നാൽ ശ്രദ്ധിക്കപ്പെടേണ്ട ഒരു വസ്തുത ഈ പ്രവചനം വ്യക്തമാക്കുന്നത് ഈ പ്രവാചകൻ വരുന്നത്  “ഇസ്രായേൽ സന്തതികളിൽ നിന്നും ആയിരിക്കും” – എന്നണു അങ്ങിനെ അദ്ദേഹം ഒരു യഹൂദൻ ആയിരിക്കും.  അതുകൊണ്ട് ഇവിടെ പറയുന്നത് ഒരിക്കലും അദ്ദേഹം ആവില്ല.  വേറെ ചില പണ്ഢിതന്മാർ ഇത് മസീഹ് ഈസാ (അ.സ) ആണെന്ന് അൽഭുതപ്പെടുകയും അങ്ങിനെ കരുതുകയും ചെയ്യുന്നു.  അദ്ദേഹം ഒരു യഹൂദൻ ആയിരുന്നു മാത്രമല്ല അദ്ദേഹം വളരെ അധികാരത്തോടെ പഠിപ്പിച്ചു– അദ്ദേഹം പഠിപ്പിക്കുമ്പോൾ അല്ലാഹുവിന്റെ ‘വാക്കുകൾ തന്റെ അധരത്തിൽ’ ഉണ്ട് എന്നതു പോലെആയിരുന്നു പഠിപ്പിച്ചതു. ഈസാ മസീഹിന്റെ വരവ് ഇബ്രാഹീമിന്റെ ബലിയർപ്പണത്തിലും, പെസ്സഹയിലും, ദൈവത്തിന്റെ വചനം അധരങ്ങളിൽ ഉള്ള ‘ആ പ്രവാചകൻ’ എന്ന പ്രവചനത്തിലും നാം നാം നിഴലായിക്കാണുന്നു.

അഹരോന്റെ അടയാളം: 1 പശുവും, 2 ആടുകളും

നാം മൂസായുടെ രണ്ടാം അടയാളത്തിൽ കണ്ടത് സീനായ് മലയിൽ വച്ച് നൽകപ്പെട്ട കൽപ്പനകൾ വളരെ കണിശം ആയിരുന്നു എന്നാണു.  താങ്കളെ താങ്കൾ ന്യായപ്രമാണം എല്ലായ്പ്പോഴും അനുസരിക്കുന്നുവോ അതോ ഇല്ലയോ എന്ന്ഒരു സ്വയശോധന ചെയ്യുവാൻ ഞാൻ ക്ഷണിച്ചിരുന്നു (കാരണം ഇതാണു ന്യായപ്രമാണത്തിന്റെ ഉദ്ദേശം).  താങ്കൾ എല്ലായ്പ്പോഴും ന്യായപ്രമാണം പ്രമാണിക്കുന്നില്ലെങ്കിൽ താങ്കൾ, എന്നെപ്പോലെത്തന്നെ വളരെയധികം പ്രശ്നത്തിൽ അകപ്പെട്ടിരിക്കുന്നു- അധവാ ന്യായവിധി തലയ്ക്കുമുകളിൽ കാത്തിരിക്കുന്നു.  അങ്ങിനെയെങ്കിൽ നമുക്ക് എന്തുചെയ്യുവാൻ കഴിയും? ഹാറൂനും, (അഹരോൻ എന്നും അറിയപ്പെടുന്നു, മൂസായുടെ സഹോദരനാണു അദ്ദേഹം), അദ്ദേഹത്തിന്റെ പിന്തലമുറക്കാരുമാണു ഇതിനു മറുപടിയായി ബലിയർപ്പണം നിലവിൽക്കൊണ്ടുവന്നത്- ഈ ബലിയർപ്പണങ്ങൾ പാപങ്ങൾക്ക്, പ്രായശ്ചിത്തമായിത്തീർന്നു, അല്ലെങ്കിൽ മറച്ചു. ഹാരൂൺ രണ്ടു പ്രത്യേക ബലികൾ നൽകി അത് അല്ലാഹു ന്യയപ്പ്രമാനണം ലംഖിക്കുന്നവരെ അവരുടെ പാപങ്ങൾ മറയ്ക്കും എന്ന് കാണിയ്ക്കുവാൻ വേണ്ടിയായിരുന്നു അത്.  അവ ഒരു പശുവിനെയും (പശുക്കിടാവ്) രണ്ട് ആടുകളെയും ആയിരുന്നു.  സൂറത്തുൽ ബഖറയ്ക്ക് ആ പേരു വന്നത് ഹാരൂനിന്റെ പശുവിന്റെ ബലിയോട് ബന്ധപ്പെടുത്തിയാണു.  എന്നാൽ നമുക്ക് ആടുകളെ വച്ച് ആരംഭിക്കാം.

ബലിയാടും പ്രായശ്ചിത്ത ദിനവും

മൂസായുടെ 1ആം അടയാളത്തിൽ പെസഹാ ആഘോഷിച്ചിരുന്നത് (ഇപ്പോഴും!) യഹൂദന്മാർ ഫിർ ഔന്റെ കയ്യിൽ നിന്നും വിടുതൽ പ്രാപിച്ചതിന്റെ ഓർമ്മയ്ക്ക് ആയാണു.  തൗറാത്ത് മറ്റ് ഉൽസവങ്ങളും ആചരിക്കുവാൻ കല്പിച്ചിരിക്കുന്നു.  അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണു പ്രായശ്ചിത്ത ദിനം. ആ സംഭവം മുഴുവനായി വായിക്കുവാൻ ഇവിടെ അമർത്തുക.

എന്തുകൊണ്ടാണു അത്ര ശ്രദ്ധാപൂർവ്വമായതും വിശദീകരിച്ചതുമായ പ്രായശ്ചിത്ത ദിനത്തെക്കുറിച്ച് നൽകിയിരിക്കുന്നത്.  അവ എങ്ങിനെ തുടങ്ങുന്നു എന്ന് നാം കാണുന്നത്:

ഹരോന്റെ രണ്ടുപുത്രന്മാർ യഹോവയുടെ സന്നിധിയിൽ അടുത്തുചെന്നിട്ടു മരിച്ചുപോയ ശേഷം യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:
2 കൃപാസനത്തിന്മീതെ മേഘത്തിൽ ഞാൻ വെളിപ്പെടുന്നതുകൊണ്ടു നിന്റെ സഹോദരനായ അഹരോൻ മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തിൽ തിരശ്ശീലെക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിൻ മുമ്പിൽ എല്ലാസമയത്തും വരരുതു എന്നു അവനോടു പറയേണം.

 

ലേവ്യാപുസ്തകം 16:1-2

ഇതിനു മുൻപ് സംഭവിച്ചത് എന്തെന്നാൽ ദൈവ സാന്നിദ്ധ്യം ഉണ്ടായിരുന്ന കൂടാരത്തിലേക്ക് ഹാരൂനിന്റെ രണ്ടു മക്കൾ ധാർഷ്ട്യത്തോടെ ഓടിച്ചെന്നതു കൊണ്ട് അവർ മരിച്ചു പോയിരുന്നു. ദൈവത്തിന്റ് വിശുദ്ധ സാന്നിദ്ധ്യത്തിൽ, അവർ  ന്യായപ്രമാണം മുഴുവനായി അനുസരിക്കുന്നത് (നാം ഇവിടെ കണ്ടതു പോലെ) പരാചയപ്പെട്ടതാണു അവരുടെ മരണത്തിനു കാരണമായിത്തീർന്നത്. എന്ത് കൊണ്ട്?  കൂടാരത്തിൽ ഉടമ്പടിയുടെ പെട്ടകം ഉണ്ടായിരുന്നു. നാം വായിക്കുന്നത് ഇങ്ങനെയാണു

  അവരോട്‌ അവരുടെ പ്രവാചകന്‍ പറഞ്ഞു: ത്വാലൂതിന്റെ രാജാധികാരത്തിനുള്ള തെളിവ്‌ ആ പെട്ടി നിങ്ങളുടെ അടുത്ത്‌ വന്നെത്തുക എന്നതാണ്‌. അതില്‍ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള മനഃശാന്തിയും മൂസായുടെയും ഹാറൂന്‍റെയും കുടുംബങ്ങള്‍ വിട്ടേച്ചുപോയ അവശിഷ്ടങ്ങളുമുണ്ട്‌. മലക്കുകള്‍ അത്‌ വഹിച്ച്‌ കൊണ്ടുവരുന്നതാണ്‌. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിസ്സംശയം നിങ്ങള്‍ക്കതില്‍ മഹത്തായ ദൃഷ്ടാന്തമുണ്ട്‌.

 

സൂറ 2:248 (അൽ ബഖറ

അത് പറയപ്പെടുമ്പോലെ, ഈ ‘നിയമപ്പെട്ടകം‘ ഒരു അധികാരത്തിന്റെ അടയാളം ആയിരുന്നു കാരണം പെട്ടകം മൂസായുടെ നിയമങ്ങളുടെ പ്രതിബിംബം ആയിരുന്നു. പത്തു കൽപ്പനകൾ അടങ്ങിയ കൽ പലകകൾ പെട്ടകത്തിനുള്ളിൽ സൂക്ഷിച്ചിരുന്നു.  എല്ലാ കൽപ്പനകളും ആചരിക്കുവാൻ ആരെങ്കിലും പരാചയപ്പെട്ടാൽ- ഈ പെട്ടകത്തിന്റെ സാന്നിധ്യത്തിൽ- മരിച്ചുപോകും.  ഹാരൂണിന്റെ ആദ്യത്തെ രണ്ടു പുത്രന്മാർ അവർ കൂടാരത്തിനകത്ത് പ്രവേശിച്ചതു കൊണ്ട് മരണപ്പെട്ടു. അതു കൊണ്ട് വളരെ ശ്രദ്ധാപൂർവ്വമായ് നിർദ്ദേശങ്ങൾ നൽകപ്പെട്ടു, അവയിൽ ഒരു വർഷത്തിൽ ഒരു ദിവസത്തിൽ കൂടാരത്തിൽ പ്രവേശിക്കുക എന്നതും ഉൾക്കൊള്ളിച്ചിരുന്നു- അതായത് ഈ പ്രായശ്ചിത്ത ദിനത്തിൽ മാത്രം.  ആ ദിവസമല്ലാതെ വേറെ ഏതെങ്കിലും ദിവസം പ്രവേശിച്ചാൽ മരണമായിരിക്കും ഫലം.  പക്ഷെ ഈ ഒരു ദിവസത്തിലും, ഹാരൂൺ നിയമപ്പെട്ടകത്തിനു മുൻപിൽ പ്രവേശിക്കുന്നതിനു മുൻപ്, അദ്ദേഹം ചെയ്യേണ്ടിയിരുന്നത്:

6 തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോൻ അർപ്പിച്ചു തനിക്കും കുടുംബത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
7 അവൻ ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ നിർത്തേണം.
8 പിന്നെ അഹരോൻ യഹോവെക്കു എന്നു ഒരു ചീട്ടും അസസ്സേലിന്നു എന്നു മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം.
9 യഹോവെക്കുള്ള ചീട്ടു വീണ കോലാട്ടുകൊറ്റനെ അഹരോൻ കൊണ്ടുവന്നു പാപയാഗമായി അർപ്പിക്കേണം.
10 അസസ്സേലിന്നു ചീട്ടു വീണ കോലാട്ടുകൊറ്റനെയോ, അതിനാൽ പ്രായശ്ചിത്തം കഴിക്കേണ്ടതിന്നും അതിനെ അസസ്സേലിന്നു മരുഭൂമിയിലേക്കു വിട്ടയക്കേണ്ടതിന്നുമായി യഹോവയുടെ സന്നിധിയിൽ ജീവനോടെ നിർത്തേണം.
11 പിന്നെ തനിക്കു വേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോൻ അർപ്പിച്ചു തനിക്കും കുടുംബത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിച്ചു തനിക്കു വേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അറുക്കേണം.
12 അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്മേൽ ഉള്ള തീക്കനൽ ഒരു കലശത്തിൽനിറെച്ചു സൌരഭ്യമുള്ള ധൂപവർഗ്ഗചൂർണ്ണം കൈനിറയ എടുത്തു തിരശ്ശീലക്കകത്തു കൊണ്ടുവരേണം.
13 താൻ മരിക്കാതിരിക്കേണ്ടതിന്നു ധൂപത്തിന്റെ മേഘം സാക്ഷ്യത്തിന്മേലുള്ള കൃപാസനത്തെ മറെപ്പാൻ തക്കവണ്ണം അവൻ യഹോവയുടെ സന്നിധിയിൽ ധൂപവർഗ്ഗം തീയിൽ ഇടേണം.

 

ലേവ്യ 16:6,13

അതു കൊണ്ട് അഹരോൻ ന്യായപ്രമാണം അനുസരിക്കുന്നതിൽ പരാചിതൻ ആയതിനു പകരമായി, അതു മറയ്ക്കുവാൻ, അല്ലെങ്കിൽ പ്രായശ്ചിത്തമായി, ഒരു കാളയെ ബലിയർപ്പിക്കുമായിരുന്നു.  അതിനു തൊട്ടടുത്ത്, ഹാരൂൺ രണ്ട് ആടുകളെ ബലിയർപ്പിക്കുന്ന സവിശേഷമായ ചടങ്ങ് നടത്തുന്നു.

7 അവൻ ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ നിർത്തേണം.
8 പിന്നെ അഹരോൻ യഹോവെക്കു എന്നു ഒരു ചീട്ടും അസസ്സേലിന്നു എന്നു മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം.
9 യഹോവെക്കുള്ള ചീട്ടു വീണ കോലാട്ടുകൊറ്റനെ അഹരോൻ കൊണ്ടുവന്നു പാപയാഗമായി അർപ്പിക്കേണം.

 

ലേവ്യ 16:7-9

തന്റെ പാപങ്ങൾക്കു വേണ്ടി ബലിയർപ്പിച്ചതിനു ശേഷം, ഹാരൂൺ രണ്ട് ആടുകളെ എടുക്കുകയും അവയ്ക്ക് ചീട്ട് ഇടുകയും ചെയ്യുന്നു.  അവയിൽ ഒരു ആട് ബലിയാട് ആയി തിരഞ്ഞെടുക്കപ്പെടുന്നു.  അവയിലെ മറ്റേ ആട് പാപയാഗമായി അർപ്പിക്കപ്പെടുന്നു.  എന്തുകൊണ്ട്?

15 പിന്നെ അവൻ ജനത്തിന്നുവേണ്ടിയുള്ള പാപയാഗത്തിന്റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലെക്കകത്തു കൊണ്ടുവന്നു കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ ഇതിന്റെ രക്തംകൊണ്ടും ചെയ്തു അതിനെ കൃപാസനത്തിന്മേലും കൃപാസനത്തിന്റെ മുമ്പിലും തളിക്കേണം.
16 യിസ്രായേൽമക്കളുടെ അശുദ്ധികൾനിമിത്തവും അവരുടെ സകലപാപവുമായ ലംഘനങ്ങൾനിമിത്തവും അവൻ വിശുദ്ധമന്ദിരത്തിന്നു പ്രായശ്ചിത്തം കഴിക്കേണം; അവരുടെ ഇടയിൽ അവരുടെ അശുദ്ധിയുടെ നടുവിൽ ഇരിക്കുന്ന സമാഗമനക്കുടാരത്തിന്നും അവൻ അങ്ങനെ തന്നേ ചെയ്യേണം.

 

ലേവ്യ 16:15-16

ആ ബലിയാടിനു എന്തു സംഭവിച്ചു?

20 അവൻ വിശുദ്ധമന്ദിരത്തിന്നും സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും ഇങ്ങനെ പ്രായശ്ചിത്തം കഴിച്ചു തീർന്നശേഷം ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റനെ കൊണ്ടു വരേണം.
21 ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ തലയിൽ അഹരോൻ കൈ രണ്ടും വെച്ചു യിസ്രായേൽമക്കളുടെ എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞു കോലാട്ടുകൊറ്റന്റെ തലയിൽ ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു അയക്കേണം.
22 കോലാട്ടുകൊറ്റൻ അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടു പോകേണം; അവൻ കോലാട്ടുകൊറ്റനെ മരുഭൂമിയിൽ വിടേണം.

 

ലേവ്യ 16:20-22

കാളയുടെ ബലിയർപ്പണം ഹാരൂണിന്റെ തന്നെ പാപങ്ങൾക്കു വേണ്ടിയുള്ളതായിരുന്നു.  ആദ്യത്തെ ആടിനെ ബലിയർപ്പിക്കുന്നത് ഇസ്രായേൽ ജനത്തിന്റെ പാപത്തിനു വേണ്ടിയായിരുന്നു.  എന്നാൽ അവൻ ജീവനുള്ള ബലിയാടിന്റെ തലയിൽ കൈവച്ചതിനു ശേഷം- അത് ഒരു അടയാളമായി ആണു- ജനത്തിന്റെ പാപങ്ങൾ ആ ബലിയാടിന്റെ തലമേൽ കൈമാറ്റം ചെയ്യുന്നു.  അതിനു ശേഷം ആ ആടിനെ മരുഭൂമിയിലേക്ക് അയക്കുന്നു അത് കാണിക്കുന്നത് ജനത്തിന്റെ പാപം അവരിൽ നിന്നും അകറ്റിക്കളഞ്ഞിരിക്കുന്നു എന്നാണു.  ഇത് എല്ലാവർഷവും പ്രായശ്ചിത്ത ദിവസത്തിൽ ചെയ്യുന്നതാണു.

പശുക്കിടാവ്, അല്ലെങ്കിൽ പശു സൂറത്തുൽ ബഖറയിലും തൗറാത്തിലും

ഹാരൂണിനു  ഇതു കൂടാതെ വേറെ ബലിയർപ്പണങ്ങളും ചെയ്യേണ്ടിയിരുന്നു അതിൽ പശുക്കിടാവിന്റെ ബലിയും (കാളയ്ക്കു പകരം ഒരു പശുക്കിടാവ്) അർപ്പിക്കേണ്ടിയിരുന്നു.  ഈ പശുക്കിടാവിന്റെ ബലിയർപ്പണം ആണു ‘അൽ ബകറ‘ സൂറ 2 എന്ന സൂറത്തിന്റെ പേരിനു പുറകിലെ  കാരണം.  അതുകൊണ്ട് സൂറ 2 ഈ ബലിയർപ്പണത്തെക്കുറിച്ച് നേരിട്ട് സംസാരിക്കുന്നു.  ഖുർ ആനിൽ അതിനെക്കുറിച്ച് എഴുതിയിരിക്കുന്നത് വായിക്കുവാൻ ഇവിടെ അമർത്തുക.  താങ്കൾക്ക് കാണുവാൻ സാധിക്കുന്നതു പോലെ, ജനം സാധാരണമായി കാളയ്ക്ക് പകരം ഒരു പശുക്കിടാവിനെ (അതായത് പെൺ) ബലിയർപ്പിക്കണം എന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോവുകയും ആശയക്കുഴപ്പത്തിൽ ആവുകയും ചെയ്തു.  അത് അവസാനിയ്ക്കുന്നത്

അപ്പോള്‍ നാം പറഞ്ഞു: നിങ്ങള്‍ അതിന്റെ ( പശുവിന്റെ) ഒരംശംകൊണ്ട്‌ ആ മൃതദേഹത്തില്‍ അടിക്കുക. അപ്രകാരം അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു. നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കവന്‍ കാണിച്ചുതരുന്നു.

 

സൂറ 2:73- പശു

അതുകൊണ്ട് നാം നമ്മുടെ ശ്രദ്ധ കൊടുക്കേണ്ട ഒരു അടയാളമാണു ഇത്.  എന്നാൽ എങ്ങിനെയാണു ഈ പശുക്കിടാവ് ഒരു അടയാളമായിരിക്കുന്നത്?  അത് മരണവും ജീവനുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് നാം വായിക്കുന്നു.  നാം ഹാരൂണിനു തൗറാത്തിൽ യധാർത്ഥത്തിൽ ഈ ബലിയെക്കുറിച്ച് നൽകപ്പെട്ട നിർദ്ദേശങ്ങൾ പഠിക്കുമ്പോൾ അതേക്കുറിച്ച് “ഒരു പക്ഷെ നമുക്ക് മനസ്സിലാക്കാം“. തൗറാത്തിൽ നൽകപ്പെട്ട വിവരണം മുഴുവനായി വായിക്കുവാൻ ഇവിടെ അമർത്തുക.  നാം വായിക്കുന്നത്

5 അതിന്റെ ശേഷം പശുക്കിടാവിനെ അവൻ കാൺകെ ചുട്ടു ഭസ്മീകരിക്കേണം; അതിന്റെ തോലും മാംസവും രക്തവും ചാണകവും കൂടെ ചുടേണം.
6 പിന്നെ പുരോഹിതൻ ദേവദാരു, ഈസോപ്പു, ചുവപ്പുനൂൽ എന്നിവ എടുത്തു പശുക്കിടാവിനെ ചുടുന്ന തീയുടെ നടുവിൽ ഇടേണം.

 

സംഖ്യ 19:5-6

ഈസ്സോപ് എന്നത് ഒരു ഇലനിബിഢമായ വ്രുക്ഷത്തിന്റെ ശാഖയാണു.  പെസ്സഹായിൽ ഇസ്രായേൽ മക്കൾ പെസ്സഹാക്കുഞ്ഞാടിന്റെ രക്തം ഭവനത്തിന്റെ വാതിൽപ്പടിയിൽ പുരട്ടണമായിരുന്നു അങ്ങിനെ ചെയ്യുമ്പോൾ മരണം കടന്നു പോകും അവരോട് കൽപ്പിക്കപ്പെട്ടത്

22 ഈസോപ്പുചെടിയുടെ ഒരു കെട്ടു എടുത്തു കിണ്ണത്തിലുള്ള രക്തത്തിൽ മുക്കി കിണ്ണത്തിലുള്ള രക്തം കുറമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും തേക്കേണം; പിറ്റെന്നാൾ വെളുക്കുംവരെ നിങ്ങളിൽ ആരും വീട്ടിന്റെ വാതിലിന്നു പുറത്തിറങ്ങരുതു.

 

പുറപ്പാട് 12:22

പശുക്കിടാവിനോട് ചേർന്ന് ഈസോപ്പും ഉപയോഗിക്കണമായിരുന്നു, പശുക്കിടാവ്, ഈസോപ്പ്, പരുത്തി, കേദാർ മരം എന്നിവ ചാരമാകുന്നത് വരെ ദഹിപ്പിക്കണമായിരുന്നു.  അതിനു ശേഷം

9 പിന്നെ ശുദ്ധിയുള്ള ഒരുത്തൻ പശുക്കിടാവിന്റെ ഭസ്മം വാരി പാളയത്തിന്നു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വെക്കേണം; അതു യിസ്രായേൽമക്കളുടെ സഭെക്കുവേണ്ടി ശുദ്ധീകരണജലത്തിന്നായി സൂക്ഷിച്ചുവെക്കേണം; അതു ഒരു പാപയാഗം.

 

സംഖ്യ 19:9

ഈ ചാരം ‘ശുദ്ധീകരണ ജലത്തോട്‘ കൂടെ ചേർക്കണമായിരുന്നു. ഒരു അശുദ്ധനായ വ്യക്തി ഈ വെള്ളത്തിൽ അംഗശുദ്ധി വരുത്തണമായിരുന്നു (ആചാരപ്രകാരമുള്ളത് അല്ലെങ്കിൽ വുളു) ഈ ചാരം ചേർത്തിരിക്കുന്ന വെള്ളം കൊണ്ട് വിശുദ്ധി വീണ്ടെടുക്കേണ്ടതിനായിരുന്നു.  എന്നാൽ ഈ ചാരം എല്ലാ അശുദ്ധിക്കും ഉള്ളതല്ലായിരുന്നു മറിച്ച് പ്രത്യേക അശുദ്ധികൾക്ക് ഉള്ളതായിരുന്നു.

11 യാതൊരു മനുഷ്യന്റെയും ശവം തൊടുന്നവൻ ഏഴു ദിവസം അശുദ്ധൻ ആയിരിക്കേണം.
12 അവൻ മൂന്നാം ദിവസവും ഏഴാം ദിവസവും ആ വെള്ളംകൊണ്ടു തന്നെത്താൻ ശുദ്ധീകരിക്കേണം; അങ്ങനെ അവൻ ശുദ്ധിയുള്ളവനാകും; എന്നാൽ മൂന്നാം ദിവസം തന്നെ ശുദ്ധീകരിക്കാഞ്ഞാൽ ഏഴാം ദിവസം അവൻ ശുദ്ധിയുള്ളവനാകയില്ല.
13 മരിച്ചുപോയ ഒരു മനുഷ്യന്റെ ശവം ആരെങ്കിലും തൊട്ടിട്ടു തന്നെത്താൻ ശുദ്ധീകരിക്കാഞ്ഞാൽ അവൻ യഹോവയുടെ തിരുനിവാസത്തെ അശുദ്ധമാക്കുന്നു; അവനെ യിസ്രായേലിൽ നിന്നു ഛേദിച്ചുകളയേണം; ശുദ്ധീകരണ ജലംകൊണ്ടു അവനെ തളിച്ചില്ല; അവൻ അശുദ്ധൻ. അവന്റെ അശുദ്ധി അവന്റെ മേൽ നില്ക്കുന്നു.

 

സംഖ്യ 19:11-13

അതുകൊണ്ട് പശുവിന്റെ ഈ ചാരം, വെള്ളത്തിൽ ചേർത്തത്, മ്രുതദേഹം തൊട്ട് അശുദ്ധനായ ഒരു വ്യക്തി വുളു (അല്ലെങ്കിൽ അംഗശുദ്ധി) ഉള്ളതായിരുന്നു.  പക്ഷെ എന്തുകൊണ്ടാണു ശവശരീരത്തിൽ തൊടുന്നത് അത്ര അശുദ്ധമായിത്തീർന്നത്? അതിനെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ! ആദാം മർത്യൻ ആയിത്തീർന്നത് അദ്ദേഹത്തിന്റെ അനുസരണക്കേടു കൊണ്ടായിരുന്നു, മാത്രമല്ല അദ്ദേഹത്തിന്റെ മക്കൾ എല്ലാവരും (താങ്കളും ഞാനും!).  അതു കൊണ്ട് മരണം എന്നത് അശുദ്ധമാണു കാരണം അത് പാപത്തിന്റെ പരിണിത ഫലമാണു- അത് പാപത്തിന്റെ അശുദ്ധിയുമായി ബന്ധം പുലർത്തുന്നതാണു.  അതു കൊണ്ട് ആരെങ്കിലും ഒരു ശവശരീരത്തിൽ സ്പർശിച്ചാൽ ആ വ്യക്തിയും അശുദ്ധിയുള്ളതായിത്തീരും.  എന്നാൽ ഈ ചാരം ഒരു അടയാളം ആയിരുന്നു- അത് ഈ അശുദ്ധിയെ കഴുകിക്കളയും.  അശുദ്ധനായ വ്യക്തി, തന്റെ ‘അശുദ്ധിയിൽ‘ മരിച്ചിരിക്കുന്നവൻ, ഈ പശുഭസ്മത്തിൽ അംഗശുദ്ധി വരുത്തുക വഴി ‘ജീവൻ‘ കണ്ടെത്തുന്നു.

എന്തുകൊണ്ടാണു ഒരു കാളയ്ക്കു പകരം ഒരു പശുവിനെ ഉപയോഗിച്ചത്?  ഇതേക്കുറിച്ച് നേരിട്ട് ഒരു വിശദീകരണം കാണുന്നില്ലെങ്കിലും വേദപുസ്തകത്തിലെ ചില വാക്യങ്ങളിൽക്കൂടി അതിനെക്കുറിച്ച് ചിന്തിച്ച് എടുക്കാവുന്നതാണു.  തൗറാത്ത് ഉടനീളവും (മറ്റു വിശുദ്ധഗ്രന്ധങ്ങളിലും) അല്ലാഹു തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നത് ‘അവൻ‘ എന്ന -പുല്ലിംഗത്തിൽ ആണു.  ഇസ്രായേൽ ജനം എല്ലാവരെയും കൂടെ വിളിച്ചിരിക്കുന്നത് ‘അവൾ‘- അഥവാ സ്ത്രീലിംഗത്തിൽ ആണു.  സ്ത്രീ പുരുഷ വൈവാഹിക ബന്ധത്തിലേതു പോലെ, അല്ലാഹുവും തന്റെ അനുയായികളും പ്രതികരിച്ചു.  എന്നാൽ എല്ലായ്പ്പോഴും അതിനു മുൻ കൈ എടുത്തത് അല്ലാഹു ആയിരുന്നു.  ഇബ്രാഹീമിനോട് തന്റെ മകനെ ബലിയർപ്പിക്കുവാൻ അല്ലാഹു കൽപ്പന നൽകുവാൻ മുങ്കൈ എടുത്തു; പത്ത് കൽപ്പനകൾ കൽപ്പലകകളിൽ നൽകുവാൻ അല്ലാഹു മുൻ കൈ എടുത്തു; നോഹയുടെ കാലത്ത് ന്യായ വിധി നടത്തുന്നതിൽ അല്ലാഹു മുൻ കൈ എടുത്തു, ഇങ്ങനെ പലതും… ഇത് ഒരിക്കലും ഒരു മനുഷ്യന്റെ (പ്രവാചകന്റെയോ അല്ലെങ്കിൽ മറ്റാരുടെയുമോ) തുടങ്ങുവാൻ ഉള്ള ആശയം അല്ലായിരുന്നു- മറിച്ച് അല്ലാഹുവിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പിന്തുടരുവാൻ തന്റെ അനുയായികൽ തങ്ങളെത്തന്നെ സമർപ്പിക്കുകയായിരുന്നു.

പശുവിന്റെ ഭസ്മം മനുഷ്യന്റെ ആവശ്യത്തിനു വേണ്ടിയുള്ളതായിരുന്നു- അതായത് ശുദ്ധീകരണത്തിനു വേണ്ടിയുള്ളത്.  അതു കൊണ്ട് മനുഷ്യന്റെ യധാർത്ഥ ആവശ്യത്തിനു വേണ്ടിയുള്ള ഒരു അടയാളം എന്ന നിലയ്ക്ക്, ബലിയർപ്പിക്കപ്പെട്ട ആ മ്രുഗം പെണ്ണ് ആയിരുന്നു. ഈ അശുദ്ധി നാം പാപം ചെയ്യുമ്പോൾ നമുക്കുണ്ടാകുന്ന ലജ്ജ എത്രമാത്രം എന്ന് കാണിക്കുന്നു, നമുക്ക് അല്ലാഹുവിനു മുൻപിൽ നമ്മുടെ പാപം നിമിത്തമുള്ള കുറ്റബോധം അല്ല.  ഞാൻ തെറ്റ് ചെയ്യുമ്പോൾ, ഞാൻ നിയമം തെറ്റിക്കുക മാത്രമല്ല ചെയ്തത് കൂടാതെ ഞാൻ ന്യായാധിപനു മുൻപാകെ കുറ്റാരോപിതൻ കൂടെയാണു, എന്നാൽ എനിക്ക് ലജ്ജയും ചെയ്യേണ്ടിയിരുന്നില്ല എന്ന തോന്നലും ഉണ്ടാകുന്നു. എന്നാൽ അല്ലാഹു നമ്മുടെ പാപങ്ങൾക്കു വേണ്ടി നൽകിത്തന്നത് എങ്ങിനെയാണു? ആദ്യമായി, അല്ലാഹു നമ്മെ മറയ്ക്കുവാനായി ഒരു വസ്ത്രമുണ്ടാക്കി.  ആദ്യ മനുഷ്യർക്ക് അവരുടെ നഗ്നതയും ലജ്ജയും  മറയ്ക്കുവാൻ വേണ്ടി തോൽകൊണ്ടുള്ള ഉടുപ്പ് ലഭിച്ചു. അതു മുതൽ ആദാമിന്റെ മക്കൾ എല്ലാവരും അവരുടെ നഗ്നത മറയ്ക്കുവാൻ വേണ്ടി വസ്ത്രം ധരിയ്ക്കുവാൻ തുടങ്ങി-യധാർത്ഥത്തിൽ ‘എന്തു കൊണ്ട്?‘ എന്ന് നാം അപൂർവ്വമായിപ്പോലും ചോദിക്കാത്ത രീതിയിൽ അതു വളരെ സ്വാഭാവികമായ ഒന്നായി നമ്മുടെ ജീവിതങ്ങളിൽ അതു മാറിയിരിക്കുന്നു. ഈ പശുഭസ്മം കൊണ്ടുള്ള അംഗശുദ്ധീകരണം നമ്മെ അശുദ്ധമാക്കുന്ന വസ്തുതകളിൽനിന്നും നാം ‘ശുദ്ധിയുള്ളവരാണു‘ എന്ന് അനുഭവമുള്ളവരാക്കുവാൻ ഉള്ള മറ്റൊരു വഴിയാണു.  പശുക്കിടാവിനെക്കുറിച്ചുള്ള ഉദ്ദേശം നമ്മെ ശുദ്ധീകരിക്കുക എന്നതായിരുന്നു.

22 നാം ദുർമ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയം പൂണ്ടു പരമാർത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക.

 

എബ്രായർ 10:22

നേരെമറിച്ച്, പ്രായശ്ചിത്ത ദിനത്തിൽ ആൺ ആടുകളുടെ ബലിയർപ്പണം പ്രധാനമായും അല്ലാഹുവിനു വേണ്ടിയുള്ളതായിരുന്നു അതു കൊണ്ട് ഒരു ആൺ മ്രുഗത്തെ ഉപയോഗിച്ചു.  പത്തു കൽപ്പനകളുടെ അടയാളത്തോടു കൂടെ, നാം ശ്രദ്ധിച്ച ഒരു വസ്തുത അനുസരണക്കേടിന്റെ ശിക്ഷ എന്നത് പലയാവർത്തി എടുത്തു പറയപ്പെട്ടിരിക്കുന്നത് മരണം ആണെന്നതാണു (അതിനെക്കുറിച്ച് വായിക്കുവാൻ ഇവിടെ അമർത്തുക).

അല്ലഹു ഒരു ന്യായാധിപൻ ആയിരുന്നു (ഇപ്പോഴും ആണു!) മാത്രമല്ല ആ ന്യാധിപതി മരണമാകുന്ന വിധി പുറപ്പെടുവിച്ചു.  അഹരോന്റെ പാപത്തിനു പകരമായി ഒരു കാളയെ ബലിയർപ്പിച്ചു ഇത് അല്ലാഹു അല്ലാഹു അഹരോന്റെ മരണത്തിനു പകരം അർപ്പിക്കുവാൻ ആവശ്യപ്പെട്ടതായിരുന്നു. ആദ്യത്തെ ആൺ ആടിന്റെ മരണം അല്ലാഹു ആവശ്യപ്പെട്ടതുപോലെ ഇസ്രായീൽ മക്കളുടെ പാപത്തിന്റെ വിലയായിരുന്നു.  അതിനു ശേഷം ഇസ്രായീൽ മക്കളുടെ പാപങ്ങൾ പ്രതീകാത്മകമായി ഹാരൂൺ മരുഭൂമിയിൽ അയക്കുന്ന ആടിന്റെ ശിരസ്സിൽ ചുമത്തപ്പെടുന്നു, ആ ബലിയാട് അങ്ങിനെ മരുഭൂമിയിൽ അയക്കപ്പെടുമ്പോൾ അത് അർത്ഥമാക്കുന്നത് ആ സമൂഹത്തിന്റെ പാപങ്ങൾ നീക്കം ചെയ്തിരിക്കുന്നു എന്നതിനു ഒരു അടയാളം ആയാണു.

ഈ ബലികൾ ഹാരൂണും തന്റെ സന്തതി പരമ്പരകളും ഏകദേശം ആയിരം വർഷങ്ങൾ ആചരിച്ചു.  ഇസ്രായേലിന്റെ ചരിത്രമുടനീളം അവർക്ക് നൽകപ്പെട്ട ആ ഭൂമിയിൽ; ദാവൂദ് (അല്ലെങ്കിൽ ദാവീദ്) രാജാവായപ്പോളും അതിനു ശേഷം അദ്ദേഹത്തിന്റെ മക്കൾ ഭരിച്ചപ്പോളും; പല പ്രവാചകന്മാർ മുന്നറിയിപ്പു സന്ദേശവുമായി വന്നപ്പോളും; എന്തിനേറെ ഈസാ മസീഹിന്റെ (അ.സ) ജീവിത കാലത്ത് കൂടി ഈ ബലിയർപ്പണങ്ങൾ ഈ ആവശ്യങ്ങൾക്കു വേണ്ടി ആചരിക്കുമായിരുന്നു.  എന്നാൽ അവ വരുവാനിരിക്കുന്ന രക്ഷയുടെ നിഴൽ മാത്രമായിരുന്നു, അവ ഒരു അടയാളമായി ചൂണ്ടിക്കാണിക്കുന്നതാണു.

അതുകൊണ്ട് മൂസയുടെയും ഹാരൂണിന്റെയും ഈ അവസാനത്തെ അടയാളങ്ങൾ കൊണ്ട്, തൗറാത്ത് അവസാനിക്കുവാൻ തുടങ്ങുകയായിരുന്നു.  എന്നാൽ പെട്ടന്ന് തുടർന്നുള്ള പ്രവാചകന്മാർ വരികയും സബൂർ തുടർന്നുള്ള അല്ലാഹുവിന്റെ സന്ദേശം തുടരുകയും ചെയ്തു.  എന്നാൽ ആദ്യമായി തൗറാത്തിൽ അവസാനമായ ഒരു സന്ദേശം ഉൾക്കൊണ്ടിരുന്നു.  മൂസാ നബി (അ.സ) വരുവാനിരിക്കുന്ന ഒരു പ്രവാചകനെ നോക്കിയിരിക്കുകയായിരുന്നു, ഇസ്രായീൽ മക്കളുടെ മേൽ ഭാവിയിൽ വരുവാനുള്ള അനുഗ്രഹങ്ങളും ശാപങ്ങളും കൂടെ അതോട് ചേർന്നു നോക്കിയിരിക്കുകയായിരുന്നു

മൂസായുടെ 2ആം അടയാളം: ന്യായ പ്രമാണം

മൂസായുടെ ആദ്യ അടയാളത്തി നാം കണ്ടത്- പെസഹാ- അല്ലാഹു ബലിയർപ്പിക്കപ്പെട്ട കുഞ്ഞാടിന്റെ രക്തം വീട്ടിന്റെ കട്ടിളക്കാലിൽ പുരട്ടാത്ത എല്ലാ ആദ്യജാതന്മാർക്കും മരണം വിധിച്ചതിനെക്കുറിച്ചാണു.  ഫിർഔൻ ഇതിനു കീഴടങ്ങാതിരുന്നതു കൊണ്ട് തന്റെ ആദ്യജാതനായ മകൻ മരിക്കുകയും മൂസാ (മോശെ -അ.സ എന്നും അറിയപ്പെടുന്നു) ഇസ്രായീൽ മക്കളെ ഈജിപ്തിൽ നിന്നും പുറപ്പെടുവിച്ചു കൊണ്ട് പോയി, ഫിർ ഔനും കൂട്ടരും അവരെ പിന്തുടരുകയിൽ ചെങ്കടലിൽ മുങ്ങിപ്പോവുകയും ചെയ്തു.

എന്നാൽ മൂസായുടെ പ്രവചക പദവി അവരെ ഈജിപ്തിൽ നിന്നും പുറത്തു കൊണ്ടു വരുവാൻ മാത്രം ഉള്ളതല്ലായിരുന്നു, അവർക്ക് ഒരു പുതിയ ജീവിത വഴി കാണിച്ചുകൊടുക്കുവാൻ കൂടി ഉള്ളതായിരുന്നു- അല്ലാഹു സ്താപിച്ച  ശരീഅത്ത് നിയമം അനുസരിച്ചുള്ള ജീവിതം.  സൂറത് അൽ അലാഹ് (സൂറാ 87- അത്യുന്നതൻ) നമ്മെ ഓർമ്മിപ്പിക്കുന്നത് ലോകം അതു വരെ പ്രക്രുതി നിയമങ്ങൾക്കനുസരിച്ച് ചലിച്ചു കൊണ്ടിരുന്നു എന്നാണു.

അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക.സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത ( രക്ഷിതാവിന്‍റെ )വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനും,മേച്ചില്‍ പുറങ്ങള്‍ ഉല്‍പാദിപ്പിച്ചവനും.എന്നിട്ട്‌ അതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ ( രക്ഷിതാവിന്‍റെ നാമം

 

സൂറ അൽ- അലാഹ് 87:1-5

അതു പോലെത്തന്നെ, അല്ലാഹു മനുഷ്യരാശി ധാർമീക നിയമം പ്രമാണിച്ചു നടക്കണം എന്ന് ആഗ്രഹിക്കുന്നു.   അതുകൊണ്ട് ഈജിപ്തിൽ നിന്നും പുറപ്പെട്ട് അൽപ്പസമയം  കഴിഞ്ഞപ്പോൾ, മൂസ (അ. സ) യും ഇസ്രായീൽ മക്കളും സീനായ് പർവ്വതത്തിനു അരികിൽ എത്തി.  മൂസാ (അ.സ) ആ മലയ്ക്ക് മുകളിൽ ശരീഅത്ത് നിയമം പ്രാപിച്ചെടുക്കുവാൻ വേണ്ടി 40 ദിവസം ചിലവഴിച്ചു.  സൂറ അൽ ബകറ യും സൂറ അൽ അറഫും ഈ സമയത്തെക്കുറിച്ച്  താഴെക്കാണുന്ന ആയത്തിൽ വിശദീകരിക്കുന്നു.

മൂസായ്ക്ക്‌ നാം മുപ്പത്‌ രാത്രി നിശ്ചയിച്ച്‌ കൊടുക്കുകയും, പത്ത്‌ കൂടി ചേര്‍ത്ത്‌ അത്‌ പൂര്‍ത്തിയാക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ നിശ്ചയിച്ച നാല്‍പത്‌ രാത്രിയുടെ സമയപരിധി പൂര്‍ത്തിയായി. മൂസാ തന്‍റെ സഹോദരനായ ഹാറൂനോട്‌ പറഞ്ഞു: എന്‍റെ ജനതയുടെ കാര്യത്തില്‍ നീ എന്‍റെ പ്രാതിനിധ്യം വഹിക്കുകയും, നല്ലത്‌ പ്രവര്‍ത്തിക്കുകയും, കുഴപ്പക്കാരുടെ മാര്‍ഗം പിന്തുടരാതിരിക്കുകയും ചെയ്യുക.

 

സൂറ അൽ- അറഫ് 7:142- ഉന്നതികൾ

നാം നിങ്ങളോട്‌ കരാര്‍ വാങ്ങുകയും നിങ്ങള്‍ക്ക്‌ മീതെ പര്‍വ്വതത്തെ നാം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത സന്ദര്‍ഭം ( ഓര്‍ക്കുക ). നിങ്ങള്‍ക്ക്‌ നാം നല്‍കിയത്‌ ഗൌരവബുദ്ധിയോടെ ഏറ്റെടുക്കുകയും, ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടി അതില്‍ നിര്‍ദേശിച്ചത്‌ ഓര്‍മിച്ചുകൊണ്ടിരിക്കുകയും ചെയ്യുക ( എന്ന്‌ നാം അനുശാസിച്ചു )

 

സൂറ അൽ- ബകറ 2:63- പശു

അപ്പോൾ എന്തായിരുന്നു മൂസാ നബിയ്ക്ക്  (അ.സ)  ലഭിച്ച ആ കൽപ്പനകൾ? എല്ലാ കൽപ്പനകളും കൂടെ വായിച്ചു വരുമ്പോൾ അത് വളരെ ഉണ്ടെങ്കിലും (എന്തെല്ലാം അനുവദിക്കപ്പെട്ടിരിക്കുന്നു അനുവദിക്കപ്പെട്ടിട്ടില്ല എന്നതിനെക്കുറിച്ച് 613 കൽപ്പനകളും നിയമങ്ങളും ഉൾക്കൊള്ളിച്ചിരുന്നു- അതായത് ഹറാം ഹലാൽ നിയമങ്ങൾ പോലെ) ആ കൽപ്പനകൾ തൗറാത്തിന്റെ കൂടുതൽ ഭാഗവും ഉൾക്കൊള്ളുന്നതാണു, മൂസായ്ക്ക് ആദ്യം അല്ലാഹു തന്നെ കല്ലുകളിൽ കൊത്തിയ പ്രത്യേകമായ പത്ത് കൽപ്പനകൾ  അടങ്ങുന്ന ഒരു ഭാഗം ലഭിച്ചു.  ഇവ പത്തു കപ്പനക എന്ന് അറിയപ്പെട്ട്, ഇവ മറ്റ് എല്ലാ നിയമ സംഹിതകളുടെയും  അടിസ്താനങ്ങൾ ആയി മാറി.  ഈ പത്ത് കൽപ്പനകൾ മറ്റെല്ലാ നിയമങ്ങളുടെയും ഒഴിച്ചുകൂടാൻ കഴിയാത്ത അടിസ്താന ഭാഗങ്ങളായി മാറി- ഇത് മറ്റെല്ലാ നിയമങ്ങൾക്കും ഒരു മുൻ വ്യവസ്ത ആയി മാറി.  സൂറ അൽ- അറഫ് ഇതിനെക്കുറിച്ച് താഴെ പറയുന്ന ആയത്തിൽ ഇങ്ങിനെ എഴുതി

എല്ലാകാര്യത്തെപ്പറ്റിയും നാം അദ്ദേഹത്തിന്‌ ( മൂസായ്ക്ക്‌ ) പലകകളില്‍ എഴുതികൊടുക്കുകയും ചെയ്തു. അതായത്‌ സദുപദേശവും, എല്ലാ കാര്യത്തെപ്പറ്റിയുള്ള വിശദീകരണവും. ( നാം പറഞ്ഞു: ) അവയെ മുറുകെപിടിക്കുകയും, അവയിലെ വളരെ നല്ല കാര്യങ്ങള്‍ സ്വീകരിക്കാന്‍ നിന്‍റെ ജനതയോട്‌ കല്‍പിക്കുകയും ചെയ്യുക. ധിക്കാരികളുടെ പാര്‍പ്പിടം വഴിയെ ഞാന്‍ നിങ്ങള്‍ക്ക്‌ കാണിച്ചുതരുന്നതാണ്‌.ന്യായം കൂടാതെ ഭൂമിയില്‍ അഹങ്കാരം നടിച്ച്‌ കൊണ്ടിരിക്കുന്നവരെ എന്‍റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന്‌ ഞാന്‍ തിരിച്ചുകളയുന്നതാണ്‌. എല്ലാ ദൃഷ്ടാന്തവും കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ലണേര്‍മാര്‍ഗം കണ്ടാല്‍ അവര്‍ അതിനെ മാര്‍ഗമായി സ്വീകരിക്കുകയില്ല. ദുര്‍മാര്‍ഗം കണ്ടാല്‍ അവരത്‌ മാര്‍ഗമായി സ്വീകരിക്കുകയും ചെയ്യും. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ നിഷേധിച്ച്‌ തള്ളുകയും , അവയെപ്പറ്റി അവര്‍ അശ്രദ്ധരായിരിക്കുകയും ചെയ്തതിന്‍റെ ഫലമാണത്‌.

 

സൂറ അൽ- അറഫ് 7:145-146- അത്യുന്നതങ്ങൾ

പത്ത് കപ്പനക

അതുകൊണ്ട് സൂറാ അൽ അറഫ് പറയുന്നത് കല്ലുകളിൾ എഴുതപ്പെട്ട ഈ പത്ത് കൽപ്പനകൾ അല്ലാഹുവിൽ നിന്നുമുള്ള അടയാളം തന്നെയായിരുന്നു എന്നാണു.  എന്നാൽ എന്തായിരുന്നു ഈ കൽപ്പനകൾ? ഇവിടെ മൂസായുടെ (അ.സ) തൗറാത്തിൽ പുറപ്പാട് പുസ്തകത്തിൽ നിന്നും ആ കല്ലുകളിൽ എഴുതപ്പെട്ട കൽപ്പനകൾ അതുപോലെ താഴെക്കൊടുത്തിരിക്കുന്നു.

വം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു:
2 അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
3 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.
4 ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.
5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും
6 എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു.
7 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
8 ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക.
9 ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.
10 ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു.
11 ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.
12 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.
13 കുല ചെയ്യരുതു.
14 വ്യഭിചാരം ചെയ്യരുതു.
15 മോഷ്ടിക്കരുതു.
16 കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു.
17 കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു.
18 ജനം ഒക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പർവ്വതം പുകയുന്നതും കണ്ടു; ജനം അതുകണ്ടപ്പോൾ വിറെച്ചുകൊണ്ടു ദൂരത്തു നിന്നു.

 

പുറപ്പാട് 20:1-18

സാധാരണമായി മതേതര രാജ്യങ്ങളിൽ ജീവിക്കുന്ന നാം ഇവ പ്പനക ആകുന്നു എന്ന് മറന്നു പോകുന്നു.   അവ ഒരിക്കലും നിർദ്ദേശങ്ങൾ ആയിരുന്നില്ല. അവ ഒരിക്കലും ശുപാർശകൾ ആയിരുന്നില്ല.  അവ  ഒരിക്കലും ചർച്ച ചെയ്തു ഒത്തുതീർപ്പാക്കുവാൻ കഴിയുന്നവ ആയിരുന്നില്ല.  അവ അനുസരിക്കപ്പെടേണ്ട കൽപ്പനകൾ ആയിരുന്നു- കീഴ്പ്പെടേണ്ടവയും.  ഇസ്രായീൽ മക്കൾ അല്ലാഹുവിന്റെ വിശുദ്ധിയെ ഭയപ്പെട്ടിരുന്നു.

അനുസരണത്തിന്റെ മാന ദണ്ഡം

സൂറാ അൽ ഹസർ (സൂറ 59- പാലായനം) ഖുർ ആനിന്റെ വെളിപ്പെടുത്തലും പത്തു കൽപ്പനകളും തമ്മിൽ താരതമ്മ്യം ചെയ്തുകൊണ്ട് സംസാരിക്കുന്നു.  ഖുർ ആനിൽ നിന്നും വിപരീതമായി, പത്തു കൽപ്പനകൾ ഒരു മലമുകളിൽ ഭയാനകമായ സാഹചര്യത്തിൽ നൽകപ്പെട്ടതാണു.

ഈ ഖുര്‍ആനിനെ നാം ഒരു പര്‍വ്വതത്തിന്മേല്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ അത്‌ ( പര്‍വ്വതം ) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു. ആ ഉദാഹരണങ്ങള്‍ നാം ജനങ്ങള്‍ക്ക്‌ വേണ്ടി വിവരിക്കുന്നു. അവര്‍ ചിന്തിക്കുവാന്‍ വേണ്ടി.താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു അവന്‍. അവന്‍ പരമകാരുണികനും കരുണാനിധിയുമാകുന്നു.

 

സൂറ അൽ ഹസർ 59:21-22

പക്ഷെ ഒരു പ്രധാന ചോദ്യം നിലനിൽക്കുന്നു.  എത്ര അല്ലെങ്കിൽ എന്തുമാത്രം കൽപ്പനകൾ അവർ അനുസരിക്കണം?  താഴെക്കാണുന്ന വാക്യം കൽപ്പനകൾ കൊടുക്കുന്നതിനു തൊട്ടുമുപ് നൽകപ്പെട്ടതാണു.

2 അവർ രെഫീദീമിൽനിന്നു യാത്ര പുറപ്പെട്ടു, സീനായിമരുഭൂമിയിൽ വന്നു, മരുഭൂമിയിൽ പാളയമിറങ്ങി; അവിടെ പർവ്വതത്തിന്നു എതിരെ യിസ്രായേൽ പാളയമിറങ്ങി.
3 മോശെ ദൈവത്തിന്റെ അടുക്കൽ കയറിച്ചെന്നു; യഹോവ പർവ്വതത്തിൽ നിന്നു അവനോടു വിളിച്ചു കല്പിച്ചതു: നീ യാക്കോബ് ഗൃഹത്തോടു പറകയും യിസ്രായേൽമക്കളോടു അറിയിക്കയും ചെയ്യേണ്ടതെന്തെന്നാൽ:
4 ഞാൻ മിസ്രയീമ്യരോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ചു എന്റെ അടുക്കൽ വരുത്തിയതും നിങ്ങൾ കണ്ടുവല്ലോ.
5 ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ.

 

പുറപ്പാട് 19:3,5)

താഴെക്കാണുന്ന വാക്യം പത്തു കൽപ്പനകൾ നൽകപ്പെട്ടതിനു ശേഷം നൽകപ്പെട്ടതാണു

7 അവൻ നിയമപുസ്തകം എടുത്തു ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്നു അവർ പറഞ്ഞു.

 

പുറപ്പാട് 24:7

മൂസായുടെ അവസാന സന്ദേശം അടങ്ങുന്ന തൗറാത്തിലെ അവസാന  പുസ്തകത്തിൽ (അഞ്ചെണ്ണം ഉണ്ട്), അദ്ദേഹം തൗറാത്ത് അനുസരിക്കുന്നതിനെ ഇങ്ങനെ ക്രോഡീകരിക്കുന്നു.

24 എല്ലായ്പോഴും നമുക്കു നന്നായിരിക്കേണ്ടതിന്നും ഇന്നത്തെപ്പോലെ അവൻ നമ്മെ ജീവനോടെ രക്ഷിക്കേണ്ടതിന്നുമായി നാം നമ്മുടെ ദൈവമായ യഹോവയെ ഭയപ്പെടുവാനും ഈ എല്ലാ ചട്ടങ്ങളെയും ആചരിപ്പാനും യഹോവ നമ്മോടു കല്പിച്ചു.
25 നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം അവന്റെ മുമ്പാകെ ഈ സകലകല്പനകളും ആചരിപ്പാൻ തക്കവണ്ണം കാത്തുകൊള്ളുന്നു എങ്കിൽ നാം നീതിയുള്ളവരായിരിക്കും.

 

ആവർത്തനം 6:24-24

നീതീകരണം പ്രാപിക്ക

ഇവിടെ ‘നീതീകരണം‘ എന്ന ഈ വാക്ക് വീണ്ടും വരുന്നു.  അത് വളരെ പ്രധാനപ്പെട്ട ഒരു വാക്ക് ആണു.  അത് നാം ആദമിന്റെ ഒന്നാം അടയാളത്തി നാം ആദമിന്റെ മക്കളോട് (നാം ഓരോരുത്തരും!) അല്ലാഹു ഇങ്ങനെ പറയുന്നതിൽക്കൂടി നാം കണ്ടു:

ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച്‌ മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്‌.

 

സൂറ അൽ അറഫ് 7:26 (അത്യുന്നതങ്ങളിൽ

പിന്നീട് നാം ഇബ്രാഹീം നബിയുടെ രണ്ടാം അടയാളത്തി അല്ലാഹു തനിയ്ക്ക് ഒരു മകനെ വാഗദത്തം ചെയ്തപ്പോൾ ഇങ്ങനെ കണ്ടു, ഇബ്രാഹീം നബി (അ.സ) ആ വാഗ്ദത്തം വിശ്വസിക്കുകയും ചെയ്തു അതിനന്തരം ഇങ്ങനെ പറയപ്പെടുന്നു

അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ (അതായത് അല്ലാഹു) അവന്നു (ഇബ്രാഹീം) നീതിയായി കണക്കിട്ടു.

 

ഉൽപ്പത്തി 15:6

(നീതീകരണം എന്നതിനെക്കുറിച്ച് മുഴുവൻ വിശദീകരണവും അറിയുവാൻ ബ്രാഹീമിന്റെ അടയാളം 2 ദയവായി വായിക്കുക)

ഇവിടെ പ്രമാണങ്ങൾ നൽകലിൽക്കൂടി നീതീകരണം നേടുവാനുള്ള ഒരു വഴി നൽകുകയായിരുന്നു കാരണം അവിടെ നാം വായിക്കുന്നത്

“……….ഈ സകലകല്പനകളും ആചരിപ്പാൻ തക്കവണ്ണം കാത്തുകൊള്ളുന്നു എങ്കി നാം നീതിയുള്ളവർ ആയിരിക്കും

 

ആവർത്തനം 6:25എന്നാണു.

എന്നാൽ നീതീകരണം പ്രാപിക്കുവാനുള്ള വ്യവസ്ത കടിനമാണു.  നാം ഈ ‘എല്ലാപ്പനകളും അനുസരിക്കു അങ്ങിനെയെങ്കിൽ മാത്രമേ നമുക്ക് നീതീകരണം ലഭിയ്ക്കുകയുള്ളൂ. ഇത് നമ്മെ ഓർമ്മിപ്പിക്കുന്നത് ആദമിന്റെ അടയാളം ആണു. അവർ ഒരേഒരു തെറ്റ് മാത്രം ചെയ്തതിനാണു അല്ലാഹു അവരെ ന്യായം വിധിയ്ക്കുവാനും പറുദീസയിൽനിന്നും പുറത്താക്കിക്കളയുവാനും കാരണമായത്. അല്ലാഹു അവർ അനേകം അനുസരണക്കേട് കാണിയ്ക്കുവാൻ കാത്തിരുന്നില്ല.  ഇത് തന്നെ ആയിരുന്നു ലൂത്തിന്റെ അടയാളത്തി തന്റെ ഭാര്യയ്ക്കും സംഭവിച്ചത്. ഇതിന്റെ ഗൗരവം  കൂടുതൽ മനസ്സിലാക്കുവാൻ തൗറാത്തിലെ    പല വാക്യങ്ങൾ ഇവിടെ ചേക്കുന്നു അവ നമുക്ക് എന്തുകൊണ്ട് അനുസരണം വേണം എന്നത് ഊന്നിപ്പറയുന്നു.

ഇതിന്റെ അർത്തം എന്തെന്ന് നമുക്ക് ചിന്തിക്കാം. ഞാൻ പടിച്ച സർവ്വകലാ പാട്യ പദ്ധതികളിൽ ചിലപ്പോൾ, എന്റെ പ്രൊഫസ്സർ ഒരു പിടി ചോദ്യങ്ങൾ (ഉദാഹരണത്തിനു 25 ചോദ്യങ്ങൾ) പരീക്ഷയ്ക്ക് നൽകാറുണ്ട് അതിൽ തന്നെ ചില ചോദ്യങ്ങക്ക് അധവാ എനിക്ക് ഇഷ്ടമുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മതിയാകും. നമുക്ക്, ഉദാഹരണത്തിനു, 25 ചോദ്യങ്ങളിൽ നിന്നും 20 ചോദ്യങ്ങൾ തിരഞ്ഞെടുത്ത് അവയ്ക്ക് ഉത്തരം നൽകിയാൽ മതിയാകും. ഒരാൾക്ക് ഒരു ചോദ്യം വളരെ വളരെ ബുദ്ധിമുട്ട് ഉള്ളതായിത്തോന്നാം  അപ്പോൾ ആ വ്യക്തിക്ക് ആ ചോദ്യം ഒഴിവാക്കി മറ്റൊരു ചോദ്യത്തിനു ഉത്തരമെഴുതാം എന്നാൽ മറ്റൊരു വിദ്ദ്യാർത്ഥിക്ക് വേറോരു ചോദ്യമായിരിക്കും ബുദ്ധിമുട്ട് ആ കുട്ടിക്ക് ആ ചോദ്യം വിട്ടുകളയാം. ഇങ്ങനെ ഞങ്ങളുടെ പ്രൊഫസ്സർ ഞങ്ങളുടെ പരീക്ഷ എളുപ്പമുള്ളതാക്കിത്തീർത്തു.

പലരും ന്യായ പ്രമാണത്തിലെ പത്ത് കൽപ്പനകൾ കാണുന്നത് ഈ രീതിയിലാണു. അവർ ചിന്തിക്കുന്നത് അല്ലാഹു, പത്ത് കൽപ്പനകൾ നൽകിയതിനു ശേഷം, അത് അർത്ഥമാക്കുന്നത്, “പത്തു കൽപ്പനകളിൽ നിങ്ങൾക്ക് ഇഷ്ടമുള്ള അഞ്ചെണ്ണം തിരഞ്ഞെടുക്കാം“ എന്നാണു.  പക്ഷെ അല്ല, അങ്ങിനെയല്ലായിരുന്നു അത് നൽകപ്പെട്ടത്. അവർ എല്ലാ കൽപ്പനകളും അനുസരിക്കേണ്ടിയിരുന്നു, അവർക്ക് ഇഷ്ടമുള്ള ചിലകൽപ്പനകൾ മാത്രം തിരഞ്ഞെടുത്താൽ മതിയാകയില്ലായിരുന്നു.  എല്ലാ കൽപ്പനകളും പ്രമാണിച്ചാൽ മാത്രമേ ‘അവർക്ക് നീതീകരണം സംഭവിക്കുകയുള്ളൂ‘.

എന്നാൽ എന്തുകൊണ്ടാണു ചില വ്യക്തികൾ ന്യായപ്രമാണത്തെ ഇങ്ങനെ കാര്യമാക്കാത്തത്?  കാരണം ന്യായപ്പ്രമാണം അനുസരിക്കുവാ വളരെ ബുദ്ധിമുട്ടുള്ളതാണു, പ്രത്യേകിച്ച് ഇത് ഒരു ദിവസം മാത്രം ഉള്ളതല്ല മറിച്ച് ജീവിത കാലം മുഴുവ പ്രമാണിക്കേണ്ടതാണു.  അതുകൊണ്ട് നമുക്ക് നമ്മെത്തന്നെ വഞ്ചിച്ചു കൊണ്ട് അതിന്റെ നിലവാരം കുറയ്ക്കുവാൻ വളരെ പെട്ടന്ന് കഴിയും.  ഈ കൽപ്പനകൾ ഒന്ന് പുന:പ്പരിശോധിച്ച് നമ്മോട് തന്നെ ചോദിക്കുക, “എനിയ്ക്ക് ഇവ അനുസരിക്കുവാൻ കഴിയുമോ? എല്ലാം? എല്ലാ ദിവസവും?  വീഴ്ച്ച വരാതെ?“  ഈ ചോദ്യങ്ങൾ നാം നമ്മോടു തന്നെ ചോദിക്കേണ്ട കാരണം പത്തു കൽപ്പനകൾ ഇപ്പോഴും നിലനിൽക്കുന്നു എന്നതിനാലാണു. അല്ലാഹു അവ ഒരിക്കലും നിർത്തി വച്ചിട്ടില്ല മറ്റു പ്രവാചകന്മാർ (മസീഹ് ഈസായും മുഹമ്മദ് നബി -(സ്വ. അ)- ഇവിടെ വായിക്കുക മൂസായ്ക്ക് (അ.സ) ശേഷം അവ തുടർന്നു. ഇവ അടിസ്താന പരമായ കൽപ്പനകളാകുന്ന വിഗ്രഹാരാധൻ, ഏകദൈവാരാധന, വ്യഭിചാരം, മോഷണം, കുലപാതകം, കള്ളം പറച്ചിൽ തുടങ്ങിയവയെ സംബന്ധിക്കുന്നതാകയാൽ അവ സമയാതീതവും നാം എല്ലവരും അനുസരിക്കേണ്ടിയതും ആകുന്നു.  ഒരു വ്യക്തിക്കും മറ്റൊരാൾക്കു വേണ്ടി ഈ ചോദ്യത്തിനു ഉത്തരം നൽകുവാൻ കഴിയുകയില്ല- അവനവനു മാത്രമേ ഉത്തരം നൽകുവാൻ സാധിക്കൂ.  അവൻ വീണ്ടും അവയ്ക്ക് അല്ലാഹുവിന്റെ ന്യായാസനത്തിനു മുൻപാകെ മറുപടി കൊടുക്കേണ്ടി വരും.

അല്ലാഹുവിനു മുപിലുള്ള ഏറ്റവും പ്രധാനപ്പെട്ട ചോദ്യം

അപ്പോൾ ഞാൻ ഒരു ചോദ്യം ചോദിക്കുവാൻ ആഗ്രഹിക്കുന്നു, ഇത് ആവർത്തനം 6:25 ഒന്ന് പരിഷ്കരിച്ചതാണു അതുകൊണ്ട് ഇത് വ്യക്തിപർമാണു താങ്കൾക്ക് തന്നേ  അതിനു ഉത്തരം കണ്ടെത്തുവാൻ കഴിയും.  താങ്കൾ എങ്ങിനെ ന്യായ പ്രമാണത്തിൽ നിന്നുമുള്ള ഈ ഒരു പ്രസ്താവനയ്ക്ക് മറുപടി നൽകുന്നു എന്നതിനെ അടിസ്താനപ്പെടുത്തി, ന്യായ പ്രമാണം താങ്കളുടെ മേൽ വ്യത്യസ്തമായി പ്രവർത്തിക്കുന്നു.  താങ്കളെ സംബന്ധിച്ച് ശരിഎന്ന് തോന്നുന്ന ഉത്തരം  തിരഞ്ഞെടുക്കാം. താങ്കളെ സംബന്ധിക്കുന്ന ഉത്തരം അമർത്തുക.

ആവർത്തനം 6:24-25 താങ്കൾക്ക് വേണ്ടി പരിഷ്കരിച്ചത്

അതുകൊണ്ട് ഞാൻ എല്ലായ്പ്പോഴും നന്നായിരിക്കേണ്ടതിനും ഇന്നത്തെ പ്പോലെ ജീവനോടെ രക്ഷിക്കേണ്ടതിനുമായ് ദൈവം എന്നോട് എല്ലാ കൽപ്പനകളും അനുസരിക്കുവാനും  നമ്മുടെ ദൈവമായ യഹോവയെ ഭയപ്പെടുവാനും കൽപ്പിച്ചു. ഞാൻ ഈ കൽപ്പനകൾ എല്ലാം ദൈവമായ കർത്താവിനു മുൻപിൽ ആചരിക്കുവാൻ വളരെ ശ്രദ്ധാലുവാണു, അവൻ കൽപ്പിച്ചതുപോലെത്തന്നേ, അത് എനിയ്ക്ക് നീതിയായിരിയ്ക്കും“

ശരിയാണു- ഇത് എന്നെ സംബന്ധിച്ച് ശരിയാണു

ഇല്ല. ഞാൻ എല്ലാം അനുസരിച്ചിട്ടില്ല ഇത് എന്നെ സംബന്ധിച്ച് ശരിയല്ല

മൂസായുടെ ഒന്നാം അടയാളം: പെസ്സഹ

പ്രവാചകനായ ഇബ്രാഹീം നബിയുടെ ശേഷം 500 വർഷങ്ങൾ കഴിഞ്ഞു ഇപ്പോൾ ഏകദേശം ബി. സി. 1500 ആണു. ഇബ്രാഹീം മരിച്ചതിനു ശേഷം, തന്റെ മകൻ ഇസ്ഹാക്കിൽ കൂടിയുള്ള സന്തതി പരമ്പര, അവർ ഇപ്പോൾ അറിയപ്പെടുന്നത് ഇസ്രായീൽ മക്കൾ എന്നാണു, അവർ എണ്ണിക്കൂടാൻ കഴിയാത്ത അത്ര വലിയ ഒരു ജന സമൂഹം ആയിത്തീർന്നു എന്നാൽ അവർ ഈജിപ്റ്റിൽ അടിമകളും ആയിരുന്നു.  ഇങ്ങനെ സംഭവിച്ചതിന്റെ കാരണം, ഇബ്രാഹീം നബിയുടെ (അ.സ) കൊച്ചുമകൻ ആയിരുന്ന ജോസഫിനെ ഈജിപ്തിൽ അടിമയായി വിറ്റിരുന്നു, അതിനു വർഷങ്ങൾക്കു ശെഷം, തന്റെ കുടുമ്പവും അവിടെ എത്തി.  ഈ കാര്യങ്ങൾ എല്ലാം പ്പത്തി 45-46 വരെ വിശദീകരിച്ചിരിക്കുന്നു- ഇത് മൂസായുടെ ആദ്യ പുസ്തകത്തിൽ പെട്ടതാണു.

അതുകൊണ്ട് നാം ഇപ്പോൾ തൗറാത്തിൽ പറഞ്ഞിരിക്കുന്ന മറ്റൊരു മഹാനായ പ്രവാചകന്റെ  ‌- മൂസാ (അ.സ)- അടയാളം പരിശോധിക്കുവാൻ പോവുകയാണു.  മൂസാ (അ.സ) മിനോട് അല്ലാഹു ഈജിപ്തിൽ ഫിർഔനെ പോയികാണുവാൻ കൽപ്പിച്ചു അത് മൂസാ (അ.സ) മും അവിടെയുണ്ടായിരുന്ന മന്ത്രവാദികളും തമ്മിൽ വലിയ ഒരു മൽസരത്തിനു വഴിതെളിയിച്ചു.  ഈ മൽസരം ഫിർഔനുള്ള അടയാളങ്ങൾ എന്നവണ്ണം വളരെ അറിയപ്പെടുന്ന ഒൻപത് ബാധകൾ അല്ലെങ്കിൽ മഹാമാരികൾ അയക്കപ്പെടുന്നതിനു കാരണമായി.  എന്നാൽ ഫിർഔൻ ഈ അടയാളങ്ങൾ കണ്ടിട്ടും അല്ലാഹുവിനു തന്നെത്തന്നെ സമർപ്പിക്കുകയോ കീഴടങ്ങുകയോ ചെയ്യാതെ ദൈവത്തെ അനുസരിക്കാതെ ഇരുന്നു.

സൂറ അന്നാസിയത് (സൂറ 79- ഇഴച്ചു കൊണ്ട് പോകുന്നവർ) അത് ഇങ്ങനെയാണു വിശദീകരിക്കുന്നത്

മൂസാനബിയുടെ വര്ത്തമാനം നിനക്ക് വന്നെത്തിയോ ത്വുവാ എന്ന പരിശുദ്ധ താഴ്വരയില് വെച്ച് അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തെ വിളിച്ച് ഇപ്രകാരം പറഞ്ഞ സന്ദര്ഭം: നീ ഫിര്ഔന്റെ അടുത്തേക്കു പോകുക. തീര്ച്ചയായും അവന് അതിരുകവിഞ്ഞിരിക്കുന്നു.എന്നിട്ട് ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന് തയ്യാറുണ്ടോ നിന്റെ രക്ഷിതാവിങ്കലേക്ക് നിനക്ക് ഞാന് വഴി കാണിച്ചുതരാം. “

 

സൂറ അന്നാസിയത് 79:15-20

സൂറ അൽ മുസമ്മിൽ (സൂറ 73- മുഴുവനും മറയ്ക്കപ്പെട്ടവൻ) ഫിർ ഔന്റെ പ്രതികരണം എന്തായിരുന്നു എന്ന് ഇങ്ങനെ വിവരിക്കുന്നു:

എന്നിട്ട്‌ ഫിര്‍ഔന്‍ ആ ദൂതനോട്‌ ധിക്കാരം കാണിച്ചു. അപ്പോള്‍ നാം അവനെ കടുത്ത ഒരു പിടുത്തം പിടിക്കുകയുണ്ടായി.

 

സൂറ അൽമുസമ്മിൽ 73:16

സൂറാ അന്നാസിയത് വിവരിക്കുന്ന ആ ‘വലിയ അടയാളം‘ എന്തായിരുന്നു അതു പോലെ സൂറാ അൽ മുസമ്മിലിൽ പറയുന്ന ‘കടിനമായ ആ ശിക്ഷ‘ ഏതായിരുന്നു? ഈ അടയാളവും ശിക്ഷയും 10ആമത്തെ ബാധയിൽ അടങ്ങിയിരിക്കുന്നു.

പത്താമത്തെ ബാധ

അതുകൊണ്ട് അല്ലാഹു ഏറ്റവും ഭയാനകമായ പത്താമത്തെ ഒരു ബാധ (മഹാമാരി) അയക്കുവാൻ പോവുകയാണു. ഈ സമയത്ത് തൗറാത്ത് ഈ ബാധ അയക്കുന്നതിനു മുമ്പ് ചില വിശദീകരണങ്ങളും ചെയ്യേണ്ട ചില ഒരുക്കങ്ങളും ചെയ്യേണം എന്ന് വിവരിക്കുന്നു.  ഖുർ ആനും ഈയവസരത്തിൽ താഴെക്കാണുന്ന ആയത്തിൽ അത് വിവരിക്കുന്നു

തീര്‍ച്ചയായും മൂസായ്ക്ക്‌ നാം പ്രത്യക്ഷമായ ഒമ്പതു ദൃഷ്ടാന്തങ്ങള്‍ നല്‍കുകയുണ്ടായി. അദ്ദേഹം അവരുടെ അടുത്ത്‌ ചെല്ലുകയും, മൂസാ! തീര്‍ച്ചയായും നിന്നെ ഞാന്‍ മാരണം ബാധിച്ച ഒരാളായിട്ടാണ്‌ കരുതുന്നത്‌ എന്ന്‌ ഫിര്‍ഔന്‍ അദ്ദേഹത്തോട്‌ പറയുകയും ചെയ്ത സന്ദര്‍ഭത്തെപ്പറ്റി ഇസ്രായീല്‍ സന്തതികളോട്‌ നീ ചോദിച്ച്‌ നോക്കുക.അദ്ദേഹം ( ഫിര്‍ഔനോട്‌ ) പറഞ്ഞു: കണ്ണുതുറപ്പിക്കുന്ന ദൃഷ്ടാന്തങ്ങളായിക്കൊണ്ട്‌ ഇവ ഇറക്കിയത്‌ ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്‌ തന്നെയാണ്‌ എന്ന്‌ തീര്‍ച്ചയായും നീ മനസ്സിലാക്കിയിട്ടുണ്ട്‌. ഫിര്‍ഔനേ, തീര്‍ച്ചയായും നീ നാശമടഞ്ഞവന്‍ തന്നെ എന്നാണ്‌ ഞാന്‍ കരുതുന്നത്‌.

 

സൂറ 17 ഇസ്ര‘ ‘രാത്രിയാത്ര: 101-102

അങ്ങിനെ ഫിർഔൻ ‘പൂർണ്ണമായ നാശത്തിലേക്ക് കൂപ്പു കുത്തി‘.  പക്ഷെ എങ്ങിനെയാണു ഇത് സംഭവിച്ചത്? അല്ലാഹു അതിനു മുൻപ് നാശം പല രീതിയിൽ അയച്ചു.  നൂഹ് നബിയുടെ കാലത്ത് ജനത്തിനു അത് ലോകം മുഴുവനും ഉണ്ടായ വെള്ളപ്പൊക്കം മൂലമുണ്ടായ മരണം ആയിരുന്നു,  ലൂത്തിന്റെ ഭാര്യയ്ക്ക് അത് ഉപ്പു തൂണായി മാറുക എന്നതായിരുന്നു. എന്നാൽ ഈ നാശം വ്യത്യസ്തം ആകണമായിരുന്നു കാരണം ഇത് എല്ലാ ജനത്തിനുമുള്ള അടയാളം ആയിരുന്നു- ഒരു വലിയ അടയാളം.  ഖുർആൻ പറയുന്നത് പോലെ

അപ്പോൾ (മോശെ) അദ്ദേഹത്തിന് വലിയ അടയാളം കാണിച്ചു.

സൂറ 79:20

പത്താമത്തെ ബാധയെക്കുറിച്ച് തൗറാത്ത് വിശദീകരിക്കുന്നത് വിടെ അമത്തിയാ താങ്കൾക്ക് വായിക്കാവുന്നതാണു. ഇത് വളരെ പൂർണ്ണമായ ഒരു വിവരണമാണു അത് താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ നന്നായി മനസ്സിലാക്കുവാൻ താങ്കളെ സഹായിക്കും.

പെസഹാ കുഞ്ഞാട് മരണത്തി നിന്നും രക്ഷിക്കുന്നു

ഈ വേദഭാഗം നമുക്ക് വിശദീകരിച്ചു തരുന്നത് അന്ന് അല്ലാഹു തീരുമാനിച്ചിരുന്ന നാശം എല്ലാ ആദ്യജാതന്മാരായ ആൺകുട്ടികളും മരിക്കണം എന്നാൽ വീടിന്റെ കട്ടിളപ്പടിയിൽ യാഗമർപ്പിക്കപ്പെട്ട കുഞ്ഞാടിന്റെ രക്തം പുരട്ടിയിട്ടുണ്ടെങ്കിൽ ആ വീട്ടിലെ ആദ്യ ജാതൻ മരിക്കുകയില്ല.  ഫിർഔന്റെ നാശം എന്നത്, അവൻ അനുസരിച്ചില്ലെങ്കിൽ, അവന്റെ കിരീടാവകാശി ആയിരുന്ന മകൻ മരിച്ചു പോകും എന്നതാണു.  ഈജിപ്തിലെ എല്ലാ ഭവനങ്ങളിലും ഉള്ള ആദ്യ ജാതന്മാർ അങ്ങിനെ നഷ്ടമാകും- അവർ ഇങ്ങിനെ കുഞ്ഞാടിനെ ബലിയർപ്പിച്ച് ആ രക്തം അവരുടെ ഭവനത്തിന്റെ കട്ടിളക്കാലിൽ പുരട്ടിയില്ലെങ്കിൽ അവരുടെ ആദ്യ ജാതന്മാർ മരിച്ചു പോകും. അതുകൊണ്ട് ഈജിപ്റ്റ് ഒരു വലിയ ദേശീയ ദുരന്തം അഭിമുഖീകരിച്ചു.

എന്നാൽ കുഞ്ഞാടിനെ യാഗമർപ്പിച്ച് അതിന്റെ രക്തം വീടിന്റെ കട്ടിളക്കാലിൽ പുരട്ടിയ ഭവനത്തിലുള്ള എല്ലാവരും സുരക്ഷിതർ ആയിരിക്കും എന്നായിരുന്നു വാഗ്ദത്തം. അല്ലാഹുവിന്റെ ന്യായവിധി ആ ഭവനം വിട്ട് ഒഴിഞ്ഞുപോകും.  അതു കൊണ്ട് ഈ ദിവസത്തെയും അടയാളത്തെയും പെസ്സഹാ എന്ന് വിളിച്ചു (വീട്ടിന്റെ കട്ടിളക്കാലിൽ രക്തം പുരട്ടിയിട്ടുണ്ടെങ്കിൽ ആ ഭവനങ്ങളെയെല്ലാം മരണം തൊടാതെ കടന്നു പോയതു കൊണ്ടാണു അങ്ങിനെ വിളിക്കപ്പെട്ടത്).  പക്ഷെ വാതിൽപ്പടിയിലെ രക്തം ആർക്കായിരുന്നു അടയാളം ആയിരുന്നത്? തൗറാത്ത് നമ്മോട് പറയുന്നത്:

യഹോവ മോശയോട്: ….“ഞാൻ യഹോവയാകുന്നു. നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം [പെസ്സഹാ കുഞ്ഞാടിന്റെ] അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും.

 

പുറപ്പാട് 12:13

അതുകൊണ്ട്, യഹോവ കട്ടിളക്കാലിൽ രക്തം അന്വേഷിക്കുന്നുവെങ്കിലും, അവൻ ആ രക്തം കാണുമ്പോൾ അവൻ ആ ഭവനത്തെ ഒഴിഞ്ഞു പോകും, ആ രക്തം തനിക്ക് ഒരു അടയാളം ആയിരുന്നില്ല. ഇത് ‘നിങ്ങൾക്കുള്ള അടയാളം ആയിരിക്കും‘ എന്നാണു പറയുന്നത്- അതായത് ജനത്തിനു.ഒരു വിധത്തിൽ പറഞ്ഞാൽ അത് തൗറാത്ത് വായിക്കുന്ന നമുക്കെല്ലാവർക്കും ഉള്ള ഒരു അടയാളം ആണു.  അപ്പോൽ ഇത് എങ്ങിനെയാണു നമുക്ക് ഒരു അടയാളം ആയിരിക്കുന്നത്?  ഈ ന്യായവിധി ദിവസത്തിനു ശേഷം അല്ലാഹു അവരോട് കൽപ്പിച്ചത്:

27 മിസ്രയീമ്യരെ ദണ്ഡിപ്പിക്കയിൽ മിസ്രയീമിലിരുന്ന യിസ്രായേൽമക്കളുടെ വീടുകളെ ഒഴിഞ്ഞു കടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹയാഗം ആകുന്നു ഇതു എന്നു നിങ്ങൾ പറയേണം. അപ്പോൾ ജനം കുമ്പിട്ടു നമസ്കരിച്ചു.

 

പുറപ്പാട് 12:27

യഹൂദാ കലണ്ട ആരംഭിക്കുന്നത് പെസ്സഹ മുത ആണു

അത് കൊണ്ട് ഇസ്രായീൽ മക്കൽ എല്ലാ വർഷവും അതേ സമയത്ത് പെസഹാ പെരുന്നാൾ കൊണ്ടാടണം എന്ന കൽപ്പന അവർക്ക് ലഭിച്ചു.  പാശ്ചാത്യ നാടുകളിൽ നിന്നും അൽപ്പം വ്യത്യസ്തമാണു ഇസ്രായേലിന്റെ കലണ്ടർ, പാശ്ചാത്യ കലണ്ടറുമായി നാം തുലനം ചെയ്യുകയാണെങ്കിൽ ഒരോ വർഷങ്ങളിലെയും ദിവസങ്ങൾ വ്യത്യാസമായിരിക്കും, അത് റംസാൻ മാസം കണക്കാക്കുന്നത് പോലെ ത്തന്നെയാണു, കാരണ അത് പിന്തുടരുന്നത് വ്യത്യസ്തമായ ഒരു വർഷ ധൈർഖ്യം ആണു, അത് ഓരോ വർഷവും പടിഞ്ഞാറൻ കലണ്ടർ ദിവസങ്ങൾ മുന്നോട്ട് പോകുന്നു.

1ആധുനിക കാലത്ത് യഹൂദാ ജനം ഒരുപാട് കുഞ്ഞാടുകളെ വരുവാനിരിക്കുന്ന പെസഹയ്ക്കുവേണ്ടി കൊല്ലുന്ന രംഗം.

ഇവിടെ നാം കാണുന്ന ചിത്രം ആധുനിക കാലത്ത് യഹൂദാ ജനം കുഞ്ഞാടുകളെ വരുവാനിരിക്കുന്ന പെസഹയ്ക്കുവേണ്ടി കൊല്ലുന്നതാണു.  ഇത് ബലിപെരുന്നാളിനോട് സാമ്യം ഉള്ളതാണു. ഈ ആഘോഷം നാം ചരിത്രം മുഴുവനും പരിശോധിച്ചാൽ ഒരു പ്രത്യേക അസാധാരണമായ  കാര്യം നമുക്ക് കണ്ടെത്തുവാൻ കഴിയും.  ഇതേ കാര്യം നിങ്ങൾക്ക് ഇഞ്ചീലിൽ (സുവിശേഷങ്ങളിൽ) അത് വളരെ വ്യക്തമായി യേശുവിന്റെ അറസ്റ്റിലും ന്യായവിധിയിലും കാണുവാൻ സാധിക്കും.

“പുലർച്ചെക്കു അവർ യേശുവിനെ കയ്യഫാവിന്റെ അടുക്കൽ നിന്നു ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; തങ്ങൾ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല“. [പീലാത്തോസ്]എന്നാൽ പെസഹാ സമയത്ത് ഞാൻ നിങ്ങൾക്കു ഒരുത്തനെ വിട്ടുതരിക പതിവുണ്ടല്ലോ; യെഹൂദന്മാരുടെ രാജാവിനെ [മസീഹ് ഈസാ]  വിട്ടുതരുന്നതു സമ്മതമോ എന്നു ചോദിച്ചതിന്നു അവർ [യഹൂദന്മാരുടെ നേതാക്കൾ] പിന്നെയും: ഇവനെ വേണ്ടാ; ബറബ്ബാസിനെ മതി എന്നു നിലവിളിച്ചു പറഞ്ഞു;“ ബറബ്ബാസോ കവർച്ചക്കാരൻ ആയിരുന്നു…

 

യോഹന്നാൻ 18:28, 39-40

മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഈസാ അൽ മസീഹിനെ (അ.സ) അറസ്റ്റ് ചെയ്ത് കൊല്ലുവാൻ ഏൽപ്പിച്ചത് യഹൂദന്മാരുടെ കലണ്ടറിലെ പെസഹാ ദിവസത്തി ആയിരുന്നു.  താങ്കൾ ഇബ്രാഹീമിന്റെ 3ആം അടയാളത്തി, ഈസായ്ക്ക് യഹ് യാ പ്രവാചകൻ നൽകുന്ന നാം ആയിരുന്നത്

29 പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;
30 എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.

 

യോഹന്നാൻ 1:29-30

പെസഹായുടെ നേരം ഈസാ നബി (അ.സ) നിന്ദിക്കപ്പെടുന്നു

ഈ അടയാളത്തിന്റെ അതുല്യത നാം ഇവിടെ കാണുന്നു.  ഈസാ (അ.സ), ‘ദൈവത്തിന്റെ കുഞ്ഞാട്‘, മരണത്തിനു അയക്കപ്പെട്ടതു (ബലിയർപ്പണത്തിനു) അതേ ദിവസം തന്നെ അതായത് അന്ന് ജീവിച്ചിരുന്ന യഹൂദന്മാർ (പാശ്ചാത്യ കലണ്ടറിൽ ഏ ഡി 33) 1500 വർഷങ്ങൾക്ക് മുമ്പ് നടന്ന ആദ്യത്തെ പെസഹാ പെരുന്നാളിന്റെ ഓർമയിൽ നടന്ന കുഞ്ഞാടിന്റെ ബലിയർപ്പണത്തിന്റെ ഓർമ്മയിൽ നടത്തുന്ന അതേ പെസഹപ്പെരുന്നാളിനാണു. അതുകൊണ്ടാണു യഹൂദാ പെസഹാ മിയ്ക്കവാറും എല്ലാ വർഷവും ഈസ്റ്ററിന്റെ അതേ സമയം തന്നെ- ഈസാ നബിയുടെ മരണത്തിന്റെ ഓർമ്മയ്ക്ക്- ആചരിക്കുന്നത് കാരണം ഈസാ നബി (അ.സ) അതേ ദിവസം തന്നെ ആയിരുന്നു യാഗം അർപ്പിക്കപ്പെടുവാൻ അയയ്ക്കപ്പെട്ടത് .  (ഈസറ്ററും പെസ്സഹായും ഒരേ തീയ്യതിയിൽ അല്ല കാരണം പാശ്ചാത്യ പൗരസ്ത്യ കലണ്ടറുകൾ തമ്മിൽ ഒരു വർഷത്തിറ്റ്നെ ധൈർഖ്യം നിയന്ത്രിക്കുന്നതിൽ വ്യത്യാസം ഉണ്ട്, എന്നാൽ അവ ഒരേ ആഴ്ചയിലാണു)

ഇപ്പോൾ ഒരു മിനുറ്റ് എന്താണു ‘അടയാളങ്ങചെയ്യുന്നത് എന്ന് ചിന്തിക്കൂ. ഇവിടെ താഴെ ചില അടയാളങ്ങൾ കാണാം.

2 ‘അടയാളങ്ങൾ‘ എന്താണു ചെയ്യുന്നത്? അവ നമ്മുടെ മനസ്സിൽ നമ്മെ മറ്റു ചില കാര്യങ്ങൾ ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്ന സൂചകങ്ങൾ ആണു.

നാം ‘തലയോട്ടിയുടെയും എല്ലുകളുടെയും‘ അടയാളം കാണുമ്പോൾ മരണത്തെയും അപകടത്തെയും ഓർമ്മിപ്പിക്കുന്നു. ‘സ്വർണ്ണ കമാനങ്ങളുടെ‘ അടയാളം നമ്മെ മക്ഡൊണാഡ്സ്നെ ഓർമ്മിപ്പിക്കുന്നു. ടെന്നീസ് കളിക്കാരൻ റാഫേൽ നദാലിന്റെ തൊപ്പിയിലെ ‘√’ എന്ന അടയാളം നൈക് എന്ന കമ്പനിയുടെ അടയാളം ആണു.  നദാലിന്റെ തൊപ്പിയിൽ ഈ അടയാളം കാണുമ്പോൾ നൈക്കിനെക്കുറിച്ച് നാം ചിന്തിക്കണം എന്ന് അവർ കരുതുന്നു.  മറ്റു വാക്കുകളിൽ പറഞ്ഞാൽ അടയാളങ്ങൾ നമ്മുടെ മനസ്സിൽ ചില കാര്യങ്ങൾ പതിഞ്ഞിരിയ്ക്കുവാനും നാം ചില കാര്യങ്ങൾ ഓർക്കേണ്ടതിനും ഉള്ളവയാണു.  മൂസാ നബിയുടെ (അ.സ) ഈ അടയാളത്തിൽക്കൂടി അല്ലാഹുവാണു ഈ അടയാളം നമുക്ക് നൽകുന്നത്.  എന്തിനാണു ഈ അടയാളം നമുക്ക് നൽകുന്നത്? അതെ ഈ അടയാളം, കുഞ്ഞാടുകൾ അർപ്പിക്കപ്പെടേണ്ട അതേ ദിവസം ഈസാ അത് ഈസാ നബിയുടെ (അ.സ) യാഗമപ്പിക്കുന്നതിനു ഒരു സൂചകമാണു.

3 പെസ്സഹാ എന്നത് മസീഹ് ഈസായുടെ ബലിയർപ്പണത്തിനെസൂചിപ്പിയ്ക്കുന്നു

ഞാൻ ഡയഗ്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ നമ്മുടെ മനസ്സിൽ തെളിഞ്ഞു വരുന്നു.  ഈ അടയാളം നമുക്ക് നൽകപ്പെട്ടത് ഈസാ അൽമസീഹിനെ നമുക്ക് വേണ്ടി നൽകുന്നതിന്റെ മുന്നോടിയായാണു.  ആദ്യത്തെആ പെസഹായിൽ കുഞ്ഞാടുകൾ കൊല്ലപ്പെടുകയും അവയുടെ രക്തം കട്ടിളക്കാലുകളിൽ പുരട്ടിയാൽ ജനത്തിനു മരണത്തിൽ നിന്നും രക്ഷ നേടുകയും ചെയ്യാമായിരുന്നു. അങ്ങിനെ, ഈ അടയാളം ഈസായെ ചൂണ്ടിക്കാട്ടി നമ്മോട് പറയുന്നത് അവൻ, ‘ദൈവത്തിന്റെ കുഞ്ഞാട്‘ അവൻ നമുക്ക് വേണ്ടി മരണത്തിനായി നൽകപ്പെട്ടതു കൊണ്ട് നമുക്ക് ജീവൻ പ്രാപിക്കുവാൻ കഴിയും എന്നാണു

നാം ബ്രാഹീമിന്റെ 3ആം അടയാളത്തി കണ്ടത് ഇബ്രാഹീം നബി (അ.സ) തന്റെ മകനെ ബലിയർപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരീക്ഷണം നടന്നത് മോറിയാ മലയിൽ വച്ചാണു. എന്നാൽ അവസാന നിമിഷം ഒരു കുഞ്ഞാട് ആ മകനു പകരം ബലിയർപ്പിക്കപ്പെട്ടു.   ഒരു കുഞ്ഞാട് മരിച്ചതുകൊണ്ട് ഇബ്രാഹീമിന്റെ മകൻ ജീവിച്ചു. ഈസാ നബി (അ.സ) ബലിയർപ്പിക്കപ്പെട്ട സ്തലം മോറിയാ മല നില നിൽക്കുന്ന അതേ ഇടമാണു. ആ അടയാളം നാം ഈസാ നബി (അ. സ) ബലിയർപ്പിക്കപ്പെടുവാൻ നൽകപ്പെട്ടതിനെക്കുറിച്ച് ചിന്തിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒന്നാണു ആ സ്തലം നമുക്ക് അത് ചൂണ്ടിക്കാണിക്കുന്നു. ഇവിടെ മൂസായുടെ അടയാളത്തിൽ അതേ സംഭവത്തിന്റെ മറ്റൊരു സൂചകം നാം കാണുന്നു- ഈസാ നബി (അ.സ) ബലിയർപ്പിക്കപ്പെടുന്നതിനെക്കുറിച്ച്- പെസ്സഹാ ബലിയർപ്പിക്കപ്പെടുന്ന കലണ്ടറിലെ ദിവസം  ചൂണ്ടിക്കാണിച്ചു കൊണ്ട്. ഒരു കുഞ്ഞാടിന്റെ ബലി ഒരിക്കൽ കൂടെ ഒരേ സംഭവം കുറിയ്ക്കുന്നതിനു വേണ്ടി സൂചിപ്പിക്കുന്നു.  എന്തുകൊണ്ട്? നാം അത് കൂടുതൽ മനസ്സിലാക്കുവാൻ മൂസായുടെ അടുത്ത അടയാളം പരിശോധിക്കുവാൻ പോവുകയാണു.  ഈ അടയാളം സീനായ് മലയിപ്പനക നൽകുന്നതിനെക്കുറിച്ചാണു.

ഇബ്രാഹീമിന്റെ മകന്റെ ബലിയർപ്പണവും ഈസാ അൽ മസീഹ് നമുക്ക് നൽകപ്പെടുന്നതിന്റെ മുന്നോടിയായുള്ള അടയാളയാളമാണു

എന്നാൽ ഈ കധ ഉപസംഹരിക്കുവാൻ, നാം ചിന്തിക്കേണ്ടത് ഫിർ ഔനു എന്ത് സംഭവിച്ചു എന്നതാണു.  തൗറാത്തി ഇത് വിശദീകരിക്കുന്ന ഭാഗം വായിക്കുമ്പോ, അവൻ ഈ മുന്നറിയിപ്പ് സ്വീകരിക്കാത്തതു കൊണ്ട് അന്നു രാത്രി തന്റെ ആദ്യജാതൻ (കിരീടാവകാശി) മരിച്ചു പോയി. അതുകൊണ്ട് താൻ അവസാനം ഇസ്രായീൽ മക്കളെ ഈജിപ്റ്റിൽ നിന്നും പോകുവാൻ അനുവദിച്ചു.  പക്ഷെ താൻ പിന്നീട് തന്റെ മനസ്സു മാറ്റി ഇസ്രായീൽ മക്കളെ ചെങ്കടൽ വരെ പിന്തുടർന്നു.  അവിടെ സർവ്വ ശക്തനായ ദൈവം ഇസ്രായീൽ മക്കളെ ചെങ്കടൽ കടക്കുവാൻ സഹായിച്ചു എന്നാൽ ഫിർ ഔൻ തന്റെ പടയാളിളോടു കൂടെ മുങ്ങിമരിച്ചു.  ഒൻപതു ബാധകൾക്കു ശേഷം, പെസഹയുടെ നാളിൽ നടന്ന മരണങ്ങൾ, സൈന്യത്തെ നഷ്ടമായത്, ഇവ കാരണം ഈജിപ്റ്റിന്റെ പ്രതാപം വളരെ കുറയുകയുണ്ടായി പിന്നീട് അവർക്ക് മുൻ കാലത്ത് ഉണ്ടായിരുന്ന ലോകശക്തി എന്ന പദവിയിലേക്ക് തിരികെ വരുവാൻ കഴിഞ്ഞില്ല.  അല്ലാഹു അവരെ ന്യായം വിധിച്ചു.

 

ബൈബിതിരുത്തപ്പെട്ടോഎന്നതുമനസ്സിലാക്കുവാൻ മൂലഗ്രന്ധാനുസാരിയായ വിമർശനശാസ്ത്രപ്പരിശോധന

“ഞാൻ എന്തിനു ബൈബിളിലെ പുസ്തകങ്ങൾ വായിക്കണം? അത് എഴുതപ്പെട്ടത് വളരെ നാളുകൾക്ക് മുൻപാണു, മാത്രമല്ല അതിനു പല പരിഭാഷകളും നവീകരണങ്ങളും സംഭവിച്ചിട്ടുണ്ട്- അതിന്റെ യധാർത്ഥ സന്ദേശം സമയാ സമയങ്ങളിൽ തിരുത്തപ്പെട്ടു എന്ന് ഞാൻ കേട്ടിട്ടുണ്ട്“. ഞാൻ ഇങ്ങനെ ബൈബിളിൽ അടങ്ങുന്ന തൗറാത്തിനെക്കുറിച്ചും, സബൂറിനെക്കുറിച്ചും, ഇഞ്ചീലിനെക്കുറിച്ചും പറയുന്നത് പലയാവർത്തി കേട്ടിട്ടുണ്ട്.

നമ്മിൽ പലരും ഇതുതന്നെയാണു അൽകിതാബ്/ബൈബിളിനെക്കുറിച്ച് കേട്ടിട്ടുള്ളത്. എന്തെല്ലാമാണെങ്കിലും, അത് രണ്ടായിരം വർഷങ്ങളിൽ കൂടുതൽ മുൻപ് എഴുതപ്പെട്ടതാണു. പ്രവാചകന്മാരും മറ്റ് എഴുത്ത് കാരും വളരെ വർഷങ്ങൾക്കു മുമ്പ് എഴുതിയതിന്റെ യധാർത്ഥ പ്രതിയാണോ നാം ഇന്ന് അൽകിതാബിൽ (ബൈബിൾ) വായിക്കുന്നത് എന്ന ചോദ്യത്തിനു നമുക്ക് മറുപടി കണ്ടെത്തുവാൻ കഴിയുമോ? മതത്തെ മാറ്റിനിർത്തിയാൽ, ശാസ്ത്രീയമായതൊ യുക്തിപൂർവ്വമായതോ ആയ ഏതെങ്കിലും കാരണങ്ങൾ നാം ഇന്ന് വായിക്കുന്ന ബൈബിൾ തിരുത്തപ്പെട്ടതാണോ അല്ലയോ എന്ന് തെളിയിക്കുന്നതായി ഉണ്ടോ?

മൂലഗ്രന്ധ വിമർശനശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ

ഇത് ചോദിക്കുന്ന പലർക്കും തിരിച്ചറിയുവാൻ കഴിയാതെപോകുന്ന ഒരു കാര്യം ഒരു ശാസ്ത്രീയമായ വിക്ജ്ഞാന ശാഖ അതിനായി ഉണ്ട് എന്നതാണു, അത് അറിയപ്പെടുന്നത് റ്റെക്സ്റ്റ്വൽ ക്രിട്ടിസിസം അല്ലെങ്കിൽ മൂലഗ്രന്ധ വിമർശന ശാസ്ത്രം എന്നാണു, അതുപയോഗിച്ച് നമുക്ക് ഇതിനു മറുപടി കണ്ടെത്താം. ഈ ലേഖനത്തിൽ മൂലഗ്രന്ധ വിമർശന ശാസ്ത്രത്തിന്റെ പ്രധാനപ്പെട്ട രണ്ട് അടിസ്ഥാന തത്വങ്ങൾ വിവരിക്കാം അതിനു ശേഷം അവ എങ്ങിനെ ബൈബിളുമായി ബന്ധിച്ച് പടിക്കാം എന്നും നോക്കാം. അങ്ങിനെ ചെയ്യേണ്ടതിനു നമുക്ക് കാലാകാലങ്ങളായി ഏതൊരു പുരാതന രേഖകളും സംരക്ഷിക്കപ്പെടുന്ന പ്രക്രിയ വിശദീകരിക്കുന്ന ഈ ചിത്രം കൊണ്ട് ആരംഭിക്കാം അത് നമ്മെ അവ ഇന്ന് വായിക്കുവാൻ സഹായിക്കുന്നു.

എങ്ങിനെയാണു എല്ലാ പുരാതനമായ പുസ്തകങ്ങളും നമ്മുടെ കരങ്ങളിൽ എത്തിയത് എന്ന് കാണിക്കുന്ന സമയരേഖ
ഈ ചിത്രം കാണിക്കുന്ന ഉദാഹരണം ബി സി 500റിൽ എഴുതപ്പെട്ട ഒരു പുസ്തകത്തെക്കുറിച്ചാണു. ഇതിന്റെ യധാർത്ഥ പ്രതി എന്തായാലും എല്ലാ കാലവും നിലനിൽക്കുന്നില്ല, അതുകൊണ്ട് അത് നശിക്കുന്നതിനു മുൻപ്, അല്ലെങ്കിൽ നഷ്ടപ്പെടുന്നതിനു മുൻപ്, അല്ലെങ്കിൽ നശിപ്പിക്കപ്പെടുന്നതിനു മുൻപ്, അതിന്റെ ഒരു കയ്യെഴുത്ത് പ്രതി (MSS) തയ്യാറാക്കുന്നു (ഇത് 1ആം പ്രതി). നല്ല തൊഴിൽ നൈപുണ്യമുള്ള പകർപ്പെഴുത്തുകാർ എന്നാണു അറിയപ്പെടുന്നഒരു കൂട്ടം ആളുകൾ അവർ ആണു ആ പ്രതി പകർത്തി എഴുതിയത്. വർഷങ്ങൾ കടന്നുപോകുമ്പോൾ, ഈ കയ്യഴുത്തു പ്രതിയിൽ നിന്നും ഇതര പ്രതികൾ പകർത്തി എഴുതുന്നു (2ആം പ്രതി & 3ആം പ്രതി). ചില സമയങ്ങളിൽ ഒരു പ്രതി സംരക്ഷിക്കപ്പെട്ടു വയ്ക്കുന്നു അതുകൊണ്ട് അത് ഇപ്പോഴും (നിലവിലിരിക്കുന്ന) നിലനിൽക്കുന്നു (3ആം പ്രതി). നാം ഉദാഹരണത്തിനു എടുത്തിരിക്കുന്ന രേഖാചിത്രത്തിൽ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത് ഏ ഡി 500റിൽ ആണു. ഇത് അർത്ഥമാക്കുന്നത് നമുക്ക് ആ പുസ്തകത്തെക്കുറിച്ച് അറിയുവാൻ കഴിയുന്ന ആദ്യകാല അറിവ് ഏ ഡി 500 മുതൽ മാത്രമാണു എന്നതാണു.

ആയതിനാൽ ബി സി 500 മുതൽ ഏ ഡി 500 വരെയുള്ള കാലഖട്ടം (x എന്ന് രേഖാ ചിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു) നമുക്ക് ഒരു കയ്യെഴുത്ത് പ്രതിയും പരിശോധിക്കുവാൻ കഴിയുകയില്ല കാരണം ഈ സമയത്തുള്ള എല്ലാ കയ്യെഴുത്തു പ്രതികളും നഷ്ടമായിരിക്കുന്നു അല്ലെങ്കിൽ അപ്രത്യക്ഷമായിരിക്കുന്നു. നിലനിൽക്കുന്ന പ്രതികൾ ഉള്ള കാലത്തിനുമുൻപുള്ള സമയം (x കാലഖട്ടം) ഗ്രന്ധത്തിന്റെ അനിശ്ചിത കാലഖട്ടം എന്ന് അറിയപ്പെടുന്നു- ഈ സമയം ആയിരിക്കാം തിരുത്തലുകൾ സംഭവിച്ചിട്ടുണ്ടാവുക. അതുകൊണ്ട്, മൂലഗ്രന്ധ വിമർശനത്തിന്റെ ആദ്യ തത്വം x കാലയളവു എത്ര കുറയുന്നുവോ അത്രമാത്രം നമുക്ക് ആത്മവിശ്വാസം ആ രേഖയുടെ ശരിയായ സംരക്ഷണത്തെക്കുറിച്ചു നമുക്ക് നമ്മുടെ ഈ കാലഖട്ടത്തിൽ ഉറപ്പായി പറയാം, അതിന്റെ കാരണം അനിശ്ചിത കാലത്തിന്റെ ധൈർഖ്യം കുറഞ്ഞിരിക്കുകയാണു.
തീർച്ചയായും, സാധാരണമായി ഒരു രേഖയുടെ ഒന്നിൽക്കൂടുതൽ കയ്യെഴുത്തുപ്രതി ഇന്ന് നിലനിൽക്കുന്നുണ്ട്. നമുക്ക് രണ്ട് കയ്യെഴുത്ത് പ്രതികൾ ഉണ്ട് എന്ന് കരുതുക അതിന്റെ ഓരോ ഭാഗത്തും താഴെക്കൊടുത്തിരിക്കുന്ന വാചകങ്ങൾ ഉണ്ട്:

ഇത് കാണിക്കുന്നത് വേറെ രീതിയിൽ

വായിക്കപ്പെടുന്ന ഒന്നിനെയാണു ഇത് കാണിക്കുന്നത് (ഒന്നു പറയുന്നത് ‘ജൊവാൻ‘ എന്നും മറ്റേത് പറയുന്നത് ‘ജോൺ‘ എന്നും ആണു) എന്നാൽ വളരെ ചുരുക്കം കയ്യെഴുത്തു പ്രതികൾ മാത്രം ഉള്ള ഒരു രേഖ ഏതാണു തെറ്റ് എന്ന് തീരുമാനിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണു.
യധാർത്ഥ എഴുത്തുകാരൻ ഒരുപക്ഷെ ജോവാനെക്കുറിച്ചോ ജോണിനെക്കുറിച്ചോ ആയിരിക്കും എഴുതിയത്, ഇതിൽ ഒരു കയ്യെഴുത്ത് പ്രതി തെറ്റാണു. ചോദ്യം ഇതാണു- ഏതിൽ ആണു തെറ്റ് ഉള്ളത്? ലഭിച്ചിരിക്കുന്ന തെളിവുകൾ വച്ച് അത് തീരുമാനിക്കുന്നത് വളരെ ബുദ്ധിമുട്ടാണു.
ഇപ്പോൾ നാം അതിനോട് ചേർന്ന് ആ കയ്യെഴുത്ത് പ്രതിയുടെ രണ്ട് പ്രതികൾ കൂടെ കണ്ടെത്തി എന്ന് കരുതുക, താഴെ കാണിച്ചിരിക്കുന്നതു പോലെ:

ഇപ്പോൾ നമുക്ക് നാലു കയ്യെഴുത്ത് പ്രതികൾ ഉണ്ട് അതുകൊണ്ട്തന്നെ ഏതിലാണു തെറ്റ് എന്ന് കണ്ടെത്തുവാൻ വളരെ എളുപ്പമാണു.
ഇപ്പോൾ ഏത് കയ്യെഴുത്തു പ്രതിയിലാണു തെറ്റ് എന്ന് തീരുമാനിക്കുവാൻ വളരെ എളുപ്പം ആണു. തെറ്റ് ഒരിക്കലേ സംഭവിക്കാറുള്ളൂ എന്ന് നമുക്ക് അറിയാം, ഒരേ തെറ്റ് മൂന്നു പ്രാവശ്യം ആവർത്തിക്കുന്നതിനേക്കാൾ, അതുകൊണ്ട് MSS #2 യിൽ ആണു പകർത്തിയെഴുതിയതിന്റെ തെറ്റ് വന്നത്, എഴുത്ത്കാരൻ ജൊവാനെക്കുറിച്ച് ആണു എഴുതിയത്, ജോണിനെക്കുറിച്ച് അല്ല. ‘ജോൺ‘ ആണു തെറ്റ്.
ഈ ലളിതമായ ഉദാഹരണം മൂലഗ്രന്ധ വിമർശനത്തിന്റെ രണ്ടാം തത്വം വിശദീകരിക്കുന്നു: കൂടുതൽ കയ്യെഴുത്ത് പ്രതികൾ ഇന്ന് നിലനിൽക്കുന്നു എങ്കിൽ തെറ്റുകൾ കണ്ടെത്തുവാനും അവ തിരുത്തുവാനും എളുപ്പമായിരിക്കും മാത്രമല്ല എന്താണു യധാർത്ഥ രേഖയിൽ എഴുതപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കുവാനും സാധിക്കും.

ചരിത്രപുസ്തകങ്ങളുടെ മൂലഗ്രന്ധ വിമർശനം

അതുകൊണ്ട് നമുക്ക് ഇപ്പോൾ നമുക്ക് പുരാതന ഗ്രന്ധങ്ങളുടെ വിശ്വാസ്യത തീരുമാനിക്കാം എന്നതിനെക്കുറിച്ച് ശാസ്ത്രീയമായ രണ്ടു തത്വങ്ങൾ അടങ്ങുന്ന മൂലഗ്രന്ധ വിമർശന ശാസ്ത്രം ഉണ്ട്: 1) യധാർത്തത്തിൽ എഴുതപ്പെട്ട സമയവും ആദ്യം ലഭ്യമാകുന്നതും നിലനിൽക്കുന്നതുമായ കയ്യെഴുത്ത് പ്രതികളും തമ്മിലുള്ള കാല ദൈർഖ്യം അളക്കുന്നത് 2) നിലനിൽക്കുന്ന കയ്യെഴുത്ത്പ്രതികളുടെ എണ്ണം പരിശോധിക്കുന്നത്. ഇത് എല്ലാ പുരാതനമായ് ഗ്രന്ധങ്ങൾക്കും നാം പ്രയോഗിക്കുന്നതു കൊണ്ട് നമുക്ക് ബൈബിളിനും അത്പോലെത്തന്നെ മറ്റ് പുരാതന ഗ്രന്ധങ്ങൾക്കും നമുക്ക് ഉപയോഗിക്കാം, താഴെക്കൊടുത്തിരിക്കുന്ന പട്ടികയിൽ ചെയ്തിരിക്കുന്നതു പോലെ (ഇത് എടുത്തിരിക്കുന്നത് മക് ഡോവലിന്റെ, എവിഡെൻസ് ദാറ്റ് ഡിമാൻഡ്സ് എ വെർഡിക്റ്റ്. 1979. പേജ്. 42-48 എന്ന പുസ്തകത്തിൽ നിന്നാണു).

എഴുത്തു

കാരൻ

എപ്പോൾ എഴുതിഅദ്യ പ്രതികാല ദൈർഖ്യം#
സീസർ50 ബിസി900 ഏ ഡി95010
പ്ളേറ്റോ350 ബിസി900 ഏ ഡി12507
അരിസ്റ്റൊട്ടിൽ*300 ബിസി1100 ഏ ഡി14005
തുസിടൈട്സ്400900 ഏ ഡി13008
ഹെറൊഡോട്ടസ്400 ബിസി900 ഏ ഡി13008
സോഫൊക്ളീസ്400 ബിസി1000 ഏ ഡി1400100
റ്റാസിറ്റസ്100 ഏ ഡി1100 ഏ ഡി100020
പ്ലിനി100 ഏ ഡി850 ഏ ഡി7507

*എനി വൺ വർക്ക് എന്നതിൽ നിന്നും

ഈ എഴുത്തുകാർ പുരാതന കാലത്തെ പ്രധാനപ്പെട്ട ശ്രേഷ്ടമായ എഴുത്തുകാരെ പ്രധിനിധാനം ചെയ്യുന്നു- ഇവ ആധുനിൽക സംസ്കാരം രൂപപ്പെടുവാൻ വളരെയധികം സഹായിച്ചിട്ടുണ്ട്. ശരാശരിയിൽ, അവ നമുക്ക് കൈമാറ്റം ചെയ്യപ്പെട്ടത് യധാർത്ത ക്രിതി എഴുതപ്പെട്ടതിനു ശേഷം 1000 വർഷങ്ങൾക്ക് ശേഷം സംരക്ഷിക്കപ്പെട്ടവയായ10 മുതൽ 100 വരെ കയ്യെഴുത്ത് പ്രതികളായാണു.
ഈ എഴുത്തുകാർ പുരാതന കാലത്തെ പ്രധാനപ്പെട്ട ശ്രേഷ്ടമായ എഴുത്തുകാരെ പ്രധിനിധാനം ചെയ്യുന്നു- ഇവ ആധുനിൽക സംസ്കാരം രൂപപ്പെടുവാൻ വളരെയധികം സഹായിച്ചിട്ടുണ്ട്. ശരാശരിയിൽ, അവ നമുക്ക് കൈമാറ്റം ചെയ്യപ്പെട്ടത് യധാർത്ത ക്രിതി എഴുതപ്പെട്ടതിനു ശേഷം 1000 വർഷങ്ങൾക്ക് ശേഷം സംരക്ഷിക്കപ്പെട്ടവയായ10 മുതൽ 100 വരെ കയ്യെഴുത്ത് പ്രതികളായാണു
ബൈബിൾ/അൽ കിതാബിനെക്കുറിച്ചുള്ള മൂലഗ്രന്ധ വിമർശനം

താഴെക്കാണുന്ന പട്ടിക ബൈബിളിലെ

എഴുത്തുകൾ (ഇഞ്ചീൽ അല്ലെങ്കിൽ പുതിയ നിയമം പ്രത്യേകിച്ച്) ഈ കാര്യങ്ങൾ ഉപയോഗിച്ച് താരതമ്യം ചെയ്യുന്നു (P. W. കംഫർട്ടിന്റെ ബൈബിളിന്റെ ഉൽപ്പത്തി, 1992.പ്.193 എന്ന പുസ്തകത്തിൽ നിന്നും എടുത്തത്).

 

MSSഎപ്പോൾ എഴുതിMSS ന്റെ തീയതികാല ദൈർഖ്യം
ജോൺ റയ് ലാൻ90 ഏഡി130 ഏഡി40 വർഷം
ബോട്മർ പാപിറസ്90 ഏഡി150-200 ഏഡി110 വർഷം
ചെസ്റ്റ്ർ ബീറ്റി60 ഏഡി200 ഏഡി140 വർഷം
കോഡെക്സ് വത്തിക്കാനസ്60-90 ഏഡി325 ഏഡി265 വർഷം
കോഡെക്സ് സീനായിറ്റികസ്60-90 ഏഡി350 ഏഡി290 വർഷം

ബൈബിൾ/ അൽ കിതാബിന്റെ മൂലഗ്രന്ധ വിമർശനത്തിന്റെ സംഗ്രഹം

പുതിയ നിയമ കയ്യെഴുത്ത് പ്രതികളുടെ എണ്ണം വളരെയാണു അതു കൊണ്ട് അവയുടെയെല്ലാം പട്ടിക തയ്യാറാക്കുന്നത് അസ്സാധ്യമായിരിക്കും. പല വർഷങ്ങൾ ഇതിനെക്കുറിച്ച് പടിച്ച ഒരു പണ്ഡിതൻ ഇതിനെക്കുറിച്ച് പ്രസ്താവിക്കുന്നത്:

“നമുക്ക് പുതിയ നിയമത്തിന്റെ പകർപ്പുകളാകുന്ന 24000ൽ കൂടുതൽ കയ്യെഴുത്ത് പ്രതികൾ ഇന്ന് നിലനിൽക്കുന്നു….വേറെ ഒരു പുരാതന എഴുത്തുകളും ഇത്രമാത്രം സംഖ്യകൾ അടങ്ങുന്ന സാക്ഷ്യപ്പെടുത്തലുകൾ നൽകുവാൻ തുടങ്ങിയിട്ടു പോലും ഇല്ല. ഹോമറിന്റെ ഇലിയഡ് എന്ന ക്രിതി ഇതൂമായി തുലനം ചെയ്താൽ 643 കയ്യെഴുത്തു പ്രതികൾ മാത്രമേ ഇപ്പോളും നിലനിൽക്കുന്നുള്ളൂ“ (മക്ഡൊവൽ, ജെ. എവിഡൻസ് ദാറ്റ് ഡിമാൻഡ്സ് എ വെർഡിക്റ്റ്.

1979.പേജ്.40

ബ്രിട്ടീഷ് മ്യൂസിയത്തിലെ ഒരു പ്രശസ്തനായ പണ്ഡിതൻ ഇത് അംഗീകരിക്കുന്നു:

“പണ്ഡിതന്മാർ അവർക്ക് കൈവശം വയ്ക്കുവാൻ കഴിഞ്ഞിട്ടുള്ള പ്രധാനപ്പെട്ടതും ഏറെക്കുറെ സത്യവും ആയിരിക്കുന്ന ഗ്രീക്ക് റോമൻ എഴുത്തുകാരുടെ എഴുത്തുകൾകൊണ്ട് സംത്രിപ്തർ ആണു… എന്നിരുന്നാലും അവരുടെ എഴുത്തുകളെക്കുറിച്ചുള്ള നമ്മുടെ അറിവ് കുറച്ച് കയ്യെഴുത്ത് പ്രതികളെ ആശ്രയിച്ചാണു എന്നാൽ പുതിയ നിയമത്തിന്റെ കയ്യെഴുത്ത് പ്രതികൾ എണ്ണപ്പെടുന്നത്…ആയിരങ്ങളിൽ ആണു“ കെന്യൻ, എഫ്. ജി. (ബ്രിട്ടീഷ് മ്യൂസിയത്തിന്റെ മുൻൽകാല ഡയറക്ടർ) നമ്മുടെ ബൈബിളും പുരാതന കയ്യെഴുത്തു പ്രതികളും.

1941. പേജ്.23.

 

എന്റെ കയ്യിൽ പുതിയ നിയമത്തിന്റെ ആദ്യകാല രേഖകളെ സംബന്ധിക്കുന്ന ഒരു പുസ്തകം ഉണ്ട്.  ഇത് ആരംഭിക്കുന്നത്:

  “ഈ പുസ്തകം പുതിയനിയമത്തിന്റെ 69 ആദ്യകാല പ്രതികൾ നൽകുന്നു…അവ രണ്ടാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ 4ആം നൂറ്റാണ്ട് തുടങ്ങുന്നതു വരെയുള്ളവയാണു (100-300ഏഡി)….അവ പുതിയ നിയമ പുസ്തകങ്ങളുടെ ഏകദേശം 2/3 ഭാഗങ്ങൾ ഉൾക്കൊള്ളുന്നു“ (പി. കംഫർട്ട്, ആദ്യ കാല പുതിയനിയമത്തിന്റെ ഗ്രീക്കിലുള്ള കയ്യെഴുത്തു പ്രതികൾ“.

 

ആമുഖം പേജ്.17.2001

 

മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഇപ്പോൾ നിലനിൽക്കുന്ന പല കയ്യെഴുത്തു പ്രതികളും വളരെ നാളുകൾക്ക് മുൻപുള്ളതാണു, പുതിയ നിയമത്തിന്റെ യധാർത്ത പ്രതി എഴുതിക്കഴിഞ്ഞതിനു ശേഷം വെറും നൂറു വർഷങ്ങൾക്കു ശേഷം എഴുതപ്പെട്ടത്.  ഈ കയ്യെഴുത്തു പ്രതികൾ കോൺസ്റ്റന്റൈൻ ന്റെയും റോമൻ ചർച്ചിന്റെയും ആവിർഭാവത്തിനും മുൻപെ എഴുതപ്പെട്ടവയാണു.  അവ  ആ സമയത്തിനു മുൻപേ മദ്ധ്യധരണ്യ പ്രദേശങ്ങളിൽ മുഴുവനും വ്യാപിച്ചിരുന്നു.  ഒരു പ്രദേശത്തെ രേഖ തിരുത്തപ്പെട്ടതാണെങ്കിൽ അതിനെ മറ്റ് പ്രദേശങ്ങളിലെ കയ്യെഴുത്ത് പ്രതികളുമായി താരതമ്യം ചെയ്ത് നോക്കുവാൻ കഴിയുമായിരുന്നു.  പക്ഷെ അവയെല്ലാം ഒന്നു തന്നെ ആയിരുന്നു.

അതുകൊണ്ട് ഇതിൽ നിന്നും എന്താണു നമുക്ക് ഉപസംഹരിക്കുവാൻ കഴിയുന്നത്? പുതിയ നിയമം (ഇഞ്ചീൽ) മറ്റേത് പ്രാചീനമായ എഴുത്തുകളേക്കാളും വസ്തുനിഷ്ടമായി പിന്തുണ (വിദൂര കയ്യെഴുത്തുപ്രതികളുടെ എണ്ണവും യധാർത്ഥ പ്രതിയും ആദ്യകാല കയ്യെഴുത്ത് പ്രതിയും തമ്മിലുള്ള സമയ ധൈർഘ്യവും) ഉറപ്പായുള്ള താണെന്ന് പറയാം. നൽകപ്പെട്ട തെളിവുകൾ നമ്മെ എത്തിക്കുന്ന ന്യായവിധി നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം:

“പുതിയനിയമത്തിന്റെ ആകെത്തുകയെക്കുറിച്ച് സംശയിക്കുന്നത് യധാർത്തത്തിൽ ചിര സമ്മതമായ പൗരാണിക ഗ്രന്ധങ്ങളെ വിസ്മ്രുതിയിൽ ആഴ്ത്തുന്നതിനു തുല്ല്യമാണു, കാരണം പുതിയ നിയമം പോലെ മറ്റൊരു പൗരാണിക ഗ്രന്ധവും ഇതുപോലെ പുസ്തകക്ക്രമത്തിൽ സാക്ഷ്യപ്പെടുത്തപ്പെട്ടിട്ടില്ല.“ മൊണ്ടോഗൊമെറി, ചരിത്രവും ക്രിസ്തീയതയും.

 

1971. പേജ്. 29.

അദ്ദേഹം പറഞ്ഞുവരുന്നത് സ്ഥിരത ഉണ്ടാകേണ്ടതിനു, അൽകിതാബിന്റെ (ബൈബിളിന്റെ) വിശ്വാസ്യത നാം ചോദ്യം ചെയ്യുകയാണെങ്കിൽ ഒരു വിധത്തിൽ നാം നമുക്കറിയാവുന്ന എല്ലാ പൗരാണിക ചരിത്രത്തെയും നിരാകരിക്കുകയാണു- ഇത് ഒരിക്കലും ഒരു ചരിത്രകാരനും ചെയ്തിട്ടില്ല. എന്തുകൊണ്ട് ഹെറൊഡൊട്ടസിന്റെ എഴുത്തുകൾ നാം മാറ്റമില്ലാത്തതായി അംഗീകരിക്കുന്നു അവയാണെങ്കിൽ നമുക്ക് ലഭിച്ചത് വെറും 8 കയ്യെഴുത്തുപ്രതികൾ ആയാണു അതും അവ എഴുതിക്കഴിഞ്ഞ് ആദ്യ പ്രതിയുമായി 1300 വർഷത്തെ വിടവ് ഉണ്ട്, അങ്ങിനെയെങ്കിൽ 24000 കയ്യെഴുത്തു പ്രതികൾ ഉള്ള ബൈബിളിന്റെ ഉള്ളടക്കം തിരുത്തപ്പെട്ടു എന്നു പറയുന്നത് എങ്ങിനെ, അവയിൽ പലതും യധാർത്ഥ പ്രതികൾ എഴുതപ്പെട്ടതിനു ശേഷം നൂറു വർഷങ്ങൾക്കുള്ളിൽ എഴുതപ്പെട്ടതാണു.  അത് നമുക്ക് ഉൾക്കൊള്ളുവാൻ കഴിയുന്ന ഒന്നല്ല.

നമുക്ക് അറിയാവുന്ന ഒരു കാര്യം ബൈബിളിന്റെ ഉള്ളടക്കം ഒരിക്കലും തിരുത്തപ്പെട്ടിട്ടില്ല യുഗങ്ങളും, ഭാഷകളും സാമ്രാജ്യങ്ങളും മാറിപ്പോയി ഇവ സംഭവിക്കുന്നതിനു മുൻപെ ആദ്യ കാല കയ്യെഴുത്തു പ്രതികൾ നിലവിൽ വന്നിരുന്നു.  ഉദാഹരണത്തിനു, ഏതെങ്കിലും ഒരു പോപ്പോ അല്ലെങ്കിൽ റോമിലെ കോൺസ്റ്റന്റയിൻ ചക്രവർത്തിയോ ബൈബിൾ തിരുത്തിയിട്ടില്ല കാരണം പോപ്പുമാർക്കും കോൺസ്റ്റന്റയിനും മുൻപേയുള്ള കയ്യെഴുത്തു പ്രതികളിൽ ഉള്ളവയിൽ ഉൾക്കൊള്ളുന്നത് ഒരേ കാര്യങ്ങൾ തന്നെയാണു.  നാം ഇന്നു കാണുന്ന ബൈബിൾ മൊഴിമാറ്റം ചെയ്യുവാൻ ഉപയോഗിച്ചിരിക്കുന്ന കയ്യെഴുത്തു പ്രതി പ്രവാചകനായ മുഹമ്മദ് (സ്വ.അ) മിനു മുൻപ് ഉണ്ടായിരുന്നതാണു, മാത്രമല്ല അദ്ദേഹം അദ്ദേഹത്തിന്റെ കാലത്ത് ഉണ്ടായിരുന്ന ബൈബിളിനെ ശരിവെയ്ക്കുകയും ഉറപ്പിക്കുകയും ചെയ്തത് വളരെ പ്രാധാന്യം അർഹിക്കുന്നതാണു കാരണം അന്ന് ഉപയോഗിച്ചിരുന്ന കയ്യെഴുത്ത് പ്രതി അന്നു വരെ തിരുത്തപ്പെട്ടിരുന്നില്ല എന്ന് നമുക്ക് അറിയുവാൻ കഴിയുന്നു.

ഇത് താഴെക്കൊടുത്തിരിക്കുന്ന സമയരേഖയിൽ കാണിച്ചിരിക്കുന്നു ഇവിടെ ആധുനിക ബൈബിൾ മൊഴിമാറ്റം ചെയ്യുവാൻ ഉപയോഗിച്ചിരിക്കുന്ന കയ്യെഴുത്തു പ്രതികളുടെ ഉറവിടം വന്നിരിക്കുന്നത് വളരെ ആദ്യകാലങ്ങളിൽ വന്നതാണെന്ന് തെളിയിച്ചിരിക്കുന്നു.

 

ആധുനിക ബൈബിൾ ആദ്യകാലങ്ങളിൽ നിലനിന്നിരുന്ന കയ്യെഴുത്തു പ്രതികളിൽനിന്നുമാണു,  അവയിൽ മിയ്ക്കതും 100-300 ഏ ഡി കാലയളവുകളിൽ ഉള്ളവയാണു.  ഈ കയ്യെഴുത്തു പ്രതികളുടെ ഉറവിടം കോൺസ്റ്റന്റയിനും മറ്റ് മത-രാഷ്ട്രീയ ശക്തികൾക്കും, മുഹമ്മദ് നബി (സ്വ.അ) വന്നിട്ടുള്ളതാണു.

ഇവ സംഗ്രഹിക്കുമ്പോൾ, അൽ കിതാബിന്റെ അല്ലെങ്കിൽ ബൈബിളിൽ കുറിക്കപ്പെട്ട യധാർത്ഥ സന്ദേശം കാലമോ ക്രിസ്തീയ നേതാക്കളോ തിരുത്തിയിട്ടില്ല എന്നത് ഉറപ്പായ കാര്യമാണു.  ഇന്നു നാം കാണുന്ന ബൈബിൾ ആയിരക്കണക്കിനു ആദ്യകാല കയ്യെഴുത്തു പ്രതികളിൽ കാണുന്നതു പോലെ എന്ത് എഴുത്തുകാർ എഴുതിയോ അത് യാതൊരു വ്യത്യാസവും കൂടാതെ ഉള്ളതു തന്നെയാണു എന്ന് നമുക്ക് അറിയുവാൻ കഴിയും.  മൂലഗ്രന്ധ വിമർശന ശാസ്ത്രം അൽ കിതാബിന്റെ (ബൈബിളിന്റെ) വിശ്വാസ്യത പിന്തുണയ്ക്കുന്ന ഒന്നാണു.

മൂലഗ്രന്ധ വിമശനം സവ്വകലാശാലാ ക്ലാസ്സുകളി

അധികം കാലം മുൻപല്ലാതെ എനിക്ക് ഇതിനെക്കുറിച്ച് ഒരു തുറന്ന പ്രസംഗം കാനഡയിലെ വെസ്റ്റേൺ ഒന്റേറിയോ സർവ്വകലാശാലയിൽ നടത്തുവാൻ എനിയ്ക്ക് ഒരു പദവി ലഭിച്ചു.  താഴെക്കാണുന്ന ലിങ്ക് ഈ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ആ പ്രസംഗത്തിന്റെ 17 മിനുറ്റ് ഉള്ള ഇംഗ്ലീഷിൽ ഉള്ള വീഡിയോ ആണു

http://vimeo.com/25487525

ഇതുവരെയും നാം യധാർത്ഥത്തിൽ പുതിയനിയമം-ഇഞ്ചീലിന്റെ മൂലഗ്രന്ധ വിമർശനം മാത്രമേ നോക്കിയുള്ളൂ.  എന്നാൽ തൗറാത്തിനെയും ഇഞ്ചീലിനെയും സംബന്ധിച്ച് അത് എന്താണു- അവയാണു പഴയ നിയമത്തിൽ ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ? താഴെക്കാണുന്ന  ഇംഗ്ലീഷിൽ ഉള്ള 7 മിനുറ്റ് വീഡിയോയിൽ പഴയനിയമത്തെക്കുറിച്ചുള്ള മൂലഗ്രന്ധ വിമർശനം ഞാൻ ഉൾക്കൊള്ളിച്ചിരിക്കുന്നു.

http://vimeo.com/29541364

 

ഇബ്രാഹീം നബി (അ.സ) ഇസ്മായീലിനെയാണോ ഇസ് ഹാക്കിനെയാണോ ബലിയർപ്പിച്ചത്?

നാം ഇബ്രാഹീം നബി (അ.സ) മിന്റെ ബലിയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, എന്റെ ഒരു സ്നേഹിതൻ ഉറപ്പായി പറയാറുള്ളത് ഏകദേശം ബലിർപ്പിക്കപ്പെട്ടത് ഹസ്രത് ഇസ്മായീൽ (ഇഷ്മായെൽ)- ഇബ്രാഹീം നബിക്ക് ഹാജിറാ ബീവിയിൽ ജനിച്ച മകൻ- ഇസ് ഹാക്ക്, സാറായിൽ ഉണ്ടായ ഇളയ മകൻ അല്ല എന്നാണു.  അതുകൊണ്ട്, ഈ സംഭവം ഖുർആനിൽ ഞാൻ വായിച്ചപ്പോൾ അൽഭുതപ്പെട്ടു പോയി.  ഞാൻ അത് കൂട്ടുകാരെ കാണിച്ചപ്പോൾ അവരും അത്ഭുതപ്പെട്ടുപോയി.  ബ്രാഹീമിന്റെ 3-ആം അടയാളത്തി ഞാൻ ഈ പ്രധാന സംഭവം ശ്രദ്ധിച്ചു, ആ സംഭവം വിവരിക്കുന്ന ഭാഗം മുഴുവനായി ഇവിടെ ഉദ്ധരിച്ചിരിക്കുന്നു.  അപ്പോൾ അത് എന്താണു പറയുന്നത്? അത് പറയുന്ന ആയത്ത് ഒരിക്കൽ കൂടെ ആവർത്തിക്കുന്നു.

(മകൻ) അവനോടൊപ്പം ജോലിചെയ്യുമ്പോൾ (ഗ) രവമുള്ള) അവൻ പറഞ്ഞു: “മകനേ! ഞാൻ നിങ്ങളെ ബലിയർപ്പിക്കുന്നതായി ദർശനത്തിൽ കാണുന്നു: ഇപ്പോൾ നിങ്ങളുടെ കാഴ്ചപ്പാട് എന്താണെന്ന് നോക്കൂ! ” (മകൻ) പറഞ്ഞു: “എന്റെ പിതാവേ! നിങ്ങൾ കൽപിച്ചതുപോലെ ചെയ്യുക: ക്ഷമയും സ്ഥിരതയും പാലിക്കുന്ന ഒരാൾ അല്ലാഹു ആഗ്രഹിക്കുന്നുവെങ്കിൽ നീ എന്നെ കണ്ടെത്തും!

അസ്സ്വഫ്ഫാത്ത് 37:102

ഇബ്രാഹീം നബിയുടെ (അ.സ) മകനെ ബലിയർപ്പിക്കുന്നതിനെക്കുറിച്ച് വിവരിക്കുന്ന ഭാഗത്ത് മകന്റ് പേരു ഇവിടെ കപ്പെട്ടിട്ടില്ല. അങ്ങിനെയുള്ള സാഹചര്യങ്ങളിൽ വളരെ പഠനവും അന്വേഷണവും നടത്തുന്നത് വളരെ നല്ലതായിരിക്കും. ഏതെല്ലാം സമയങ്ങളിൽ ഇഷ്മായേൽ (അല്ലെങ്കിൽ ഇസ്മായീൽ) നബിയെക്കുറിച്ച് പരാമർശിക്കപ്പെട്ടിരിക്കുന്നു എന്ന് ഖുർ ആൻ മുഴുവൻ താങ്കൾ പരിശോധിക്കുകയാണെങ്കിൽ അത് 12 പ്രാവശ്യം ആണെന്ന് നമുക്ക് കാണുവാൻ സാധിക്കും.

 • അവയിൽ രണ്ടു പ്രാവശ്യം മാത്രമേ തന്റെ പിതാവായ ഇബ്രാഹീം നബിയോടു കൂടെ പരാമർശിക്കപ്പെടുന്നുള്ളൂ (2:125, 2:127).
 • അവയിൽ അഞ്ചു പ്രാവശ്യം അദ്ധേഹം തന്റെ സഹോദരനായ ഇസ് ഹാക്കിനോടും തന്റെ പിതാവായ ഇബ്രാഹീമിനോടും കൂടെ പരാമർശിക്കപ്പെടുന്നു (3:84, 4,163, 2:133, 2:136, 2:140).
 • ഭാക്കി അഞ്ചു പ്രാവശ്യം തന്റെ പിതാവിനോടു കൂടെയല്ലാതെയുള്ളതാണു, എന്നാൽ അവ മറ്റ് പ്രവാചകന്മാരോട് കൂടെയാണു പരാമർശിക്കപ്പെട്ടിട്ടുള്ളത് (6:86, 14:39, 19:54, 21:85, 38:48).

തന്റെ പിതാവായ ഇബ്രാഹീം നബി (അ.സ) യോടു കൂടെ പരാമർശിക്കപ്പെടുന്നതിൽ  രണ്ടു പ്രാവശ്യവും താങ്കൾക്ക് കാണുവാൻ സാധിക്കുന്നത് അവിടെ പ്രാർത്ഥനയെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും ആണു സംസാരിക്കുന്നത് എന്നതാണു- അല്ലാതെ ബലിയർപ്പണത്തെക്കുറിച്ച് അല്ല.

ആ ഭവനത്തെ ( കഅ്ബയെ ) ജനങ്ങള്‍ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും ( ഓര്‍ക്കുക. ) ഇബ്രാഹീം നിന്ന്‌ പ്രാര്‍ത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര ( പ്രാര്‍ത്ഥന ) വേദിയായി സ്വീകരിക്കുക. ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്‍പന നല്‍കിയത്‌, ത്വവാഫ്‌ ( പ്രദക്ഷിണം ) ചെയ്യുന്നവര്‍ക്കും, ഇഅ്തികാഫ്‌ ( ഭജന ) ഇരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന ( പ്രാര്‍ത്ഥിക്കുന്ന ) വര്‍ക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു

 

അൽ- ബഖറ 2:125

ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ ( കഅ്ബയുടെ ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും ( അനുസ്മരിക്കുക. ) ( അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു: ) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന്‌ നീയിത്‌ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.

 

അൽ- ബഖറ 2:127

വിശുദ്ധ ഖുർ ആൻ ഇസ്മായീൽ ആണു ബലിയർപ്പണത്തിനായി പരീക്ഷിക്കപ്പെട്ടത് എന്ന് ഒരിക്കലും എടുത്ത് പ്രസ്താവിക്കുന്നില്ല, അത് ‘ആ മകൻ‘ എന്ന് മാത്രമാണു പറയുന്നത്. അപ്പോൾ എന്തു കൊണ്ടാണു ബലിയർപ്പിക്കപ്പെടുവാൻ കൊണ്ടു പോയത് ഇസ്മായീൽ ആണെന്ന് വിശ്വസിക്കപ്പെടുന്നത്?

ഇബ്രാഹീം നബിയുടെ മക്ന്റെ ബലിയപ്പണത്തെക്കുറിച്ചുള്ള വ്യാഖ്യാനം

യൂസഫ് അലി എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ഒരു വ്യഖ്യാതാവും പരിഭാഷകനുമാണു.  അദ്ധേഹത്തിന്റെ വ്യാഖ്യാനം http://al-quran.info എന്ന സൈറ്റിൽ ലഭ്യമാണു.

ഇബ്രാഹീം നബിയുടെ ബലിയർപ്പണത്തെക്കുറിച്ചുള്ള തന്റെ  വ്യാഖ്യാനത്തിനു ശേഷം ഏത് മകൻ എന്നതിനെക്കുറിച്ച് രണ്ട് അടിക്കുറിപ്പുകൾ നൽകിയിരിക്കുന്നു.

4071 ഇത് സിറിയയിലെയും പാലസ്തീനിലെയും ഫലപുഷ്ടിയുള്ള ഭൂപ്രദേശത്താണു സംഭവിച്ചത്.  അങ്ങിനെ ജനിച്ച മകൻ, മുസ്ലിം പാരമ്പര്യപ്രകാരം, ഇബ്രാഹീമിന്റെ ആദ്യ ജാതൻ, അതായത്. ഇസ്മായീൽ ആണു.  ആ പേരു തന്നെ മൂലപദമായ സാമിയ, അതായത് കേൾക്കുക, എന്ന പദത്തിൽ നിന്നും വന്നതാണു കാരണം ദൈവം അബ്രഹാമിന്റെ പ്രാർഥന കേട്ടു (വാക്യം 100).  ഇസ്മായീൽ ജനിച്ചപ്പോൾ അബ്രഹാമിന്റെ പ്രായം 86 ആയിരുന്നു

 

ഉൽപ്പത്തി 16:16.

യൂസഫ് അലിയുടെ ഇവിടുത്തെ യുക്തി ‘മുസ്ലിം പാർമ്പര്യം‘ എന്നത് മാത്രമാണു.

4076 നമ്മുടെ ഭാഷ്യം യഹൂദ- ക്രിസ്തീയ ഭാഷ്യമായ ഇപ്പോളത്തെ പഴയ നിയമവുമായി തുലനം ചെയ്യുവാൻ സാധിക്കുമായിരിക്കും.  യഹൂദാ പാരമ്പര്യം, ഇളയ തലമുറയ്ക്ക് മാനം വരത്തക്കവണ്ണം, അവർ ഇസ് ഹാക്കിൽ നിന്നും ഉരുവായവർ ആണു, യഹൂദന്മാരുടെ പൂർവ്വ പിതാക്കന്മാർ, മൂത്ത തലമുറയ്ക്ക് എതിരായി, ഇസ്മായീലിൽ നിന്നും ഉരുവായവർ, അവർ അറബികളുടെ പൂർവ്വ പിതാക്കന്മാർ ആണു, ഈ ബലി ഇസ് ഹാക്കിനെയാണു എന്ന് സമർത്തിക്കുന്നു (ഉൽപ്പത്തി 22:1-18).  ഇസ് ഹാക്ക് അബ്രാഹാമിനു 100 വയസ്സുള്ളപ്പോൾ ആണു ജനിക്കുന്നത് (ഉൽപ്പത്തി 21:15), എന്നാൽ ഇസ്മായീൽ ഇബ്രാഹീമിനു ജനിക്കുന്നത് ഇബ്രാഹീമിനു 86 വയസ്സുള്ളപ്പോൾ ആണു (ഉൽപ്പത്തി 16:16).  ഇസ്മായീൽ അതു കൊണ്ട് ഇസ് ഹാക്കിനേക്കാൾ 14 വയസ്സ് മൂത്തത് ആയിരുന്നു.  ആദ്യ 14 വർഷങ്ങൾ ഇസ്മായീൽ ഇബ്രാഹീമിന്റ് ഏക സന്തതി ആയിരുന്നു; ഒരിക്കലും ഇസ് ഹാക്ക് ഇബ്രാഹീമിന്റെ ഏക ജാതൻ ആയിരുന്നില്ല.  എന്നിട്ടു കൂടി, ബലിയെക്കുറിച്ച് പ്രസ്താവിക്കുമ്പോൾ, പഴയ നിയമം പറയുന്നത് (ഉൽപ്പത്തി 22:2): ‘പിന്നെ അവൻ പറഞ്ഞത്, നിന്റെ മകനെ, നീ സ്നേഹിക്കുന്ന, നിന്റെ ഏകജാതനായവനെത്തന്നെ, മോറിയാ മലയിൽ കൂട്ടിക്കൊണ്ടു പോയി: അവിടെ അവനെ ഹോമയാഗം അർപ്പിക്കുക…“ എന്നാണു.

തന്റെ അടിക്കുറിപ്പിൽ അദ്ധേഹം വാദിക്കുന്നത് തൗറാത്ത് ‘നിന്റെ മകനെ കൂട്ടിക്കൊണ്ട്, നിന്റെ ഏകജാതനായ മകൻ…(ഉൽപ്പത്തി 22:2) എന്ന് പറയുന്നു എന്നതും ഇസ്മയേൽ 14 വയസ്സിനു മൂത്തതും ആണു, അതു കൊണ്ട് ഇസ്മായീലിനെ മാത്രമേ ‘ഏക ജാതൻ‘ എന്ന നിലയിൽ ബലിയർപ്പിക്കുവാൻ കഴിയൂ എന്നാണു.  പക്ഷെ അദ്ധേഹം മറന്നു പോയ ഒരു വസ്തുത, തൊട്ടു മുമ്പ് ഉള്ള അദ്ധ്യായത്തിൽ, ഉൽപ്പത്തി 21, ഇബ്രാഹീം നബി(അ.സ) ഇസ്മയീലിനെയും ഹാജിറാ ബീവിയെയും ആ ഭവനത്തിൽ നിന്നും പറഞ്ഞയച്ചു എന്നാണു.  ആകയാൽ, ഉൽപ്പത്തി 22ൽ ഇസ്മായീൽ പുറത്താക്കപ്പെട്ടതു കൊണ്ട് തന്റെ ഏക ജാതൻ യധാർത്ഥത്തിൽ  ഐസക്ക് ആണു എന്നാണു. അതിന്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇവിടെ അമർത്തുക.

ഇബ്രാഹീമിന്റെ മകന്റെ ബലി: തൗറാത്തിന്റെ സാക്ഷ്യം

അതുകൊണ്ട് ഖുർ ആൻ ഏത് മകനെന്ന് വ്യക്തമാക്കുന്നില്ല, എന്നാൽ തൗറാത്ത് വളരെ വ്യക്തമാക്കുന്നു.  തൗറാത്ത് പ്പത്തി 22 ഐസക്ക് എന്ന പേരു ആറു വ്യത്യസ്ത ഭാഗങ്ങളിൽ പ്രതിപാദിക്കുന്നു (22:2, 3, 6, 7 (രണ്ടു പ്രാവശ്യം), 9 എന്നീ വാക്യങ്ങളിൽ).

തൗറാത്തിനെ മുഹമ്മദ് നബി (സ്വ. അ) പിന്തുണയ്ക്കുന്നു

ഹദീസുകളിൽ നിന്നും വ്യക്തമാകുന്നത് ഇന്ന് നാം കാണുന്ന തൗറാത്തിനെ മുഹമ്മദ് നബി (സ്വ. അ) പിന്തുണച്ചിരുന്നു എന്നാണു.  എന്റെ ഇതിനെക്കുറിച്ചുള്ള കുറിപ്പുകളിൽ പല ഹദീസ്സുകൾ പരാമർശിക്കപ്പെടുന്നു, അതിൽ ഒരു ഹദീസിൽ നാം വായിക്കുന്നത്

അബ്ദുല്ല ഇബ്നു ഉമർ വിവരിച്ചത്: .. ഒരു കൂട്ടം ജൂതന്മാർ വന്ന് അല്ലാഹുവിന്റെ റസൂലിനെ (സ) ഖുഫിലേക്ക് ക്ഷണിച്ചു. … അവർ പറഞ്ഞു: ‘അബുൽ കാസിം, ഞങ്ങളുടെ പുരുഷന്മാരിൽ ഒരാൾ ഒരു സ്ത്രീയുമായി പരസംഗം ചെയ്തു; അതിനാൽ അവരുടെമേൽ ന്യായവിധി പ്രഖ്യാപിക്കുക ’. അല്ലാഹുവിന്റെ റസൂലിനു വേണ്ടി അവർ ഒരു തലയണ വച്ചു, അതിൽ ഇരുന്നു പറഞ്ഞു: “തോറ കൊണ്ടുവരിക”. പിന്നീട് അത് കൊണ്ടുവന്നു. എന്നിട്ട് അയാൾ താഴെ നിന്ന് തലയണ പിൻവലിക്കുകയും അതിൽ തോറ സ്ഥാപിക്കുകയും ചെയ്തു: “ഞാൻ നിന്നിലും നിന്നെ വെളിപ്പെടുത്തിയവനിലും ഞാൻ വിശ്വസിച്ചു.”

 

സുന്നൻ അബൂ ദാവൂദ് പുസ്തകം 38, നമ്പർ. 4434:

ഈസ മസീഹ് (അ.സ) തൗറാത്തിനെ പിന്തുണയ്ക്കുന്നു

പ്രവാചകനായ് ഈസാ അൽ മസീഹ് (അ.സ) ഇവിടെ നാം കണ്ടതു പോലെ തൗറാത്തിനെ ഉറപ്പിച്ചു പറയുന്നു. ആ ലേഖനത്തിൽ ഉറപ്പിച്ചു പറയുന്നത് എന്തെന്നാൽ

18 സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
19 ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും.

 

മത്തായി 5:18-19

മുന്നറിയിപ്പ്: തൗറാത്തിനെ ഒരിക്കലും പാരമ്പര്യത്തിനു മുകളി വയ്ക്കരുത്

ഏതൊരു പാരമ്പര്യത്തെയും സ്താപിക്കുവാൻ വേണ്ടി   മൂസായുടെ തൗറാത്തിനെ  ഒഴിവാക്കുന്നത് നല്ലതാണു എന്ന് എനിക്ക് തോന്നുന്നില്ല.  യധാർത്തത്തിൽ, ഈസാ നബി (അ.സ) ന്യായപ്രാമാണത്തിനെ പ്രാധാന്യം നൽകാതെ ‘പാരമ്പര്യത്തിനു‘ പ്രാധാന്യം നൽകിയിരുന്ന മത നേതാക്കളെ നിശിതമായി വിമർശിച്ചിരുന്നു, നാം ഇവിടെ കാണുന്നത് പോലെ:

3 അവൻ അവരോടു ഉത്തരം പറഞ്ഞതു: “നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നതു എന്തു?
4 അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.
5 നിങ്ങളോ ഒരുത്തൻ അപ്പനോടു എങ്കിലും അമ്മയോടു എങ്കിലും: നിനക്കു എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാടു എന്നു പറഞ്ഞാൽ
6 അവൻ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവവചനത്തെ ദുർബ്ബലമാക്കിയിരിക്കുന്നു.
7 കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവു:

മത്തായി 15:3-7

പ്രവാചക്ന്റെ ‘പാരമ്പര്യത്തിനു വേണ്ടി യധാർഥ സന്ദേശം ദുർബ്ബലപ്പെടുത്തരുത് എന്ന മുന്നറിയിപ്പ് വളരെ വ്യക്തമാണു

ചാവു കട ചുരുളുക ഇന്നത്തെ തൗറാത്തിനെ പിന്തുണയ്ക്കുന്നതിന്റെ തെളിവുക

താഴെക്കാണുന്ന രേഖാചിത്രം തൗറാത്തിന്റെ ആദ്യകാല കയ്യെഴുത്ത് പ്രതികൾ, ചാവു കടൽ ചുരുളുകൾ, ബി. സി. 200 നു എഴുതപ്പെട്ടതാണെന്ന് തെളിയിക്കുന്നു.  (കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം). പ്രവാചക്ന്മാർ എന്ത് ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു എന്നത് പരിശോധിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തത നമുക്ക് തരുന്നു.

 

 

ഇന്ന് കാണുന്ന ബൈബിളിന്റെ കയ്യെഴുത്ത് പ്രതികൾ- വളരെ നാളുകൾക്ക് മുൻപുള്ളത

 

തൗറാത്നിന്നും:ഇസ്മായീൽനബി(അ.സ)നെക്കുറിച്ച് എന്തു പറയുന്നു?

ഇസ്മായീൽ നബി (അ.സ) ക്ക് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് വളരെ അധികം ആശയക്കുഴപ്പം ഉണ്ട്. 3500 വർഷങ്ങൾക്ക് മുൻപ് മൂസാ നബി (അ.സ) നാൽ എഴുതപ്പെട്ട തൗറാത്ത്,  ഇതിനു നമുക്ക് വ്യക്തമായ ഒരു ചിത്രം നൽകുന്നുണ്ട്.  അല്ലാഹു ഇബ്രാഹിം നബി (അ.സ)ന്റെ സന്തതികളെ കടൽക്കരയിലെ മണൽത്തരി പോലെ (ഇവിടെ നോക്കുക) ആക്കിത്തീർക്കും എന്ന വാഗ്ദത്തം കൊടുത്തു. ഇബ്രാഹീം നബി (അ.സ) തന്റെ രണ്ടു ഭാര്യമാരിൽ കൂടി അവസാനം രണ്ട് ആൺകുട്ടികളെ നേടി, എന്നാൽ അവർ രണ്ടു പേരും തമ്മിലുള്ള വഴക്ക് നിമിത്തം ഇബ്രാഹീം നബിക്ക് (അ.സ) ഹാജിറ ബീവിയെയും ഇസ്മായീലിനെയും ഭവനത്തിൽ നിന്നും ദൂരെ പറഞ്ഞയച്ചു. ഈ വഴക്ക് രണ്ട് ഖട്ടങ്ങളിൽ ആയാണു സംഭവിച്ചത്.  ഒന്നാമത്തേത് സംഭവിച്ചത് ഇസ്മായീൽ ജനിച്ചതിനു ശേഷവും ഇസ് ഹാക്കിന്റെ ജനനത്തിനു മുൻപും ആയിരുന്നു.    ഇവിടെയാണു തൗറാത്തിൽ വളരെ വ്യക്തമായി എഴുതിയിരിക്കുന്ന ഒരു കാര്യം ഈ ശത്രുതയുടെ നടുവിലും ദൈവം ഹാജിറ ബീവിയെയും മകനെയും സംരക്ഷിച്ചു, മാത്രമല്ല  അവൾക്ക് പ്രത്യക്ഷനായി ഇസ്മായീൽ നബിക്ക് (അ. സ) അനുഗ്രഹങ്ങളും നൽകി.

  ബ്രാമിന്റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാൽ അവൾക്കു ഹാഗാർ എന്നു പേരുള്ള ഒരു മിസ്രയീമ്യദാസി ഉണ്ടായിരുന്നു.
2 സാറായി അബ്രാമിനോടു: ഞാൻ പ്രസവിക്കാതിരിപ്പാൻ യഹോവ എന്റെ ഗർഭം അടെച്ചിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കൽ ചെന്നാലും; പക്ഷേ അവളാൽ എനിക്കു മക്കൾ ലഭിക്കും എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്കു അനുസരിച്ചു.
3 അബ്രാം കനാൻ ദേശത്തു പാർത്തു പത്തു സംവത്സരം കഴിഞ്ഞപ്പോൾ അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭർത്താവായ അബ്രാമിന്നു ഭാര്യയായി കൊടുത്തു.
4 അവൻ ഹാഗാരിന്റെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിച്ചു; താൻ ഗർഭം ധരിച്ചു എന്നു അവൾ കണ്ടപ്പോൾ യജമാനത്തി അവളുടെ കണ്ണിന്നു നിന്ദിതയായി.
5 അപ്പോൾ സാറായി അബ്രാമിനോടു: എനിക്കു ഭവിച്ച അന്യായത്തിന്നു നീ ഉത്തരവാദി; ഞാൻ എന്റെ ദാസിയെ നിന്റെ മാർവ്വിടത്തിൽ തന്നു; എന്നാൽ താൻ ഗർഭം ധരിച്ചു എന്നു അവൾ കണ്ടപ്പോൾ ഞാൻ അവളുടെ കണ്ണിന്നു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.
6 അബ്രാം സാറായിയോടു: നിന്റെ ദാസി നിന്റെ കയ്യിൽ ഇരിക്കുന്നു: ഇഷ്ടംപോലെ അവളോടു ചെയ്തുകൊൾക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോൾ അവൾ അവളെ വിട്ടു ഓടിപ്പോയി.
7 പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികെ, ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ വെച്ചു തന്നേ അവളെ കണ്ടു.
8 സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന്നു അവൾ: ഞാൻ എന്റെ യജമാനത്തി സാറായിയെ വിട്ടു ഓടിപ്പോകയാകുന്നു എന്നു പറഞ്ഞു.
9 യഹോവയുടെ ദൂതൻ അവളോടു: നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്നു അവൾക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു.
10 യഹോവയുടെ ദൂതൻ പിന്നെയും അവളോടു: ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും.
11 നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേൾക്കകൊണ്ടു അവന്നു യിശ്മായേൽ എന്നു പേർ വിളിക്കേണം;
12 അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും: അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവന്നു വിരോധമായും ഇരിക്കും; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരെ പാർക്കും എന്നു അരുളിച്ചെയ്തു.
13 എന്നാറെ അവൾ: എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോടു അരുളിച്ചെയ്ത യഹോവെക്കു: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചു.
14 അതുകൊണ്ടു ആ കിണറ്റിന്നു ബേർ-ലഹയീ-രോയീ എന്നു പേരായി; അതു കാദേശിന്നും ബേരെദിന്നും മദ്ധ്യേ ഇരിക്കുന്നു.
15 പിന്നെ ഹാഗാർ അബ്രാമിന്നു ഒരു മകനെ പ്രസവിച്ചു: ഹാഗാർ പ്രസവിച്ച തന്റെ മകന്നു അബ്രാം യിശ്മായേൽ എന്നു പേരിട്ടു.
16 ഹാഗാർ അബ്രാമിന്നു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന്നു എണ്പത്താറു വയസ്സായിരുന്നു.

 

ഉൽപ്പത്തി 16:1-16

നമുക്ക് കാണുവാൻ കഴിയുന്ന ഒരു കാര്യം ഹാജിറ ബീവി അല്ലാഹുവുമായി സംസാരിച്ചതു കൊണ്ട് ഒരു പ്രവാചകി ആയി മാറി. ദൈവം അവളോട് തന്റെ മകനു ഇസ്മായീൽ എന്ന് പേർ വിളിക്കണം മാത്രമല്ല ഇസ്മായീൽ ‘എണ്ണിക്കൂടാത വണ്ണം കഴിയാത്ത ഒരു വലിയ ജാതി ആക്കി മാറ്റും എന്ന വാഗ്ദത്തം‘ നൽകി.  അതുകൊണ്ട് ദൈവവും ആയി ഉണ്ടായ കണ്ടുമുട്ടലും അതോടു കൂടെ വാഗ്ദത്തവും തനിക്ക് ലഭിച്ചപ്പോൾ അവൾ തിരികെ അവളുടെ യജമാനത്തിയുടെ അടുക്കൽ തിരികെപ്പോകുവാനും വഴക്ക് കുറച്ച് സമയം അവസാനിക്കുവാനും ഇടയായി.

ശത്രുത വളരുന്നു

എന്നാൽ സാറാ ബീവിക്ക് 14 വർഷങ്ങൾക്ക് ശേഷം ഇസ്ഹാക്ക് ജനിച്ചപ്പോൾ അവരുടെ ശത്രുത വീണ്ടും ആരംഭിച്ചു.  തൗറാത്ത് ഇത് എങ്ങിനെയാണു സംഭവിച്ചത് എന്ന് വളരെ വ്യക്തമായി വിവരിക്കുന്നു.

8 പൈതൽ വളർന്നു മുലകുടി മാറി; യിസ്ഹാക്കിന്റെ മുലകുടി മാറിയ നാളിൽ അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു.
9 മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിന്നു പ്രസവിച്ച മകൻ പരിഹാസി എന്നു സാറാ കണ്ടു അബ്രാഹാമിനോടു:
10 ഈ ദാസിയെയുംമകനെയും പുറത്താക്കിക്കളക; ഈ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കിനോടു കൂടെ അവകാശിയാകരുതു എന്നു പറഞ്ഞു.
11 തന്റെ മകൻ നിമിത്തം ഈ കാര്യം അബ്രാഹാമിന്നു അനിഷ്ടമായി.
12 എന്നാൽ ദൈവം അബ്രാഹാമിനോടു: ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുതു; സാറാ നിന്നോടു പറഞ്ഞതിലൊക്കെയുംഅവളുടെ വാക്കു കേൾക്ക; യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്റെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നതു.
13 ദാസിയുടെമകനെയും ഞാൻ ഒരു ജാതിയാക്കും; അവൻ നിന്റെ സന്തതിയല്ലോ എന്നു അരുളിച്ചെയ്തു.
14 അബ്രാഹാം അതികാലത്തു എഴുന്നേറ്റു അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാരിന്റെ തോളിൽവെച്ചു, കുട്ടിയെയും കൊടുത്തു അവളെ അയച്ചു; അവൾ പുറപ്പെട്ടുപോയി ബേർ-ശേബ മരുഭൂമിയിൽ ഉഴന്നു നടന്നു.
15 തുരുത്തിയിലെ വെള്ളം ചെലവായശേഷം അവൾ കുട്ടിയെ ഒരു കുറുങ്കാട്ടിൻ തണലിൽ ഇട്ടു.
16 അവൾ പോയി അതിന്നെതിരെ ഒരു അമ്പിൻ പാടു ദൂരത്തു ഇരുന്നു: കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞു എതിരെ ഇരുന്നു ഉറക്കെ കരഞ്ഞു.
17 ദൈവം ബാലന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതൻ ആകാശത്തു നിന്നു ഹാഗാരിനെ വിളിച്ചു അവളോടു: ഹാഗാരേ, നിനക്കു എന്തു? നീ ഭയപ്പെടേണ്ടാ; ബാലൻ ഇരിക്കുന്നേടത്തുനിന്നു അവന്റെ നിലവിളികേട്ടിരിക്കുന്നു.
18 നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊൾക; ഞാൻ അവനെ ഒരു വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു.
19 ദൈവം അവളുടെ കണ്ണു തുറന്നു; അവൾ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.
20 ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവൻ മരുഭൂമിയിൽ പാർത്തു, മുതിർന്നപ്പോൾ ഒരു വില്ലാളിയായി തീർന്നു.
21 അവൻ പാരാൻ മരുഭൂമിയിൽ പാർത്തു; അവന്റെ അമ്മ മിസ്രയീംദേശത്തുനിന്നു അവന്നു ഒരു ഭാര്യയെ കൊണ്ടുവന്നു.

 

ഉൽപ്പത്തി 21:8-21

നാം കാണുന്നത് സാറാ ബീവിക്ക് (സാറായി എന്ന പേരിൽ നിന്നും ആണു സാറാ എന്ന പേർ ലഭിച്ചത്) ഹാജിറാ ബീവിയുമായി ഒരേ വീട്ടിൽ പാർക്കുന്നത് വളരെ ബുദ്ധിമുട്ട് ആയി മാറിയത് കൊണ്ട് ആണു അവരെ ദൂരേക്ക് പറഞ്ഞയച്ചത് എന്നാണു.  അത് ഇബ്രാഹീം നബിക്ക് അനിഷ്ടം ആയിരുന്നെങ്കിലും ഹാജിറ ബീവിയെയും ഇസ്മായീലിനെയും (അ.സ) അനുഗ്രഹിക്കുമെന്ന് അല്ലാഹു വാഗ്ദത്തം നൽകിയിരുന്നു. തീർച്ചയായും അല്ലാഹു വീണ്ടും ഹാജിറാ ബീവിയോട് സംസാരിച്ചു, അവളുടെ കണ്ണ്  തുറന്നു മരുഭൂമിയിൽ തുറക്കപ്പെട്ട ഉറവ കാണിക്കുകയും ഇസ്മായിൽ നബി (അ.സ) ‘വലിയൊരു ജാതി ആകും‘ എന്ന വാഗ്ദത്തം നൽകുകയും ചെയ്തു.

തൗറാത്തിൽ തുടർന്ന് നാം ഈ രാജ്യം എങ്ങിനെയാണു വളർന്നു വന്നത് എന്ന് വായിക്കുന്നു.  നാം ഇസ്മായീൽ നബി (അ. സ) യെക്കുറിച്ച് പിന്നീട് വായിക്കുന്നത് ഇബ്രാഹീം നബി (അ. സ) യുടെ മരണ സമയത്ത് ആണു.

8 അബ്രാഹാം വയോധികനും കാലസമ്പൂർണ്ണനുമായി നല്ല വാർദ്ധക്യത്തിൽ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു.
9 അവന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലും കൂടി മമ്രേക്കരികെ സോഹരിന്റെ മകനായ എഫ്രോനെന്ന ഹിത്യന്റെ നിലത്തു മൿപേലാഗുഹയിൽ അവനെ അടക്കം ചെയ്തു.
10 അബ്രാഹാം ഹിത്യരോടു വിലെക്കു വാങ്ങിയ നിലത്തു തന്നേ; അവിടെ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറയെയും അടക്കം ചെയ്തു.
11 അബ്രാഹാം മരിച്ചശേഷം ദൈവം അവന്റെ മകനായ യിസ്ഹാക്കിനെ അനുഗ്രഹിച്ചു; യിസ്ഹാൿ ബേർലഹയിരോയീക്കരികെ പാർത്തു.
12 സാറയുടെ മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിന്നു പ്രസവിച്ച മകനായ യിശ്മായേലിന്റെ വംശപാരമ്പര്യം അവരുടെ വംശാവലിപ്രകാരം പേരുപേരായി യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകൾ ആവിതു:
13 യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്,
14 കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,
15 മശ്ശാ, ഹദാദ്, തേമാ, യെതൂർ, നാഫീശ്, കേദെമാ.
16 പന്ത്രണ്ടു പ്രഭുക്കന്മാരായ യിശ്മായേലിന്റെ പുത്രന്മാർ അവരുടെ ഊരുകളിലും പാളയങ്ങളിലും വംശംവംശമായി ഇവർ ആകുന്നു; അവരുടെ പേരുകൾ ഇവ തന്നേ.
17 യിശ്മായേലിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു; അവൻ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു.
18 ഹവീലാ തുടങ്ങി അശ്ശൂരിലേക്കു പോകുന്ന വഴിയിൽ മിസ്രയീമിന്നു കിഴക്കുള്ള ശൂർവരെ അവർ കുടിയിരുന്നു; അവൻ തന്റെ സകലസഹോദരന്മാർക്കും എതിരെ പാർത്തു.

 

ഉൽപ്പത്തി 25: 8-18

ഇസ്മായിൽ വളരെക്കാലം ജീവിക്കുകയും അദ്ധേഹത്തിന്റെ മക്കൾ 12 ഗോത്ര നേതാക്കൾ ആയിത്തീരുകയും ചെയ്തു.  അല്ലാഹു വാഗ്ദത്തം നൽകിയിരുന്നത് പോലെ അദ്ധേഹത്തെ അനുഗ്രഹിച്ചു.  അറബികൾ അവരുടെ വംശ പാരമ്പര്യം ഇസ്മായീൽ നബി (അ.സ) യിൽക്കൂടെ കണ്ടെത്തുന്നു.